Home Blog Page 107

എന്തുവന്നാലും ഒപ്പം അഭിനയിക്കില്ല; ഒരുപാട് പേർ ശ്രമിച്ചിട്ടും മമ്മൂക്കയും ദുൽഖറും ഒന്നിച്ചൊരു സിനിമ സംഭവിക്കാത്തതിന്റെ കാരണം മമ്മൂക്ക തന്നെ!

0
Spread the love

പല സിനിമകളിലും സിനിമ ഇൻട്രസ്ട്രികളിലും അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കാറുണ്ട്. മലയാളത്തിൽ തന്നെ എടുത്താൽ വിനീത് ശ്രീനിവാസ് പടങ്ങളിൽ ശ്രീനിവാസൻ എത്തിയതും, ജയറാമും കാളിദാസനും ഒരുമിച്ച് എത്തിയതും ഏറ്റവും ഒടുവിൽ വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ പ്രണവിന്റെ മുതിർന്ന കാലഘട്ടം ചെയ്യാനിരുന്നത് ലാലേട്ടൻ ആണെന്ന വെളിപ്പെടുത്തൽ വരെ നമ്മൾ കേട്ടതാണ്. ഇത്തരത്തിൽ മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും ഒരേ സ്ക്രീനിൽ മത്സരിച്ചഭിനയിക്കുന്നത് കാണണമെന്ന് ഒരുവട്ടമെങ്കിലും ആഗ്രഹിക്കാത്ത സിനിമ പ്രേമികൾ കാണുമോ? ഇപ്പോഴിതാ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അതൊരിക്കലും സഫലമാകാൻ സാധ്യതയില്ലെന്ന് പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. താരം പണ്ട് നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് എന്തുകൊണ്ട് മമ്മൂക്കയും ദുൽഖറും ഒരേ സിനിമയിൽ പ്രത്യക്ഷപ്പെടുന്നില്ല എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമ പിറക്കാത്തതിന്റെ കാരണം മമ്മൂക്ക തന്നെയാണെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ആരെങ്കിലും അങ്ങനെ അഭിനയിക്കാൻ പറഞ്ഞാലും ഇല്ല ഞാൻ തനിച്ച് അഭിനയിച്ചോളാം അവനും തനിയെ അഭിനയിച്ചോട്ടെ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം കുട്ടിക്കാലത്ത് കലാവാസനയൊന്നും പ്രകടിപ്പിക്കാത്ത ആളായിരുന്നു ദുൽഖർ എന്നും മകൻ ഒരു നടൻ ആയതിൽ മമ്മൂട്ടിക്ക് ഇപ്പോഴും വലിയ അത്ഭുതമാണെന്നും മണിയൻ പിള്ള രാജു പറയുന്നു. ദുൽഖർ സ്വന്തം നിലയ്‌ക്ക് വളർന്നുവരണം എന്ന നിർബന്ധം ഉള്ളതിനാൽ മമ്മൂക്ക അന്നും ഇന്നും മകനുവേണ്ടി ശുപാർശ നടത്താൻ തയ്യാറല്ല. സുഹൃത്തുക്കൾക്ക് വേണ്ടി ചില റോളുകൾ മാറ്റിവയ്‌ക്കുമെങ്കിലും ദുൽഖറിന്റെ കാര്യം വന്നാൽ അവൻ കഷ്‌ടപ്പെട്ട് വരട്ടെ എന്നാണ് മമ്മൂട്ടി പറയാറുള്ളത് മണിയൻ പിള്ള രാജു പറയുന്നു.

നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ റേപ്പ് ചെയ്തിട്ടുണ്ടെന്ന്? ആത്മഹത്യയ്ക്ക് ശ്രമിച്ച് എലിസബത്ത് ആശുപത്രിയിലെന്ന വാർത്തയിൽ പ്രതികരിച്ച് ബാല

0
Spread the love

ബാലയും മുൻ പങ്കാളികളുമായുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങളും വഴക്കടികളും മലയാളികൾക്ക് കണ്ടു പരിചയമാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നടൻ ബാലയ്‌ക്കെതിരെ മുൻ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നു. ആശുപത്രി കിടക്കയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോയിൽ മരിച്ചാലെങ്കിലും തനിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എലിസബത്ത് ഉന്നയിച്ചത്. മൂക്കിൽ ട്യൂബ് ഇട്ടിരിക്കുന്നതായി വീഡിയോയിൽ കാണാമായിരുന്നു. എന്താണ് തനിക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ബാലയുടെ പേര് എടുത്ത് പറയാതെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കും അയാളുടെ വീട്ടുകാർക്കുമാണെന്ന് എലിസബത്ത് വിഡിയോയിൽ പറഞ്ഞിരുന്നു. വൈകാതെ പുറത്തുവന്ന വാർത്തകളിൽ എലിസബത്ത് ആത്മഹത്യക്കു ശ്രമിച്ചതാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാല. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും താൻ അവരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കട്ടേയെന്നുമായിരുന്നു ബാല പറഞ്ഞത്.

‘കേസ് കോടതിയിൽ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങൾ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയിൽ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവർ എന്റെ ശത്രുവല്ല. എന്റെ കൂടെ ജീവിച്ചയാളാണ്. അവർ നന്നായി ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എത്രയോ പരാതി കൊടുത്തു. റേപ്പ് കേസ് കൊടുത്തു. നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ റേപ്പ് ചെയ്തിട്ടുണ്ടെന്ന്. ഇല്യൂഷണിൽ അവർ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നൽകാനാകും.’- ബാല പറഞ്ഞു.

ഞായറാഴ്‌ച വരെ അതിതീവ്ര മഴയ്‌ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

0
Spread the love

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്‌ച വരെ അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ഉത്ത‌ർപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാലാണിത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. നാളെ വയനാട്, കണ്ണൂ‌ർ, കാസർകോട് ജില്ലകളിലും ശനിയാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും.

ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.

മോഷ്ടിക്കാൻ ക്ഷേത്രത്തിനുള്ളിൽ കയറിപറ്റിയ കള്ളനെ ഉറക്കം ചതിച്ചു; രാവിലെ തട്ടിവിളിച്ചത് പോലീസ്

0
Spread the love

ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടന്ന കള്ളനെ നാട്ടുകാരും പൂജാരിയും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. വെസ്റ്റ് സിംഗ്ഭുമിലെ മാർക്കറ്റ് ഏരിയയിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. മോഷ്‌ടിക്കാനായി കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറിയ വീർ നായക് മദ്യലഹരിയിൽ ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയാണ് കള്ളനെ വിളിച്ചുണർത്തിയത്. മോഷ്‌ടിച്ച വസ്‌തുക്കളും കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന്റെ പിൻവാതിൽ തകർത്താണ് വീർ നായക് അകത്തുകടന്നത്. ക്ഷേത്രത്തിലെ സ്വർണം, വെള്ളി ആഭരണങ്ങളും ദേവിയുടെ കിരീടവും വിലപിടിപ്പുള്ള മറ്റ് വസ്‌തുക്കളും ഇയാൾ കൈക്കലാക്കി. പക്ഷേ, ഈ വസ്‌തുക്കളുമായി രക്ഷപ്പെടുന്നതിന് പകരം വീർ നായക് ക്ഷേത്രത്തിനുള്ളിൽ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കള്ളനെ ആദ്യം കണ്ടത്. വിഗ്രഹത്തിന് സമീപം കിടന്നുറങ്ങുന്നയാളെ കണ്ട് ആദ്യം ഭയന്നെങ്കിലും മോഷണ ശ്രമമായിരുന്നുവെന്ന് മനസിലായി. അദ്ദേഹം ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സ്റ്റേഷൻ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ബലേശ്വർ ഒറാവോൺ പറഞ്ഞത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ദൈവത്തിന്റെ ശക്തി കാരണമാണ് പ്രതിക്ക് രക്ഷപ്പെടാനാകാത്തത് എന്നാണ് പ്രദേശവാസികളും ഭക്തരും പറയുന്നത്. ഇത് അസാധാരണമായ സംഭവമാണെന്ന് പൂജാരിയും പറഞ്ഞു. കള്ളനെ പാഠം പഠിപ്പിക്കാൻ ദേവി കൊടുത്ത ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ നിർദേശങ്ങൾ പാലിക്കാതെയും വസ്തുതകൾ വളച്ചൊടിച്ചും പുതിയ കേസ്; പ്രതികരിച്ച് നിവിൻ പോളി

0
Spread the love

തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. കഴിഞ്ഞ ജൂൺ 28 മുതൽ ഈ തർക്കം കോടതി നിർദേശിച്ച മദ്ധ്യസ്ഥതയിലാണ് നടക്കുന്നതെന്നും രഹസ്യാത്മകത ഉറപ്പാക്കണമെന്ന ഉത്തരവ് നിൽനിൽക്കുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

കോടതിയുടെ നിർദേശങ്ങൾ പാലിക്കാതെയും നിലവിലുള്ള മദ്ധ്യസ്ഥ നടപടികൾ മറച്ചുവെച്ചും വസ്തുതകൾ വളച്ചൊടിച്ചും പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിവിൻ പോളി വ്യക്തമാക്കി. ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സത്യം വിജയിക്കുമെന്നും അദ്ദേഹം കുറിച്ചു.

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ പരാതി നൽകിയത്. ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

കോട്ടയം തലയോലപ്പറമ്പ് പൊലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ കലാശിച്ചതെന്നാണ് വിവരം.

‘മഹാവീര്യർ’ എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം.

കൂടാതെ നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു2 എന്ന പുതിയ ചിത്രത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു കോടി 90 ലക്ഷം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ ഘട്ടത്തിൽ മറ്റൊരു സ്ഥാപനത്തിന് ചിത്രത്തിന്റെ വിതരണാവകാശമടക്കം നൽകിയെന്നും അങ്ങനെയാണ് ഒരു കോടി 90 ലക്ഷം രൂപ നഷ്ടമായതെന്നും പരാതിയിൽ പറയുന്നു.

വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

0
Spread the love

വിവാദങ്ങളൊന്നുമില്ലെന്നും ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള വലിയ വിഷയമാണ് സംസാരിക്കുന്നതെന്നും നടൻ സുരേഷ് ​ഗോപി. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ തൃശൂർ രാ​ഗം തിയേറ്ററിൽ എത്തിയപ്പോഴാണ് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ചിത്രം നൽകുന്ന സന്ദേശമെന്താണെന്ന ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്. ജെഎസ്കെ ചിത്രത്തിന് വലിയ സ്വീകാര്യയാണ് ലഭിക്കുന്നത്. വിവാദങ്ങളൊന്നുമില്ല, അതൊക്കെ എല്ലാവർക്കും അറിയാമെന്ന് സുരേഷ് ഗോപി പറയുന്നു.

‘സിനിമ വലിയ ഒരു വിഷയമാണ് സംസാരിക്കുന്നത്. ചർച്ച ചെയ്യുന്നത്. ആ വിഷയം ഇങ്ങനെ വിവാദങ്ങളുയർത്തി ഇല്ലാതാക്കാൻ പാടില്ല. കാരണം ഈ സിനിമ പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിന് വേണ്ടിയുളള ശബ്ദം ഉയരട്ടെ എന്നാണ് ആ​ഗ്രഹം. ജാനകി വിദ്യാധരന്റെ ശബ്ദം സമൂഹത്തിന്റെ, പ്രത്യേകിച്ച് കൊച്ചുപെൺകുട്ടികളുടെ വളരെ വലിയ ശബ്ദമായി മാറട്ടെ’, സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമാണത്തിൽ മാറ്റം കൊണ്ടുവരാൻ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും, എല്ലാവരെയും ചിന്തിപ്പിക്കുന്ന വിപ്ലവാത്മക സിനിമയാകാനുള്ള ശക്തി ഈ ചിത്രത്തിനുണ്ടെന്നും നടൻ അഭിപ്രായപ്പെട്ടു. 

പ്രവീൺ നാരായൺ സംവിധാനം ചെയ്ത ജെഎസ്കെയിൽ അനുപമ പരമേശ്വരനാണ് നായികാവേഷത്തിലെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

ഓണം റിലീസുറപ്പിച്ച് ലാലേട്ടനും ഫഹദും; ഒപ്പം ഷെയ്നും കല്യാണിയും നസ്‌ലെനും

0
Spread the love

2025ൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകളിട്ട് മുന്നേറിയ മലയാളം സിനിമ ഇപ്പോൾ ഒരൽപം തണുപ്പൻ മട്ടിലാണ്. സിനികളുടെ റിലീസിൽ വലിയ കുറവുണ്ടായിട്ടെങ്കിലും മമ്മൂട്ടി ചിത്രങ്ങളടക്കം വലിയ നേട്ടമുണ്ടാക്കാതെ തിയേറ്റർ വിട്ടിരിക്കുകയാണ്. അതേസമയം, എമ്പുരാനും തുടരുമും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു

ഇനി മലയാളം ഉറ്റുനോക്കുന്നത് ഓണം റിലീസുകളിലേക്കാണ്. സെപ്റ്റംബർ അഞ്ചിന് ഓണമെത്തുമ്പോൾ ഒരാഴ്ച മുൻപേ മലയാള സിനിമകൾ തിയേറ്ററുകളില്‍ എത്തും. മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.

സത്യൻ അന്തിക്കാട് സ്‌റ്റൈലിൽ മോഹൻലാലിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ‘ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടൻറെ സാധാരണ സിനിമകളിൽ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ മോഹൻലാൽ പറഞ്ഞത്.

അൽത്താഫ് സലീം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര ആണ് ഓണത്തിന് എത്തുന്ന അടുത്ത ചിത്രം. ചിത്രവും ഓഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിൽ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാർ. ചിത്രം പ്രോപ്പർ റൊമാന്റിക് കോമഡി ആണെന്നും ഒരുപാട് ചിരിക്കാനുള്ള വകയുണ്ടാകുമെന്നുമാണ് റിപോർട്ടുകൾ.

മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർഹീറോയെ അവതരിപ്പുന്ന ലോക: ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രമാണ് ഓണത്തിന് എത്തുന്ന അടുത്ത ചിത്രം. കല്യാണി പ്രിയദർശൻ സൂപ്പർഹീറോയായി എത്തുന്ന ചിത്രത്തിൽ നസ് ലെനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്. ലോക എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രം കൂടിയാണ് ഇത്. സിനിമ ഓഗസ്റ്റ് 29ന് തിയേറ്ററുകൡലെത്തുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് തീയതി അണിയറപ്രവർത്തകർ വൈകാതെ ഔദ്യോഗികമായി പുറത്തുവിടും.

ഇതുകൂടാതെ ഷെയ്ൻ നിഗം നായകനാകുന്ന ബാൾട്ടി എന്ന ചിത്രവും ഓണം റിലീസായി എത്തുന്നുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പോർട്‌സ് ആക്ഷൻ ഴോണറിലെത്തുന്ന ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. താരത്തിന്റെ 25ാം ചിത്രമാണിത്. സിനിമയും ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

‘ഈ മാറ്റം ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്’; ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ പോയി കണ്ടിരുന്നെന്ന് മുൻ കാമുകി തനൂജ

0
Spread the love

വ്യക്തി എന്ന രീതിയിൽ പലപ്പോഴും അഭിപ്രായ വ്യത്യാസം വച്ചുപുലർത്തുമ്പോഴും നടൻ എന്ന രീതിയിൽ മുഖ്യധാരാ സമൂഹത്തിന് ഒരിക്കലും ഒഴിവാക്കാൻ ഒഴിവാക്കാൻ കഴിയാത്ത ഒരു താരം ആയിരുന്നു ഷൈൻ ടോം ചാക്കോ. ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതും പിതാവ് ചാക്കോ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ ഷൈനിൽ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്നുള്ള താരത്തിന്റെ തിരിച്ചു വരവിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു താരത്തിന്റെ പിതാവ് സി പി ചാക്കോ.

ഇപ്പോൾ ഭൂരിഭാഗം മലയാളികളും താരത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ ഇരിക്കുകയാണ്. വലിയ ഒരു ദുരന്തത്തെ അതിജീവിച്ച താരത്തിന് ഇപ്പോൾ വേണ്ടത് പിന്തുണയാണെന്ന് വ്യക്തമാക്കി പ്രമുഖ നടന്മാർ ഉൾപ്പെടെ രംഗത്തും എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഇപ്പോഴത്തെ മാറ്റം താൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണെന്നും ഷൈനിനെ മാറ്റിയെടുക്കാൻകുറേ ട്രൈ ചെയ്തതിട്ടുണ്ടെന്നും പറയുകയാണ് താരത്തിന്റെ മുൻ കാമുകിയും മോഡലുമായ തനൂജ.

‘ഷൈൻ ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. ഷൈൻ ചേട്ടനെ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ചുസമയം ഞാൻ അവിടെ ഇരുന്ന് സംസാരിച്ച ശേഷം തിരിച്ചുവന്നു. ഇപ്പോൾ ചേട്ടന് വന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ഇപ്പോൾ ചേട്ടൻ എടുത്തിരിക്കുന്നത്.’- തനൂജ വ്യക്തമാക്കി.

ആദ്യകാലങ്ങളിൽ ഒന്നും നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. എന്നാൽ വിവാഹമോചിതനായ താരം മോഡലായ തനുജയുമായി പ്രണയത്തിലായി എന്ന് വിവരം വൈകാതെ പ്രചരിക്കുകയായിരുന്നു. നടൻ തന്നെ ഇത് വൈകാതെ സ്ഥിരീകരിക്കുകയും ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. “അതേകുറിച്ച് കൂടുതൽ ഒന്നും പറയാനുമില്ല. ആള് ആളുടേതായ വൈബിൽ പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കിയും പോകുന്നു. ഷൈൻ ടോം ചാക്കോ നല്ല മനുഷ്യൻ ആണ്. അദ്ദേഹം തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഇടയിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ വന്നതുകൊണ്ടാണ് ബന്ധം വേർപിരിഞ്ഞതെന്നും അത്തരം കാര്യങ്ങൾ ലൈവിൽ വന്ന് പബ്ലിക് ആയിട്ട് പറയാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു അന്ന് ബ്രെക് അപ്പിനെ കുറിച്ച് തനൂജ പറഞ്ഞത്.

ഇത്തവണ സ്‌ക്രീനിൽ ‘ഡീലക്സ് ബെന്നി’; പണി 2 ടൈറ്റിൽ പ്രഖ്യാപിച്ച് ജോജു ജോർജ്‌

0
Spread the love

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി സഹനടനായി പിന്നീട് നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ആളാണ് ജോജു ജോർജ്‌. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ജോജുവിന്റെ സംവിധാന സ്വപ്നമായ പണി വലിയ പ്രേക്ഷക പ്രീതിയും തിയറ്റർ സക്‌സസും നേടിയിരുന്നു. 2024ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പണിയുടെ രണ്ടാം ഭാഗവും വൈകാതെ പ്രതീക്ഷിക്കാമെന്ന് ജോജു പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ജോജു. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.

ഉർവ്വശിയുമായി ഒന്നിക്കുന്ന ജോജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആശയുടെ പൂജ ചടങ്ങ് ഇന്നലെ നടന്നിരുന്നു. ഇതിൽ സംസാരിക്കവെ ആണ് പണി 2 വിന്റെ ടൈറ്റിൽ താരം പ്രഖ്യാപിച്ചത്. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും വേറെ തന്നെ സിനിമയാണെന്നും ജോജു ചോദ്യങ്ങളോട് പ്രതികരിച്ചു. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ട് പടത്തിന് ഡീലക്സ് എന്ന് പേരിട്ടതാണ്, ജോജു ജോര്‍ജ് പറഞ്ഞു. ഗിരിയേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഗിരി എന്ന കഥാപാത്രത്തെയാണ് പണിയില്‍ ജോജു അവതരിപ്പിച്ചത്.

1.90 കോടി തട്ടി; നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുതിമെരെ വഞ്ചനാ കുറ്റത്തിന് കേസ്

0
Spread the love

നടന്‍ നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. തലയോലപ്പറമ്പ് സ്വദേശി ഷംനാസിന്റെ പരാതിയിലാണ് കേസ്. കോട്ടയം തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts