Home Blog Page 109

‘പ്രണവിനെക്കുറിച്ച് ആ യുവനടൻ പറഞ്ഞത് മോഹൻലാൽ അറിഞ്ഞു’; അമ്മയെ നയിക്കാൻ താരം തയ്യാറാവാത്തതിന്റെ കാരണമിത്!

0
Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ വീണ്ടും തിരിച്ചുവരണമെന്നും അമ്മയെ അദ്ദേഹം നയിക്കണമെന്നും സംഘടനയിലെ ബഹുഭൂരിപക്ഷം പേരും അഭിപ്രായമുന്നയിച്ചിട്ടും എന്തുകൊണ്ട് താരം പിന്മാറി എന്നതാണ് സിനിമാ ലോകത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ചർച്ച. അമ്മയുടെ തലപ്പത്തേക്ക് താൻ ഇനി ഇല്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെ അടുത്ത മൂന്നു മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് വരുമെന്ന് ഉറപ്പായി. എന്നാൽ സംഘടനക്കുള്ളിൽ വലിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയ ശേഷമാണ് മോഹൻലാൽ സ്ഥാനത്തിൽ നിന്നും വിട്ടു നിന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് പേജിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്. മിക്ക കേസുകളിലും അകപ്പെടുന്ന ഒരു യുവനടൻ മകൻ പ്രണവിനെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതാണ് താരത്തെ ചൊടിപ്പിച്ചതെന്നാണ് ശാന്തിവിള പറയുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

”നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന ഒരു യുവനടൻ. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ, ഇനി ഞാനാണ് സൂപ്പർ സ്റ്റാർ കൊണ്ടുവാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ. കഥ ആവശ്യപ്പെടുന്ന ബഡ്ജറ്റ് 15 കോടിയാണെങ്കിൽ ചുരുങ്ങിയത് മുപ്പത് കോടി മുടക്കുന്ന സിനിമകളിൽ മാത്രമേ ഞാൻ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ.അവന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, ആരോടും ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്ന പ്രണവിനെ പോലും തരംതാണ രീതിയിൽ എന്തൊക്കെയോ തെറി പറഞ്ഞു. ഇത് കേട്ടതിന് ശേഷമാണ് ഞാൻ ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന തീരുമാനം മോഹൻലാൽ എടുത്തത്.

പ്രണവിനെയൊക്കെ ആർക്കെങ്കിലും എന്തെങ്കിലും പറയാൻ സാധിക്കുമോ. അയാൾ ആർക്കും ഒരു ശല്യമില്ലാതെ ജീവിക്കുന്ന ആളല്ലേ.ഈ പൊട്ടൻ രണ്ട് പടം ഓടിയപ്പോൾ ഞാനാണ് മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുകളിലാണെന്ന് ചിന്തിക്കുന്ന പൊട്ടൻ, ഇപ്പോൾ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്നാണ്. നട്ടാൽ കുരുക്കാത്ത കള്ളമാണ് അവൻ പറയുന്നത്. പ്രണവിനെക്കുറിച്ച് പറഞ്ഞത് മോഹൻലാൽ അറിഞ്ഞു എന്നറിഞ്ഞപ്പോഴായിരിക്കണം, ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന കള്ളം പറഞ്ഞത്. ഹാക്ക് ചെയ്‌തെങ്കിൽ സൈബർ സെല്ലിനെ അറിയിക്കണ്ടേ. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല’- ശാന്തിവിള പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാല മലയാളം സിലബസില്‍നിന്നും വേടനും ഗൗരി ലക്ഷ്മിയും ഔട്ട്‌! പാട്ടുകൾ പിന്‍വലിക്കാന്‍ ശുപാര്‍ശ

0
Spread the love

കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു.

റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്.

വേടന്റെ പാട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടേയെങ്കിലും കാമ്പുള്ള രചന ചേര്‍ക്കണമെന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. പിന്നാലെ ചാന്‍സലറുടെ നിര്‍ദേശപ്രകാരം വിസി ഡോ. പി. രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചു. എം.എം. ബഷീറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. മലയാളം യുജി പഠനബോര്‍ഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയില്‍ ചേര്‍ത്തത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ സിലബസില്‍ ഉള്‍പ്പെടുത്തിയത്

മോഷ്ടിച്ച കാർ രൂപമാറ്റം വരുത്തി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി കറക്കം; കയ്യോടെ പിടികൂടി പോലീസ്

0
Spread the love

മൂവാറ്റുപുഴ മോഷ്ടിച്ച കാറില്‍ പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവിനെ തിരുവനന്തപുരത്ത് നിന്ന് പൊലീസ് പിടികൂടി. കാറിൻ്റെ നമ്പര്‍ മാറ്റിയായിരുന്നു കറക്കം

മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്ത് (20) എന്നയാളിനെയാണ് മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരുട്ടുകാവ് ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലൈ നാലിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്രകള്‍. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നു.

മാപ്പില്ല! നിമിഷ പ്രിയയ്ക്കായുള്ള ഇടപെടലുകളിൽ തിരിച്ചടിയായി തലാലിന്‍റെ സഹോദരന്‍റെ നിലപാട്; അനുനയിപ്പിക്കാൻ ശ്രമങ്ങൾ

0
Spread the love

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്

അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്

അനിശ്ചിതകാല ബസ്സ് സമരം; സ്വകാര്യ ബസ് ഉടമകളുമായി ഇന്ന് ചർച്ച

0
Spread the love

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്. ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം എട്ടിന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ​ഗതാ​ഗത മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്

ബിഗ് ബോസിൽ ധ്യാൻ ശ്രീനിവാസൻ?? എങ്കിൽ എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കുമെന്ന് ദിൽഷ

0
Spread the love

മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 7 എത്തുന്നു എന്ന വാർത്ത വന്നതോടുകൂടി ആരൊക്കെയാകും ഏറ്റവും പുതിയ സീസണിലെ മത്സരാർത്ഥികൾ എന്നത് പ്രവചിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ഇത്തവണയും സൂപ്പർതാരം മോഹൻലാൽ തന്നെയാണ്അവതാരകൻ.

ഷോയ്ക്ക് എരിവും പുളിയും പകരാൻ സ്ഥിരം വിവാദ നായകരെയും ബഹളക്കാരെയും കുഴപ്പക്കാരെയും സോഷ്യൽ മീഡിയ എയറിൽ ആക്കുന്നവരെയുമെല്ലാം ബിഗ് ബോസ് സ്ഥിരമായി തിരഞ്ഞുപിടിച്ച് മത്സരാർത്ഥികൾ ആക്കാറുണ്ട്. ഇത്തരത്തിൽ പരസ്പര ബന്ധമില്ലാത്ത പല മേഖലയിലുള്ളവരെ ഒരു വീട്ടിൽ ആക്കി നൂറു ദിവസം പല പല ടാസ്കുകൾ കൊടുക്കും. ഇതിനിടയിൽ പലരും കൊഴിഞ്ഞുപോകും മറ്റുചിലർ വന്നു കേറും. ഇതാണ് ബിഗ് ബോസ് രീതി. ഇത്തരത്തിലുള്ള ഷോയിലേക്ക് ഇത്തവണ ആരൊക്കെ വരുമെന്ന വാർത്തകളും സോഷ്യൽ മീഡിയ കണ്ടന്റുമൊക്കെ വൈറലാകുന്നതിനിടെ സീസൺ 4 വിജയി ദിൽഷ പ്രസന്നൻ തനിക്ക് ബി​ഗ് ബോസിൽ കാണാൻ ആ​ഗ്രഹമുള്ള മത്സരാർത്ഥി ആരാണെന്നുള്ളത്തിന് പറഞ്ഞ മറുപടിയാണ് രസകരമായി അവശേഷിക്കുന്നത്.

“ധ്യാൻ ചേട്ടൻ ബി​ഗ് ബോസിൽ വരണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. 100 ദിവസം ധ്യാൻ ചേട്ടൻ ആ വീട്ടിൽ നിൽക്കുന്നതെന്ന് എനിക്കൊന്ന് അറിയണം. അലൻ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണൻ വരട്ടെ. എന്റർടെയ്ൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇവരൊക്കെ വന്നാൽ നടക്കും”, എന്നായിരുന്നു ദിൽഷയുടെ വാക്കുകൾ.

‘തെണ്ടിയിട്ടാണെങ്കിലും വാടക കൊടുക്കും’; മക്കൾക്കായി സംഘടന നിർമ്മിച്ചു നൽകിയ വീട്ടിൽ നിന്നും മാറുകയാണെന്ന് രേണു സുധി

0
Spread the love

വീടുമായും മകൻ കിച്ചുവിന്റെ വ്ളോഗുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കെഎച്ച്ഡിഇസി എന്ന സംഘടനയാണ് രേണുവിനും മക്കൾക്കുമായി വീട് നിർമിച്ച് നൽകിയത്. ഈ വീടിന് ചെറിയ ചോർച്ചയുള്ളതായും രേണു കഴിഞ്ഞ ദിവസം ഓൺലൈൻ‌ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ രേണുവിന്റെ വാദങ്ങളെല്ലാം എതിർത്ത് ഗൃഹനിർമാതാക്കൾ രംഗത്തു വരികയും വീടിന്റെ മെയിന്റനൻസ് പണികൾക്കു പോലും രേണുവിന്റെ പിതാവ് വിളിക്കുന്നതായി പരാതി പറയുകയും ചെയ്തിരുന്നു

ഇതിനിടെ, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചുവിന്റെ വ്ളോഗ് വൈറലാകുകയും രേണുവിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു. രേണുവിനു ലഭിച്ച അവാർഡുകൾ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു. ഇളയ മകൻ നശിപ്പിക്കാതിരിക്കാൻ അവാർഡുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നൽകിയ വിശദീകരണം. തന്റെ വീട്ടിൽ ഒരു സാധനം വെക്കണമെങ്കിൽ പലരേയും ബോധിപ്പിക്കേണ്ട അവസ്ഥയാണെന്നും മെയിൻ‌ സ്ട്രീം വണ്ണിനു നൽകിയ അഭിമുഖത്തിൽ രേണു പറയുന്നു

തന്നെ വിളിച്ചിട്ടാണ് കിച്ചു വീട്ടിൽ വന്നതെന്നും വീട്ടിലുണ്ടാകില്ലെന്ന് താൻ അറിയിച്ചിരുന്നതായും രേണു കൂട്ടിച്ചേർത്തു. ”പുരസ്കാരങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ തട്ടുംപുറമോ ഷെൽഫോ ഈ വീട്ടിൽ ഇല്ല. ചില അവാർഡുകൾ പഴയ വീട്ടിൽ വെച്ച് തന്നെ ഇളകിയിരുന്നു. എല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പിന്നെ എന്ത് കളഞ്ഞുവെന്നാണ് ഇവർ പറയുന്നത്”, എന്നും രേണു ചോദിക്കുന്നു. വാടകയ്ക്ക് താമസിക്കുന്നതിനെക്കുറിച്ചു പോലും താനിപ്പോൾ ആലോചിക്കുന്നതായും രേണു പറയുന്നു. കേട്ടുകേട്ട് മടുത്തു. തെണ്ടിയിട്ടാണെങ്കിലും വാടക കൊടുക്കും. ഇതിന് മുമ്പ് താമസിച്ചിരുന്നതും വാടകയ്ക്കായി

ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒരുമിച്ച്; ആശയ്ക്ക് തുടക്കം

0
Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ പൂജ, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്നു. ജോജു ജോര്‍ജും മധു നീലകണ്ഠനും സംവിധായകന്‍ സഫര്‍ സനലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോര്‍ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠന്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്

സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ- സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, സ്റ്റില്‍സ്: അനൂപ് ചാക്കോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്.

ഓവനില്ലെങ്കിലും കിടിലൻ ബിസ്‌ക്കറ്റ് കേക്ക് വീട്ടിലുണ്ടാക്കാം…

0
Spread the love

സ്കൂൾ തുറന്നതോടെ അമ്മമാർ വീണ്ടും പലതരംതിരിക്കുകളിലാണ്. വൈകുന്നേരം ബാഗും എറിഞ്ഞ് നേരെ അടുക്കളയിലേക്ക് ‘എന്തുണ്ട് കഴിക്കാൻ’ എന്നും പറഞ്ഞ് പിള്ളേർ ഓടിയെത്തുന്നതുകൊണ്ടു തന്നെ വീട്ടമ്മമാരുടെ പ്രധാന പ്രശ്‌നം ദിവസവും ചായയ്‌ക്കൊപ്പം കഴിക്കാന്‍ പലഹാരം എന്തുണ്ടാക്കണം എന്നാണ്. വിവിധതരത്തിലുള്ള വെറൈറ്റികൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഒരോരുത്തരും. അത്തരത്തില്‍ പരീക്ഷണം നടക്കുന്നവര്‍ക്കായി ഇതാ ബിസ്‌ക്കറ്റ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ടേസ്റ്റി കേക്ക്.

ആവശ്യമുള്ള സാധനങ്ങള്‍

കോഫി സൊല്യൂഷന്‍ തയ്യാറാക്കാനായിവെള്ളം – 1/4 കപ്പ്ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ – 1/2 ടേബിള്‍ സ്പൂണ്‍ചോക്ലേറ്റ് ഐസിംഗ് തയ്യാറാക്കാനായിപാല്‍ – 1/2 കപ്പ്കൊക്കോ പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍ചോക്ലേറ്റ് അരിഞ്ഞത്- 80 ഗ്രാംകശുവണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് അല്ലെങ്കില്‍ മാരി ബിസ്‌ക്കറ്റ് – 250 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്‌ട്രേയില്‍ ബട്ടര്‍ പേപ്പര്‍ നിരത്തിയിടുക. ഒരു പാത്രത്തില്‍ കാല്‍ കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ചൂടായിത്തുടങ്ങുമ്പോള്‍ അതൊരു ബൗളിലേക്കൊഴിച്ച് 1/2 ടേബിള്‍ സ്പൂണ്‍ കോഫിപൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കി കോഫിസൊല്യൂഷന്‍ തയാറാക്കി മാറ്റി വയ്ക്കാം.ചോക്ലേറ്റ് ഐസിംഗ് തയ്യാറാക്കാനായി സോസ്പാനില്‍ പാലും കൊക്കോപൗഡറും ഒന്നിച്ചെടുത്ത് കട്ടയില്ലാതെ ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. ശേഷം അടുപ്പില്‍ തീ കുറച്ചുവച്ച് പഞ്ചസാര അലിയുന്നതുവരെ ചൂടാക്കി തിളപ്പിക്കുക. തിളച്ച ശേഷം 2, 3 മിനിറ്റ് തീകുറച്ച് അടുപ്പില്‍ത്തന്നെ വയ്ക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി ചോക്ലേറ്റ് അരിഞ്ഞത് ചേര്‍ക്കാം. ചോക്ലേറ്റ് ഉരുകി കൂട്ട് കുറുകി വരുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ക്കാം.

ബിസ്‌ക്കറ്റുകള്‍ ഓരോന്നും കോഫി സൊല്യൂഷനില്‍ മുക്കി ഗ്ലാസ്ട്രേയില്‍ നിരത്തുക. ഇത്തരത്തില്‍ രണ്ട് മൂന്ന് ബിസ്‌ക്കറ്റ് ലയറുകളുണ്ടാക്കി അതിനുമുകളില്‍ തയാറാക്കിവച്ച ഐസിംഗ് കുറച്ച് ഒഴിക്കുക. വീണ്ടും ബിസ്‌ക്കറ്റ് ലെയറുണ്ടാക്കി ഐസിംഗ് ഒഴിക്കുക. ഇങ്ങനെ ചെയ്തശേഷം ഒരു രാത്രി മുഴുവന്‍ റഫ്രിജറേറ്റര്‍ സൂക്ഷിച്ച ശേഷം ഡെസേര്‍ട്ടായി വിളമ്പാവുന്നതാണ്

‘ആ വ്യക്തി ഞാൻ തന്നെ’; അഭ്യൂഹങ്ങൾക്ക് വിരാമം, പ്രണവ് മോഹൻലാലുമൊത്തുള്ള ഫോട്ടോയിൽ വിശദീകരണവുമായി കല്യാണി പ്രിയദർശൻ

0
Spread the love

നടൻ പ്രണവ് മോഹൻലാലിന് പിറന്നാൽ ദിനതത്തിൽ ആശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു കല്യാണി പ്രിയദർശൻ പങ്കുവച്ച പിറന്നാൾ ആശംസകൾ. നടൻ ജാക്കി ഷ്‌റോഫിനെ ചേർത്തുപിടിച്ചിരിക്കുന്ന പ്രണവിന്റെയും തന്റെയും ഒരു അടിപൊളി ചിത്രമായിരുന്നു കല്യാണി പങ്കുവച്ചത്.

ചിത്രത്തിൽ മൊട്ടയടിച്ച ലുക്കിലായിരുന്നു കല്യാണി. എന്നാൽ ഇത് കല്യാണി തന്നെയാണോ എന്ന സംശയം ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കല്യാണി. ‘കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട്, അത് ഞാൻ തന്നെയാണ്’ – കല്യാണി സോഷ്യൽ മീഡിയയിൽ കുറിച്ചു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts