Home Blog Page 123

എന്തായിരിക്കും ആ ചിരിക്ക് പിന്നിൽ?കളങ്കാവല്‍ ഉടനെത്തുമോ? പ്രൊമോഷണൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി

0
Spread the love

മമ്മൂട്ടി പ്രധാന വേഷത്തില്‍ വരാനിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷണല്‍ പോസ്റ്ററുകള്‍ തിയറ്ററുകളിലടക്കം പതിപ്പിച്ച് തുടങ്ങി. അതിനാല്‍ കളങ്കാവല്‍ റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് സിനിമാ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസി ന്റെ തിയ്യതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ വേറിട്ട ഒരു വേഷപ്പകര്‍ച്ച ചിത്രത്തില്‍ കാണാനാകും എന്നാണ് പ്രതീക്ഷ. നിഗൂഢമായ ഒരു ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് പോസ്റ്ററുകളില്‍ നിറയുന്നത്.

എന്തായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രമെന്നതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്‍ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍ കെ ജോസ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്‍ത ചിത്രങ്ങള്‍

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

0
Spread the love

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളില്‍ ഒപ്പുവച്ച ശേഷം പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. ആസ്ഥാന എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു

തുടര്‍ന്ന് വീരചരം അടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം പുതിയ പോലീസ് മേധാവി സ്‌പെഷ്യല്‍ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. 1991 ബാച്ചിലെ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്റലിജന്‌സ് ബ്യൂറോയില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തുന്നത്.

കേരള കേഡറില്‍ എ.എസ്.പിയായി കണ്ണൂര്‍ തലശ്ശേരിയില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റയില്‍വേസ്, വിജിലന്‌സ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായും പോലീസ് ആസ്ഥാനത്ത് എ.ഐ.ജി 1 ആയും കെ.എ.പി രണ്ടാം ബറ്റാലിയന്‍, കെ.എ.പി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും പ്രവര്ത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്‌നിയയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി

ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി സുഡാന്‍, തൃശൂര്‍ റെയ്ഞ്ച്, എറണാകുളം റെയ്ഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. ഐ.ജി ആയി സ്റ്റേറ്റ് ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോയില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇന്റലിജന്‌സ് ബ്യൂറോയിലേയ്ക്ക് പോയത്. ഇന്റലിജന്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനം, ഭുവനേശ്വര്‍, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ അദ്ദേഹം ജോലി നോക്കി.

ഇത്രത്തോളം ഇവര്‍ എന്നെ ചതിച്ചല്ലോ എന്ന് തോന്നി; മമ്മൂട്ടിയും മോഹൻലാലും തന്റെ സിനിമകൾക്കെതിരെ പ്രവർത്തിച്ചുവെന്ന് ഷക്കീല

0
Spread the love

ഒരിക്കൽ പ്രസ് മീറ്റ് വിളിച്ച് താൻ ഇനിമുതൽ സോഫ്റ്റ്‌ പോൺ സിനിമകളിൽ അഭിനയിക്കില്ലെന്ന് പറയേണ്ടി വന്നതിനെ കുറിച്ചും മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന നടന്മാർ തന്റെ സിനിമകൾക്ക് എതിരെ കേരളത്തിൽ പ്രവർത്തിച്ചതിനെക്കുറിച്ചും നടി ഷക്കീല മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. കേരളത്തിൽ നിന്നും തനിക്കുണ്ടായ തന്റെ സിനിമകളിലെ ചില തിക്താനുഭവങ്ങളാണ് 2001ൽ ഇനിമുതൽ സോഫ്റ്റ് ഫോണിൽ നിന്ന് മാറിനിൽക്കാൻ തന്നെ തീരുമാനിപ്പിച്ചത് എന്നും ഇതേ തുടർന്ന് അഡ്വാൻസ് വാങ്ങിയിരുന്ന 21 ഓളം ചിത്രങ്ങൾ താൻ വേണ്ടെന്നുവെച്ചെന്നുമാണ് ഷക്കീല തുറന്നു പറഞ്ഞത്.

‘ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ബോഡി ഡബിള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു.സെന്‍സറിങ് പൂര്‍ത്തിയായി വന്ന ശേഷമാണ് സീനുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് കയറ്റുന്നത്. ഇത് എനിക്ക് മനസിലായപ്പോള്‍ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവര്‍ ചതിച്ചല്ലോ എന്ന ചിന്ത വന്നു’ ഷക്കീല പറയുന്നു.

അതേസമയം മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തന്റെ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രവർത്തിച്ചു എന്നും മമ്മൂട്ടിയാണ് ഇക്കാര്യത്തിൽ കൂടുതലും ചെയ്തത് എന്നും ഷക്കീല ആരോപിക്കുന്നു.

തന്റെ ചിത്രങ്ങൾ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ പോലും ചിത്രങ്ങൾക്ക് ഒരു കോമ്പറ്റീഷൻ ആയി ഉയർന്നതോടെയാണ് തന്റെ സിനിമകൾ ബാൻ ചെയ്യണം എന്ന അളവിലേക്ക്പോലും കാര്യങ്ങൾ എത്തിച്ചത് എന്നും ഷക്കീല പറയുന്നു. താൻ ഒരു മോഹൻലാൽ ഫാൻ ആണെന്നും മമ്മൂട്ടിയാണ് ഇക്കാര്യത്തിൽ കൂടുതൽ പ്രവർത്തിച്ചത് എന്ന് കേട്ടിട്ടുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തോട് വിരോധമില്ല എന്നാണ് ഷക്കീല അഭിമുഖത്തിൽ പറയുന്നത്.

തന്നോട് ഇങ്ങനെയൊക്കെ ചെയ്തെന്ന് കേട്ടെങ്കിലും അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകള്‍ ഒരു കാലത്ത് പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട് എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്‌ലോപ്പ് ആവുകയാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

വി എസ്സിന്റെ ആരോഗ്യ നില അതീവ ഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

0
Spread the love

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ദ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആന്റ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം

മെഡിക്കൽ ബുള്ളറ്റിൻ;

പട്ടം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യുതാനന്ദൻ്റെ നില ഗുരുതരമായി തുടരുകയാണ്. എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 7 സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം ഗവൺമെൻ്റിൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച് എസ് യു ടി ആശുപത്രിയിൽ എത്തി ശ്രീ. വി. എസ്. അച്യുതാനന്ദനെ പരിശോധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്‌തു. ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആന്റ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.

ബർത്തിലുണ്ടായിരുന്നയാൾ മയക്കുമരുന്ന് സ്‌പ്രേ മുഖത്തടിച്ചു; ഉണർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടിരുന്നു, പ്രമുഖ യൂട്യൂബർക്ക് സംഭവിച്ചത്

0
Spread the love

ട്രെയിൻ യാത്രയ്‌ക്കിടെ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി യൂട്യൂബർ കനിക ദേവ്രാനി. ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രയ്‌ക്കിടെ ബ്രഹ്മപുത്ര മെയിലിന്റെ സെക്കൻഡ് എസി കോച്ചിൽ വച്ച് തനിക്ക് മയക്കുമരുന്ന് സ്‌പ്രേ ചെയ്‌ത ശേഷം തന്നെ കൊള്ളയടിച്ചു എന്നാണ് കനിക ദേവ്രാനി ആരോപിച്ചത്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവം നടന്നതെന്നും ട്രാവൽ വ്ലോഗറായ കനിക പറഞ്ഞു. ഒപ്പം യാത്ര ചെയ്‌തിരുന്നവരും കവർച്ചയ്‌ക്ക് ഇരയായെന്ന് കനിക പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. മുകളിലെ ബർത്തിലുണ്ടായിരുന്ന ഒരു യത്രക്കാരൻ തന്റെ മുഖത്ത് എന്തോ സ്‌പ്രേ ചെയ്‌തതായി കനിക പറഞ്ഞു. പിന്നീട് ഒന്നും ഓർമയില്ലായിരുന്നു. ബോധം തിരികെ കിട്ടിയപ്പോൾ തലയണയ്‌ക്കടിയിൽ വച്ചിരുന്ന ഐഫോൺ 15 പ്രോ മാക്‌സ് കാണാനില്ല. പണവും നഷ്‌ടപ്പെട്ടു. ആ വ്യക്തി ആരാണെന്നറിയില്ലെന്നും ഫോണിന്റെ ലൈവ് ലൊക്കേഷൻ ഉണ്ടായിരുന്നിട്ടും പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും തന്നെ സഹായിച്ചില്ലെന്നും കനിക ആരോപിച്ചു.

സംഭവത്തിൽ പ്രതികരണവുമായി റെയിൽവേയും എത്തിയിട്ടുണ്ട്. ആവശ്യമായ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട് എന്നാണ് റെയിൽവേ സേവ എന്ന പേജിൽ നിന്നും കനികയുടെ വീഡിയോയ്‌ക്ക് താഴെ വന്ന കമന്റ്. നാല് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് കനികയുടേത്. യാത്ര, ഫാഷൻ, ലൈഫ്‌സ്റ്റൈൽ തുടങ്ങിയ വീഡിയോകളാണ് ചാനലിൽ പങ്കുവയ്‌ക്കുന്നത്.

ഇനി ഗായികയായി ഒരു കൈ നോക്കാനും രേണു സുധി; ആരാധകർ അങ്ങ് തമിഴ് നാട് വരെ..

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്.

വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി മാറിയിരുന്നു. അതേസമയം ചെറിയൊരു കൂട്ടം രേണുവിനെ സപ്പോർട്ട് ചെയ്യുന്നത് ഒഴിച്ചാൽ തുടക്കം മുതലേ വ്യാപക വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ ​ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് രേണു സുധി.

‘അവൻ അഭയകുമാർ’ എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. ആലപ്പുഴയെ കുറിച്ചുള്ളതാണ് പാട്ട്. ഈ ​ഗാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുള്ള രേണുവിന്റെ തമിഴ് ആരാധകരുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ‘ഉങ്കളോട സോങ് കേക്ക തമിഴ്നാട് കാത്തിട്ടിരിക്ക്’ എന്നാണ് ഇവർ പറയുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവർക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ ജീവിതത്തിലെ ആദ്യ അവാര്‍ഡും രേണു സുധി സ്വന്തമാക്കിയിരുന്നു. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025 ന്‍റെ പുരസ്കാരമാണ് രേണുവിന് ലഭിച്ചത്. കരിമിഴി കണ്ണാൽ എന്ന ആല്‍ബത്തിന്‍റെ പ്രകടനത്തിന് രേണുവിനും നടന്‍ പ്രജീഷിനും മികച്ച താര ജോഡികൾക്കുള്ള പുരസ്കാരം ആയിരുന്നു കിട്ടിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഇറങ്ങേണ്ട ചിത്രമാണ്; റിലീസ് നീണ്ടുപോയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയെന്ന് ‘ജാനകി vs കേരള’ സംവിധായകൻ

0
Spread the love

പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദ്ദേശിച്ചതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദർശനം വൈകുന്നത് സാമ്പത്തികമായി വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടിച്ച പോസ്റ്ററുകളുടെ മുകളിൽ പുതിയ പോസ്റ്ററുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും പുതിയ പോസ്റ്ററുകൾ അച്ചടിക്കുകയെന്നത് ഭീമമായ സാമ്പത്തിക ബാദ്ധ്യതയിലേക്ക് നയിക്കും. റിലീസ് ഇനിയും നീണ്ടുപോകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.ജാനകി എന്ന പേര് മാറ്റണമെന്ന് നിർദ്ദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ഹൈക്കോടതി അറിയിച്ചിരുന്നു. പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.

‘ചിത്രത്തിന്റെ റിലീസ് വൈകുന്നത് ഒരുപാട് പേരെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്യേണ്ട ചിത്രമാണ്, ഇന്ന് തിങ്കളാഴ്ചയായി. ബുധനാഴ്ചയാണ് തീരുമാനം ഇനി അറിയൂ. ചിലപ്പോൾ മാസങ്ങളെടുക്കാം. അതിന് വേണ്ടിയല്ലല്ലോ നമ്മൾ സിനിമ ചെയ്തത്. ഇനി പേര് മാറ്റണോ എന്നുള്ള തീരുമാനങ്ങളെടുക്കേണ്ടത് നിർമ്മാതാവാണ്’- സംവിധായകൻ പറഞ്ഞു.

റിലീസ് ഇനിയും നീണ്ടുപോയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് എത്തിക്കുമെന്നും പ്രവീൺ നാരായണൻ വ്യക്തമാക്കി. ’20 കോടിയോളം രൂപയാണ് മുടക്കിയത്. അതിന്റെ പലിശ. പ്രോഡ്യൂസറൊക്കെ വല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഒടിടി കച്ചവടങ്ങൾ നടന്നിട്ടുണ്ട്, തീയേറ്ററുകളുമായി കരാറുണ്ട്. ഒരുപാട് ബിസിനസ് നടന്ന സിനിമയാണ്. ഒരാളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരുപാട് റിസ്‌കാണ് റിലീസ് വൈകുന്നതിന് അനുസരിച്ച് ഉണ്ടാകുക.

ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി ഇടപടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല, ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല. അദ്ദേഹത്തിന്റെ വഴിക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ സംസാരിച്ചിട്ടില്ല. അങ്ങനെ നൽകേണ്ടതല്ലല്ലോ സർട്ടിഫിക്കറ്റ്. ബുധനാഴ്ച ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്’- പ്രവീൺ പറഞ്ഞു

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍

0
Spread the love

ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസയുമാണ് വര്‍ധിക്കുക. സെക്കന്റ് ക്ലാസ് ട്രെയിനുകളില്‍ 500 കിലോമീറ്ററിന് വരെ നിരക്ക് വര്‍ധനവില്ല. സെക്കന്റ് ക്ലാസ് ഓര്‍ഡിനറി ട്രെയിനുകളില്‍ ആദ്യ 501 മുതല്‍ 1500 കി.മീ വരെ അഞ്ച് രൂപ വര്‍ധനവും 1,501 മുതല്‍ 2,500 കി.മീ ന് 10 രൂപ വരെയും 2,501 കി.മീ മുതല്‍ 3,000 കി.മീ ന് 15 രൂപ വരെയുമാണ് വര്‍ധിക്കുക

സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി ടിക്കറ്റുകള്‍ക്ക് കി.മീറ്ററിന് 50 പൈസ, സെക്കന്റ് ക്ലാസ് (മെയില്‍/ എക്‌സ്പ്രസ്), സ്ലീപ്പര്‍ ക്ലാസ് (മെയില്‍/ എക്‌സ്പ്രസ്), ഫസ്റ്റ് ക്ലാസ് (മെയില്‍/ എക്‌സ്പ്രസ്) കി.മീറ്ററിന് ഒരു പൈസ, എ സി ചെയര്‍ കാര്‍, എസി-3 ടയര്‍/ 3 ഇ, എ സി 2 ടയര്‍, എസി ഫസ്റ്റ് ക്ലാസ്/ ഇസി/ ഇ എ കി. മീ രണ്ട് പൈസ എന്നിങ്ങനെയാണ് നിരക്ക് വര്‍ധന.

രാജധാനി, ശദാബ്ധി, വന്ദേഭാരത് എന്നിവയ്ക്കും മേല്‍പറഞ്ഞ രീതിയില്‍ നിരക്ക് വര്‍ധനവ് ബാധകമായിരിക്കും. 2022 ന് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനവാണിത്. അതേസമയം റിസര്‍വേഷന്‍ ഫീസില്‍ വര്‍ധനയുണ്ടാവില്ല. എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. സബര്‍ബര്‍, സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

ദിയയുടെ അഡ്വാൻസ് പ്രസവം! അശ്വിന്റെ അമ്മ വരെ വിളിച്ചു; താൻ പ്രസവിച്ചെന്ന ഫേക്ക് ന്യൂസിൽ പ്രതികരിച്ച് ദിയ കൃഷ്ണ

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും. ഗർഭകാല വിശേഷങ്ങൾ ഇവർ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. ഇതിനിടെ, താൻ പ്രസവിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും രംഗത്തെത്തിയിരിക്കുകയാണ്.

ഓൺലൈൻ വാർത്ത കണ്ട് താൻ പ്രസവിച്ചോ എന്നറിയാൻ അശ്വിന്റെ അമ്മ പോലും വിളിച്ചതായും ദിയ പറയുന്നു. കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നുവെന്നും ഇതോടെ പലരും തന്നെ വിളിച്ച് ആശംസകൾ അറിയിച്ചു എന്നുമാണ് കൃഷ്ണ കുമാർ പറയുന്നത്. ‘അശ്വിന്റെ അമ്മയും വിളിച്ചിരുന്നു. ദിയ പ്രസവിച്ച കാര്യം എന്റെയടുത്ത് എന്താ പറയാത്തത് എന്ന് ചോദിച്ചു. അവളെന്റെ സൈഡില്‍ ഇരുന്ന് വണ്ടി ഓടിക്കുകയാണ്, ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ പറയാം എന്നാണ് അശ്വിൻ മറുപടി നൽകിയത്”, എന്ന് ദിയ കൃഷ്ണ പറഞ്ഞു

“കുവൈത്തില്‍ നിന്ന് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കിച്ചു എന്റടുത്ത് പറഞ്ഞില്ലല്ലോ, കലക്കി, സോഷ്യല്‍ മീഡിയയിലൊക്കെ വന്നു കേട്ടോ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ ഓസി അവിടെ ഇരിക്കുന്നു. അവള്‍ക്ക് ഇപ്പോഴും വയറില്ലേ എന്നൊന്ന് നോക്കി. ഞാനറിയാതെ പ്രസവിച്ചോ എന്ന് അറിയണമല്ലോ”, എന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. ദിയയുടെ അഡ്വാൻസ് പ്രസവം കഴിഞ്ഞുവെന്നും തമാശയായി കൃഷ്‌ണകുമാർ പറയുന്നുണ്ട്.

‘എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട’; ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള സമയത്തെല്ലാം മമ്മൂക്കയുടെ പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് ഷൈൻ ടോം

0
Spread the love

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതും പിതാവ് ചാക്കോ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ ഷൈനിൽ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്നുള്ള താരത്തിന്റെ തിരിച്ചു വരവിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു താരത്തിന്റെ പിതാവ് സി പി ചാക്കോ.

ഇപ്പോൾ ഭൂരിഭാഗം മലയാളികളും താരത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ ഇരിക്കുകയാണ്. വലിയ ഒരു ദുരന്തത്തെ അതിജീവിച്ച താരത്തിന് ഇപ്പോൾ വേണ്ടത് പിന്തുണയാണെന്ന് വ്യക്തമാക്കി പ്രമുഖ നടന്മാർ ഉൾപ്പെടെ രംഗത്തും എത്തിയിരുന്നു. ഇപ്പോഴിതാ അപകടത്തിന് ശേഷം താരം ആദ്യമായി നൽകിയ അഭിമുഖത്തിൽ ഇത്തരത്തിൽ തന്റെ മോശം സമയങ്ങളിൽ മുതിർന്ന നടൻ മമ്മൂട്ടിയിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് തുറന്നു പറഞ്ഞതാണ് ഓൺലൈൻ മീഡിയകളിൽ വാർത്തയാകുന്നത്.

‘മമ്മൂക്ക എന്നെ വിളിച്ചിരുന്നു. മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തരാനാണ് മമ്മൂക്ക നോക്കിയത്’ ഷൈൻ പറയുന്നു.

എടാ, നീ അത്ര പ്രശ്നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു.

ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ന്‍ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലെസ് യു എന്നായിരുന്നു അത്. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളിലെല്ലാം മമ്മൂക്കയുടെ ഒരു മെസേജ് എനിക്ക് വന്നിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts