Home Blog Page 106

വീട് സ്ത്രീകളുടെ പേരിലാണെങ്കിൽ ബാങ്ക് ലോൺ എടുക്കുമ്പോൾ കുറച്ചൊന്നുമല്ല നേട്ടങ്ങൾ! അറിഞ്ഞിരിക്കാം..

0
Woman's hands holding brand new indian 50, 100, 200, 500, 2000 rupees banknotes.
Spread the love

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതിനായി ബാങ്ക് വായ്പയെടുക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഹോം ലോണ്‍ അപേക്ഷിക്കാനായി പോകുമ്പോള്‍ മുതല്‍ പലര്‍ക്കും അറിയാത്തതും എന്നാല്‍ നിരവധി ഗുണങ്ങളും കിഴിവുകളും ലഭിക്കുന്ന സ്‌കീമുകള്‍ ഉണ്ടെന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഈ കിഴിവുകളും ഓഫറുകളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കിഴിവുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതല്ല. ആദ്യമായി വേണ്ടത് വീട് സ്ത്രീയുടെ പേരിലായിരിക്കുകയെന്നതാണ്.

വീട് സ്ത്രീയുടെ പേരിലാണെങ്കില്‍ പലിശ നിരക്കിലെ ഇളവ് മുതല്‍ സ്റ്റാംപ് ഡ്യൂട്ടിയില്‍ വരെ ഇളവ് ലഭിക്കും. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒന്ന് മൂതല്‍ രണ്ട് ശതമാനം വരെ ഇളവ് ലഭിക്കാറുണ്ട് വീട് നിര്‍മിക്കുന്നത് സ്ത്രീയുടെ പേരിലാണെങ്കില്‍. എന്നാല്‍ കേരളത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി സംബന്ധിച്ച കിഴിവ് ലഭ്യമല്ല. പുരുഷന്‍മാര്‍ക്ക് ആറ് ശതമാനം വരെ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുമ്പോള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ഇത് വെറും നാല് ശതമാനം മാത്രമാണ്.

രാജ്യത്ത് ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും വനിതാ അപേക്ഷകര്‍ക്ക് ഭവനവായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കാണ് ഇതില്‍ പ്രധാനം. സാധാരണ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഏകദേശം 0.05 ശതമാനം മുതല്‍ 0.1 ശതമാനം വരെ കുറഞ്ഞ പലിശയില്‍ വായ്പ കിട്ടുന്നു. ദീര്‍ഘകാല തിരിച്ചടവ് നിരക്ക് പരിശോധിക്കുമ്പോള്‍ ഈ ഇളവ് വളരെ വലിയ നേട്ടമാണ് ഉപഭോക്താവിന് സമ്മാനിക്കുന്നത്.

ആദായ നികുതി തിരിച്ചടവിന്റെ കാര്യത്തിലും ഇളവുകള്‍ ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാല്‍ മുകളില്‍ പറഞ്ഞ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നത് നിങ്ങള്‍ വായ്പയെടുക്കുന്ന ബാങ്കിന്റെ പോളിസി, ഏത് സ്‌കീമിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്, സംസ്ഥാന സര്‍ക്കാരുകളുടെ നയം എന്ത് എന്നതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാകും നിശ്ചയിക്കപ്പെടുക.

പണം വേണ്ട; അമ്മയുടെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കണം, മോദിക്ക് പരാതി നൽകി ജയലളിതയുടെ ‘മകൾ’ എന്നവകാശപ്പെടുന്ന സുനിത

0
Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നീതി വാങ്ങിത്തരുമെന്ന് ജയലളിതയുടെ മകളെന്ന് അവകാശപ്പെടുന്ന മലയാളി യുവതി സുനിത. പുരട്‌ചിത്തലൈവിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സുനിത നിവേദനം നൽകിയിരുന്നു.

‘അമ്മയുടെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു മോദിജി. അമ്മ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ആളെ കാണാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ പറ്റിയില്ല. മോദിജി സാർ തന്നെ ഇതിനുമുൻകൈയെടുത്ത് എനിക്ക് നീതി വാങ്ങിത്തരുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇരിക്കുന്നത്. എനിക്ക് പണമൊന്നുമല്ല വേണ്ടത്. അമ്മയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അത് മാത്രമാണ് എനിക്ക് വേണ്ടത്.’- സുനിത പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി തൃശൂരിൽ താമസാക്കിയ കെ എം സുനിത രംഗത്തെത്തിയത്. 41 വയസുള്ള സുനിതയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭർത്താവുമായി അകന്നാണ് കഴിയുന്നതെന്നും അവർ വെളിപ്പെടുത്തി.

ചെന്നൈയിൽ ജനിച്ച തന്നെ, എം ജി ആർ തന്റെ ജോലിക്കാരനായ മാധവൻ വഴി കേരളത്തിലേക്ക് മാറ്റി. ഇതിന് ജയലളിതയുടെ അനുമതിയില്ലായിരുന്നു. അതീവരഹസ്യമായാണ് വളർത്തിയത്. എം ജി ആറാണ് സുനിതയെന്ന് പേരിട്ടത്. തനിക്ക് രണ്ടര വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. 18 വയസായപ്പോൾ ജയലളിത ഡി എൻ എ പരിശോധന നടത്തി താനാണ് അവരുടെ മകളെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇടയ്‌ക്കിടെ ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയത്തിൽ ജയലളിതയെ കാണാൻ പോകുമായിരുന്നു. മകളാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ 2024 ആഗസ്റ്റ് വരെ ധനസഹായം കിട്ടിയിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

ജയലളിത വീണുകിടക്കുന്നു; ശശികല മർദ്ദിക്കുന്നു

താൻ മകളാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ 2016 സെപ്‌തംബർ 22ന് വാർത്താസമ്മേളനം നടത്താൻ ജയലളിത തീരുമാനിച്ചിരുന്നെന്ന് സുനിത പറയുന്നു. അന്ന് രാവിലെ 8ന് ചെന്നൈയിലെ വീട്ടിലെത്തി. ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടത്. സ്റ്റെയർകേസിന് താഴെ ചലനമില്ലാതെ കിടക്കുകയാണ് ജയലളിത. മുകളിൽ നിന്ന് തള്ളിയിട്ട നിലയിലായിരുന്നു. ടി.ടി.വി ദിനകരൻ, ഇളവരശി, സുധാകരൻ എന്നിവർ അവർക്കു ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. വി.കെ. ശശികല, ജയലളിതയുടെ മുഖത്തിടിക്കുന്നത് കണ്ടു. ഞെട്ടിത്തരിച്ച് കരയാൻ പോയപ്പോൾ ജീവനക്കാരിൽ ഒരാൾ വായ്‌ പൊത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബാഗ് നഷ്‌ടപ്പെട്ടു. ഉടൻ കേരളത്തിലേക്ക് തിരിച്ചു. ഇല്ലെങ്കിൽ കൊന്നു കളഞ്ഞേനെയെന്നായിരുന്നു സുനിത പറഞ്ഞത്. 2016 സെപ്‌തംബർ 22നു തന്നെയാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 6ന് മരിച്ചു.

ബാലയ്ക്ക് എതിരെ തെളിവുകൾ ഉണ്ട്; എല്ലാം പുറത്തുവിട്ടിട്ടേ മരിക്കൂ! ആശുപത്രി കിടക്കയിൽ നിന്നും എലിസബത്ത്

0
Spread the love

ടൻ ബാലയ്ക്ക് എതിരെ മുൻ ഭാ​ര്യ എലിസബത്ത്. തന്റെ ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറിയെന്നും ഇതിനിടയിൽ കുറേ നാടകങ്ങളൊക്കെ കണ്ടെന്നും എലിസബത്ത് പറയുന്നു. തന്നെ ചതിക്കുകയായിരുന്നുവെന്നും ഈ വീഡിയോ ചെയ്തതിന്റെ പേരിൽ ജയിലിൽ കിടക്കാന്‍ തയ്യാറെന്നും ബാലയുടെ പേര് പറയാതെ എലിസബത്ത് പറയുന്നു. ബാലയ്ക്ക് എതിരെയുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് അതെല്ലാം പുറത്തുവിടുമെന്നും എലിസബത്ത് പറയുന്നു. 

“ക്രിട്ടിക്കൽ കണ്ടീഷൻസ് മാറി വരികയാണ്. ഇതിനിടയിൽ കുറേ നാടകങ്ങളൊക്കെ കണ്ടു. ഞാൻ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ തിരിഞ്ഞ് നോക്കിയവർക്ക് നന്ദി. ഞാൻ ആശുപത്രിയിലായത് ഫേയ്ക്ക് ആണെന്ന് പറയുന്നവരുണ്ട്. ഒരു ഇൻട്രസ്റ്റിങ്ങായിട്ടുള്ള, പ്ലാൻഡ് ഓഡിയോ കോൾ എനിക്ക് വന്നിരുന്നു. സ്ക്രീൻ ഷോട്ടുകളൊക്കെ എന്റെ പക്കലുണ്ട്. ചാവാൻ റെഡിയായിട്ടുള്ള ആളോട് ഭീഷണി മുഴക്കിയാലും കളിയാക്കിയാലും വലിയ എഫക്ടില്ല. ഇതിന്റെ പേരിൽ ജയിലിൽ കിടക്കാനാണേലും ഞാൻ റെഡിയാണ്. ഒരു പെണ്ണ് ഒരാൾ തന്നെ പീഡിപ്പിച്ചു, ചീറ്റ് ചെയ്തു, മറ്റൊരാളുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയില്ലായിരുന്നു. ഇപ്പോൾ ഈ വീഡിയോ ചെയ്തതാണ് തെറ്റ് എങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറാണ്”, എന്ന് എലിസബത്ത് പറയുന്നു.

“കൗണ്ടർ കേസിൽ പറഞ്ഞത് ഡോക്ടർ- രോ​ഗി ബന്ധമാണെന്നാണ്. ഇപ്പോ വന്ന ഓഡിയോ റെക്കോർഡിൽ ഭാ​ര്യ അല്ല പാർട്നർ ആണെന്ന് പറഞ്ഞു. അതെങ്ങനെയാ അങ്ങനെയായി മാറിയത്. കല്യാണ ഫങ്ഷൻ നടത്തിയതും മാല അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയതും സിന്ദൂരം ഇട്ട് തന്നതും എല്ലാ പരിപാടികളിലും ഭാ​ര്യ ഭാര്യ എന്ന് വിളിച്ച് നടന്നതുമൊക്കെ വേറെ ഭാര്യമാരെ കാണാക്കാൻ വേണ്ടിയിട്ടായിരുന്നോ. ഇപ്പോൾ കൊണ്ട് നടക്കുന്ന ആൾക്ക് മുൻപ് ഒരു ഭാ​ര്യ ഉണ്ടായിരുന്നുള്ളു. അതിൽ കുട്ടിയുണ്ടെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ അതിന് മുൻപും ഒരാളുണ്ടായിരുന്നു. 2009, 2010 കാലത്ത്. ആരോ ആ പെണ്ണിന്റെ പേര് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരെ നിങ്ങൾ ഇപ്പോഴും വിളിക്കാറുണ്ടെന്ന് എനിക്ക് അറിയാം. യുഎസ്എ പ്രോ​ഗ്രാം എന്ന് പറഞ്ഞാണ് ആ നമ്പർ സേവ് ചെയ്തിരിക്കുന്നത്. അതും എന്റെ കയ്യിലുണ്ട്. അവരെ നിങ്ങൾ വിളിച്ച റെക്കോർഡുകളുണ്ട്. ഭാ​ര്യ അല്ലെന്ന് പറയാൻ കാരണം രജിസ്റ്റർ ചെയ്യാത്തതാണെങ്കിൽ അതിന് നിങ്ങളും നിങ്ങളുടെ അമ്മയുമാണ് കുറ്റക്കാർ. 41 വയസ് വരെ ഹൊറോസ്കോപിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞാണ് രജിസ്റ്റർ ചെയ്യാതിരുന്നത്. കല്യാണത്തിലും താലികെട്ടിലും മാത്രം നിർത്തിയത്. ഡോക്ടറെ കൂടെ നിർത്താൻ ഈ ഫങ്ഷൻ നടത്തണോ. ഡോക്ടർ-രോ​ഗി ബന്ധങ്ങൾ അങ്ങനെയാണോ. എന്റെ ഭാ​ര്യയാണ് എന്റെ സ്വത്തിന് എല്ലാം അവകാശി ഇവളാണ് എന്ന് പറഞ്ഞിട്ടൊരു വീഡിയോ ഉണ്ട്. അപ്പോൾ നിങ്ങളും വീട്ടുകാരും ചേർന്ന് എന്നെ ചതിച്ചതല്ലേ. പറഞ്ഞ് പറ്റിച്ചതല്ലേ”, എന്നും എലിസബത്ത് ചോദിക്കുന്നു.

“എന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയ, ഇവിടെ നിൽക്കുകയാണെങ്കിൽ എന്നെ കൊല്ലുമെന്ന് പറഞ്ഞിട്ടുള്ള സംഭവമൊക്കെ ഉണ്ട്. എട്ട് മാസം പ്രേമിച്ചിട്ടാണ് നമ്മൾ കെട്ടിയത്. അതിനിടയിൽ വെറൊരു പെണ്ണിനെ കൊണ്ടുനടന്നു. അത് പണിക്കാരി ആണെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ അല്ലെന്ന് തെളിയിക്കാനുള്ളത് എന്റെ കയ്യിലുണ്ട്. ഇപ്പോ ചത്തില്ലെങ്കിൽ, ചാവുന്നതിന് മുൻപ് അതെല്ലാം പുറത്തുവിട്ടിട്ടേ മരിക്കൂ. നിലവിലെ സാഹചര്യത്തിൽ കിഡ്നിക്ക് പ്രശ്നമാകും. എല്ലാ തെളിവും കയ്യിലുണ്ട്. ഞാൻ ശത്രുക്കളേ കൂട്ടിക്കൊണ്ടിരിക്കയാണ്. എല്ലാം വരട്ടെ. എന്തായാലും ഞാൻ എല്ലാത്തിനും റെഡിയായി” എന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

പഠിപ്പിച്ചത് ദിലീപേട്ടൻ, ക്യാമറയും ഡ്രസും വാങ്ങി തന്നത് മമ്മൂക്ക; അവർ തന്നത് ഒരു ജീവിതമാര്‍ഗം; മനസ്സ് തുറന്ന് സംവിധായകൻ ലോഹിതദാസിന്റെ മകൻ

0
Spread the love

സിനിമ വെറുമൊരു കച്ചവട ഉപാധി മാത്രമല്ല മറിച്ച് തലമുറകളെ സ്വാധീനിക്കാൻ കഴിവുള്ള ഒരു കലാ സൃഷ്ടി കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ആഴത്തിൽ പ്രാപിച്ച ആളാണ് സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്. ഒരു വിനോദ ഉപാധി എന്നതിനപ്പുറം സിനിമാസ്വാദകരെ കരയിച്ച, ചിരിപ്പിച്ച, നോവിച്ച ജീവിതത്തിന്റെ കയ്പ്പും തേനും ഒരുപോലെ ഉൾകൊണ്ട അനുഭവങ്ങൾ കൂടിയായിരുന്നു ലോഹിത ദാസിന്റെ സിനിമകൾ. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഹരികൃഷ്ണന്‍ ലോഹിതദാസും സിനിമയിൽ എത്തിയിരിക്കുകയാണ്. ഹിറ്റ് ചിത്രം ഭീഷമപർവത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാന അരങ്ങേറ്റ ചിത്രമായ ധീരന്റെ കാമറ ചലിപ്പിക്കുന്നത് ഹരികൃഷ്ണനാണ്.

തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ താൻ വന്ന കയ്പ്പേറിയ വഴികളിൽ തന്നെ സഹായിച്ച സിനിമയിലെ ചിലരെ നന്ദിയോടെ ഓർക്കുകയാണ് ഹരികൃഷ്ണന്‍.
തനിക്ക് സിനിമാട്ടോ​ഗ്രഫി പഠിക്കാൻ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നൽകിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലെന്നും ഹരി പറയുന്നു.

“ഞാന്‍ സിനിമാട്ടോഗ്രഫി പഠിക്കുമ്പോള്‍ അതിന്‍റെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എന്‍റെ കയ്യിലൊരു ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസൊക്കെയും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എന്‍റെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല. കുറച്ച് കാശ് കൊണ്ട് തന്നാല്‍ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. അച്ഛനെ അറിഞ്ഞ് ഇവര്‍ പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരന്‍റെ ലൊക്കേഷനിലൊക്കെ പോയപ്പോള്‍ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്”, എന്നായിരുന്നു ഹരികൃഷ്ണന്‍ ലോഹിതദാസിന്റെ വാക്കുകൾ.

നിമിഷപ്രിയ കേസ്: മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്രത്തെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

0
Spread the love

നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. 

നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു. 

നിമിഷപ്രിയക്ക് മാപ്പ് നൽകുന്നതിലും ദിയാദനം സ്വീകരിക്കുന്നതിലും കുടുംബത്തിൽ ഇതുവരേയും അഭിപ്രായ ഐക്യം ആയിട്ടില്ല. അതിനിടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ആർജെഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ ഡിജിപിക്ക് പരാതി നൽകി. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്കിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യൂ ചെയ്‌ത് നിമിഷ പ്രിയയുടെ മോചനം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു.

ക്രിക്കറ്റിലും ഫുട്‌ബോളിലുമൊക്കെ കാണുന്ന ചില വീക്ക് കളിക്കാരെ പോലെ; ജെഎസ്‌കെയിലെ മാധവ് സുരേഷിന്റെ അഭിനയത്തെ കുറിച്ച് സീക്രട്ട് ഏജന്റ്

0
Spread the love

ജെസ്‌കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിലെ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെ അഭിനയിത്തിനെതിരെ സോഷ്യൽ മീഡിയ താരങ്ങൾ രം​ഗത്ത്. ഇപ്പോഴിതാ മാധവിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ പറയുന്നത്.

സായ് കൃഷ്ണ പറയുന്നതിങ്ങനെ…..

മറ്റ് കഥാപാത്രങ്ങളൊക്കെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട ശേഷവും ഒരാള്‍ മാത്രം മുഴച്ചു നില്‍ക്കുന്നു. കണ്ടപ്പോള്‍ ചിരിച്ചു പോയി. പറയുന്നത് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെക്കുറിച്ചാണ്. നവീന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ക്രിക്കറ്റിലും ഫുട്‌ബോളിലുമൊക്കെ ചില വീക്ക് കളിക്കാരുണ്ട്. എന്നാല്‍ അവരെ ടീമില്‍ എടുത്തേ പറ്റൂ. കാരണം മാനേജ്‌മെന്റിന്റെ ആരെങ്കിലുമൊക്കെ ആകും. ടീമിലെടുത്തേ പറ്റൂ, പക്ഷെ ഒളിപ്പിക്കുകയും വേണം. ഒരു സീനില്‍ മാധവിന്റെ ഡയലോഗ് അശരീരി പോലെ കേള്‍ക്കാം. പക്ഷെ ഫ്രയ്മില്‍ കാണുന്നത് ദിവ്യ പിള്ളയേയും അനുപമയേയും. പല സീനുകളിലും കാണിക്കുന്നത് കാലുകള്‍ മാത്രമാണുള്ളത്, കാണിക്കുന്നതേയില്ല. ആദ്യ പകുതിയില്‍ എണ്ണിപ്പറഞ്ഞത് പോലെ കുറച്ച് ഡയലോഗുകളുണ്ടെന്ന് മാത്രം.

സുരക്ഷിതം എന്നു കരുതി തള്ളിക്കളയാൻ വരട്ടെ! ടെലഗ്രാമിനെയും വിശ്വസിക്കാൻ പറ്റില്ലെന്ന് റിപ്പോർട്ടുകൾ

0
Spread the love

സിനിമ, പാട്ടുകൾ, ക്രാക്ക് ചെയ്ത ആപ്പുകൾ തുടങ്ങി വലിയ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനായാണ് ടെലി​ഗ്രാമിനെ പലരും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ മെസേജിം​ഗ് ആപ്പാണെങ്കിലും ടെലി​ഗ്രാമിന്റെ ഉപയോ​ഗം ഇത്തരത്തിലാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം സുരക്ഷാ ഫീച്ചറുകൾ ഓഫാക്കി ഡൗൺലോഡ് ചെയ്യുന്ന ഇത്തരം ആപ്പുകൾക്ക് നിങ്ങളുടെ ഫോണിലെ പാസ്‌വേഡുകൾ, ഫോട്ടോകൾ ഉൾപ്പെടെ എല്ലാം ചോർത്താൻ സാധിക്കുമെന്നാണ് പറയുന്നത്

പൈറസി സൈറ്റായാതിനാൽ തന്നെ സുരക്ഷാ ഫീച്ചറുകളുടെ പ്രവർത്തനം ടെലി​ഗ്രാമിൽ പരിമിതമാണ്. ഇത് ഫോണിന്റെ പരിപൂർണ നിയന്ത്രണവും ഹാക്കർക്ക് സ്വന്തമാക്കാൻ സാധിക്കുന്നതിലേക്ക് നയിക്കും. ഇപ്പോൾ എംഒഡി ‌എപികെ എന്ന യഥാർത്ഥ പതിപ്പിന്റെ പരിഷ്കരിച്ച രൂപമാണ് ടെലി​ഗ്രാമിൽ ലഭിക്കുന്നത്. യഥാർത്ഥ ഡെവലപ്പറായിരിക്കില്ല ഇത് നിർമിക്കുന്നത്. കോഡിം​ഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

ഇ‌ത്തരം സംഘങ്ങൾ ലക്ഷ്യം വെക്കുന്നത് തന്നെ മറ്റ് ഫോണുകളിലെ വിവരങ്ങൾ അപഹരിക്കുന്നതിനായാണ്. ടെലി​ഗ്രാം ​ഗ്രൂപ്പായ ‘GETMODPC’ യിലൂടെയാണ് ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലയാളികളുൾപ്പടെ 26 ലക്ഷം സബ്സ്ക്രൈബർമാരാണ് ഇതിനുള്ളത്.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

0
Spread the love

കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ഈ വർഷം സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കേറ്റ് നൽകിയത് മതിയായ പരിശോധനകൾ നടത്താതെയാണെന്നാണ് കണ്ടെത്തൽ.

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം

എന്റെ ഭാര്യയെ എല്ലാവര്‍ക്കും ചെറിയൊരു പേടിയാണ്; തുറന്നു പറഞ്ഞ് നടൻ സൈജു കുറിപ്പ്

0
Spread the love

മുതിർന്ന സംവിധായകൻ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിൽ മംതയുടെ നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സൈജു കുറിപ്പ്. കാലം 2025ലെത്തിയപ്പോൾ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത നടന്മാരിൽ ഒരാളായി താരം ഇടംപിടിച്ചു. താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള ഹാസ്യ ടച്ചാണ് പ്രേക്ഷകർക്ക് സൈജുവിനെ ഏറെ ഇഷ്ടപ്പെടാൻ കാരണം. ഷൈജു കുറുപ്പിന്റെ അറക്കൽ അബു എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ താരം തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ രസകരമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

സൈജുവിന്റെ വാക്കുകൾ

‘എന്റെ ഭാര്യ എന്നോട് പറയാറുണ്ട്, നിങ്ങള്‍ക്ക് കുറച്ചുകൂടി സ്‌ട്രോങ്ങ് ആയി നിന്ന് പ്രതികരിച്ചുകൂടെയെന്ന്. എന്റെ ഭാര്യയാണെങ്കില്‍ എല്ലാത്തിനും കയറി പ്രതികരിക്കും. ആരെങ്കിലും കൂടുതല്‍ ഹോണ്‍ പുറകില്‍ നിന്നടിച്ചാല്‍ അതിന് പ്രതികരിക്കും. ഇത്രയും പ്രതികരണ ശേഷിയുള്ള ഭാര്യയുടെ ഭര്‍ത്താവാണ് ഞാന്‍.ശരിക്കും അങ്ങനെയാണ് ആവേണ്ടത്. കാരണം രണ്ടുപേരും പ്രതികരിക്കാത്ത ആളുകളാണെങ്കില്‍ മറ്റുള്ളവര്‍ മുതലെടുക്കും. നമ്മുടെ തലയില്‍ കയറിയിരിക്കും. ഇനി രണ്ടുപേരും അധികം പ്രതികരിച്ചാല്‍ അതും പണിയാകും. ഇപ്പോഴാണെങ്കില്‍ എല്ലാവര്‍ക്കും എന്റെ ഭാര്യയെ ചെറിയൊരു പേടിയുണ്ട്. അതുകൊണ്ട് കൂടുതലായി എന്റെ തലയില്‍ കയറില്ല.

എന്റെ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് പറയുന്നതുപോലെയാണ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞുകൊടുക്കും എന്ന് പറയുന്നത്. എന്റെ ഭാര്യയെ അറിയുന്ന ആരും എന്റെ തലയില്‍ കയറില്ല (ചിരി)

ഇനി അത് വലിച്ചെറിയല്ലേ! അഞ്ച് പൈസ മുടക്കാതെ ബാത്ത്‌റൂമിലെ ദുർഗന്ധം മാറ്റാം…

0
Spread the love

വീട് വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. അതിൽ മിക്കവരെയും അലട്ടുന്നൊരു കാര്യം ബാ‌ത്ത്‌റൂം വൃത്തിയാക്കുന്നതാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ബാത്ത്‌റൂമിലെ ദുർഗന്ധം മാറുന്നില്ലെന്നും അതിഥികൾക്ക് മുന്നിൽ നാണം കെടുകയാണെന്നൊക്കെ പരാതി പറയുന്ന നിരവധി പേരുണ്ട്.

ബാത്ത്‌റൂമിലെ ദുർഗന്ധം അകറ്റാൻ എന്താണൊരു പോംവഴി? അഞ്ച് പൈസ ചെലവില്ലാതെ, നമ്മൾ വലിച്ചെറിയുന്നൊരു സാധനം ഉപയോഗിച്ച് ബാത്ത്റൂമിലെ ദുർഗന്ധം അകറ്റാനാകും. എന്താണതെന്നല്ലേ? ഓറഞ്ചിന്റെ തൊലി. ഇത് ബാത്ത്റൂമിൽവച്ചുകൊടുത്താൽ മതി. അൽപം കർപ്പൂരം കൂടി മിക്സ് ചെയ്ത് വച്ചാൽ കുറച്ചുകൂടി റിസൽട്ട് കിട്ടും.

ഉപ്പും വിനാഗിരിയുമാണ് അടുത്ത സൂത്രം. ഇവ ഉപയോഗിച്ച് ബാത്ത്റൂം വൃത്തിയാക്കുന്നതിലൂടെ ദുർഗന്ധവും അണുക്കളെയും അകറ്റാൻ സാധിക്കും. പകൽ സമയങ്ങളിൽ ബാത്ത്റൂമിന്റെ ജനൽ തുറന്നിടുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts