Home Blog Page 110

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു; നിർണായക തീരുമാനം ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ

0
Spread the love

യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും.

കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്

രേണു സുധി മകനെ പൊള്ളിച്ചോ? എല്ലാ കാര്യങ്ങളും എന്തിന് നാട്ടുകാരോട് ബോധിപ്പിക്കണമെന്ന് മറുപടി

0
Spread the love

പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്.

സുധിയുടെ മരണത്തിന് ശേഷം ചെറിയ ചെറിയ റീൽ വീഡിയോകളും നാടകവും മോഡലും ഒക്കെയായി തുടങ്ങിയ രേണു പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോകളും ആൽബവും ഷോർട്ട് ഫിലിമുകളും ഒക്കെയായി കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിൽ നിരവധി അനവധി വിവാദങ്ങൾ രേണുവിലെ തേടിയെത്തി. രേണു സുധിയുടെ ആദ്യ ബന്ധത്തിലുള്ള മൂത്തമകൻ കിച്ചുവിനെ പുറത്താക്കി സുധിയുടെ മരണശേഷം ചിലർ ചേർന്നു വെച്ചു നൽകിയ വീട് സ്വന്തമാക്കി എന്നു തുടങ്ങി ഏറ്റവും ഒടുവിൽ സുധിക്ക് ലഭിച്ച അവാർഡുകൾ ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി എന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ ഇതാ മകൻ ഋതുവിനെ താൻ പൊള്ളിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് താരം

രേണുവിന്റെ വാക്കുകൾ

എന്റെ കുഞ്ഞുങ്ങളാണ് കിച്ചുവും റിതുവും. റിതു ഉണ്ടാകുന്നതിനും മുമ്പേ, 13 വയസ് മുതല്‍ കിച്ചു എന്റെ കൂടെയുണ്ട്. ഈ നിമിഷം വരെ ഒരു കമ്പു കൊണ്ട് പോലും ഞാന്‍ അവനെ വേദനിപ്പിച്ചിട്ടില്ല. പിന്നെ റിതുവിനെ ഞാന്‍ വേദനിപ്പിക്കുമോ? എന്തൊക്കെയാണ് പറയുന്നത്? ജൂണ്‍ അഞ്ചാം തിയ്യതി സുധി ചേട്ടന്റെ ചരമവാര്‍ഷികമാണ്. തലേന്നത്തെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ഓടി വരികയാണ്. അപ്പോഴാണ് കുഞ്ഞിന്റെ തലയുടെ പുറകില്‍ എന്തോ പാടുള്ളത് കാണുന്നത്. കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

പപ്പയോടും അമ്മയോടും ചോദിച്ചു. ചെള്ളിന്റെയോ മറ്റോ ആകുമെന്നാണ് അവര്‍ പറഞ്ഞത്. കടിച്ചപ്പോള്‍ ചൊറിഞ്ഞിട്ടുണ്ടാകും. അതിന്റെ കറയായതാകും. എന്താണ് കടിച്ചതെന്ന് കുഞ്ഞിന് അറിയില്ല. ഇതാണ് സംഭവം. ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല ഷൂട്ടിലായിരുന്നു. അടുത്തുള്ള തിരുമേനിയെ കാണിച്ചപ്പോള്‍ ചെള്ളാണെന്നാണ് പറഞ്ഞത്.

ഈ കമന്റുകളൊക്കെ ഇടുന്നവര്‍ അവരുടെ കാര്യങ്ങള്‍ ആരെയൊക്കെയാണ് ബോധ്യപ്പെടുത്താറുള്ളത്? അവരുടെ അച്ഛന്‍, അമ്മ, അല്ലെങ്കില്‍ പങ്കാളി. രേണു സുധിക്ക് മാത്രം ആരെയൊക്കെ ബോധിപ്പിക്കണം. എല്ലാവര്‍ക്കും വ്യക്തി ജീവിതവും സ്വകാര്യതയുമുണ്ട്. കമന്റിടുന്നവര്‍ അവരുടെ ജീവിതം നാട്ടുകാരെ മുഴുവന്‍ ബോധിപ്പിക്കാറുണ്ടോ? ഇത് രേണു സുധിയ്ക്ക് മാത്രമുള്ളൊരു സംവിധാനമാണ്. എന്ത് ചെയ്താലും അത് നാട്ടുകാരോട് വിശദീകരിക്കണം

വധശിക്ഷ നീട്ടിവെക്കുമോ? കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷയോടെ യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ കുടുംബം

0
Spread the love

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, കാന്തപുരം എപി അബൂബക്കർ മുസ്ലിയരുടെ ഇടപെടലിൽ പ്രതീക്ഷ. യെമനിലെ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് നിർണായകമായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുനയപാതയിലായെന്നാണ് വിവരം

തലാലിന്റെ കുടുംബവുമായി ഇന്നും ചർച്ച നടത്തും. തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം യോഗത്തിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിട്ടുണ്ട്.

വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന് അനൗദ്യോഗിക വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വിഷയത്തിൽ കൂടുതൽ ഇടപെടുന്നതിലെ നിസഹായത കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ശിക്ഷ മരവിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ശിക്ഷ മരവിപ്പിക്കാൻ യെമൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയ്‌ക്ക് യെമനിൽ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ. അവർക്ക് നയതന്ത്ര തലത്തിൽ അംഗീകാരമില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നൽകി. ഒരു ഷെയ്‌ഖിന്റെ സഹായം തേടി. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.

അഭിമാനവുമായി ബന്ധപ്പെട്ട കാര്യമെന്ന നിലപാടാണ് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌‌ദോ മഹദിയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നതെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ദയാധനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ പണം നൽകിയാൽ മനസു മാറുമോയെന്ന് അറിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

കൊല്ലം സുധിക്ക് ലഭിച്ച അവാർഡുകൾ കട്ടിലിനടിയിൽ, രേണുവിന് ലഭിച്ചവ മേശപ്പുറത്ത്; വിവാദ വീഡിയോ താൻ ആരെയും മോശക്കാരാക്കാൻ വേണ്ടി ചിത്രീകരിച്ചതല്ലെന്ന് മകൻ കിച്ചു

0
Spread the love

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രേണുവിന്റെയും സുധിയുടെയും മകനായ റിഥുലിനെ കാണാനെത്തിയ വീഡിയോയായിരുന്നു കിച്ചു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. ഈ വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു.രേണുവിനു ലഭിച്ച അവാർഡുകൾ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു.

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും രേണുവിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്‌തു. പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തുകയും ചെയ്തു. ഇളയ മകൻ നശിപ്പിക്കാതിരിക്കാൻ അവാർഡുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നൽകിയ വിശദീകരണം.ഇളയ മകൻ നശിപ്പിക്കാതിരിക്കാൻ അവാർഡുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നൽകിയ വിശദീകരണം. ഇതേക്കുറിച്ച് കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു.

യൂട്യൂബിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് കിച്ചു ഇതേക്കുറിച്ച് പ്രതികരിച്ചത്. ”കോട്ടയത്ത് ഞാൻ പോയത് അങ്ങനൊരു വീഡിയോ എടുക്കാനല്ല. റിഥപ്പനെ കാണണം എന്ന രീതിയിൽ പോയതാണ്. അച്ഛന്റെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു കേസുണ്ട്. അതിന്റെ പേപ്പർ കൊടുക്കാൻ കൂടിയാണ് കോട്ടയത്ത് പോയത്. അല്ലാതെ ആരെയും മോശമായി ചിത്രീകരിക്കാൻ വേണ്ടി ചെയ്‍തതല്ല”, കിച്ചു വീഡിയോയിൽ പറഞ്ഞു.റിഥുലിനെ കാണാൻ ഇനിയും ഇടക്കിടെ അവിടെ പോകുമെന്നും അനിയനെ താൻ തീർച്ചയായും നോക്കുമെന്നും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കിച്ചു പറയുന്നുണ്ട്.

റിഥുലിനൊപ്പമുള്ള കിച്ചുവിന്റെ വ്ളോഗ് ഒരു മില്യനിലേറെ ആളുകളാണ് കണ്ടത്. കോളേജ് പഠനത്തിനായി, കൊല്ലം സുധിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പം കൊല്ലത്താണ് കിച്ചു ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ പുതിയ വീട്ടിൽ രേണുവും ഇളയ മകനും രേണുവിന്റെ മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് താമസിക്കുന്നത്.

വീട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു! തന്റെ വിവാഹ ഡിമാന്റുകൾ വ്യക്തമാക്കി നടി അനുശ്രീ

0
Spread the love

ഒരു ലാൽ ജോസ് സിനിമയിലൂടെ മലയാളി മനസുകളിലേക്ക് കയറി വന്ന് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സിനിമകളുടെ ജനപ്രിയത കൊണ്ടും പിന്നീടങ്ങോട്ട് അനുശ്രീ മലയാളികൾക്ക് ഏറ്റവുമടുത്തൊരാളായി മാറുകയായിരുന്നു. അതുകൊണ്ടു തന്നെ അനുശ്രീ ഇങ്ങനെ കല്യാണം കഴിക്കാതെ നടക്കുന്നതും പ്രണയത്തെ കുറിച്ചു വരുന്ന ഗോസ്സിപ്പുകളിലുമൊക്കെ ആരാധകർ കാര്യമായി പ്രതികരിക്കാറുമുണ്ട്.

മുൻപ് ഒരു മിനി സ്‌ക്രീൻ താരവുമായി പ്രണയത്തിൽ എന്ന തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഏറ്റവുമൊടുവിൽ നടന്‍ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടന്‍ ഉണ്ടാവും എന്നുമൊക്കെയുള്ള വാര്‍ത്തകൾ വ്യാപകമായി പ്രചരിച്ചപ്പോഴുമൊക്കെ ഇവ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇരുവരും നല്ല ജോഡികളാണ്, നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടെ എന്നൊക്കെ പലരും സ്നേഹത്തോടെ ചോദിക്കുമായിരുന്നു.ഉണ്ണിയുമായി അനു പ്രണയത്തിൽ ആണെന്നും വൈകാതെ കല്യാണവാർത്ത പ്രതീക്ഷിക്കാമെന്നൊക്കെ മലയാളി മനപായസമുണ്ണുന്നതിനിടെ താങ്കൾക്കിടയിൽ അത്തരം ഒരു ബന്ധമില്ല എന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ താനൊരു പ്രണയത്തിലൂടെ അല്ല കടന്നു പോകുന്നത് എന്ന് വ്യക്തമാക്കി തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് നടി അനുശ്രീ തുറന്നു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

‘വിവാഹം, റിലേഷൻ, പ്രേമിക്കാനുള്ള പ്ലാനുണ്ടോ എന്നീ ടോപ്പിക്കുകൾ ഞാനും അതിഥിയുമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടാവാം അവൾ ഈ ചോദ്യം ചോദിച്ചത്. ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. സങ്കൽപ്പങ്ങളെക്കുറിച്ച് പറയുമ്പോൾ, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയിൽ അഭിനയിക്കുക എന്നതാണ്. നടന്നുപോയി, ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണം ഇല്ലാതെ എന്നെ അഭിനയിക്കാൻ വിടുന്ന ഒരാളാകണം. അതിനാണ് ആദ്യം പരിഗണന നൽകുന്നത്.34 വർഷമായി താമസിക്കുന്ന വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഇപ്പോൾ എനിക്ക് പറ്റണില്ല. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം. അതുകൊണ്ട് ഞങ്ങൾ മാട്രിമോണിയിൽ ഇങ്ങനെ കൊടുക്കും, എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. മറ്റൊരു വീട് വയ്ക്കണമെന്ന ടാസ്‌കൊക്കെയുള്ള വീട്ടിലെ ഇളയ ചെക്കന്മാർ ഉണ്ടാകില്ലേ? അവർ വേറെ വീട് വയ്‌ക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം’- അനുശ്രി പറഞ്ഞു.

തുണി അലക്കുന്നതിനിടെ ഊരി വെച്ച വള കാക്ക കൊത്തി പറന്നു; മൂന്നു വർഷങ്ങൾക്കുശേഷം തിരിച്ചുകിട്ടൽ, സംഭവം മലപ്പുറത്ത്

0
Spread the love

പല വിചിത്ര വാർത്തകളും കൗതുക വാർത്തകളും നിങ്ങൾ കേട്ടു കാണും എന്നാൽ ഇതുപോലൊരെണ്ണം ആദ്യമായിരിക്കും. നിങ്ങൾ അലക്കുമ്പോൾ സമീപത്ത് ഊരിവയ്ക്കുന്ന സ്വർണവള അപ്രതീക്ഷിതമായി കാക്ക കൊത്തിയെടുത്ത് പറന്നാലോ? ഈ വള കാക്ക സ്വന്തം കൂട് അലങ്കരിക്കാൻ ഉപയോഗിക്കുമെന്നോ? ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇത് നിങ്ങളെ തിരികെ തേടി വന്നാലോ? കേൾക്കുമ്പോൾ കുട്ടികളുടെ കഥകളിൽ പോലും കേൾക്കാത്ത തരം സന്ദർഭങ്ങൾ എന്ന് തോന്നുന്നില്ലേ? എങ്കിൽ ഇതാണ് സത്യം. ഇത് മലപ്പുറം മഞ്ചേരിയിൽ നടന്ന കഥയാണ്.

മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. 2022 ഫെബ്രുവരിയിലായിരുന്നു സംഭവം. തുണിയലക്കുന്നതിനിടെ വള കല്ലിൽ ഊരിവച്ചതായിരുന്നു. ഒന്നരപ്പവനുള്ള വള ഭർത്താവ് ശരത് വിവാഹ നിശ്ചയത്തിന് അണിയിച്ചതായിരുന്നു. കാക്ക കൊണ്ടുപോയ വള വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. കഴിഞ്ഞ മാസം മാങ്ങ പറിക്കുന്നതിനായി നാട്ടുകാരനായ അൻവർ സാദത്ത് മരത്തിൽ കയറിയപ്പോഴാണ് കൂടിനുള്ളിൽ വളക്കഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.കൂട് അലങ്കരിക്കുന്നതുപോലെ മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വള. തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി വിവരം തൃക്കലങ്ങോട് വായനശാല സെക്രട്ടറി ഇ വി ബാബുരാജിനെ അറിയിച്ചു.

തുടർന്ന് വായനശാലയിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിപ്പിച്ചു. തെളിവുസഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം ശരത്തിന്റെ അച്ഛൻ സുരേഷിന്റെ അടുക്കലെത്തി. തുട‌ർന്ന് വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജുവലറിയുടെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ എന്നിവ സഹിതമെത്തി കൈപ്പറ്റുകയായിരുന്നു

കോടികൾ പ്രതിഫലം വാങ്ങുമ്പോഴും ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത് ഈ തല്ലിപ്പൊളി ഫോണോ? അങ്ങനെ പറയാൻ വരട്ടെ, വില കേട്ടാൽ നിങ്ങൾ ഞെട്ടും!!!

0
Spread the love

മലയാളത്തിന്റെ അഭിമാന സിനിമ മുഖങ്ങളിൽ ഒന്നാണ് നടൻ ഫഹദ് ഫാസിൽ. മുൻപൊരിക്കൽ ഒരു അവാർഡ് ഷോയിൽ സംസാരിക്കവേ പ്രമുഖ തമിഴ് നടൻ ശിവ കാർത്തികേയൻ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.’ ഇന്ത്യൻ സിനിമ എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ തനിക്ക് ധൈര്യമായി ഫഹദ് ഫാസിലിനെ അവിടെ കാണിക്കാൻ കഴിയും’ എന്നായിരുന്നു അന്ന് പൊതുവേദിയിൽ ശിവ കാർത്തികേയൻ അഭിമാനത്തോടെ പറഞ്ഞത്. മലയാളികൾക്കും ഈ അഭിപ്രായത്തിൽ നിന്ന് തെല്ലിട വ്യത്യാസമില്ല. ഫഹദ് ഫാസിലിനോളം പാൻ ഇന്ത്യൻ റീച്ചും സ്വീകാര്യതയും ഉള്ള മറ്റൊരു തെന്നിന്ത്യൻ നടൻ ഇല്ലെന്നുതന്നെ വേണമെങ്കിൽ പറയാം.

ഫഹദ് ഫാസിന്റെ സിനിമകൾ തന്നെ ഒരു ഗ്യാരണ്ടിയാണ്. വിശ്വസിച്ചു കയറാം. ഇതുപോലെതന്നെ തങ്കപ്പെട്ടതാണ് ഫഹദ് ഫാസിലിന്റെ സ്വകാര്യ വ്യക്തിത്വവും എന്ന് മലയാളികൾക്ക് എന്നും അഭിപ്രായമുണ്ട്. വലിയ ആഡംബരമോ താര ജാഡയോ ഇല്ലാത്ത സിമ്പിൾ മനുഷ്യൻ. സിനിമയ്ക്ക് പുറത്ത് ലളിത ജീവിതം നയിക്കുന്ന സോഷ്യൽ മീഡിയയിൽ തല കാണിക്കാത്ത പാവത്താൻ. എന്നിങ്ങനെയാണ് താരത്തെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം. മുൻപൊരിക്കൽ ഇത് അടിവരയിടുന്ന തരത്തിൽ ഭാര്യ നസ്രിയയും ഒരു പരാമർശം നടത്തിയിരുന്നു. ഫഹദ് ഫാസിലിന് മറ്റ് സോഷ്യൽ മീഡിയ ഉപയോഗമോ സ്മാർട്ട് ഫോണോ ഇല്ലെന്നാണ് ഒരു ഇന്റർവ്യൂവിൽ നടി പറഞ്ഞത്. ഇപ്പോഴിതാ ഇത്തരത്തിൽ മറ്റ് സെലിബ്രിറ്റികൾ എല്ലാം ഏറ്റവും അഡ്വാൻസായ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ ഒരു സിമ്പിൾ ഫോണുമായി പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസിലിന്റെ ചിത്രങ്ങളും വാർത്തകളുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഇപ്പോൾ പ്രചരിക്കുന്നത്.

ഇന്ന് കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ നടൻ ഫഹദ് ഫാസിൽ കുറേക്കാലമായി കീപാഡ് ഫോണാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നസ്ളിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ഫഹദ് എത്തിയിരുന്നു. ചടങ്ങിനിടെ ഫഹദ് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫഹദിനെയും ഫോണിനെയും ഇന്റർനെറ്റിൽ ഇപ്പോൾ വൈറൽ ആക്കിയിരിക്കുന്നത്.

ഫോൺ കണ്ടതോടെ താരം ഇത്ര സിമ്പിളാണോ എന്നായി ആരാധകർ. എന്നാൽ ചിലർ അതിന്റെ വില തപ്പിയതോടെ സംഭവം അത്ര സിമ്പിളല്ലെന്ന് മനസിലായി. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. 4ജിബി ബ്ലാക്ക് ഫോണിന് ഷോപ്പിംഗ് സൈറ്റുകളിൽ 1199 ഡോളർ അതായത് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരും. എന്നാൽ ഇത് ഇന്ത്യയിലേക്ക് എത്തുമ്പോൾ വില കുറച്ചുകൂടി കൂടും.ഫോണിന്റേത് രണ്ട് ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ്. 3G/ക്വാഡ്ബാൻഡ് GSM പിന്തുണയുള്ള ഈ ഫോണിൽ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്ടിവിറ്റി, ഫ്ലാഷോടുകൂടിയ 3മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി, വെബ് ബ്രൗസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉണ്ട്.

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

0
Spread the love

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും. ഇന്ന് വൈകീട്ട് മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ ഡ്രാഗൺ ക്രൂ മൊഡ്യൂൾ, പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത്.

നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് ഇന്നലെ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇരുപത്തി രണ്ടരമണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ, ഇന്ന് ഇന്ത്യൻ സമയം മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ, പസഫിക് സമുദ്രത്തിൽ പേടകം ഇറങ്ങും. യാത്രികരായ, ശുഭാം ശു, പെഗ്ഗി വിറ്റ്സൻ, സ്ലാവേസ് ഉസ്നാൻസ്കി, ടിബോർ കപ്പു എന്നിവരാണ് സ്പേസ് എക്സ് ക്രൂ മൊഡ്യൂളിൽ ഉള്ളത്. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്

ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.07ന് ഭൗമാന്ദരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കും. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെയാകും സ്പ്ലാഷ് ഡൗൺ. കടലിൽ തയ്യാറാക്കിയ പ്രത്യേക കപ്പലുകൾ എത്തി യാത്രികരെ പേടകത്തിൽ നിന്ന് ഇറക്കും. പിന്നാലെ ഏഴു ദിവസത്തെ നിരീക്ഷണത്തിലേക്ക് സംഘം പോകും. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷൻ സെന്ററിൽ സംഘത്തെ ഒരാഴ്‌ച പാർപ്പിക്കും.

പ്രതീക്ഷകൾ നഷ്ടപ്പെട്ട് അന്നവൻ പൊട്ടിക്കരഞ്ഞു; ഇന്നവൻ ഒരൊറ്റ ദിവസം സ്വന്തമാക്കിയത് 2 ആഡംബര കാറുകൾ, ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകൻ വിനോദ് ​ഗുരുവായൂർ

0
Spread the love

അച്ഛനും അമ്മയ്ക്കും കാറുകള്‍ വാങ്ങി നല്‍കിയ നടന്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഉണ്ണിയെ അറിയുന്നവര്‍ക്ക് ഇത് ഒരു അത്ഭുതമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

അച്ഛനും അമ്മയ്ക്കും ഓരോ വാഹനങ്ങള്‍ സമ്മാനമായി നല്‍കി ഉണ്ണി മുകുന്ദന്‍ എന്ന മകന്‍. ഉണ്ണിയെ അറിയുന്നവര്‍ക്ക് ഇത് ഒരു അത്ഭുതമല്ല. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ നിന്നും കേരളത്തില്‍ എത്തി, ലോഹിതദാസ് സാറിനെ കാണുമ്പോള്‍ ഞാനുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. അന്ന് മീശ മുളക്കാത്ത ഒരു കൊച്ചു പയ്യന്‍.. നടന്‍ ആകണമെന്ന് ആഗ്രഹവുമായി വന്നപ്പോള്‍ ആദ്യം അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് സിനിമ പഠിക്കാന്‍ പറഞ്ഞു സാര്‍. അന്ന് ഞങ്ങളോടൊപ്പം കൂടിയതാ ഉണ്ണിമുകുന്ദന്‍. പിന്നീട് അവന്റെ ഗുജറാത്തിലേക്കുള്ള യാത്രകള്‍ ട്രെയിനില്‍ ആയിരുന്നു. റിസര്‍വേഷന്‍ പോലുമില്ലാതെ നിന്നും ഇരുന്നും ഉള്ള അവന്റെ യാത്രകള്‍

ഒരു ദിവസം അവന്‍ വന്നത് വളരെ ടെന്‍ഷനോടെ ആയിരുന്നു. രാത്രിയില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് കിട്ടാതെ ആയപ്പോള്‍ ബാത്‌റൂമിന് അടുത്ത് അടുക്കി വച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പികളുടെ പാക്കറ്റിന്മേല്‍ അറിയാതെ ഇരുന്നു പോയി. പാതിരാത്രി ആയപ്പോള്‍ പാന്‍ട്രിയിലെ ജീവനക്കാര്‍ വന്ന് തട്ടി വിളിച്ചു..’ ആ പാക്കറ്റുകളിലെ മിനറല്‍ വാട്ടറിന്റെ ചില കുപ്പികള്‍ക്ക് കേടു സംഭവിച്ചു ‘എന്നതായിരുന്നു അവരുടെ പരാതി. സാമ്പത്തികാവസ്ഥ മോശമായത് കാരണം ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന ഉണ്ണിക്ക് അന്ന് അത് വലിയ വിഷമമായി. തമാശരൂപേണയാണ് അവന്‍ നമ്മളോട് ഇത് പറഞ്ഞിരുന്നതെങ്കിലും, അവന്റെ വിഷമം ഞങ്ങള്‍ക്ക് മനസ്സിലാകുമായിരുന്നു. ആ സമയങ്ങളില്‍ ഉണ്ണി ഒരു നടന്‍ ആകണം എന്ന പ്രാര്‍ത്ഥന ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് മനസ്സിലാക്കിയ ലോഹി സാര്‍ അടുത്ത തന്റെ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ണിയെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ലോഹി സാറിന്റെ വിയോഗം. അന്ന് ലക്കിടിയിലെ ആ വീട്ടു പറമ്പില്‍ വച്ച് പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട ഉണ്ണി അന്ന് ഗുജറാത്തിലേക്ക് തിരിച്ചുപോയി. പക്ഷേ അവന് അവിടെ ഒതുങ്ങി ഇരിക്കുവാന്‍ കഴിയുമായിരുന്നില്ല.

40 വര്‍ഷം മുമ്പ് കേരളത്തില്‍നിന്ന് ഗുജറാത്തിലേക്ക് കുടിയേറിയ ആ അച്ഛന്റെ യും, അമ്മയുടെയും മകന്‍ കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. ശ്രമങ്ങള്‍ തുടര്‍ന്നു. അതിനിടയില്‍ തമിഴ് സിനിമയില്‍ ഒരു വേഷവും ചെയ്തു. പക്ഷേ ഉണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമ തന്നെയായിരുന്നു. ചെറിയ ചെറിയ വേഷങ്ങള്‍ അവനെ തേടിയെത്തി. പതുക്കെപ്പതുക്കെ നായകനിലേക്ക് എത്തി. ചില വിജയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരാജയങ്ങള്‍ ആയിരുന്നു കൂടുതല്‍. പക്ഷേ ആ സമയത്തും തോറ്റു പിന്മാറാന്‍ അവന്‍ തയ്യാറല്ലായിരുന്നു. ഒരു ഗോഡ് ഫാദറും ഇല്ലാത്ത അവന്‍ സിനിമയിലെ പല അവഗണനകളും സഹിച്ച് ഇവിടെ തന്നെ നിന്നു. ഗുജറാത്തില്‍ നിന്നും വന്ന ഒരു പയ്യനെ മലയാളി അംഗീകരിക്കില്ലെന്ന് പലരും പറഞ്ഞു. സിനിമകളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദനെ പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു

അന്നും ബസ്സില്‍ തൂങ്ങിപ്പിടിച്ച് ഞങ്ങളെ കാണാന്‍ വന്നിരുന്ന ഉണ്ണിയോട് ഒരു കാര്‍ വാങ്ങാന്‍ ഞാന്‍ പറഞ്ഞിരുന്നു. അന്ന് അവന്‍ പറഞ്ഞു’ സമയമായിട്ടില്ല ചേട്ടാ’ എന്ന്. അവന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം സിനിമകള്‍ അവനെ തേടിയെത്തിത്തുടങ്ങി. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി ഒരു കാര്‍ വാങ്ങി. പിന്നീട് കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഗുജറാത്തി പയ്യനെ മലയാളികള്‍ ഏറ്റെടുത്തു തുടങ്ങി. ഹിറ്റുകള്‍ ബ്ലോക്ക് ബസ്റ്ററുകള്‍ ആയി. കഠിനാധ്വാനിയായ ഉണ്ണി മുകുന്ദന്റെ വളര്‍ച്ച സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. ഇന്ന് ഒരൊറ്റ ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങള്‍ കരസ്ഥമാക്കി ഉണ്ണി മുകുന്ദന്‍,അത് അച്ഛനും അമ്മയ്ക്കും സമ്മാനമായി നല്‍കി. ഏത് പ്രതിസന്ധികളെയും അവന്‍ തരണം ചെയ്തു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സ്വീകരിക്കാന്‍ തയ്യാറായി മലയാളികളായ നമ്മള്‍ ഇവിടെ ഉള്ളപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഇവിടെത്തന്നെ ഉണ്ടാകും, നമ്മുടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി

മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ ബാധിക്കുമോ എന്ന് കണ്ടറിയണം: ജെഎസ്കെയുടെ സംവിധായകൻ

0
Spread the love

ജെഎസ്കെ സിനിമയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ ഏകദംശം അവസാനിച്ച മട്ടാണ്. വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ‌. സെൻസർ ബോർഡിന്റെ പ്രദർശന അനുമതി ലഭിച്ചത് സന്തോഷം ഉള്ള കാര്യമെന്നും പ്രതീക്ഷിക്കാത്ത കടമ്പയാണ് മറികടന്നതെന്നും സംവിധായകൻ പ്രവീൺ നാരായണൻ.

പ്രവീണിന്റെ വാക്കുകൾ……….

ചില വിട്ടുവീഴ്ചകൾ വേണ്ടിവന്നു. മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ ബാധിക്കുമോ എന്ന് ഇനി കണ്ടു നോക്കിയാലേ പറയാനാവു. റിലീസിന് 17, 18, 25 എന്നീ ദിവസങ്ങൾ ആലോചനയിൽ ഉണ്ട്. ചിത്രത്തിന് സെൻസർ ബോർഡാണ് അനുമതി നൽകിയത്. ചിത്രം റീ എഡിറ്റ് ചെയ്ത് കഴിഞ്ഞ ദിവസം ബോർഡിന് സമർപ്പിച്ചിരുന്നു. ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും ഇനി സിനിമയുടെ പേര്.

കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാം എന്നും കോടതിയിൽ അറിയിച്ചിരുന്നു. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിരാശയൊന്നും ഇല്ലെന്നും റിലീസ് നീട്ടിക്കൊണ്ട് പോയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ജാനകി വി വേഴ്‌സസ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പുതിയ പേര്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts