Home Blog Page 108

കർക്കിടകം പിറന്നു; ഇനി രാമായണ പാരായണത്തിന്റെ നാളുകൾ..

0
Spread the love

വീണ്ടുമൊരു രാമായണമാസം സമാഗതമാകുന്നു. ശ്രീരാമദേവന്റെ ജീവിതയാത്രയാണ് രാമായണം. രാമന്റെ അയനമെന്നു വിവക്ഷ. അയനമെന്നാല്‍ യാത്ര. ഏഴുകാണ്ഡങ്ങളി ലായി, 24,000 ശ്ലോകങ്ങളോടെ ആദികവി വാത്മീകിയെഴുതിയ ഇതിഹാസകാവ്യമാണിത്.

കര്‍ക്കടകത്തിലെ പുണ്യകര്‍മമാണ് രാമായണ പാരായണം. കര്‍ക്കടകത്തിലെ പ്രാരാബ്ധങ്ങള്‍ രാമായണ പാരായണത്തിലൂടെ അതിജീവിക്കാമെന്നാണ് വിശ്വാസം. രാമായണത്തിലെ ഓരോ ഭാഗവും പാരായണം ചെയ്യുന്നതിന് നിയതമായ ചിട്ടവട്ടങ്ങളുണ്ട്. അചഞ്ചല ഭക്തിയോടെ, നിഷ്ഠയോടെ ഓരോ ഭാഗവും പാരായണം ചെയ്യുമ്പോള്‍ അതിന് അനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് സങ്കല്പം.

രാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് പൂര്‍വരാമായണം. അതുകഴിഞ്ഞ് അശ്വമേധം വരെയുള്ളത് ഉത്തരരാമായണം. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി വിന്യസിക്കപ്പെട്ട 24,000 ശ്ലോകങ്ങളും രാമായണമാസക്കാലത്ത് വായിച്ചു തീര്‍ക്കണം. കര്‍ക്കടകം ഒന്നു മുതല്‍ 31 വരെയാണ് പാരായണ കാലം.

ഹൈക്കോടതി ജഡ്‌ജിമാരെ വിമർശിച്ച് പോസ്റ്റ്, എറണാകുളം സ്വദേശിക്ക് തടവുശിക്ഷ

0
Spread the love

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയെ വിമ‌ർശിച്ചയാൾക്ക് തടവുശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ് കുമാറിനാണ് ശിക്ഷ ലഭിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിൽ ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതിനാണ് നടപടി. മൂന്ന് ദിവസത്തെ തടവുശിക്ഷയാണ് ഇയാൾക്കെതിരെ വിധിച്ചിരിക്കുന്നത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുമെതിരെയാണ് സുരേഷ് കുമാർ പോസ്റ്റിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്.

റിസൾട്ട് കിട്ടാൻ മാസങ്ങളും വേണ്ട ആഴ്ചകളും വേണ്ട! ദിവസങ്ങൾക്കുള്ളിൽ നര മാറി മുടി തഴച്ചുവളരും..

0
Spread the love

സൗന്ദര്യത്തിൽ ഏറിയ പങ്കും വഹിക്കുന്നത് തലമുടിയാണ്. അതിനാൽ, മുടിയെ ബാധിക്കുന്ന ഓരോ പ്രശ്‌നങ്ങളും വളരെ കരുതലോടെയാണ് എല്ലാവരും കാണുന്നത്. മുടി വളരാൻ പല തരത്തിലുള്ള എണ്ണകളും വിപണിയിൽ ലഭിക്കുന്ന ക്രീമുകളും വാങ്ങി പരീക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ, ഒരുപാടുനാൾ ഇങ്ങനെ ചെയ്യുന്നത് അകാലനരയ്‌ക്കും മുടി കൊഴിച്ചിലിനും കാരണമാകും. ഇതിനെല്ലാമുള്ള പരിഹാരം പ്രകൃതിദത്തമായ മാർഗങ്ങളാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു എണ്ണ പരിചയപ്പെടാം. ഇത് ഉപയോഗിച്ചാൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ നര മാറി മുടി തഴച്ചുവളരുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ – 1 കപ്പ്

ആവണക്കെണ്ണ – കാൽ കപ്പ്

ചെമ്പരത്തി പൂവ് – 25 എണ്ണം

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് യോജിപ്പിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ചെമ്പരത്തിപ്പൂവ് ഇതളുകളാക്കി ഇട്ടുകൊടുക്കുക. നന്നായി തിളച്ച് നിറം മാറുമ്പോൾ തീ ഓഫ് ചെയ്യാം. തണുക്കുമ്പോൾ ഗ്ലാസ് ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

കുളിക്കുന്നതിന് മുമ്പ് മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിൽ തന്നെ താരൻ പൂർണമായും മാറും. മുടി കൊഴിച്ചിലും കുറയുന്നത് കാണാം. ഒരാഴ്‌ച ഉപയോഗിക്കുമ്പോൾ നരയും മാറും.

‘എന്തെങ്കിലും പറയണമെങ്കിൽ സമാധാനത്തോടെ പറയാലോ’; സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് യോജിപ്പില്ലെന്ന് നടി പ്രിയങ്ക അനൂപ്

0
Spread the love

ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടിയാണ് പ്രിയങ്ക അനൂപ്. നടി കാവേരിയുമായുള്ള കേസും വഴക്കും പിന്നീട് താരം നിരപരാധിയാണെന്ന് വർഷങ്ങളെടുത്ത് തെളിഞ്ഞതുമെല്ലാം മലയാളികൾ കണ്ടതാണ്. സിനിമയിൽ പഴയ പോലെ താൻ സജീവമല്ലെന്നും മലയാളത്തിൽ അവസരങ്ങൾ കുറവാണെന്നും പറയുകയാണ് താരം. എങ്കിലും വിധിച്ചതാണെങ്കിൽ അവസരങ്ങൾ കിട്ടിയിരിക്കുമെന്നും മറ്റ് ഭാഷകളിലും അവസരം കിട്ടാൻ കാത്തിരിക്കുകയാണെന്നും പറയുകയാണ് പ്രിയങ്ക.

അതേസമയം സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘സുരേഷേട്ടനെ അന്ന് കണ്ടതുപോലെയായിരിക്കുമെന്ന് കരുതിയാകും ആളുകൾ വോട്ട് ചെയ്തത്. ഇപ്പോഴുള്ള രീതികൾ കാണുമ്പോൾ നമുക്കും വിഷമമാണ്. മാദ്ധ്യമപ്രവർത്തകരോടൊക്കെ എന്തെങ്കിലും പറയണമെങ്കിൽ സമാധാനത്തോടെ പറയാലോ. നിങ്ങളെ വെറുപ്പിച്ചിട്ടെന്തിനാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണം. നമ്മൾ ജനങ്ങളുടെ ഇടയിൽ വെറുപ്പ് സമ്പാദിക്കരുത്. ഈ ജനങ്ങൾ തന്നെയാണ് നാളെ നമുക്ക് വോട്ട് ചെയ്യേണ്ടത്.’- പ്രിയങ്ക പറഞ്ഞു.

അത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു; മക്കള്‍ വരെ ചോദിച്ച അവസ്ഥയുണ്ടായി: കണ്ണുനിറഞ്ഞ് നിഷ സാംരംഗ്

0
Spread the love

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷാ സാരംഗ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ മലയാളികൾക്ക് ബാലുവിന്റെ ഭാര്യയും മുടിയനും കേശുവും ലച്ചുവും പാറുവുമടങ്ങുന്ന കുടുംബത്തിന്റെ അമ്മയായ നീലുവായി കാണാനാണ് ഏറെ ഇഷ്ടം. സീരിയലിന്റെ അണിയറ പ്രവർത്തകരുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സീരിയലിന്റെ കൂടുതൽ സീസണുകൾ വന്നിരുന്നില്ല. ഇക്കാര്യം നിഷ അടങ്ങുന്ന പ്രധാന ആർട്ടിസ്റ്റുകൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ പ്രവർത്തിച്ചവർ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് കണ്ണു നിറഞ്ഞുകൊണ്ട് പറയുകയാണ് നിഷ.

 ”ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യൻ കമ്മീഷൻ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ ഞാന്‍ പ്രതികരിച്ചു. അയാൾ ഒരു സുഖമില്ലാത്തയാൾ ആയിരുന്നു. ഒരാൾ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടർച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു.

അയാളെന്നെ പരമാവധി നാണംകെടുത്തി. ഞാന്‍ ലൊക്കേഷനില്‍ ഒരാളുമായിട്ട് പ്രേമമാണ് എന്നും അയാളെ ഞാന്‍ കല്യാണം കഴിക്കാൻ പോകുകയാണ് എന്നൊക്കെ എന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞു. ഞാന്‍ ലൊക്കേഷനില്‍ അയാളുമായി ലീലാവിലാസങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു വരെ പറഞ്ഞു. അതൊന്നും ഞാൻ മൈന്‍ഡ് ചെയ്തിട്ടില്ല. എന്റെ മക്കള്‍ വരെ എന്നോട് ചോദിച്ചു അമ്മാ ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ എന്ന്. അതൊന്നും മൈന്‍ഡ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞു. നമുക്കായിട്ട് ഒരു ദിവസം ദൈവം തരും” നിഷ പറയുന്നു.

പുതിയ പടം വരുന്നെന്ന് വിനീത് ശ്രീനിവാസൻ; ‘ഇത്തവണയും ചെന്നൈ അധോലോകം ആയിരിക്കും’ അല്ലേയെന്ന് ട്രോൾ, മറുപടി നൽകി താരം

0
Spread the love

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. വിനീതിന്റെ ആദ്യ സിനിമയായ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ പതിനഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് വിനീത് നൽകിയത്. ത്രില്ലർ ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നും വിനീത് പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

വിനീത് സിനിമകളിലെ സ്ഥിരം ചെന്നൈ കണക്ഷനെക്കുറിച്ചും കമന്റുകൾ ഉണ്ടായി. ‘ചെന്നൈ അധോലോകം ആയിരിക്കും’ എന്ന കമന്റിന്, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!’ എന്നായിരുന്നു വിനീതിന്റെ മറുപടി. ‘ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ’ എന്ന കമന്റിന് ‘ചെന്നൈ ഇല്ല, ഉറപ്പിക്കാം’ എന്നായിരുന്നു വിനീതിന്റെ മറുപടി. നിരവധി ആരാധകരാണ് പുതിയ സിനിമയ്ക്ക് ആശംസകളുമായി എത്തുന്നത്. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് നോബിള്‍ ബാബുവാണ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

കാന്‍സര്‍ കുത്തിവയ്പ്പ് 3 മിനിറ്റിനുള്ളില്‍; ആശുപത്രികളില്‍ കുറഞ്ഞ സമയം, ജീവിക്കാന്‍ കൂടുതല്‍ സമയം

0
Spread the love

ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉടന്‍തന്നെ കാന്‍സര്‍ രോഗികള്‍ക്കായി വേഗത്തിലുള്ള ഒരു കുത്തിവയ്പ്പുമായി എത്തുകയാണ്. കാന്‍സര്‍ ബാധിച്ച് ജീവിക്കുന്ന പലര്‍ക്കും ഈ പുതിയ രീതി ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ‘നിവോലുമാബ്’ (Nivolumab) എന്ന കാന്‍സര്‍ കുത്തിവയ്പ്പാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് NHS അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ രീതി രോഗികള്‍ക്ക് ഇമ്യൂണോ തെറാപ്പി ലഭിക്കുന്നതിന് ധാരാളം ഗുണം ചെയ്യുമെന്ന് വാഗ്ധാനം ചെയ്യുന്നു. യൂറോപ്പില്‍ ഇത് ആദ്യമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്.

എന്താണ് നിവോലുമാബ് കുത്തിവയ്പ്പ്

ഈ കുത്തിവയ്പ്പ് ഒരുതരം ഇമ്യൂണോ തെറാപ്പിയാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതുവരെ ഈ മരുന്ന് ഒരു ഇന്‍ട്രാവണസ് ഡ്രിപ്പിലൂടെയാണ് നല്‍കിയിരുന്നത്. ഓരോ സെഷനും 60 മിനിറ്റ് വരെ എടുത്തിരുന്നു. ഇപ്പോള്‍ വെറും 3 മുതല്‍ 5 മിനിറ്റിനുള്ളില്‍ ചര്‍മ്മത്തിനടിയില്‍ കുത്തിവയ്ക്കാന്‍ സാധിക്കും.

ആശുപത്രികളില്‍ കുറഞ്ഞ സമയവും ജീവിക്കാന്‍ കൂടുതല്‍ സമയം. അതായത് ഒരു കുത്തിവയ്പ്പിന് കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും ആശുപത്രിവാസം ആവശ്യമുള്ളവര്‍ക്ക് ഈ പുതിയ രീതികൊണ്ട് ഡസണ്‍ കണക്കിന് മണിക്കൂറുകള്‍ ലാഭിക്കാം.

ഏത് തരം കാന്‍സറുകള്‍ക്കാണ് ഈ കുത്തിവയ്പ്പ് ഗുണം ചെയ്യുന്നത്

ത്വക്ക്, മൂത്രസഞ്ചി, അന്നനാളം എന്നീ കാന്‍സറുകള്‍ ഉള്‍പ്പടെ 15 തരം കാന്‍സറുകള്‍ക്കാണ് ഈ കുത്തിവയ്പ്പ് അംഗീകരിച്ചിരിക്കുന്നത്. നിലവില്‍ IV വഴി നിവോലുമാബ് ഉപയോഗിക്കുന്ന ഏകദേശം 5 രോഗികളില്‍ 2 പേര്‍ക്ക് ഈ കുത്തിവയ്പ്പ് രൂപത്തിലേക്ക് മാറാന്‍ കഴിയും. ഇത് എല്ലാ കേസുകള്‍ക്കും അനുയോജ്യമാണ്. വൈദ്യശാസ്ത്രപരമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത് നിര്‍ണയിക്കുന്നത്.

ജെഎസ്കെ പേര് മാറ്റ വിവാദം: ഹർജി തീർപ്പാക്കി ഹൈക്കോടതി, ടീസറിലുള്ള പഴയ പേര് പ്രശ്നങ്ങൾക്ക് കാരണമാകരുത്

0
Spread the love

ജെഎസ്കെ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സെൻസ‍ർ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമ ജൂലൈ 17ന് റിലീസ് ചെയ്യും.പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീ‍ർപ്പാക്കിയത്. ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

ജൂൺ മാസം 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയും അതിനെത്തുടർന്ന് അണിയറ പ്രവർത്തകർക്ക് ഹൈക്കോടതിയിൽ പോകേണ്ടി വരികയും ചെയ്തിരുന്നു. ജാനകി എന്ന പേര് മാറ്റണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ജാനകി വി. vs സ്റ്റോറ്റ് ഓഫ് കേരള എന്നാക്കി സിനിമയുടെ പേര് മാറ്റുകയും ചെയ്തു. പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ തിയറ്ററിലേക്ക് എത്തുന്നത്. 

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ? ഇടവേള ബാബു തിരിച്ചെത്തണമെന്നും ആവശ്യം

0
Spread the love

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

‘ജീവൻ ഇനി ഉണ്ടാകുമോ എന്ന ഭയത്തിലാണ്’; ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്ക്കെതിരെ എലിസബത്ത്

0
Spread the love

വീണ്ടും നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യയും യൂട്യൂബറുമായ എലിസബത്ത് ഉദയൻ. ആശുപത്രി കിടക്കയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോയിൽ മരിച്ചാലെങ്കിലും തനിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എലിസബത്ത് ഉന്നയിക്കുന്നത്. മൂക്കിൽ ട്യൂബ് ഇട്ടിരിക്കുന്നതായി വീഡിയോയിൽ കാണാം. എലിസബത്തിന്റെ നില ഗുരുതരമാകാനുള്ള സാധ്യതയും വീഡിയോയിൽ തള്ളിക്കളയാൻ ആകില്ല. എന്താണ് തനിക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ബാലയുടെ പേര് എടുത്ത് പറയാതെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കും അയാളുടെ വീട്ടുകാർക്കുമാണെന്ന് എലിസബത്ത് പറയുന്നുണ്ട്.

എലിസബത്തിന്റെ വാക്കുകൾ..

അയാൾ ആണ് എന്റെ ഈ അവസ്ഥയ്ക്ക് കാരണം. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും സമർപ്പിച്ച അപേക്ഷയിൽ നീതി ലഭിച്ചില്ല. തനിക്ക് നീതി വേണം. അയാൾ മാനസികമായും ശരീരികവുമായി ഉപദ്രവിച്ചു. ഈ ഒരു അവസ്ഥയിൽ വീഡിയോ ഇടുന്നത് എന്റെ ജീവൻ ഇനി ഉണ്ടാകുമോ എന്ന ഭയത്താലാണ്.

എന്നെ വിവാഹം ചെയ്തതും സ്‌റ്റേജ് ഷോ നടത്തി ആളുകളെയും മീഡിയക്കാരെയും വിളിച്ചു കൂട്ടിയത് എന്തിനാണ്. ഞാൻ ഭാര്യയാണെന്ന് പറഞ്ഞത് എന്തിനാണ്. എനിക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇങ്ങനെ ഒരു അവസ്ഥയിൽ വീഡിയോ ഇടണമെന്ന് കരുതിയതല്ല. മാനസികമായും ശാരീരികമായും ഞാൻ തളർന്നുപോയിരിക്കുകയാണ്.നിങ്ങൾ പറയൂ ഭാര്യ എന്ന് വിളിച്ചതും ചടങ്ങുകൾ നടത്തിയതും ചതി ആയിരുന്നില്ലേ. എല്ലാം പറയണമെന്ന് എനിക്ക് തോന്നി. എനിക്ക് ഭയങ്കര സങ്കടം വരുന്നു. ഭീഷണി നിറഞ്ഞ വീഡിയോയാണ് അയാൾ പുറത്തുവിട്ടത്. അത് എന്നെ ഉദ്ദേശിച്ചല്ല എന്നാണ് പറയുന്നത്. പക്ഷേ, ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല. ആൾക്കാർക്ക് കാശ് മതിയല്ലോ. നീതിക്ക് വേണ്ടിയാണ് എന്റെ പോരാട്ടം.

എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്’

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts