Home Blog Page 101

ആ ‘വി എസ് അച്യുതാനന്ദന്‍’ ഇപ്പോള്‍ ഏഴാം ക്ലാസിൽ! വി.എസ് മടിയിലിരുത്തി പേരിട്ട മറ്റൊരു കുട്ടി വി.എസിന്റെ കഥ

0
Spread the love

ആലുവ പാലസില്‍ വി എസ് അച്യുതാനന്ദന്‍ ഒരു കുട്ടിയെ മടിയില്‍ ഇരുത്തി ഇങ്ങനെ പേരിട്ടു ‘വി എസ് അച്യുതാനന്ദന്‍’. രണ്ടാര്‍കര സ്വദേശികളായ സന്തോഷ് കുമാറിന്റെയും സുമിതയുടെയും ഇളയ മകനായിരുന്നു അന്ന് വി എസ് വി എസിന്റെ തന്നെ പേരിട്ടത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. സന്തോഷും സുമിതയും കടുത്ത വി എസ് ആരാധകര്‍. തങ്ങള്‍ക്ക് ഉണ്ടാവുന്ന ആദ്യ കുട്ടിക്ക് തന്നെ വി എസ് എന്ന് പേര് ഇടണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ആ ആഗ്രഹമാണ് രണ്ടാമത്തെ കുട്ടിയിലൂടെ നടത്തിയെടുത്തത്. അതും തങ്ങളുടെ പ്രിയപ്പെട്ട വി എസിന്റെ മടിയിലിരുത്തി തന്നെ. വി എസ് തന്നെ കുട്ടിക്ക് ആദ്യാക്ഷരം കുറിക്കണമെന്നായിരുന്നു സന്തോഷിന്റെ ആഗ്രഹം.

വിഷയം പൊലീസ് ഉദ്യോഗസ്ഥരോടും വി എസിന്റെ പി എയോടും സന്തോഷ് അറിയിച്ചു. പിന്നാലെ ആലുവ പാലസിലേക്ക് ക്ഷണം എത്തി. അവിടെ വെച്ച് വി എസ് കുട്ടി വി എസിനെ മടിയിലിരുത്തി ആദ്യാക്ഷരം കുറിച്ചു പിന്നാലെ പേരും ഇട്ടു ‘വി എസ് അച്യുതാനന്ദന്‍’. ഇപ്പോള്‍ ഏഴാം ക്ലാസിലാണ് കുട്ടി വി എസ് പഠിക്കുന്നത്. അതേ സമയം, തൃശൂരിലും ഉണ്ട് മറ്റൊരു കുട്ടി വി എസ്. അച്യുതാനന്ദന്റെ ജന്മദിനത്തില്‍ പിറന്നതാണ് ആ പേരിന് പിന്നിലെ കാരണം. വേലംപറമ്പില്‍ ശ്യാം എന്ന പേരാണ് വി എസ് അച്യുതന്‍ എന്ന പേരിനോട് നീതി പുലര്‍ത്താന്‍ കുടുംബം കണ്ടെത്തിയത്. സംവിധായകന്‍ അമ്പിളിയുടെ കൊച്ചു മകനാണ് അച്യുതന്‍.

11 ദിവസം നീളുന്ന ഉഗ്രൻ യാത്ര! ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ..

0
Spread the love

ണത്തിന് ഒരു അടിപൊളി ട്രെയിന്‍ യാത്ര ആയാലോ? ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ എത്തുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂര്‍ ടൈംസാണ് ഓണം സ്‌പെഷ്യല്‍ എ.സി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വ്വീസ് പ്രഖ്യാപിച്ചത്.

കോറമാണ്ടല്‍ തീരംവഴിയുളള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ വഴിയാണ് കടന്നുപോകുന്നത്. ഓഗസ്റ്റ് 28 നാണ് യാത്ര ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ യാത്രാനുഭവമാണ് ഈ യാത്ര പകര്‍ന്നുനല്‍കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. അറിയിപ്പുകള്‍ക്കായുള്ള പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷുറന്‍സ്, ഹോട്ടല്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹന സൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നിവയൈാക്കെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

യാത്രക്കാര്‍ക്ക് എല്‍.ടി.സി – എല്‍.എഫ്, സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ് സിഡിയുണ്ട്. സ്‌ളീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ്. തേഡ് എസി ജനത 29,800, തേര്‍ഡ് എസി 36,700, സെക്കന്റ് എസി 44,600 രൂപ, ഫസ്റ്റ് എസി 50,400 രൂപ എന്നിങ്ങനെയാണ് യാത്രയുടെ ടിക്കറ്റ് നിരക്കുകള്‍.

അടുപ്പമുള്ളവരോട് വി.എസ് ചോദിക്കും ‘എന്തു ശമ്പളം കിട്ടുമെന്ന്’? ഒരിക്കൽ കുഞ്ചാക്കോ ബോബനോടും ചോദിച്ചു, രസകരമായ സംഭവം!

0
Spread the love

പ്രതിപക്ഷ നേതാവായിരിക്കെ വിഎസ്സിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയ നടൻ കുഞ്ചാക്കോ ബോബന്റെ അനുഭവവും ഇരുവർക്കുമിടയിൽ അന്ന് സംഭവിച്ച ഹൃദ്യമായ സംഭാഷണങ്ങളുമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ കൗതുകമാകുന്നത്. കന്റോൺമെന്റ് ഹൗസിൽ തന്നെ കാണാനെത്തിയ ചാക്കോച്ചനെ പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛനെ വി.എസിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഉദയാ സ്റ്റുഡിയോയുടെ ഉടമ പരേതനായ സാക്ഷാൽ ബോബൻ കുഞ്ചാക്കോയെ. അദ്ദേഹത്തിന്റെ മകനാണെന്നറിഞ്ഞപ്പോൾ വി.എസിന് ചാക്കോച്ചനെ വലിയ കാര്യമായത്രേ.

ചാക്കോച്ചന്റെ സിനിമകൾ മുൻപ് കണ്ടിട്ടില്ലാത്ത വി.എസ് എന്തായി അദ്ദേഹത്തിന്റെ ജോലി എന്നായി ചോദ്യം. സിനിമാ നടനാണെന്ന് അറിഞ്ഞപ്പോൾ വി.എസിനു കൂടുതൽ കൗതുകമായെന്നും താരത്തോട് സിനിമകൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചായി ചോദ്യമെന്നും വാർത്തകളിൽ പറയുന്നു. എന്തു കിട്ടുമെന്ന കൗതുകത്തോടെയുള്ള വി.എസ്സിന്റെ ചോദ്യത്തിന് തരക്കേടില്ലെന്ന ചാക്കോച്ചന്റെ മറുപടി മതിയാകാതെ വന്ന വിഎസ് എന്നാലും…? എന്ന് വീണ്ടും ചോദിച്ചു. അതിനു മറുപടി നൽകാതെ ചാക്കോച്ചൻ പരുങ്ങി നിന്നപ്പോൾ സുമാർ ഒരു പതിനായിരം കിട്ടുമോ? എന്നായി അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. കേട്ടുനിന്ന ചാക്കോച്ചനും പേഴ്സണൽ സ്റ്റാഫും പിന്നാലെ ചിരിച്ചുപോയത്രേ !.

പണത്തിന്റെ വലിയ കണക്കുകൾ വി.എസിന് അത്ര പിടിയില്ലായിരുന്നു. പേഴ്സണൽ സ്റ്റാഫിൽപ്പെട്ട ഒരുജീവനക്കാരനോട് ഒരിക്കൽ ചോദിച്ചത് രണ്ടായിരം രൂപ ശമ്പളം കിട്ടുന്നുണ്ടോ എന്നായിരുന്നു.അയാൾക്ക് അപ്പോൾ നാൽപ്പതിനായിരം രൂപ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. ജോലിക്കാര്യം പറയുമ്പോൾ അടുപ്പമുള്ള പലരോടും വി.എസ് ചോദിക്കും എന്തു കിട്ടുമെന്ന്.

ലാലേട്ടനും മമ്മൂക്കയും ഫഹദ് ഫാസിലുമൊക്കെ ആദ്യകാലത്ത് അത്രയ്ക്കും മികച്ചതൊന്നുമായിരുന്നില്ലല്ലോ! മാധവ് സുരേഷ് ഇത്രയ്‌ക്കൊന്നും പരിഹാസം അര്‍ഹിക്കുന്നില്ലെന്ന് സംവിധായകൻ

0
Spread the love

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ​ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. ഏറ്റവുമൊടുവിൽ സുരേഷ് ​ഗോപി നായകനായ വി ജാനകി vs കേരളയിലാണ് മാധവ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചെറിയ വേഷമാണ് താരം കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും വലിയ വിമർശനമാണ് താരത്തെ തേടിയെത്തിയത്. മാധവിന്റെ അഭിനയം ചിത്രത്തിൽ അനാവശ്യമായി തോന്നിയെന്നും മുഴച്ചു നിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി റീവ്യൂവേഴ്സ് അടക്കം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ മാധവിന്റെ അഭിനയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍.

‘അച്ഛന്റെ പാരമ്പര്യത്തിന്റെ പേരില്‍ ആയാലും അല്ലെങ്കിലും ഒരു കൊച്ച് പയ്യന്‍ ആദ്യമായി ചെയ്ത പടത്തിലെ അവന്റെ പ്രകടനത്തെ ഒക്കെ വലിച്ചു കീറാന്‍ നില്‍ക്കുന്നവരോട് ഒരു ചോദ്യം ഇത്രയ്ക്കും പ്രഗത്ഭരായ നിങ്ങളൊക്കെ എന്താണിങ്ങനെ മറഞ്ഞിരുന്നു സമയം കളയുന്നത്? ??സമൂഹത്തിന്റെ മുഖ്യ ധാരായിലേയ്ക്ക് വന്നു അതുല്യമായ സംഭാവനകള്‍ നല്‍കിക്കൂടെ ??

നമ്മളിന്ന് ആഘോഷിക്കുന്ന Big M’s, FaFa, എന്തിനേറെ പറയുന്നു മാസ്സ് ഡയലോഗ്‌സ്‌ന്റെ തമ്പുരാന്‍ ആയ സാക്ഷാല്‍ SG സര്‍ ന്റെ പോലും ആദ്യകാല ചിത്രങ്ങള്‍ അത്രയ്ക്കും മികച്ചതൊന്നുമായിരുന്നില്ലല്ലോ. ..?? ഏതു ജോലിക്കും എക്‌സ്പീരിയന്‍സ് ചോദിക്കുന്ന നമ്മുടെ രാജ്യത്ത് സിനിമയോടുള്ള passion കൊണ്ട് അച്ഛന്റെ legacy യുടെ തണലില്‍ ആയാലും അല്ലെങ്കിലും, അവന്‍ ആദ്യമായ് ചെയ്ത വേഷം ഇത്രയ്‌ക്കൊന്നും പരിഹാസം അര്‍ഹിക്കുന്നില്ല. കാലം എല്ലാത്തിനും സാക്ഷി ആവട്ടെ’ പ്രവീണ്‍ നാരായണന്‍ പറയുന്നു.

ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ! കുത്തനെ ഉയർന്ന് സ്വർണവില

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.

നിമിഷപ്രിയയുടെ മോചനമല്ല, വധശിക്ഷയാണ് ഉടൻ നടപ്പാകുക; വാർത്തകളിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ

0
Spread the love

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്ന് മരിച്ച തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണവും അബ്ദുൾ ഫത്താഹ് മഹ്ദി നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുമായി ഒരു സമയത്തും ഒരിടത്തും വച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു.

എന്നാൽ ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധിശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തലാലിന്റെ കുടുംബം. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം

പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേർത്തുപിടിക്കണം; സ്നേഹ ശ്രീകുമാർ

0
Spread the love

ഴിഞ്ഞ ദിവസം ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാർ. അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. സതീഷില്‍ നിന്ന് നിരന്തരം ഉപദ്രവവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വെളിപ്പെടുത്തിയിരുന്നു. സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നാലെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തുന്നത്. തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേർത്തുപിടിച്ചു അവൾ ജീവിതത്തിൽ ജയിക്കുന്നത് കാണുകയാണ് പെൺകുട്ടികളുടെ കുടുംബം ചെയ്യേണ്ടതെന്നാണ് നടി സ്നേഹ പറയുന്നത്.

”ഈ കാലത്തും പെൺകുട്ടികൾ ഇങ്ങനെ സഹിച്ചു കഴിഞ്ഞു അവസാനം മരണത്തിലേക്ക് എത്തുന്നത് എന്തുകൊണ്ട്, ചിന്തിക്കേണ്ട കാര്യമാണ്. പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് മാറിപോന്നാൽ സമൂഹത്തിൽ നിന്ന് ഉണ്ടാകുന്ന ചോദ്യങ്ങളും പരിഹാസങ്ങളും, സ്വന്തം വീട്ടിലുള്ളവർക്ക് നാണക്കേടാകും എന്ന ചിന്ത ഇതിലുമൊക്കെ കൂടുതൽ ആണ് സ്നേഹം കൊണ്ട് വിട്ടുപോരാൻ പറ്റാതെ നിൽക്കുന്നത്. എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ തുടർന്ന് പോകുന്നത്.. എല്ലാം ശരിയാക്കാൻ ശ്രമിക്കാം, പക്ഷെ ആ ശ്രമം ഒരുവട്ടം പരാജയപ്പെട്ടാൽ ധൈര്യമായി നമ്മളെ മാനസികമായും ശാരീരികമായും തളർത്തുന്ന സാഹചര്യത്തിൽ നിന്ന് പുറത്തുവാരാൻ തയ്യാറാകണം”, എന്ന് സ്നേഹ​ പറയുന്നു.

”തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേർത്തുപിടിച്ചു അവൾ ജീവിതത്തിൽ ജയിക്കുന്നത് കാണുകയാണ് പെൺകുട്ടികളുടെ കുടുംബം ചെയ്യേണ്ടത്. വർഷങ്ങളായി സഹിച്ചു ജീവിച്ച മകളെ രക്ഷപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതല്ലേ..18 വയസാകുമ്പോൾ വിവാഹം അല്ല വേണ്ടത്, നല്ല പഠിപ്പും ജോലിയുമാണ് എന്ന് ഇനി എന്നാണ് നമ്മുടെ സമൂഹം തിരിച്ചറിയുന്നത്? പെൺകുട്ടികളോടാണ്..ധൈര്യമായി പറയാനുള്ളത് പറയണം, അതിനെ അഹങ്കാരമെന്നോ തന്റെടമെന്നോ ആര് വിളിച്ചാലും നമ്മുടെ ജീവിതം സന്തോഷം ആക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്..”, എന്നും സ്നേഹ ശ്രീകുമാർ കൂട്ടിച്ചേർത്തു.

‘ശ്രമിച്ചിട്ടും പക്ഷേ കാണാനുള്ള അനുവാദം കിട്ടിയില്ല’; വി.എസ്സിനെ ജീവനോടെ അവസാനമായി ഒന്ന് കാണാന്‍ സാധിക്കാത്തതിന്റെ ദുഃഖം പങ്കുവെച്ച് സുരേഷ് ഗോപി

0
Spread the love

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവസാന കാലത്ത് പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു

സുരേഷ് ഗോപിയുടെ വാക്കുകള്‍….

‘എല്ലാ വിഭാഗങ്ങളുടെയും ഹൃദയം മനസിലാക്കിയ ഒരു വമ്പന്‍ നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. നഷ്ടത്തിന്റെ അളവ് കോലുകളൊക്കെ ഒടിഞ്ഞ് പോകുന്ന തരത്തിലുള്ള ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനതയ്ക്ക് ദുഃഖഭാരം നിറഞ്ഞ ദിനങ്ങളായിരിക്കും ഇനി. വിഎസിന്റെ മൂല്യം അറിയുന്ന ഓരോ വ്യക്തിക്കും. വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. എനിക്ക് അവസാനമായി ഒന്ന് കാണാന്‍ സാധിച്ചില്ല. അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ കാണാനുള്ള അനുവാദം കിട്ടിയില്ല. മകളുടെ കല്യാണം വിളിക്കാന്‍ പോയപ്പോഴും, ഇലക്ഷന് ജയിച്ച് വന്നപ്പോഴും മന്ത്രിയായ ശേഷവും കാണാന്‍ പറ്റിയില്ല. ജീവനോടെ ഒന്ന് അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമമുണ്ട്. ഇനി അത് സംഭവിക്കുകയും ഇല്ല. ഇതിഹാസമായിരുന്നു അദ്ദേഹം’.

ഭ.ഭ.ബയിൽ ദിലീപിനൊപ്പം ലാലേട്ടനും; സ്ഥിരീകരിച്ച് ബി. ഉണ്ണികൃഷ്ണൻ

0
Spread the love

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മാസ് കോമഡി ചിത്രമാണ് ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’. ഇപ്പോഴിതാ ചിത്രത്തിൽ ദിലീപിനൊപ്പം മോഹന്‍ലാലും ചേര്‍ന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍.

നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. നേരത്തെ ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൂടാതെ ചിത്രത്തിനുവേണ്ടി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകരും സൂചിപ്പിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഇപ്പോൾ ബി. ഉണ്ണികൃഷ്ണന്റെ ഈ വെളിപ്പെടുത്തല്‍. ദിലീപും മോഹന്‍ലാലും ചേര്‍ന്നുള്ള ഗാനചിത്രീകരണരംഗം കണ്ടു. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമാകാനുള്ള സാധ്യത ‘ഭ.ഭ.ബ’യ്ക്കുണ്ടെന്നും ഭ.ഭ.ബ’യുടെ സെറ്റില്‍ താന്‍ പോയിരുന്നതായും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും വേഷമിടുന്നു.

News link: https://anweshanam.com/1020084/mohanlal-dileep-bhabhabaa-movie-update/?utm_source=socialpromo&utm_medium=whatsapp

Join our WhatsApp Group: https://anweshanam.com/wagroup

ചർമം പരിപാലിക്കണം പക്ഷേ കയ്യിൽ കാശില്ലെന്നാണോ? എങ്കിൽ ഐസ് ക്യൂബ്സ് മാത്രം മതി മുഖം തിളങ്ങാൻ..

0
Spread the love

ഐസ് ക്യൂബ്‌സ് മികച്ച സൗന്ദര്യ സംരക്ഷണ ഉപാധിയാണെന്ന് എത്ര പേര്‍ക്കറിയാം. നിത്യവും മുഖത്ത് ഐസ് തടവുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ അത്രയേറെയാണ്.

ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഐസിങ് സൈനസിന് സമാശ്വാസം നല്‍കും. കണ്ണിനടിയിലെയും മുഖത്തെയും പഫിനെസ്സ് കുറയ്ക്കുന്നതിനും സഹായിക്കും.

മുഖത്തെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. അത് ഓക്‌സിജന്‍ ലെവല്‍ ഉയര്‍ത്തുന്നതിനും

കൊളാജന്‍ ഉല്പാദനം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും

മുഖത്ത് പ്രകടമായിട്ടുള്ള ദ്വാരങ്ങള്‍ ചെറുതാക്കുന്നതിനും ചര്‍മം മൃദുവായും ക്ലിയര്‍ ആയും ഇരിക്കാന്‍ സഹായിക്കും.

അതുപോലെ മുഖത്ത് ഐസിങ് ചെയ്യുന്നത് ഒരു ഷോക്ക് വേവ് നല്‍കി ചര്‍മത്തിലെ ടിഷ്യുക്കളെ ഉണര്‍ത്തും. അത് ഒരു റേഡിയന്റ് ഗ്ലോ നല്‍കും

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts