Home Blog Page 116

നിയോം അശ്വിന്‍ കൃഷ്ണ അഥവാ ഞങ്ങളുടെ ഓമി; ദിയയുടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിഅഹാന

0
Spread the love

‘സന്തോഷം കൊണ്ട് കണ്ണുനിറയുക എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒന്നായിരുന്നു. സങ്കടത്തിലോ ദേഷ്യത്തിലോ മാത്രമാണ് എന്റെ കണ്ണുകൾ നിറഞ്ഞിട്ടുള്ളത്. സന്തോഷം ഇന്നേവരെ എനിക്കൊരു തുള്ളി കണ്ണീരു പോലും സമ്മാനിച്ചിട്ടില്ല’ സഹോദരി ദിയ കൃഷ്ണയ്ക്ക് ആൺകുഞ്ഞ് പിറക്കുന്ന കാഴ്ച നേരിൽ കണ്ടത്തിന് പിന്നാലെ നടി അഹാന പറഞ്ഞ വാക്കുകളാണിവ.

നടൻ കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെ ആളാണ് ദിയകൃഷ്ണ. വലിയ ഫാൻ ബേസ് ഉള്ള വ്ലോഗർ എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ദിയ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ദിയ പൂർണ ഗർഭിണിയായിരുന്നു. തന്റെ ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും എല്ലാം തന്റെ ഫോളോവേഴ്സിനെ ഒരു കുടുംബമായി കാണുന്ന ദിയ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ തന്റെ സ്ഥാപനത്തിലെ ജീവനക്കാരികൾ തന്നെ സാമ്പത്തികമായി വലിയ രീതിയിൽ വഞ്ചിച്ചപ്പോഴും ദിയ തന്റെ യൂട്യൂബ് ചാനൽ വഴി എല്ലാം തുറന്നു പറഞ്ഞിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഇത്ര വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതിനെ പറ്റിയും അന്ന് താരം തുറന്നു പറഞ്ഞിരുന്നു.

എന്തായാലും ഇപ്പോൾ താരത്തിന് ഒരു ആൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്തയാണ് ദിയയുടെ വ്ലോഗുകളിലെ ഏറ്റവും പുതിയ വിശേഷം. ഇതുപോലെതന്നെ ആരാധകർ വലിയ ആകാംക്ഷയോടെ ചോദിച്ചിരുന്ന കാര്യമായിരുന്നു കുഞ്ഞിന് വയ്ക്കാൻ പോകുന്ന പേരിനെക്കുറിച്ച്. ഇപ്പോഴിതാ ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി ആഹാന .നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് അഹാന ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു.

, ജൂലൈ 5-ന് വൈകുന്നേരം 7:16-ന്, എന്റെ സഹോദരി ഒരു കുഞ്ഞിന് ജന്മം നൽകി. അവൻ ഈ ലോകത്തേക്ക് വരുന്നത് ഞാൻ കണ്ടു. മനുഷ്യന്റെ ജനനം എത്രമാത്രം മാന്ത്രികവും അതിശയകരവുമാണെന്ന് ഞാൻ നേരിട്ടറിഞ്ഞു. എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അംഗത്തെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ കരുതിയ സമയത്താണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതും എന്നെ പലരീതിയിലും അത്ഭുതപ്പെടുത്തിയതും. എന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷം കൊണ്ടുള്ള കണ്ണുനീർ ഞാനറിഞ്ഞു. ഇപ്പോൾ, ഈ ഓമനത്തമുള്ള, ശാന്തനായ കുഞ്ഞുവാവയോട് എനിക്ക് അടങ്ങാത്ത സ്നേഹവും ഭ്രാന്തമായ ആരാധനയുമാണ്. അവന്റെ കുഞ്ഞിക്കാലുകളും, അവന്റെ ഗന്ധവും, ചുണ്ടുകളും, കണ്ണുകളും എല്ലാം ഞാൻ ഇതിനോടകം സ്നേഹിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ അവനിലെ എല്ലാത്തിനെയും പ്രണയിക്കാൻ ഞാൻ കാത്തിരിക്കുന്നു! നീയം (ഞങ്ങളുടെ ഓമി) എത്തിച്ചേർന്നു,” അഹാന കുറിച്ചു.

ആ ചിത്രത്തിൽ നടൻ സണ്ണി വെയിൻ എടുത്തോണ്ട് നടന്ന കുട്ടിയാണ് ധുരന്ധറിൽ 40കാരൻ രൺവീറിന്റെ നായിക, വിമർശനവുമായി ആരാധകർ

0
Spread the love

ബോളിവുഡ് താരം രൺവീർ സിംഗിന്റെ ‘ധുരന്ധർ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ ഇന്നലെയാണ്പുറത്തിറങ്ങിയത്. മലയാളികൾ അടക്കമുള്ളവരുടെ ശ്രദ്ധ ടീസറിലേക്ക് നീങ്ങാൻ ഒരു പ്രധാന കാര്യമുണ്ട്. സംഭവം വേറൊന്നുമല്ല. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ നടൻ സണ്ണി വെയിൻ എടുത്തുകൊണ്ട് നടന്ന കുട്ടിതാരമാണിപ്പോൾ 40കാരൻ നായികയായി ചിത്രത്തിലെത്തുന്നത്.

ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ കുട്ടിതാരത്തിന്റെ യഥാർത്ഥ പേര് സാറാ അർജുൻ എന്നാണ്. 20 വയസ്സാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രായം. 404 എന്ന ഹിന്ദി ചിത്രത്തിലൂടെ ആറാം വയസിലാണ് സാറാ സിനിമാ ജീവിതം ആരംഭിച്ചത്. സാറയുടെ രണ്ടാമത്തെ ചിത്രമായിരുന്നു വിക്രം നായകനായ തമിഴ് ചിത്രം ദെെവ തിരുമകൾ. പിന്നാലെ ഹിന്ദി,തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഇതിനോടകം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടുഭാഗങ്ങളിൽ ഐശ്വര്യ റായുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അർജുനായിരുന്നു.

അതേസമയം,​ ധുരന്ധറിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ നായികാനായകന്മാർക്കിടയിലെ പ്രായവ്യത്യാസവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. സാറാ അർജുന്റെ പ്രായം 20 വയസാണ്. രൺവീറിന്റെ പ്രായം 40 ആണ്. 20വയസിന്റെ പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ട്.ബോളിവുഡിന് ഇത് എന്തുപറ്റി’,​ ‘സാറയ്ക്ക് ഈ വർഷം 20 പൂർത്തിയാക്കും രൺവീറിന് ഇന്ന് 40 വയസായി എന്നുവെച്ചാൽ ചിത്രം ഷൂട്ട് ചെയ്യുമ്പോൾ സാറയ്ക്ക് 18 വയസ്’,​ ‘രൺവീർ എങ്ങനെയാണ് ഇതിന് സമ്മതിച്ചത്’ – ഇങ്ങനെ പോകുന്നു കമന്റ്

3 മരണങ്ങൾ ഒരു ബോട്ടപകടം; ദുരന്തങ്ങളിൽ പതറാതെ കാന്താര, ചിത്രം ഒക്ടോബർ 2ന് തന്നെ തിയേറ്ററിലെത്തുമെന്ന് നിർമാതാക്കൾ

0
Spread the love

കാന്താര സിനിമയുടെ രണ്ടാം ഭാ​ഗമായ കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ റിഷഭ് ഷെട്ടിയുടെ ജന്മദിനത്തിൽ പങ്കുവച്ച് അണിയറക്കാർ. ബി​ഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ കാന്താര രണ്ടാം ഭാ​ഗം എത്തുമെന്നാണ് അണിയറക്കാർ പോസ്റ്ററിലൂടെ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഒന്നിന് പുറകെ ഒന്നായി സിനിമയെ വിട്ടുപിരിയാതെ ദുരന്തങ്ങൾ പിന്തുടർന്നിരുന്നു. മൂന്ന് പേരാണ് കാന്താര സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവരിൽ അടുത്തിടെ മരിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ബോട്ട് അപകടവും ഉണ്ടായിരുന്നു.

ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ രണ്ടാം ഭാ​ഗത്തിന്റെ റിലീസ് വൈകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ‌ ഈ അഭ്യൂഹങ്ങളെല്ലാം തളളി നിർമാതാക്കളായ ഹോംബാലെ തന്നെ കാന്താരാ പാർട്ട് 1ന്റെ റിലീസ് തിയതി പ്രേക്ഷകരെ അറിയിക്കുകയായിരുന്നു. ഈ വർഷം ഒക്ടോബർ 2 നാണ് കാന്താര പാർട്ട് 1 തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ റിഷഭ് ഷെട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ‘കാന്താര’ ആദ്യഭാഗം റിലീസ് ചെയ്തിരുന്നത്

കെജിഎഫിന് ശേഷം കന്നഡയിൽ നിന്നും ഇന്ത്യയെമ്പാടും തരം​ഗമായി മാറിയ ചിത്രമായിരുന്നു കാന്താര. കന്നഡയിൽ മാത്രം ആദ്യം റിലീസ് ചെയ്ത ചിത്രം പിന്നീട് പ്രേക്ഷകാഭിപ്രായങ്ങളെ തുടർന്ന് മറ്റ് ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തുകയായിരുന്നു. കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. അഭിനയത്തിന് പുറമെ റിഷഭ് ഷെട്ടി തന്നെയാണ് കാന്താരയുടെ രണ്ട് ഭാ​ഗങ്ങളും എഴുതി സംവിധാനം ചെയ്യുന്നത്. കാന്താര ആദ്യ ഭാ​ഗത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കണ്ണടയിൽ രഹസ്യ ക്യാമറയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയില്‍

0
Spread the love

ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്

ക്ഷേത്രത്തിനകത്ത് സുരക്ഷാ ജീവനക്കാര്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കാണുകയായിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.

ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം. ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ആണ് ഇയാള്‍ ഉപയോഗിച്ചത്. ശ്രീകോവിലിന്റെ ഭാഗത്ത് വെച്ചാണ് ക്ഷേത്രം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ആദ്യത്തെ ആൺതരി! പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണ, കണ്ണുനിറഞ്ഞ് അഹാനയും കുടുംബവും

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ ഒരാളും നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയകൃഷ്ണയ കാത്തിരിപ്പിനൊടുവിൽ ഒരു അമ്മയായിരിക്കുകയാണ്. ലൈഫ് സ്റ്റൈൽ വ്ലോഗർ കൂടിയായ ദിയ കൃഷ്ണ തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗത്തെ കുടുംബമായി കാണുന്ന താരം ഗർഭിണിയായിരിക്കെ തനിക്ക് കടന്നു പോകേണ്ടി വന്ന മാനസിക സംഘർഷങ്ങളും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരികളുടെ തട്ടിപ്പുമെല്ലാം ഡീൽ ചെയ്ത് മുന്നോട്ടു പോകേണ്ടി വന്ന അവസ്ഥയുമെല്ലാം വിശദമായി പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ തനിക്ക് ആൺകുഞ്ഞ് പിറന്ന പ്രസവ വീഡിയോയും തന്റെ സബ്സ്ക്രൈബേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ് ദിയ.

പ്രസവത്തിന് മിനിറ്റുകള്‍ മുമ്പാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയിരിക്കുന്നത്. പ്രസവ സമയത്ത് ഭര്‍ത്താവ് അശ്വിന്‍ ഗണേശും അമ്മയും അച്ഛനും സഹോദരിമാരും ദിയക്ക് ഒപ്പമുണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചാണ് വീഡിയോ തുടങ്ങുന്നത്. തനിക്ക് ചെറിയ ഭയം തോന്നുന്നുണ്ടെന്ന് ഇടയ്ക്ക് ദിയ ഭര്‍ത്താവിനോട് പറയുന്നത് വീഡിയോയില്‍ കാണാം.തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

കൃഷ്ണകുമാറും ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരുന്നു. ‘വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി’ എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്.

ഞാന്‍ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആണ്‍കുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്‌സിന് നന്ദി’, എന്നാണ് കുഞ്ഞിക്കാലുകള്‍ പങ്കുവച്ചു കൊണ്ട് അഹാന കുറിച്ചത്.

ദുൽഖറിന്റെ ആ വിജയചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ

0
Spread the love

ദുൽഖർ സൽമാനെ ഒരാക്റ്ററെന്ന നിലയ്ക്കും സ്റ്റാർ എന്ന നിലയ്ക്കും കരിയറിൻ്റെ അടുത്ത ലെവലിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘ലക്കി ഭാസ്കര്‍’. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ‘ലക്കി ഭാസ്കര്‍’. ഒരേ സമയം ആവേശകമായൊരു ഫൈനാൻഷ്യൽ ക്രൈം ത്രില്ലറും ഹൃദയഹാരിയായൊരു കുടുംബ ചിത്രവുമായിരുന്നു ‘ലക്കി ഭാസ്കര്‍’. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ

അടുത്തിടെ ഒരു അഭിമുഖത്തിലൂടെയാണ് വെങ്കി അറ്റ്ലൂരി ലക്കി ഭാസ്‌കറിന് ഒരു രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാവുമെന്ന് അറിയിച്ചത്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും എന്നാൽ ധനുഷ് നായകനായി ‘വാത്തി’ സിനിമയ്ക്ക് തുടർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

‘ ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ’? കുട്ടികളോട് ഷൈൻ‌ ടോം ചാക്കോയുടെ ചോദ്യം, സൂത്രവാക്യത്തിന്റെ ട്രെയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

0
Spread the love

ഷൈൻ‌ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സൂത്രവാക്യം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രസിപ്പിച്ച് തുടങ്ങി ഒടുവിൽ ആകാംക്ഷയുണർത്തുന്ന തരത്തിലുളള രം​ഗങ്ങളാണ് അണിയറക്കാർ ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഒരു ചിത്രമാകും സൂത്രവാക്യം എന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ജൂലൈ 11നാണ് ഷൈൻ ടോം ചാക്കോ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊ‍ഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റ​ഗുല ആണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് പറമ്പോൾ, ശ്രീകാന്ത് കണ്ട്റ​ഗുല, ബിനോജ് വില്യ, മീനാക്ഷി മാധവ്, നസീഫ്, അനഘ, ദിവ്യ എം നായർ, എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സൂത്രവാക്യം റിലീസ് ചെയ്യും.

അതേസമയം വൻ പിന്തുണയാണ് ട്രെയിലറിന്റെ താഴെ ചാക്കോയ്ക്ക് ലഭിക്കുന്നത്. ഇവിടെ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നും ഇനിയങ്ങോട്ട് ഷൈനിന്റെ നല്ല കാലം ആകട്ടെ എന്നും പലരും ട്രെയിലറിന് താഴെ ആശംസിക്കുന്നുണ്ട് .

നിരുപാധികം മാപ്പും ക്ഷമയും പറയുന്നു; പ്രേം നസീറിനെതിരായ പരാമർശത്തിൽ ഖേദവുമായി നടൻ ടിനി ടോം

0
Spread the love

നടന്‍ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. പ്രേം നസീർ ‘എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെ’ന്നായിരുന്നു ടിനിടോം പറഞ്ഞത്. പിന്നാലെ ടിനിടോമിന്റെ പരാമർശത്തിൽ കടുത്ത അതൃപ്തിയുമായി സിനിമ രംഗത്തുള്ളവരടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ടിനിടോമിന്റെ ഖേദപ്രകടനം.

‘നസീർ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. സാറിനെ പറയാൻ ഞാൻ ആരും അല്ല. ഒരു ഇന്റർവ്യൂവിൽ നിന്ന് അടർത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,’ടിനി ടോം പറഞ്ഞു.

‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’; സോഷ്യൽ മീഡിയയിലെ താരം ഹനാൻ ഷാ അഭിനയരംഗത്തേക്ക്

0
Spread the love

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാളൻ. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന സിനിമയിൽ വൈറൽ ഗായകൻ ഹനാൻ ഷായും പ്രധാന വേഷത്തിൽ എത്തുന്നു. ഹനാൻ ഷായുടെ ആദ്യ സിനിമയാണ് കാട്ടാളൻ. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്.

2022 ൽ പുറത്തിറങ്ങിയ ‘പറയാതെ അറിയാതെ’ എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ശ്രദ്ധ നേടിയത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാൻഷാ എന്ന തന്‍റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും അടക്കം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് ഹനാനുള്ളത്. ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്‍റെ വൈറൽ ഗാനങ്ങൾ. വ്ളോഗിലൂടെയും ഹനാന്‍ഷായും കുടുംബവും മലയാളികള്‍ക്ക് പരിചിതരാണ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

കോകിലയ്ക്ക് ലോട്ടറി അടിച്ചു, ആർക്കെങ്കിലും നല്ലത് ചെയ്യെന്ന് ബാല; ഈ കോടീശ്വരന്മാരൊക്കെ എന്തിന് ലോട്ടറി എടുക്കുന്നുവെന്ന് ആരാധകർ

0
Spread the love

നടൻ ബാലയും ഭാര്യ കോകിലയും മലയാളികൾക്ക് സുപരിചിതരാണ്. കുക്കിംഗ് വീഡിയോയിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. അത്തരത്തിൽ ബാല പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

ഒരു സന്തോഷ വാർത്തയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആ സന്തോഷ വാർത്ത വേറെയൊന്നുമല്ല, കോകിലയ്ക്ക് ലോട്ടറിയടിച്ചെന്നതാണ് ബാലയുടെ പുതിയ വിശേഷം. കഴിഞ്ഞ ദിവസത്തെ കാരുണ്യ ലോട്ടറിയാണ് താരപത്നിയെ തേടിയെത്തിയത്. 4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

‘ഭയങ്കര ഹാപ്പി ന്യൂസ്. കാരുണ്യ ലോട്ടറി ടിക്കറ്റ് കോകിലയ്ക്ക് അടിച്ചിരിക്കുകയാണ്. 25,000 രൂപയാണ് കിട്ടിയത്. കോകിലാ, ആർക്കെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യ്. ഓക്കെ’- ബാല പറഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

വേദനിക്കുന്ന കോടീശ്വരന് 25,000 രൂപ ലോട്ടറിയടിച്ചു.’, ‘അല്ലേലും ഉള്ളവന് കിട്ടികൊണ്ടേ ഇരിക്കും ഇല്ലാത്തവന്റെ ഉള്ളതും കൂടെ പോകും’, ‘ആ മനസിനെ അഭിനന്ദിക്കുന്നു ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്’,’ലോട്ടറി വാങ്ങുന്ന കോടീശ്വരൻ’, ‘നല്ല മനുഷ്യർക്ക് ദൈവം ഇതുപോലെ തരും’, ‘ആ ലാസ്റ്റ് ഡയലോഗ് സൂപ്പർ. ഇങ്ങനെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് അധികമാർക്കുമില്ലാത്തതാണ്’, ‘കോടീശ്വരനല്ലേ, എന്തിനാണ് വീണ്ടും ലോട്ടറിയെടുക്കുന്നത്.’- തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. സഹായം ചോദിച്ചുകൊണ്ടും നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts