Home Blog Page 105

‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’, ‘ലാലേട്ടന് മാത്രം സാധ്യമാകുന്ന വിസ്മയങ്ങൾ’; ഡയമണ്ട് നെക്‌ളസ് അണിഞ്ഞ് സ്ത്രണൈ ഭാവത്തിൽ പരസ്യ ചിത്രത്തിൽ മോഹൻലാൽ

0
Spread the love

മോഹൻലാലിന്റെ ഏറ്റവും ഒടുവിലത്തെ സൂപ്പർ ഹിറ്റ് ചിത്രമായ തുടരുമിലെ ഒന്നൊന്നര വില്ലൻ ജോർജ് സാറിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരു ഹീറോയെ ഏറ്റെടുക്കുന്നത് പോലെ തന്നെ ചിത്രത്തിലെ വില്ലനെയും മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. യഥാർത്ഥത്തിൽ തുടരും എന്ന ചിത്രത്തിന് മുൻപു തന്നെ മലയാളികളുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു പ്രകാശ് വർമ എന്നുതന്നെ പറയാം. പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ചതും വിവിധ ബ്രാൻഡുകളിലേക്ക് അടുപ്പിച്ചതുമായ ഒട്ടുമിക്ക ഹിറ്റ് പരസ്യങ്ങളുടെയും പിന്നിൽ പ്രകാശ് വർമ്മയായിരുന്നു. പ്രകാശ് വർമ്മ സംവിധാനം ചെയ്ത വോഡഫോണിന്റെ സൂസൂ പരസ്യവും പഗ് നായ്ക്കുട്ടിയെ വച്ചുള്ള പരസ്യങ്ങളും അത്ര കണ്ട് സകലരെയും രസിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ ലാലേട്ടനുമായി കൈ ചേർത്ത് ഒരു ജ്വല്ലറിക്കായി പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലും കലാരംഗത്തും ജനങ്ങൾക്കുമിടയിൽ ചർച്ചയുമായി മാറിക്കൊണ്ടിരിക്കുന്നത്.

ജ്വല്ലറി മാർക്കറ്റിംഗ് തുടങ്ങിയ കാലം മുതലേ പരസ്യ ചിത്രങ്ങളിൽ എന്നും സ്ത്രീകളാണ് പ്രത്യക്ഷപ്പെടാറുള്ളത്‌. ഈ പതിവ് രീതിയാണ് പ്രകാശ് വർമ്മ ഇത്തവണ നടന രാജാവ് ലാലേട്ടനെ വച്ച് ബ്രേക്ക് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പ്രേക്ഷകർ ഒരിക്കലും ഒരു ജ്വല്ലറി പരസ്യത്തിൽ ഡയമണ്ട് മാലയും കൈവളയും മോതിരവുമണിഞ്ഞ് ഒരു പുരുഷനെ സങ്കൽപ്പിച്ചിരിക്കില്ല. പ്രത്യേകിച്ച് അല്പം സ്ത്രണൈ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന ലാലേട്ടനെ. ഇവിടെയാണ് മോഹൻലാൽ എന്ന നടന വിസ്മയവും പരസ്യ ചിത്രവും അതേപോലെ സംവിധായകൻ പ്രകാശ് വർമയും വ്യത്യസ്തരാകുന്നത്.

പരസ്യചിത്രം വൈറലായതോടെ നിരവധി പേരാണ് മോഹൻലാലിനും പ്രകാശ് വർമ്മക്കും കയ്യടിച്ച് രംഗത്തെത്തുന്നത്. ആഭരണങ്ങൾ അണിഞ്ഞ് സ്ത്രണൈ ഭാവത്തിൽ മനോഹരമായി ചുവടുവെക്കുന്ന ലാലേട്ടന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ‘ലാലേട്ടന് മാത്രം സാധിക്കുന്ന വിസ്മയം’ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അതേസമയം പരസ്യ ചിത്രത്തെ അഭിനന്ദിച്ച് സിനിമാരംഗത്ത് ഉള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’ എന്നാണ് പരസ്യത്തെ അഭിനന്ദിച്ചുകൊണ്ട് നടി ഖുശ്ബു കുറിച്ചത്. സംവിധായകനും നടനുമായ അനൂപ് മേനോനും മറ്റു താരങ്ങളും പരസ്യത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

‘ക്രൂരമായി മർദിക്കും പിന്നീട് ചെയ്തതൊന്നും ഓർമയില്ലെന്ന് പറഞ്ഞ് മാപ്പ് പറയും’; ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ പറഞ്ഞിട്ടും അതുല്യ തുടർന്നത് ഇക്കാരണം കൊണ്ട്!

0
Spread the love

ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് ക്രൂര പീഡനം. അതുല്യ തന്റെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. തന്നെ അയാൾ ചവിട്ടി കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധെെര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ വ്യക്തമാക്കുന്നു. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. 17-ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18-ാം വയസിൽ വിവാഹം നടന്നുവെന്നും അതുല്യയുടെ സുഹൃത്ത് മാദ്ധ്യങ്ങളോട് പറഞ്ഞു.

‘ശാരീരികവും മാനസികവുമായുള്ള പീഡനം തുടർന്നിരുന്നു. എന്നാൽ അതുല്യയ്ക്ക് സതീഷിനോട് ഭയങ്കര സ്‌നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിലും ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓർമയില്ലെന്നും പറ്റിപ്പോയെന്നുമാക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടർന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നു’- സുഹൃത്ത് വെളിപ്പെടുത്തി.

അതേസമയം, സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരിരീക പീഡനം,​ സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30)​ ആണ് ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

മലയാള നടിമാർ തീരെ പോരാ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നടിമാര്‍ ഇവർ; ലിസ്റ്റ് പുറത്ത്

0
Spread the love

ജനപ്രീതിയില്‍ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലുള്ള നായിക ആരാണെന്ന് അറിയാമോ? ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ 10 നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ ജൂണ്‍ മാസത്തിലെ വിലയിരുത്തല്‍ പ്രകാരം ജനപ്രീതിയിൽ നടി സാമന്തയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് അലിയ ഭട്ടും മൂന്നാമത് ദീപിക പദുകോണും. തൃഷയാണ് നാലാം സ്ഥാനത്ത്. കാജല്‍ അഗര്‍വാള്‍ അഞ്ചാം സ്ഥാനത്തും സായ് പല്ലവി ആറാമതും. നയന്‍താരയാണ് ഏഴാമത്. എട്ടാമത് രശ്മിക മന്ദാനയും ഒന്‍പതാമത് കീര്‍ത്തി സുരേഷും. തമന്ന ഭാട്ടിയയാണ് പത്താം സ്ഥാനത്ത്.

അഹമ്മദാബാദ് വിമാന ദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്

0
Spread the love

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു.

ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്.

‘ചവിട്ടിക്കൂട്ടി എന്നെ, വയറ്റിലും ചവിട്ടി, സഹിക്കാൻ പറ്റുന്നില്ല’; അതുല്യ ഒടുവിൽ സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം

0
Spread the love

ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം മാധ്യമങ്ങൾക്ക്. ഭര്‍ത്താവ് സതീഷ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

‘ഇന്നലെ നീ വിളിച്ചതിനുശേഷം ഞാന്‍ അമ്മയെ വിളിച്ചു. ഞാന്‍ താഴെ കിടക്കുകയായിരുന്നു. പുതപ്പു മൂടിയാണ് അമ്മയോട് സംസാരിച്ചത്. ചവിട്ടിക്കൂട്ടി എന്നെ. എനിക്ക് വയ്യഡീ. അനങ്ങാന്‍ വയ്യ. വയറെല്ലാം ചവിട്ടി. സഹിക്കാന്‍ പറ്റുന്നില്ല’, എന്നാണ് ശബ്ദ സന്ദേശത്തില്‍ അതുല്യ പറയുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് സതീഷ്.

മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

‌‌‌ദൃശ്യം 3ന്റെ കഥ അറിയാവുന്നത് ആ 4 പേർക്ക് മാത്രം; കേട്ടപ്പോൾ അവർ പറഞ്ഞ മറുപടിയിങ്ങനെ: ജീത്തു ജോസഫ്

0
Spread the love

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും ഒന്നാം ഭാഗത്തിന് എന്നപോലെ തന്നെ വലിയ സ്വീകാര്യതയാണ് മലയാളികൾ സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളും മറ്റു സിനിമ പ്രേമികളും. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്.

“ദൃശ്യം മൂന്നാം ഭാ​ഗം ഒരുങ്ങുമ്പോൾ സമ്മർദ്ദമുണ്ട്. അത് സ്വാഭാവികമാണല്ലോ.. കാരണം ആകാശത്തോളം ഉയരത്തിലാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ. ദൃശ്യം ചെയ്യുമ്പോൾ രണ്ടാം ഭാ​ഗം മനസിലുണ്ടായിരുന്നേ ഇല്ല. രണ്ടാം ഭാ​ഗത്തിന്റെ പ്ലാൻ വന്ന സമയത്ത് എന്റെ ഭാര്യ ലിൻഡയും മക്കളുമൊക്കെ ഇത് വേണോ എന്ന് ചോദിച്ചു. എഴുതി നോക്കട്ടെ ഓക്കെ അല്ലെങ്കിൽ വിട്ടു കളയാം എന്നായിരുന്നു എനിക്ക്. പക്ഷേ എഴുതിക്കഴിഞ്ഞപ്പോൾ മക്കൾ വന്നു പറഞ്ഞു ഡാഡി ഇത് നല്ല സിനിമയാണ് എത്ര ഓടും എന്നൊന്നും അറിയില്ല, പക്ഷേ നല്ല സിനിമയാണ് നമുക്ക് ചെയ്യാം എന്ന്. നിലവിൽ നാല് പേർക്കെ മൂന്നാം ഭാ​ഗത്തിന്റെ കഥ അറിയൂ. എന്റെ പിള്ളേർക്കും എന്റെ ഒരു സുഹൃത്തിനും പിന്നെ എനിക്ക് തിരക്കഥ ടൈപ്പ് ചെയ്തു തരുന്ന മറ്റൊരു സുഹൃത്തിനും മാത്രമേ കഥ അറിയൂ. അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇതൊരു നല്ല സിനിമയാണ്, പക്ഷേ ആൾക്കാർ വേറെ ലെവലിലൊക്ക പ്രതീക്ഷിച്ച് വന്നാൽ എന്താകുമെന്ന് എനിക്ക് പറയാനാകില്ല. ഞാൻ ആ ചാൻസ് എടുക്കുകയാണ്”.. ജീത്തു പറയുന്നു.

നിമിഷ പ്രിയ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം നിങ്ങൾ നേടിയെടുക്കണം; ശ്രീജിത്ത് പണിക്കരെ വിമർശിച്ച് ഹരീഷ് പേരടി

0
Spread the love

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി നടക്കുന്ന മോചന ശ്രമങ്ങളെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരുന്നു. ശ്രീജിത്ത് പണിക്കരുടെ ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ജാതി, മത, രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിന്റെ നെല്ലും പതിരും വേർതിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

നിമിഷപ്രിയ കൊല്ലപ്പെടുകയാണെങ്കിൽ അവരുടെ ഒരു മാംസ കഷണം ഇരയുടെ കുടുംബത്തിന്റെ സഹായത്തോടെ നിങ്ങൾ നേടിയെടുത്ത് പുഴുങ്ങി തിന്നണമെന്നും കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് പൂർവ്വികർ പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

“ഇന്ത്യ എൻ്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്”..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്…അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക് എല്ലാവർക്കും ആരാണെന്ന് മനസ്സിലാക്കാൻ ഇതിലും കൂടുതൽ തെളിവുകൾ വേണ്ടല്ലോ…നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തിൽ ഇരയുടെ കുടുംബത്തിനോട് എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച് ജാതി, മത, രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിൻ്റെ നെല്ലും പതിരും വേർതിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നത്. ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നത്?..നിമിഷപ്രിയയുടെ ജീവനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ശ്രിജിത്തിനോട് പറയുന്നു…ഇനി അവൾ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം ഇരയുടെ കുടുംബത്തിന്റെ സഹായത്തോടെ നിങ്ങൾ നേടിയെടുക്കണം…എന്നിട്ട് പുഴുങ്ങി തിന്നണം..”കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്” നമുടെ പൂർവ്വികർ പറഞ്ഞിട്ടുണ്ട്…

ഗൂഗിൾ പേ വഴി നമ്പർ മാറി പണമയച്ചെന്ന് പറഞ്ഞ് വാട്ട്സാപ്പ് മെസ്സേജ് വന്നാൽ സൂക്ഷിക്കണേ! പുതിയ തട്ടിപ്പ് ഇങ്ങനെ..

0
Spread the love

ഗൂഗിൾ പേ വഴി നമ്പർ മാറി പണമയച്ചെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പ് രീതി വ്യാപകമാകുന്നു. വാട്‌സ്ആപ്പ് വഴിയാണ് ഈ തട്ടിപ്പ് പ്രധാനമായും നടക്കുന്നത്.
ചെറിയ തുകകളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഓൺലൈനായി സാരി വാങ്ങിയപ്പോൾ നമ്പർ മാറിപ്പോയതാണെന്നൊക്കെയാണ് പറയുന്നത്. മെസേജിനൊപ്പം, നിങ്ങളുടെ ഗൂഗിൾ പേയിലേക്ക് പണമയച്ചതായി കാണിക്കുന്ന വ്യാജ സ്‌ക്രീൻ ഷോട്ടും അയക്കും. പണമയച്ചയാൾ താണുകേണാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

ഭീഷണിയും കെണിയും
പണം നൽകില്ലെന്ന് മറുപടി നൽകിയാൽ അടുത്ത വിളി ഫോണിലേക്കാണ് വരുന്നത്. പണം സമാധാനപരമായി ചോദിച്ചു തുടങ്ങുന്ന സംഭാഷണം പിന്നീട് ഭീഷണിയിലേക്ക് മാറും. ‘നിങ്ങൾ പറ്റിച്ചെന്ന് ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത വരും, പൊലീസിൽ പരാതി നൽകും, സ്‌ക്രീൻ ഷോട്ട് നവമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും’ തുടങ്ങിയ ഭീഷണികളാണ് ഇവർ മുഴക്കുന്നത്. ഒടുവിൽ ഒരു ക്യൂ.ആർ. കോഡ് അയച്ച ശേഷം ‘ഇത് നിങ്ങളുടേല്ലേ?’ എന്ന് ചോദിക്കും. അറിയാതെങ്ങാനും കോഡ് ചെക്ക് ചെയ്തുപോയാൽ നിങ്ങളുടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. പ്രായമായവരെ ഉന്നം വച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ ദിവസം പള്ളിക്കര സ്വദേശിയായ ഒരു റിട്ടയേർഡ് അദ്ധ്യാപികയുടെ 70,000 ഇത്തരത്തിൽ തട്ടിയെടുത്തു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം മെസേജുകളോ ലിങ്കുകളോ ഒരു കാരണവശാലും പ്രതികരിക്കരുത്.

നിങ്ങൾ അയച്ചു നൽകാതെ നിങ്ങളുടെ ക്യൂ.ആർ. കോഡ് മറ്റൊരാൾക്ക് ലഭിക്കില്ല. അതിനാൽ, ഇത്തരം തട്ടിപ്പുകളെ മുൻകരുതൽ കൊണ്ട് നേരിടുക.

പരിചയമില്ലാത്ത ഒരാളുമായും ചാറ്റ് ചെയ്യരുത്. ചാറ്റിംഗിനിടെ നിങ്ങൾ അറിയാതെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. പിന്നീടുള്ള നിയന്ത്രണം അവരുടേതാകും.

ഒ.ടി.പി, അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐ.ഡി, പാസ് വേർഡ് തുടങ്ങി ബാങ്ക് സംബന്ധമായ രഹസ്യ സ്വഭാവമുള്ള യാതൊന്നും ബാങ്ക് ഉദ്യോഗസ്ഥർക്ക് പോലും നൽകരുത്.

തന്റെ ബ്രാൻഡിന്റെ പേരിലുള്ള തട്ടിപ്പിൽ പെടരുത്; ചിലരുടെ കമന്റ് കണ്ട് സങ്കടം തോന്നിയെന്ന് നടി ആര്യ

0
Spread the love

നടിയും അവതാരകയുമായ ആര്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ കാഞ്ചീവരത്തിന്റെ പേരിൽ തട്ടിപ്പ്. കാഞ്ചീവരത്തിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആർ കോഡും വീഡിയോ നിർമിച്ചുമാണ്‌ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. മുൻപും സമൂഹമാധ്യമങ്ങളിലൂടെ ആര്യ ഇക്കാര്യം അറിയിക്കുകയും ആരും ഈ തട്ടിപ്പിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം തന്നെയാണ് താരം ആവർത്തിക്കുന്നത്.

‘നമ്മുടെ ബ്രാൻഡുമായി കണക്ട് ചെയ്ത് നടക്കുന്ന വലിയൊരു തട്ടിപ്പുണ്ട്. ഈ തട്ടിപ്പ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. കഴിഞ്ഞ മെയ് മാസത്തിലാണ് ഞങ്ങൾ ആദ്യത്തെ കേസ് കണ്ടുപിടിക്കുന്നത്. ഈ തട്ടിപ്പിൽ കുറേ ആളുകൾ പെട്ടുപോയി. കുറേ പേർക്ക് പണം നഷ്ടമായി. ഇപ്പോഴാണ് അത് മീഡിയ റിപ്പോർട്ട് ചെയ്യുന്നതും കൂടുതൽ ആളുകളിലേക്ക് എത്തുന്നതും. ഇങ്ങനെയൊരു തട്ടിപ്പ് നടക്കുന്നുണ്ട് എന്നറിഞ്ഞ് ചാനലുകാർ ഞങ്ങളുടെ ഓഫീസിലേക്ക് എത്തിയതിലും ഞങ്ങളോട് വിവരങ്ങൾ അന്വേഷിച്ചതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്”, ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

പക്ഷേ ചാനലുകാർ റിപ്പോർട്ട് ചെയ്ത വാർത്തക്കു താഴെ വന്ന ചില കമന്റുകൾ കണ്ട് സങ്കടം തോന്നിയെന്നും ആര്യ പറയുന്നു. ചുളുവില്ലാതെ പരസ്യം കിട്ടിയല്ലോ എന്നും ചെലവില്ലാതെ ഇങ്ങനെയും പരസ്യം ചെയ്യാമല്ലോ എന്ന രീതിയിലും വീഡിയോയ്ക്കു താഴെ കമന്റുകൾ‌ പ്രത്യക്ഷപ്പെട്ടിരുന്നു. ”സുഹൃത്തുക്കളാണ് എനിക്ക് വീഡിയോ അയച്ചു തന്നത്. തട്ടിപ്പിന് ഇരകളായ ആരുടെയങ്കിലും കമന്റ് ഉണ്ടോ എന്നറിയാനാണ് കമന്റ് സെക്ഷൻ നോക്കിയത്. പക്ഷേ, ചില കമന്റുകൾ കണ്ട് സങ്കടം തോന്നി. പൈസ പോയാലും സാരമില്ലായിരുന്നു എന്നു വരെ തോന്നിപ്പോയി”, എന്ന് ആര്യ കൂട്ടിച്ചേർത്തു.

എന്റെ പൊന്നു മനുഷ്യരെ; കള്ളം പറയാനാണെങ്കിൽ അങ്ങനെ പറയാമായിരുന്നല്ലോ! വിഷയം ഞങ്ങൾ പറ്റിക്കപ്പെട്ടതാണ്, അതും പട്ടാപ്പകൽ; നടി അനാർക്കലിയുടെ അമ്മ

0
Spread the love

മുംബയിലെ ദാദറിലെ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് തട്ടിപ്പിനിരയായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്നലെ നടി അനാർക്കലി മരിക്കാറുടെ അമ്മയും അഭിനേത്രിയുമായ ലാലി പി എം രംഗത്തെത്തിയിരുന്നു. മക്കളായ ലക്ഷ്മിക്കും അനാർക്കലിക്കുമൊപ്പം ദാദർ റെയിൽവേ സ്റ്റേഷനിലെത്തിയ ലാലി ഒരു ഓട്ടോയിൽ കയറിയ ശേഷം നടന്ന കാര്യങ്ങളാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വിവരിച്ചത്. തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കാൻ തന്നെ ഏറെ സമയമെടുത്തുവെന്ന് ലാലി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവച്ചതിന് പിന്നാലെ വന്ന പ്രതികരണങ്ങളെക്കുറിച്ച് പറയുകയാണ് ലാലി. എന്തിലും നെഗറ്റീവ് കാണുന്ന മനുഷ്യർ അവിടെ എനിക്കുണ്ടായ അനുഭവത്തെക്കുറിച്ചല്ല, ദാദർ സ്റ്റേഷനിൽ ഓട്ടോ ഇല്ല ഓട്ടോ സ്റ്റാൻഡ് ഇല്ല അതുകൊണ്ട് ഞാൻ കള്ളം പറയുന്നതാണ് എന്നൊക്കെയാണ് കമന്റിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ലാലി കുറിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

എന്തൊക്കെ തരം മനുഷ്യരാണ് !!

ഞാനൊരു അനുഭവം പങ്കിടുന്നത് എന്നോട് പാവം തോന്നി എനിക്ക് നഷ്ടപ്പെട്ട രൂപ മഹാരാഷ്ട്ര സർക്കാർ മുൻകൈയെടുത്ത് തിരിച്ചു തരും എന്ന് ഓർത്തിട്ട് ഒന്നുമല്ല ഞങ്ങൾക്ക് പറ്റിയ പോലുള്ള കബളിപ്പിക്കൽ മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാനുള്ള കരുതൽ ആയിരുന്നു അത് . അതുകൊണ്ടുതന്നെ അത് യാത്രയെ ഇഷ്ടപ്പെടുന്ന കേരളീയർ ഏറ്റെടുക്കണമെന്നും ഞാൻ വിചാരിച്ചിരുന്നു. പിന്നീട് ഗൂഗിൾ ചെയ്യുമ്പോഴാണ് എന്റേത് മാതിരിയുള്ള നിരവധി സംഭവങ്ങൾ റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്നിട്ടുണ്ട് എന്ന് അറിയുന്നത്.

അന്നക്കിളി പറഞ്ഞത് ഒരു 1200 രൂപ അല്ലേ നമ്മൾ എന്തിനെല്ലാം കാശു കളയുന്നു എന്നാണ്. പക്ഷേ ഞാൻ ചിന്തിച്ചത് വെറും ഒരു മിനിറ്റിനുള്ളിൽ മനുഷ്യർക്ക് ഉണ്ടാവുന്ന അനുഭവങ്ങളെ കുറിച്ചാണ്. അതിപ്പോ അപകടങ്ങൾ ആയാലും മരണങ്ങൾ ആയാലും എല്ലാം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം വരെ നമ്മൾ പ്രതീക്ഷിക്കാത്ത നടന്നുകഴിഞ്ഞാൽ പിന്നെ ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ്.

എന്തോ ആ പോസ്റ്റിന് എന്റെ സാധാരണ പോസ്റ്റുകളുടെ റീച്ചു പോലും ഉണ്ടായിരുന്നില്ല. (സുക്കറണ്ണനും ആ സ്കാമിന്റെ ഒരു പാർട്ടായിരുന്നോ എന്നാണ് എനിക്ക് ഇപ്പോൾ സംശയം ), എന്തായാലും എൻറെ ആഗ്രഹം മനസ്സിലാക്കിയ മാധ്യമം, ഏഷ്യാനെറ്റ് റിപ്പോർട്ടർ ഒക്കെ അത് സ്റ്റോറിയാക്കി. (Thank you for all)

പക്ഷേ എന്തിലും നെഗറ്റീവ് കാണുന്ന മനുഷ്യർ അവിടെ എനിക്കുണ്ടായ അനുഭവത്തെക്കുറിച്ചല്ല, ദാദർ സ്റ്റേഷനിൽ ഓട്ടോ ഇല്ല ഓട്ടോ സ്റ്റാൻഡ് ഇല്ല അതുകൊണ്ട് ഞാൻ കള്ളം പറയുന്നതാണ് എന്നൊക്കെയാണ് കമന്റിട്ടുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കൾക്ക് ഞാൻ മറുപടി പറഞ്ഞു കഴിഞ്ഞു. മുംബൈയും ദാദറും ഒക്കെ മോഹൻലാൽ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഞാൻ ആദ്യമായി പോയ സ്ഥലം. ഇറങ്ങി ആദ്യമിനിറ്റിൽ നടന്ന അനുഭവം ഡീറ്റെയിൽസ് ഒന്നും ശ്രദ്ധിക്കാനോ ഓർത്തെടുക്കാനോ ആവുന്നില്ല. ഇങ്ങനെയൊന്ന് അനുഭവിച്ചിട്ടുണ്ട് , അത് അത്യാവശ്യം സാമ്പത്തിക സ്ഥിരതയുള്ള ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി ഇല്ലെങ്കിലും നമ്മൾ കബളിപ്പിക്കപ്പെട്ടു എന്നൊരു അങ്കലാപ്പ് കുറേ സമയത്തേക്ക് ഉണ്ടായി.

ആ വാഹനം നമ്മുടെയൊക്കെ നാട്ടിലെ അംബാസഡറിന്റെ ആകൃതി പോലും ആയിരുന്നില്ല. ഇവിടുത്തെ ഡീസൽ ഓട്ടോയുടെ വലിയൊരു മാതൃക. സാധാരണ ഓട്ടോ പോലെയല്ല ബാക്കിൽ സീറ്റിന് പിറകിലായി നല്ലതുപോലെ ലഗേജ് കൊള്ളുന്ന ഭാഗവും കൂടിയുണ്ട്. എന്നാൽ ഫ്രണ്ടിൽ ആണെങ്കിൽ ഡ്രൈവർ സീറ്റിനൊപ്പം ഒരു സീറ്റ് കൂടി എക്സ്ട്രായും ഉണ്ട്. (അത് സാധാരണ ഇവിടുത്തെ ഓട്ടകളിൽ കാണാറില്ലല്ലോ)

അതിനെ ഓട്ടോ എന്ന് വിളിക്കാനാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. അത് ലോണാവാലയിൽ നിന്നും മുംബൈയിലേക്ക് വരുന്ന പ്ലാറ്റ്ഫോമിൽ നിന്നും ഇറങ്ങുമ്പോൾ വലതുവശത്ത് ആദ്യം കിടക്കുന്ന വണ്ടിയായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് അത് ഓടാത്ത പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി രംഗ സജ്ജീകരണം നടത്തി സ്ഥിരമായി അവിടെ കിടക്കുന്ന ഒരു വാഹനമായിരിക്കും എന്നാണ്.

എന്റെ പൊന്നു മനുഷ്യരെ …..

ദാദറിലെ നിയമങ്ങളെക്കുറിച്ച് എനിക്ക് ക്ലാസ്സ് എടുക്കരുത്. അതൊന്നുമല്ല ഇവിടുത്തെ വിഷയം ഞങ്ങൾ പറ്റിക്കപ്പെട്ടതാണ് പട്ടാപ്പകലിൽ കൺമുമ്പിൽ നമ്മൾ പോലും അറിയാതെ കൺകെട്ടിന് വിധേയയായതാണ്. അത് ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല എന്ന് കമൻറ് ഇടുന്ന സമയം കൊണ്ട് ഗൂഗിൾ ചെയ്താൽ മനസ്സിലാകും. ഇനി കള്ളം പറയാനാണെങ്കിൽ ദാദറിന്റെ തിരക്കിനിടയിൽ യ്യോ ! ഇത് ഫിലിം സ്റ്റാർ ലാലിയല്ലേ എന്ന് പറഞ്ഞ് ഓടിവന്ന് ചിലർ സെൽഫി എടുത്തു എന്ന് പറഞ്ഞാൽ പോരെ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts