Home Blog Page 119

മുഖ്യമന്ത്രിയാകാൻ വിജയ്? ബിജെപി തമിഴ്‌നാട്ടിൽ വിഷവിത്ത് വിതയ്ക്കില്ലെന്നും നടൻ

0
Spread the love

രാഷ്ട്രീയത്തിൽ പടയൊരുക്കം തുടങ്ങി ഇളയ ദളപതി വിജയ്. തന്റെ രാഷ്ട്രീയ പ്രവേശവും പാർട്ടി പ്രഖ്യാപനവും സിനിമസ്റ്റൈലിലാക്കിയ വിജയ് ഇപ്പോൾ ഇതാ മറ്റൊരു പ്രഖ്യാപനത്തിലൂടെ ആരാധകരെ മാത്രമല്ല രാഷ്ട്രീയ നിരീക്ഷകരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയക്കാരനുമായ വിജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം (ടിവികെ) ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് വഴി രാഷ്ട്രീയത്തിൽ തുടക്കകാരനായ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് ഡയറക്ട് എൻട്രിയാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പടർത്തി പാർട്ടി ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്.

പരസ്യമായിട്ട് മാത്രമല്ല, അടച്ചിട്ട വാതിലുകൾക്ക് പിന്നിലും എന്ന നടന്റെ പ്രസ്ഥാവന ചിലർക്കെങ്കിലും കൊണ്ടിരിക്കും.”പ്രത്യയശാസ്ത്രപരമായ ശത്രുക്കൾ” എന്ന് വിശേഷിപ്പിച്ചവരുമായി കൈകോർക്കുന്നതിനുള്ള ഏതൊരു സാധ്യതയും വിജയ് നിരസിച്ചു, ബിജെപി “മറ്റൊരിടത്തും വിഷത്തിന്റെ വിത്തുകൾ വിതച്ചേക്കാം, പക്ഷേ തമിഴ്‌നാട്ടിൽ അങ്ങനെയല്ല” എന്ന് അദ്ദേഹം പറഞ്ഞു. “അണ്ണയെയും പെരിയാറിനെയും എതിർക്കാനോ അപമാനിക്കാനോ തമിഴ്‌നാട്ടിൽ വിജയിക്കാനോ നിങ്ങൾക്ക് കഴിയില്ല. ബിജെപിയുമായി കൈകോർക്കാൻ ടിവികെ ഡിഎംകെയോ എഐഎഡിഎംകെയോ അല്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഡിഎംകെയെയും ബിജെപിയെയും ടിവികെ എപ്പോഴും എതിർക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജയ്ക്ക് പാർട്ടി നൽകി. ടിവികെ അംഗത്വ അടിത്തറ വികസിപ്പിക്കാനും തീരുമാനിച്ചു, സംസ്ഥാനത്ത് രണ്ട് കോടി അംഗങ്ങളെ ചേർക്കുക എന്ന ലക്ഷ്യം വെച്ചു. ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി, ഈ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ തമിഴ്‌നാട്ടിലുടനീളം വിജയ് സംസ്ഥാനവ്യാപകമായി ഒരു പര്യടനം നടത്തും, വോട്ടർമാരെ കാണുകയും പിന്തുണ സമാഹരിക്കുകയും ചെയ്യും.

16 വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല; ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നെന്ന് ആമിർ ഖാൻ

0
Spread the love

ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആമിർ ഖാൻ. റീനയുമായുളള വേർപിരിയലിന് ശേഷം താൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുവെന്നാണ് ആമിർ പറഞ്ഞത്. ക്വായമത് സെ ക്വായമത് തഖ് എന്ന സിനിമയിൽ‌ പ്രവർത്തിച്ച സമയമാണ് ആമിർ ഖാനും റീന ദത്തയും തമ്മിൽ പ്രണയത്തിലായത്. തുടർന്ന് 1986 എപ്രിൽ 18ന് വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് ആമിർ ഖാനുളളത്. കുറെക്കാലം നല്ല രീതിയിൽ പോയ ബന്ധമായിരുന്നു ഇത്.

എന്നാൽ 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002ൽ ചില അസ്വാരസ്യങ്ങളെ തുടർന്ന് ആമിറും റീനയും വേർപിരിയുകയായിരന്നു. റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു ഞാൻ.

ആ സമയത്തൊന്നും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. മദ്യപാനം കൂടിയത് കാരണം എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്നെ തന്നെ കൊല്ലാൻ ശ്രമിച്ചു, ആമിർ ഖാൻ കൂട്ടിച്ചേർത്തു. റീന ദത്തയ്ക്ക് ശേഷം കിരൺ റാവുവിനെ 2005ൽ ആമിർ ഖാൻ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും കുറച്ചുവർഷത്തിന് ശേഷം വേർപിരിയലിലേക്ക് എത്തി. 2021ലാണ് ആമിറും കിരണും വേർപിരിഞ്ഞത്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

0
Spread the love

സംസ്ഥാനത്ത് ഇന്ന് മുതൽ ജൂലൈ 06 വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.ജൂലൈ 4 മുതൽ 7 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 1294 പേരാണ് താമസിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 05 വീടുകൾ ഭാഗികമായി തകർന്നു

എല്ലാം ഡ്രാമ! എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നറിയാം; പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ പ്രതികരിച്ച് നടി പ്രാർത്ഥന

0
Spread the love

മലയാളം സീരിയൽ നടി പ്രാർത്ഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുളള വിവാഹ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ക്ഷേത്രനടയിൽ വച്ച് പരസ്പരം താലി ചാർത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരും തൊടുവിക്കുന്നതുമെല്ലാം ഈ വൈറൽ വീഡിയോയിൽ കാണാമായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുളള ചിത്രം അൻസിയ പങ്കുവച്ചത്. ഞാൻ എന്റെ പ്രിയ സുഹൃത്തിനെ വിവാഹം ചെയ്തു. ടോക്സിക്കായുളള റിലേഷൻഷിപ്പിനേക്കാൾ പതിന്മടങ്ങ് നല്ലത് അൻസിയ എന്ന് വിവാഹ വീഡിയോക്കൊപ്പം പ്രാർത്ഥനയും കുറിച്ചു.

ഇതിന് പിന്നാലെ പലതരത്തിലുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ഇരുവരും സ്വവർ​ഗാനുരാ​ഗികളാണോ, യഥാർത്ഥത്തിൽ നടന്ന വിവാഹമാണോ എന്നിങ്ങനെയുളള ചോദ്യങ്ങളുമായി നിരവധി പേർ എത്തി. ഒടുവിൽ എല്ലാവർക്കുമുളള മറുപടിയുമായി പ്രാർഥന തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വീഡിയോ ചെയ്തതെന്ന് പ്രാർത്ഥന വെളിപ്പെടുത്തി

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും നടി പറഞ്ഞു. തെലുങ്ക് താരങ്ങൾ ചെയ്തത് പോലൊരു റീൽ റിക്രീയേറ്റ് ചെയ്യാൻ നോക്കിയതാണ്. മലയാളികൾ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടിയിട്ടു ചെയ്തതാണ്. എന്നാൽ അവർ അത് ഏറ്റെടുത്ത് വൈറലാക്കിയെന്നും നല്ല കമന്റുകളും ലഭിച്ചെന്നും പ്രാർത്ഥന കൂട്ടിച്ചേർത്തു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻസി വിവാഹം കഴിച്ചതാണ്. ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയിലുളളത്, പ്രാർത്ഥന പറഞ്ഞു

പ്രാർത്ഥനയുടെ തുറന്നുപറച്ചിൽ വീഡിയോയ്ക്ക് പിന്നാലെ നടിയെ വിമർശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ തമാശയ്ക്ക് വേണ്ടി സ്വവർ​ഗ വിവാഹം കഴിച്ച് വീഡിയോ ചെയ്യുന്നത് യഥാർത്ഥത്തിലുളള സ്വവർ​ഗ വിവാഹത്തെ കൂടി അപമാനിക്കലാണ് എന്നാണ് ഒരാൾ കമന്റിട്ടത്.

വീണ്ടും നിപ ഭീതി! 3 ജില്ലകളിൽ ജാഗ്രതാ നിർദേശം

0
Spread the love

സംസ്ഥാനത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

പാലക്കാട് നിപ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തുറന്നുപ്രവർത്തിക്കാൻ പാടില്ല എന്ന് കളക്ടർ അറിയിച്ചു. പ്രദേശത്തെ മൂന്ന്‌ സ്‌കൂളുകൾ താത്കാലികമായി അടക്കാൻ മണ്ണാർക്കാട് എഇഒ നിർദേശം നൽകി

രോഗലക്ഷണങ്ങളോടെ മലപ്പുറം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട്‌ സ്വദേശിനിയായ 38കാരിയ്ക്കാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം പോസിറ്റീവാണ്. നൂറിലധികം പേർ ഇവരുടെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലുണ്ട്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്.കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇവരുടെ ഫലം പോസിറ്റീവായിരുന്നു. തുടർന്നാണ് സാമ്പിൾ പൂനെയിലേക്ക് അയച്ചത്.

ഇതുകൂടാതെ മലപ്പുറം മങ്കടയിൽ മരിച്ച പതിനേഴുകാരിക്കും നിപ സംശയിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക നിപ പരിശോധനാഫലം പോസിറ്റീവാണ്. രോഗം സ്ഥിരീകരിക്കാനായി സാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിസൽട്ട് കൂടി വരുന്ന മുറയ്ക്ക് കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. സ്റ്റേറ്റ് ഹെൽപ് ലൈനും ജില്ലാ ഹെൽപ് ലൈനും രൂപീകരിക്കും.

12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണത്; അപകടം നടന്ന ശുചിമുറി അടച്ചിട്ടതാണ്: പ്രിന്‍സിപ്പൽ

0
Spread the love

12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണ് വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നതെന്ന് പ്രിന്‍സിപ്പൽ വര്‍ഗീസ് പി പൊന്നൂസ്. ചെറിയ രീതിയില്‍ കോണ്‍ക്രീറ്റ് പാളികള്‍ വീഴുമായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിന്റെ പണികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് സര്‍ജിക്കല്‍ ബ്ലോക്ക് മാറ്റാതിരുന്നതെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

‘പുതിയ കെട്ടിടത്തിന്റെ 95 ശതമാനം പൂര്‍ത്തിയാക്കിയിരുന്നു. 14 ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി നടക്കുകയാണ്. അതിന്റെ മിനുക്കുപണികള്‍ ചെയ്യാനുള്ള താമസം കാരണമാണ് ഷിഫ്റ്റിംഗ് വൈകിയത്. ശൗചാലയം തകര്‍ന്ന കെട്ടിടം പൂര്‍ണ്ണമായും ഇടിച്ചുകളഞ്ഞാല്‍ ഓപ്പറേഷന്‍ എവിടെ നടക്കും? രണ്ടുമാസം ഓപ്പറേഷന്‍ മുടങ്ങുന്നത് ഗൗരവമുള്ള കാര്യമാണ്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണ്. ചെറിയ രീതിയില്‍ കോണ്‍ക്രീറ്റുകള്‍ വീഴുമായിരുന്നു. അപ്പോഴും സര്‍ജിക്കല്‍ ബ്ലോക്കിനെ മാറ്റുകയെന്നത് നിസ്സാരമായി എടുക്കാവുന്ന തീരുമാനമല്ല. 12 വര്‍ഷം ദീര്‍ഘകാലയളവാണ്. മികച്ച കെട്ടിടം വരികയെന്നതും വലിയ കാലയളമാണ്. 2021 മുതല്‍ വേഗത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. കൊവിഡ് കാലത്ത് മാത്രമാണ് കാലതാമസം വന്നത്’, പ്രിന്‍സിപ്പൽ വിശദീകരിച്ചു.

തകര്‍ന്ന ടോയിലറ്റ് ബ്ലോക്ക് അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നു. ഡിമോളിഷിംഗ് തീരുമാനം ആയ കെട്ടിടമായതിനാല്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്തിരുന്നില്ല. അത്യാവശ്യം വേണ്ട സുരക്ഷാ കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങോട്ടുള്ള ആക്‌സസ് പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നോയെന്നതില്‍ സംശയമുണ്ട്. അന്വേഷിക്കുമെന്നും പ്രിന്‍സിപ്പൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം രക്ഷാപ്രവർത്തനം കൃത്യസമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഭാര്യയെ ഒരുപക്ഷെ രക്ഷിക്കാൻ കഴിയുന്നുമായിരുന്നുവെന്ന് ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ രംഗത്തുവന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. മന്ത്രി തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും വിശ്രുതൻ പറഞ്ഞു.

ഡയറക്ടറോട് നമ്മളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് സിനിമയിൽ നിന്ന് ഒഴിവാക്കും; ഈ അടുത്ത് വരെ ആ നടൻ അങ്ങനെ ചെയ്തു: സീനത്ത്

0
Spread the love

മലയാള സിനിമ വേണ്ടവിധത്തിൽ പരിഗണിക്കാതെ പോയ കലാകാരന്മാരിൽ ഒരാളാണ് നടി സീനത്ത്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത സീനത്ത് ഇന്നും ഇൻഡസ്ട്രിയുടെ ഭാഗമാണെങ്കിലും അർഹിക്കുന്ന കഥാപാത്രങ്ങൾ മലയാളം അവർക്ക് നൽകിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സിനിമയിൽ വേണ്ടവിധത്തിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കാത്തതിനാലാവാം വേഷങ്ങൾ കുറഞ്ഞതെന്നും സിനിമയിൽ നല്ലൊരു വേഷം ലഭിക്കാത്തതിൽ ഇപ്പോഴും തനിക്ക് വിഷമമുണ്ടെന്നും ഇക്കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു നടിഎന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട പരിഗണനയും മര്യാദയും ലഭിക്കാത്ത ഇടങ്ങളിൽ നിന്നും താൻ ഇറങ്ങി വന്നിട്ടുണ്ടെന്നും തന്റെ അവസരങ്ങൾ മനപ്പൂർവ്വം നഷ്ടപ്പെടുത്തിയവരോട് തുറന്നു ചോദിച്ചിട്ടുണ്ടെന്നും പറയുകയാണ് നടി.

സംവിധായകൻ വിനയന്റെ സെറ്റിൽ നിന്നാണ് താൻ ഇത്തരത്തിൽ ഇറങ്ങി വന്നതെന്ന് സീനത്ത് പറയുന്നു. താൻ ചെന്നപ്പോൾ അവർ റൂം അലോട്ട് ചെയ്തിരുന്നില്ല എന്നും വൈകുന്നേരമേ റൂം ശരിയാകുവുള്ളൂ എന്നു പറഞ്ഞപ്പോൾ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും സീനത്ത് പറയുന്നു. ഇക്കാര്യം യഥാർത്ഥത്തിൽ സംവിധായകൻ അറിഞ്ഞിരുന്നില്ല എന്നും തന്റെ സീൻ എടുക്കാൻ ഇരിക്കെയായിരുന്നു ഇറങ്ങിപ്പോരുന്നത് എന്നും നടി പറയുന്നു. സത്യം പറഞ്ഞാൽ ഇത്തരത്തിൽ ഇറങ്ങി പോരാൻ പാടില്ലായിരുന്നുവെന്നും പറയേണ്ടത് തുറന്ന്പറയണമെന്നും നടി പറയുന്നു. അന്ന്കുറച്ച് സമയം കഴിഞ്ഞപ്പോൾ തനിക്ക് കുറ്റബോധം തോന്നി. സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞുവെന്നും നടി പറയുന്നു.

അതേസമയം സിനിമയിലെ തന്റെ വേഷങ്ങൾ നഷ്ടപ്പെടുത്തുന്നവരെ കുറിച്ചും താരം തുറന്നു പറഞ്ഞു. ‘എന്നെ വിളിച്ച പടങ്ങൾ വേറെ ആൾക്കാർ ചെയ്തിട്ടുണ്ട്. നല്ല റോളുകളാണ് പോയത്. സംവിധായകൻ നമ്മളെ വിളിക്കാൻ പറഞ്ഞിട്ടും വിളിച്ചിട്ടില്ല. ആരാണ് അത് ചെയ്യുന്നതെന്നറിയില്ല. അത് കാണുമ്പോൾ ഭയങ്കര സങ്കടം വരും. ചില നടന്മാർക്കും ആ സ്വഭാവം ഉണ്ട്’.

ഇത്തരത്തിൽ ഒരു നടനെ തനിക്ക് വളരെ വ്യക്തമായി അറിയാമെന്ന് പറഞ്ഞ നടി ‘നിങ്ങൾ വളരെ മോശമാണ് ചെയ്യുന്നതെന്ന്’ അയാളോട് താൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. നടന്റെ പേര് പറയുന്നില്ല. പക്ഷേ അയാളോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഡയറക്ടറോട് വേറെ എന്തെങ്കിലും പറഞ്ഞ് നമ്മളെ ഒഴിവാക്കും. ഒരു പടമല്ല, ഈയടുത്തകാലത്ത് വരെ ചെയ്തു.’- നടി വ്യക്തമാക്കി

സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചത് പാലക്കാട്

0
Spread the love

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി.

രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

ആശുപത്രി കെട്ടിടം വീണു മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
Spread the love

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.

CID മൂസയ്ക്കും എനിക്കും ഇന്ന് 22 വയസ്സ്; സംവിധായകൻ ജോണി ആന്റണിയുടെ കുറിപ്പ് വൈറൽ

0
Spread the love

മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രമാണ് സിഐഡി മൂസ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടചിത്രമായ സിഐഡി മൂസയിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലീം കുമാർ, ജ​ഗതി താരങ്ങൾ അക്ഷരാർത്ഥത്തിൽ തകർത്തഭിനയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നും ചിത്രത്തിന് അസ്വാദകർ ഏറെയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളോളം തന്നെ കാണികൾക്ക് അടുപ്പം തോന്നിയ ആളായിരുന്നു പ്രധാന കഥാപാത്രമായി അഭിനയിച്ച അർജുൻ എന്ന നായയും. ഇപ്പോഴിതാ ചിത്രത്തിന് 22 വയസ്സാകുന്ന ഇന്ന് സംവിധായകൻ ജോണി ആന്റണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജോണി ആന്റണിയുടെ ആദ്യത്തെ സ്വതന്ത്ര സംവിധാന ചിത്രം ആയിരുന്നു സിഐഡി മൂസ.

സംവിധായകന്റെ കുറിപ്പ്

ഇന്ന് CID മൂസ യ്ക്കും , ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ്

ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവർക്കും, എന്നോടൊപ്പം പ്രവർത്തിച്ചവർക്കും, മുന്നോട്ട് പോകാൻ പിന്തുണച്ചവർക്കും ,,, എല്ലാവർക്കും

നന്ദി നന്ദി നന്ദി

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts