Home Blog Page 120

ആദ്യം ദിലീപ് ഇപ്പോൾ പോക്‌സോ കേസ് പ്രതിയായ ഡാൻസ് മാസ്റ്റർ; ഇതിലൊന്നും നിങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലേയെന്ന് നയൻതാരയോട് ആരാധകൻ

0
Spread the love

പോക്‌സോ കേസ് പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്ററോടൊപ്പം പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്‌നേശ് ശിവനും നടിയും നിർമ്മാതാവുമായ നയൻതാരയ്ക്കും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ലൈംഗിക വേട്ടക്കാരന് അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് താരങ്ങളെ ചോദ്യം ചെയ്തത്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് ഇൻഷൂറൻസ് കമ്പനി’ എന്ന ചിത്രത്തിൽ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. ഇതുമായി ബന്ധപ്പെട്ട് വിഘ്‌നേശ് ശിവൻ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. ഇതോടെയാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്.

ജൂലായ് ഒന്നിന് ജാനി മാസ്റ്ററും വിഘ്‌നേശ് ശിവനും ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയും കാൻഡിഡ് വീഡിയോയുമായിരുന്നു അത്. ‘candid and crazy with the dearest #vigneshshivan sir on the sets of #loveinsurancekompany’ എന്നായിരുന്നു ജാനി പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റ് വിഘനേഷ് ശിവൻ റീ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്വീറ്റ് മാസ്റ്റർ ജി എന്നായിരുന്നു വിഘ്‌നേശ് ശിവൻ ഇതിന് അടിയിൽ കുറിച്ചത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേരാണ് വിഘ്‌നേശിനെ വിമർശിച്ച് രംഗത്തെത്തിയത്. സിനിമ നിർമ്മിക്കുന്ന നയൻതാരയ്ക്കും പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു.

വിഘ്‌നേശ് ശിവൻ, നിങ്ങളോട് ജനങ്ങൾക്കുള്ള ബഹുമാനം നഷ്ടപ്പെടാൻ ഇതൊരു കാരണമാകും. ആദ്യം ദിലീപ് ആയിരുന്നു. ഇപ്പോൾ ജാനി മാസ്റ്റർ. ആരോപണവിധേയരായ വേട്ടക്കാരെ ‘വൈബ്’ എന്ന് വിളിക്കുന്നത് തുടരുക, അതിജീവിച്ചവരോടൊപ്പമല്ല. നിങ്ങൾ എവിടെയാണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. നയൻതാര നിങ്ങൾക്ക് ഇതിൽ ഒരു കുഴപ്പവും ഇല്ലേ? ഇതാണോ പവർ കപ്പിൾ?’- എക്സിൽ ഒരു ഉപയോക്താവ് കുറിച്ചു.

2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർ പ്രായപൂർത്തിയാകാത്ത ഒരു ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവരുന്നത്. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പോക്‌സോ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് ധനുഷിന്റെയും നിത്യ മേനനിന്റെയും ‘തിരുചിത്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഗം കറക്കാത്ത’ എന്ന ഗാനത്തിന് മികച്ച കൊറിയോഗ്രാഫിക്കുള്ള ദേശീയ പുരസ്‌കാരം പിൻവലിച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ നയൻതാരയും വിഘ്‌നേശും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആ നടനെ കൊണ്ടുവരാൻ എന്നെ ഏൽപ്പിച്ചു; നിർമ്മാതാവ് ലക്ഷങ്ങൾ പറഞ്ഞു, എന്നാൽ വെറും 25,000 രൂപയിൽ താൻ കാര്യം സാധിച്ചെന്ന് ജഗദീഷ്

0
Spread the love

ഫാലിമി, ഓസ്ലർ,നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ,രേഖചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകൾക്ക് ശേഷം പുതിയ തന്റെ സിനിമകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.

പുതുമുഖ സംവിധായകൻ ദേവദത്ത് ഒരുകുന്ന ധീരനാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ഇപ്പോഴിതാ ഒരു അഭിമുഖ പരിപാടിക്കിടെ തന്റെ കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രം മുത്താരം കുന്ന് പി ഒയിൽ ഗുസ്തി ചാമ്പ്യനും നടനുമായ ധാരാ സിംഗിനെ താൻ എത്തിച്ചതിനെ കുറിച്ച് പറയുകയാണ് ജഗദീഷ്.

ജഗദീഷിന്റെ വാക്കുകൾ

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിനുശേഷമാണ് നായകൻ ദിലീപ് കുമാർ കീഴ്‌പ്പെടുത്തിയ ഫയൽമാൻ, ധാരാ സിംഗ് ആയാൽ നന്നായിരിക്കുമെന്ന് സിബി മലയിലും ശ്രീനിവാസനും തീരുമാനിച്ചത്. ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അപ്പോൾ അടുത്ത ചോദ്യം വന്നു, ആരാണ് ധാരാ സിംഗിനെ എത്തിക്കുക?

ഫോണിൽ മാനേജരെ വിളിച്ച് സംസാരിച്ചു. മാനേജർ പറഞ്ഞു, അപ്പോയിന്റ്‌‌മെന്റ് തരാം, വരൂ എന്ന്.എന്റെ ആദ്യത്തെ ഫ്ളൈറ്റ് യാത്രയാണ്, എന്തു ധൈര്യത്തിലാണ് പോയതെന്നറിയില്ല. നേരേ മുംബയിലേയ്ക്ക് പോയി. പോകുന്നതിന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് സുബ്രഹ്മണ്യ സർ ഒരുകാര്യം പറഞ്ഞിരുന്നു, ജഗദീഷ് ഒരു രണ്ട് ലക്ഷം രൂപവരെ ഓഫർ ചെയ്തോളൂ, അതിൽ കൂടുതൽ കൊടുക്കാനില്ല എന്ന്. നോക്കാമെന്ന് ഞാൻ പറഞ്ഞു.

അങ്ങനെ മുംബയിലെത്തി ധാരാ സിംഗിനോട് ഹിന്ദിയിലും ഇംഗ്ളീഷിലുമായി കഥ പറഞ്ഞു. ഒടുവിൽ പുള്ളി കഥയിഷ്ടമായി, ഇനി പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞു.സിംഗ് സാബ് ഇതൊരു പ്രതിഫലമായി കാണരുത്, ഇതൊരു ബഹുമതി ആണ്, ടോക്കൺ ആണ്, ഞങ്ങളുടെ സ്‌നേഹമാണ്, ഞങ്ങൾ 25,000 രൂപ തരാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ ഒരുനിമിഷം നോക്കി, മലർത്തിയടിക്കുമോയെന്നായിരുന്നു എന്റെ ഭയം. എന്നാൽ അദ്ദേഹം അത് സമ്മതിച്ചു. അത് എന്റെ കഴിവല്ല, അദ്ദേഹത്തിന്റെ വലിയ മനസായിരുന്നു. നമ്മൾ കഴിക്കുന്നത് പോലെതന്നെ സാധാരണ ഭക്ഷണം കഴിക്കുന്ന, സ്‌നേഹ സമ്പന്നനായ സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

ഇനി കുട്ടികൾ മുഖം വീർപ്പിക്കില്ല! കുട്ടികളെ പാട്ടിലാക്കാൻ ഉഗ്രൻ ക്രഞ്ചി ചീസ് ബോള്‍സ് നാലുമണി പലഹാരം വീട്ടിൽ തയ്യാറാക്കാം

0
Spread the love

സ്കൂൾ തുറന്നതോടെ എന്നും വീട്ടിൽ ബഹളമാണ്. അധ്യയന വർഷം ആരംഭിച്ചതിന്റെ പഠന തിരക്കും കുട്ടികളെ ഒരുക്കലും മെരുക്കലുമൊക്കെയായി അമ്മമാർ ഒരേ തിരക്കിലാണ്. എല്ലാ പണിയും തീർത്ത് സ്കൂളിൽ വിട്ടാലോ വൈകുന്നേരം വരുമ്പോൾ കാര്യമായി കഴിക്കാൻ എന്തെങ്കിലും വേണം കുട്ടികൾക്ക്. അതും സ്കൂൾ വിട്ടു വരുമ്പോൾ ലഭിക്കുന്ന നാലുമണി പലഹാരം വ്യത്യസ്തവും ടേസ്റ്റിയും ആയിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നവരാണ് നല്ലൊരു വിഭാഗം കുട്ടികളും. എങ്കിൽ അങ്ങനെ ഒരു വൈറൈറ്റി ഡിഷ് പരീക്ഷിച്ചാലോ. ഉരുളക്കിഴങ്ങും ചീസും ഒക്കെ നിറച്ച ടേസ്റ്റിയായ ക്രഞ്ചി ചീസ് ബോള്‍സ്.

ചീസ് സ്റ്റഫ്ഡ് പൊട്ടറ്റോ ബോള്‍സ്

ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് – 3 എണ്ണംക്ലോണ്‍ഫ്ളോര്‍ – ഒരു ടേബിള്‍ സ്പൂണ്‍ + ഒരു ടീസ്പൂണ്‍കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ഉപ്പ് – പാകത്തിന്മൊസറല്ലോ ചീസ് – ഒരു കപ്പ്(ക്യൂബായി മുറിച്ചത്)മൈദ – ഒരു ടേബിള്‍ സ്പൂണ്‍ബ്രഡ്ഡ് പൊടിച്ചത് – 1/2കപ്പ്എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധംഒരു ബൗളില്‍ ഉരുളക്കിഴങ്ങ് ഉടയ്ക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍, ഉപ്പ് ഇവയെടുത്ത് നന്നായി മിക്‌സ് ചെയ്യുക. മൈദയും ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളോറും വെള്ളത്തില്‍ കലക്കി പേസ്റ്റ് പോലെയാക്കുക.Imageഉരുളക്കിഴങ്ങ് കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് പരത്തി അതില്‍ മുറിച്ചുവച്ചിരിക്കുന്ന മൊസറല്ലോ ചീസ് ഒരു കഷണം വച്ച് വീണ്ടും ഉരുട്ടി മൈദയും കോണ്‍ഫ്ളവറും കലക്കിയതില്‍ മുക്കി ബ്രഡ്ഡ് പൊടിച്ചതിലിട്ട് ഉരുട്ടി ഫ്രിഡ്ജില്‍ 15 മിനിറ്റ് വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറുത്തുകോരിയെടുക്കാം

അമ്മയുടെ പിറന്നാളെന്ന് തൃഷയുടെ പോസ്റ്റ്; അമ്മയോ ഇത് ചേച്ചിയോ എന്ന് കൺഫ്യൂഷനായി ആരാധകർ

0
Spread the love

അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ഗംഭീരമാക്കി തെന്നിന്ത്യന്‍ താരറാണി തൃഷ കൃഷ്ണൻ. അമ്മയുടെ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന തൃഷയുടെ അമ്മ ഉമ കൃഷ്ണനാണ് ചിത്രങ്ങളിലുള്ളത്. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയെയും ചിത്രങ്ങളിൽ കാണാം.

അമ്മയുടെ സൗന്ദര്യമാണ് ഇപ്പോൾ ആരാധകരുടെ സംസാരവിഷയം. അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്റുകൾ. അമ്മയാണോ അല്ലെങ്കിൽ ചേച്ചിയാണോ എന്ന് വ്യക്തമാക്കണമെന്ന് താരത്തിന്റെ പോസ്റ്റിനടിയിൽ മറ്റുചിലർ കമന്റ് ചെയ്യുന്നു. അതേസമയം തൃഷയുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമാണ് അമ്മ ഉമയ്ക്കുള്ളത്. മകളുടെ കരിയറിനായി ജീവിതം മാറ്റി വെച്ച വ്യക്തികൂടെയാണ് ഉമ.

വർഷങ്ങൾക്കു മുമ്പ് എ.എൽ. വിജയ്‌ സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തിൽ മകൾക്കൊപ്പം ഉമയും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം വിശ്വംഭര, തമിഴ് ചിത്രം കറുപ്പ് എന്നിവയാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

ആ വിദ്യാർത്ഥി പറഞ്ഞു റോൾ മോഡൽ ‘നിവിൻ പോളി’യെന്ന്; എന്ത് മ്ലേച്ഛമായ ഉത്തരമാണ് അത്, തുറന്നുപറഞ്ഞ് ഫിറോസ് ഖാൻ

0
Spread the love

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് ഫിറോസ്ഖാൻ. മുൻപ് അവതാരകനായും പല മിനിസ്ക്രീൻ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായും ഇൻഡസ്ട്രിയിൽ സജീവമായിരുന്നു താരം. റിയാലിറ്റി ഷോ സീസണുകളിൽ ഒന്നിൽ ഭാര്യയുമായി ഒരുമിച്ച് എത്തി പെർഫോം ചെയ്തതും സീസണിനു ശേഷം താരത്തിന്റെ ജീവിതത്തിൽ നടന്ന വിവാഹമോചനവും എല്ലാം വലിയ ചർച്ചയായിരുന്നു.

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളുമായി വഴക്കിട്ടും താരം വലിയ വിമർശനങ്ങൾക്ക് മാത്രമായിരുന്നു. ഇടയ്ക്ക് നടൻ മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശങ്ങളും വലിയ വിവാദമായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഫേസ് റ്റു ഫേസ് എന്ന സിനിമയിലും ഫിറോസ് അഭിനയിച്ചിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ മമ്മൂട്ടി രാജാവിനെ പോലെയാണ് പെരുമാറുന്നത്. ആരെങ്കിലും പുള്ളി ഇട്ടതിനെക്കാളും നല്ലൊരു ഷർട്ട് ഇട്ട് വന്നാൽ നിർദ്ദയം അദ്ദേഹമത് ഊരിപ്പിക്കും. അത്തരം ഈ​ഗോയുള്ളയാളാണ് മമ്മൂട്ടി എന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഇപ്പോഴിതാ നടൻ നിവിൻ പോളിയുമായി ബന്ധപ്പെട്ട് താരം നടത്തിയ മറ്റൊരു പരാമർശമാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്.

ഒരു പരിപാടിയുടെ ഭാഗമായി കോളേജിൽ എത്തിയ താൻ വിദ്യാർത്ഥികളിൽ ഒരാളോട് ഏറ്റവും ഇൻസ്പെയർ ചെയ്ത ഒരു വ്യക്തിയുടെ പേര് പറയാൻ പറഞ്ഞു എന്നും ഇതിന് വിദ്യാർത്ഥി നിവിൻ പോളി എന്ന ഉത്തരം നൽകിയെന്നും ആണ് ഫിറോസ് പറയുന്നത്. ഉത്തരം കേട്ടതും ചിരിച്ച് തന്റെ ഊപ്പാട് ഇളകിയെന്നും എന്ത് മ്ലേച്ഛമായ ഉത്തരമാണ് അവന്‍ പറഞ്ഞതെന്നുമാണ് ഫിറോസ് ചോദിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂവിൽ ആയിരുന്നു ഫിറോസിന്റെ തുറന്നുപറച്ചിൽ.

താന്‍ മനസില്‍ സെലിബ്രീറ്റീസായി കാണുന്നത് നടന്മാരെയല്ല. എന്നും സയന്റിസ്റ്റുകളെയും ലോകത്തിന് ഓരോ കാര്യങ്ങള്‍ സംഭാവന ചെയ്ത ആളുകളെയുമാണ്. വേറെ ഏതെങ്കിലും സയന്റിസ്റ്റുകളെയോ ഗാന്ധിജിയെ മറ്റോ ആയിരിക്കും പയ്യൻ പറയുക എന്നാണ് താൻ കരുതിയത് എന്നും അതാണ് തനിക്ക് അത് മ്ലേച്ഛമായിട്ടുള്ള ഉത്തരമായിട്ടാണ് തോന്നിയത് എന്നും ഫിറോസ് പറയുന്നു.

. നിവിന്‍ പോളിയോടുള്ള ദേഷ്യം കൊണ്ടല്ല ഞാന്‍ അത് പറഞ്ഞത്. നിവിനിന്റെ സ്ഥാനത്ത് വേറെ ഏത് കലാകാരന്റെ പേര് പറഞ്ഞാലും അങ്ങനെ തന്നെ തോന്നിയേനേ. നിവിൻ പോളി എന്ന നടന്റെ ഹാർഡ് വർക്കും കഴിവുകളും കണ്ട് ഇൻസ്പെയർ ആയെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞിരുന്നെങ്കിൽ തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞേനെ എന്നും എന്നാൽ നിവിൻ പോളിയുടെ പ്രേമം പോലുള്ള സിനിമകളാണ് അദ്ദേഹത്തെ ഇൻസ്പെയർ ചെയ്തതെന്ന് പറഞ്ഞപ്പോഴാണ് മ്ലേച്ചകരമായി തോന്നിയതെന്നും ഫിറോസ് പറയുന്നു.

മോഡലിന്റെ മരണം; വെളുക്കാൻ ഗ്ലൂട്ടത്തയോൺ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കാർഡിയോളജിസ്റ്റ് പറയുന്നു

0
Spread the love

നടിയും മോഡലുമായ ഷെഫാലി ജരിവാല മരണപ്പെട്ട വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ഗ്ലൂട്ടത്തയോൺ ശരീരത്തിൽ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണെങ്കിലും അതിന്റെ സപ്ലിമെന്റേഷൻ – പ്രത്യേകിച്ച് ഇൻട്രാവണസ് (IV) രീതികളിലൂടെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് ദില്ലിയിലെ സികെ ബിർള ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. സഞ്ജീവ കുമാർ ഗുപ്ത പറയുന്നു.ലഭ്യമായ രീതികളിൽ, ഓറൽ, സബ്ലിംഗ്വൽ സപ്ലിമെന്റുകളാണ് ഏറ്റവും സുരക്ഷിതവും പതിവ് ഉപയോഗത്തിന് ഏറ്റവും സൗകര്യപ്രദവുമാണ്…- ഡോ. ഗുപ്ത പറയുന്നു. ഗ്ലൂട്ടത്തയോൺ ഉപയോ​ഗം ചിലരിൽ അലർജി പ്രതിപ്രവർത്തനങ്ങൾ, ബിപി കൂടുക, കുറയുക എന്നിവയ്ക്ക് കാരണമാകുന്നതായി അദ്ദേഹം പറയുന്നു.

പ്രതിദിനം 250–500 മില്ലിഗ്രാം വരെ സാധാരണമാണ്. അതേസമയം ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉയർന്ന ഡോസുകൾ ഒരു ഡോക്ടറുടെ മാർഗ്ഗനിർദ്ദേശപ്രകാരം മാത്രമേ എടുക്കാവൂ. IV ഡോസുകൾ ഒരു സെഷനിൽ 600 മില്ലിഗ്രാം മുതൽ 2,400 മില്ലിഗ്രാം വരെയാകാമെന്നും ഡോ. സഞ്ജീവ കുമാർ ഗുപ്ത പറഞ്ഞു.ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, പതിവായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഗ്ലൂട്ടത്തയോൺ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ കണ്ട് വിദ​ഗ്ധ ഉപദേശം തേടണമെന്ന് ഡോ. ഗുപ്ത പറയുന്നു.

ആളൊഴിഞ്ഞ കെട്ടിടം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട; രക്ഷാപ്രവർത്തനം ആരംഭിച്ചത് തന്നെ അപകടം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ്, ചാണ്ടി ഉമ്മൻ

0
Spread the love

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ആളൊഴിഞ്ഞ കെട്ടിടമെ ന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കണ്ടെന്നും അപകടം നടന്ന് ഒന്നരമണിക്കൂര്‍ കഴിഞ്ഞെന്നും രക്ഷാപ്രവർത്തനം വൈകുന്നെന്നും എംഎൽഎ പറഞ്ഞു

ഒന്നര മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ​ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട…ഒന്നരമണിക്കൂര്‍ കഴിഞ്ഞു. രക്ഷാപ്രവർത്തനം വൈകുന്നു. എന്തിനാണ് ജനങ്ങളുടെ കണ്ണിൽ ഇങ്ങനെ പൊടിയിടുന്നത് എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

അതേസമയം, തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ പുറത്തെടുത്തത്. കെട്ടിടം തകര്‍ന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി

’News link: https://anweshanam.com/1011983/chandy-oommen-mla-314/?utm_source=socialpromo&utm_medium=whatsappJoin our WhatsApp Group: https://anweshanam.com/wagroup

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

0
Spread the love

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ത്രീ കുടുങ്ങിയത് അറിയാന്‍ വൈകി. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്

14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞത്.

വേടനും അലൻ ജോസ് പെരേരയും തൊപ്പിയും ബിഗ് ബോസ് ഹൗസിൽ ഒരുമിച്ചോ? രേണു സുധിയും ജാസിയുമെല്ലാം എത്തിയാൽ കളി മാറും!

0
Spread the love

മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 7 എത്തുന്നു എന്ന വാർത്ത വന്നതോടുകൂടി ആരൊക്കെയാകും ഏറ്റവും പുതിയ സീസണിലെ മത്സരാർത്ഥികൾ എന്നത് പ്രവചിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ഇത്തവണയും സൂപ്പർതാരം മോഹൻലാൽ തന്നെയാണ്അവതാരകൻ.

ഷോയ്ക്ക് എരിവും പുളിയും പകരാൻ സ്ഥിരം വിവാദ നായകരെയും ബഹളക്കാരെയും കുഴപ്പക്കാരെയും സോഷ്യൽ മീഡിയ എയറിൽ ആക്കുന്നവരെയുമെല്ലാം ബിഗ് ബോസ് സ്ഥിരമായി തിരഞ്ഞുപിടിച്ച് മത്സരാർത്ഥികൾ ആക്കാറുണ്ട്. ഇത്തരത്തിൽ പരസ്പര ബന്ധമില്ലാത്ത പല മേഖലയിലുള്ളവരെ ഒരു വീട്ടിൽ ആക്കി നൂറു ദിവസം പല പല ടാസ്കുകൾ കൊടുക്കും. ഇതിനിടയിൽ പലരും കൊഴിഞ്ഞുപോകും മറ്റുചിലർ വന്നു കേറും. ഇതാണ് ബിഗ് ബോസ് രീതി. ഇത്തരത്തിലുള്ള ഷോയിലേക്ക് ഇത്തവണ ആരൊക്കെ വരുമെന്ന വാർത്തകളും സോഷ്യൽ മീഡിയ കണ്ടന്റുമൊക്കെ വൈറലാകുന്നതിനിടെ പ്രേക്ഷകരുടെ പ്രൊഡക്ഷൻ ലിസ്റ്റ് ആണ് കൗതുകം ആകുന്നത്. മുൻപ് പലതവണയും പ്രേക്ഷകർ പൊതുവേ പ്രവചിച്ചവരും സജസ്റ്റ് ചെയ്തവരും എല്ലാം ബിഗ് ബോസിൽ ഇടം പിടിച്ചിരുന്നു.

ഇത്തരത്തിൽ തുടക്കം മുതലേ കേട്ട പേരുകളിൽ ഒന്നായിരുന്നു അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെത്. കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത്, അനുമോൾ, ജാസി, നടൻ ശരത്ത്, ജിഷിൻ മോഹൻ, അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്നിവരും പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ട്. കൂടാതെ അരുൺ നായർ, അവതാരകൻ റോഹൻ, ബിനീഷ് ബാസ്റ്റിൻ, ബിജു സോപാനം, മായാ കൃഷ്ണൻ, രേഖ രതീഷ്, അവതാരക ശാരിക, ആദിത്യൻ ജയൻ, ലക്ഷ്മി നക്ഷത്ര, അവതാരക മസ്താനി, നാ​ഗ സൈരന്ദ്രി, ശ്രീകല ശശിധരൻ, തൊപ്പി, ബീന ആന്റണി, ആർ ജെ അഞ്ജലി എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ പേരുകൾ.

എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രഡിക്ഷനായിരുന്നു റാപ്പർ വേടന്റേത്. വേടൻ ബിഗ് ബോസ് ഹൗസിലേക്ക് വരുമോ? വന്നാൽ മത്സരത്തിന്റെ ദിശ തന്നെ മാറുമെന്ന് ഒരു കൂട്ടർ ബാധിക്കുമ്പോൾ വേടൻ ബിഗ്ബോസിൽ എത്താൻ യാതൊരു ചാൻസും ഇല്ലെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ‌ അപകടം; കെട്ടിടം ഇടിഞ്ഞുവീണു, നിരവധി പേർക്ക് പരിക്ക്

0
Spread the love

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts