Home Blog Page 112

ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടിക വേണം; ജാനകി എന്ന പേര് മാറ്റാൻ നിർദ്ദേശിച്ച സെൻസർ ബോർഡിന് പണി കൊടുത്ത് അഭിഭാഷകൻ

0
Spread the love

ജെഎസ്കെ എന്ന സുരേഷ് ​ഗോപി ചിത്രവും ഇവിടുത്തെ സെൻസർ ബോർഡും തമ്മിലുള്ള യുദ്ധം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാൽ ആ വിഷയം തീർന്നപ്പോഴിതാ സെൻസർ ബോർഡിനിട്ട് എട്ടിന്റെ പണിയുമായി വിവരാവകാശ അപേക്ഷയുടെ രൂപത്തിൽ എത്തിയിരിക്കുകയാണ്

അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഈ വിവരാവകാശത്തിന്റെ അപേക്ഷകൻ. ജാനകി എന്ന പേര് ദൈവത്തിന്റെയാണെന്ന് പറ‌ഞ്ഞ് സിനിമാക്കാരെ ബുദ്ധിമുട്ടിച്ച സെൻസർ ചെയ്യാത്ത ഈ ബോർഡ‍ിന് ഇത് ചെറിയ തലവേദനയല്ല സൃഷ്ടിക്കുക എന്നുളളത് ഉറപ്പാണ്. ബോർഡിൻ്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടികയാണ് കേരള ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തൻ്റെ സിനിമയിൽ ലൈംഗിക അക്രണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയും ഇവ ചെയ്യാൻ ഉദ്ദേശിച്ചാണ് ഈ വിവരങ്ങൾ തേടുന്നതെന്നും അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.

‘നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടർ, നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി’; കുറിപ്പുമായി മോഹൻലാൽ

0
Spread the love

ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇയർ ബാലൻസിംഗ് പ്രശ്നം. വലിയ രീതിയിലാണ് ഈ ആരോഗ്യ പ്രശ്നം പലരെയും ബാധിക്കുന്നത്. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ ഇയർ ബാലൻസിംഗ് പ്രശ്നം പരിഹരിച്ചുതന്ന ഡോക്ടറെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നിയെന്ന് മോഹൻലാൽ കുറിച്ചു.

മോഹൻലാൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്

ജീവിതയാത്രയിൽ അവിചാരിതമായി നമ്മൾ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ രവി.

ചെവിയുടെ ബാലൻസിങ് നഷ്ടമാവുന്ന രോഗാവസ്ഥയിൽ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്. ഡോക്ടറെ നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാർ ക്ഷേത്രത്തിൽ പോയ കൂട്ടത്തിൽ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയർ ബാലൻസിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ രവിയുടെ മഹത്വം നേരിട്ടറിയാനായത്.തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോൾ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകർക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്.

നിസ്വാർത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകൾ തിരിച്ചറിഞ്ഞപ്പോൾ തോന്നിയത്. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരൻ ദീർഘായുസ്സും മംഗളങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

കണ്ട് ഞെട്ടും! കരിക്കിലെ സുര നമ്പൂതിരിയുടെ ബോഡി ട്രാൻസ്ഫോമേഷൻ വൈറലാക്കി സോഷ്യൽ മീഡിയ

0
Spread the love

ജൂപിറ്റർ മഴ നനയാം പാട്ടും പാടി ഒറ്റയ്ക്കൊരു റൈഡ് പോകുന്ന ടൂട്ടിയെ അറിയില്ലേ? ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ കരിക്ക് പുറത്തിറക്കിയ സീരിസുകളിൽ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു ടൂട്ടിയുടേത്. ആ പാട്ടും ഹെയർസ്റ്റൈലുമൊക്കെ കരിക്ക് ഫാൻസ് ആരും തന്നെ മറക്കാനിടയില്ല. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രൻ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്.

‘കരിക്കി’ൽ വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് കൃഷ്ണ ചന്ദ്രൻ. ടൂട്ടിയെ കൂടാതെ ഭവാനിയമ്മ, അമ്പാടി, സുര നമ്പൂതിരി, രതീഷ് സാർ, പ്രച്ഛന്നൻ പ്രകാശൻ തുടങ്ങി കരിക്കിലെ പ്രശസ്തമായ പല വേഷങ്ങളും അവതരിപ്പിച്ചത് കൃഷ്ണചന്ദ്രനാണ്

ഇപ്പോഴിതാ കൃഷ്ണചന്ദ്രന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷനും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ”ഓരോ പുഷിനും ഞാൻ കടപ്പെട്ടിരിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കോച്ച് അജിത്തിനെയും റാഫേലിനെയും ടാഗ് ചെയ്തുകൊണ്ടുള്ള കൃഷ്ണ ചന്ദ്രന്റെ പോസ്റ്റ്. ”നിങ്ങളുടെ ഫിറ്റ്നസ് യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാറ്റത്തിനായുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും നിങ്ങളിൽ കാണാമായിരുന്നു. നമുക്ക് ഈ പരിശ്രമം തുടരാം”, എന്നാണ് കോച്ച് റാഫേൽ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

കരിക്കിലെ മറ്റൊരു അഭിനേതാവായ അർജുൻ രത്തൻ അടക്കമുള്ളവർ കൃഷ്ണചന്ദ്രന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ”അടുത്ത ഓണത്തിന് മസിലുള്ള മാവേലി റെഡി” എന്നാണ് ആരാധകരിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. തങ്ങളുടേതായ വഴി തെളിച്ച് പ്രേക്ഷകരുടെ മനസില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടം പിടിച്ച കണ്ടന്‍റ് ക്രിയേറ്റേഴ്സ് ആണ് കരിക്ക് ടീം. പലപ്പോഴും നീണ്ട ഇടവേളകളിലാണ് കരിക്കിന്‍റെ പുതിയ വീഡിയോകള്‍ എത്താറ്. അടുത്തിടെ ‘സംംതിങ്ങ് ഫിഷി’ എന്ന പേരിൽ ഒരു കോമഡി സീരിസും കരിക്ക് പുറത്തിറക്കിയിരുന്നു. ഈ സീരിസിലും കൃഷ്ണചന്ദ്രൻ അഭിനയിച്ചിരുന്നു.

പിടിവലിയുണ്ടായി പക്ഷേ മര്‍ദ്ദനം നടന്നതിന് തെളിവില്ല; ഉണ്ണി മുകുന്ദനും മുന്‍ മാനേജരുമായുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

0
Spread the love

മുൻ മാനേജരെ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മർദ്ദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പിടിവലിയുണ്ടാവുകയും ഇതിൽ വിപിന്‍ കുമാര്‍ എന്ന മുന്‍ മാനേജരുടെ കണ്ണട പൊട്ടുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. സംഭവസമയത്ത് വൈകാരികമായ പ്രതികരണമാണ് ഉണ്ണി മുകുന്ദന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്

ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രണ്ട് പേരോടും വിശദീകരണം തേടിയിരുന്നു. ഉണ്ണി മുകുന്ദനും വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദൻ തന്നോട് മാപ്പ് പറഞ്ഞുവെന്ന് വിപിന്‍ കുമാറും എന്നാല്‍ അങ്ങനെ നടന്നിട്ടില്ലെന്ന് ഫെഫ്കയും പറഞ്ഞിരുന്നു.

ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ പ്രകോപിതനായെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസിന്‍റെ തുടക്കം. പിന്നാലെ താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അതിന് തെളിവുണ്ടങ്കില്‍ അഭിനയം നിര്‍ത്തുമെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു

നിങ്ങളെ കണ്ടപ്പോള്‍ ചെറുതായി ഒരു പേടി തോന്നിയിരുന്നു; തുടരും സിനിമയിലെ സൂപ്പർ വില്ലനോട് മന്ത്രി മുഹമ്മദ് റിയാസ്

0
Spread the love

തുടരും സിനിമയിൽ വില്ലൻ കഥാപാത്രം അവതരിപ്പിച്ച പ്രകാശ് വര്‍മ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് തുടരും സിനിമയിലെ പ്രകാശ് വർമയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. പല സിനിമകളിലായി പല വില്ലന്മാരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇതൊരു വെറൈറ്റിയായ വില്ലനായിരുന്നു എന്നും മന്ത്രി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പ്രകാശ് വര്‍മയോടൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പി.എ. മുഹമ്മദ് റിയാസ് പറയുന്നു…

കുറച്ചായി താങ്കളെ കാണണമെന്ന് കരുതുന്നു. സിനിമ കണ്ടിട്ട് ഇപ്പോള്‍ ഒരു പേടിയാണ്. പല സിനിമകളിലായി പല വില്ലന്മാരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇതൊരു വെറൈറ്റിയായ വില്ലനായിരുന്നു. ആദ്യം വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി വരുന്ന ആള്‍ പിന്നെ ഓരോ സീന്‍ കഴിയുമ്പോഴും മാറുകയാണല്ലോ. പിന്നീട് വളരെ പെട്ടെന്നായിരുന്നു ആ കഥാപാത്രത്തില്‍ മാറ്റമുണ്ടാകുന്നത്. സത്യം പറഞ്ഞാല്‍ നിങ്ങളെ കണ്ടപ്പോള്‍ ചെറുതായി ഒരു പേടി തോന്നിയിരുന്നു. ഞാന്‍ ആ അര്‍ത്ഥത്തില്‍ പറഞ്ഞതല്ല. പൊതുവായിട്ട് പറഞ്ഞതാണ്. ഇത് എനിക്ക് മാത്രമുള്ള ഫീല്‍ ആകണമെന്നില്ല. ഒരുപക്ഷെ സിനിമ കണ്ട എല്ലാവര്‍ക്കും പേടി തോന്നിയിട്ടുണ്ടാകും. ഒരു വില്ലന്‍ കഥാപാത്രത്തെ ആളുകള്‍ക്ക് അത്രയും ഇഷ്ടപ്പെടാം. അതേസമയം സ്വാഭാവികമായും ഒരു പേടിയും വരാം. ഹിന്ദിയിലും മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളുണ്ടല്ലോ. അതുപോലെ ഒന്നായിരുന്നു ഇത്.

പ്രകാശ് വര്‍മ പറഞ്ഞത്…..

അങ്ങനെ പേടിക്കേണ്ട കാര്യമില്ലെന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റുള്ളൂ (ചിരി). ഞാന്‍ അത്രയും പേടിക്കപ്പെടേണ്ട ആളാണോ എന്നത് എന്റെ ഫാമിലിയോട് ചോദിക്കേണ്ടി വരും

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് സർക്കാർ ജോലിയും; ആശ്വാസ നടപടിയുമായി സർക്കാർ

0
Spread the love

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. മകന് സർക്കാർ ജോലി നൽകും. കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും ക്യാബിനറ്റ് യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനം. കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് മന്ത്രിമാര്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി

ബെറ്റിങ് ആപ്പുകൾ പ്രൊമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള 29 താരങ്ങള്‍ക്കെതിരെ കേസ്

0
Spread the love

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെതിരെയും കേസ് എടുത്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്. രണ്ട് ടെലിവിഷന്‍ അവതാരകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കെതിരെ വൈകാതെ സമന്‍സ് അയക്കുമെന്ന് ഇഡി അറിയിച്ചു.

29 സിനിമാതാരങ്ങൾ, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇഡി അന്വേഷണങ്ങൾ നടത്തിവരികയാണ്. ഈ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്

ജംഗ്ലീ റമ്മിയുടെ പ്രമോഷനുമായി റാണ ദഗ്ഗുബാട്ടിയും പ്രകാശ് രാജും, A23 യ്‌ക്കൊപ്പം വിജയ് ദേവരകൊണ്ട, യോലോ 247-ക്കൊപ്പം മഞ്ചു ലക്ഷ്മി, ഫെയർപ്ലേ എന്ന ബെറ്റിങ് ആപ്പിനൊപ്പം പ്രണീത, ജീത് വിൻ എന്നിവരോടൊപ്പം നടി നിധി അഗർവാളും സഹകരിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഓൺലൈൻ പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ അഭിനേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുൻസേർസും ഈ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിച്ചതായും, ഉപയോക്താക്കളെ നിയമവിരുദ്ധ ചൂതാട്ടത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങൾ ഉണ്ട്.

അതേസമയം, സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് വിജയ് ദേവരകൊണ്ടയെന്ന് നടന്റെ ലീഗൽ ടീം പ്രസ് റിലീസിലൂടെ പ്രതികരിച്ചു. സ്‌കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ പറയുന്നു.

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡിന്റെ ഒത്തുതീര്‍പ്പ് തീരുമാനത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയും ലിജോ ജോസ് പെല്ലിശേരിയും

0
Spread the love

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) വിവാദത്തിലെ ഒത്തുതീര്‍പ്പ് തീരുമാനത്തെ പരിഹസിച്ച് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും

‘വി ശിവന്‍കുട്ടി’യെന്ന തൻ്റെ പേര് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. ‘വി ഫോര്‍’… എന്ന പോസ്റ്റാണ് ലിജോ പങ്കുവെച്ചത്

ജെസ്‌കെ വിവാദങ്ങള്‍ക്കിടെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ഫേസ്ബുക്ക് കവര്‍ പിക് മാറ്റിയതും ചര്‍ച്ചയായിരുന്നു. ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്തോ, അതാണ് സെന്‍സര്‍ഷിപ്പ് കല’യോട് ചെയ്യുന്നത് എന്നാണ് പുതിയ കവര്‍ പിക്കിലെ

എനിക്ക് മാനേജർ ഇല്ല; ഒരിക്കലും ഉണ്ടായിട്ടുമില്ല: ഉണ്ണി മുകുന്ദൻ

0
Spread the love

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.

തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നേരത്തെ മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിനെത്തുടർന്ന് ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു.

ജെ.എസ്.കെ. വിവാദം; പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍

0
Spread the love

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts