Home Blog Page 99

ചുടുകാട് വരെയുള്ള യാത്രയിലുടനീളം അച്ഛനെ കാണാൻ ഒഴുകിവന്ന ജനസമുദ്രത്തോട്, ഡോക്ട‍ര്‍മാരോട്, പാർട്ടിയോട്; നന്ദി പറഞ്ഞ് വിഎസിൻ്റെ മകൻ

0
Spread the love

അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ ഏറെ സമയമെടുത്തെന്നും അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നുവെന്നും വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാര്‍. വിഎസ് എല്ലാം ക്ലിയർ ആയി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷയെന്നും പെട്ടന്നാണ് എല്ലാം മാറിയതെന്നുംഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അരുൺ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്….

‘ചേട്ടൻ ട്രാൻസ് മെൻ ആണോ? അല്ലെങ്കിൽ ഇങ്ങനെ ഒരാളെ എന്തിനു വിവാഹം ചെയ്തു?’ സീമ വിനീതിന്റെ ഭർത്താവിനോട് ചോദ്യം, ഉത്തരം കേട്ട് കയ്യടിച്ച് സോഷ്യൽ മീഡിയ

0
Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്. ഈയിടയ്ക്കായിരുന്നു വിവാഹിതയായത്. നിശാന്ത് ആണ് വരൻ. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള തന്റെ വിശേഷങ്ങളും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞ് സീമ തന്റെ യൂട്യൂബ് ചാലിൽ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

‘ചേട്ടൻ ട്രാൻസ് മെൻ ആണോ? അല്ലെങ്കിൽ ഇങ്ങനെ ഒരാളെ എന്തിനു വിവാഹം ചെയ്തു?’ ഇങ്ങനെ ഒരു പ്രേക്ഷൻ ചോദിച്ചപ്പോൾ വളരെ പക്വമായി മറുപടി പറയുന്ന ഭർത്താവ് നിശാന്തിന്റെ വീഡിയോയിലെ ഭാഗമിപ്പോൾ വൈറലാണ്. ”സീമ ട്രാൻസ്‍വുമൺ ആണെന്ന് അറിയാമായിരുന്നു. പിന്നെ ഇഷ്ടമല്ലേ. അത് ആരോടും തോന്നാമല്ലോ. വിവാഹക്കാര്യം ആദ്യം വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നു. എന്റെ വേണ്ടപ്പെട്ടവരോടാണ് ആദ്യം പറഞ്ഞത്. അവർ ആദ്യം സ്വാഭാവികമായും എതിർത്തു. പിന്നെ എന്റെ അഭിപ്രായവും ഇഷ്ടവും നോക്കി. അവർ എന്റെ ഇഷ്ടങ്ങൾക്ക് വാല്യു തരുന്നവരാണ്. ആദ്യം എതിർത്തവരും പിന്നീട് അനുകൂലിച്ചു.”എന്നാണ് വിഡിയോയിൽ നിശാന്ത് പറയുന്നത്.

അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം ആയാണ് വിവാഹം കഴിച്ച മുഹൂർത്തത്തെ തോന്നിയതെന്നും ഭർത്താവിന്റെ വീട്ടിൽ താൻ വളരെയധികം സന്തോഷവതിയാണെന്നും സീമ വിനീത് പറയുന്നു.

കുട്ടികളെ പഠിപ്പിക്കുമ്പോൾ ദേഷ്യം വന്ന് നിങ്ങളുടെ കൺട്രോൾ പോകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, അല്ലെങ്കിൽ കുട്ടിക്ക് നിങ്ങളോടുള്ള അടുപ്പം വരെ കുറഞ്ഞേക്കാം..

0
Spread the love

ഹോംവർക്ക് ചെയ്യിക്കുന്നതിനായി കുട്ടികളെ വിളിച്ചിരിക്കുമ്പോൾ അവർ പഠനത്തോടും പഠിപ്പിക്കുന്നതിനോടും വിമുഖത കാണിച്ച് ശ്രദ്ധിക്കാതിരിക്കുമ്പോൾ ദേഷ്യം തോന്നുക സ്വാഭാവികമാണ്. ക്ഷമ നശിപ്പിക്കുന്ന കുട്ടികളിലെ ഇത്തരം ശീലങ്ങൾ ചില പേരൻസിന് പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ കഴിയില്ല. 

എല്ലാ പാരൻസും ഒരുപോലെ അല്ലാത്തതുകൊണ്ട് ചിലർ കുട്ടികളെ ശകാരിക്കാറുണ്ട്. എന്നാൽ വഴക്കു പറയൽ പരിധി ലംഘിച്ച് ശാരീരിക ഉപദ്രവങ്ങളിൽ എത്തിച്ചേരുകയും കുട്ടിയെ വഴക്കുപറയുന്നതും ഉപദ്രവിക്കുന്നതും കാണുന്ന കുടുംബത്തിലെ മറ്റു അംഗങ്ങൾ പഠിപ്പിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്യുകയും അതൊരു കുടുംബം വഴക്കായി മാറുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. നിങ്ങൾ കുട്ടിയെ പഠിപ്പിക്കുമ്പോൾ വഴക്കിലേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതെല്ലാമാണ്.

1) പഠിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് മക്കൾക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടോ എന്ന് ആദ്യം സ്വയം വിലയിരുത്തുക. പലപ്പോഴും കുട്ടികളെ ട്യൂഷന് വിട്ടു പണം നഷ്ടപ്പെടുത്താതിരിക്കാൻ ചിലർ മക്കളെ സ്വയം പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്, എന്നാൽ പഠിപ്പിക്കാനുള്ള സ്കിൽ ഉണ്ടെങ്കിൽ മാത്രമേ അവരെ പഠിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഒരു കാര്യം കുട്ടിക്ക് പല ആവർത്തി പറഞ്ഞു കൊടുത്തിട്ടും അതു അവർക്ക് വ്യക്തമായി മനസ്സിലാകുന്നില്ലെങ്കിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് പറഞ്ഞു കൊടുക്കാനുള്ള സ്കിൽ നിങ്ങൾക്കുണ്ടായിരിക്കണം. ഇത്തരത്തിലുള്ള സ്കിൽ നിങ്ങൾക്കില്ലെങ്കിൽ മക്കളെ സ്വയം പഠിപ്പിക്കുവാൻ ശ്രമിക്കരുത്. ഇത് മക്കളുടെ ഭാവി ഇല്ലാതാക്കും എന്ന് മാത്രമല്ല കുട്ടിയും നിങ്ങളും തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും വലിയ വഴക്കിന് കാരണമാവുകയും ചെയ്യും.

2) നിങ്ങൾ ദേഷ്യമുള്ള വ്യക്തിയാണെങ്കിൽ പഠനം ആരംഭിക്കുന്നതിനു മുൻപ് ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത്. മെഡിറ്റേഷൻ, ബ്രിത്തിങ് എക്സർസൈസ് തുടങ്ങി വിവിധ ശ്വസന വ്യായാമങ്ങളിലൂടെ ദേഷ്യം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. ഇനി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ദേഷ്യം വന്നാൽ ഉടനെ ഒരു ഗ്ലാസ് വെള്ളം/ ജ്യൂസ് കുടിക്കുകയോ,, മുഖം കഴുകുകയോ ബ്രെയിൻ ബ്രേക്ക് എടുക്കുകയോ ചെയ്യാം.

3) പഠനത്തിനിടയിൽ കുട്ടികൾക്ക് ബ്രേക്ക് നൽകുക. ചില കുട്ടികളിൽ ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, പക്വതക്കുറവ്, പഠനപ്രശ്നങ്ങൾ തുടങ്ങിയവ കാണാറുണ്ട്.. ഇത്തരത്തിലുള്ള കുട്ടികളെ പഠിപ്പിക്കുമ്പോൾ വളരെ അധികം സമയം പറഞ്ഞു കൊടുക്കേണ്ടി വരും. ഇങ്ങനെയുള്ള സാഹചര്യത്തിൽ പറഞ്ഞു കൊടുക്കുന്ന വ്യക്തിയുടെ ക്ഷമ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പഠിപ്പിക്കുമ്പോൾ 15 മിനിറ്റിനു ശേഷം 5 മിനിറ്റ് ബ്രേക്ക് നൽകാൻ ശ്രമിക്കുക. ഇത്തരത്തിൽ കൃത്യമായ ഇടവേളകളിൽ ബ്രേക്ക് നൽകുന്നതിലൂടെ പഠനത്തിനിടയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ, പിരിപിരുപ്പ് എന്നിവ കുറയ്ക്കാൻ കഴിയുകയും ഒരേ എനർജിയിൽ തന്നെ ക്ലാസ് എടുത്ത് പോകുവാനും സാധിക്കും.

കുസൃതിക്കാരായ ചില കുട്ടികൾ എപ്പോൾ പഠിപ്പിക്കുവാൻ തുടങ്ങുന്നു ആ സമയം അവർ മറ്റു വിശേഷങ്ങൾ പറഞ്ഞു പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കും ഇത്തരത്തിൽ വിശേഷങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ പാരന്റ്സിന് ദേഷ്യം വരും .അതുകൊണ്ട് കൃത്യമായ നിർദ്ദേശങ്ങൾ അവർക്ക് നൽകുക. ഇനി സംസാരിക്കുന്നുണ്ടെങ്കിൽ 15മിനിറ്റിനു ശേഷമുള്ള ബ്രേക്കിൽ മാത്രമേ സംസാരിക്കാൻ കഴിയൂ എന്ന് സംസാരത്തെ വിലക്കുകയും റൂൾസ് കറക്റ്റ് ആയി ഫോളോ ചെയ്യുവാൻ ഇരുകൂട്ടരും ശ്രമിക്കുകയും വേണം.

4) കുട്ടികൾക്ക് പഠനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് കുട്ടിക്ക് മനസ്സിലാകുന്നില്ല എങ്കിൽ പഠനത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. എഴുത്ത് വായന കണക്ക് സ്പെല്ലിംഗ്, വായിക്കുന്നത് മനസ്സിലാക്കാനുള്ള കഴിവ് ഇവയിൽ ഏതെങ്കിലും ഭാഗങ്ങളിൽ നിങ്ങളുടെ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതു മാറ്റിയെടുക്കുന്നതിന് ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ സേവനം തേടേണ്ടതാണ്

‘മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് അദ്ദേഹം പഴി കേൾക്കേണ്ടി വരികയാണ്’; ലാലേട്ടൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ തയ്യാറാവാത്തത് അതുകൊണ്ട്; നടൻ രവീന്ദ്രൻ

0
Spread the love

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഏറ്റെടുക്കാൻ താൻ ഇല്ലെന്ന് മോഹൻ ലാൽ വ്യക്തമാക്കിയതോടെ പ്രസിഡന്റ് സ്ഥാനത്തിനായുള്ള തെരെഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് ജഗദീഷും ശ്വേതാ മേനോനും. ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന്‌ തവണയും മോഹൻലാലാണ് അമ്മയിൽ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചത്. ഹേമാ കമ്മിറ്റി വിവാദത്തെ തുടർന്ന്‌ രാജിവച്ച്‌ ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്‌. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന്‌ മോഹൻലാൽ നിലപാടെടുക്കുകയായിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരണമെന്ന അഡ്‌ഹോക്‌ കമ്മിറ്റിയുടെ അഭ്യർത്ഥന നിരസിച്ചാണ്‌ മോഹൻലാൽ തീരുമാനമറിയിച്ചത്‌.

ലാലേട്ടന്റെ തീരുമാനത്തിന് കാരണം നടൻ ഉണ്ണി മുകുന്ദൻ ആണെന്നും ഉണ്ണി മകൻ പ്രണവിനെതിരെ നടത്തിയ ചില പ്രതികരണങ്ങൾ താരത്തെ ചോദിപ്പിച്ചെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ അമ്മ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത് മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് പഴി കേൾക്കേണ്ടി വരുന്നത് കൊണ്ടാണെന്ന് പറയുകയാണ് നടൻ രവീന്ദ്രൻ.

മോഹൻലാൽ മത്സരിക്കില്ലെന്ന് ജനറൽ ബോഡിയിൽ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരികയാണ്. അത് ന്യായമല്ലാത്തതാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ആരോപണ വിധേയർ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തിൽ അങ്ങനെയുള്ളവർ മാറി നിൽക്കലാണ് അഭികാമ്യം. അത് പിന്നീട് മാധ്യമങ്ങളുൾപ്പെടെ ക്രൂശിക്കും. അങ്ങനെയുള്ളവർ മാറി നിൽക്കണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു

സപ്ലൈക്കോ കഴിഞ്ഞ മാസം 277 രൂപയ്ക്ക് വിറ്റ വെളിച്ചെണ്ണയ്ക്ക് ഈ മാസം 321 രൂപ; വിപണി വില 525ന് മുകളിൽ, ഇടപെടുമെന്ന് മന്ത്രി

0
Spread the love

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

മന്ത്രിയുടെ വാക്കുകൾ

നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നൽകിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നൽകുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദക‍രുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റിൽ ന്യായ വിലക്ക് ലഭ്യമാക്കും. 

പല്ലു തേയ്‌ക്കാതെ വന്ന നടനുമായി ആ സീൻ ചെയ്യേണ്ടി വന്ന ദുരനുഭവം; ഇയാൾക്കുമില്ലേ പങ്കാളി എന്ന് തോന്നിപ്പോയി: വിദ്യാബാലൻ

0
Spread the love

വിദ്യാബാലന്റെ ആദ്യ ഹിന്ദി ചിത്രം പരിനീത റിലീസ് ചെയ്തിട്ട് ഇക്കഴിഞ്ഞ ജൂണിൽ 20 വർഷം പൂർത്തിയായിരുന്നു. പ്രദീപ് സർക്കാർ സംവിധാനം ചെയ്ത ച്ത്രത്തിൽ സഞ്ജയ് ദത്തും സെയ്ഫ് അലി ഖാനുമായിരുന്നു നായകൻമാർ. ചിത്രത്തിൽ സഞ്ജയ് ദത്തുമായി ഇന്റിമേറ്റ് രംഗം ഉണ്ടായിരുന്നുവെന്നും ഇതിന്റെ ചിത്രീകരണത്തിിൽ സഞ്ജയ് ദത്തിൽ നിന്നുണ്ടായ സഹകരണവും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിദ്യാബാലൻ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിനിടെയും ഷൂട്ടിംഗിന് ശേഷവും താൻ കംഫ‌ർട്ടിബിൾ ആണോ എന്ന് തിരക്കിയിരുന്ന സഞ്ജയ് ദത്തിനെ കുറിച്ചായിരുന്നു വിദ്യാ ബാലൻ പറഞ്ഞത്.

അഭിനയിക്കുന്നതിന് മുമ്പ് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്താറുണ്ട് എന്ന ചോദ്യത്തിനും വിദ്യാ ബാലൻ മറുപടി നൽകി,​ സാധാരണ നിലയിൽ നടിമാർ പല്ല്, മൂക്ക്, അടിസ്ഥാന ശുചിത്വം എന്നിവയെ കുറിച്ച് ബോധവാൻമാർ ആയിരിക്കുമെന്ന് വിദ്യാബാലൻ പറഞ്ഞു,. ചിലർ ഗന്ധത്തെ കുറിച്ചും ബോധവാൻമാർ ആയിരിക്കും. ചൈനീസ് ഭക്ഷണം കഴിച്ച ശേഷം പല്ലു തേയ്‌ക്കാതെ വന്ന ഒരു നടനൊപ്പം തനിക്ക് ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്ന അനുഭവം നടി പങ്കുവച്ചു. ഞാൻ അപ്പോൾ മനസിൽ ആലോചിച്ചു. ഇയാൾക്കുമുണ്ടാവില്ലേ ഒരു പങ്കാളി എന്ന്. ഞാൻ അയാൾക്ക് മിന്റ് നൽകാനൊന്നും പോയില്ല. പുതിയ ആളായതിനാൽ എനിക്ക് നല്ല പേടിയുണ്ടായിരുന്നുവെന്നും വിദ്യാബാലൻ പറഞ്ഞു.

സ്വര്‍ണവിലയില്‍ വൻ ഇടിവ്: പവന് കുറഞ്ഞത് 1000 രൂപ

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

‘അമ്മ’യുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ? നേർക്കുനേർ ജഗദീഷും ശ്വേതാ മേനോനും, ലഭിച്ചത് 125 നാമനിർദ്ദേശ പത്രികകൾ

0
Spread the love

മലയാള സിനിമാതാരസംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിലവിൽ അഞ്ചിലധികം പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമർപ്പിച്ചിട്ടുളളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അമ്മയിലെ താരങ്ങളിൽ മിക്കവരും ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ആകെ 508 അംഗങ്ങളാണ് അമ്മയിലുളളത്. അതിൽ ഇന്നലെ വരെ 125ൽ അധികം പത്രികകളാണ് സമർപ്പിച്ചിട്ടുളളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ തുടങ്ങിയവരുടെ പേര്‌ പ്രധാന സ്ഥാനങ്ങളിലേക്ക്‌ ഉയർന്നുവന്നെങ്കിലും അവർ ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. അടുത്ത മാസം 15നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിനുശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന്‌ തവണയും മോഹൻലാലാണ് അമ്മയിൽ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചത്. ഹേമാ കമ്മിറ്റി വിവാദത്തെ തുടർന്ന്‌ രാജിവച്ച്‌ ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്‌. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന്‌ മോഹൻലാൽ നിലപാടെടുക്കുകയായിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരണമെന്ന അഡ്‌ഹോക്‌ കമ്മിറ്റിയുടെ അഭ്യർത്ഥന നിരസിച്ചാണ്‌ മോഹൻലാൽ തീരുമാനമറിയിച്ചത്‌.

കര്‍ക്കടക വാവുബലി; കനത്ത മഴയിലും ബലിതർപ്പണ ചടങ്ങുകൾക്ക് വൻ തിരക്ക്

0
Spread the love

കർക്കടകവാവിന്റെ ഭാഗമായുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും ബലിയിടാനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചയോടെ തന്നെ ഭക്തർ ബലിതർപ്പണം നടത്തുന്ന ക്ഷേത്രങ്ങളിൽ എത്തി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ.

പുലർച്ചെ 2.30 മുതൽ തന്നെ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പിതൃകർമങ്ങൾക്ക് തുടക്കമായി. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസി പലയിടങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുക. സംസ്ഥാനത്തെ പലയിടങ്ങളിലും മഴയുള്ളതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, നീന്തൽ വിദഗ്ദ്ധർ തുടങ്ങിയ സംഘങ്ങൾ ഭക്തർക്ക് സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

ആലുവ മണപ്പുറത്ത് വൻജനതിരക്കാണ് അനുഭവപ്പെടുന്നത്. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു പ്രാർത്ഥിക്കാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.

സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ട് 2 വർഷം!! 2 വർഷം കൂടി കഴിഞ്ഞാൽ തന്നെ കിട്ടാൻ ഇമെയിൽ അയയ്‌ക്കേണ്ടി വരുമെന്ന് നസ്രിയയോട് ഫഹദ് ഫാസിൽ

0
Spread the love

മലയാളത്തിന്റെ അഭിമാന സിനിമ മുഖങ്ങളിൽ ഒന്നാണ് നടൻ ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിനോളം പാൻ ഇന്ത്യൻ റീച്ചും സ്വീകാര്യതയും ഉള്ള മറ്റൊരു തെന്നിന്ത്യൻ നടൻ ഇല്ലെന്നുതന്നെ വേണമെങ്കിൽ പറയാം.ഫഹദ് ഫാസിന്റെ സിനിമകൾ തന്നെ ഒരു ഗ്യാരണ്ടിയാണ്. വിശ്വസിച്ചു കയറാം. ഇതുപോലെതന്നെ തങ്കപ്പെട്ടതാണ് ഫഹദ് ഫാസിലിന്റെ സ്വകാര്യ വ്യക്തിത്വവും എന്ന് മലയാളികൾക്ക് എന്നും അഭിപ്രായമുണ്ട്. വലിയ ആഡംബരമോ താര ജാഡയോ ഇല്ലാത്ത സിമ്പിൾ മനുഷ്യൻ. സിനിമയ്ക്ക് പുറത്ത് ലളിത ജീവിതം നയിക്കുന്ന സോഷ്യൽ മീഡിയയിൽ തല കാണിക്കാത്ത പാവത്താൻ. എന്നിങ്ങനെയാണ് താരത്തെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം.

മുൻപൊരിക്കൽ ഇത് അടിവരയിടുന്ന തരത്തിൽ ഭാര്യ നസ്രിയയും ഒരു പരാമർശം നടത്തിയിരുന്നു. ഫഹദ് ഫാസിലിന് മറ്റ് സോഷ്യൽ മീഡിയ ഉപയോഗമോ സ്മാർട്ട് ഫോണോ ഇല്ലെന്നാണ് ഒരു ഇന്റർവ്യൂവിൽ നടി പറഞ്ഞത്. ഇത് സമർത്ഥിക്കുന്നു തരത്തിൽ ഈയടുത്ത് ഒരു സിനിമ പൂജയ്ക്ക് പ്രത്യക്ഷപ്പെട്ട ഫഹദിന്റെ കയ്യിലെ കുഞ്ഞൻ ഫോൺ ഓൺലൈൻ മീഡിയകൾ വലിയ വർത്തയാക്കിയിരുന്നു. മറ്റ് സെലിബ്രിറ്റികൾ എല്ലാം ഏറ്റവും അഡ്വാൻസായ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ കീപാഡ് ഫോണുമായാണ് ഫഹദിന്റെ സ്റ്റാർ ലൈഫ്. ഇപ്പോഴിതാ കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ലെന്നും സ്മാർഫോണോ സോഷ്യൽ മീഡിയയോ ഇല്ലാതെ ജീവിതത്തിൽ എങ്ങനെ കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണിപ്പോൾ താൻ നോക്കുന്നതെന്ന് പറയുകയാണ് ഫഫ.

‘കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. ഞാൻ ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ്. എന്‍റെ ലക്ഷ്യമെന്നാണ്. എനിക്ക് വാട്ട്സ്ആപ്പും ഇല്ല, എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല ഞാൻ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാൽ അതില്ലാതെ എങ്ങനെ സമയം കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്’, ഫഹദ് ഫാസിൽ പറഞ്ഞു. വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും ഫഹദ് പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts