Home Blog Page 103

അപ്പോൾ വിജയ്-തൃഷ ബന്ധം വെറും വ്യാജ വാർത്തകളോ? നടൻ ഭാര്യ സം​ഗീതയുമായി ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്ന് സുഹൃത്ത്

0
Spread the love

കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയാണ്‌ സൂപ്പര്‍താരം വിജയും തെന്നിന്ത്യൻ സുന്ദരി തൃഷയും. ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ വിജയുടെ പിറന്നാളിനും മറ്റുമായി തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പല ഫോട്ടോകളും താരത്തിന് പ്രതികൂലമായി മാറിയിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ നടിക്കും നേരിടേണ്ടിവന്നിരുന്നു.

നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ചാർട്ടേഡ് വിമാനത്തിൽ ഇരുവരും ഒന്നിച്ച് യാത്രചെയ്‌തതും തുടർന്ന് സംഗീതയെ രക്ഷിക്കൂ എന്ന പേരിൽ ക്യാമ്പെയിൻ ഉണ്ടായതും അടുത്തിടെയാണ്. പിന്നാലെ തൃഷ ഇരുവരുടെയും ദാമ്പത്യം തകർത്തുവെന്ന തരത്തിൽ വ്യാപക റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കൂടാതെ വിജയ്‌ക്കൊപ്പം പൊതുവേദികളിൽ വിജയ്ക്കൊപ്പം സം​ഗീത പൊതു പരിപാടികളിലോ സുഹൃത്തുകളുടെ ചടങ്ങുകളിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രവുമല്ല അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മരുമകളെ കുറിച്ച് സംസാരിക്കാൻ വിജയ് യുടെ പിതാവ് ചന്ദ്രശേഖർ വിസമ്മതിച്ചതും വലിയ വാർത്തയായിരുന്നു. ഇതെല്ലാമാണ് ഇരുവരുടെയും വേർപിരിയൽ വൈകാതെ ഉണ്ടാകുമെന്ന തോന്നലിൽ ആരാധകരെ എത്തിച്ചത്. എന്നാൽ ഇതിനോടൊന്നും നടനോ കുടുംബമോ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ ഇത്തരം വേർപിരിയൽ വാർത്തകളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട്.

വിജയ് യും സം​ഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങൾ പൊതുയിടത്ത് കൊണ്ടുവരാൻ താത്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

‘ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല, മൂന്ന് വർഷത്തെ പ്രയത്നം’; കാന്താര 2 ചിത്രീകരണത്തിന് പാക്കപ്പ്, ത്രില്ലടിപ്പിച്ച് മേക്കിങ് വീഡിയോ

0
Spread the love

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം സിനിമയുടെ ചിത്രീകരണം പൂർത്തി ആയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സോഷ്യൽ മീഡിയയിൽ റിഷഭ് ഷെട്ടിയുടെ വോയിസ് ഓവറോടു കൂടിയ വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണ ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ നിരന്തര അപകടങ്ങളും സിനിമയെ വിടാതെ പിന്തുടർന്നിരുന്നു. ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല എന്നാണ് വിഡിയോയിൽ റിഷഭ് ഷെട്ടി പറയുന്നത്.

അതേസമയം, 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രം ആഗോളതലത്തിൽ പ്രേക്ഷകരിലെത്തുക. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.

101ൽ വിട; വി.എസ് അച്യുതാനന്ദൻ അന്തരിച്ചു

0
Spread the love

ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം.

കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

എംവിഡിയുടെ പേരിലും തട്ടിപ്പ്; ഇത്തരം മെസ്സേജുകൾ നിങ്ങൾക്കും വന്നേക്കാം, ഒരു കാരണവശാലും തുറന്നു നോക്കരുതെന്ന് പോലീസ്

0
Spread the love

വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലുള്ള പോസ്റ്റിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ട്രാഫിക് ചെല്ലാൻ .apk ഫയലുകളായി അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നോ ഇത്തരം ഫയലുകൾ വന്നേക്കാം. അത് ഡൗൺലോഡ് ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയലുകൾ ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്നും പൊലീസ് അറിയിച്ചു.ഇതിലൂടെ നിങ്ങളുടെ ഫോണിലുള്ള ബാങ്കിംഗ് ആപ്ലിക്കേഷനുകളിലൂടെ പണം തട്ടിയെടുക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ ആപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യും. അതിനാൽ, ഇത്തരം സന്ദേശങ്ങൾ വന്നുകഴിഞ്ഞാൽ ജാഗ്രത പാലിക്കണം.

ഇത്തരം മെസേജുകൾ വരികയോ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയോ ചെയ്‌താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു. cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പൊലീസിനെ വിവരം അറിയിക്കാം.

വിഎസിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌

0
Spread the love

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒപ്പമുണ്ട്. വിഎസിന്റെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ബിപിയിൽ മാറ്റം സംഭവിച്ചിരുന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പട്ടം എസ്‌യുടി ആശുപത്രി മെഡിക്കൽ ബോർഡുമായി ചർച്ച നടത്തുകയാണെന്നാണ് വിവരം.

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് വിഎസ് അച്യുതാനന്ദനെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി എന്നിവരും മുതിർന്ന സിപിഎം നേതാവ് പികെ ഗുരുദാസൻ, ഇപി ജയരാജൻ, പികെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

പ്രമേഹ മരുന്ന് കഴിക്കുന്നുണ്ടല്ലോ എന്ന് കരുതിഎന്ത് ഭക്ഷണവും ആകാമെന്ന ചിന്തയുണ്ടോ? ഇടവിട്ടുള്ള ഭക്ഷണക്രമം നല്ലതാണോ? പ്രമുഖ ഡയറ്റീഷ്യന്‍ പറയുന്നതിങ്ങനെ..

0
Spread the love

പ്രമേഹമുള്ളവരെ എപ്പോഴും ആശങ്കയിലാക്കുന്ന കാര്യമാണ് ഭക്ഷണം എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം, എന്തെല്ലാം കഴിക്കാം തുടങ്ങി പലതും. ചിലര്‍ക്ക് പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിക്കാന്‍ സാധിക്കാറില്ല. ചില ആളുകളുടെ വിചാരം മരുന്ന് കഴിക്കുന്നുണ്ടല്ലോ ഇനി എന്ത് ഭക്ഷണം കഴിച്ചാലും കുഴപ്പമില്ല എന്നൊക്കെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ ഡയറ്റീഷ്യന്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതാണ് പ്രമേഹ രോഗികൾക്ക് ഏറെ ആശ്വാസമായിരിക്കുന്നത്.

എത്ര തവണ ഭക്ഷണം കഴിക്കണം? ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതാണോ ഗുണകരം

ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. പക്ഷേ ഇത് ശരിയാണോ? ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഊര്‍ജ്ജക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്നാണ് പ്രമേഹ ഡയറ്റീഷ്യനായ കനിഹ മല്‍ഹോത്ര പറയുന്നത്.

  • ഇടവിട്ടുള്ള ഉപവാസവും പ്രമേഹവും
  • ദിവസവും രണ്ട് നേരം നന്നായി ഭക്ഷണം കഴിച്ചാല്‍ മതിയാകും. ടൈപ്പ് 2 പ്രമേഹം ഉളള ചിലര്‍ക്ക് ഒരു വലിയ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം തുടങ്ങിയ രണ്ട് പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തും.
  • സമയനിയന്ത്രണമായി ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമതയെ സഹായിച്ചേക്കാം. പക്ഷേ പ്രമേഹ രോഗികള്‍ ഇത് ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍.
  • രാവിലെ നേരത്തെ ഭക്ഷണം കഴിക്കാന്‍ ശീലിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
  • നിങ്ങളുടെ ഭക്ഷണക്രമം കഴിക്കുന്ന മരുന്നുകള്‍, അതിന്റെ ഷെഡ്യൂള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ എല്ലാം ആശ്രയിച്ചാണിരിക്കുന്നത്.
  • കാര്‍ബോ ഹൈഡ്രേറ്റുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉപയോഗിച്ച് ഭക്ഷണം ക്രമീകരിക്കാവുന്നതാണ്.
  • പച്ചക്കറികളോ പ്രോട്ടീനോ ഉള്‍പ്പെടുത്തിക്കൊണ്ട് ഭക്ഷണം ആരംഭിക്കാവുന്നതാണ്. വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കുക.
  • ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.

ആസിഫ് അലിയോ മെഗാസ്റ്റാർ മമ്മൂട്ടിയോ? ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ആരുകൊണ്ടു പോവുമെന്ന് പ്രവചിച്ച് സോഷ്യൽ മീഡിയ

0
Spread the love

2024ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഓഗസ്റ്റിൽ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മികച്ച നടന്‍ ആരാകുമെന്ന കാര്യത്തിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. ഓരോ നടന്മാരുടെയും ഗംഭീര പ്രകടനത്തിന് സാക്ഷ്യം വഹിച്ച വര്‍ഷം ആയിരുന്നു 2024.

മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ടൊവിനോ എന്നിങ്ങനെ നിരവധി പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. മമ്മൂട്ടിയുടെ പേര് ഇത്തവണയും സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഭ്രമയുഗം സിനിമയിലൂടെ മമ്മൂട്ടിക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2022ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാമത്ത വട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. 2023,2024 എന്നീ വര്‍ഷങ്ങളിലും മമ്മൂട്ടിയുടെ പേര് സാധ്യതാപട്ടികയിലുണ്ടായിരുന്നു. 2022ല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലും 2023ല്‍ കാതലിലൂടെയുമായിരുന്നു മമ്മൂട്ടിയുടെ പേര് ഉയര്‍ന്നുകേട്ടത്.

തലവൻ, അഡിയോസ് അമിഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ നാല് സിനിമകളിലും വ്യത്യസ്ത പെര്‍ഫോമന്‍സ് കാഴ്ചവെച്ച ആസിഫിനും ഇത്തവണ മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിന് മുമ്പ് രണ്ടുവട്ടം ആസിഫ് അവസാന റൗണ്ട് വരെയെത്തിയിരുന്നു. 2018ല്‍ കാറ്റ് എന്ന ചിത്രവും 2019ല്‍ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ പ്രകടനവും തലനാരിഴയാണ് അവാർഡ് നേടാനാകാതെ പോയത്. ഇത്തവണ ആദ്യ സ്റ്റേറ്റ് അവാര്‍ഡ് ആസിഫ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

കിഷ്‌കിന്ധാകാണ്ഡത്തില്‍ ആസിഫിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന വിജയരാഘവനും സാധ്യത കല്പിക്കുന്നവരുണ്ട്. മലൈക്കോട്ടൈ വാലിബനായ മോഹന്‍ലാലും ആവേശത്തിലെ രംഗണ്ണനായി ഫഹദും അസാധ്യ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു സിനിമയില്‍ തന്നെ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോയും ഗംഭീര പ്രകടനം നടത്തിയിരുന്നു. ഓഗസ്റ്റ് രണ്ടാം വാരമാകും അവാര്‍ഡ് പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരിൽ കണ്ടപ്പോൾ സന്തോഷത്തോടെ ‘ഒരായിരം അഭിനന്ദനങ്ങള്‍’ എന്ന് പറഞ്ഞു; മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പണം കവർന്നുവെന്ന് തലാലിന്റെ സഹോദരൻ

0
Spread the love

നിമിഷ പ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ സാമുവല്‍ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സാമുവല്‍ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷക്ക് പ്രസിഡന്‍റ് അംഗീകാരം നല്‍കിയതിന് പിന്നാലെ താന്‍ അദ്ദേഹത്തെ സനായില്‍ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. 

പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

അത് അഭിഭാഷകൻ അല്ല, അവകാശപ്പെടുന്നത് പോലെ.

സാമുവേൽ ജെറോം, Samuel Jerome

ഒരു മാധ്യമ പ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, BBC ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകൻ അല്ല.

വേദികളിൽ നടന്ന്, ദാനം ശേഖരിക്കുന്നു

‘മധ്യസ്ഥത’ എന്ന പേരിൽ അനവധി പണം കവർന്നു, ഏറ്റവും പുതിയത് നാല്പത് ആയിരം ഡോളർ.

അവനെ കാണാനായില്ല, കാണാനായില്ല, വിളിക്കാനായില്ല, സന്ദേശവും ഇല്ല ഈ വിഷയത്തിൽ; മറിച്ചു തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു

പ്രസിഡന്‍റിന്‍റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നൽകിയതിന് ശേഷം സനായില്‍ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു; അവൻ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ ‘ഒരായിരം അഭിനന്ദനങ്ങൾ’! എന്നു പറഞ്ഞു.

പകുതി മണിക്കൂറുകൾക്കുള്ളിൽ കേരള സംസ്ഥാന മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ

പുതിയ വാർത്തയായിരുന്നു: തലാലിന്‍റെ കുടുംബത്തോടുള്ള മധ്യസ്ഥതയുടെ പേരില്‍ ഇരുപതിനായം ഡോളർ ആവശ്യപ്പെട്ടിരിക്കുന്നു.

വർഷങ്ങളായി ‘മധ്യസ്ഥത’ എന്ന പേരിൽ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു.

ആ മധ്യസ്ഥത ഞങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളിൽ മാത്രം

നാം സത്യം അറിയുന്നു, അദ്ദേഹം കള്ളവും വഞ്ചനയും നിർത്തിയില്ലെങ്കില്‍ നാം അത് തെളിയിക്കും.

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ദുബായിലെ ജോലിയിൽ നിന്ന് പുറത്താക്കി

0
Spread the love

ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.

ഒരുവ‌ർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. തനിക്ക് രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്ന് നേരത്തെ സതീഷ് വ്യക്തമാക്കിയിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മദ്യപിച്ച് ഓഫീസിലെത്തിയതിന് സതീഷിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ച് വിദേശത്ത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞിരുന്നു.

അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ പരാതിയിൽ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ മരണം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. ചവറ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. തെക്കുംഭാഗം എസ്ഐ എൽ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം അതുല്യയുടെ വീട്ടിലെത്തി മാതാവ് തുളസീഭായിയുടെ മൊഴി രേഖപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് പുറമേ സ്ത്രീധന പീഡനം, കെെ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുത്തത് ? പൊട്ടിത്തെറിച്ച് മാധവ് സുരേഷ്

0
Spread the love

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ​ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. ഏറ്റവുമൊടുവിലിതാ തന്റെ അച്ഛൻ തന്റെ മനസിൽ എന്നും രാജാവാണെന്നും അദ്ദേഹത്തെയോ വീട്ടിലിരിക്കുന്ന അമ്മയെയോ മോശമായി പറഞ്ഞത്‌ തീർച്ചയായും താൻ പ്രതികരിക്കുമെന്നും പറയുകയാണ് മാധവ് .

മാധവിന്റെ വാക്കുകൾ

“എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല. എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് മറ്റുള്ളവർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നത്. അങ്ങനെ എത്രപേർ ചെയ്യുമെന്ന് എനിക്കറിയില്ല. പിള്ളേരെ അച്ഛന് ഭയങ്കര ഇഷ്ടമാണ്. എനിക്ക് എന്നും സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപിയെ തന്നെയാണ് ഇഷ്ടം. രാഷ്ട്രീയത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് ഞാൻ”, എന്ന് മാധവ് സുരേഷ് പറയുന്നു.

വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, “അച്ഛൻ പറയുന്നത് ഇതെന്റെ കരിയറാണ്. ഞാൻ ചൂസ് ചെയ്തതാണ്. പ്രതികരിക്കരുതെന്നാണ്. നിങ്ങള് മിണ്ടാതിരുന്നോളണം എന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഞങ്ങൾ മക്കൾക്ക് പറ്റുകയും ഇല്ല. ഞാനും എന്റെ സഹോദരങ്ങളും മനുഷ്യരാണ്. മാതാപിതാക്കളെ പറ്റി ഓരോന്ന് പറയുമ്പോൾ, ഒരു പരിധി കഴിയുമ്പോൾ പ്രതികരിക്കും. അച്ഛനെ പറയുന്നത് വീണ്ടും മനസിലാക്കാം. പക്ഷേ എന്റെ വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുത്തത്. അമ്മയെ പറയുന്നത് എപ്പോഴും ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ. ആ ബോധം പലർക്കും ഇവിടെ ഇല്ല. ഞാൻ പ്രതികരിച്ചോണ്ടേ ഇരിക്കും”, എന്നായിരുന്നു മാധവിന്റെ മറുപടി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts