Home Blog Page 121

നരിവേട്ടയും ഒ.ടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം എന്നറിയാം!

0
Spread the love

അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘നരിവേട്ട’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കി. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു നരിവേട്ട. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ടൊവിനോ ചിത്രത്തിലെത്തിയത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

സോണി ലിവിയൂടെയാണ് നരിവേട്ട ഒടിടിയിലെത്തുന്നത്. ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും

അദ്ദേഹം ക്ഷമിച്ചു കാരണം അയാൾ മോഹൻലാലാണ്; ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്ക് മാതൃകയാക്കാം, നടൻ ജോയ് മാത്യു

0
Spread the love

സെലിബ്രിറ്റികളെ പൊതുയിടത്തിൽ കിട്ടിയാൽ മൈക്ക് കൊണ്ട് മൂടുന്ന സംസ്കാരം കേരളത്തിലും സജീവമായിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇക്കഴിഞ്ഞ ദിവസം സർക്കാർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവർത്തകരുടെ തിരക്കിലും പെട്ട് വണ്ടിയിൽ കയറാൻ പെടാപ്പാട് പെടുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ. മികച്ച ദൃശ്യങ്ങളും ഉത്തരങ്ങളും കിട്ടാനുള്ള അമിതാവേശത്തിനിടെ കൂട്ടത്തിലൊരാൾ കയ്യിലെ മൈക്ക് ലാലേട്ടന്റെ കണ്ണിൽ ഇടിച്ചപ്പോൾ പോലും സംയമനവും തന്റെ സ്ഥിരം ശാന്ത സ്വഭാവവും കൈവിടാതെ പക്വതയോടെ പ്രതികരിച്ച നടന്റെ വീഡിയോ വലിയ വൈറലായിരുന്നു.

മൈക്ക് കണ്ണിൽ കൊണ്ടിട്ട് പോലും ശാന്തത കൈവിടാതെ പരിഭവത്തോടെ ‘എന്താ മോനെ ഇത്’ എന്നു ചോദിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഇപ്പോഴും വല്ലാതെ ആഘോഷിക്കുകയാണ്. പിന്നാലെ താരത്തിനോട് ക്ഷമ ചോദിക്കുന്ന മാധ്യമം പ്രവർത്തകന്റെ കോൾ റെക്കോർഡും പുറത്തുവന്നിരുന്നു. ഇതിലും വളരെ മാന്യമായി സ്നേഹത്തോടെ തന്നെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മോഹൻ ലാലിനല്ലാതെ ഇതിലും എളിമയോടെ പെരുമാറാൻ മറ്റൊരു മലയാള താരത്തിനും കഴിയില്ലെന്നാണ് സോഷ്യൽ മീഡിയ നിവാസികളുടെ വിലയിരുത്തൽ. ഇപ്പോഴിതാ വിഷയത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യുവും.

ജോയ് മാത്യുവിന്റെ കുറിപ്പ്

ക്ഷമ ,മാന്യത ,സമാധാനം ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടു . അയാളുടെ പേര് മോഹൻ ലാൽ എന്നാണ് . എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസ്സിലായില്ല. ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ.ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ .അദ്ദേഹം ക്ഷമിച്ചു , കാരണം അയാൾ മോഹൻലാലാണ് .

തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു ,മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു ,കാരണം മറുവശത്ത്‌ മോഹൻ ലാലാണ് . മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ ;അയാളുടെ പേരാണ് മോഹൻലാൽ

ബസ് എവിടെയെത്തി? എല്ലാം ഇനി വിരൽ തുമ്പിലറിയാം; കെ.എസ്.ആർ.ടി.സി ‘ചലോ ആപ്പ്’ വിജയകരം

0
Spread the love

കെഎസ്ആര്‍ടിസി ബസ് വിവരങ്ങള്‍ അറിയാനുള്ള ചലോ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരം. ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുക.

ബസ് സ്റ്റാന്‍ഡിലോ സ്റ്റോപ്പിലോ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ വരുമെന്നുമുള്ള വിവരം ആപ്പിലൂടെ അറിയാന്‍ സാധിക്കും. ആദ്യമായാണ് ബസില്‍ ഈ സംവിധാനം വരുന്നത്. കൂടുതല്‍ അപ്‌ഡേഷന്‍ വരുന്നതോടെ ബസില്‍ ഒഴിവുള്ള സീറ്റിനെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.

നിലവില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ചലോ ആപ്പുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് യാത്രക്കാര്‍ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. സമയക്രമത്തില്‍ വ്യത്യാസം വന്നേക്കാമെങ്കിലും വിവിധ റൂട്ടിലേക്കുള്ള ബസുകളുടെ വിവരം കൃത്യമാണ്. ട്രാവല്‍ കാര്‍ഡുകള്‍ ആപ്പുമായി ബന്ധിപ്പിച്ച് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനുമാകും.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി മൊൈബല്‍ ഫോണുകള്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ബസ് സംബന്ധമായ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും ആപ്പിലൂടെയും ലഭ്യമാകും. ഡിപ്പോയില്‍ വിവരങ്ങള്‍ നല്‍കുന്ന പ്രത്യേക കൗണ്ടറുകള്‍ ഭാവിയില്‍ നിര്‍ത്തിയേക്കും. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലൂടെ വിവരങ്ങള്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപകമാകുന്നു

0
Spread the love

സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപകമാകുന്നു. ബാക്ടീരിയൽ കൻജൻക്ടിവൈറ്റിസിനേക്കാൾ വൈറസ് രോഗമാണ് ഇത്തവണ കൂടുതലും. അതിനാൽ അസുഖം ഭേദമാകാൻ കൂടുതൽ ദിവസം വേണ്ടിവരുന്നു. ചിലരിൽ രോഗതീവ്രതയും കൂടുതലാണ്. രണ്ടുവിധത്തിൽപ്പെട്ടതായാലും രോഗം പെട്ടെന്ന് പടരും. ഒരാൾക്ക്‌ ചെങ്കണ്ണ് വന്നാൽ വീട്ടിലെ മറ്റുള്ളവർക്കും രോഗസാധ്യതയേറെയാണ്. അതിനാൽ കരുതൽ വേണം. ചെങ്കണ്ണ് വന്നാൽ സ്വയം ചികിത്സിക്കരുത്. ചിലരിൽ രോഗം സങ്കീർണമായി കാഴ്ചയെ ബാധിച്ചേക്കാം.

പുറത്തുനിന്നു നോക്കുന്നവർക്ക് ഞാൻ സ്ട്രെഗിളിംഗാവും പക്ഷേ എന്റെ അവസ്ഥ ബെറ്ററാണ്; തന്റെ വരുമാനത്തെക്കുറിച്ച് നടൻ ജി പി

0
Spread the love

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. വ്ളോഗർ എന്ന രീതിയിലും ജിപി ഇന്ന് ഏറെ ശ്രദ്ധേയനാണ്. ഭാര്യയും നടിയുമായ ഗോപിക അനിലിനൊപ്പം ജിപി നടത്തിയ യാത്ര വ്ളോഗുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.യൂട്യൂബ് ചാനലിലേക്ക് കടന്നതിനെ കുറിച്ചും വ്ളോഗിംഗിലൂടെ ശ്രദ്ധ നേടിയതിനെ കുറിച്ചുമൊക്കെ അടുത്തിടെ ഒരു പോഡ് കാസ്റ്റിൽ ജിപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

“2020 ജനുവരിയിലാണ് അല വൈകുണ്ഠപുരമുലു എന്ന സിനിമയിറങ്ങിയത്. അതിനു ശേഷം എനിക്കു മൂന്നു തെലുങ്ക് ചിത്രങ്ങൾ വന്നു. എന്നാൽ ആ വർഷം മാർച്ചോടെ ലോക്ക്ഡൗൺ ആയി. ഞാൻ ഏറ്റവും അധികം സമ്പാദിച്ചത് 2021ൽ വീട്ടിൽ ഇരിക്കുമ്പോഴാണ്, അതായത് ലോക്ക്ഡൗൺ സമയത്ത്.”

” മൂന്നു തെലുങ്ക് പ്രൊജക്റ്റുകൾ കയ്യിൽ നിന്നു പോയതോടെ ഡിപ്രഷനിലേക്കു പോവുമെന്നു തോന്നി, എനിക്ക് ഡിപ്രഷനിലേക്ക് പോവേണ്ടായിരുന്നു. ഞാൻ എനിക്കുള്ള വഴി കണ്ടെത്തുകയായിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്റ്റ്, ജിപി സ്റ്റോറീസ് എന്നൊക്കെ പറഞ്ഞ് എന്റെയുള്ളിലെ ക്രിയേറ്റിവിറ്റി ഞാനേറെ ആസ്വദിച്ച സമയമായിരുന്നു അത്. കണ്ടന്റ് ക്രിയേറ്റർ, സ്റ്റോറി ടെല്ലർ എന്നീ രീതികളിലെല്ലാം സജീവമായി. ഞാൻ രാവിലെ എണീറ്റ് എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നു.”

ഒരു കൊല്ലം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ലോക്ക് ഡൗൺ വന്നു. യൂട്യൂബ് ചാനൽ ഓടുന്നത് എന്റെ ഫ്രണ്ട്സിന്റെ കൂടെ യാത്ര പോവുമ്പോൾ മാത്രമാണ്. പിന്നെ കണ്ടന്റ് ഉണ്ടാക്കാൻ പറ്റുന്നില്ല. അങ്ങനെയാണ് ഒരു ദിവസം, നാളെ മുതൽ ഡെയിലി വ്ളോഗ് പോസ്റ്റ് ചെയ്യും എന്നു ഞാൻ യൂട്യൂബ് ചാനലിലൂടെ അനൗൺസ് ചെയ്യുന്നത്. വീട്ടിലെ പൂച്ചയും പൂന്തോട്ടവും ചെടിച്ചട്ടിയുമൊക്കെ വച്ച് ഞാൻ വ്ളോഗ് ചെയ്തു. 101 ദിവസം ഞാൻ എല്ലാ ദിവസവും വ്ളോഗ് ചെയ്തു. അത് മറ്റാരെയും ബോധിപ്പിക്കാനായിരുന്നില്ല, എന്നെ ബോധിപ്പിക്കാൻ ആയിരുന്നു. അതിനിടയിൽ ലോക്ക്ഡൗൺ മാറി ഭംഗരാജു എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, എന്നിട്ടും ഞാൻ പരിപാടി നിർത്തിയില്ല. 101 ദിവസം ഞാൻ അതു ചെയ്തു. ആ ദിവസങ്ങൾ ഓരോന്നും ഞാൻ ആസ്വദിച്ചാണ് ജീവിച്ചത്.

“ഇപ്പോൾ എന്റെ മുന്നിൽ ഒരു ഹിറ്റില്ല, 10 കൊല്ലമായി ഞാൻ ഇൻഡസ്ട്രിയിൽ ഹിറ്റ് കൊടുത്തില്ല. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ റെലവന്റായൊരു സംഭവമില്ല. പുറത്തുനിന്നു നോക്കുന്നവരുടെ കണ്ണിൽ ജിപി സ്ട്രെഗിളിംഗ് സ്റ്റേജിലാവും. പക്ഷേ ഞാൻ സ്ട്രെഗിൾ ചെയ്യുന്നില്ല. ഞാൻ ഇൻകം ടാക്സ് അയക്കുമ്പോൾ ഓരോ തവണയും എന്റെ അവസ്ഥ ബെറ്ററാണ്,” ജിപി പറഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം; രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായതും അപകടകാരണമാകാമെന്ന് നി​ഗമനം

0
Spread the love

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിന് കാരണം രണ്ട് എഞ്ചിനും ഒരേ സമയം പ്രവര്‍ത്തന രഹിതമായെന്ന് പ്രാഥമിക നിഗമനം. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന്‌ എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു

എയര്‍ ഇന്ത്യ വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു. വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ലാൻഡിങ് ഗിയറിന്‍റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. വൈദ്യുത തകരാര്‍, ഇന്ധനത്തിലെ മായം, എഞ്ചിന്‍ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയും പരിശോധിച്ചു.

ജൂൺ 12 ന് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787 വിമാനത്തിന് കരുത്ത് പകരുന്നത് ജനറൽ ഇലക്ട്രിക് കമ്പനി നിർമ്മിച്ച രണ്ട് എഞ്ചിനുകളാണ്. പറന്നുയർന്നതിന് ശേഷം വിമാനം ഉയരാൻ പാടുപെടുന്നതും പിന്നീട് നിലത്തേക്ക് തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതും അവിടെ വെച്ച് പൊട്ടിത്തെറിക്കുന്നതും വിമാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ലാൻഡിംഗ് ഗിയർ വാതിലുകൾ തുറന്നിരുന്നില്ല, അതായത് വിമാനത്തിന് വൈദ്യുതി നഷ്ടപ്പെട്ടതായോ ഹൈഡ്രോളിക് തകരാർ സംഭവിച്ചതായോ പൈലറ്റുമാർ പറയുന്നു – വിമാനത്തിന് വൈദ്യുതി നൽകുന്ന എഞ്ചിനുകളിലെ സാധ്യമായ പ്രശ്‌നങ്ങളിലേക്ക് ഇത് വീണ്ടും വിരൽ ചൂണ്ടുന്നു.

സെൻസർ ബോർഡ് പേരുമാറ്റാൻ നിർദ്ദേശിച്ച സുരേഷ് ഗോപി ചിത്രം ഹൈക്കോടതി കാണും; അസാധാരനീക്കം

0
Spread the love

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുമ്പാകെ വെച്ചിരുന്നു.

സിനിമ കാണാന്‍ തീരുമാനിച്ചു. അതാണ് ശരിയായ നടപടി. കണ്ടുകഴിഞ്ഞാല്‍ ഉള്ളടക്കം അറിയാന്‍ കഴിയും. സിനിമ കാണാനുള്ള സമയം തീരുമാനിക്കാന്‍ ഹര്‍ജിക്കാരായ നിര്‍മാതാക്കളോട് കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍വെച്ചാവും കോടതി സിനിമ കാണുക.സിനിമ കാണണം എന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകനും മുന്നോട്ടുവെച്ചിരുന്നു. മുംബൈയില്‍ സിനിമ കാണണം എന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് കോടതി നിരാകരിച്ചു. ചിത്രം കൊച്ചിയില്‍വന്ന് കാണാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

‘കുഴപ്പമില്ല മോനേ, പക്ഷേ ഞാൻ നോക്കിവെച്ചിട്ടുണ്ട്’; മൈക്ക് കണ്ണിൽ കൊണ്ട സംഭവത്തിൽ ലാലേട്ടനോട് സോറി പറഞ്ഞ് മാധ്യമപ്രവർത്തകൻ

0
Spread the love

ഇന്നലെ ജിഎസ്ടി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജിഎസ്ടി അടയ്ക്കുന്ന നടനായി മോഹൻലാൽ പുരസ്കാരം കൈപ്പറ്റിയിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമപ്രവർത്തകരുടെ തിരക്കിലും പെട്ട് വണ്ടിയിൽ കയറാൻ പെടാപ്പാട് പെടുന്നതും തിരക്കിനിടെ മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൈക്ക് കണ്ണിൽ ഇടിച്ചപ്പോൾ ദേഷ്യപ്പെടാതെ പ്രതികരിച്ചതിന്റെയും ലാലേട്ടന്റെ ദൃശ്യങ്ങൾ വലിയ വൈറൽ ആയിരുന്നു.

പരിപാടി കഴിഞ്ഞു മടങ്ങുവേ മകൾ വിസ്മയയുടെ സിനിമ പ്രവേശനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ച് മാധ്യമപ്രവർത്തകർ നടനെ വളയുകയായിരുന്നു. ഇതിനിടയിൽ ആയിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് നടന്റെ കണ്ണിനു നേരെ തട്ടിയത്. എന്നാൽ സംയമനം കൈവിടാതെ താരം മാധ്യമപ്രവർത്തകരോട് ‘എന്താ മോനെ ഇത് എന്ന്’ സൗമ്യമായി ചോദിക്കുകയായിരുന്നു. ഈ വീഡിയോ വൈറൽ ആയതോടെ വലിയൊരു വിഭാഗം ആളുകൾ ലാലേട്ടന്റെ പെരുമാറ്റത്തെ പ്രശംസിച്ചും മാധ്യമപ്രവർത്തകരുടെ മോശം പെരുമാറ്റത്തെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവം വലിയ ചര്‍ച്ചയായതോടെ താന്‍ മോഹന്‍ലാലിനെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം തന്നോട് ക്ഷമിച്ചുവെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍. മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡും ഇയാൾ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

വലിയ മാനസികബുദ്ധിമുട്ട് തോന്നിയപ്പോഴാണ് താന്‍ മോഹന്‍ലാലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു എന്ന് മനസിലാക്കിയ മോഹന്‍ലാല്‍ തിരികെ വിളിച്ചു. സംഭവിച്ചത് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതായും സംഭവത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

‘ഹലോ ലാലാണ്’, എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു തുടങ്ങുന്നത്. ‘ലാലേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്’, എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍, ‘പ്രശ്‌നമൊന്നുമില്ല. അതൊന്നും കുഴപ്പമില്ല, കഴിഞ്ഞകാര്യമല്ലേ. ഉണ്ടായാലും ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല’, എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

വിസ്മയയുടെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും മോഹന്‍ലാല്‍ വിശദീകരിച്ചു. ‘അഞ്ചുമണിക്കോ, ആറുമണിക്കോ ഒരു പോസ്റ്റ് ഇടുമെന്ന് പറഞ്ഞു. ഞാന്‍ ഒരു ചടങ്ങിന് കയറി. അതിനിടയ്ക്ക് എന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കരുതല്ലോ. അതുകൊണ്ടാണ് ഞാന്‍ ന്യൂസില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നറിയില്ല എന്ന് പറഞ്ഞത്. അറിഞ്ഞൂടാത്തൊരു കാര്യം ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് എനിക്ക് അറിയില്ല. അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്’, മോഹന്‍ലാല്‍ വിശദീകരിച്ചു. ‘കുഴപ്പമില്ല മോനേ, ടേക്ക് കെയര്‍. ഞാന്‍ പക്ഷേ നോക്കിവെച്ചിട്ടുണ്ട്’, എന്ന് പറഞ്ഞാണ് കോള്‍ അവസാനിപ്പിച്ചത്.

ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം; ‘ധീരൻ’ ഇറങ്ങാൻ രണ്ടു ദിവസം മാത്രമിരിക്കെ സംവിധായകന്റെ കുറുപ്പ്

0
Spread the love

ജഗദീഷ്, അശോകൻ, സുധീഷ്, വിനീത്, രാജേഷ് മാധവൻ, മനോജ് കെ ജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ദേവദത്ത് ഷാജി ഒരുക്കുന്ന ധീരൻ ബിഗ് സ്ക്രീനിൽ എത്താൻ രണ്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ ദേവദത്ത് തന്റെ സിനിമയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ധീരൻ’ ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയർപ്പാണ്. നല്ലതെങ്കിൽ നല്ലതെന്നും, മോശമെങ്കിൽ മോശമെന്നും പറയണമെന്നും ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണെന്നുമാണ് ദേവ ദത്ത് കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

‘പന്ത്രണ്ട് വർഷങ്ങളാണ് സ്ക്രീനിലെന്ന പോലെ മുന്നിൽ തെളിയുന്നത്. 2013-ൽ ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ ആഗ്രഹിച്ചത് എന്തായിരുന്നോ, അത് റിയാലിറ്റിയാവാൻ ഇനി മണിക്കൂറുകളേ ഉള്ളൂ. ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ്. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണ്. ‘ധീരനിൽ’ മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ല എന്ന അഭിപ്രായം നാലു ദിക്കിൽ നിന്നും കേൾക്കാറുണ്ട്.

അപ്പോഴെല്ലാം എന്റെയും, ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെയും കോൺഫിഡൻസ് ഒരേയൊരു കാര്യത്തിലായിരുന്നു. പല തലമുറകളുടെ നായകന്മാർ!! മനോജ്‌ കെ ജയൻ, വിനീത്, ജഗദീഷ്, അശോകൻ, സുധീഷ്!! ഇവരുടെ റീ യൂണിയൻ കാണാൻ പ്രേക്ഷകരുണ്ടാവും എന്ന വിശ്വാസം. രാജേഷ് മാധവനും ശബരീഷ് വർമ്മയും സിദ്ധാർഥ് ഭരതനും, അഭിറാമും, അരുൺ ചെറുകാവിലും അശ്വതിയുമെല്ലാം ഇവരുടെയൊപ്പം മത്സരിച്ച് അഭിനയിച്ചപ്പോൾ, മുന്നേ പറഞ്ഞ റിയാലിറ്റിയ്ക്കിപ്പോൾ ഇരട്ടി മധുരമാണ്…!

‘ധീരൻ’ ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയർപ്പാണ്. നല്ലതെങ്കിൽ നല്ലതെന്നും, മോശമെങ്കിൽ മോശമെന്നും പറയണം. പക്ഷെ ഇത് രണ്ടിനാണെങ്കിലും തിയറ്ററിൽ വന്ന് പടം കാണണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജൂലൈ നാലിന് ധീരനെത്തും,’ ദേവദത്ത് ഷാജി കുറിച്ചു

സ്കൂൾ ബസിടിച്ച് 6 വയസുകാരൻ മരിച്ചു; ദാരുണ സംഭവത്തിന്‌ സാക്ഷിയായത് അമ്മ

0
Spread the love

അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts