Home Blog Page 97

പ്രാഥമിക കർമ്മങ്ങളുൾപ്പെടെ എല്ലാം സെല്ലിൽ തന്നെ; ഫുൾ ടൈം സിസിടിവി നിരീക്ഷണവും, ഇനി മരണംവരെ ഗോവിന്ദച്ചാമി പുറത്തിറങ്ങില്ല!

0
Spread the love

കണ്ണൂർ ജയിലിലെ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമി ഇനി കഴിയുക അതിസുരക്ഷാ ജയിലായ വിയ്യൂരിൽ. ഇന്ന് രാവിലെയാണ് കനത്ത സുരക്ഷയിൽ ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. ഇന്ത്യയിലെ അതീവസുരക്ഷയുള്ള ജയിലുകളിൽ ഒന്നാണ് വിയ്യൂർ. 125 കൊടുംകുറ്റവാളികളാണ് ഇവിടെ തടവിൽ കഴിയുന്നത്.

മരണംവരെ പുറംലോകം കാണരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന ഗോവിന്ദച്ചാമിയെ വിയ്യൂരിൽ പാർപ്പിക്കുക ഏകാന്ത സെല്ലിലാണ്. മറ്റുള്ള തടവുകാരെ കാണാനോ അവരുമായി സംസാരിക്കാനോ പറ്റില്ല. പ്രാഥമിക കർമ്മൾങ്ങൾക്കുൾപ്പെടെയുള്ള സൗകര്യങ്ങൾ എല്ലാം ഉള്ള സെല്ലിൽ നിന്ന് ഭക്ഷണംകഴിക്കാൻപോലും ഇനി പുറത്തിറങ്ങാനാവില്ല. എപ്പോഴും നിരീക്ഷണം ഉറപ്പാക്കാൻ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ഇഴകീറി പരിശോധിക്കുകയും ചെയ്യും. കോടതി നടപടികൾക്കോ ആശുപത്രികളിലേക്കോ നേരിട്ട് കൊണ്ടുപാേകാതിരിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇനി മരണംവരെ പുറത്തിറങ്ങാതെ ഗോവിന്ദച്ചാമി സെല്ലിനുള്ളിൽ കഴിയേണ്ടിവരും.

പടുകൂറ്റൻ മതിലിൽ നിന്ന് അമ്പതുമീറ്റർ അകലെയാണ് ജയിൽകെട്ടിടം. പതിനഞ്ച് മീറ്റർ ഉയരമുള്ള നാല് വാച്ച്ടവറുകളിൽ നൈറ്റ് വിഷൻ ബൈനോക്കുലർ, ഹൈബീം സെർച്ച് ലൈറ്റുകൾ, വാക്കിടോക്കി സജ്ജീകരണങ്ങളുള്ള ആയുധധാരികളായ ഗാർഡുമാരുടെ നിരീക്ഷണവും സദാസമയവും ഉണ്ടാവും. വ്യക്തമായ മുന്നൊരുക്കങ്ങൾക്കുശേഷമാണ് ജയിൽ ചാടിയതെന്നതിനാൽ ആ നിലയിലുള്ള സ്പെഷ്യൽ നിരീക്ഷണവും ഗോവിന്ദച്ചാമിയുടെ മേൽ ഉണ്ടാവും.

ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. റോഡിലൂടെ നടന്നുപോകുന്നത് കണ്ട ചിലർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസുൾപ്പെടെ നടത്തിയ തെരച്ചിലിൽ രാവിലെ പത്തരയോടെയാണ് ഇയാളെ പിടികൂടിയത്.

പ്രതീക്ഷ നൽകി ‘വള’ ഫസ്റ്റ് ലുക്ക്പോസ്റ്റർ; നേർക്കുനേർ ലുക്‌മാനും ധ്യാനും

0
Spread the love

ലുക്മാൻ , ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമായി മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വള എന്ന് പേരിട്ടു. ഒരു വളയെച്ചൊല്ലി രസകരമായ സംഭവവികാസമാണ് ചിത്രത്തിന്റെ പ്രമേയം എന്നു സൂചിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

‌. രവീണ രവി ആണ് നായിക. വിജയ രാഘവൻ, ശാന്തികൃഷ്ണ, ശീതൾജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ. ഫെയർബേ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. ഉണ്ട, പുഴു എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ഹർഷദ് ആണ് തിരക്കഥ.

അഫ്നാസ് വി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജംഷീർ പുറക്കാട്ടിരി സെപ്തംബറിൽ വേഫെറർ ഫിലിംസ് ചിത്രം തിയേറ്ററിൽ എത്തിക്കും.

സംസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 1760 രൂപ; സ്വർണം വാങ്ങാൻ പ്ലാനുണ്ടേൽ ഇതാണ് സമയം!

0
Spread the love

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 1,760 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.

ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമായത്.കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 70 ഡോളർ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു. ഇതോടെ ന്യൂഡൽഹി മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 99,200 രൂപയായി താഴ്ന്നിരിക്കുകയാണ്.

ജയിലിനുള്ളിൽ കഞ്ചാവും ലഹരി വസ്തുക്കളും സുലഭം; പുറത്തേക്ക് ഫോൺ വിളിക്കാനും സൗകര്യം, പണം നൽകിയാൽ എല്ലാം നടക്കുമെന്നും ഗോവിന്ദച്ചാമി

0
Spread the love

കഞ്ചാവും ലഹരിവസ്തുക്കളും കണ്ണൂർ ജയിലിനുള്ളിൽ സുലഭമെന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴി. പുറത്തേക്ക് ഫോൺ വിളിക്കാൻ ജയിലിൽ സൗകര്യമുണ്ട്. എല്ലാത്തിനും പണം നൽകണം. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. ജയിൽചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നും ഗോവിന്ദച്ചാമി വ്യക്തമാക്കിയിട്ടുണ്ട്.

അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷാ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിംഗും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

ജയിലിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. മതിലിലെ തുണി കണ്ടശേഷമാണ് ആരോ ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.

ആ ചിത്രത്തെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല! അതെനിക്കൊരു പരാജയമായിരുന്നു: ഫഹദ് ഫാസിൽ

0
Spread the love

മലയളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഫഹദ് മലയാളത്തിനപ്പുറം തമിഴ് തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയതിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസായ ഒരു ചിത്രത്തിലെ അനുഭവത്തെ കുറിച്ച് പറയുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും ആ വലിയ ചിത്രം തനിക്ക് ഒരു പരാജയമാണെന്നാണ് ഫഹദ് പറഞ്ഞത്.

‘കഴിഞ്ഞ വർഷം ഒരു വലിയ ചിത്രം എനിക്കൊരു പരാജയമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാനും താത്പര്യമില്ല. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിൽ അത് വിട്ടുകളയുക, ആ പാഠം എടുക്കുക,’ ഫഹദ് ഫാസിൽ പറഞ്ഞു.

ചിത്രത്തിന്റേ പേര് പറഞ്ഞില്ലെങ്കിലും അല്ലു അർജുന്റെ പുഷ്പ 2 ആണ് ഫഹദ് പറഞ്ഞ ചിത്രമെന്ന് ഒരുപാട് പേർ വാദിക്കുന്നുണ്ട്. എന്നാൽ രജനികാന്തിന്റെ ചിത്രമായ വേട്ടയനാണ് ഫഹദ് ഉദ്ദേശിച്ചതെന്നും ആരാധകർ അനുമാനിക്കുന്നു.

പുഷ്പ 2 വമ്പൻ ഹിറ്റായി മാറിയെങ്കിലും ഫഹദിന്റെ ബൻവർ സിങ് ഷെകാവത്തിന് ഒരുപാട് ട്രോളുകൾ ലഭിച്ചിരുന്നു. വേട്ടയൻ ഫ്‌ളോപ്പായിരുന്നുവെങ്കിലും ഫഹദിന്റെ റോളിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിനാൽ തന്നെ രണ്ട് ചിത്രമാകാനും സാധ്യതകളുണ്ടെന്നാണ് ആരാധകർ പറയുന്നത്.

‘ഒരിക്കല്‍ അമ്മയുടെ രക്തം നല്‍കിയാണ് എനിക്കു ഭക്ഷണം വാങ്ങിതന്നത്’; മനസ്തുറന്ന് മേഘന വിന്‍സന്റ്

0
Spread the love

ചന്ദനമഴ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി നടിയായി മാറിയ വ്യക്തിയാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയിലെ അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ മേഘ്‌ന ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം മേഘ്‌ന നല്‍കിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് മേഘ്‌ന അഭിമുഖത്തില്‍ പറയുന്നു.

മേഘനയുടെ വാക്കുകള്‍……

”സിംഗിള്‍ പേരന്റായി എന്നെ കഷ്ടപ്പെട്ട് വളര്‍ത്തിയതാണ് അമ്മ. ഒരിക്കല്‍ അമ്മയുടെ രക്തം നല്‍കിയാണ് എനിക്കു വേണ്ടി സിര്‍ലാക്ക് വാങ്ങിയതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അക്കാര്യം അമ്മ പറഞ്ഞതല്ല. അമ്മയുടെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞതാണ്. അവര്‍ നമുക്കു വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് നമ്മളോട് പറയില്ല. നമ്മുടെ ജീവിതത്തില്‍ നല്ലതു വരണം എന്നാലോചിച്ചേ എല്ലാ മാതാപിതാക്കളും തീരുമാനങ്ങള്‍ എടുക്കൂ. എന്റെ അമ്മയും അങ്ങനെ തന്നെയാണ്”.

അതെസമയം ജീവിതത്തില്‍ മകള്‍ക്കു വേണ്ടി എടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മേഘ്‌നയുടെ അമ്മയുടെ പ്രതികരണം. ”എ ഡിവോഴ്‌സ്ഡ് ഡോട്ടര്‍ ഈസ് ബെറ്റര്‍ ദാന്‍ എ ഡെഡ് ഡോട്ടര്‍ എന്ന കാര്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ കാര്യത്തെപ്പറ്റി കൂടുതല്‍ പറയുന്നില്ല. എല്ലാ അമ്മമാരെയും പോലെ മകള്‍ക്കൊരു കുടുംബജീവിതം വേണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്കല്ല. ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.

കിണറ്റിലേക്ക് നോക്കിയപ്പോൾ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ഗോവിന്ദച്ചാമിയെയാണ് കണ്ടത്; ‘കുത്തി കൊല്ലുമെന്ന്’ അയാൾ ഭീഷണിപ്പെ‌ടുത്തി

0
Spread the love

ജയില്‍ചാടിയ കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നാട്ടുകാര്‍ നല്‍കിയ നിര്‍ണായക വിവരം.വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ തിരിഞ്ഞ് നാട്ടുകാരും പൊലീസും നാടുമുഴുവന്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടയില്‍ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് പിടികൂടിയെന്ന് വാര്‍ത്തകള്‍ പരന്നു.എന്നാല്‍ പൊലീസ് അത് നിഷേധിച്ചു.

അധികം വൈകാതെ 10.30 ഓടെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടെത് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണനാണ്. കിണറ്റിലേക്ക് നോക്കിയ എന്നെ കുത്തി കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെ‌ടുത്തിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ന്യൂസ് കണ്ട ഉടനെ ഓഫീസും പരിസരവുമെല്ലാം പരിശോധിച്ചതാണ്.പ്രതി ഒളിച്ചിരുന്ന കിണറും വന്ന് നോക്കിയിരുന്നു.പക്ഷേ അന്നേരം അവിടെ ആളൊന്നും ഇല്ല. 9.30 പോയപ്പോൾ കിണറ്റിലെ വലയെല്ലാം അതുപോലെയുണ്ടായിരുന്നു. പിന്നെ കേട്ടു പ്രതിയെ പിടികൂടിയെന്ന്. പക്ഷേ വെറുതെ ഒരു സംശയം തോന്നി വീണ്ടും കിണറിലേക്ക് എത്തിനോക്കി. കിണറിലെ പമ്പ് തൂക്കിയിട്ട കയറിൽ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ഗോവിന്ദച്ചാമിയെയാണ് കണ്ടത്. എന്ന കണ്ട പാട് അയാള്‍ വെള്ളത്തിൽ മുങ്ങി. ശ്വാസം കിട്ടാതായപ്പോൾ രണ്ടാമതും പൊങ്ങി. കുത്തിക്കൊല്ലുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. നീ പോടോ എന്ന് പറഞ്ഞ് ആളുകളെ വിളിച്ചുകൂവി. ഇവിടെയെല്ലാം പൊലീസുണ്ടായിരുന്നു. എല്ലാവരും കൂടി ഓടിയെത്തി. 20 മിനിറ്റിനുള്ളില്‍ ഇയാളെ പുറത്തെടുത്തു..’ ഉണ്ണികൃഷ്ണന്‍ പറയുന്നു.

കാവ്യ അന്ന് പറഞ്ഞത് മഞ്ജു വാര്യർ ‘സ്വന്തം ചേച്ചിയെ പോലെയെന്ന്’; ‘അതേയതേ സ്വന്തം ചേച്ചിയോട് ചെയ്യാൻ പറ്റിയ കാര്യം തന്നെ മോളെയെന്ന്’ സോഷ്യൽ മീഡിയ

0
Spread the love

ബ്രിട്ടീഷ് മലയാളി മിസ് കേരള യൂറോപ്പ് 2025 ഫാഷൻ ഷോയിൽ മുൻബിഗ്‌ബോസ് താരം ശോഭ വിശ്വനാഥും അവതാരിക ലക്ഷ്മി നക്ഷത്രയും മത്സരാർത്ഥിയോട് ചോദിച്ച ഒരു ചോദ്യവും പിന്നാലെ പരിപാടിയിൽ പങ്കെടുത്ത ധ്യാൻ ശ്രീനിവാസ് ഇതിനെ വിമർശിച്ചതുമെല്ലാം വലിയ വാർത്തകളിലേക്കും വിവാദങ്ങളിലേക്കും വഴിവച്ചിരുന്നു. മഞ്ജു വാര്യരെയാണോ കാവ്യാ മാധവനെയാണോ ഇഷ്ടം എന്നായിരുന്നു ഇരുവരും മത്സരാർത്ഥികളോട് ചോദിച്ചത്.

തൊട്ടുപിന്നാലെ വേദിയിലെത്തിയ ധ്യാൻ, ശോഭയേയും ലക്ഷ്മിയേയും ട്രോളുകയും അടുത്ത ചോദ്യം ദിലീപിനെയാണോ പള്‍സര്‍ സുനിയെ ആണോ ഇഷ്ടം എന്നാവുമെന്നാണ് താന്‍ വിചാരിച്ചത് എന്നും പരിഹസിച്ചിരുന്നു. വിവാദം താരങ്ങളിലേക്ക് കടന്നതോടെ ഇപ്പോഴിതാ കാവ്യ മാധവന്റെ പഴയ ചില അഭിമുഖങ്ങൾ വീണ്ടും വൈറലാവുകയാണ്. കാവ്യയുടെ ആദ്യ വിവാഹത്തിന് മുൻപ് നൽകിയ ഇന്റർവ്യൂവിൽ മഞ്ജുവിനെപ്പറ്റി അപ്പോൾ പറഞ്ഞ ചിലകാര്യങ്ങളാണ് സൈബറിടത്തിൽ ഇപ്പോൾ വൈറലാകുന്നത്.

‘ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ്. ഞങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ചില കല്യാണങ്ങൾക്കൊക്കെ വരുമ്പോഴേ കാണാറുള്ളു. പക്ഷേ, ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്. ഞങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്ന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് മഞ്ജു ചേച്ചി ‘. കാവ്യാ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

അതേസമയം പഴയ ഇന്റർവ്യൂ പലരും കുത്തിപൊക്കിയതോടെ ഇരുവരുടെയും ഫാൻസ്‌ ഇത്തരം വീഡിയോകളുടെ താഴെ തമ്മിൽ തല്ലുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. തങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടായിട്ടില്ലെന്നും സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് മഞ്ജുവെന്നും പറയുന്ന കാവ്യയുടെ വീഡിയോകൾ പ്രചരിച്ചതോടെ പരിഹാസ കമ്മെന്റുകളുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘അതേയതേ സ്വന്തം ചേച്ചിയോട് ചെയ്യാൻ പറ്റിയ കാര്യം തന്നെ മോളെയെന്ന്’, ‘പാവം മഞ്ജു അന്നേ തെറ്റിദ്ധരിച്ചാ മതിയായിരുന്നു’, ‘നന്നായി മോളെ നീ കാരണം മഞ്ജുവിനെ മലയാളത്തിന് തിരികെ കിട്ടിയല്ലോ’.

5 കൊല്ലമായിട്ടും പണി തീർന്നില്ലേ? നസ്രിയയും താനും പണിയുന്ന വീടിനെ കുറിച്ച് ഫഹദ് ഫാസിൽ, നസ്രിയയ്ക്ക് സഹായിയായി ദുൽഖറിന്റെ അമാലും

0
Spread the love

മലയാളികളുടെ ഇഷ്ട താര ജോഡിയാണ്‌ നസ്രിയ- ഫഹദ് ദമ്പദികൾ. തങ്ങളുടെ വിവാഹബന്ധത്തിന്റെ പതിനൊന്നാം വാര്‍ഷികം ഇരുവരും വരുന്ന ഓഗസ്റ്റിൽ സന്തോഷകരമായി വീണ്ടും ആഘോഷിക്കാൻ പോവുകയാണ്. ഇരുവരുടെയും സിനിമകളും താര ജാഡ ഒട്ടുമേയില്ലാത്ത സംസാര ശൈലിയുമെല്ലാം ഒരുപോലെ ആസ്വദിക്കാറുള്ള മലയാളികൾക്ക് താരദമ്പതികളുടെ വിശേഷങ്ങളറിയാൻ എന്നും ഏറെ താല്പര്യമാണ്. അത്തരത്തിലിപ്പോൾ തങ്ങളുടെ സ്വപ്ന വീടിനെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നിർമാണം ആരംഭിച്ച് അഞ്ചുവർഷത്തിലധികമായിട്ടും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും സസൂക്ഷ്മം നിരീക്ഷിച്ചും, ആലോചിച്ചും ഓരോന്ന് നസ്രിയയുടെ നേതൃത്വത്തിൽ ചെയ്യുകയാണെന്നുമാണ് താരം പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ആർക്കിടെക്ട് ആയ ദുൽഖർ സൽമാന്റെ ഭാര്യ അമാലാണ് വീടിന്റെ പല കാര്യങ്ങൾക്കായി പർച്ചേഴ്സ് ചെയ്യുന്നതിനും മാറ്റുമെന്നും പറഞ്ഞിരുന്നു.

ഫഹദിന്റെ വാക്കുകളിങ്ങനെ..

കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഞാനും നസ്റിയയും ഒരു വീട് പണിതുകൊണ്ടിരിയ്ക്കുകയാണ്. ഇതുവരെ പൂർത്തിയായിട്ടില്ല. അതിന്റെ ഓരോ കാര്യങ്ങളും വളരെ സസൂക്ഷ്മം നിരീക്ഷിച്ചും, ആലോചിച്ചുമാണ് നസ്റിയ ഓരോന്നും ചെയ്യുന്നത്. ഒരുപാട് സംസാരിച്ച്, ചർച്ച ചെയ്തതിന് ശേഷം മാത്രമാണ് നസ്റിയ ഒരു കാര്യത്തിൽ തീരുമാനം എടുക്കുന്നത്. തീർച്ചയായും ഇനി പണി പൂർത്തിയായി വരുമ്പോൾ അത് നസ്റിയയുടെ കാഴ്ചപ്പാടിലുള്ള പെർഫക്ട് വീടായിരിക്കും. അതേ സമയം എന്റെയും. അവളുടെ കാഴ്ചപ്പാട് തന്നെയാണ് എന്റേതും, എന്റെ കാഴ്ചപ്പാട് തന്നെയാണ് അവളുടേതും. അതുകൊണ്ടത് ഞങ്ങളുടെ വീടായിരിക്കും

ജയറാം എന്തുകൊണ്ട് മലയാള സിനിമ മാത്രം ചെയ്യുന്നില്ല? മറുപടിയുമായി താരം, ഒപ്പം ഒരു സർപ്രൈസും

0
Spread the love

ഒരു കാലത്ത് ജനപ്രിയ സിനിമകളിലൂടെ മലയാളി സിനിമാസ്വാദകരെ ഒരുപാട് രസിപ്പിച്ച നടനായിരുന്നു ജയറാം.മലയാളത്തിൽ താരമിപ്പോൾ അത്ര സജീവമല്ല എന്നാൽ അന്യഭാഷ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നില്ലെന്ന ആളുകളുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് ജയറാമിപ്പോൾ.

‘ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്‌തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോലുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്.’

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts