Home Blog Page 122

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീംകോടതി അംഗീകരിച്ചു

0
Spread the love

വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിന്‍റെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരൺ കുമാറിന് ജാമ്യം ലഭിക്കും. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.

ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്

എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുള്ള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു വിസ്മയയുടെ ആത്മഹത്യ

കേരളത്തിൽ ജി എസ് ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമത് മോഹൻലാൽ

0
Spread the love

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തി നടന്‍ മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചു. നികുതിനല്‍കുന്നതും രാഷ്ട്രസേവനമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു

‘നികുതി നല്‍കുന്നത് രാഷ്ട്രസേവനമാണ്. രാജ്യത്തെ സുരക്ഷിതമാക്കുന്നതില്‍ നികുതി പിരിവിന് നിര്‍ണായക പങ്കുണ്ട്.’ പുരസ്കാരം സ്വീകരിച്ച ശേഷം മോഹൻലാലിന്റെ വാക്കുകളിങ്ങനെ.

കൃത്യമായി ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. മികവുപുലര്‍ത്തിയ ജീവനക്കാര്‍ക്കും പുരസ്‌കാരംനല്‍കി. ജിഎസ്ടി അവബോധത്തിനായി സ്‌കൂളുകളില്‍ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികള്‍ക്ക് മോഹന്‍ലാല്‍ പുരസ്‌കാരം സമ്മാനിച്ചു

സുഭിക്ഷയില്‍ ഉച്ചയൂണിന് ഇനി 30 രൂപ; ഹോട്ടലുകള്‍ക്ക് അനുവദിച്ചിരുന്ന തുക കുറച്ചു

0
Spread the love

വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ ‘സുഭിക്ഷ’ ഹോട്ടലുകളില്‍ ഉച്ചയൂണിന്റെ വില 30 രൂപയാക്കി. ഭക്ഷ്യപൊതു വിതരണ വകുപ്പാണ് പദ്ധതി ആരംഭിച്ചത്. നേരത്തെ 20 രൂപയായിരുന്നു

പ്രാരംഭ ചെലവുകള്‍ക്കായി ഹോട്ടലുകള്‍ക്ക് അനുവദിച്ചിരുന്ന തുക സര്‍ക്കാര്‍ കുറച്ചു. 10 ലക്ഷം രൂപ നല്‍കിയിരുന്നത് ഏഴ് ലക്ഷമായാണ് കുറച്ചത്. ഓരോ ജില്ലകളിലും ഒന്നിലധികം ഹോട്ടലുകള്‍ തുടങ്ങാന്‍ ശുപാര്‍ശ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ഹോട്ടലുകളുടെ തുടര്‍പ്രവര്‍ത്തനത്തിന് ദ്വൈമാസാടിസ്ഥാനത്തില്‍ അനുവദിക്കുന്ന വൈദ്യുത നിരക്ക് 2,000 രൂപയായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചു

‘ജനകീയ’ ഹോട്ടലുകളിലേതിന് സമാനമായി സുഭിക്ഷ ഹോട്ടലുകളിലും ഉച്ചയൂണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. കുടുംബശ്രീ മുഖേനയാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്

ഇക്കാലത്തുണ്ടോ ഇതുപോലൊരു പ്രേമം! രുഗ്മിണി സ്വയംവരം 2ഉം ഹിറ്റിലേക്ക്

0
Spread the love

ഒരു പ്രണയം സെറ്റാക്കാൻ ഏതറ്റം വരെയും പോകുന്ന തലമുറയൊന്നും ഈ 2025ൽ കാര്യമായി അവശേഷിക്കുന്നില്ല. അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള പ്രണയിതാക്കളോ എടുത്തു പ്രണയകഥകളോ ഇന്ന് സംഭവിക്കുന്നില്ലെന്ന് തന്നെ ഏറെക്കുറെ പറയാം. ഇവിടെയാണ് കണ്ണൻ എന്ന നിഷ്കളങ്ക യുവാവും തന്റെ പ്രണയിനിയെ സ്നേഹത്തിൽ വീഴ്ത്താനായി കഥകളി വരെ വശത്താക്കാൻ ഉദ്ദേശിച്ച കണ്ണന്റെ സാഹസവും പ്രേക്ഷകരെ രുഗ്മിണി സ്വയംവരം എന്ന വെബ് സീരീസിലേക്ക് അടുപ്പിക്കുന്നത്.

https://youtu.be/P3IbUYZAGjs?si=Kaz19Byy05b1rQz0

സ്ഥിരം മലയാള ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും ഉപയോഗിക്കാറുള്ള ഡബിൾ മീനിങ് പ്രയോഗങ്ങളും നിലവാരം കുറഞ്ഞ തമാശകളും ഇല്ലാത്ത ഒരു ഡീസന്റ് അറ്റംപ്റ്റ്. അഭിനേതാക്കൾ എല്ലാരും തന്നെ പുതുമുഖങ്ങൾ ആണെങ്കിലും വീഴ്ച്ചയില്ലാതെ പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. ആദ്യ അവസാനം രസചരട് പൊട്ടാതെ ചിരിപ്പിച്ചും പഴയ സത്യൻ അന്തിക്കാട് പടങ്ങളെ ഓർമിപ്പിച്ചും ഒടുവിൽ എപ്പിസോഡ് തീരുമ്പോൾ പാവം പിടിച്ച നായകന്റെ അതിസാഹസങ്ങളിലേക്ക് പ്രേക്ഷകന്റെ ആകാംക്ഷയെ കൊണ്ട് കെട്ടിയിടുന്ന ഡയറക്ടർ ബ്രില്ല്യൻസ്.

തുടക്കം മുതൽ ഒടുക്കം വരെ കോമഡി ലൈൻ ആണെങ്കിലും വരും എപ്പിസോഡുകളിൽ വരാനിരിക്കുന്ന അടി ഇടി സംഘട്ടനകളെക്കുറിച്ച് എപ്പിസോഡ് സൂചന നൽകുന്നുണ്ട്. സീരീസിന്റെ ഒന്നാം സീസണിൽ ഏറെ പ്രശംസ നേടിക്കൊടുത്ത ആക്ഷൻ കൊറിയോഗ്രാഫി വരും എപ്പിസോഡിലും കാണാൻ സാധിക്കുമെന്നാണ് എപ്പിസോഡിലെ സൂചനകൾ മനസ്സിലാക്കി തരുന്നത്.

മൂവിഗാങ് പ്രൊഡക്ഷൻ നിർമിക്കുന്ന സീരീസ് സംവിധാനം ചെയ്യുന്നത് എച്ച് കെ ഷാഹുൽ ആണ്. വിബിൻ ബാലചന്ദ്രൻ ആണ് രചന. ക്യാമറ റോഷിത്ത് രവീന്ദ്രൻ. രാജു മണ്ണൂരും കെ. ബി അരുൺ ബാബുവും ചേർന്നാണ് സംഗീതം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വിജീഷ് ചാത്തന്നൂരും നിർവഹിക്കുന്നു. സുരേഷ്, ജയരാജ്‌, ബാബുരാജ് എന്നിവരാണ് പ്രൊഡക്ഷൻ കണ്ട്രോളഴ്സ്. മേക്കപ്പ് അസ്ന അസീസും, ഫൈറ്റ് കൊറിയോഗ്രാഫി അനൂപ് ശശിധരും നിർവഹിക്കുന്നു.

മോഹൻലാലിന്റെ മകളും സിനിമയിലേക്ക്; പ്രഖ്യാപനവുമായി ആശിർവാദ് സിനിമാസ്

0
Spread the love

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്ന രീതിയിലാണ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടത്തിയത്

അപ്പോൾ മാര്‍ക്കോ 2 വരുമോ?ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് ക്യൂബ്സ് എന്‍ടെര്‍ടെയ്ന്‍മെന്റ്

0
Spread the love

2024ല്‍ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും വയലന്റ് ആക്ഷന്‍സുള്ള ചിത്രമാണ് മാര്‍ക്കോ. ഇപ്പോഴിതാ മാര്‍ക്കോയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്സ് എന്‍ടെര്‍ടെയ്ന്‍മെന്റ്

നിര്‍മാതാക്കള്‍ പറഞ്ഞത് ഇങ്ങനെ…

‘മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന് മാത്രമാണ് മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ഉള്ളത്, മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റം ചെയ്യാനോ പങ്കുവയ്ക്കാനോ ഞങ്ങള്‍ തയ്യാറല്ല,’ മാര്‍ക്കോ 2 ഉണ്ടാകണം, ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്റ്സിനു പറ്റില്ലെങ്കില്‍ മറ്റൊരു പ്രൊഡക്ഷന്‍ ടീമിനെവച്ച് ചിത്രം ചെയ്യണം’ എന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് നിര്‍മാതാക്കളുടെ ഈ വെളിപ്പെടുത്തല്‍.

തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാര്‍ക്കോയുടെ തുടര്‍ച്ച അതിനേക്കാള്‍ വലിയ കാന്‍വാസില്‍ വരുമെന്നാണ് അണിയറക്കാര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ മാര്‍ക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് അടുത്തിടെ നായകനായ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മാര്‍ക്കോ 2വിനെ കുറിച്ചുള്ള ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഇപ്പോള്‍ വന്നിരിക്കുന്ന മറുപടി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സിനിമയുടെ കാര്യത്തില്‍ ഉണ്ണി മുകുന്ദനും നിര്‍മാതാക്കളും രണ്ട് തട്ടിലാണോ എന്നും ചോദ്യങ്ങളും ഉയരുന്നുണ്ട്

അലമ്പായി നടക്കുന്ന ഒരാളെ സുഹൃത്താണെന്ന് പറയാൻ പോലും പലര്‍ക്കും പറ്റില്ല; തിരിച്ചുപിടിച്ച ജീവിതത്തെക്കുറിച്ച് നടൻ ഭഗത് മാനുവൽ

0
Spread the love

സൂപ്പർതാരം നിവിൻ പോളി, അജു വർഗീസ് അടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ അരങ്ങേറ്റ ചിത്രമായിരുന്നു ജനപ്രിയ സംവിധായകൻ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം. തനിക്കൊപ്പം തുടങ്ങിയവർ എല്ലാം സിനിമയിലും യഥാർത്ഥ ജീവിതത്തിലും പച്ചപിടിച്ചപ്പോൾ നടൻ ഭഗത് പക്ഷേ ഇടയ്ക്കൊന്ന് കാലിടറി. സിനിമ കരിയർ കെട്ടിപ്പടുക്കുന്നതിലും അതേസമയം ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിലും പിഴച്ചതോടെ താൻ കടുത്ത വേദനയിലേക്കും വേദന കടുത്ത വേദനയിലേക്കും മദ്യപാനത്തിലേക്കും തിരിഞ്ഞതുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്

ഇപ്പോഴിതാ സിനിമയിലും യഥാർത്ഥ ജീവിതത്തിലും തനിക്ക് നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും സിനിമ ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണയിൽ വന്ന മാറ്റത്തെക്കുറിച്ചും എല്ലാം തുറന്നു പറയുകയാണ് താരം. രണ്ടാം വിവാഹത്തിന് ശേഷം യഥാർത്ഥ ജീവിതത്തിലും സിനിമ ജീവിതത്തിലും എല്ലാം ആഹ്ലാദത്തോടെ മുന്നേറുകയാണ് നടൻ.

ഭഗത്തിന്റെ വാക്കുകൾ

എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതൊണ് ആദ്യത്തെ ഡിവോഴ്‌സും കാര്യങ്ങളുമൊക്കെ സംഭവിക്കുന്നത്. മെന്റലി ഭയങ്കര ഡൗണ്‍ ആയിപ്പോയി. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങളൊക്കെ പറഞ്ഞുതന്ന് വളര്‍ത്തിയ ആളാണ് ഞാന്‍.

പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് നമ്മുടെ ലൈഫില്‍ ഫിനാന്‍ഷ്യല്‍ പ്രശ്‌നം വരുക അപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.ആ സമയത്ത് കുറേ പടങ്ങള്‍ ഒന്നും നോക്കാതെ ചെയ്യേണ്ടി വന്നു. അപ്പോള്‍ കുറച്ച് വരുമാനം വന്നുതുടങ്ങി. അന്നൊക്കെ തനിച്ചായിരുന്നു. പിന്നെ വേറൊന്നും ചിന്തിക്കാനില്ല, ആരെക്കുറിച്ചും നോട്ടം ഇല്ലാതിരുന്ന സമയത്ത്, റിലേ കട്ടാവുന്ന ഒരു സ്‌റ്റേജ് ഉണ്ടല്ലോ.

ഞാന്‍ കള്ളുകുടിക്കാത്ത ആളായിരുന്നു. പിന്നെ ഭയങ്കര കള്ളുകുടിയായി. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി അതൊന്നും ഇല്ല. നമ്മുടെ മോറല്‍ സൈഡ് നന്നായി കൊണ്ടുപോയാല്‍ നമ്മളെ മാറ്റി നിര്‍ത്തിയവരൊക്കെ നമ്മളെ ചേര്‍ത്തുപിടിക്കും.അലമ്പായി നടക്കുന്ന ഒരാളെ സുഹൃത്താണെന്ന് പറയാന്‍ പോലും പലര്‍ക്കും പറ്റില്ല. പലരാലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് ലൈഫ് തിരിച്ചുകിട്ടി. ഇനി മുന്നോട്ടുപോകണം.

സിനിമ ഇല്ലാതാകുമോ എന്നോര്‍ത്താണ് ഉള്ള സിനിമകള്‍ മുഴുവന്‍ ചെയ്തുകൊണ്ടിരുന്നത്. അതല്ല വേണ്ടെന്നും ഫോക്കസ് കറക്ടാക്കി അതൊന്ന് ലെവലാക്കി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പിന്നീട് മനസിലായി

.

എന്നെ ഡിപ്രഷന്‍ സ്റ്റാറെന്ന് വേദിയില്‍ ഇരുത്തി പറഞ്ഞിട്ടുണ്ട്; തുറന്നുപറഞ്ഞ് നടൻ ജോജു ജോർജ്

0
Spread the love

വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച ജോജു ജോർജ് ഇപ്പോൾ നായകനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ മുൻ നിരയിൽ നില ഉറപ്പിച്ചിട്ടുണ്ട്. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഭാഗമായിട്ടുണ്ട്.ഇപ്പോഴിതാ തനിക്ക് കിട്ടിയ മികച്ച വേഷങ്ങളെ കുറിച്ചും അതേസമയം നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ജോജു.

‘എന്നെ കുറെ പേര് ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നത്. അങ്ങനെയൊക്കെ അഡ്രസ് ചെയ്ത് എന്നെ പറയാറുണ്ട്. വേദിയില്‍ ഇരുത്തി പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. പിന്നെ നമ്മള്‍ക്ക് പ്രൊജക്റ്റ് കിട്ടുന്നതിനനുസരിച്ചാണ് സിനിമ ചെയ്യുക. നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ, ജോസഫില്‍ പൊലീസ്, നായാട്ടില്‍ പൊലീസ് ,ഇരട്ടയില്‍ രണ്ട് പൊലീസ്. എനിക്ക് അപ്രിസിയേഷന്‍ കിട്ടിയ മൂന്ന് പടങ്ങളിലും ഞാന്‍ പൊലീസാണ്. ഈ മൂന്നെണ്ണത്തിനും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇതൊക്കെ പൊലീസ് വേഷത്തിനാണ് കിട്ടിയത്,’ ജോജു ജോര്‍ജ് പറഞ്ഞു.

മമ്മൂട്ടിയുടെ ജീവിതം ഇനി പിള്ളേർ പഠിക്കും; പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

0
Spread the love

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി വളർന്ന അദ്ദേഹം ഇതിനകം ചെയ്തു തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. എന്നും വ്യത്യസ്തതകൾക്ക് പുറകെ പോയി തന്നിലെ നടനെ മിനുക്കി എടുക്കുന്ന മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ് ഇപ്പോള്‍.

മഹാരാജ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള ‘സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാളസിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ കൂടാതെ ദാക്ഷായണി വേലായുധന്‍റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗമായ ദാക്ഷായണിയുടെ ജീവിതമുള്ളത്. മമ്മൂട്ടിയും ദാക്ഷായണിയും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ

0
Spread the love

നടി മിനു മുനീര്‍ അറസ്റ്റില്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്‍തത്. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്‍തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts