Home Blog Page 111

താൻ മലയാളത്തിൽ അഭിനയിക്കാത്തതിന്റെ കാരണമിത്; ഒടുവിൽ വെളിപ്പെടുത്തി ശില്പ ഷെട്ടി

0
Spread the love

മലയാള സിനിമയിൽ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ശിൽപ ഷെട്ടി. മലയാള സിനിമ വളരെ ഇഷ്ടമാണെന്നും മലയാളത്തിൽ അഭിനയിച്ചാൽ എന്റെ വേഷത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല എന്നും താരം പ്രതികരിച്ചു.

ധ്രുവ സർജ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ കെഡി – ദി ഡെവിളിൽ ബോളിവുഡ് നടി ശിൽപ ഷെട്ടി അഭിനയിക്കുന്നുണ്ട്. കൊച്ചിയിൽ മലയാള സിനിമയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശിൽപ ഷെട്ടി.

‘ഹിന്ദി സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കുറച്ച് ഓഫറുകൾ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാൽ ഞാൻ ഒരിക്കലും അവക്ക് സമ്മതം പറഞ്ഞിട്ടില്ല. എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു ദിവസം ഞാൻ ഒരു മലയാള സിനിമ ചെയ്തേക്കാം’ -ശിൽപ ഷെട്ടി പറഞ്ഞു.

മലയാളത്തിലെ ഏതെങ്കിലും നടനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഹൻലാൽ എന്നായിരുന്നു മറുപടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും ശില്പ പറഞ്ഞു. മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട ചിത്രം ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ (1984) ആണെന്നും നടി വെളിപ്പെടുത്തി. അത് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് അവർ വിശേഷിപ്പിച്ചു.

‘സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി’; ഷാജൻ സ്‌കറിയയോട് നൂറ് കോടിയുടെ നഷ്ടപരിഹാരംതേടി ഡോ. രവി പിള്ള

0
Spread the love

സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് വ്യവസായി ഡോ. രവി പിള്ളയുടെ വക്കീൽ നോട്ടീസ്. ഏഴ് ദിവസത്തിനകം യൂട്യൂബ് വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പപേക്ഷിക്കുകയും നൂറ് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോ. രവി പിള്ളയുടെ വക്കീൽ നോട്ടീസ്.

ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഡോ. രവി പിള്ളയെ അപകീർത്തിപ്പെടുത്തും വിധം തലക്കെട്ട് നൽകി വസ്തുതാവിരുദ്ധമായ വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചതിലാണ് നിയമ നടപടി.

യൂട്യൂബർ ഷാജൻ സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മറുനാടൻ മലയാളി. നോട്ടീസിൽ മറുനാടൻ മലയാളിയെന്ന സ്ഥാപനം ഒന്നാം പ്രതിയും യൂട്യൂബ് സ്ഥാപനമുടമ ഷാജൻ സ്‌കറിയ, കൊല്ലം സ്വദേശി അനിൽ കുമാർ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. ഡോ. രവി പിള്ളയ്ക്ക് വേണ്ടി അഭിഭാഷകനായ എസ് ഹരികൃഷ്ണനാണ് നോട്ടീസയച്ചത്

പാളത്തിൽ വിള്ളൽ! ചരക്ക് ട്രെയിനിന് തീപ്പിടിച്ച സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് സംശയം

0
Spread the love

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപ്പിടിച്ച സംഭവത്തിൽ അട്ടിമറി സംശയം ഉയരുന്നു. അപകടം നടന്ന സ്ഥലത്ത് പാളത്തിലായിവിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടം അട്ടിമറിയാണോ എന്ന സംശയം ഉയർത്തുന്നത്. ചരക്ക് ട്രെയിൻ പാളം തെറ്റിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രെയിൻ പാളംതെറ്റിയതിന് നൂറു മീറ്റർ പരിധിയിൽവെച്ചാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഈ വിള്ളൽമൂലമാണ് ട്രെയിനിന്റെ മൂന്ന് വാഗണുകൾ പാളംതെറ്റിയതെന്നാണ് വിവരം. തുടർന്ന് ഡീസൽ ചോർച്ച ഉണ്ടാവുകയായിരുന്നു. റെയിൽവേ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. നേരത്തെതന്നെ പാളത്തിൽ വിള്ളൽ ഉണ്ടായിരുന്നോ എന്ന കാര്യവും റെയിൽവെ പരിശോധിക്കുന്നുണ്ട്

ഞായറാഴ്ച രാവിലെ 5.30 ഓടെയാണ് ചരക്ക് തീവണ്ടി പാളംതെറ്റിയതിനു പിന്നാലെ അഞ്ച് വാഗണുകൾക്ക് തീപ്പിടിച്ചത്. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു മെയിൽ പോകുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഈ തീവണ്ടി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 13 ഞായറാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കേരളത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിനുകള്‍ ചെന്നൈ സെന്‍ട്രലിന് മുന്‍പ് യാത്ര അവസാനിപ്പിക്കുമെന്നും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഇനി നടനം: നായകനാകാൻ അഖിൽ മാരാര്‍, ട്രെയിലര്‍ കണ്ട് മോഹൻ ലാൽ

0
Spread the love

ബിഗ് ബോസ് വിന്നറായി ശ്രദ്ധയാകര്‍ഷിച്ച താരമാണ് അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്‍തിട്ടുമുണ്ട് അഖില്‍ മാരാര്‍. മുള്ളൻ കൊല്ലി എന്ന സിനിമയിലൂടെ അഖില്‍ മാരാര്‍ നായകനാകുകയുമാണ്. മുള്ളൻ കൊല്ലിയുടെ ട്രെയിലര്‍ മോഹൻലാലിനെ കാണിച്ച് അനുഗ്രഹം വാങ്ങിയെന്ന് അറിയിച്ചിരിക്കുകയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍

”ജീവിതം രസകരമായ സിനിമയാണ്. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്. എന്നെ നയിക്കുന്ന ശക്തിയുടെ സഹായത്താൽ ഞാൻ ഞാനായി മുന്നോട്ട് പോകുന്നു. സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ, അസിസ്റ്റന്റ് ഡയറക്ടർ, തിരക്കഥാകൃത്തു, സംവിധായകൻ എന്നീ വേഷങ്ങൾക്ക് ശേഷം നടൻ എന്നൊരു വേഷവും എന്നിലേക്ക് വന്ന് ചേർന്നു. ലാലേട്ടൻ ഈ കാണുന്നത് ഞാൻ മുഖ്യ വേഷത്തിൽ എത്തുന്ന മുള്ളൻ കൊല്ലി സിനിമയുടെ ട്രെയിലർ ആണ്.. “നന്നായിട്ടുണ്ട് മോനെ ” ലാലേട്ടന്റെ അനുഗ്രഹം കിട്ടി.. ഇനി നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച ട്രെയിലർ എത്തും..ഫോറം മാളിൽ 19ന് വൈകിട്ട് ട്രെയിലർ ലോഞ്ച് നടക്കും.. അതിന് മുൻപ് ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചത് ഏറെ സന്തോഷം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം” എന്നുമാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്‍ക്കൊപ്പം അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്

ബാബു ജോണാണ് മുള്ളൻ കൊല്ലി സംവിധാനം ചെയ്യുന്നത്. ബാബു ജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.അഭിഷേക് ശ്രീകുമാർ, സെറീന ആൻ, നവാസ് വള്ളിക്കുന്ന്, കൃഷ്‍ണപ്രിയ, അതുൽ സുരേഷ്, ലക്ഷ്മി ഹരികൃഷ്‍ണൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്‍ണ, ആർസിൻ ആസാദ്, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, ശ്രീഷ്മ ഷൈൻ ദാസ്, ശശി ഐറ്റി, റോബർട്ട്, നസീർ ഷൊർണൂർ, അനുപമ പിവി, അശോകൻ മണത്തണ തുടങ്ങിയവരും താരനിരയിലുണ്ട്

ഛായാഗ്രാഹണം എല്‍ബൻ കൃഷ്‍ണ നിര്‍വഹിക്കുന്നു. മ്യൂസിക് -ജെനീഷ് ജോൺ, സാജൻ റാം, ലിറിക്സ് -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്. ത്രിൽസ് -കലൈ കിങ്സൻ. ആർട്ട് അജയ് മാങ്ങാട്. കോസ്റ്റ്യൂം ഡിസൈനർ -സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ -ആസാദ് കണ്ണാടിക്കൽ. മേക്കപ്പ് -റോണേക്സ് സേവിയർ. കോറിയോഗ്രാഫി -ഷംനാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രഗീഷ് സാഗർ. അസോസിയേറ്റ് ഡയറക്ടർ -ബ്ലസ്സൻ എൽസ. സ്റ്റിൽസ് -അരുൺ പി. രവീന്ദ്രൻ. പിആർഒ -വാഴൂർ ജോസ്, സാബു അൽഫോൻസാ തോമസ്.

ഇനിയും സൺസ്ക്രീൻ ഉപയോഗിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ? മഴക്കാലത്ത് പോലും ഒഴിവാക്കരുതെന്ന് വിദഗ്ധർ

0
Spread the love

കടുത്ത വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിലേക്കു മാറുമ്പോള്‍ വലിയ ആശ്വാസമാണ് ശരീരത്തിന്. അതുകൊണ്ട് തന്നെ മഴക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിന് അധികമാരും മെനക്കടാറില്ല. ശരീരത്തില്‍ ഏല്‍ക്കുന്ന സൂര്യ രശ്മികളുടെ തീവ്രത കുറവായതിനാല്‍ തന്നെ ചര്‍മ്മത്തിന് വലിയ ക്ഷീണം അനുഭവപ്പെടാറില്ല എന്നതാണ് കാരണം.

മഴക്കാലമായാൽ വെയിലില്ലാത്തതു കൊണ്ട് തന്നെ പുറത്തു പോകുമ്പോള്‍ പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇത് ശരിയല്ലെന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്. ആകാശം മൂടിക്കെട്ടിയിരുന്നാല്‍ പോലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെത്തുന്നു. ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഈ സൂര്യരശ്മികള്‍ക്ക് സാധിക്കും. മേഘങ്ങള്‍ക്ക് 50% അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍ മാത്രമേ ശേഷിയുള്ളൂ. ബാക്കി 50 ശതമാനം നേരിട്ട് ചർമ്മത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ അകാല വാര്‍ധക്യം, ചര്‍മ്മ കാന്‍സറുകള്‍ എന്നിവയ്ക്ക് പോലും കാരണമാകും. ഈര്‍പ്പമുള്ള അന്തരീക്ഷവും വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ അത് മുഖക്കുരു അടക്കമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാൽ സണ്‍സ്‌ക്രീന്‍ പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. അതിനാൽ ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ, ഒട്ടാത്ത തരത്തിലുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക.

മഴക്കാലത്ത് ചര്‍മ്മത്തിന് ഉണ്ടാകുന്ന ഈര്‍പ്പത്തില്‍ അഴുക്കും ബാക്ടീരിയയും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഇത് മുഖക്കുരുവിലേക്ക് നയിക്കും. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ്. എസ്പിഎഫ് 50+ അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സൗന്ദര്യ സംരക്ഷണ രംഗത്തെ പ്രമുഖരും പറയുന്നു

സൂര്യനില്‍ നിന്നുള്ള സംരക്ഷണത്തിനൊപ്പം ജലാംശം നിയന്ത്രിക്കാനും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. സീസണ്‍ പരിഗണിക്കാതെ, പല്ല് തേയ്ക്കുന്നത് പോലെ സണ്‍സ്‌ക്രീനെ ദിനചര്യയുടെ ഭാഗമാക്കണം. അധിക സംരക്ഷണത്തിനായി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീനുകള്‍ തിരഞ്ഞെടുക്കുക. ഇത് അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിനൊപ്പം എണ്ണമയവും നിയന്ത്രിക്കുന്നു

പുറത്തു പോകുമ്പോള്‍ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടാൻ ശ്രദ്ധിക്കുക. സമയക്കുറവുണ്ടെങ്കില്‍ സണ്‍സ്‌ക്രീന്‍ സ്റ്റിക്കുകള്‍ അല്ലെങ്കില്‍ സ്‌പ്രേകള്‍ ഉപയോഗിക്കുക. ഇത് മേക്കപ്പ് നശിപ്പിക്കാതെ തന്നെ എളുപ്പത്തില്‍ ടച്ച്-അപ്പുകള്‍ ചെയ്യാന്‍ സഹായിക്കും .

കണ്ടതൊന്നുമല്ല ഇനി കാണാൻ പോകുന്നതാണയാൾ! പ്രണവ് മോഹൻലാലിൻറെ ‘ഡീയസ് ഈറേ’ പുത്തൻ പോസ്റ്റർ പുറത്ത്

0
Spread the love

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. പ്രണവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻi

ഒരു ദിവസത്തേക്ക് 12000, ഫൈവ് സ്റ്റാർ ഹോട്ടൽ പ്രതീതി; ദിയ കൃഷ്ണയുടെ പ്രസവം നടന്ന ലേബർ സ്വീറ്റ് റൂമിനെ കുറിച്ച് അമ്മ സിന്ധു കൃഷ്ണ

0
Spread the love

മകൾ ദിയ കൃഷ്ണയുടെ പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി അനുഭവങ്ങൾ പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. അമ്മൂമ്മ ആയെന്ന് വിശ്വസിക്കാൻ തനിക്കോ, അമ്മ ആയെന്ന് വിശ്വസിക്കാൻ ദിയക്കോ കഴിഞ്ഞിട്ടില്ലെന്നും പുതിയ അംഗം വന്നതിന്റെ ആകാംക്ഷയിലാണ് വീട്ടുകാരെല്ലാമെന്നും സിന്ധു പറയുന്നു. കുഞ്ഞു വന്ന ശേഷമുള്ള കാര്യങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളും വീട്ടിലെ ആളുകളുടെ സന്തോഷവും തുടങ്ങിയ എല്ലാ വിശേഷങ്ങളും പുതിയ വ്ലോഗിലൂടെ സിന്ധു പങ്കുവയ്ക്കുന്നു.

‘‘പ്രസവത്തിനു ആശുപത്രിയിൽ വരുമ്പോഴുള്ള സാഹചര്യങ്ങളും അനുഭവങ്ങളുമൊക്കെ പണ്ടത്തേക്കാൾ ഒരുപാട് മാറിയിട്ടുണ്ട്. പതിനെട്ടു വർഷങ്ങൾക്ക് മുൻപുള്ള അനുഭവത്തിൽ നിന്ന് കാലം മാറിയപ്പോൾ സൗകര്യങ്ങളും ഒരുപാട് മാറി. ഇന്റർനാഷ്നൽ ആശുപത്രികളിൽ കിട്ടുന്ന വളരെ നല്ല സൗകര്യങ്ങളൊക്കെ ഈ ആശുപത്രിയിൽ കിട്ടുന്നുണ്ട്. പിന്നെ നമ്മുടെ നാട്ടിൽ ആകുമ്പോൾ ഉള്ള പ്രത്യേകത, നമുക്ക് പരിചയമുള്ള ധാരാളം ആൾക്കാരുണ്ട്, നമ്മളെ പരിചയമുള്ളവരും ഒരുപാട് ഉണ്ട്. അപ്പോൾ വ്യക്തിപരമായി കിട്ടുന്ന ഒരു പരിചരണം വളരെ കൂടുതൽ ആയിരിക്കും.പ്രസവം നടക്കുന്നിടത്ത് കുടുംബം മുഴുവൻ നിൽക്കുന്നതെങ്ങനെ എന്നായിരുന്നു ഓസിയുടെ വിഡിയോ കണ്ട് ഒരുപാട് പേര് സംശയം. ഓസി അത് അവളുടെ വിഡിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഓസിയുടെ പ്രസവം നടന്നത് ലേബർ സ്വീറ്റ് റൂമിൽ ആണ്. ഈ ഹോസ്പിറ്റലിൽ ഇതുപോലെ രണ്ട് റൂം ഉണ്ട്. അത് പ്രസവം നടക്കുന്ന ഓപ്പറേഷൻ തിയറ്ററിന്റെ ഫ്ലോറിൽ തന്നെയാണ്. പ്രസവം നടക്കുമ്പോൾ നമ്മുടെ കുടുംബം കൂടെ വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് ഈ റൂം എടുക്കാൻ പറ്റും. ഈ റൂമിനെക്കുറിച്ച് ഞങ്ങൾ അറിയുന്നത് അമ്മുവിന്റെ (അഹാന) സുഹൃത്ത് പറഞ്ഞാണ്. അമ്മുവിന്റെ സുഹൃത്ത് സേറ മകനെ പ്രസവിച്ചത് ഇവിടെയാണ്. ആരെങ്കിലും പറഞ്ഞാണല്ലോ ഇതൊക്കെ നമ്മൾ അറിയുന്നത്

അന്ന് സേറ ഒരു റീല്‍ പോസ്റ്റ് ചെയ്തത് ഞങ്ങൾ കണ്ടിരുന്നു. ഓസി ഗർഭിണി ആയപ്പോൾ ഇവിടെ ഇങ്ങനെ സൗകര്യം ഉള്ളതുകൊണ്ട് ഇത് എടുക്കാം എന്ന് തീരുമാനിച്ചിരുന്നു. പണ്ട് ഞാനൊക്കെ ഡെലിവറിക്കു പോകുമ്പോൾ അവിടെ കിച്ചുവിന്റെ അച്ഛന്റെ സഹോദരി ഒരു ഡോക്ടർ ഉണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്ക് വേദന എടുത്തു കിടക്കുമ്പോൾ കിച്ചുവിനെയും എന്റെ അമ്മയെയും ഒക്കെ ഇടക്കൊന്ന് എന്നെ കാണിക്കുന്നുണ്ടായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞ ഉടനെ അവരെ അകത്തൊക്കെ വന്നു കാണാൻ സമ്മതിച്ചു. അല്ലാതെ പ്രസവത്തിന് എന്റെ കൂടെ ആരും ഇല്ലായിരുന്നു.

പക്ഷേ അവിടെ ആരെങ്കിലും വേണം, നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ കൂടെ വേണമെന്ന് ഞാനൊക്കെ ഭയങ്കരമായി ആഗ്രഹിച്ചിട്ടുണ്ട്. ഓസി പ്രസവിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, ഞാൻ നാല് പ്രാവശ്യം പ്രസവിച്ചിട്ടുണ്ടെങ്കിലും അവിടെ നടക്കുന്ന കലാപരിപാടികൾ എന്താണെന്ന് എനിക്ക് വലിയൊരു അറിവില്ല. ഡെലിവറി വിഡിയോസ് ഒക്കെ യൂട്യൂബിൽ ഉണ്ടെങ്കിലും, ഞാൻ അങ്ങനത്തെ വിഡിയോസ് കാണാൻ ശ്രമിച്ചിട്ടേ ഇല്ല. പക്ഷേ ഇത് എനിക്ക് ലൈവ് ആയി കാണാൻ കഴിഞ്ഞു, അതൊരു മാജിക്കൽ ആയ അനുഭവം ആയിരുന്നു. ഓസിക്ക് വേദന വരാതിരിക്കാനുള്ള ഇൻജക്ഷൻ എടുത്തിട്ടുള്ളതുകൊണ്ട് അത്ര ഭയങ്കരമായി അവൾ കഷ്ടപ്പെട്ടില്ല. അവൾക്ക് ഇൻജക്ഷൻ തന്നെ ഭയങ്കര പേടിയാണ്. മണിക്കൂറുകൾ കുറെ എടുത്തെങ്കിലും പ്രസവം എന്ന പ്രക്രിയ വളരെ സുഗമമായിരുന്നു. ഈ ആശുപത്രിയിലെ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

ഈ ആശുപത്രി കെട്ടിടത്തിൽ കയറിയാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനകത്ത് കേറിയ പ്രതീതിയാണ്. നമുക്ക് താങ്ങാൻ പറ്റാത്ത റേറ്റ് അല്ല ഇവിടെ. ലേബർ സ്വീറ്റ് റൂമിനു ഒരു ദിവസം 12000 രൂപ ആണ്. വെളിയിൽ കാണുന്നവർക്ക് ഇവിടെ ഭയങ്കര റേറ്റ് ആണോ എന്ന് തോന്നും. പക്ഷേ അതൊന്നും അല്ല. സാധാരണ പ്രസവം നടക്കുന്ന ആശുപത്രിയിൽ നിന്ന് ഒരു മുപ്പത് മുതൽ നാൽപ്പതിനായിരം രൂപയുടെ വ്യത്യാസമേ ഉള്ളൂ. ഇത്തരം ഒരു സൗകര്യം ഉള്ളതുകൊണ്ട് പ്രസവിക്കാൻ കിടക്കുന്ന കുട്ടിക്കും അവളുടെ കുടുംബത്തിനും കിട്ടുന്ന സമാധാനം വളരെ വലുതാണ്. ഇവിടെ ഓസിയെ നോക്കിയ ഡോക്ടറിനും മോളെ പരിചരിച്ച നഴ്‌സ്മാർക്കും ഒരുപാട് നന്ദി. വളരെ സ്നേഹത്തോടെയും കരുതലോടുമാണ് അവർ ഓസിയെ നോക്കിയത്.’’–സിന്ധു കൃഷ്ണ പറയുന്നു.

4 സിനിമാ താരങ്ങൾ സ്ഥിരമായി ബന്ധപ്പെട്ടു; എംഡിഎംഎയുമായി പിടിയിലായ റിൻസിയുടെ ബന്ധങ്ങൾ ഞെട്ടിക്കുന്നത്

0
Spread the love

കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണിൽ ബന്ധപ്പെട്ടത്. ഒരു സംവിധായകനെയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം.

സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്നാണ് താരങ്ങൾ പൊലീസിന് മറുപടി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. റിൻസിയെ നാളെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.

സിനിമാ മേഖലയിലെ പ്രമുഖർക്ക് റിൻസി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിൻസി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളും പൊലീസിന് കിട്ടി. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിൻസി ലഹരിക്കച്ചവടത്തിനായി തന്‍റെ ബന്ധങ്ങൾ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. നിലവില്‍ റിമാന്‍ഡിലാണ് റിന്‍സി

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സർ കൂടിയായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് പൊലീസ് പറയുന്നത്. പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു പ്രധാന ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെയാണ് പല കണ്ണികളിലേക്കും പൊലീസ് എത്തിയത്

പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘം റിൻസിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരിൽ പ്രധാനിയാണ് യാസർ അറഫാത്ത്. കുറേ നാളുകളായി യാസറിന് പിന്നാലെയുള്ള ഡാൻസാഫ് കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് റിൻസി മുംതാസ് പിടിയിലായത്. എംഡിഎംഎയുമായി യാസർ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്ന റിൻസിയുടെ ഫോണും പരിശോധിച്ചു. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകൾ കണ്ടെത്തി.ഇടപാടുകാർ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ ഉപയോഗിച്ചിരുന്നു.

ഇനി ധനുഷിന്റെ നായികയാവാൻ മമിത ബൈജു; പ്രധാന വേഷത്തിൽ ജയറാമും സുരാജും

0
Spread the love

ധനുഷ് നായകനായി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായിക. ചിത്രത്തിൽ ജയറാമും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്നു. വേൽ ഫിലിം ഇന്റർനാഷണണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 14ന് ആരംഭിക്കും. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് ജയറാമും സുരാജ് വെഞ്ഞാറമൂടും എത്തുന്നത് . വിക്രം ചിത്രം വീരധീര ശൂരനിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച സുരാജ് വെഞ്ഞാറമൂട് രജനികാന്ത് ചിത്രം ജയിലർ 2 ലും അഭിനയിച്ചു.

സുരാജിന്റെ മൂന്നാമത്തെ തമിഴ് ചിത്രം ആണ്. ഇതാദ്യമായാണ് ധനുഷും മമിത ബൈജുവും ഒരുമിക്കുന്നത്.പോർതൊഴിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ വിഘ്നേഷ് രാജ.അതേസമയം തമിഴിൽ കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ് മമിത ബൈജു. വിജയ് ചിത്രം ജനനായകനിൽ ശ്രദ്ധേയ വേഷത്തിൽ മമിത എത്തുന്നുണ്ട്. സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ആണ് നായിക.

പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്, വിഷ്ണു വിശാലിന്റെ ഇരണ്ടുവാനം എന്നീ ചിത്രങ്ങളും മമിത നായികയായി ഒരുങ്ങുന്നുണ്ട്. ഇരണ്ടുവാനം റിലീസിന് സജ്ജമാണ്. മലയാളത്തിൽ നിവിൻ പോളി നായകനായ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് മമിത ബൈജുവിന്റെ പുതിയ ചിത്രം. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാംപുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.

ആ സംഭവം എന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടു; രാഷ്ട്രീയത്തിന് പിന്നിലെ നടൻ, ഉള്ള് തുറന്ന് സുരേഷ് ഗോപി

0
Spread the love

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ജെ.എസ്.കെ റിലീസിനൊരുങ്ങുകയാണ്. വിവാദങ്ങൾക്കൊടുവിൽ പേരുമാറ്റിയാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ സിനിമ എന്ന പാഷൻ തനിക്ക് ഒഴിവാക്കേണ്ടി വന്നപ്പോൾ ഡിപ്രഷനിലേക്ക് പോകേണ്ട അവസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി,​ ഒരു യു ട്യൂബ് ചാനലിനോടായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

എന്റെയുള്ളിൽ ഞാൻ ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലുള്ള അവസ്ഥയുണ്ടായി. പാഷൻ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു. സിനിമയുള്ള സമയമെല്ലാം ഞാൻ ഉണർന്നിരുന്നത് സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ഇടാനായിരുന്നു. 2024 ജൂൺ 10 മുതൽ മേക്കപ്പ് ഇടാനേയല്ല ഞാൻ ഉണരുന്നത് എന്ന കാര്യം വന്നത് എന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടു. സിനിമ എന്നതിൽ ചില കർശന നിബന്ധനകളൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാമത്തെ നേതാവ് ചില ഇളവുകളൊക്കെ തന്നു. ഇപ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കാം. മറ്റൊരു ജോലിയോടൊപ്പം എന്റെ പാഷനും കൊണ്ടു പോകുന്ന തരത്തിൽ ഞാൻ സന്തോഷവാനാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിയായ ശേഷം സിനിമയിൽ അഭിനയിക്കുന്നതിന് സുരേഷ് ഗോപിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. മന്ത്രിസ്ഥാനവും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന തരത്തിലും പ്രചാരണം നടന്നു. എന്നാൽ പിന്നീട് കേന്ദ്രമന്ത്രി അമിത് ഷാ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അനുമതി നൽകിയിരുന്നു. തുടർന്നാണ് സുരേഷ് ഗോപി വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ജെ,​എസ്.കെയ്ക്ക് പിന്നാലെ ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ്ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts