Home Blog Page 115

വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും; രാവിലെ എണീറ്റ് കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ല, മന്ത്രി കെ ബി ഗണേഷ് കുമാർ

0
Spread the love

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ ജനപക്ഷത്താണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു

‘സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമാണ്. രാവിലെ എണീറ്റ് കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ല. കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചു. ഇത് പരിശോധിക്കും. വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണം എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും ഉടമകളുടെ ഇഷ്ടാനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ആവശ്യമുയര്‍ത്തി. ഇതൊന്നും പ്രാവര്‍ത്തികമല്ല’, മന്ത്രി പറഞ്ഞു. സമരം ചെയ്യാന്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് അവകാശമുണ്ടെന്നും ചെയ്യട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഷ്ടത്തില്‍ ഓടുന്ന വണ്ടികള്‍ ഒതുക്കിയിടാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കുമെന്നും നഷ്ടം സഹിച്ച് ആര്‍ക്കും ഓടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

എന്നാല്‍ സ്വകാര്യ ബസുകളോടുന്ന മുഴുവന്‍ റൂട്ടുകളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് കമ്മീഷണര്‍ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയിലും വിഷയത്തിന് പരിഹാരമായിരുന്നില്ല. ഇതോടെയാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കിയത്

‘രണ്ട് സിനിമ പൊട്ടി, എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്’; പ്രമോഷൻ പരിപാടിക്കിടെ നടിയും നിർമാതാവുമായ ഷീലു എബ്രഹാം

0
Spread the love

ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ” രവീന്ദ്രാ നീ എവിടെ ? “എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമും ഭർത്താവും തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷീലു എബ്രഹാം പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. ഷീലു എബ്രഹാം കടക്കെണിയിലോ? എന്നും പറഞ്ഞ് ശോകമൂകമായ പാട്ടുവച്ച് കൊടുത്താൽ മതി. അങ്ങനെയെങ്കിലും കുറച്ചുപേർ നൂറ് രൂപ മുടക്കി സിനിമ കാണുമല്ലോ. ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. ഇനി രണ്ട് ഹോട്ടൽ കൂടി പണയം വയ്ക്കാനുണ്ട്. ഇഡിക്കൊക്കെ അറിയാം മൊത്തം പണയമാണെന്ന്. പണ്ട് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ അന്നം കൊടുക്കാൻ കാശില്ലാതായതോടെ അത് നിർത്തി അവരോട് അന്നം മേടിക്കുന്ന അവസ്ഥയായി.

രണ്ട് സിനിമ പൊട്ടി. അതോടെ അന്നദാനമൊക്കെ നിർത്തി. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിനാണ് ഈ പടം എടുത്തത്. ഇത് പൊട്ടിയാൽ അന്നമെല്ലാം മുട്ടും. വീടൊക്കെ വിറ്റു. ബാഡ് ബോയ്‌സ് ഇറങ്ങിയതോടെ അത് വിറ്റ് വാടക വീട്ടിലേക്ക് മാറി. ഇത് അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു. മൊത്തം ദാരിദ്ര്യമാണെന്നേ’- ഷീലു എബ്രഹാം പറഞ്ഞു.ഷീലു എബ്രഹാമിന്റെ വാക്കുകൾക്ക് ധ്യാൻ ശ്രീനിവാസൻ മറുപടിയുമായെത്തി. ഇപ്പോൾ ഷീലു ചേച്ചി പറഞ്ഞത് അഭിനയമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റിയിട്ടില്ലല്ലോ. ഇതുപോലെ പല കോമഡികളും സിനിമയിലുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

0
Spread the love

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. 2024 സെപ്റ്റംബറിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി വിവാഹിതരായിരിക്കുകയാണ് ഇരുവരുംവിവാഹചിത്രങ്ങൾ സീമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജാൻമണി അടക്കം നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സീമ പങ്കുവച്ചിരുന്നു.ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ ആ കുറിപ്പ് പിൻവലിച്ചുകൊണ്ട് സീമ രംഗത്തെത്തി. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ശേഷം ഇരുവരും വിവാഹിതരായതിലുള്ള സന്തോഷത്തിലാണ് കൂട്ടുകാർ.

ഇനി കോടി ക്ലബ്ബുകൾ നിന്ന് കത്തും; രാക്ഷസന്‍ രണ്ടാം ഭാഗം വരുന്നു..

0
Spread the love

2018ല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലറുകളിൽ ഒന്നായിരുന്നു രാക്ഷസന്‍. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. തിയേറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ഐശ്വര്യ ലക്ഷ്മി നായികയായ ഗാട്ടാഗുസ്തിയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നും ഇദ്ദേഹം പറഞ്ഞു.

സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനിൽ അമല പോളായിരുന്നു നായികയായെത്തിയത്. വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാക്ഷസന്‍ എന്ന ചിത്രത്തിനായി ജിബ്രാന്‍ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചര്‍ച്ചയായിരുന്നു. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ക്രിസ്റ്റഫര്‍ എന്ന വില്ലന്‍ കഥാപാത്രമായി രാക്ഷസനിലെത്തിയ ശരവണന്‍ എന്ന നടനും പ്രകടനത്തിലൂടെ കയ്യടി ലഭിച്ചിരുന്നു

എന്നും തലവേദനയാണോ? ബാം വാരിത്തേക്കാൻ വരട്ടെ! യഥാർത്ഥ കാരണം ഇതാകാം..

0
Spread the love

സൈനസൈറ്റിസ് എന്നത് സാധാരണയായി നിരവധി ആളുകളിൽ കണ്ടുവരുന്ന രോഗമാണ്. ജലദോഷമോ, തലവേദനയോ പോലെ സൈനസൈറ്റിസും പലപ്പോഴും ഇടയ്ക്കിടെ ഉണ്ടാവുന്ന അസുഖമാണ്. മൂക്കൊലിപ്പ്, ശ്വസനത്തിലെ ബുദ്ധിമുട്ട്, മുഖത്ത് വേദന, തലവേദന തുടങ്ങിയവയാണ് സൈനസൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങൾ. മിക്കവാറും സൈനസ് ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയോ, അനുബന്ധ പ്രശ്‌നങ്ങളോ ആയിരിക്കാം ഇത്തരം തലവേദനയ്ക്ക് കാരണം. എങ്കിലും നിരന്തരം വരുന്ന സൈനസൈറ്റിസ് ലക്ഷണങ്ങൾ മറ്റെന്തെങ്കിലും രോഗത്തിന്റെ തുടക്കമാകാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്‌സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എമോയിഡ് സൈനസ്, മൂക്കിൻ്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫ‌ിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. എന്നാൽ സൈനസൈറ്റിസിന് ചികിത്സ തേടുകയും, മരുന്ന് കഴിച്ചിട്ടും രോഗം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ ഇത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ (Polyps), സൈനസിൻ്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിൻ്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.

ലക്ഷണങ്ങൾ

സൈനസൈറ്റിസിൻ്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത് ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ. തലവേദനയില്ലെങ്കിൽ അതിന് സൈനസൈറ്റിസ് എന്ന് വിളിക്കാൻ പ്രയാസമാണ്, അലര്‍ജി കാരണവും ഇത്തരത്തില്‍ തലയ്ക്ക് ഭാരം അനുഭവപ്പെടാം. . സാധാരണമായി മൂക്കിന് ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. സ്‌ഫിനോയ്‌ഡ് സൈനസിനെ ബാധിച്ചിട്ടുണ്ടെങ്കിൽ നെറുകയിൽ വേദനയുണ്ടാകാം. അതിരാവിലെയാണ് തലവേദന അധികമായുണ്ടാകുക. പകല്‍ സമയം പുരോഗമിക്കുന്നതിനിടെ തലവേദന കുറഞ്ഞുവരും.

മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ചോദ്യം ചെയ്യലിന് ഹാജരായി

0
Spread the love

മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് സൗബിൻ അഭിഭാഷകനൊപ്പം ഹാജരായത്.

സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തി. സിനിമയിൽ നിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും പൊലീസ് ചോദിച്ചറിയുക എന്നാണ് വിവരം.

ഇരുന്നൂറ്‌ കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു

ടിനി ടോം മുൻപും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്; ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല: മണിയൻപിള്ള രാജു

0
Spread the love

മലയാളത്തിന്റെ അനുഗ്രഹീത നടൻ പ്രേംനസീറിനെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ നടൻ ടിനി ടോം നടത്തിയ പരാമർശം വൻ വൈറലും വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രേം നസീർ ‘എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെ’ന്നായിരുന്നു ടിനിടോം പറഞ്ഞത്. താരത്തിന്റെ പരാമർശം വൈറലായതോടെ സിനിമ രംഗത്തുള്ളവരടക്കം നിരവധി പേർ വൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പ്രേംനസീർ എന്ന അതുല്യ പ്രതിഭയെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് ടിനി ടോം ഇങ്ങനെ സംസാരിച്ചതെന്നും താരം മുൻപും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി പല വിഷയങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ഇനിയെങ്കിലും അമ്മ താരസംഘടന നടനെ നിയന്ത്രിക്കണമെന്നും ആയിരുന്നു പ്രേംനസീറിന്റെ ബന്ധുവും സംവിധായകനും ആയ നിഷാദ് കോയ കുറിച്ചത്. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യ ലക്ഷ്മിയും വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ടിനി ടോമിന്റെ പരാമർശം പ്രേംനസീറിനെ നേരിട്ട് അറിയുന്നവർക്കും ഇടപഴകിയവർക്കും വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും കുടുംബത്തെയും എങ്ങനെ ബാധിക്കും എന്ന് നടൻ ചിന്തിക്കണം എന്നുമായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

എന്തായാലും വിഷയത്തിൽ വിമർശനങ്ങൾ വ്യാപകമായതോടെ നിരുപാധികം മാപ്പുപറഞ്ഞ് ടിനിടോം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ആണെന്ന് ടിനി പറഞ്ഞതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. സംവിധായകൻ ആലപ്പി അഷ്റഫുമായിട്ടുള്ള ഫോൺ സംഭാഷണത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്

താരത്തിന്റെ വാക്കുകൾ

ഒരിക്കലും ഇല്ല. ഒരിക്കലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. മുന്‍പും മണ്ടത്തരങ്ങള്‍ പറഞ്ഞ് ടിനി ടോം വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തുന്നത്. ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതല്‍ സിനിമകള്‍ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീര്‍ സാര്‍. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെത്ത് അറിയുന്നുണ്ട്

മകൾ മരിക്കുന്നതുവരെ ആ പാട്ടാണ് കേട്ടത്; അത് ആ സംവിധായകനോട് പറഞ്ഞിരുന്നു, വിങ്ങുന്ന ഓർമ്മ പങ്കുവെച്ച് സുരേഷ് ഗോപി

0
Spread the love

തന്റെ കുടുംബം തന്റെ സ്വത്താണെന്ന് തോന്നിപ്പിക്കുന്ന ചുരുക്കം ചില മലയാള താരങ്ങളാണ് മമ്മൂക്കയും സുരേഷ് ഗോപിയും ജയറാമും ബിജുമേനോനും മോഹൻലാലുമൊക്കെ. ഇതിൽ തന്നെ സിനിമാക്കാര്യങ്ങളും വീട്ടിലെ കല്യാണ വിശേഷങ്ങളും വിവാദങ്ങളും കുടുംബത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുമൊക്കെയായി മലയാളികൾ ഇടയ്ക്കിടെ കാണാറുള്ള മുഖങ്ങളാണ് നടൻ സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും.

സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണുള്ളത്. ഇതിൽ മൂത്ത മകളുടെ വിവാഹം ഈയടുത്ത് താര കുടുംബത്തോടൊപ്പം തന്നെ ആരാധകരും സോഷ്യൽ മീഡിയയും വലിയ ആഘോഷമാക്കിയിരുന്നു. എന്നാൽ പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമാണ് അകാലത്തിൽ നടനെയും കുടുംബത്തെയും വിട്ടന്ന ലക്ഷ്മി എന്ന താരത്തിന്റെ മകളെ കുറിച്ച്. വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കാർ അപകടത്തിൽ മകളെ നഷ്ടപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഇന്നും വേദനിപ്പിക്കുന്ന ആ ഓർമ്മകളെക്കുറിച്ച് സുരേഷ് ഗോപി ഒരു പരിപാടിയിൽ സംസാരിച്ചതാണ് വൈറലാകുന്നത്.

എന്റെ ജീവിതത്തിൽ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോൾ താങ്ങായത് സംവിധായകൻ സിബി മലയിലാണ്. ഭാര്യ അപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലും അനുജൻ ചെന്നൈയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഏകദേശം ഒന്നര മാസം ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്നത് സിബി മലയിലും ഭാര്യയുമാണ്. അത് ഞാൻ ജീവിതത്തിൽ എപ്പോഴും ഓർക്കുന്നതാണ്. എന്റെ സഹോദരനെപോലെയാണ് അദ്ദേഹം

.ഞങ്ങളുടെ ആദ്യമകൾ ലക്ഷ്മി സിബി മലയിലിന്റെ സാന്ത്വനം എന്ന ചിത്രത്തിലെ ഉണ്ണി വാവാവോ എന്ന ഗാനം കേട്ടാണ് ഉറങ്ങിയിരുന്നത്. അത് ഞാൻ ഒരിക്കൽ സിബിയോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മകൾ ഞങ്ങളെ വിട്ടുപോയത്. അവൾ മരിക്കുന്നുവരെ ആ പാട്ടാണ് കേട്ടിരുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സംഭവമായിരുന്നു. എന്റെ ഉത്തരവാദിത്തങ്ങൾ നിറവേ​റ്റാൻ വേണ്ടി പല ഇഷ്ടങ്ങളും മാ​റ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതിനുമുമ്പുവരെ രാവിലെ മേക്കപ്പിടാൻ വേണ്ടിയായിരുന്നു ഉണർന്നിരുന്നത്. കഴിഞ്ഞ വർഷം മുതൽ ഞാൻ അങ്ങനെയായിരുന്നില്ല. ഇപ്പോൾ ഞാൻ രണ്ടും ചെയ്യുന്നുണ്ട്’- സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്ത് നാളെ ബസ് സമരം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22ാം തീയതി മുതൽ അനിശ്ചിതകാല സമരം

0
Spread the love

സംസ്ഥാനത്ത് നാളെ ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് നാളെ സൂചന പണിമുടക്ക് നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം

അത് ഒറിജിനൽ പുലിപ്പല്ലോ? സുരേഷ് ഗോപിയുടെ മാല ഹാജരാക്കാൻ നടപടിക്കൊരുങ്ങി വനം വകുപ്പ്

0
Spread the love

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനംവകുപ്പ് നോട്ടീസ് നൽകും. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി.

തൃശൂർ ഡി.എഫ്.ഒയ്ക്ക് മുന്നിൽ ആഭരണം ഹാജരാക്കാൻ നിർദേശിക്കും. മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർത്ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് പരിശോധിക്കുന്നതിനാണ് നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമാണ്. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നത് പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനം വകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts