Home Blog Page 114

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്‌ആർടിസി

0
Spread the love

വിവിധ ട്രേഡ് യൂണിയനുകൾ നടത്താനിരിക്കുന്ന നാളത്തെ ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്‌ആർടിസി. നാളെ ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്‌ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്‌ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തേ ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 25 കോടിയിലധികം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ, സഹകരിക്കാന്‍ തയ്യാറാണെന്ന് നടൻ

0
Spread the love

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.

‘മുതല്‍ മൊത്തം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കണക്കിന്റെ കാര്യങ്ങളാണ് നോക്കുന്നത്. അവര് പറയുന്നതില്‍ കറക്ട് നമ്മള്‍ കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ, അവര് പറയുന്ന കണക്കുകള്‍ കറക്ടല്ലല്ലോ?. ലാഭം മാറ്റിവെച്ചിട്ടുണ്ട്. കോടതിയില്‍ അവരുപോയതല്ലേ. അവരായിട്ട് തീരുമാനിക്കട്ടേ. കണക്കുകളുണ്ട്. എല്ലാവരുടേയും കൂടെ സഹകരിക്കാന്‍ ഞങ്ങള്‍ തയ്യറാണ്. അപ്പോള്‍ അവര് തീരുമാനിക്കട്ടേ.’ സൗബിന്‍ പറഞ്ഞു

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്

പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

0
Spread the love

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച് എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന്സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിന് മാത്രമാകും

‘നീ ഇങ്ങനെ ചെയ്യാനൊന്നും ആയിട്ടില്ല’; മമ്മൂക്ക നൽകിയ ഉപദേശം സീരിയസായി എടുക്കാൻ പോവുകയാണെന്ന് ഫര്‍ഹാന്‍ ഫാസില്‍

0
Spread the love

11 വർഷങ്ങൾക്കു മുൻപ് രാജീവ് രവി സംവിധാനം ചെയ്ത സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ഒരു ക്രോസ് ബോഡി ബാഗും ഇട്ട് സുമുഖനായ ചെറുപ്പക്കാരനായി മലയാള സിനിമയിലേക്ക് കയറിവന്ന താരമാണ് ഫർഹാൻ ഫാസിൽ. മലയാളത്തിന്റെ അഭിമാന സംവിധായകരിൽ ഒരാളായ ഫാസിലിന്റെ ഇളയ മകൻ എന്ന രീതിയിലും ഫഹദ് ഫാസിലിന്റെ അനിയൻ എന്ന പേരിലും മലയാളികൾക്ക് ഫർഹാൻ സുപരിചിതൻ ആണെങ്കിലും ഇതിലും കവിഞ്ഞ് നിൽക്കുന്നതാണ് വളരെ കുറച്ചെങ്കിലും താരം ചെയ്ത കഥാപാത്രങ്ങൾ.

11 വർഷത്തിൽ വെറും 5 കഥാപാത്രങ്ങൾ മാത്രമാണ് താരം ഇതുവരെ ചെയ്തത്. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ഇന്റർവ്യൂവർ സൂചിപ്പിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ കൂടുതല്‍ ചൂസി ആകുന്നത് കൊണ്ടാണോ അതോ എന്നെ തേടി എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങള്‍ വരാത്തത് കൊണ്ടാണോ സിനിമകള്‍ അധികം ചെയ്യാന്‍ പറ്റാതെ പോയതെന്ന് എനിക്ക് അറിയില്ല.’ഇതേ കാര്യം മെഗാസ്റ്റാർ മമ്മൂക്കയും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അന്ന് അദ്ദേഹം നൽകിയ ഒരു ഉപദേശം താൻ ഇനി മുതൽ സീരിയസ് ആയി കാണാൻ എടുക്കാൻ പോവുകയാണെന്നുമാണ് ഫർഹാൻ ഫാസിൽ പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ

‘നീ ഇങ്ങനെ ചൂസ് ചെയ്യാനൊന്നും ആയിട്ടില്ല കേട്ടോ. നീ പടങ്ങള്‍ ചെയ്യൂ. പടങ്ങള്‍ ചെയ്തു കൊണ്ടിരിക്കൂ. അതാണ് ഒരു നടന്‍ ചെയ്യേണ്ടത്’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ആ ഉപദേശം ഇനി സീരിയസായി എടുക്കണമെന്ന് കരുതി നില്‍ക്കുകയാണ്. കുറച്ച് കൂടെ പടങ്ങള്‍ ചെയ്യണം,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു

സീതയോ ജാനകിയോ ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ ? ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞ നടപടിയിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ

0
Spread the love

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ജാനകി എന്നത് ഏത് മതത്തിലെ പേരാണെന്നും സീത ഹിന്ദു ആണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും ഷൈൻ ചോദിച്ചു. ‘എന്താണ് പ്രശ്നമെന്ന് സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത് ? ജാനകി എന്നത് ഏത് മതത്തിലെ പേരാണ് ? സീതയോ ജാനകിയോ ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ ? അത് രാമായണം എന്ന കൃതിയിൽ ഉള്ള ഒരു കഥാപാത്രം അല്ലേ’, ഷൈൻ പറഞ്ഞു.

കഴിഞ്ഞ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ നിർമാതാക്കൾ ഉറച്ച് നിന്നതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം വട്ടം; ഭാര്യ കോകിലയ്ക്ക് വീണ്ടും ലോട്ടറിയടിച്ചെന്ന് നടൻ ബാല

0
Spread the love

നടൻ ബാലയും ഭാര്യ കോകിലയും മലയാളികൾക്ക് സുപരിചിതരാണ്. കുക്കിംഗ് വീഡിയോയിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇക്കഴിഞ്ഞ ദിവസം കോകിലേക്ക് 25,000 രൂപയുടെ കാരുണ്യ ലോട്ടറി അടിച്ചിരുന്നു. ഈ സന്തോഷം ഇരുവരും താങ്കളുടെ വ്ലോഗിലെത്തി പ്രേക്ഷകരുമായും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദമ്പതികൾക്ക് വീണ്ടും ലോട്ടറിയടിച്ചെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്..

ഇത്തവണ അടിച്ചിരിക്കുന്നത് ഭാഗ്യതാര ലോട്ടറിയാണ്. 100 രൂപയാണ് അന്‍പത് രൂപയുടെ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്

അതേസമയം ചെറിയ തുകയാണെങ്കിലും ഐശ്വര്യമാണ് വന്നിരിക്കുന്നത് എന്ന് എന്നുപറഞ്ഞ് ദമ്പതികൾ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്. ഇരുവരും നല്ല ജോഡികൾ ആയതുകൊണ്ടാണ് ഭാഗ്യങ്ങൾ തേടി വരുന്നത് എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ മറ്റു ചിലരാകട്ടെ ഇരുവരെയും വിമർശിക്കുന്നുമുണ്ട്. ഇത്ര ചെറിയ തുക കിട്ടിയതൊക്കെ എന്തിനാണ് സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെയും അറിയിക്കുന്നതെന്ന് ഇക്കൂട്ടർ ചോദിക്കുന്നു.

‘ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ’; ധ്യാനിനോട് ശ്രീനിവാസൻ ഇങ്ങനെ പറയാൻ കാരണമിത്

0
Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ തന്റെ അച്ഛനായ ശ്രീനിവാസൻ തന്റെ ഒരു സിനിമ കണ്ട ശേഷം താരത്തോട് പറഞ്ഞ കാര്യം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. വളരെ മോശം സിനിമയെന്നാണ് അത്, എന്തിനാണ് ആ സിനിമ ചെയ്യാന്‍ പോയതെന്ന് അച്ഛൻ തന്നോട് ചോദിച്ചു. താന്‍ ഒരുപാട് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെന്നും തനിക്കും ജീവിക്കണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചെന്നും നടൻ പറയുന്നു.

ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും ധ്യാൻ പറയുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ….

ഞാന്‍ നായകനായെത്തിയ ഒരു സിനിമ ഈയിടക്ക് അച്ഛന്‍ കണ്ടു. ടി.വി വെച്ചപ്പോള്‍ അറിയാതെയെങ്ങാണ്ട് വന്നതാണ്. ആ സിനിമ കണ്ടിട്ട് രണ്ടുമൂന്ന് ദിവസത്തിന് ശേഷം പുള്ളി എന്നോട് സംസാരിച്ചു. ‘നിന്റെ ആ സിനിമ ഞാന്‍ കണ്ടു. നീ എന്തിനാ അത് ചെയ്യാന്‍ പോയത്. ആ കഥ വര്‍ക്കാകില്ലെന്ന് കഥ കേട്ടപ്പോള്‍ അറിയില്ലായിരുന്നോ’ എന്ന് ചോദിച്ചു

പുതിയ ആള്‍ക്കാരായതുകൊണ്ട് ഒന്നും പറയാന്‍ നിന്നില്ല എന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. ‘ഈ പടത്തിന് പൈസയിറക്കിയ നിര്‍മാതാവിന് ഒരു ബോധവുമില്ലേ’ എന്ന് ചോദിച്ചു. ഇങ്ങനെ ഓരോന്ന് ചെയ്താലല്ലേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ‘ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ’ എന്നൊരു മറുപടി തന്നു. എനിക്ക് ഒന്നു പറയാനായില്ല.

അവിടം കൊണ്ടും നിര്‍ത്തിയില്ല. അമ്മയുടെ മീറ്റിങ് രണ്ട് ദിവസം കഴിഞ്ഞാല്‍ നടക്കാനിരിക്കുകയാണ്. ‘നീ മീറ്റിങ്ങിന് വരുന്നില്ലേ’ എന്ന് ചോദിച്ചു. ചെന്നൈയില്‍ പരിപാടിയുള്ളതുകൊണ്ട് ഞാന്‍ മീറ്റിങ്ങിനില്ലെന്ന് പറഞ്ഞു. ‘അവശ കലാകാരന്മാര്‍ക്ക് അസോസിയോഷന്‍ 5000 രൂപ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. എനിക്കും കിട്ടും. അത് എനിക്ക് വേണ്ട, നീയെടുത്തോ’ എന്നും പറഞ്ഞ് പുള്ളിയൊരു പോക്കായിരുന്നു

ലാഭവിഹിതം നല്‍കാന്‍ തയ്യാറായിരുന്നു അതിനിടെയാണ് പരാതി; പണം മാറ്റിവെച്ചിട്ടുണ്ടെന്നും സൗബിന്‍ ഷാഹിർ

0
Spread the love

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിൻ്റെ ഭാഗമായി നടന്‍ സൗബിന്‍ ഷാഹിര്‍ പൊലീസിന് മുന്നിൽ ഇന്നും ഹാജരായി. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ഇന്നലെയും ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം . സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയാണ് ചോദ്യം ചെയ്ത് വരുന്നത്.

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.

ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു; നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കില്‍

0
Spread the love

നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ എന്ന ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കില്‍. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എ.പി. ഇന്റര്‍നാഷ്ണല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസ്, നെറ്റ്ഫ്ളിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുന്‍കാല നിയമപരമായ അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചതായി കമ്പനി അവകാശപ്പെട്ടു. തര്‍ക്കത്തിലുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി നിര്‍ദേശവും കൂടാതെ ഡോക്യുമെന്ററിയില്‍ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്താനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസിനും അതിന്റെ ആഗോള വിതരണക്കാരായ നെറ്റ്ഫ്‌ളിക്‌സിനും നോട്ടീസ് അയച്ചു

.നേരത്തെ നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് നടന്‍ ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് എന്‍.ഒ.സി. നല്‍കാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയന്‍താര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. നവംബര്‍ 18-നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

‘വേദനിപ്പിച്ചെങ്കിൽ മാപ്പ്’; വിൻസിയോട് ക്ഷമ ചോ​ദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ; അക്കാര്യത്തിൽ തനിക്കും കുറ്റബോധമുണ്ടെന്ന് നടി

0
Spread the love

നടി വിൻ സി അലോഷ്യസിനോട് ക്ഷമ ചോ​ദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. മനഃപൂർവം അങ്ങിനെ ഒന്നും ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത്. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ച് പേർ അഞ്ച് വ്യത്യസ്ത രീതിയിലാണ് എടുക്കുക. വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഷൈൻ വിൻ സിയോട് പറഞ്ഞു. വിവാദങ്ങൾക്കെല്ലാം ശേഷം സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യമായി ഒരുമിച്ച് ഒരേ വേദിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

‘വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. നമ്മള്‍ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല’, ഷൈൻ വിൻ സിയോട് പറഞ്ഞു.

വലിയ വിവാദമായി മാറിയ വിഷയമായിരുന്നു ഇതെന്നായിരുന്നു വിൻ സിയുടെ മറുപടി. ‘കാര്യങ്ങളെല്ലാം ഷൈൻ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെർഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനിൽക്കും’, വിൻ സി മറുപടിയിൽ വ്യക്തമാക്കി. എന്നാൽ, തന്റെ കുടുംബത്തിന് ഇക്കാര്യം മനസ്സിലാകുമെന്നും അവർക്കും പെൺമക്കൾ ഉള്ളതല്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts