Home Blog Page 118

ഏതുനിമിഷവും തകരാവുന്ന അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ്ഹോസ്റ്റൽ കെട്ടിടം; എന്തെങ്കിലും ഉണ്ടാകാൻ കാത്ത് നിൽക്കുകയാണോ സർക്കാരെന്ന് ചാണ്ടി ഉമ്മൻ

0
Spread the love

കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാർ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മൻ. കെട്ടിടത്തിന്റെ ഫിറ്റ്നസ് സർക്കാർ സ്വന്തം ചെലവിൽ പരിശോധിക്കണം. ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ.സാധാരണക്കാരന്റെ മക്കൾക്ക് ഇത്ര മതി എന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലാണെന്ന് ഇന്ന് രാവിലെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ ഹോസ്റ്റൽ സന്ദ‍ർശനം. 60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.പഴയ കെട്ടിടത്തിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്‍റെ സിമന്‍റ് പാളികള്‍ മുറികള്‍ക്കുള്ളിൽ അടര്‍ന്നുവീഴുകയാണ്.പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്‍റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോർഡുകളിൽ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്‍ലറ്റുകള്‍ പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.ഒരു വർഷം മുമ്പ് വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്ലറ്റ് കെട്ടിടം പൊളിഞ്ഞു വീണു. പേടിയോടെയാണ് ഹോസ്റ്റലിൽ കഴിയുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർക്ക് പലതവണ കത്ത് കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ഏതു നിമിഷവും തകരുന്ന നിലയിലാണ് കെട്ടിടം എന്നും വിദ്യാർത്ഥികൾ lപറഞ്ഞു.

70കാരിയുടെ പ്രവചനം എന്തായി? ജപ്പാനിൽ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടായോ? മലയാളി യുവാവ് പറയുന്നു!!

0
Spread the love

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയും ലോക മാധ്യമങ്ങളിലും വൻതോതിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു 70 വയസ്സുള്ള ജപ്പാൻകാരി റിയോ തത്സുകിയുടെ ഇന്ന് ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന പ്രവചനം. ഇന്ന് പുലർച്ചെ 4.15ന് ജപ്പാൻ ഒരു മഹാദുരന്തത്തെ നേരിടേണ്ടി വരുമെന്നായിരുന്നു റിയോ തത്സുകിയുടെ ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ പ്രവചനം. 1995 ലെ കോബെ ഭൂകമ്പവും 2011 ലെ തോഹോകു സുനാമിയും പ്രവചിച്ച ആളായതുകൊണ്ട് തന്നെ വൃദ്ധയുടെ ഏറ്റവും പുതിയ പ്രവചനവും ലോകം വലിയ ഗൗരവത്തോടെ ആയിരുന്നു കണ്ടിരുന്നത്. എന്നാൽ ജപ്പാനിൽ ഇപ്പോൾ വൈകുന്നേരം ആയിട്ടും കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ഇതോടെ പ്രവചനം സത്യമാകാൻ പോകുകയാണോയെന്ന ഭീതിയിൽ ആയിരുന്നു ജപ്പാൻ ജനതയും മറ്റുള്ളവരും. എന്നാൽ പ്രവചനത്തിൽ പറയും പോലെ യാതൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്നും ജപ്പാനും സ്ഥലത്തെ ജനങ്ങളും ജീവിതവും വളരെ സാധാരണമായി നീങ്ങുകയാണെന്നും പറഞ്ഞു മലയാളി യുവാവ് റമീസ്പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജപ്പാൻ സമയം രാവിലെ 7.35ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ യുവാവ് റോഡിലൂടെ നീങ്ങുന്നത് കാണാം ‘ജപ്പാനിലെ റോഡൊക്കെ നോക്കൂ. എല്ലാവരും നന്നായി ഉറങ്ങുകയാണ്. ഞാൻ ജോലിക്ക് പോകുന്നു. രാവിലെ 7.35 ആയി. ജോലിക്ക് പോകാനുള്ള സമയമായി. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ജീവനോടെയുണ്ടോയെന്ന് കുറേയാൾക്കാർ ചോദിച്ചിരുന്നു. ഞാൻ ജീവനോടെയുണ്ട്. അൽഹംദുലില്ല. ഇഷ്ടം പോലെയാളുകൾ മെസേജയച്ചിട്ടുണ്ട്. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. ബേജാറാകണ്ട. ചോദിച്ചവർക്കൊക്കെ നന്ദി, നമസ്‌കാരം.’ എന്ന് പറയുന്നത് കേൾക്കാം. എന്തായാലും മലയാളി യുവാവിന്റെ വീഡിയോ കൂടി വന്നതോടെ ജാപ്പനീസ് ജനത സുരക്ഷിതരാണെന്നും 70കാരിയുടെ പ്രവചനം യാതൊരു അടിസ്ഥാനവും ഇല്ലാത്തതും ആണെന്ന വിലയിരുത്തലിൽ എത്തിയിരിക്കുകയാണ് ലോകം.

അതേസമയം 70കാരിയുടെ പ്രവചനം ജാപ്പനീസ് ടൂറിസത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ദുരന്ത സഞ്ചാരികളുടെ വൻ ഇടിവാണ് ബുക്കിംഗ് സംഭവിച്ചിരിക്കുന്നത്. ജപ്പാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങും 83% കുറഞ്ഞു.

ക്രിക്കറ്റ് താരം സുരേഷ് റെയ്നയും സിനിമയിലേക്ക്..

0
Spread the love

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സിഎസ്കെ ആരാധകരുടെ സ്വന്തം ചിന്നത്തലയുമായ സുരേഷ് റെയ്ന സിനിമയിലേക്ക്. അണിയറയിൽ ഒരുങ്ങുന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് റെയ്ന സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നത്. ക്രിക്കറ്റ് ആസ്പദമാക്കി എടുക്കുന്ന ചിത്രം ലോ​ഗൻ എന്ന സംവിധായകനാണ് ഒരുക്കുന്നത്. അതേസമയം ഇത് സുരേഷ് റെയ്നയുടെ ബയോപിക് ആകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. ചെന്നൈയിൽ വച്ച് വെള്ളിയാഴ്ചയാണ് സിനിമ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്

ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവന്നിട്ടില്ല. സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ടി മുത്തുരാജ്- പ്രൊഡക്ഷൻ ഡിസൈനർ, സുപ്രീം സുന്ദർ- സ്റ്റണ്ട് കൊറിയോഗ്രാഫർ. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.

മണിക്കൂറിൽ ഒരു ലക്ഷം സമ്പാദിച്ചിട്ടും സ്വന്തം അമ്മ തൊഴിലുറപ്പിന് പോകേണ്ട ദുരവസ്ഥ? വിമർശനങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ

0
Spread the love

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വിജയിയായിരുന്നു അഖിൽ മാരാർ. അൻപത് ലക്ഷം രൂപയും ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും താരത്തിന് സമ്മാനമായി ലഭിച്ചിരുന്നു. സംവിധായകനായി ആയിരുന്നു എന്റർടൈൻമെന്റ് ഇൻഡസ്ട്രിയൽ തുടക്കമെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ആയിരുന്നു അഖിലിന് പ്രേക്ഷക പിന്തുണയും പ്രീതിയും കൂടിയത്. ബിഗ് ബോസിന് ശേഷവും താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ഉയർച്ചകളും എല്ലാം തന്നെ ആരാധകരോട് പങ്കുവയ്ക്കുമായിരുന്നു. തന്റെ സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്തിയതുമെല്ലാം താരം ആരാധകരോട് പങ്കുവെച്ചിരുന്നു. ഈയടുത്ത് ഒരു മണിക്കൂറിൽ ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന നിലയിലേക്ക് താൻ വളർന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. അപ്പോഴെല്ലാം അഖിൽ നിരന്തരം കേട്ടുകൊണ്ടിരുന്ന വിമർശനം ആയിരുന്നു എന്തുകൊണ്ട് മാതാപിതാക്കളെയും ഈ നിലയ്ക്ക് പരിഗണിക്കുന്നില്ല എന്നും അമ്മ ഇപ്പോഴും തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിന് പിന്നിലെ കാരണമെന്ത് എന്നുള്ളതും. ഇപ്പോഴിതാ താൻ അമ്മയെയും കുടുംബത്തെയും തഴഞ്ഞുവെന്ന ചോദ്യങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള വീഡിയോ സഹിതം ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ.

തന്റെ എല്ലാ ആവശ്യങ്ങളും മകൻ നിറവേറ്റിത്തരുന്നുണ്ടെന്നും തന്റെ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനാണ് താൻ തൊഴിലുറപ്പിന് പോകുന്നത് എന്നാണ് വിഡിയോയിൽ താരത്തിന്റെ അമ്മ പറയുന്നത്. എത്രയോ വർഷങ്ങളായി ഇങ്ങനെയാണ്. തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന പണം കൊണ്ടല്ല താൻ ജീവിക്കുന്നത്. തന്റെ ഒരു മാനസികോല്ലാസത്തിന് തനിക്ക് തൊഴിലുറപ്പിന് പോകണമെന്നും അമ്മ വീഡിയോയിൽ പറയുന്നു

ആൾക്കാര് പറയുന്നത് പോലെ തന്റെ മകൻ നിർബന്ധിച്ച് പറഞ്ഞുവിടുന്നതല്ല. ഇതിലൊന്നും ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടണ്ട. ഞങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടോ, പ്രയാസമോ ഇല്ലെന്നും ഞങ്ങൾ സാധരണക്കാരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമ്മ പറഞ്ഞു. ആശുപത്രിയിലേക്ക് ബസ്സിന് പോകുന്നതുമെല്ലാം സ്വന്തം താൽപര്യങ്ങളുടെ ഭാഗമായാണെന്നും അഖിൽ മാരാരുടെ അമ്മ പറയുന്നു

അഖിലും പിതാവുമായുള്ള വഴക്കിനെ കുറിച്ചും അമ്മ പറയുന്നുണ്ട്. അച്ഛനും മകനുമായുള്ള വഴക്ക് സ്വാഭാവികമല്ലേ എന്നും അതൊക്കെ കുടുംബത്തിലെ കാര്യങ്ങളല്ലേ, അതൊക്കെ വലിച്ചിഴക്കേണ്ട കാര്യമുണ്ടോ എന്നാണ് അമ്മ ചോദിക്കുന്നത്. പലയിടത്തു നിന്നും കേൾക്കുന്നത് ഫേസ്ബുക്കിൽ പറയുക, അധിക്ഷേപിക്കാൻ ശ്രമിക്കുക, ഇതിലൊക്കെ എന്ത് നേട്ടമാണ് ലഭിക്കുന്നത് എന്നാണ് അമ്മ ചോദിക്കുന്നത്. വീഡിയോയിൽ അമ്മയുടെ തൊഴിലുറപ്പ് കൂട്ടുകാരെയും അഖിൽ കാണിക്കുന്നുണ്ട്.

ഇടപ്പള്ളിയില്‍ മിഠായി കാണിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ജാഗ്രത

0
Spread the love

ഇടപ്പള്ളിയില്‍ കുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെയാണ് കടത്താന്‍ നോക്കിയത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

ഇന്നലെ വൈകുനേരം കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നത്. ഇരുവരെയും കാറിലുണ്ടായിരുന്ന സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടികൾ അവ വാങ്ങാൻ കൂട്ടാക്കിയില്ല. കൈയില്‍ പിടിച്ച് വലിച്ചതോടെ കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്

സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം

ആവതുള്ള പ്രായത്തിൽ ആലോചനകളൊക്കെ മുടക്കിയിട്ട് മധ്യവയസ്സിൽ കല്യാണം കഴിപ്പിക്കാൻ മുക്കറയിടുന്ന അമ്മമാരും പെങ്ങമ്മാരും; അമ്മയ്ക്കും സഹോദരിക്കുമെതിരെ വീണ്ടും പ്രശ്‌നേഷ്

0
Spread the love

ഈയിടയ്ക്ക് മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയായ സംഭവമായിരുന്നു ഗ്രീൻ ഹൗസ് ചാനൽ ഉടമ രോഹിത്തും അമ്മയും സഹോദരിയുമായുള്ള പ്രശ്നം. ഒരുപക്ഷേ രോഹിത് എന്നു പറഞ്ഞാൽ മലയാളികൾക്ക് അത്ര എളുപ്പം കത്തില്ല. പക്ഷേ ആവശ്യത്തിന് അത്യാവശ്യത്തിനും എല്ലാവർക്കും വേണ്ട വൃത്തി എന്ന കാര്യത്തിനെ കാണിച്ചു കാണിച്ചു അരോചകമായ എന്തോ ഒന്നാക്കി മാറ്റിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പച്ച വീട്ടിൽ പ്രശ്നേഷ് എന്നു പറഞ്ഞാൽ എല്ലാവർക്കും എളുപ്പം മനസ്സിലാകും .രോഹിത് തങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന് ആരോപിച്ച് അമ്മയും പെങ്ങളും രംഗത്തെത്തുകയായിരുന്നു. നാളുകളായി രോഹിത്തിന്റെ കമ്പനിയിൽ വർക്ക് ചെയ്തതിന് കാര്യമായ പ്രതിഫലം ഒന്നും തന്നെ നൽകിയിരുന്നില്ലെന്നും ഇരുവരും ആരോപിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയ രോഹിത് മോശവും ഗുരുതരവുമായ നിരവധി ആരോപണങ്ങളാണ് അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ ഉയർത്തിയിരുന്നത്. ഇപ്പോഴിതാ അമ്മയെയും സഹോദരിയെയും അധിക്ഷേപിച്ച് വീണ്ടും പോസ്റ്റുമായി രംഗത്തെത്തി ഇരിക്കുകയാണ് രോഹിത്.

രോഹിത്തിന്റെ പോസ്റ്റ്

അനിയത്തിയെ നിർത്തിക്കൊണ്ട് ചേട്ടൻ കല്യാണം കഴിക്കരുത്. എന്റെ കല്യാണത്തിന് എന്റെ അമ്മയുടെ പക്കൽനിന്നും ഞാൻ ഒരുപാട് കേട്ട ഒരു ഡയലോഗ് ആണിത്.

ആണുങ്ങൾക്ക് കല്യാണപ്രായം എന്നൊന്നുമില്ല. അനിയത്തിയെ കെട്ടിക്കണം, വീടുവെക്കണം, കുടുംബംനോക്കണം, അനിയത്തിയുടെ പേറെടുക്കണം, അളിയനെ തീറ്റണം… ഇതൊക്കെ കഴിഞ്ഞിട്ട് പിന്നെ ആണുങ്ങൾ എപ്പോഴാണ് സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടത്

മൂക്കിൽപ്പല്ലും വന്ന് നടുവുമൊടിഞ്ഞ് ചാവാറാവുമ്പോൾ എന്തിനാണ് കല്യാണം, ആ സമയത്ത് വേണ്ടത് ആശുപത്രിയും ഹോം നേഴ്‌സുമൊക്കെയല്ലേ പുരുഷന് ആവതുള്ള പ്രായത്തിൽ അവനുവന്ന ആലോചനകളൊക്കെ മുടക്കിയിട്ട് അവന്റെ മധ്യവയസ്സിൽ കല്യാണം കഴിപ്പിക്കാൻ മുക്കറയിടുന്ന അമ്മമാരെയും പെങ്ങമ്മാരേയും കണ്ടിട്ടുണ്ടോ

സത്യത്തിൽ അത് അവനോടുള്ള സ്‌നേഹംകൊണ്ടല്ല, മറിച്ച് അവനെ പിഴിഞ്ഞ് അവന്റെ ചാറുമുഴുവനും എടുത്തിട്ട് ഇനി അവന്റെ വാർധക്യത്തിൽ അവനെ നോക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് അവനെ ഒഴിവാക്കുന്ന കാഴ്ചയാണത്.

എന്തൊരു ലോകമാണല്ലേ പുരുഷനെ എല്ലാവര്ക്കും നന്നായിട്ട് മുതലാക്കാം, അവനത് തിരിച്ചറിഞ്ഞുവെന്ന് കണ്ടാൽ പിന്നെ victim card ആയി അവൻ ഭൂലോക പിഴയായി, ആജന്മ ശത്രുവായി

തന്റെ ഭാഗത്താണ് തെറ്റെങ്കില്‍ പോലും വഴിയെ പോകുന്നവനെ ചീത്ത വിളിക്കും; മമ്മൂക്കയുടെ ഡ്രൈവിംഗിനെ കുറിച്ച് മനോജ് കെ ജയനും സുധീഷും

0
Spread the love

മമ്മൂട്ടിയുടെ വണ്ടി ഭ്രാന്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡ്രൈവറെ പിന്‍സീറ്റിലിരുത്തി വണ്ടിയോടിച്ച് പോകുന്ന മമ്മൂട്ടിയാണ് ഒരുപക്ഷെ എല്ലാവരുടെയും മനസിലുള്ളത്.വാഹനങ്ങളോട് അമിത താത്പര്യം പുലർത്തുന്ന താരം കാറൊക്കെ പറപ്പിച്ചാണ് പോകുന്നതെന്ന് കണ്ടാലേ അറിയാം. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൂടെയുള്ള യാത്രാനുഭവം പങ്കിടുകയാണ് നടന്മാരായ മനോജ് കെ ജയനും സുധീഷും. സിനിമയുടെ പ്രമോഷൻ ചടങ്ങിലാണ് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞത്.വാഹനങ്ങളോട് അമിത താത്പര്യം പുലർത്തുന്ന താരം കാറൊക്കെ പറപ്പിച്ചാണ് പോകുന്നതെന്ന് കണ്ടാലേ അറിയാം. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൂടെയുള്ള യാത്രാനുഭവം പങ്കിടുകയാണ് നടന്മാരായ മനോജ് കെ ജയനും സുധീഷും. ഇവരുടെ ഏറ്റവും പുതിയ ചിത്രമായ ധീരന്റെ പ്രമോഷൻ ചടങ്ങിലാണ് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞത്

മനോജ് കെ ജയന്‍ പറയുന്നത് ഇങ്ങനെ..

മമ്മൂക്ക ഭയങ്കര സ്പീഡാണ്. പറപ്പിക്കും. അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റെങ്കില്‍ പോലും വഴിയെ പോകുന്നവനെ ചീത്ത വിളിക്കും. കാറില്‍ ഇരിക്കുന്ന നമുക്കറിയാം മമ്മൂക്കയുടെ ഭാഗത്തും തെറ്റുണ്ടെന്ന്. പക്ഷെ സമ്മതിച്ചു തരില്ല.

സുധീഷ് പറയുന്നത് ഇങ്ങനെ…

വല്ല്യേട്ടന്റെ ഷൂട്ടിന്റെ സമയത്ത് ഓട്ടോക്കാരനെ ചീത്തപ്പറഞ്ഞിട്ടുണ്ട്. ഓട്ടോക്കാരന്‍ ഞെട്ടിപ്പോയി, ഭയങ്കര ഹാപ്പിയായി. മമ്മൂക്ക എന്നെ ചീത്ത പറഞ്ഞുവോ എന്നായി. മമ്മൂക്കാ ഇനിയും പറ, ഇനിയും പറ എന്നായി. മമ്മൂക്ക തെറിവിളിച്ചപ്പോള്‍ അവന്‍ ഹാപ്പി ആയി

ഫഹദ് ഫാസിലും നിവിൻ പോളിയും മമിത ബൈജുവും ഒരുമിക്കുന്നു; ചിത്രം ബത്ലഹേം കുടുംബയൂണിറ്റ്

0
Spread the love

തൊട്ടതെല്ലാം ഹിറ്റ് ആക്കുന്ന സംവിധായകൻ എന്നതിലുപരി ഗിരീഷ് എ.ഡി താൻ ചെയ്തു വെച്ച സിനിമകളുടെ ജനപ്രിയത കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും പ്രേമലുവുമെല്ലാം മലയാളികൾ റിപ്പീറ്റ് അടിച്ചു കാണുന്ന ചിത്രങ്ങളുമാണ്. അതുകൊണ്ടുതന്നെ ഗിരീഷ് എ ഡിയുടെ അടുത്ത പടം ഏതെന്ന് ആകാംക്ഷയോടെ മലയാളികൾ എന്നും ചോദിക്കാറുണ്ട്.

പ്രേമനുവിനു ശേഷം പ്രേമലു2വിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പ്രേമലുവിന്റെ രണ്ടാം ഭാഗം സംഭവിക്കില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ ഗിരീഷിന്റെ അടുത്ത പടം നിവിൻ പോളിയെ നായകനാക്കി ആയിരിക്കുമെന്നും വാർത്തകൾ പരന്നിരുന്നു. ഇപ്പോഴിതാ സംഗതി യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി തന്നെ.

നിവിൻ പോളി ഗിരീഷ് എഡി കോംബോ തന്നെ വലിയ പ്രതീക്ഷ ഉണർത്തുമ്പോഴാണ് നിവിൻ പോളിയുടെ ഏറ്റവും പുതിയ പോസ്റ്റ്. താരം പോസ്റ്റ് ചെയ്ത ഫോട്ടോയിൽ നായിക കഥാപാത്രം കൈകാര്യം ചെയ്യുന്ന മമിത ബൈജുവിനെയും ദിലീഷ് പോത്തൻ ശ്യാം പുഷ്കർ ഫഹദ് ഫാസിൽ എന്നിവരെയും കാണാം.

ബത്ലഹേം കുടുംബയൂണിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേരുന്ന ഭാവന സ്റ്റുഡിയോസാണ്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ബത്ലഹേം കുടുംബയൂണിറ്റ്. മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ് ബത്ലഹേം കുടുംബയൂണിറ്റിന് തിരക്കഥയൊരുക്കുന്നത്. പ്രേമലുവിന് ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമക്കും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജ്മല്‍ സാബുവാണ് ക്യാമറാമാന്‍. ഓണത്തിന് ശേഷം ബത്ലഹേം കുടുംബയൂണിറ്റിന്റെ ഷൂട്ടിങ് ആരംഭിക്കും.

‘സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയുമുണ്ടാകും’; ആശുപത്രി കെട്ടിടം വീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

0
Spread the love

മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്

ഈ വിവരദോഷിക്ക് ‘അമ്മ’ സംഘടന നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകൂ; പ്രേം നസീറിനെതിരായ ടിമി ടോമിന്റെ പരാമർശത്തിൽ ചുട്ട മറുപടിയുമായി സംവിധായകൻ

0
Spread the love

മലയാളത്തിന്റെ അനുഗ്രഹീത നടൻ പ്രേംനസീറിനെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ നടൻ ടിനി ടോം നടത്തിയ പരാമർശം വൻ വൈറലും വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രേം നസീർ ‘എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെ’ന്നായിരുന്നു ടിനിടോം പറഞ്ഞത്. ഇപ്പോഴിതാ ടിനിടോമിന്റെ പരാമർശത്തിൽ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും പ്രേംനസീറിന്റെ ബന്ധവുമായ നിഷാദ് കോയ.

നിഷാദ് കോയയുടെ കുറിപ്പ്

ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്,പരിചയപ്പെടാറുണ്ട്..അവരിൽ ബുദ്ധിയുളളവരുണ്ട്,വിവരമുളളവരുണ്ട്,മര്യാദക്കാരും,മര്യാദകെട്ടവരുമുണ്ട്…പക്ഷെ പബ്ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്നവിവരദോഷികളായവരുമുണ്ട്.അത്തരം ഒരു മാന്യദ്ദേഹമാണ് ടിനി ടോം എന്നമിമിക്രി, സ്കിററ്, സിനിമാപ്രവർത്തകൻ.

പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല. മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിനി ടോം പറഞ്ഞ വാക്കുകളാണ്, ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിനി ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.

മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിനി ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പിട്ട് നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വച്ച് നടക്കേണ്ടിയും വന്നിട്ടില്ല.1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ്.

പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിലും, നാഷണൽ ഫിലിം, അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും, മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോഴാണ്

(അടുർഭാസിയുടേയും,ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം…ടിനി ടോം നോട്ട് ചെയ്യുമല്ലോ) 1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ”ധ്വനി” 1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം.

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല.പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.അതിനുളള സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു

അത് കൊണ്ട് മിസ്റ്റർ ടിനി ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്ലീഷിൽ Shut up …എന്ന് പറയും.

അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക്,നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ. ഒരു കരുതൽ നല്ലതാ’. എം.എ നിഷാദ് കുറിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts