Home Blog Page 117

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ആളെ സർക്കാർ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ? വിവാദത്തിൽ പ്രതികരിച്ച് മുഹമ്മദ് മന്ത്രി റിയാസ്

0
Spread the love

പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. ജ്യോതി അടക്കമുള്ള രാജ്യത്തെ വിവിധ വ്ലോഗർമാരെയാണ് പണം കൊടുത്ത് സർക്കാർ കൊണ്ടുവന്നത്. ജ്യോതി മൽഹോത്ര കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വ്ലോഗും തയ്യാറാക്കി പുറത്ത് വിട്ടിരുന്നു.

ഇത് വലിയ വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി

മാധ്യമങ്ങളെ വിമർശിച്ച മന്ത്രി, വസ്തുതകൾ അന്വേഷിക്കാതെ വാർത്ത നൽകരുതെന്നും ആരുടെ എങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും തുറന്നടിച്ചു. രാജ്യദ്രോഹകുറ്റം ചെയ്ത ആളെ സർക്കാർ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ ? നല്ല ഉദ്ദേശത്തോടെ, മുൻപും ചെയ്യുന്നത് പോലെയാണ് യൂട്യൂബറായ മൽഹോത്രയെയും വിളിച്ചത്. ചാര പ്രവർത്തി ചെയ്യുന്ന ആൾ എന്ന് അറിഞ്ഞിട്ടല്ല അവരെ കൊണ്ടുവന്നത്. ബോധപൂർവ്വം ഇത്തരം ആളുകളെ സർക്കാർ കൊണ്ടുവരുമോ? പ്രചാരണം നടത്തുന്നവർ ഇഷ്ടം പോലെ ചെയ്തോട്ടെ. അതിൽ ഭയമില്ല. ജനങ്ങൾക്ക് സത്യം അറിയാം, ജനങ്ങൾ കൂടെ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

ഹിറ്റ് സീരിസ് ‘കേരള ക്രൈം ഫയല്‍സിനടിച്ച ഓസ്‍കര്‍’; മമ്മൂട്ടി അയച്ച മെസ്സേജിനെ കുറിച്ച് സംവിധായകൻ

0
Spread the love

മലയാള സിനിമയിലെ ഏറ്റവും അപ്ഡേറ്റഡ് ആയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. അത് സ്റ്റൈലിന്‍റെ കാര്യത്തില്‍ മാത്രമല്ല, ടെക്നോളജിയുടെയും വാഹനങ്ങളുടെയും സിനിമയിലും പുറത്തും നടക്കുന്ന കാര്യങ്ങളിലുമൊക്കെ മമ്മൂട്ടി എല്ലായ്പ്പോഴും അപ്ഡേറ്റഡ് ആയിരിക്കും. അഭിനയ പ്രതിഭയെ എപ്പോഴും തേച്ചുമിനുക്കി സൂക്ഷിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നത് ഈ അപ്ഡേഷന്‍ കൂടിയാണ്. താന്‍ ഭാഗമല്ലാത്ത സിനിമകളും അവ ശ്രദ്ധേയമാണെങ്കില്‍ മമ്മൂട്ടി കാണാറുണ്ട്. കണ്ട് ഇഷ്ടമായാല്‍ അണിയറക്കാരെ അത് നേരിട്ട് അറിയിക്കുകയും ചെയ്യും. മമ്മൂട്ടിയില്‍ നിന്ന് ലഭിക്കുന്ന ഒരു അഭിനന്ദനം വലിയ ആത്മവിശ്വാസമായിരിക്കും അവര്‍ക്ക് പകരുക. യുവാക്കളാണെങ്കില്‍ പ്രത്യേകിച്ചും. ഇപ്പോഴിതാ മമ്മൂട്ടിയില്‍ നിന്ന് മെസേജിനെക്കുറിച്ച് പറയുകയാണ് മലയാളം വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെകേരള ക്രൈം ഫയല്‍സിന്‍റെ സംവിധായകന്‍ അഹമ്മദ് കബീര്‍.

ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഒരു അഭിമുഖത്തില്‍ അഹമ്മദ് കബീര്‍ ഇക്കാര്യം ഓര്‍മ്മിച്ചത്. ഞങ്ങളുടെ ഏറ്റവും വലിയ ഹാപ്പിനെസ് സിരീസ് കണ്ടിട്ട് മമ്മൂക്ക ഞങ്ങള്‍ക്ക് അയച്ച മെസേജ് ആണ്. എനിക്കും അര്‍ജുനും ഹരിശ്രീ അശോകനും സിറാജിനുമൊക്കെ മെസേജ് വന്നു. നന്നായിട്ടുണ്ട്, ഗുഡ് വര്‍ക്ക് എന്ന് പറഞ്ഞിട്ട്. അതൊരു ഓസ്‍കര്‍ അടിച്ച ഫീല്‍ ആയിരുന്നു ഞങ്ങള്‍ക്ക്, അഹമ്മദ് കബീര്‍ പറഞ്ഞു.

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആയ ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു ജൂണ്‍ 20 നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തെത്തിയത്. ആവേശകരമായ പ്രതികരണങ്ങളാണ് സിരീസിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥാകൃത്ത്. ഇന്ദ്രന്‍സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സർക്കാർ ക്ഷണം സ്വീകരിച്ച്, വിവരങ്ങൾ പുറത്ത്

0
Spread the love

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. ടൂറിസം വകുപ്പ് സോഷ്യൽ മീ‌ഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയുമുണ്ട്.

കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്‌തത്. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷൻ നടത്തിയ വ്ലോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. 33കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാൻ സന്ദർശിച്ചതായി തെളിഞ്ഞു. പാകിസ്ഥാനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു. ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തിരുന്നു.

ട്രാവൽ വിത്ത് ജോ’ എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനൽ. ജ്യോതിയുടെ വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ ‘ട്രാവൽ വിത്ത് ജോ’ എന്ന ചാനലിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്‌ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.

നസീർ സാർ അങ്ങനെയുള്ള ആളല്ല, ടിനി ടോം അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ, അത് തിരുത്തണം: ഭാഗ്യലക്ഷ്മി

0
Spread the love

മലയാളത്തിന്റെ അനുഗ്രഹീത നടൻ പ്രേംനസീറിനെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ നടൻ ടിനി ടോം നടത്തിയ പരാമർശം വൻ വൈറലും വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രേം നസീർ ‘എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെ’ന്നായിരുന്നു ടിനിടോം പറഞ്ഞത്. ഇപ്പോഴിതാ ടിനിടോമിന്റെ പരാമർശത്തിൽ കടുത്ത അതൃപ്തിയുമായി സംവിധായകനും പ്രേംനസീറിന്റെ ബന്ധവുമായ നിഷാദ് കോയ രംഗത്തെത്തിയിരുന്നു. പ്രേം നസീറിനെ പോലെ ഒരു ഒരു അതുല്യ പ്രതിഭയെ ടിനി ടോം മനസ്സിലാക്കാത്തത് കൊണ്ടാണെന്നും ചീപ്പ് പബ്ലിസിറ്റി ആയുള്ള നടന്റെ പരാമർശങ്ങൾ താരസംഘടനയായ അമ്മ ഗൗരവമായി എടുക്കണം എന്നുമായിരുന്നു സംവിധായകന്റെ വാക്കുകൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ

പ്രേംനസീർ സാർ അവസാന നാളുകളിൽ സിനിമയില്ലാതെയായപ്പോൾ അടൂർ ഭാസിയുടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന ടിനിടോമിന്റെ പ്രസ്താവന എനിക്ക് കുറേപ്പേർ അയച്ചിരുന്നു. എൺപത്തിയഞ്ചു വരെ മദ്രാസിലുണ്ടായിരുന്ന, അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത, അദ്ദേഹത്തിന്റെ എല്ലാ നന്മയും അനുഭവിച്ച ഞങ്ങൾക്ക് ആ പരാമർശം വേദനിപ്പിച്ചു. അദ്ദേഹത്തെ അവസാന കാലം വരെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന് മുൻപ് തിരുവനന്തപുരത്തെ ഇടപഴഞ്ഞിയിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. ആ സമയത്തും അദ്ദേഹം ഹാപ്പിയായിരുന്നു. ആ സമയമെല്ലാം അദ്ദേഹം ആസ്വദിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുമായിരുന്ന ദിവസങ്ങളായിരുന്നു അത്. അങ്ങനെയുള്ള ഒരാൾ അവസാന ദിവസം അവസരം ലഭിക്കാതെ കരഞ്ഞു എന്ന് പറയുന്നത് ശരിയല്ല.

‘ആര് പറഞ്ഞാലും, ടിനിടോം ആധികാരികതയില്ലാതെ സംസാരിക്കരുതായിരുന്നു. നമ്മൾ കേൾക്കുന്ന കാര്യങ്ങൾ സത്യമാണോ എന്ന് പരിശോധിക്കണം. ചില ആളുകൾ മരിച്ചുപോയ കലാകാരന്മാരെക്കുറിച്ച് അധികാരത്തോടെ ധാരാളം കെട്ടിച്ചമച്ച കഥകൾ പറയുന്നത് യൂട്യൂബ് ചാനലുകളിൽ കേൾക്കാറുണ്ട്. ആ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും, അവരുടെ ബന്ധുക്കൾക്ക് ഇത് കേൾക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല. യൂട്യൂബ് ചാനലുകൾ പണത്തിനുവേണ്ടിയാണ് ഇത് പറയുന്നതെന്ന് നമുക്ക് തോന്നാം.എന്നാൽ ടിനിടോമിനെപ്പോലുള്ള ഒരു നടൻ അഭിമുഖങ്ങളിൽ അത്തരം കാര്യങ്ങൾ പറയരുത്. നിങ്ങൾ കേൾക്കുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. അത് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. നസീർ സർ ജീവിച്ചിരുന്നപ്പോൾ ടിനി സിനിമയിൽ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചവരുമായ ഞങ്ങൾക്ക് ഇത് വേദനയുണ്ടാക്കും. ഇതൊരു നെഗറ്റീവ് പരാമർശമാണ്,’

.‘എല്ലാവരും സ്റ്റുഡിയോയ്ക്ക് പുറത്ത് ഇരുന്ന് കഥകളും വൺലൈനറുകളും പറയാറുണ്ട്. ഞാൻ ഇത് ചെയ്താൽ അത് ശരിയാകില്ല, മറ്റാരെങ്കിലും ഇത് ചെയ്യണം… അവനെ വിളിക്ക്. നസീർ സർ അങ്ങനെയൊക്കെ പറയുന്ന ആളാണ്. അദ്ദേഹം പരാതിപ്പെടുയോ അവസരങ്ങൾക്കായി യാചിക്കുന്ന ആളോ അല്ല. കേരളത്തിൽ നിന്ന് മദ്രാസിലേക്ക് വരുന്ന ഏതൊരാൾക്കും ധൈര്യത്തോടെ പ്രവേശിക്കാൻ കഴിയുന്ന ഒരു വീടായിരുന്നു അത്. അവിടെ ഭക്ഷണമുണ്ടാകും. അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടിനി ടോമിന്റെ പ്രസ്താവന കേൾക്കുമ്പോൾ അവർ എന്തു വിചാരിക്കും? നമ്മുടെ മുത്തച്ഛൻ ഇത്രയും കഷ്ടപ്പെട്ട് മരിച്ചെന്ന് അവർ ചിന്തിക്കില്ലേ. നസീർ സാർ അങ്ങനെയുള്ള ആളല്ല, ടിനി… നിങ്ങൾക്ക് അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ, അത് തിരുത്തണം.’ ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

പ്രവചനം ഫലിച്ചില്ല; പക്ഷേ പണി കിട്ടിയത് ജപ്പാന്റെ വിനോദസഞ്ചാര മേഖലയ്ക്ക്, സുനാമി വരുമെന്ന പ്രവചനത്തിൽ നഷ്ടപ്പെട്ടത് 30,​000 കോടിയുടെ വരുമാനം

0
Spread the love

‘ജപ്പാന്റെ ബാബ വാംഗ’ റിയോ തത്സുകിയുടെ മെഗാ സുനാമി പ്രവചനം പാളിയതിന് പിന്നാലെ അത് സൃഷ്ടിച്ച അങ്കലാപ്പ് ജപ്പാന് സാമ്പത്തിക സുനാമിയായി. വിനോദസഞ്ചാര മേഖലയിൽ ജപ്പാന് 30,​000 കോടി രൂപയുടെ വരുമാനം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ കണക്ക് സർക്കാർ അംഗീകരിച്ചിട്ടില്ല.

ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് മഹാദുരന്തം സംഭവിക്കുമെന്നായിരുന്നു മാംഗ ആർട്ടിസ്റ്റായ തത്സുകിയുടെ പ്രവചനം. മഹാ നഗരങ്ങൾ കടൽ വീഴുങ്ങുമെന്നാണ് തത്സുകി പറഞ്ഞത്. ഇതോടെ ഭൂകമ്പവും മെഗാ സുനാമിയും ഉണ്ടാകുമെന്ന ഭീതിയിലായി ജനങ്ങൾ. ദുരന്തം സംഭവിച്ചില്ലെങ്കിലും പ്രവചനം ജപ്പാന്റെ സാമ്പത്തിക രംഗത്തെയും ടൂറിസത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

സഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി. അടുത്തിടെ തീവ്രത കുറഞ്ഞ നൂറുകണക്കിന് ചെറു ഭൂചലനങ്ങൾ ഉണ്ടായത് ആശങ്ക ഇരട്ടിയാക്കി. ക്യുഷു ദീപ്വിൽ അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടായതും ആശങ്ക വർദ്ധിപ്പിച്ചു. സഞ്ചാരികൾ കുറഞ്ഞതോടെ ഹോങ്കോങ്ങിൽ നിന്നുള്ള ചില ഫ്ലൈറ്റുകളും റദ്ദാക്കേണ്ടിവന്നു. ജനങ്ങളുടെ ഭീതി മാറ്റാൻ ‘താൻ ഒരു പ്രവാചക അല്ല” എന്ന് തത്സുകി പ്രസ്താവന ഇറക്കിയിട്ടും ഫലമുണ്ടായില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്നതാണ് ജപ്പാൻ. ചെറു ഭൂചലനങ്ങൾ ജപ്പാനിൽ സാധാരണമാണ്. ഇവയെ അതിജീവിക്കാൻ ശേഷിയുള്ളതാണ് കെട്ടിടങ്ങൾ.

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് നടന്മാരും; അവർ മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരും, തുറന്നു പറഞ്ഞ് പ്രിയാമണി

0
Spread the love

താരസഹോദരങ്ങളായ സൂര്യയേയും കാർത്തിയേയും കുറിച്ച് മനസുതുറന്ന് നടി പ്രിയാമണി. 916 ഹോൾമാർക്ക് സ്വർണമാണ് രണ്ടുപേരുമെന്ന് പ്രിയാമണി അഭിപ്രായപ്പെട്ടു. സൂര്യയ്ക്കൊപ്പം മുൻപ് രക്തചരിത്ര എന്ന ചിത്രത്തിലാണ് പ്രിയാമണി അഭിനയിച്ചത്. കാർത്തിക്കൊപ്പം പരുത്തിവീരൻ എന്ന സിനിമയിലും നടി അഭിനയിച്ചു. നിർഭാ​ഗ്യവശാൽ ഒരു സിനിമയിൽ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുളളൂവെന്ന് പ്രിയാമണി പറയുന്നു. എന്നാൽ അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വർക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും പ്രിയാമണി മനസുതുറന്നു.

സൂര്യയുമായി പിന്നീട് കോൺടാക്റ്റ് ഒന്നുമില്ലെങ്കിലും കാർത്തിയും, ജ്യോതികയുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും നടി പറഞ്ഞു. ‘വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരൻ കാർത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാൻ. 916 ഹോൾമാർക്ക് സ്വർണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.

കാർത്തിയുമായി ഇപ്പോഴും ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്. എന്റെ എല്ലാ ബർത്ത്‌ഡേയ്ക്കും മുടങ്ങാതെ ആശംസകൾ അറിയിക്കുന്നയാളാണ് കാർത്തി. സൂര്യയുമായി രക്ത ചരിത്രയുടെ സമയത്ത് നല്ല കമ്പനിയായിരുന്നു. എന്നാൽ ആ സിനിമക്ക് ശേഷം ഒരു കോൺടാക്ടുമില്ല. ജ്യോതികയുമായി അത്യാവശ്യം നല്ല കമ്പനിയാണ്. അവരുമായി ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്, പ്രിയാമണി പറഞ്ഞു.

ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ 5 ചിത്രങ്ങൾ ഇതാ..

0
Spread the love

നിരവധി മികച്ച ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിനെത്തുന്നത്. നിരവധി ചിത്രങ്ങൾ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒടിടിയിൽ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രങ്ങളും സ്ട്രീമിങ് ആരംഭിച്ച പ്ലാറ്റ്ഫോമുകളും അറിയാം.

തഗ് ലൈഫ്

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘തഗ് ലൈഫ്.’ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് കാര്യമായ വിജയം ബോക്സ് ഓഫീസിൽ നേടാനായിരുന്നില്ല. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് തഗ് ലൈഫ് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ഉപ്പ് കപ്പുരമ്പു

കീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് കോമഡി ചിത്രമാണ്’ ഉപ്പ് കപ്പുരമ്പു.’ ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കീർത്തി സുരേഷ് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

1990കളിലെ ഒരു തെലുങ്ക് സാങ്കൽപ്പിക ഗ്രാമമായ ചിട്ടി ജയപുരത്ത് നടക്കുന്ന ശവസംസ്കാര ചടങ്ങിലുണ്ടാകുന്ന പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ് കഥ പൂർത്തിയാകുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു

സാരി

പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ അവതരിപ്പിച്ച ചിത്രമാണ് മലയാളം അടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ‘സാരി.’ മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തത്. രവി വർമയാണ് ചിത്രത്തിന്റെ നിർമ്മാണം. രാം ഗോപാൽ വർമ്മയാണ് ചിത്രത്തിന്റെ രചന. ഹിന്ദി,​ തെലുങ്ക്,​ തമിഴ്,​ മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഒടിടി പ്ലാറ്റ്ഫോമായ “Lionsgate Play” യിലൂടെയാണ് സാരി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ആസാദി

ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ആസാദി.’ രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആസാദി. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ ഒരിക്കൽകൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

പരിവാർ

ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പരിവാർ.’ മുഴുനീള കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന പരിവാർ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പരിവാർ ഒടിടിയിലെത്തിയിരിക്കുന്നത്.

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആര്‍ ബിന്ദു

0
Spread the love

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള NSS നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍.ബിന്ദു കുടുംബത്തെ ഫോണില്‍ അറിയിച്ചു. മന്ത്രി ആര്‍ ബിന്ദു മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കും

ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരിൽ

0
Spread the love

ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ ജില്ല വേദിയാകും. അതേസമയം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് (കായികമേള) തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം പാലക്കാട്ടും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്

ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്. സ്പെഷ്യൽ സ്‌കൂള്‍ കലോത്സവം മലപ്പുറത്തായിരിക്കും നടക്കുക. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശ്ശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു

തോക്കും കടലും ആ നിൽപ്പും; ആസിഫ് അലി പടത്തിൽ ജോയിന്‍ ചെയ്ത് നസ്‍ലെനും, വൻ ട്രീറ്റ്‌ ഉറപ്പ് നൽകി ടിക്കി ടാക്ക

0
Spread the love

ആസിഫ് അലിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ടിക്കി ടാക്ക. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ എത്തുന്ന ചിത്രവുമാണ് ഇത്. ചിത്രത്തിന്‍റെ തീരനിരയും ശ്രദ്ധേയമാണ്. നസ്‍ലെന്‍ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നസ്‍ലെന്‍ സിനിമയുടെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സംവിധായകന്‍ രോഹിത് വി എസ് നസ്‍ലെന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിട്ടുണ്ട്. ഒരു കടല്‍ത്തീരത്ത് വലതുകൈയില്‍ തോക്കുമായി നില്‍ക്കുന്ന നസ്‍ലെന്‍ ആണ് ചിത്രത്തില്‍

കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരുക്കേൽറ്റതിനെ ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

ആസിഫ് അലിക്കും നസ്‍ലെനുമൊപ്പം ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വമിഖ ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആസിഫ് അലി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെജിഎഫ് ആണ് ടിക്കി ടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ വൈറൽ ആയിരുന്നു. നൂറ്റി ഇരുപത് ദിവസം കേരളത്തിന് അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിൽ ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുക. വിവിധ ഗെറ്റപ്പുകളിൽ ആണ് ആസിഫ് ചിത്രത്തിൽ എത്തുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts