Home Blog Page 104

ഉണ്ണി മുകുന്ദൻ സ്‌ട്രെയിറ്റല്ല! അയാളുടെ രക്തത്തിലുണ്ട് തരികിട പരിപാടികൾ; അന്നാ മുസ്ലീം സഹോദരങ്ങളോട് അങ്ങനെ പറഞ്ഞു, വെളിപ്പെടുത്തി സംവിധായകൻ

0
Spread the love

മാർക്കോ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിലൂടെ മലയാള സിനിമയിലെ പ്രധാന നടന്മാർക്കൊപ്പം തന്നെ സിനിമ വാണിജ്യത്തിൽ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയെ സംബന്ധിച്ചിടത്തോളം 2024 -25 ഒരേസമയം ഉയർച്ചകളുടെയും വിവാദങ്ങളുടെയും വർഷങ്ങളായിരുന്നു. മാർക്കോ തന്റെ കരിയറിലെ ഏറ്റവും വലിയ സക്ക്‌സസും ആക്ഷൻ ഹീറോ എന്ന പേരും നടന് നേടികൊടുത്തപ്പോൾ മുൻ മാനേജറുമായുള്ള തർക്കവും കേസുമെല്ലാം താരത്തിന് വലിയ ക്ഷീണം തന്നെ ഉണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവിൽ താര സംഘടനായ അമ്മയുടെ തലപ്പത്തേക്ക് ഭൂരിഭാഗം അംഗങ്ങളും മോഹൻ ലാൽ എത്തണം എന്ന് താല്പര്യം പ്രകടിപ്പിച്ചിട്ടും സ്ഥാനമേൽക്കാത്തതിന്റെ കാരണം ഉണ്ണിമുകുന്ദൻ ആണെന്നതടക്കമുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു.

ഉണ്ണി മകൻ പ്രണവിനെതിരെ നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് താരത്തെ ചൊടിപ്പിച്ചത് എന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകരിൽൻ ശാന്തിവിള ദിനേശ് ആരോപിച്ചിരുന്നു. പിന്നാലെ താരത്തിന്റെ ആരാധകർ ശാന്തിവിളയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഉണ്ണിയോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ശാന്തിവിള താരത്തെ നിരന്തരം വിമർശിക്കുന്നതെന്നായിരുന്നു ആരാധകരുടെ വാദം. ഇപ്പോഴിതാ തന്റെ പരാമർശങ്ങൾ ഉണ്ണിയോടുള്ള വൈരാഗ്യം മൂലമാണെന്ന വാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ഗണേഷ് ഇപ്പോൾ.

ശാന്തിവിളയുടെ വാക്കുകൾ

‘നടൻ ഉണ്ണി മുകുന്ദനെ ഞാൻ രൂക്ഷമായി വിമർശിക്കുന്നു എന്നാണ് ചിലരുടെ പരാതി. ഉണ്ണി മുകുന്ദൻ ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണ് എനിക്കെന്നാണ് ഒരു വിവരദോഷിയായ ചെറുക്കൻ പറയുന്നത്. ഉണ്ണി മുകുന്ദൻ എനിക്ക് ഡേറ്റ് നൽകിയില്ല എന്നതല്ല എന്റെ പരാതി. കഥ പറയാൻ വരാൻ പറഞ്ഞപ്പോൾ, ഞാൻ ഇടപ്പള്ളിയിൽ അവന്റെ വീട്ടിൽ ചെന്ന് കഥ പറഞ്ഞു. ഉണ്ണി മുകുന്ദൻ എന്നോട് വിശദമായി കഥ കേട്ട ശേഷം ഡേറ്റ് നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു. ഞാൻ തിരക്കഥയെഴുതുന്ന ആൾക്കാരെ ഇങ്ങോട്ട് അയക്കാമെന്ന് പറഞ്ഞ് സ്‌നേഹത്തോടെയാണ് പിരിഞ്ഞത്. അല്ലാതെ കഥ കേട്ട് ഇഷ്ടപ്പെടാതെ അല്ല.

വിശദമായി കഥ പറയാൻ തിരക്കഥയെഴുതുന്ന രണ്ട് ചെറുപ്പക്കാരെ അങ്ങോട്ട് അയച്ചു. മലപ്പുറത്തുള്ള രണ്ട് മുസ്ലീം യുവാക്കളാണ് തിരക്കഥയെഴുതുന്നത്. ഞാൻ അവരെ കഥ പറയാൻ അയച്ചു. അന്ന് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്നപോലെ വളർന്നിട്ടൊന്നുമില്ല. അവർ കഥ പറഞ്ഞ് മടങ്ങാൻ നേരം ഉണ്ണി മുകുന്ദൻ എന്ന മഹാൻ പറയുകയാണ്, എനിക്ക് സബ്ജക്റ്റ് വലിയ രീതിയിൽ ഇഷ്ടപ്പെട്ടു. ഈ സിനിമ നമുക്ക് ചെയ്യാം. ആ സംവിധായകനെയും നിർമ്മാതാവിനെയും നമുക്ക് കട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ നിങ്ങൾക്ക് നിർമ്മാതാവിനെയും സംവിധായകനെയും തരാം. തിരക്കഥാകൃത്തുക്കൾ തുടക്കക്കാരാണ്. വേറെ ആരാണെങ്കിലും അത് സമ്മതിക്കും. കാരണം നല്ലൊരു തുടക്കം കിട്ടുമെന്ന് മാത്രമല്ലേ വിചാരിക്കുകയുള്ളൂ.

പക്ഷേ, ആ മുസ്ലീം സഹോദരങ്ങൾ പറഞ്ഞത്, ഈ കഥ ഞങ്ങൾ ദിനേശേട്ടന് വേണ്ടി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ കാശിൽ റൂം എടുത്ത് നൽകി ഞങ്ങളെക്കൊണ്ട് എഴുതിച്ചതാണ്. ഈ കഥ ഞങ്ങൾ മാറ്റാർക്കും കൊടുക്കില്ല. വേറെ ഏതെങ്കിലും കഥ വേണമെങ്കിൽ പറയാം. ഇതും പറഞ്ഞ് അവർ ഇറങ്ങിപ്പോന്നൂ. അവർ എന്നെ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങൾക്ക് ഒരു തുടക്കം കിട്ടുന്നതല്ലേ, എനിക്ക് പരാതിയില്ല എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ കഥ കൊടുത്തില്ല. അവർ തന്തയ്ക്ക് പിറന്ന പിള്ളേരാണെന്ന് പറയാം.

എനിക്ക് വാശികൾ കൊണ്ടുനടക്കുന്ന ശീലമില്ല. എട്ടോ പത്തോ വർഷം മുമ്പ് നടന്ന ഒരു സംഭവം ചാനൽ തുടങ്ങിയ സമയത്ത് പറഞ്ഞന്നേ ഉള്ളൂ. ഞാൻ ഇതൊന്നും മനസിൽ വാശിയായി കൊണ്ടുനടക്കുന്ന ആളല്ല. ഉണ്ണി മുകുന്ദന്റെ രക്തത്തിൽ ഇത്തരം തരികിട പരിപാടികളുണ്ടെന്ന് വർഷങ്ങൾക്ക് മുമ്പ് ഞാൻ അറിഞ്ഞു. ഉണ്ണി മുകുന്ദൻ ഒരിക്കലും സ്‌ട്രെയിറ്റ് അല്ല. ഒരു ശത്രുവായി ഞാൻ ഉണ്ണി മുകുന്ദനെ കൊണ്ടുനടക്കുന്ന ആളുമല്ല’

നാളെ മുതൽ സ്വകാര്യ ബസുകൾ വീണ്ടും പണിമുടക്കിലേക്കോ? തീരുമാനം മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

0
Spread the love

നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സ്വകാര്യ ബസ് ഉടമകളെ വീണ്ടും ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറുമായാണ് ബസുടമകൾ ഇന്ന് വീണ്ടും ചർച്ച നടത്തുക. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഈ മാസം ഏഴിന്‌ സ്വകാര്യ ബസുടമകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷം സർക്കാർ ചർച്ച നടത്തിയതിന് ‌പിന്നാലെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ പിൻമാറിയിരുന്നു. മന്ത്രി കെ.ബി. ഗണേശ്കുമാറുമായുള്ള ചർച്ചയിൽ ധാരണയായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. ദീർഘകാലമായി സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക,ഇ-ചെലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വന്തം രൂപത്തെപ്പറ്റി ലവലേശം ആശങ്കകളില്ലാത്ത കലയുടെ ആഹ്ലാദത്തിൽ സ്വയം മുഴുകി ആസ്വദിച്ചൊഴുകുന്ന ലാലേട്ടൻ; അനൂപ് മേനോൻ

0
Spread the love

പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ചതും വിവിധ ബ്രാൻഡുകളിലേക്ക് അടുപ്പിച്ചതുമായ ഒട്ടുമിക്ക ഹിറ്റ് പരസ്യങ്ങളുടെയും പിന്നിൽ തുടരും എന്ന ചിത്രത്തിലെ സൂപ്പർ വില്ലൻ പ്രകാശ് വർമയാണ് എന്ന് കേട്ടപ്പോൾ മലയാളികൾ പലരും ഒന്ന് ഞെട്ടിയിരുന്നു. പ്രകാശ് വർമ്മ സംവിധാനം ചെയ്ത വോഡഫോണിന്റെ സൂസൂ പരസ്യവും പഗ് നായ്ക്കുട്ടിയെ വച്ചുള്ള പരസ്യങ്ങളും അത്ര കണ്ട് സകലരെയും രസിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ ലാലേട്ടനുമായി കൈ ചേർത്ത് ഒരു ജ്വല്ലറിക്കായി പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലും കലാരംഗത്തും ജനങ്ങൾക്കുമിടയിൽ ചർച്ചയുമായി മാറിക്കൊണ്ടിരിക്കുന്നത്.

ജ്വല്ലറി മാർക്കറ്റിംഗ് തുടങ്ങിയ കാലം മുതലേ പരസ്യ ചിത്രങ്ങളിൽ എന്നും സ്ത്രീകളാണ് പ്രത്യക്ഷപ്പെടാറുള്ളത്‌. ഈ പതിവ് രീതിയാണ് പ്രകാശ് വർമ്മ ഇത്തവണ നടന രാജാവ് ലാലേട്ടനെ വച്ച് ബ്രേക്ക് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പ്രേക്ഷകർ ഒരിക്കലും ഒരു ജ്വല്ലറി പരസ്യത്തിൽ ഡയമണ്ട് മാലയും കൈവളയും മോതിരവുമണിഞ്ഞ് ഒരു പുരുഷനെ സങ്കൽപ്പിച്ചിരിക്കില്ല. പ്രത്യേകിച്ച് അല്പം സ്ത്രണൈ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന ലാലേട്ടനെ. ഇവിടെയാണ് മോഹൻലാൽ എന്ന നടന വിസ്മയവും പരസ്യ ചിത്രവും അതേപോലെ സംവിധായകൻ പ്രകാശ് വർമയും വ്യത്യസ്തരാകുന്നത്. ഇപ്പോഴിതാ പരസ്യ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോൻ.

അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം:

‘പരസ്യ ചിത്രം ദാ ഇപ്പോൾ കണ്ടതേയുള്ളൂ. വൈകിപ്പോയെന്നറിയാം. ഒരിക്കൽക്കൂടി ലാലേട്ടനിലെ നടൻ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും ധൈര്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഡസനോളം മികച്ച അഭിനേതാക്കൾ ചുറ്റുമുണ്ടെങ്കിൽ പോലും ഈ മനുഷ്യൻ നിങ്ങളുടെ കാഴ്ചയിൽ പതിഞ്ഞാൽ പിന്നെ മറ്റാരെയും നോക്കാൻ തോന്നില്ല. അദ്ദേഹത്തിന് സ്വന്തം രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും ആംഗിളിൽ കാണാൻ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല, സ്വന്തം രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല. തന്റെ കല നൽകുന്ന ആഹ്ലാദത്തിൽ അദ്ദേഹം സ്വയം മുഴുകി അതൊരു സ്വാഭാവിക പ്രക്രിയയെന്നോണം അതിന്റെ ഒഴുക്കിൽ ആസ്വദിച്ചൊഴുകുകയാണ്. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്ന രീതിയിൽ വലിയ പ്രസംഗങ്ങളില്ല, ഓരോ ദിവസവും തന്റെ കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നോ എത്രമാത്രം അർപ്പണബോധമുള്ളവനാണെന്നതിനെക്കുറിച്ചോ മടുപ്പിക്കുന്ന ആലോചനകളില്ല.

ഒരു നല്ല ടേക്കിന് ശേഷം സത്യസന്ധമായ ഒരു പുഞ്ചിരി കാഴ്ചവച്ച് ചുറ്റുമുള്ള ലൈറ്റ് ബോയ്സിനോട് കുസൃതി പറഞ്ഞ് അടുത്ത ഷോട്ടിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകളില്ല, ദുർവികാരങ്ങളില്ല, ചെളിവാരിയേറുന്ന പ്രവണതയില്ല, അമിത ആത്മവിശ്വാസമുള്ളപ്പോഴും വിവേകത്തോടെ എളിമയുള്ളവൻ, താൻ എത്ര വലിയവനാണെന്ന് സ്വയം ഓർമ്മപ്പെടുത്തലില്ല. അദ്ദേഹം ഏറ്റവും മികച്ച നടനായകൻ കാരണം ശുദ്ധമായ മനസ്സും സദ് ചിന്തകളുമാണ് നല്ലൊരു മനുഷ്യനുവേണ്ട ഗുണമെന്ന ഉദാത്തമായ തിരിച്ചറിവാണ്.

ആളുകൾ ഓരോ നിമിഷവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ മത്സരിക്കുന്ന ഇക്കാലത്ത് ഈ മനുഷ്യൻ സ്പോട്ട് ബോയിയെയും സൂപ്പർസ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചുകൊണ്ട് ദയയുടെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്. ഈ പരസ്യം കണ്ടപ്പോൾ ഒരു വലിയ സർഗ്ഗാത്മക സൗഹൃദത്തിനും സാക്ഷ്യം വഹിച്ചപോലെയാണ് തോന്നിയത്. പ്രകാശേട്ടാ, ലോർഡ്‌സിൽ നിന്ന് ഹൈഡ് പാർക്ക് ഹോളോസിലേക്ക് നിങ്ങൾ പന്തടിച്ച് പറത്തുന്നതിന് തുല്യമാണിത്. നിങ്ങൾ രണ്ടുപേരും ചേർന്ന് മായാജാലം തീർക്കാൻ പോകുന്ന ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ അനൂപ് മേനോൻ.’

ദുൽഖറിനെ വസതിയിലേക്ക് ക്ഷണിച്ച് ആദരിച്ച് തെലങ്കാന മുഖ്യമന്ത്രി

0
Spread the love

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ വസതിയിലെത്തി ദുൽഖർ സൽമാൻ. ഇളം നീല നിറത്തിലുള്ള പൊന്നാട അണിയിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഢി ദുൽഖറിനെ സ്വീകരിച്ചത്. ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. നേരിട്ടെത്തി അവാർഡ് ഏറ്റുവാങ്ങാൻ ദുൽഖറിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തെലങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്.

2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്. 

കർക്കിടകത്തിൽ എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നറിയാം; ഈ മാസത്തിൽ സ്ത്രീകൾക്ക് വേണം പ്രത്യേകശ്രദ്ധ..!

0
Spread the love

മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും പല മാറ്റങ്ങൾ സംഭവിക്കുകയും രോഗപ്രതിരോധശേഷി വ്യത്യാസപ്പെടുകയും ചെയ്യുന്നു. 

എന്തുകൊണ്ട് കർക്കടകചികിത്സ?


ഇന്ത്യയിൽ ശിശിരം, വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്, ഹേമന്തം എന്നീ 6 ഋതുക്കളാണ് കാണപ്പെടുന്നത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തന്നെ വ്യത്യാസപ്പെട്ടുമിരിക്കും. കേരളത്തിൽ സുപ്രധാനമായി ശരത്, ഹേമന്തം, ഗ്രീഷ്‌മം, വർഷം എന്നീ 4 ഋതുക്കളാണ് ഉണ്ടാകാറ്. ഒരു ഋതു പോയി മറ്റൊന്ന് വരുന്ന ഘട്ടത്തെ ഋതുസന്ധി എന്ന് വിളിക്കുന്നു. ഒരു ഋതുവിന്റെ അവസാന 7 ദിനങ്ങളും അടുത്ത ഋതുവിന്റെ ആദ്യ 7 ദിനങ്ങളും ആണ് ഇതിൽ കണക്കാക്കപ്പെടുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കും. ആയുർവേദ വിധിയനുസരിച്ച് ഒരു ഋതുവിൽ കോപിച്ച ദോഷങ്ങളെ പുറന്തള്ളാൻ പറ്റിയ ഉത്തമ സമയമാണ് ഋതുസന്ധി. ഈ ഘട്ടത്തിൽ ജീവിത ചര്യകളിലും ആഹാരകാര്യങ്ങളിലും പാലിക്കേണ്ടവ ആയുർവേദ ഗ്രന്ഥങ്ങളിൽ  പ്രതിപാദിക്കുന്നുണ്ട്

ര്യൻ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിൽ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേർതിരിച്ചിട്ടുണ്ട്. കർക്കടകം ഒന്നുമുതൽ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും. പ്രധാനമായും രോഗപ്രതിരോധശേഷി കുറയും. ഇതിനെ തുടർന്ന് അസുഖങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുണ്ട്. സാധാരണയായി വെയിലും മഴയും ഇടവിട്ട് വരുന്ന കർക്കടക മാസത്തിൽ ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടാറുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് കർക്കടകമാസം ചികിത്സയ്ക്കായി മാറ്റിവെയ്ക്കുന്നത്. 

കർക്കടകത്തിൽ ദഹനശക്തിയും ദേഹബലവും നന്നേ കുറഞ്ഞിരിക്കും. തിരക്കുപിടിച്ച ഇന്നത്തെ ദൈനംദിന ചുറ്റുപാടിന് ആവശ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഊന്നൽ നൽകുന്നതാണ് കർക്കടകചികിത്സ. ഔഷധങ്ങളുടെ ഫലസിദ്ധി വർധിക്കുന്ന കാലമത്രെ കർക്കടകം. മറ്റു ചികിത്സകൾ ചെയ്യാൻ കഴിയാത്തവർക്ക്, കർക്കടകത്തിൽ ഒരു മാസം കൃത്യമായ ഭക്ഷണശീലങ്ങളിലൂടെയും ഔഷധ സേവനത്തിലൂടെയും മറ്റും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു സമഗ്രചികിത്സാരീതിയാണിത്. അതുകൊണ്ടുതന്നെ ഒരു മാസം ചെയ്യുന്ന ചികിത്സ ഒരു വർഷത്തേക്കു തന്നെ ആരോഗ്യത്തിനും മുതൽക്കൂട്ടാകുന്നു. കേരളത്തിന്റെ തനതു കാലാവസ്ഥയ്ക്കും ജീവിതചര്യയ്ക്കും ഭക്ഷണ രീതിക്കുമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന കർക്കടക ചികിത്സ ഇന്ന് നമ്മുടെ കേരളം വിട്ടു വിദേശരാജ്യങ്ങളിൽ പോലും പ്രസിദ്ധി നേടി കഴിഞ്ഞു.

ചികിത്സയ്ക്കുമുൻപ് ശരീരത്തെ ഒരുക്കണം


ശരീരമാലിന്യങ്ങളെ നിർമാർജനം ചെയ്യുകയാണ് കർക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഉഴിച്ചിൽ, പിഴിച്ചിൽ, നവരക്കിഴി, ധാര, തല പൊതിച്ചിൽ തുടങ്ങിയ കേരളീയ ചികിത്സകളോടൊപ്പം തന്നെ പഞ്ചകർമ്മ ചികിത്സയും ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയ ദോഷങ്ങൾ പുറന്തള്ളി ദേഹബലം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. മഴക്കാലത്തുണ്ടാകുന്ന അഗ്നി വൈഷമ്യത്തെ അകറ്റി ശരീരധാതുക്കൾക്ക് പോഷണം നൽകാനും സ്രോതസ്സുകളുടെ രോധം മാറ്റാനും ഇതുവഴി സാധിക്കുന്നു. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴിൽ, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ചികിത്സ.

ചികിത്സ ഏതായാലും ആരംഭിക്കുന്നതിനുമുൻപായി ശരീരത്തെ ഒരുക്കേണ്ടതുണ്ട്. ചികിത്സ ആരംഭിക്കുന്നതിനുമുൻപ് വൈദ്യനിർദേശപ്രകാരം യുക്തമായ ഔഷധം സേവിച്ച് വയറിളക്കണം. ശരീരശുദ്ധി വരുത്തിയ ശേഷം, തടവൽ, പിഴിച്ചിൽ, ധാര, കിഴികൾ ഇവയിൽ ഏതും ശരീരപ്രകൃതിയ്ക്കനുസരിച്ച് ഒരു ഡോക്‌ടറുടെ സാന്നിധ്യത്തിൽ ചെയ്യാവുന്നതാണ്.

ജീവിതശൈലി മാറ്റാം
ചികിത്സയോടൊപ്പം ജീവിതചര്യകളിലും മാറ്റങ്ങൾ വരുത്തണം. കർക്കടകത്തിൽ മാത്രമല്ല, എല്ലാ കാലത്തും ഇത് പിന്തുടരുകയും വേണം.

എന്ത് കഴിക്കാം 
ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കർക്കടകം. പാകം ചെയ്ത ആഹാരം മാത്രം സേവിക്കുക. ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാൻ അത്താഴം 8 മണിക്ക് മുമ്പ് കഴിക്കുക. ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് നിത്യജീവിതത്തിലും ഒഴിവാക്കുന്നത് നന്ന്. ദഹിക്കാൻ എളുപ്പമുള്ളവ കഴിക്കാം. പുളി, ഉപ്പ് രസങ്ങളുള്ള ആഹാരങ്ങൾ ഉൾപ്പെടുത്താം. ക്ഷാരഗുണം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും നല്ലത്. കുമ്പളം, മത്തൻ, ചേന, സവാള, വെളുത്തുള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികളും മുന്തിരി, ഉറുമാമ്പഴം, നാരങ്ങ, പൈനാപ്പിൾ എന്നീ പഴങ്ങളും ആവാം. ധാന്യങ്ങളായി അരി, ഗോതമ്പ് എന്നിവ കഴിക്കാം. ചെറുപയർ, സൂപ്പ്, തേൻ എന്നിവ നല്ലതാണ്. 

ന്തു കുടിക്കാം
കുടിക്കാനായി, തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ജീരകം, ചുക്ക്, കൊത്തമല്ലി ഇവ ഏതെങ്കിലും ഇട്ട് വെള്ളം തിളപ്പിക്കാം. മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, രാമച്ചം, പർപ്പടകപ്പുല്ല് ഇവയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന പാനീയം വളരെ മികച്ചതാണ്. ഉചിതമായ അരിഷ്ടാസവങ്ങൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം സേവിക്കുക.

ശരീര ദുർഗന്ധമകറ്റാനായി രാമച്ചം, തുളസിയില, നാല്‌പാമരം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കാം. കുളിക്കുന്നതിനുമുൻപ് ദേഹത്ത് എണ്ണയോ കുഴമ്പോ തേച്ചുപിടിപ്പിക്കാം. എണ്ണ തേച്ചു കുളി രക്തചംക്രമണം വർധിപ്പിക്കുവാനും ശരിര ക്ഷീണം അകറ്റി ഊർജ്ജം കൈവരാനും ജരാനരകൾ തടയാനും, ത്വക്കിനും ഏറെ ഗുണകരമാകുന്നു.

വീടും പരിസരവും അപരാജിതധൂപ ചൂർണം ഉപയോഗിച്ച് പുകയ്ക്കുക. പുറത്ത് പോയിവന്നാൽ കൈകാലുകൾ അല്പം ഉപ്പ് ചേർത്ത വെള്ളത്തിൽ കഴുകി വെളിച്ചെണ്ണ പുരട്ടാം. അതോടൊപ്പം മലമൂത്രവിസർജനം കൃത്യസമയത്ത് നടത്തണം. വസ്ത്രങ്ങൾ നന്നായി ഈർപ്പം അകറ്റി ധരിക്കുക.

∙പ്രമേഹം, അമിത ബി.പി, കൊളസ്ട്രോൾ എന്നീ പ്രശ്‌നങ്ങളുള്ളവർ അതിനുള്ള മരുന്നുകൾ കർക്കടകത്തിലും തുടരണം.

ഒഴിവാക്കേണ്ടവ
പഴകിയതും ഫ്രിഡ്‌ജിൽ സൂക്ഷിച്ചവയും വീണ്ടും ചൂടാക്കിയവയും ജങ്ക് ഫുഡ്‌സ് എന്നിവ പാടെ ഉപേക്ഷിക്കുക. പാക്കറ്റിലും ടിന്നിലുമടച്ച പാനീയങ്ങൾ, മദ്യം, ബിയർ എന്നിവ ഒഴിവാക്കാം.

അമിതമായിട്ടുള്ള മാംസാഹാരങ്ങളുടെയും മദ്യം, പുകവലി എന്നിവയും കുറയ്ക്കുക. പകലുറങ്ങുന്നതും രാത്രി ഉറക്കമൊഴിക്കുന്നതും ഒഴിവാക്കണം.

ഔഷധക്കഞ്ഞി
ആഹാരത്തിലെ പോഷകാംശങ്ങളുടെ ദഹനവും ആഗിരണവും സുഗമമാക്കുന്ന ഔഷധക്കഞ്ഞികൾ രോഗാതുരത കൂടിയ കർക്കടക മാസത്തിൽ പ്രതിരോധ ശേഷി ക്രമീകരിയ്ക്കുന്നതിന് വളരെ പ്രയോജനപ്പെടുന്നു.

കർക്കിടക കഞ്ഞിയുടെ ഗുണങ്ങൾ
പ്രതിരോധശേഷി വർധിപ്പിക്കുന്നു. ശരീരത്തെ വിഷവിമുക്തമാക്കുകയും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും നിലവിലുളള വൈകല്യങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും രക്തയോട്ടം സുഗമമാക്കാനും സുഖ നിദ്രക്കും, സന്ധികൾക്ക് അയവും സുഖശോധനയും നൽകുവാനും ഇത് സഹായിക്കും.

ആയുർവേദ വിധിപ്രകാരം ചികിത്സയ്ക്കായും രോഗപ്രതിരോധത്തിനായും ശരീരപുഷ്ട‌ിക്കായും വിവിധതരം ഔഷധക്കഞ്ഞിക്കൂട്ടുകൾ (പേയ) പ്രതിപാദിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ദേഹപ്രകൃതിക്കനുസരിച്ചും ദഹനശക്തിക്കനുസരിച്ചും വേണം ഔഷധക്കഞ്ഞിക്കൂട്ട് തീരുമാനിക്കുവാൻ. കർക്കടകക്കഞ്ഞി പ്രായമായവർക്കും കുട്ടികൾക്കും ഉപയോഗിക്കാം. എളുപ്പം ദഹിക്കുന്ന ഔഷധ കഞ്ഞികൾ പ്രായമായവർക്ക് വളരെ അഭികാമ്യമാണ്. കർക്കടകക്കഞ്ഞി കുട്ടികൾക്ക് നൽകുമ്പോൾ തേങ്ങാപ്പാല്, ജീരകം ആവശ്യമെങ്കിൽ അല്‌പം കരിപ്പെട്ടി, ശർക്കര എന്നിവ ചേർത്ത് സ്വാദിഷ്ടമായി നൽകുന്നതാണ് ഉത്തമം.

പ്രമേഹം, ഹ്യദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, വൈദ്യനിർദ്ദേശത്താൽ മാത്രം ഔഷധക്കഞ്ഞിക്കൂട്ട് സേവിക്കേണ്ടതാകുന്നു. പ്രമേഹ രോഗികൾക്ക് സാധാരണ കഞ്ഞിക്ക് പകരം തവിടുളള അരിയോട് ഒന്നിച്ച് ചാമ, തിന, വരക്, ബാർലി ഗോതമ്പോ റാഗിയോ എന്നിവ ചേർത്ത് കഞ്ഞിയാക്കിയാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുന്നതിനു കൂടുതൽ നല്ലതാണ്. പ്രമേഹ പ്രതിരോധമരുന്നുകൾ അതിൽ ചേർക്കുകയും ചെയ്യാം.

പനിയുള്ള അവസ്ഥകളിൽ അമിതമായി തേങ്ങ ചേർക്കാതെ മുയൽ ചെവിയൻ, മുക്കുറ്റി, പൂവാംകുറുൽ, മുത്തങ്ങ ഇവ ചേർത്ത് കഞ്ഞി വെക്കുന്നത് വളരെ നല്ലതാണ്

കർക്കടകക്കഞ്ഞിയ്‌ക്കൊപ്പം മുതിര, ചെറുപയർ എന്നീ പയർ വർഗ്ഗങ്ങളും പച്ചക്കറികളും ചേർത്ത് തയ്യാറാക്കിയ സൂപ്പ് ഉപയോഗിക്കുകയോ അല്ലാത്തപക്ഷം അധികമായി മസാലകളോ എണ്ണയോ ചേർക്കാത്ത കറികളോ ഉപയോഗിക്കാവുന്നതാണ്.

ശരിയായ അളവിൽ അന്നജവും മാംസ്യവും കൊഴുപ്പും ധാതുലവണങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ ഔഷധക്കഞ്ഞികൾ പതിവായി കഴിക്കുന്ന ആഹാരത്തിന് പകരം ഒരു നേരത്തെ പ്രധാന ഭക്ഷണമായി തന്നെ ഉൾപ്പെടുത്താവുന്നതാണ്. രാത്രി ഭക്ഷണം ഔഷധക്കഞ്ഞിയാക്കുന്നത് ഏറെ ഫലപ്രദമാകും. ചെറിയുള്ളി നെയ്യിൽ വറുത്ത് ചേർത്ത് അല്പം ഇന്തുപ്പും ചേർത്ത് കഞ്ഞിയിൽ ഉപയോഗിക്കാം. ചുക്ക്, ജീരകം, മല്ലി, കുരുമുളക് എന്നിവചേർത്തും ഔഷധക്കഞ്ഞി ഒരുക്കാവുന്നതാണ്.

വിപണിയിൽ ലഭിക്കുന്ന ഔധഷക്കഞ്ഞിക്കൂട്ടുകൾ അല്ലാതെ വീടുകളിൽ നമുക്ക് സ്വന്തമായും എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിനായി മട്ടയരിയോ, ഞവരയരിയോ ആവശ്യാനുസരണം എടുക്കാം. വെന്ത അരിയലേക്ക് മുക്കുറ്റി, കീഴാർനെല്ലി, ചെറു തഴുതാമ, മുയൽച്ചെവിയൻ, കറുക, കടലാടി. പൂവാംകുറുന്നില, നിലംപരണ്ട, തൊട്ടാവാടി, കുറുന്തോട്ടി, തുളസി തകര ഇവയിൽ ലഭ്യമായ ഇലകളുടെ ഇടിച്ചു പിഴിഞ്ഞ നീരും കൂടാതെ മേമ്പൊടിയായി ഉലുവ, ചുക്ക്, ജീരകം, കുരുമുളക് എന്നിവയും പൊടിച്ചതും ഇവ നല്ലവണ്ണം കുറുകിയ ശേഷം, തേങ്ങാപ്പാലും ഇന്തുപ്പും ചേർത്ത് ചെറു ചൂടോടെ സേവിക്കാം.

ഉലുവക്കഞ്ഞി
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വീട്ടിൽ സുഗമമായി ലഭിക്കുന്നവയും ആണ് ഇതിന്റെ ചേരുവകൾ. ഉലുവ തലേ ദിവസം കഴുകി കുതിർത്തു വയ്ക്കുക. പിറ്റേന്ന് രാവിലെ നെല്ലുകുത്തരി കഴുകിയതും ഉലുവയും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ ശർക്കരയും ചേർത്ത്, വറ്റിവരുമ്പോൾ ചിരകിയ തേങ്ങയും ചേർക്കാം. വാതരോഗങ്ങൾക്കും സ്ത്രീരോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും ഉത്തമമാണ് ഉലുവ. കർക്കടകമാസത്തിൽ പിന്തുടരുന്ന മറ്റൊരു ആഹാരരീതിയാണ് പത്തില വയ്ക്കൽ. 10 വ്യത്യസ്ത‌മായ ചെടികളുടെ മൂപ്പെത്താത്ത ഇലകൾ ചെറുതായി നുറുക്കി കറികളായും തോരനായും ഉപയോഗിക്കാം. തഴുതാമ, മത്തനില, കുമ്പളത്തില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളിയില എന്നിവയാണ് പത്തിലകൾ. ഇവയ്ക്ക് പ്രാദേശികഭേദമുണ്ട്. 

സ്ത്രീകൾക്ക് പ്രത്യേകശ്രദ്ധ
രോഗപ്രതിരോധശേഷി കുറയുന്ന മഴക്കാലത്ത് സ്ത്രീകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കൗമാരക്കാർക്ക് തവിടുള്ള ധാന്യങ്ങൾ, എള്ള്,  മുതിര, വാഴപ്പിണ്ടി, വെളുത്തുള്ളി, മുട്ട എന്നിവയടങ്ങിയ ആഹാരം ശീലിക്കാം. ഒപ്പം ലഘുവ്യായാമങ്ങളും ചെയ്യണം. ച്യവനപ്രാശം, അമൃതപ്രാശം എന്നിവയിൽ ഏതെങ്കിലും ശീലിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. 

ആർത്തവവിരാമത്തിന്റെ ഫലമായുള്ള അസ്വസ്ഥതകൾ മഴക്കാലത്ത് വർധിക്കാനിടയുണ്ട്. തവിടുള്ള ധാന്യങ്ങൾ, മഞ്ഞൾ, പച്ചക്കറികൾ എന്നിവയടങ്ങിയ ആഹാരമാണ് ഉചിതം. ചേമ്പ്, ചേന, കാച്ചിൽ എന്നിവയെല്ലാം മാറിമാറി ഭക്ഷണത്തിലുൾപ്പെടുത്താം

കേശസംരക്ഷണം
മഴക്കാലത്ത് തലമുടിയുടെ ആരോഗ്യത്തിലും അല്പം ശ്രദ്ധവേണം. താരനും മുടിക്കായയും വരാൻ സാധ്യത കൂടുതലുള്ള സമയമാണിത്. മുടി കഴുകാൻ അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളമാണ് ഉത്തമം. ഓരോരുത്തർക്കും അനുയോജ്യമായ എണ്ണമാത്രം ഉപയോഗിക്കുക. എണ്ണ അധികനേരം തലയോട്ടിയിൽ നിർത്തരുത്. താളി ഉപയോഗിച്ച് കഴുകാം. ഷാംപൂ ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർ സൾഫേറ്റ് ഫ്രീയായ വീര്യം കുറഞ്ഞവ ഉപയോഗിക്കാം. അഷ്ടഗന്ധം മുതലായ ഔഷധക്കൂട്ടുകളിട്ട പുക തലമുടിയിൽ കൊള്ളിക്കുന്നത് മുടിക്കായ തടയാൻ നല്ലതാണ്.

ലാലേട്ടൻ ഫുൾ ഫോമിൽ തന്നെ!! നാട്ടുരാജാവ് ലുക്കിൽ ദിലീപിൻറെ ചേട്ടനാവാൻ ലാലേട്ടൻ, ലുക്ക് വൈറല്‍

0
Spread the love

സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ നായകൻ ദിലീപും വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭഭബ’. ദിലീപ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ദിലീപിന്റെ ചേട്ടനായാണ് ലാലേട്ടൻ എത്തുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇപ്പോഴിതാ ചിത്രത്തിലെ ലാലേട്ടന്റെ ലുക്ക് പുറത്ത് വന്നതാണ് ആരാധകർ ആഘോഷിക്കുന്നത്. താടി ട്രിം ചെയ്ത് പിരിച്ചു വച്ച മീശയുമായൊക്കെയാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുക. ചിത്രത്തിലെ ലാലേട്ടന്റെ വിവിധ സ്റ്റില്ലുകൾ പുറത്തുവന്നതോടെ മീശ പിരിച്ചു സ്റ്റൈല് കാണിക്കുന്ന പഴയ ലാലേട്ടനെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന ആവേശത്തിലാണ്‌ ആരാധകർ.

പുറത്തുവന്ന സ്റ്റില്ലുകളിൽ ഒന്നിൽ പുച്ഛഭാവത്തിൽ മോഹൻലാൽ നോക്കുന്ന ചിത്രമുണ്ട്. ഇത് നാട്ടുരാജാവ് എന്ന സിനിമയിലെ സീനുമായി സാമ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ സിദ്ധിഖിന്റെ കഥാപാത്രത്തെ നോക്കി മോഹൻലാലിന്റെ പുലിക്കാട്ടിൽ ചാർലി ഒരു പുച്ഛഭാവം നൽകി നടന്നു പോകുന്ന രംഗമുണ്ട്. ഇതാണ് മോഹൻലാൽ വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകർ കുറിക്കുന്നത്.

അതേസമയം ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യിൽ അതിഥിവേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

‘ഇതിനപ്പുറം കാണിച്ച ആളാണ് സാബുമോൻ’; പക്ഷേ ഒരു സ്ത്രീ നടന്ന് പോകുമ്പോൾ അതിന്റെ വീഡിയോ എടുത്ത് ഇടുന്നത് തെറ്റ്, തുറന്നു പറഞ്ഞ് അഖിൽ മാരാർ

0
Spread the love

മൊബൈല്‍ ക്യാമറയുമായി താരങ്ങളെ പിന്തുടരുന്ന യൂട്യൂബര്‍ക്ക് അതേ നാണയത്തില്‍ പണികൊടുത്ത സാബുമോന്റെ വിഡിയോയും കുറിപ്പും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സെലിബ്രിറ്റികൾ പൊതുപരിപാടികളിലും പൊതുസഥലത്തും എത്തുമ്പോൾ ഒന്നനങ്ങാനോ സ്വര്യമായി സംസാരിക്കാൻ പോലും സമ്മതിക്കാതെ ദൃശ്യങ്ങൾ പകർത്തി ബുദ്ധിമുട്ടിക്കുന്ന യൂട്യൂബർമാരുടെ പ്രവർത്തി പലവട്ടം പൊതുസമൂഹമടക്കം വിമർശിച്ചിട്ടുള്ളതാണ്. ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിൽ അനാവശ്യവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ചോദിച്ചും നടിമാരുടെയും മറ്റും മോശം ആംഗിളിളുകളിൽ ദൃശ്യങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യുന്നതുമായ സംസ്ക്കാരം വർധിക്കുന്ന സാഹര്യത്തിലായിരുന്നു സാബുമോന്റെ ബമ്പർ പണി. ഒരു വിവാഹ ചടങ്ങളില്‍ എത്തിയ സാബുമോൻ തന്റെ ചിത്രങ്ങൾ എടുക്കാൻ വന്ന യുട്യൂബെഴ്സിനു നേരെ കാമറ തിരിച്ച് ചിത്രീകരിക്കുകയായിരുന്നു. സാബുമോന്റെ ഈ പ്രവർത്തിയെ ന്യായീകരിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ.

അഖിലിന്റെ വാക്കുകൾ..

‘സാബുമോൻ ചെയ്തതിനോട് എനിക്ക് യോജിപ്പുണ്ടോയെന്ന് ചോദിച്ചാൽ, ഇതിനപ്പുറം കാണിച്ച ആളാണ് സാബുമോൻ. ഒളിക്യാമറ വച്ച് ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി. അവരുടെ വികാരങ്ങൾ വിറ്റ് കാശാക്കിയ ഒരാളാണ് സാബുമോൻ. അപ്പോൾ സാബു അത് പറയുന്നതിൽ പൂർണ അർത്ഥം ഇല്ല. പക്ഷേ അതേസമയം, അദ്ദേഹം പറയാൻ ഉദ്ദേശിച്ച ഒരു കാര്യം നിങ്ങൾ എല്ലാം ചിന്തിക്കേണ്ടതാണ്. മാദ്ധ്യമങ്ങൾക്ക് ആരുടെ കണ്ടന്റ് വേണമെങ്കിലും എടുക്കാം. പക്ഷേ അത് എടുക്കുന്നതിന് മുൻപ് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ അവർ തയ്യാറാണോയെന്ന് ചോദിച്ചിരിക്കണം. പൊതുവിഷയം പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ജനങ്ങളിൽ എത്തിക്കാം. പക്ഷേ ഒരു സ്ത്രീ നടന്ന് പോകുമ്പോൾ അതിന്റെ വീഡിയോ എടുത്ത് ഇടുന്നത് തെറ്റാണ്’- അഖിൽ മാരാർ പറഞ്ഞു.

‘അതു പോയി താനും പോകുന്നു’വെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ആത്മഹത്യക്ക് ശ്രമിച്ചെന്ന് അതുല്യയുടെ ഭർത്താവ്

0
Spread the love

ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഇയാളുടെ ഫേസ്ബുക് അക്കൗണ്ടിൽ അതുല്യയുടെ ഒപ്പം നിൽക്കുന്ന ചിത്രം നിരവധി ചിത്രങ്ങളുണ്ട്. മറ്റുള്ളവരുടെ മുന്നിൽ മാതൃകാ ഭർത്താവാകാൻ സതീഷ് ശ്രമിച്ചിരുന്നു.

അതേസമയം ‘അതു പോയി ഞാനും പോണു’ എന്ന ഫേസ്ബുക്ക് പോസ്റ്റ്താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യാ ശ്രമം നടത്തിയതായും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ അതേ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായാണ് സതീഷ് വ്യക്തമാക്കിയത്. ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേര്‍ പിടിച്ചാല്‍ അനങ്ങാത്ത കട്ടില്‍ പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശമ്പളം ഒന്നരക്കോടി!! ദീപിക പദുക്കോണിന് വെറും ബോഡി ഗാർഡല്ല അയാൾ; ആരാണ് ജലാലുദ്ദീൻ ഷെയ്ഖ് എന്നറിയാം..

0
Spread the love

ബോളിവുഡിലെ ലേഡി സിങ്കം എന്നാണ് ആരാധകർക്കിടയിൽ നടി ദീപിക പദുക്കോൺ അറിയപ്പെടുന്നത്. കര്‍ണാടകക്കാരിയായ ദീപിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തി പിന്നീടങ്ങോട്ട് സ്വന്തമായി മേല്‍വിലാസമുണ്ടാക്കി എടുക്കുകയായിരുന്നു. ജീവിതപങ്കാളിയേയും സിനിമാമേഖലയില്‍ നിന്നാണ് ദീപിക കണ്ടെത്തിയത്. നടന്‍ രണ്‍വീര്‍ സിങ്ങാണ് ഭര്‍ത്താവ്. അടുത്തിടെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് ദീപിക.

ഷൂട്ടിംഗ് വേളകളിലും താരം നടത്തുന്ന യാത്രകളിലുമെല്ലാം എപ്പോഴും കൂടെ കാണുന്ന മസിൽ മാൻ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? താരത്തിന്റെ ന്റെ ബോഡി ഗാർഡ് ജലാലുദ്ദീൻ ഷെയ്ഖ് ആണിത്. സദാസമയം താരത്തിന്റെ സുരക്ഷയ്ക്കായി ജലാലുദ്ദീനും സംഘവും കൂടെയുണ്ടാവാറുണ്ട്.

‘സംരക്ഷകൻ എന്ന നിലയിൽ മാത്രമല്ല, എനിക്ക് പൂർണമായും വിശ്വസിക്കാവുന്ന ഒരാൾ കൂടിയാണ് ജലാൽ’ മുന്പൊരിക്കൽ ഒരു അഭിമുഖത്തിൽ ജലാലുദ്ദീനെ കുറിച്ച് ദീപിക പറഞ്ഞ വാക്കുകളാണിവ. ഇപ്പോഴിതാ ഒരു ബോഡി ഗാർഡ് എന്നതിനപ്പുറം ദീപികയ്ക്ക് ജലാൽ ആരാണെന്നും താരം ജലാലിനു നൽകുന്ന ശമ്പളം എത്രയാണെന്നതടക്കമുള്ള വർത്തകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തന്റെ സുരക്ഷയ്ക്കായുള്ള ബോഡി ഗാർഡ് എന്നതിനപ്പുറം സഹോദരനായിട്ടാണ് താരം ജലാലിനെ കാണുന്നത്. എല്ലാ വർഷവും രക്ഷാബന്ധൻ ദിനത്തിൽ ദീപിക ജലാലിനു രാഖി കെട്ടിക്കൊടുക്കാറുമുണ്ട്. 2017 മുതൽ ജലാലിന് ഒരു വർഷം ശമ്പളമായി ദീപിക നൽകുന്നത് 80 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഇത് ഒന്നര കോടിയാണെന്നും പറയപ്പെടുന്നു. ദീപിക ഗർഭിണിയായിരുന്ന സമയത്ത് അവരെ തിരക്കുകളിൽ നിന്ന് കരുതലോടെ സംരക്ഷിക്കുന്ന ജലാലിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്.

കർക്കടകത്തിൽ കുട്ടികളടക്കമുള്ളവരുടെ രോഗപ്രതിരോധശേഷി കുറയാതെ കാക്കാം; ഉഗ്രൻ അവലും എള്ളും റെസിപ്പി ഇതാ..

0
Spread the love

കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും പല മാറ്റങ്ങൾ സംഭവിക്കുകയും രോഗപ്രതിരോധശേഷി വ്യത്യാസപ്പെടുകയും ചെയ്യുന്നു. കർക്കിടകത്തിൽ പ്രധാനമായും രോഗപ്രതിരോധശേഷി കുറയും. ഇതിനെ തുടർന്ന് അസുഖങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കർക്കടകം. അതുകൊണ്ട് തന്നെ കർക്കടകമാസത്തിൽ കഴിക്കാൻ പറ്റിയ അവലും എള്ളു റെസിപ്പി ഇതാ.

വേണ്ട ചേരുവകൾ

മട്ട അവൽ 1.5 കപ്പ്‌
കറുത്ത എള്ള് ( കഴുകിഉണക്കിയത് ) 1 കപ്പ്

കപ്പലണ്ടി 1 കപ്പ്

തേങ്ങ തിരുമിയത് 2 കപ്പ്‌

കരിപോട്ടി 250 ​ഗ്രാം ( ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഉരുക്കി അരിച്ചു എടുത്ത് വെക്കണം)

ഏലയ്ക്ക പൊടി 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി ആദ്യം അവൽ ചൂടാക്കി എടുക്കുക. നല്ല ക്രിസ്പ്പി ആകുന്നതു വരെ വറുത്തു മാറ്റി വയ്ക്കുക. എള്ളും വറുത്തു മാറ്റി വയ്ക്കുക. ഇനി കപ്പലണ്ടി വറുക്കാത്തത് ആയതു കൊണ്ട് ഒരു സ്പൂൺ നെയ്യ് കൂടെ ഒഴിച്ച് ഒന്ന് മൂപ്പിച്ചു എടുക്കുക.

ഇനി തിരുമ്മിയ തേങ്ങ കുറച്ചു നെയ്യും കൂടെ ചേർത്ത് ഒന്ന് വറുത്തിട്ട് ഇതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന കരിപൊട്ടി കൂടെ ഇട്ടു ഒന്ന് ഇളക്കുക. ഇതിലേക്ക് കുറച്ചു ഏലയ്ക്ക പൊടി കൂടെ ചേർക്കുക. ഇതിന്റെ വെള്ളം കുറച്ചു ഒന്ന് വറ്റി വരുമ്പോൾ വറുത്തു വച്ച എല്ലാം കൂടെ ചേർത്ത് ഇളക്കി എടുക്കുക. വെള്ളമയം വറ്റുന്നത് വരെ ഇളക്കി പാനിൽ നിന്നും മാറ്റി വക്കുക. ശേഷം വിളമ്പുക.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts