Home Blog Page 100

നാട്ടിലെ നിയമവ്യവസ്ഥയിൽ ഒരു പെണ്ണിനും നീതികിട്ടുന്നില്ല! കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ്

0
Spread the love

കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.

നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

ഓണത്തിന് എമ്പുരാൻ എത്തും; ഇനി ടെലിവിഷനിലേക്ക്

0
Spread the love

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു.  മോഹൻലാലിന്റെ എമ്പുരാന്റെ ടെലിവിഷൻ പ്രീമിയറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുതുതായി ശ്രദ്ധയാകര്‍ഷിക്കുന്നത്

ഏഷ്യാനെറ്റിലാണ് എമ്പുരാൻ സംപ്രേഷണം ചെയ്യുക. വൈകാതെ എമ്പുരാന്റെ ടെലിവിഷൻ പ്രീമിയര്‍ ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ടീസര്‍ പുറത്തുവിട്ടുകൊണ്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ ടെലികാസ്റ്റിംഗ് തിയ്യതി പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ഓണം ആഘോഷ സീസണിലായിരിക്കും സംപ്രേഷണം എന്നാണ് സൂചനകള്‍. ജിയോ ഹോട്‍സ്റ്റാറിലൂടെ മോഹൻലാലിന്റെ എമ്പുരാൻ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടരുകയുമാണ്.

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. എമ്പുരാന്റെ ഫൈനല്‍ കളക്ഷൻ 144.8 കോടിയാണ് വിദേശത്ത് മാത്രം എന്നാണ് റിപ്പോര്‍ട്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്.

‘എന്നെ അനുകരിച്ചാൽ എന്ത് കിട്ടു’മെന്ന് വിഎസിന്റെ ചോദ്യം; ഉത്തരം കേട്ടപ്പോൾ ‘എനിക്കത്ര വിലയൊള്ളോയെന്ന്’ ഒരേ ചിരി, ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

0
Spread the love

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചും അദ്ദേഹത്തെ കുറിച്ചുളള ഓർമ്മകൾ പങ്കുവച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വിഎസിനെ കുറിച്ചുളള നടനും മിമിക്രി ആർട്ടിസ്റ്റുമായ മനോജ് ​ഗിന്നസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിഎസിനെ മുൻപ് നിരവധി തവണ അനുകരിച്ചിട്ടുളള കലാകാരനാണ് മനോജ്.

ഇപ്പോഴിതാ വിഎസിനെ ആദ്യമായി നേരിൽ കണ്ടതും തന്നെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതുമായ വാക്കുകളാണ് മനോജ് ​ഗിന്നസ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

“പ്രിയ സഖാവിനു വിട..ഏഷ്യാനെറ്റ് സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികൾ അതേറ്റുവാങ്ങി. ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു “എന്നെ അനുകരിക്കുനതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു “എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്. ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. “അപ്പോൾ എനിക്കത്രയേ വിലയൊള്ളോ” എന്ന് പറഞ്ഞു ചിരിച്ചു. ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ”

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, ‘ആരെങ്കിലും എന്നെ രക്ഷിക്കൂ’, പൊട്ടിക്കരഞ്ഞ് നടി

0
Spread the love

മീടു വെളിപ്പെടുത്തലുകളിലൂടെ മുൻപ് വാർത്തകളിൽ നിറഞ്ഞ താരമാണ് നടി തനുശ്രീ ദത്ത. പൊട്ടിക്കരഞ്ഞുകൊണ്ടുളള നടിയുടെ എറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലെന്നും ഉപദ്രവം നേരിടുന്നുവെന്നും വെളിപ്പെടുത്തിയാണ് തനുശ്രീ ദത്ത എത്തിയിരിക്കുന്നത്. 2018 മുതൽ താൻ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും പൊലീസിന്റെ സഹായം തേടിയതായും നടി പറയുന്നു. മീടു വിവാദത്തിൽ നിലപാട് അറിയിച്ചതുമുതൽ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്നും തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

“പ്രിയപ്പെട്ടവരെ, ഞാൻ എന്റെ സ്വന്തം വീട്ടിൽ ഉപദ്രവിക്കപ്പെടുകയാണ്. ഇക്കാര്യം പറയാൻ ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ ഇപ്പോൾ വളരെയധികം ക്ഷീണിതയാണ്. എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കഴിഞ്ഞ നാല്-അഞ്ച് വർഷമായി എന്നെ അവർ വളരെയധികം ഉപദ്രവിച്ചു. ആരോ​ഗ്യം മോശമായി. എനിക്ക് വീട്ടുജോലിക്കാരെ പോലും നിയമിക്കാൻ കഴിയില്ല. കാരണം മുൻപ് വേലക്കാരികളിൽ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. അവർ മോഷ്ടിക്കുകയും മോശമായ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്.

മുറിയുടെ വാതിലിൽ പോലും ആളുകൾ വന്ന് മുട്ടുന്നു. ഞാൻ അവരെയെല്ലാം പറഞ്ഞുവിട്ടു. ഇപ്പോൾ വീട്ടിലെ എല്ലാ ജോലികളും ഞാൻ ചെയ്യേണ്ട അവസ്ഥയാണ്. എൻ്റെ സ്വന്തം വീട്ടിലാണ് ഞാൻ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ”, എന്നാണ് ആർക്കെതിരെയാണ് ആരോപണമെന്ന് വ്യക്തമാക്കാതെ വീഡിയോയിൽ തനുശ്രീ പറയുന്നത്.

കരിവാളിപ്പും ചുളിവും കുരുക്കളുമെല്ലാം മാറി മുഖം സോഫ്റ്റ് ആകും; എന്നും രാത്രി മുഖത്ത് പുരട്ടി ഉറങ്ങാം..

0
Spread the love

ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം.

ഇനി ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫേസ്‌പാക്കുണ്ട്. ഈ ഫേസ്‌പാക്ക് പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചോറ് – 1 കപ്പ്

കുതിർത്തുവച്ച ചിയ സീഡ് – 2 ടീസ്‌പൂൺ

തേൻ – അര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഈ മൂന്ന് ചേരുവകളും യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഈ പേസ്റ്ര് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിട്ട് വരെ വയ്‌ക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ഒറ്ര ഉപയോഗത്തിൽ തന്നെ ഫലം കാണാവുന്നതാണ്.

18 മണിക്കൂർ ജോലിയും വെറും 736 രൂപ കൂലിയും; തന്റെ ആദ്യ ശമ്പളത്തെ കുറിച്ച് നടൻ സൂര്യ

0
Spread the love

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻമാരിലൊരാളാണ് സൂര്യ. 1997 ൽ പുറത്തിറങ്ങിയ നേരുക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ബാല സംവിധാനം ചെയ്ത് 2001 ൽ റിലീസ് ചെയ്ത നന്ദ എന്ന ചിത്രമാണ് സൂര്യയുടെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം.

ഇന്നിപ്പോൾ ഒരു സിനിമയ്ക്ക് തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുന്നു സൂര്യ. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ ശമ്പളം വെറും 736 രൂപ ആയിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.

സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരു തുണി ഫാക്ടറിയിലായിരുന്നു സൂര്യ ആദ്യം ജോലി ചെയ്തിരുന്നത്. ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്തതിന് ശേഷമാണ് പ്രതിഫലം ലഭിച്ചിരുന്നത് എന്ന് പറയുകയാണ് സൂര്യ. കുറേ മുന്‍പ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.

“18 വയസാകുമ്പോൾ നമ്മളെല്ലാവരും ഭാവിയെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങും. അച്ഛന്റെ (നടൻ ശിവകുമാർ) പാത പിന്തുടർന്ന് സിനിമയിൽ വരാൻ എനിക്ക് തീരെ ആ​ഗ്രഹമില്ലായിരുന്നു. ആ സമയത്ത് എനിക്കൊരു തുണി ഫാക്ടറിയിൽ ജോലി കിട്ടി.736 രൂപയായിരുന്നു എനിക്ക് ആദ്യത്തെ മാസം കിട്ടിയ ശമ്പളം. എല്ലാ ദിവസവും 18 മണിക്കൂർ ജോലി ചെയ്തതിനു ശേഷമാണ് എനിക്ക് അത് ലഭിച്ചിരുന്നത്. ആ പണം സൂക്ഷിച്ചിരുന്ന വെളുത്ത കവറിന്റെ ഭാരം എനിക്ക് ഇപ്പോഴും ഓർമയുണ്ട്,”- സൂര്യ പറഞ്ഞു

അതേസമയം സൂര്യയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കറുപ്പ്, സൂര്യ 46, വാടിവാസൽ തുടങ്ങി നിരവധി സിനിമകളാണ് സൂര്യയുടേതായി ലൈൻ അപ്പിലുള്ളത്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് കറുപ്പ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മാങ്ങയുമല്ല നാരങ്ങയുമല്ല! കിടിലം സവാള അച്ചാർ, ചോറ് തീരാൻ ഇതുമതി!

0
Spread the love

മാങ്ങ, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മീൻ തുടങ്ങി വിവിധ തരത്തിലെ അച്ചാറുകൾ നമ്മുടെ വീടുകളിൽ തയ്യാറാക്കാറുണ്ട്. ഏതെങ്കിലും ഒരു അച്ചാർ ഉണ്ടെങ്കിൽ പിന്നെ മിക്കവർക്കും ചോറ് കഴിക്കാൻ മറ്റ് കറികളൊന്നും ആവശ്യമില്ല. എന്നാൽ കാലങ്ങളായി ഒരേതരത്തിലെ അച്ചാറുകൾ കഴിച്ച് മടുത്തവരായിരിക്കും മിക്കവരും. ഇങ്ങനെ മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി അച്ചാറുണ്ട്, ഒരു തവണ കഴിച്ചാൽ ആരും ഇതിന്റെ ഫാൻ ആയി മാറുമെന്നത് ഉറപ്പാണ്.

എല്ലാ വീടുകളിളും എപ്പോഴും കാണുന്ന ഒന്നാണ് സവാള. മിക്കവാറും കറികളിലും പലരും സവാള ഉപയോഗിക്കാറുണ്ട്. എന്നാൽ സവാള കൊണ്ടുള്ള അച്ചാർ എത്രപേർ കഴിച്ചിട്ടുണ്ടാവും. സവാള അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • സവാള – നാല്
  • നല്ലെണ്ണ – രണ്ട് ടേബിൾ സ്‌പൂൺ
  • വിനാഗിരി – രണ്ട് ടേബിൾ സ്‌പൂൺ
  • ഉപ്പ്- അര ടീസ്‌പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്‌പൂൺ
  • മുളകുപൊടി – ഒരു ടീസ്‌പൂൺ
  • കടുക് – ഒരു ടീസ്‌പൂൺ
  • ജീരകം – ഒരു ടീസ്‌പൂൺ
  • കായം – അര ടീസ്‌പൂൺ
  • പഞ്ചസാര – ഒരു ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

  • ആദ്യം സവാള തൊലി കളഞ്ഞ് കഴുകിയതിനുശേഷം കട്ടി കുറച്ച് അരിഞ്ഞെടുക്കുക. ഇതിൽ ഉപ്പ് ചേർത്ത് 15 മിനിട്ട് മാറ്റിവയ്ക്കണം. ശേഷം സവാള പിഴിഞ്ഞ് വെള്ളം കളയാം. അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കി രണ്ട് ടേബിൾ സ്‌പൂൺ നല്ലെണ്ണ ഒഴിക്കണം.
  • എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കാം. ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കണം. ശേഷം ഒരു സ്‌പൂൺ ജീരകവും കായവും ചേർത്തിളക്കാം. ശേഷം സവാള ഇതിലേയ്ക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേയ്ക്ക് വിനാഗിരി കൂടി ചേർത്തതിനുശേഷം തീ അണയ്ക്കാം.
  • തണുത്ത് കഴിഞ്ഞ് വൃത്തിയുള്ള, നനവില്ലാത്ത, വായുസഞ്ചാരമില്ലാത്ത കുപ്പിയിൽ സൂക്ഷിക്കാം.

ചെറുപ്പത്തില്‍ അത് കണ്ടെത്തുകയെന്നത് ജീവിതത്തിലെ വലിയ കാര്യമായി കരുതിയിരുന്നു; എന്നാൽ രത്തന്‍ ടാറ്റയ്ക്കും അതില്ലല്ലോ: നിത്യാ മേനോൻ

0
Spread the love

തമിഴ് റൊമാന്റിക് കോമഡി ചിത്രമായ ‘തലൈവൻ തലൈവി’യുടെ പ്രൊമോഷനിടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസുതുറന്ന് തെന്നിന്ത്യൻ താരം നിത്യാ മേനോൻ. വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതതെന്നും ബന്ധങ്ങളെല്ലാം തന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ എന്നും നടി വ്യക്തമാക്കി.

എല്ലാവര്‍ക്കും ഒരേപോലെ വിവാഹജീവിതം ഉണ്ടാവണമെന്നില്ലെന്ന് നിത്യാ മേനോന്‍ പറഞ്ഞു. ‘കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല. ചെറുപ്പത്തില്‍, ഒരു പാതിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. കുടുംബവും മാതാപിതാക്കളും സമൂഹവും അത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് തോന്നിപ്പിക്കും. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കി’- നിത്യാ മേനോന്‍ പറഞ്ഞു.

‘എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം നടന്നാല്‍ നല്ലത്, നടന്നില്ലെങ്കിലും വളരേ നല്ലത്. അതെന്നെ സങ്കടപ്പെടുത്തില്ല’- അവര്‍ പറഞ്ഞു. ‘ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്, അതില്‍ സന്തോഷമുണ്ട്. ഉറച്ചുപോയ എല്ലാ ധാരണകളും തകര്‍ന്നു, അത് സ്വന്തം ജീവിതം നയിക്കാന്‍ എന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു’- നിത്യ വ്യക്തമാക്കി. എന്തുകൊണ്ട് താനിപ്പോള്‍ ഒരു റിലേഷനില്‍ അല്ലെന്നും നിത്യ പറഞ്ഞു. ബന്ധങ്ങളെല്ലാം തന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഒരു റിലേഷനിലും അല്ലാത്തത് എന്നായിരുന്നു നിത്യയുടെ മറുപടി.

‘മരിച്ചാലും സ്വൈര്യം തരില്ലല്ലോ എന്നായിരിക്കും സുധി ഇപ്പോള്‍ ആലോചിക്കുന്നത്’; എല്ലാവരും കയറിയിറങ്ങുന്ന വീട്, രേണു സുധിക്കെതിരെ സായ് കൃഷ്ണ

0
Spread the love

പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്.

സുധിയുടെ മരണത്തിന് ശേഷം ചെറിയ ചെറിയ റീൽ വീഡിയോകളും നാടകവും മോഡലും ഒക്കെയായി തുടങ്ങിയ രേണു പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോകളും ആൽബവും ഷോർട്ട് ഫിലിമുകളും ഒക്കെയായി കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിൽ നിരവധി അനവധി വിവാദങ്ങൾ രേണുവിലെ തേടിയെത്തി. സുധിയുടെ ആദ്യ ബന്ധത്തിലുള്ള മൂത്തമകൻ കിച്ചുവിനെ സുധിയുടെ മരണശേഷം ചിലർ ചേർന്നു വെച്ചു നൽകിയ വീട് സ്വന്തമാക്കാൻ പുറത്താക്കി തുടങ്ങി ഏറ്റവും ഒടുവിൽ സുധിക്ക് ലഭിച്ച അവാർഡുകൾ ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി എന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ തന്റെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആരുമറിയാതെ എത്തിയ മീഡിയ ബെഡ് റൂം വരെ കയറി ഷൂട്ട് ചെയ്‌തെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും വ്‌ളോഗറുമായ സീക്രെട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷണ.

സായി കൃഷണയുടെ വാക്കുകൾ..

‘ആര്‍ക്കും കയറിച്ചെല്ലാവുന്ന വീടാണോ സുധിലയം എന്നും ആരും ഇല്ലാത്തപ്പോള്‍ വീട് തുറന്നിട്ടാണോ പോകാറ്. മരിച്ചാലും തനിക്ക് സൈ്വര്യം തരില്ലല്ലോ എന്നായിരിക്കും സുധി ഇപ്പോള്‍ ആലോചിക്കുന്നത്. ഇവരുടെ വീട്ടില്‍ ആ കുട്ടി സേഫ് ആണോ. ചുമ്മാ വരുന്നവരും പോകുന്നവരും വീട്ടില്‍ കയറി വീഡിയോ എടുക്കുക എന്നു പറയുമ്പോള്‍ എന്ത് സേഫ്റ്റിയാണ് അവിടെയുള്ളത്. എന്താണീ പറയുന്നതെന്ന് മനസിലാകുന്നില്ല. വല്ലാത്തൊരു കാഴ്ച ആയിപ്പോയി.

ഇവര്‍ വീട് തുറന്നിട്ടിരിക്കുകയാണോ? ആര്‍ക്കും വരാം, പോകാം. നമ്മളൊക്കെ പുറത്തു പോകുമ്പോള്‍ പൂട്ടിയിട്ടല്ലേ പോകുക. അങ്ങനെ എല്ലാവരും കേറിയിറങ്ങി നിരങ്ങി നടക്കുന്ന വീടാണോ ഈ സുധിലയം? എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്. ഈ യൂണിവേഴ്‌സ് ബിഗ്‌ബോസിലൊക്കെ വന്നാല്‍ പൊളിക്കും. അടുത്തത് നമുക്ക് ബിഗ്‌ബോസില്‍ കാണാം’.

വിഷയത്തെ കുറിച്ച് രേണു പറഞ്ഞത്

‘കട്ടിലില്‍ തുണിയെല്ലാം കിടക്കുന്ന വീഡിയോ ആരോ എടുത്തു. ആരാണെന്ന് എനിക്കറിയില്ല. വീട്ടില്‍ ആരുമില്ലായിരുന്നു. ബെഡ് റൂമൊക്കെ വീഡിയോ എടുക്കുമ്പോള്‍ പറഞ്ഞിട്ട് എടുക്കേണ്ടേ. അത് ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല”,

വരുന്നത് വൻ മഴ! കാരണം ചൈനയിലും വിയറ്റ്‌നാമിലും ഉണ്ടായ വിഫ

0
Spread the love

കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യത. ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തെ മഴയ്‌ക്ക് കാരണം. തെക്കൻ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തിൽ വെള്ളിയാഴ്‌ച മുതൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതിതീവ്ര ചുഴലിക്കാറ്റായ വിഫ ചക്രവാതച്ചുഴിയായി ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനത്തിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തവും അതിശക്തവുമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. ജൂലായ് 26വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ശനിയാഴ്‌ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts