Home Blog Page 96

കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍; 62ന്റെ നിറവിൽ മലയാളത്തിന്‍റെ വാനമ്പാടി

0
Spread the love

മലയാളത്തിന്റെ വാനമ്പാടിയും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നിറഞ്ഞ ചിരിയോടെ മാത്രം എവിടെയും പ്രത്യക്ഷപ്പെടുന്ന താരത്തിനെ മലയാളികൾക്കും തെന്നിന്ത്യക്കാർക്കും മാത്രമല്ല പ്രിയം. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള താരത്തിന് ഭാഷ, ദൂരങ്ങൾക്കപ്പുറം ചേർത്തുപിടിക്കുന്ന ഒത്തിരി ആരാധകർ ഇന്ത്യയിലുടനീളമുണ്ട്. സൗമ്യവും നിഷ്കളങ്കവുമായ സമീപനത്തോടെ ടെലിവിഷൻ സംഗീത മത്സര പരിപാടികളിലൂടെയും മറ്റും സജീവമായ പ്രിയ ഗായിക ഇന്നിപ്പോൾ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ പോലും ഭാഗമാണ്. അക്ഷരാർത്ഥത്തിൽ തെല്ലും ആർക്കും വിരോധമില്ലാത്ത സ്വഭാവവും ആരെയും സ്വര മാധുര്യം കൊണ്ട് അലിച്ചില്ലാതാക്കുന്ന ശബ്ദവുമാണ് ചിത്ര.

ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.

ദുരൂഹ സാഹചര്യത്തിൽ ചാക്കോച്ചനും ദിലീഷ് പോത്തനും സജിൻ ഗോപുവും ചിദംബരവും ഒരുമിച്ച്; ഫസ്റ്റ് ലുക്ക്

0
Spread the love

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രസകരമായ ഒരു പ്രമേയമായിരിക്കും ചിത്രത്തിന്റേതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനായി ഇതു രണ്ടാം തവണയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിൽ എത്തുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം അർജുൻ സേതു, എഡിറ്റർ മനോജ് കണ്ണോത്ത്, സംഗീതം ഡോൺ വിൻസന്റ്, കലാസംവിധാനം ഇന്ദുലാൽ , മേക്കപ്പ് റോണാക്സ് സേവ്യർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്‌റ്റീഫൻ, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.

ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഒരുക്കം തുടങ്ങിയിട്ട് 2 വർഷം; കമ്പി മുറിക്കുന്ന ആയുധം ഉൾപ്പെടെ സെല്ലിൽ സൂക്ഷിച്ചിട്ടും പോലീസ് അറിഞ്ഞില്ല, എലിശല്യം പറഞ്ഞ് അഴിയിൽ തുണിയും ചുറ്റി

0
Spread the love

ഗോവിന്ദച്ചാമി ജയിൽചാടാൻ രണ്ടു വർഷം മുമ്പേ ആസൂത്രണം തുടങ്ങിയെന്നും 9 മാസം മുമ്പേ ആക്ഷൻ തുടങ്ങിയെന്നും പൊലീസിന് സൂചന ലഭിച്ചു.മരപ്പണിക്ക് വന്നവരിൽ നിന്ന് ചില ആയുധങ്ങൾ കൈക്കലാക്കിയ പ്രതി എല്ലാ രാത്രിയും അഴികൾ അറുത്തുകൊണ്ടിരുന്നു.ടൗൺ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവ് ഉൾപ്പെടെ സുലഭമായി ലഭിച്ചിരുന്നുവെന്നും പണം നൽകിയാൽ ഫോൺ വിളിക്കാൻ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ഈ ആക്ഷേപം നേരത്തേയും ഉയർന്നിരുന്നു.ഉദ്യോഗസ്ഥരുടെ മൊഴി ശേഖരിച്ചുവരികയാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. പുറത്തുവിടാൻ സാദ്ധ്യത ഇല്ലാത്തതിനാലാണ് ജയിൽചാടാൻ തയ്യാറെടുത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകി.

എലിശല്യം പറഞ്ഞ് അഴിയിൽതുണിചുറ്റി; കിടക്കയിൽ ഡമ്മി

അഴി മുറിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സെല്ലിൽ എലി കയറുന്നുവെന്നു പറഞ്ഞ് അഴിക്കിടയിൽ തുണി തിരുകാൻ അനുമതി വാങ്ങി. തല അഴികളിലൂടെ കടക്കുമെന്ന് പരീക്ഷിച്ച് ഉറപ്പാക്കി. തുണികളും പുതപ്പും ചുരുട്ടിവച്ച് കിടന്നുറങ്ങുന്ന രീതിയിൽ ഡമ്മി തയ്യാറാക്കി വച്ചിരുന്നു. ചാടുംമുമ്പ് ഡമ്മി കിടക്കയിൽ വച്ചു.ടോർച്ച് അടിച്ചപ്പോൾ ഗോവിന്ദച്ചാമിയും സഹതടവുകാരനും ഉറങ്ങുന്നതായി തോന്നിയെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. പുലർച്ചെ 1:10 നാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയത്. മതിൽ ചാടാൻ വേണ്ടി മൂന്ന് മണിക്കൂറോളം ഒളിച്ചിരുന്നു. പത്താം ബ്ലോക്കിന്റെ മതിൽ ചാടിയശേഷം പുറത്തേക്കുള്ള മതിലെന്ന് കരുതി ക്വാറന്റൈൻ ബ്ലോക്കിന്റെ മതിലാണ് ചാടിയത്. രണ്ടുവട്ടം മതിൽ ചാടിയാണ് പുറത്തെത്തിയത്. 4:20 നാണ് പുറത്തേക്ക് ചാടിയതെന്ന് ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

കെൽട്രോൺ ഫെൻസിംഗ് സ്ഥാപിച്ച ഉടൻ കേടായി

1. ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കാത്തത് ജയിൽചാട്ടം എളുപ്പമാക്കി. കെൽട്രോൺ സ്ഥാപിച്ച ഫെൻസിംഗ് ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ല. സ്ഥാപിച്ച ഉടൻ തകരാറിലായിട്ടും നന്നാക്കാൻ നടപടിയുണ്ടായില്ല.

2.സെൽ പരിശോധനയിലെ വീഴ്ച

സെൽ പരിശോധന നടത്താത്തതിൽ കമ്പി മുറിക്കുന്ന ആയുധം ഉൾപ്പെടെ അവിടെ സൂക്ഷിക്കാനായി.രാത്രി 12 ന് ശേഷം സെല്ലുകളിൽ പരിശോധന നടന്നില്ല
രാത്രി ഡ്യൂട്ടിയിൽ സി.സി ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചില്ല.
സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചില്ല

3.ജീവനക്കാർ കുറവ്

ആകെ 212 ജീവനക്കാരുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 21 തസ്തിക ഒഴിവാണ്. ഇതിന് പുറമെ 22 പേർ പരിശീലനത്തിലുമാണ്.

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ ഗോവിന്ദച്ചാമി ഇനി ഉദ്യോഗസ്ഥരുടെ റൂമിന് സമീപം; ചുറ്റും നിരീക്ഷണ ക്യാമറകളും

0
Spread the love

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ഒന്നാം നിലയിൽ പാർപ്പിക്കും. ചുറ്റും നിരീക്ഷണ ക്യാമറകളുളള GF 1 ലേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്. കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗാഡ്റൂമിന്റെയും ഉദ്യോഗസ്ഥരുടെയും റൂമുകൾക്കരിലാണ് പുതിയ സെൽ. ഗോവിന്ദസ്വാമിയെ നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം

ഗോവിന്ദച്ചാമിയെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലായിലാണ് വിയ്യൂരിൽ എത്തിച്ചത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു

അന്നവിടെ ഒരു മരണം സംഭവിച്ചിരുന്നേൽ എക്കാലവും അത് സങ്കടമുണ്ടാക്കുമായിരുന്നു, ആ രാത്രി ഒരിക്കലും മറക്കില്ലെന്ന് വിധു പ്രതാപ്

0
Spread the love

എപ്പോഴും രസകരമായി സംസാരിക്കുന്ന ആളാണ് മലയാളികളുടെ ഇഷ്ട ഗായകൻ വിധു പ്രതാപ്. താരത്തെ മാത്രമല്ല താരത്തിന്റെ പാട്ടുകളെ പോലെ തന്നെ മലയാളികൾക്കിഷ്ടമാണ് പങ്കാളി ദീപ്തിയേയും. ഇരുവരും ചേർന്നാൽ ആകെ ഒരു രസമാണ്. ടെലിവിഷൻ സംഗീത മത്സരപരിപാടികളിൽ വിധുപറയുന്ന മിക്ക രസകരമായ കാര്യങ്ങളും എപ്പോഴും ഹിറ്റാണ് ഇപ്പോഴിതാ മുൻപൊരിക്കൽ ഒരു സംഗീത പരിപാടിക്കിടെ ഒഴിവായിപ്പോയ ഒരു വലിയ ദുരന്തത്തെ കുറിച്ചും മരണം തൊട്ട് മുൻപിൽ എത്തി തിരിച്ചുപോയ അവസ്ഥയും തുറന്നു പറയുകയാണ് ഗായകൻ.

വിധുവിന്റെ വാക്കുകൾ..

‘പാലക്കാട് ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് പോയിരുന്നു. പാടത്തായിരുന്നു പരിപാടിക്കുളള സ്​റ്റേജ് ഒരുക്കിയിരുന്നത്. അന്ന് കൃത്യമായി വയറിംഗ് ഒന്നും ചെയ്തിട്ടില്ലായിരുന്നു. നല്ല മഴപെയ്തതുകൊണ്ട് പാടത്ത് വെളളമുണ്ടായിരുന്നു. ജനം മുഴുവൻ നിറഞ്ഞുനിൽക്കുകയായിരുന്നു. സ്​റ്റേജിന്റെ മുന്നിലിരുന്ന ആറ് പേർക്ക് ഒരേസമയം ഷോക്കടിച്ചു. അന്ന് ദൈവം സഹായിച്ച് മരണമൊന്നും സംഭവിച്ചില്ല. അന്ന് ഞങ്ങൾക്ക് മ​റ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. അല്ലെങ്കിൽ ഞങ്ങളും മരിക്കേണ്ടതായിരുന്നു. ഭാഗ്യമുണ്ടായിരുന്നു. പരിപാടിയുടെ അവസാനമായിരുന്നു പ്രശ്നം സംഭവിച്ചത്.

ഒരു മരണം സംഭവിച്ചിരുന്നേൽ അത് നമുക്ക് എപ്പോഴും സങ്കടമുണ്ടാക്കുന്നതാണ്. എന്റെ പരിപാടിക്ക് എന്നെ കാണാൻ വന്ന ഒരു വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അത് എക്കാലവും സങ്കടമുണ്ടാക്കുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത് ഫൈനൽ ഡെസ്​റ്റിനേഷൻ സിനിമ പോലെയാണ്. അത് ഞാൻ എപ്പോഴും ആലോചിക്കും. ആ സംഭവം ഇപ്പോഴും എന്റെ മനസിൽ വരും’- വിധു പ്രതാപ് പറഞ്ഞു.

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നെന്ന് മന്ത്രി

0
Spread the love

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുക എന്നും ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റല്‍ സര്‍വകലാശാലയുമായി കരാര്‍ ഒപ്പുവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇ-ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റല്‍ സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. അവര്‍ സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യും. അതിനുള്ള പണം കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഇ- ടിക്കറ്റിംഗ് സംവിധാനം വരുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ ഏകീകരണം വരും. തിയേറ്ററുകളിലെത്തുന്ന പണം ആവശ്യമായ മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറാന്‍ പുതിയ സംവിധാനം സഹായിക്കും. അതേസമയം, തിയേറ്ററുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന് തന്നെയായിരിക്കും പ്രധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട അടുത്തിടെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഡിമാന്‍ഡ് വര്‍ധിക്കുന്നതിനനുസരിച്ച് സിനിമകളുടെ ടിക്കറ്റ് വില തിയേറ്ററുകള്‍ വര്‍ധിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണം; കൊടുകുറ്റവാളികൾക്ക് ഇനി അന്തര്‍ സംസ്ഥാന ജയില്‍ മാറ്റമടക്കം ആലോചനയിൽ

0
Spread the love

കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട . സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.

അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജൻ്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും, ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കുമെന്നും യോഗം തീരുമാനിച്ചു.

L3യിൽ ഇരുപതുകളിലെ മോഹന്‍ലാലിനെ വീണ്ടും കാണാം! എഐ ഉപയോഗിച്ചില്ല, ഭാഗ്യത്തിന് പ്രണവ് മോഹൻലാലിനെ കിട്ടിയെന്ന് പൃഥ്വിരാജ്

0
Spread the love

ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.തന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ആഭിമുഖ്യത്തില് L3യില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങളുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. എമ്പുരാനില്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ എഐ പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാതിരുന്നത് എന്നതിനെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നെന്നും പൃഥ്വി പറഞ്ഞു. ‘സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3യില്‍ ഉണ്ടാകും. പക്ഷെ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും. ഈ യങ് വേര്‍ഷന്‍ കാണിക്കാന്‍ എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഓര്‍ഗാനിക്കായിരിക്കണം ആ രംഗങ്ങളെന്ന് ഉണ്ടായിരുന്നു.

ഭാഗ്യത്തിന് എനിക്ക് പ്രണവിനെ ലഭിച്ചു. ആ ലുക്കില്‍ പ്രണവിന് ലാല്‍ സാറുമായി വലിയ സാമ്യവും തോന്നുന്നുണ്ട്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പോലെയുള്ള ചിത്രങ്ങളില്‍ ഇരുപതുകളിലെ മോഹന്‍ലാലിനെ കാണാം. ആ ഒരു ലുക്ക് പ്രണവിനുണ്ട്. എമ്പുരാനിലെ പ്രണവിന്റെ സീനുകള്‍ക്കുള്ള ഞങ്ങളുടെ റഫറന്‍സ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ലാല്‍ സാറിന്റെ ചിത്രങ്ങളായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

43 പവൻ മതിയായില്ല; വച്ചുണ്ടാക്കി കൊടുത്ത ചോറും കറിയും തലയിൽ എറിഞ്ഞ് പാത്രം കൊണ്ട് തലയ്ക്കടി, കഴുത്ത് മുറിച്ചു, കസേര കൊണ്ടും അടിച്ചു, അതുല്യ നേരിട്ടത് സഹിക്കാൻ പറ്റാത്ത ക്രൂരത

0
Spread the love

അതുല്യയുടെ ഭർത്താവിനെതിരേ കൊലകുറ്റത്തിന്‌ കേസ് തലക്ക് പ്ലേറ്റ് കൊണ്ട് അടിച്ച് വയറിനു ചവിട്ടി,കഴുത്ത് മുറിച്ചു.

മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരേ കൊലകുറ്റത്തിനു കേസ്. മകളുടെ മരണം കൊലപാതകമെന്ന് അതുല്യയുടെ മാതാപിതാക്കൾ പരാതി നല്കിയിരുന്നു. ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷ് അതുല്യയേ ഭീകരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ തെളിവായി.

കസേര എടുത്ത് അടിക്കുന്നതും കഴുത്തിനു മുറിവേല്പ്പിക്കുന്നതും എല്ലാം തെളിവായുണ്ട്. കൊലപ്പെടുത്തി ആത്മഹത്യ ആക്കിയതാണോ എന്ന് സംശയം ഉണ്ട്.43 പവൻ സ്വർണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.

തിന്നുകൊണ്ടിരുന്ന ചോറും കറികളും വരെ സതീഷ് അതുല്യയുടെ തലയിൽ ഇട്ടിട്ടുണ്ട്. അതേ പ്ലേറ്റുകൊണ്ട് തലക്കും അടിച്ചു. ആഹാരത്തിനു രുചി കുറവും നിസാരമായ കാരണവും കൊണ്ട് തിന്നുമ്പോൾ തന്നെ മൃഗത്തേ പോലെ അയാൾ ആക്രമിക്കുമായിരുന്നു.

രണ്ടു ദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ ശേഖർ. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് എസ്ഐ എൻ. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ അയച്ച മർദനത്തിന്റെ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്.

‘ഇവിടെ വരാൻ യോജിച്ച വസ്ത്രം ഇത്’; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാൻ സാന്ദ്ര തോമസെത്തിയത് പർദയണിഞ്ഞ്

0
Spread the love

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഉന്നത നേതൃത്വവുമായി നീണ്ട തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ചലച്ചിത്ര നിർമ്മാതാവ് സാന്ദ്ര തോമസ് (Sandra Thomas) കൊച്ചിയിലെ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പർദ ധരിച്ചെത്തി. നിർമ്മാതാക്കളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര മത്സരിക്കുന്നുണ്ട്. തന്റെ വസ്ത്രധാരണം അസോസിയേഷന്റെ നിലവിലെ നേതൃത്വത്തിനെതിരായ പ്രതിഷേധമാണെന്ന് സാന്ദ്ര പറഞ്ഞു.

മുമ്പ്, അസോസിയേഷൻ ഓഫീസിൽ നടന്ന ഒരു നിർണായക യോഗത്തിൽ അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ നിരവധി ഉന്നത അംഗങ്ങൾക്കെതിരെ സാന്ദ്ര പരാതി നൽകിയിരുന്നു. മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നവർ പലപ്പോഴും നേതൃസ്ഥാനങ്ങളിൽ തുടരുന്ന ഒരു അന്തരീക്ഷത്തിൽ പർദ ധരിക്കുന്നത് തനിക്ക് ഏറ്റവും സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശദീകരിച്ചു.

“എന്നെപ്പോലുള്ള വനിതാ നിർമ്മാതാക്കൾ ഇവിടെ ഓഫീസിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന് തോന്നുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പതിറ്റാണ്ടുകളായി പുരുഷാധിപത്യത്തിലാണ് നിലനിൽക്കുന്നത്. അതിനാൽ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്ക് വളരെ കുറച്ച് മാത്രമേ ഇടം നൽകൂ. അത് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ മാറ്റം കൊണ്ടുവരണം. നിലവിലെ നേതൃത്വം അധികാരത്തിൽ തുടർന്നാൽ അത് അസാധ്യമാണ്. ഇൻഡസ്ട്രിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനുള്ള അസോസിയേഷന്റെ കഴിവിനെ അവർ ദുർബലപ്പെടുത്തി. ഈ വർഷത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും, ഈ ശ്രമത്തിൽ എനിക്ക് ശക്തമായ പിന്തുണയുണ്ട്,” അവർ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts