Home Blog Page 98

ചരിത്രത്തില്‍ ആദ്യമായി പുരുഷ ഗര്‍ഭനിരോധന ഗുളിക മനുഷ്യരില്‍ പരീക്ഷിച്ചു

0
Spread the love

ചരിത്രത്തില്‍ ആദ്യമായി ഹോര്‍മോണ്‍ രഹിത പുരുഷ ഗര്‍ഭനിരോധന ഗുളികയായ YCT-529 മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു. ഗുളികയായി കഴിക്കുന്ന YCT -529 എന്ന പുതിയ മരുന്ന് മനുഷ്യനില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് നല്‍കിയത്. ഇത് സംബന്ധിച്ച പരീക്ഷണ ഫലങ്ങള്‍ ‘കമ്മ്യൂണിക്കേഷന്‍സ് മെഡിസിന്‍’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയുമായും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യുവര്‍ചോയ്‌സ് തെറാപ്യൂട്ടിക്‌സുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു നോണ്‍-ഹോര്‍മോണ്‍ ഓറല്‍ ഗുളികയാണ് YCT-529.

മുമ്പ്, എലികളിലും ആണ്‍ കുരങ്ങുകളിലും നടത്തിയ പരീക്ഷണങ്ങളില്‍ ഗുളിക 99% ഫലപ്രാപ്തി കാണിച്ചിരുന്നു. ഇതില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 6 ആഴ്ചയ്ക്കുള്ളിലും കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ 10 മുതല്‍ 15 ആഴ്ചകള്‍ക്കുള്ളിലും അവ പ്രത്യുല്‍പാദനക്ഷമത വീണ്ടെടുത്തിരുന്നു.

മുന്‍പ് നടത്തിയ പരീക്ഷണാത്മക പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, YCT-529 ഹോര്‍മോണ്‍ അളവിനെ ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ഇത് ദീര്‍ഘകാല ഉപയോഗത്തിന് സുരക്ഷിതവുമാണ്. മനുഷ്യരില്‍ നടത്തിയ ഈ ആദ്യ പഠനത്തില്‍, ആരോഗ്യമുള്ള 16 പുരുഷന്മാരില്‍ വ്യത്യസ്ത ശക്തികളിലുള്ള ഗുളികയുടെ ഒറ്റ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഹൃദയമിടിപ്പ്, മാനസികാവസ്ഥ, ലൈംഗികത ഹോര്‍മോണ്‍ അളവ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മാറ്റങ്ങളും പാര്‍ശ്വഫലങ്ങളും ഇവരില്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

‘എറണാകുളത്ത് കൈക്കരുത്തുള്ള ആൺപിള്ളേരുണ്ടെന്ന് വിനായകൻ അറിയും’: അധിക്ഷേപ പരാമർശത്തിൽ നടന് ഭീഷണിയുമായി യൂത്ത് കോൺഗ്രസ്

0
Spread the love

വി.എസ്. അച്യുതാനന്ദൻ, ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ ഉള്‍പ്പടെയുള്ളവർക്കെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ നേരത്തെ രംഗത്തെത്തിയിരുന്നു. ‘എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു…’എന്ന് തുടങ്ങുന്ന പോസ്റ്റില്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയവരുടെയെല്ലാം മരണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം പഴയതിനെക്കാള്‍ കടുത്തതായിരുന്നു. ഇപ്പോഴിതാ വിനായകന്റെ പരാമർശത്തിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബല്‍ കുമാർ. ഇനിയും നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കൈക്കരുത്തുള്ള യൂത്ത് കോൺഗ്രസുകാർ എറണാകുളത്ത് ഉണ്ടെന്ന് വിനായകൻ അറിയുമെന്ന് നോബല്‍ കുമാർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നോബല്‍ കുമാറിന്റെ പ്രതികരണം.

നോബല്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘വിനായകന് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നൽ ഉണ്ടെങ്കിൽ നിർത്തിക്കോ. ഇനിയും ഇവനെ നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സംശയവും വേണ്ട യൂത്ത് കോൺഗ്രസിൽ എറണാകുളത്തു നല്ല കൈക്കരുത്തുള്ള ആൺപിള്ളേർ ഉണ്ടെന്നു വിനായകൻ അറിയും. ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്’

വിനായകന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്


എൻ്റെ തന്തയും

ചത്തു.

സഖാവ് വിഎസും

ചത്തു.

ഗാന്ധിയും

ചത്തു.

നെഹ്റുവും

ചത്തു.

ഇന്ദിരയും

ചത്തു.

രാജീവും

ചത്തു.

കരുണാകരനും

ചത്തു.

ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു.

നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും

ചത്തു.

ചത്തു

ചത്തു

ചത്തു

ചത്തു.

രചന ജിത്തു മാധവൻ; മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരത്തിന്റെ അടുത്ത ചിത്രം, ഷൂട്ടിങ് വയനാട്ടിൽ

0
Spread the love

ജാൻ .എ. മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ബ്ളോക് ബസ്റ്ററുകൾക്കുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും.പൂർണമായും പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് വയനാടും കണ്ണൂരും ആണ് പ്രധാന ലൊക്കഷൻ. എറണാകുളത്തും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് രചന. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വെങ്കട്ട് കെ. നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

സുഷിൻ ശ്യാം ആണ് സംഗീതം. ചിത്രസംയോജനം വിവേക് ഹർഷൻ. കലാസംവിധാനം അജയൻ ചാലിശേരി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. നടൻ ഗണപതിയും,ചന്ദു സലിംകുമാറും അണിയറ പ്രവർത്തകരായുണ്ട്. ഷൈലജ ദേശായിഫെൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെ ചിദംബരം അഭിനേതാവുമായി.

ന്നാ താൻ കേസ് കൊട്, സുരേശിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒരുമിക്കുന്ന ചിത്രം ആണ്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. പൂർണമായും വയനാട്ടിൽ ചിത്രീകരിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ റിലീസിന് ഒരുങ്ങുകയാണ് . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.

വളരെ കട്ടികൂടിയ സെൽ കമ്പി മുറിക്കാൻ ഒറ്റ ദിവസം കൊണ്ട് കഴിഞ്ഞോ? ആയുധം ആര് കൊടുത്തു? ഗോവിന്ദച്ചാമി ജയിൽ ചാടിയത് എങ്ങനെ?!

0
Spread the love

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലര്‍ച്ചെ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയെന്ന വാര്‍ത്ത കുറച്ചൊന്നുമല്ല മലയാളികളെ ഞെട്ടിച്ചത്. വാർത്ത പ്രചരിച്ചതിനു പിന്നാലെ കനത്ത ആശങ്കയും പോലീസ് സേനയ്‌ക്കെതിരെ കടുത്ത അമർഷവും ഉയർന്നിരുന്നു. പിന്നീട് തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ആളെ സംശയകരമായി കണ്ടെന്ന നാട്ടുകാരുടെ വിവരം നൽകലിൽ ഗോവിന്ദ ചാമിയെ പിടികൂടുന്നത് വരെ കേരളമൊട്ടാകെ നെഞ്ചിടിപ്പോടെ ന്യൂസ് ചാനലുകൾക്ക് മുന്നിലിരിക്കുകയായിരുന്നു. അതേസമയം അതിസുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി കമ്പി മുറിച്ച് ഇതിലൂടെ ഊർന്നാണ് പുറത്തിറങ്ങിയതെന്നാണ് വിവരം.

അതിസുരക്ഷാ എന്ന് പറയപ്പെടുന്ന സെല്ലിന്റെ കമ്പി മുറിക്കാൻ ഒറ്റ കയ്യൻ കൂടിയായ പ്രതിക്ക് എങ്ങനെ കഴിഞ്ഞെന്നാണ് പലരുടെയും ചോദ്യം. വളരെ കട്ടികൂടിയ സെല്ലിലെ ഇത്തരം കമ്പി മുറിക്കാൻ ഒരു മണിക്കൂർ എങ്കിലും സമയം എടുക്കുമായിരിക്കും. ഇതിന്റെ ശബ്ദമോ മറ്റ് നീക്കങ്ങളോ പൊലീസ് ശ്രദ്ധിക്കാത്തത് ഗുരുതര വീഴ്ചയാണ്. ദിവസങ്ങൾ എടുത്താണോ ഇത്തരത്തിൽ കമ്പി മുറിച്ചതെന്നും പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമല്ല.

വെെകിട്ട് അഞ്ച് മണിയോടെ ജയിൽപ്പുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് ജയിലിലെ രീതി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയുംഒരു പക്ഷെ പ്രതിയുടെ ജയിൽ ചാടൽ ശ്രമങ്ങൾക്ക് അനുകൂലമായിരുന്നിരിക്കാം. രാത്രി ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് ചാടിയത്. അതേസമയം സെല്ലിന്റെ കമ്പി മുറിക്കാൻ എവിടെ നിന്ന് പ്രതിക്ക് ആയുധം ലഭിച്ചുവെന്നോ ആര് ആയുധമെത്തിച്ചെന്നോ ഇനിയും വ്യക്തമല്ല. സെൽ കമ്പി മുറിച്ച് പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്ത് എത്തിയത് ജയിലിലെ സിസിടിവി ദൃശ്യങ്ങൾളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനുമുകളിലെ ഫെൻസിംഗിലേക്ക് എറിഞ്ഞ് ഇതുവഴി പുറത്തുചാടുകയായിരുന്നു.

വടം കെട്ടാൻ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്ന് വ്യക്തമാണ്. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതാണ് സംശയം ജനിപ്പിക്കുന്നത്. ജയിലിലെ രണ്ട് മതിൽ കടക്കാതെ ഗോവിന്ദച്ചാമിക്ക് പുറത്തെത്താൻ ആകില്ലെന്നിരിക്കെ എങ്ങനെ ഒറ്റക്കെെയ്യനായ ഗോവിന്ദച്ചാമി പുറത്തെത്തിയെന്ന സംശയമാണ് പലർക്കും. പത്താം ബ്ലോക്കിൽ ഉണ്ടായിരുന്ന കുടിവെള്ള കന്നാസ് മതിൽ ചാടാൻ ഉപയോഗിച്ചെന്നും സൂചനയുണ്ട്.

അതേസമയം കണ്ണൂർ ജയിലിൽ കൊടുകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പട്ട പത്താം ബ്ലോക്കിലെ ഒരു സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബി ബ്ലോക്കിലായിരുന്നു. ഈ ബ്ലോക്കിന് ചുറ്റും ഒരു ചെറിയ മതിലുണ്ട് അതിന് പുറത്ത് വലിയ ഒരു മതിൽ കൂടിയുണ്ട്.രാത്രി ജയിലിൽ പട്രോളിംഗ് ഉണ്ടാകും. എന്നാൽ പുലർച്ചെ മതിലിൽ കിടന്ന വടം കണ്ടാണ് അധികൃകർ ഓരോ സെല്ലുകളായി പരിശോധിച്ചത്. ഗോവിന്ദച്ചാമി കിടന്നിരുന്ന ബ്ലോക്കിലെത്തിയപ്പോൾ മാത്രമാണ് ചാടിപ്പോയത് ഗോവിന്ദച്ചാമിയാണെന്ന് ജയിൽ അധികൃതർ തിരിച്ചറിഞ്ഞത്. അപ്പോൾ ജയിൽ ചാട്ടം കഴിഞ്ഞ് മൂന്ന് മണിക്കൂർ കഴിഞ്ഞിരുന്നു. തുടർന്ന് ജയിലിന്റെ പരിസരത്തും മറ്റും പരിശോധന നടത്തി. രാവിലെ ആറുമണിയോടെയാണ് ജിയിൽചാട്ടം പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് ഏഴ് മണിയോടെ പൊലീസ് സംസ്ഥാനത്താകമാനം വിവിരങ്ങൾ കെെമാറി തെരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും ജയിൽ ചാടി ആറ് മണിക്കൂർ പിന്നിട്ടിരുന്നു. തുടർന്ന് 10.30ഓടെ ആളൊഴിഞ്ഞ ഒരു കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ കേരളത്തിലെ ജയിലുകൾ; ആരുടേയും സഹായം ഇല്ലായിരുന്നുവെന്ന് എങ്ങനെ വിശ്വസിക്കും: സന്തോഷ് പണ്ഡിറ്റ്

0
Spread the love

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലര്‍ച്ചെ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയെന്ന വാര്‍ത്ത കുറച്ചൊന്നുമല്ല മലയാളികളെ ഞെട്ടിച്ചത്. വാർത്ത പ്രചരിച്ചതിനു പിന്നാലെ കനത്ത ആശങ്കയും പോലീസ് സേനയ്‌ക്കെതിരെ കടുത്ത അമർഷവും ഉയർന്നിരുന്നു. പിന്നീട് തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ആളെ സംശയകരമായി കണ്ടെന്ന നാട്ടുകാരുടെ വിവരം നൽകലിൽ ഗോവിന്ദ ചാമിയെ പിടികൂടുന്നത് വരെ കേരളമൊട്ടാകെ നെഞ്ചിടിപ്പോടെ ന്യൂസ് ചാനലുകൾക്ക് മുന്നിലിരിക്കുകയായിരുന്നു. അതേസമയം പോലീസ് അനാസ്ഥയിൽ ഗോവിന്ദ ചാമി ജയിൽ ചാടി എന്ന വാർത്ത വന്നതിന് പിന്നാലെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

“ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജയിൽ ചാടുന്നത്) ട്രെയിനിൽ നിന്ന് സൗമ്യ എന്ന ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ടെന്ന് ജനം എങ്ങനെ വിശ്വസിക്കും? ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി, ചിക്കൻ, മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം. ഇനിയെങ്കിലും ജയിലിൽ നോൺ വെജ് കൊടുക്കരുത്. പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി. (വാൽ കഷ്ണം..ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ..)”, എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍.

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ തളാപ്പിൽ നിന്ന് പിടികൂടി

0
Spread the love

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂരിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഇന്നുപുലർച്ചെയായിരുന്നു ഇയാൾ ജയിൽ ചാടിയത്. വിവരം അറിഞ്ഞത് മുതൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഈ വീട്ടിൽ ആൾതാമസം ഇല്ലായിരുന്നു. ജയിൽ ചാടിയ കൊലക്കേസ് പ്രതി പിടിയിലായെന്ന് ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു.

പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ട്. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
Spread the love

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍. പ്രൊഫഷണൽ കോളേജുകള്‍ക്കടക്കം അവധി ബാധകമാണെന്ന് അറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലക്ക് പുറമെ നേരത്തെ ഇടുക്കി ജില്ലയിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

എറണാകുളം ജില്ലാ കളക്ടറുടെ അവധി അറിയിപ്പ്

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 25ന് അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

ഷീലു മാഡത്തിന് ബാഡ്ബോയിസിലൂടെ നഷ്ടപ്പെട്ടു പോയ അരമനയും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് അനൂപ് മേനോൻ ചേട്ടനും ധ്യാൻ സാറിനും ഒരായിരം അഭിനന്ദനങ്ങൾ, പരിഹസിച്ച് ഒമർ ലുലു

0
Spread the love

താൻ നിർമിച്ച ചിത്രം ‘ബാഡ് ബോയ്‌സ്’ പരാജയപ്പെട്ടതിനെത്തുടർന്ന് തനിക്ക് സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് താമസം മാറേണ്ടിവന്നുവെന്ന് തന്റെ ഏറ്റവും പുതിയ ചിത്രമായ “രവീന്ദ്ര നീ എവിടെ?”യുടെ പ്രൊമോഷൻ പരിപാടിക്കിടെ തമാശയായി ഷീലു എബ്രഹാം പറഞ്ഞത് വലിയ വാർത്തയായി മാറിയിരുന്നു. ‘ഇത് പൊട്ടിയാൽ അന്നമെല്ലാം മുട്ടും. ബാഡ് ബോയ്‌സ് ഇറങ്ങിയതോടെ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി.മൊത്തം ദാരിദ്ര്യമാണെന്നേ’ എന്നായിരുന്നു ഷീലു പരിപാടിയിൽ പറഞ്ഞത്. ഇപ്പോഴിതാ ഷീലു എബ്രഹാമിനെ പരിഹസിച്ച് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബാഡ് ബോയ്‌സിന്റെ സംവിധായകൻ ഒമർ ലുലു. ഷീലുവിന് നഷ്ടം നികത്താൻ സഹായിച്ചതിന് അനൂപ് മേനോനെയും ധ്യാൻ ശ്രീനിവാസനെയും അഭിനന്ദിച്ചുകൊണ്ടുള്ള പരിഹാസം കലർന്ന കുറിപ്പാണ് ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവെച്ചത്. പിന്നാലെ ഇത് ഡിലീറ്റ് ചെയ്തതായും കാണാം..

ഒമർ ലുലു പിൻവലിച്ച പോസ്റ്റിന്റെ പൂർണരൂപം :

‘ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്ട്രിയൽ ഹിറ്റ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമക്ക് എണ്ണം പറഞ്ഞ നാല് സ്ക്രിപ്പ്റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്ട്രിയൽ ഹിറ്റ് നൽകി കൊണ്ട്‌ നായികയും നിർമ്മാതാവുമായ ഷീലു മാഡത്തിന് ബാഡ്ബോയിസിലൂടെ നഷ്ടപ്പെട്ടു പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ.’- എന്നായിരുന്നു ഒമർ ലുലു പോസ്റ്റിൽ കുറിച്ചത്.


സംഭവം വിവാദമായതോടെ സംവിധായകൻ പോസ്റ്റു പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓണം റിലീസായി പുറത്തുവന്ന “ബാഡ് ബോയ്സ്” ബോക്സ് ഓഫീസ് പരാജയമായിരുന്നു. ഷീലു എബ്രഹാമിന്റെ ഭർത്താവ് എബ്രഹാം മാത്യു ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

ആരോപണ വിധേയരായ മന്ത്രിമാരില്ലേ, പിന്നെ ഇവിടെ ആരോപണ വിധേയര്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പം?; അൻസിബ

0
Spread the love

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. താൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് മറ്റുള്ള അംഗങ്ങളെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നം എന്നും അൻസിബ കൂട്ടിച്ചേർത്തു.

‘മത്സര രംഗത്ത് കൂടുതൽ ആളുകളുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുക. ശ്വേത മേനോനും ജഗദീഷും മത്സരരംഗത്ത് ഉള്ളത് പോസിറ്റീവ് ആയ കാര്യമാണ്. 32 വർഷത്തെ ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ മത്സരിക്കാൻ വരുന്നത് ആദ്യമാണ്. ഞാൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് ഇവരെയൊക്കെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. അൻസിബ പറഞ്ഞു.

‘ലൗലെറ്റർ എഴുതാൻ ഫ്രിഡ്ജിൽ ഒരു ബോർഡുണ്ട്’; താനും ഭർത്താവും ചെയ്യുന്ന വിചിത്രമായ കാര്യങ്ങളെക്കുറിച്ച് ലെന

0
Spread the love

ഇന്ത്യൻ എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് നടി ലെനയുടെ ഭർത്താവ്. പ്രശാന്തിനെപ്പോലെ ഒരാളെ കിട്ടിയില്ലായിരുന്നെങ്കിൽ വിവാഹം കഴിക്കാൻ തോന്നില്ലായിരുന്നുനുവെന്നും തങ്ങളുടെ രണ്ടുപേരുടെയും ശീലങ്ങൾ ഒരുപോലെയായതുകൊണ്ട് തന്നെ വിവാഹ ശേഷം ഒരു അഡ്ജസ്റ്റ്‌മെന്റിന്റെയും ആവശ്യമില്ലായിരുന്നുവെന്നും പറയുകയാണ് നടിയിപ്പോൾ. ആർക്കുമില്ലാത്ത കുറച്ചു ശീലങ്ങൾ തങ്ങൾക്കുണ്ടെന്നും തങ്ങളുടെ പ്രണയം തനി പൈങ്കിളി ആണെന്നും നടി പറയുന്നു.

‘കൊച്ചുകുട്ടികളെപ്പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. കുട്ടികൾക്ക് ആ നിമിഷത്തിലെ കാര്യമേയുള്ളൂ . ഞങ്ങളും അങ്ങനെയാണ്. അതാണ് ലൈഫിന്റെ ഭംഗി. വാലെന്റൈൻസ് ഡേയ്ക്ക് ടെഡീബിയറും ചോക്ലേറ്റുമൊക്കെ സമ്മാനിക്കുന്ന പൈങ്കിളി പ്രണയമാണ് ഞങ്ങളുടേത്. സർപ്രൈസ് ഒക്കെ ഉണ്ട്. ലൗലെറ്റർ എഴുതാൻ ഫ്രിഡ്ജിൽ ഒരു ബോർഡുണ്ട്’ ലെന പറയുന്നു.

അതേസമയം സ്പിരിച്വാലിറ്റിയാണ് തന്നെയും പ്രശാന്തിനെയും കോർത്തിണക്കുന്നതെന്നും തങ്ങളുടെ ശീലങ്ങൾ ഏകദേശം ഒരുപോലെയാണെന്നും നടി പറയുന്നു. ‘എല്ലാവർക്കുമില്ലാത്ത കുറേ ശീലങ്ങളുണ്ടെനിക്ക്. അഞ്ചരയ്ക്കും ആറ് മണിക്കുമിടയിൽ ഡിന്നർ കഴിക്കും. അങ്ങനെ ആരെയും ഞാൻ കണ്ടിട്ടില്ല. എന്നും രാവിലെയോ വൈകിട്ടോ മെഡിറ്റേഷനിൽ ഇരിക്കും. വായിക്കുന്ന പുസ്തകങ്ങൾ, കഴിക്കുന്ന ഭക്ഷണങ്ങളൊക്കെ വ്യത്യസ്തമാണ്. ഞാൻ ഭയങ്കര ഹെൽത്ത് കോൺഷ്യസായി ഭക്ഷണം കഴിക്കുന്നയാളാണ്. ബക്വീറ്റ്, കിനോ അങ്ങനെ എല്ലാവരും കഴിക്കാത്ത കുറേ സാധനങ്ങളുണ്ട്. രാത്രി ഒമ്പത്, ഒമ്പതരയാകുമ്പോൾ കിടന്നുറങ്ങും. ഇത്രയും ശീലങ്ങളുള്ള വേറെയാരെയും എനിക്ക് പരിചയമില്ല. ഞാനും പ്രാശാന്തും കണ്ടുമുട്ടുമ്പോഴേ ഞങ്ങളുടെ ശീലങ്ങൾ ഒരുപോലെയാണ്. ഒരു അഡ്ജസ്റ്റ്‌മെന്റിന്റെയും ആവശ്യമില്ല.’- ലെന പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts