അതുല്യയുടെ ഭർത്താവിനെതിരേ കൊലകുറ്റത്തിന് കേസ് തലക്ക് പ്ലേറ്റ് കൊണ്ട് അടിച്ച് വയറിനു ചവിട്ടി,കഴുത്ത് മുറിച്ചു.
മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരേ കൊലകുറ്റത്തിനു കേസ്. മകളുടെ മരണം കൊലപാതകമെന്ന് അതുല്യയുടെ മാതാപിതാക്കൾ പരാതി നല്കിയിരുന്നു. ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷ് അതുല്യയേ ഭീകരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ തെളിവായി.
കസേര എടുത്ത് അടിക്കുന്നതും കഴുത്തിനു മുറിവേല്പ്പിക്കുന്നതും എല്ലാം തെളിവായുണ്ട്. കൊലപ്പെടുത്തി ആത്മഹത്യ ആക്കിയതാണോ എന്ന് സംശയം ഉണ്ട്.43 പവൻ സ്വർണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.
തിന്നുകൊണ്ടിരുന്ന ചോറും കറികളും വരെ സതീഷ് അതുല്യയുടെ തലയിൽ ഇട്ടിട്ടുണ്ട്. അതേ പ്ലേറ്റുകൊണ്ട് തലക്കും അടിച്ചു. ആഹാരത്തിനു രുചി കുറവും നിസാരമായ കാരണവും കൊണ്ട് തിന്നുമ്പോൾ തന്നെ മൃഗത്തേ പോലെ അയാൾ ആക്രമിക്കുമായിരുന്നു.
രണ്ടു ദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ ശേഖർ. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് എസ്ഐ എൻ. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ അയച്ച മർദനത്തിന്റെ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്.







