Home Blog Page 1464

സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? : രേവതി

0
Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സഹപ്രവർത്തകരായ നടീ നടന്മാർ കൂറുമാറിയതിൽ രൂക്ഷമായി പ്രതികരിച്ച് നടി രേവതി. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ് എന്നിവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഭാമയുടെ പ്രവർത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇപ്പോൾ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവർ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞുവെന്നും രേവതി പ്രതികരിച്ചു

രേവതിയുടെ പ്രതികരണം പൂർണ്ണരൂപം.

സിനിമാമേഖലയിലെ സ്വന്തം സഹപ്രവർത്തരെപ്പോലും വിശ്വസിക്കാൻ പറ്റില്ല എന്ന അവസ്ഥ ദുഖകരമാണ്. ഒരുമിച്ച് ഒരുപാട് നാളത്തെ പ്രവർത്തനം, ഒരുപാട് വർക്കുകൾ ഒക്കെയുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും പുറകോട്ട് വലിയും. അങ്ങനെയൊരു നല്ല ഷേയേർഡ് വർക്ക് സ്പേസിന്റേയോ നല്ല സൗഹൃദങ്ങളുടേയോ ഓർമ്മകൾ പോലും ഉണ്ടാകുന്നില്ല.

വളരെ പ്രശസ്തമായ, എന്നാൽ വളരെക്കുറച്ച് മാത്രം ചർച്ചചെയ്യപ്പെട്ടിട്ടുള്ള 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു. അവരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോൾ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവർ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞു.

ഈ വർഷങ്ങളത്രയും ഈ അക്രമത്തെ അതിജീവിച്ച പെൺകുട്ടി കടന്നുപോയത് ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ്. സ്ത്രീ സമൂഹത്തിനാകെയുള്ള നീതിയ്ക്കായാണ് അവർ പൊരുതിയത്. ഒരു പരാതി നൽകിയതിന് ശേഷം അക്രമത്തെ അതിജീവിച്ച പെൺകുട്ടിയ്ക്ക് എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ആരും ചിന്തിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്? അവൾക്കൊപ്പം നിന്നവർ അവൾക്കൊപ്പം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കാനെങ്കിലുമാണ് ഇത്

യുവനടി ആക്രമിക്കപ്പെട്ട കേസിൽ സഹപ്രവർത്തകരായ നാല് പേരായ ഇത് വരെ കൂറുമാറിയത്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്.

ഇങ്ങനത്തെ ഡ്രസ്സ്‌ ഇടാൻ ഉളുപ്പില്ലേ, കമന്റിനു മറുപടിയുമായി പ്രാർത്ഥന ഇന്ദ്രജിത്

0
Spread the love

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്.ഇവരുടെ മക്കളായ പ്രാർതനയുംനക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച്‌ മുന്നേറുകയായിരുന്നു താരം.അടുത്തിടെ മക്കളുമൊത്തു ഉള്ള ചിത്രങ്ങൾ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതിനു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു.മക്കളുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ഇന്ദ്രജിതിന്റെ ഫോട്ടോക്ക് താഴെ സൈബർ ആക്രമണം നടന്നത്.മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികൾ പോസ്റ്റ്‌ ചെയ്തത്.ഇവർക്കെതിരെ ഇന്ദ്രജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതെ വേഷത്തിൽ ഒറ്റക്കുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രാർഥനയും പങ്കു വച്ചിരുന്നു.ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു പ്രാർത്ഥന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തു ശ്രദ്ധേയമാകുന്നത്.ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാൻ എന്നാണ് ഒരാൾ ഫോട്ടോക്ക് താഴെ കമന്റ്‌ ഇട്ടത്.അല്പം കഴിഞ്ഞപ്പോൾ പ്രാർഥനയുടെ മറുപടിയുമെത്തി.ഇല്ല എന്നായിരുന്നു പ്രാർത്ഥനയുടെ മറുപടി.വേറെയും ആളുകൾ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരുന്നു.ഇങ്ങനത്തെ ചോദ്യം ചോദിക്കാൻ ഉളുപ്പുണ്ടോ എന്നാണ് പലരും കമന്റ്‌ ഇട്ടയാളോട് ചോദിക്കുന്നത്.സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന പ്രാർത്ഥനയുടെ ഡാൻസ് വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.

After some good food എന്ന കുറിപ്പോടെയാണ് പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.പ്രാർത്ഥനയെന്ന പാത്തു പാട്ടിലാണ് താൽപര്യം പ്രകടിപ്പിച്ചത്.മോഹൻലാൽ എന്ന ചിത്രത്തിൽ അച്ഛന് വേണ്ടി ഗാനം ആലപിച്ചിരുന്നു ഈ മകൾ.ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനത്തെ കേരളക്കര ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു

ആ നഷ്ടം അനുഭവിക്കുംവരെ നിങ്ങൾക്കത് മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്- ഭാവന

0
Spread the love

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന.ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി.സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.സിനിമാ ത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന.

2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്.ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേർന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.വിവാഹ ശേഷം സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു.നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.അടുത്തിടെ ടെലിവിഷൻ ഷോകളിലും നടി പങ്കെടുത്തിരുന്നു.

ഇപ്പോലിതാ സോഷ്യൽമീഡിയയിൽ ചർച്ചയായി നടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.മറ്റൊരാൾക്ക് നിങ്ങൾ വരത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല എന്നാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്.മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല,അതിനാണ് ഞാനിവിടെയുള്ളത്-കർമ്മ,എന്ന പോസ്റ്റാണ് ഭാവന ഷെയർ ചെയ്തിരിക്കുന്നത്.ഗായികമാരായ സിതാരയും സയനോരയും ഉൾപ്പെടെ ഭാവനയുടെ സുഹൃത്തുക്കൾ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

കവിയൂര്‍ പൊന്നമ്മയോ സുകുമാരിയോ കെ.പി എസി ലളിതയോ ഫിലോമിനയോ ആയില്ല ഇവര്‍; നടി മീനയെ അനുസ്മരിച്ച്‌ ശാരദക്കുട്ടി

0
Spread the love

ലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് മീന. ഇന്നലെയായിരുന്നു താരത്തിന്റെ ഓര്‍മ്മ ദിവസം. എന്നാല്‍ ഇപ്പോള്‍ മീനയെ അനുസ്മരിക്കുകാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. സ്നേഹനിധിയായും, വില്ലത്തി വേഷങ്ങളില്‍ എല്ലാം തന്നെ തിളങ്ങിയ താരത്തെ കുറിച്ച്‌ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം. മീന എന്ന മലയാളത്തിലെ മികച്ച നടിയുടെ ഓര്‍മ്മ ദിവസമാണിന്ന് മീന എന്നു ഗൂഗിളില്‍ സര്‍ച്ച്‌ ചെയ്താല്‍ പഴയ കാല നടി മീനയെ കിട്ടാന്‍ പ്രയാസപ്പെടും . ഭാസി – മീന, ബഹദൂര്‍-മീന എന്നൊക്കെ ചേര്‍ത്തു കൊടുത്താലേ കിട്ടു.

മിഥുനത്തിലെ ചെവി പൊത്തിപ്പിടിച്ച്‌ അയ്യോ എന്നലറുന്ന മീന , പിന്നാലെ ദേഷ്യപ്പെട്ടു വരുന്ന മോഹന്‍ലാലിനെ ഭയന്ന് മുണ്ട് ഒരു കൈ കൊണ്ട് തെറുത്തു പിടിച്ച്‌ പറമ്ബിലൂടെ ഓടുന്ന മീന, ‘ഇനി അവളെങ്ങാനും നിങ്ങടെ പേരു പറയുമോ’ എന്ന് ഭര്‍ത്താവിനോട് കൂസലില്ലാതെ ചോദിച്ച്‌ ആട്ടു വാങ്ങുന്ന മേലേപ്പറമ്ബില്‍ ആണ്‍വീട്ടിലെ മീന, ചട്ടക്കാരിയിലെ ശശി (മോഹന്‍ ) ന്റെ അമ്മ, മര്‍മ്മരത്തിലെ ദൈന്യത നിറഞ്ഞ മുഖമുള്ള ബ്രാഹ്മണസ്ത്രീ, സസ്നേഹത്തിലെ നായകന്റെ അമ്മ, സ്ത്രീധനത്തിലെ അമ്മായിയമ്മ. മറക്കാനാവാത്ത എത്ര മുഹൂര്‍ത്തങ്ങള്‍ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടി.

ഹാസ്യവും ക്രൗര്യവും ദൈന്യതയും സൂക്ഷ്മ തലത്തില്‍ ഒരേ പോലെ വഴങ്ങുന്ന മൂന്നു മുഖങ്ങള്‍ മലയാളത്തില്‍ കല്‍പനക്കും ഉര്‍വ്വശിക്കും മീനക്കുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ‘ചന്ദനം മരമാണെന്നമ്മ, കാഞ്ഞിരമാണീ ക്കുഞ്ഞമ്മ’ എന്നു പ്രേംനസീര്‍ പാടി കോക്രി കാണിക്കുന്നത് മീനയുടെ മുഖത്തേക്കു നോക്കിയാണ് . പ്രവാഹമാണ് ചിത്രം . ചന്ദനം മണക്കുന്ന അമ്മ കവിയൂര്‍ പൊന്നമ്മയും . കാഞ്ഞിരം മണക്കുന്ന ഈ കുഞ്ഞമ്മക്കാണ് ഏതു കഥാപാത്രമായും പെട്ടെന്നു രൂപാന്തരപ്പെടാനുള്ള അഭിനയ ശേഷി ഉണ്ടായിരുന്നത്. എത്രയെത്ര വേഷങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്.

കവിയൂര്‍ പൊന്നമ്മയോ സുകുമാരിയോ കെ.പി എസി ലളിതയോ ഫിലോമിനയോ ആയില്ല ഇവര്‍. നിശ്ശബ്ദമായിരുന്നു സ്വകാര്യ ജീവിതം. മീന എന്ന പ്രതിഭാധനയായ നടിയെ ഓര്‍മ്മിക്കുന്നു സ്നേഹിക്കുന്നു. പ്രണമിക്കുന്നു. ശരിക്കും നഷ്ടപ്പെട്ടു പോയല്ലോ എന്നു വേദന തോന്നിപ്പിക്കുന്ന അതുല്യ കലാകാരിയാണവര്‍. എസ് ശാരദക്കുട്ടി .

സീരീയല്‍ താരം ശബരിനാഥ് അന്തരിച്ചു

0
Spread the love

തിരുവനന്തപുരം : സുപ്രസിദ്ധ മലയാള സീരീയല്‍ താരം ശബരിനാഥ്‌ (49) അന്തരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൈകിട്ട്‌ അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു ശബരി . ഇതിനിടയില്‍ കുഴഞ്ഞ്‌ വീഴുകയായിരുന്നു . മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

ഭൗതിക ശരീരം ഇന്നുകോവിഡ്‌ പരിശോധന ഫലം ലഭിച്ചതിന്‌ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കും . 15 വര്‍ഷമായി സീരീയില്‍ രംഗത്ത്‌ സജീവമാണ് ശബരി ‌. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്‌, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി . സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം . അച്‌ഛന്‍: ജീ.രവീന്ദ്രന്‍നായര്‍, അമ്മ: പി.തങ്കമണി.ഭാര്യ: ശാന്തി(ചൊവ്വര കിംഗ്‌ ശിവ ആയൂര്‍വേദ സെന്റര്‍), മക്കള്‍ : ഭാഗ്യ.എസ്‌.നാഥ്‌, ഭൂമിക .എസ്‌. നാഥ്‌.

നല്ല ഭക്ഷണത്തിന് ശേഷം ഒത്തൊരുമിച്ച്‌ അച്ഛനും മക്കളും; ചിത്രങ്ങൾ വൈറൽ

0
Spread the love

മലയാള സിനിമയിലെ തന്നെ ശ്രദ്ധേയരായ താരദമ്ബതിലകളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരും 2002 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്. ഈ താരദമ്ബതികൾ സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും. എന്നാൽ ഇപ്പോൾ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ മക്കൾക്കൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള ചിത്രം after some good food എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു. നിരവധിപ്പേർ ആരാധകരും സഹപ്രവർത്തകരുമടക്കം ചിത്രത്തിന് കമന്റുമായെത്തിയിരിക്കുകയാണ്.

പാട്ടിലാണ് പ്രാർത്ഥനയെന്ന പാത്തു താൽപര്യം പ്രകടിപ്പിച്ചത്. അച്ഛന് വേണ്ടി മോഹൻലാൽ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചിരുന്നു. കേരളക്കര ഹൃദയത്തിലേക്ക് ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനത്തെ സ്വീകരിക്കുകയായിരുന്നു. എന്നാൽ നച്ചുവെന്ന നക്ഷത്ര അഭിനയത്തിലായിരുന്നു കഴിവ് തെളിയിച്ചത്. നച്ചു തുടക്കം കുറിച്ചത് ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ടിയാനിലൂടെയായിരുന്നു. അഭിനയവും പാട്ടും പുറമെ സോഷ്യൽ മീഡിയയിലും സജീവമായ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച്‌ എത്താറുണ്ട്.

ജോർജുകുട്ടിയുടെ ഇളയമകൾ തന്നെയാണോ ഇത്,എസ്തറിന്റെ മേക്കോവറിൽ ഞെട്ടി സോഷ്യൽ മീഡിയ

0
Spread the love

എസ്തർ അനിൽ ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് . ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് കെെയ്യേടി നേടിയ എസ്തർ ഇപ്പോൾ നായികയായി മാറിയിരിക്കുകയാണ്. അന്നത്തെ ബാലതാരം ഇന്നൊരു സുന്ദരിക്കുട്ടിയാണ്. എസ്തറിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു താരം.  ഷെയ്ൻ നിഗത്തിൻറെ നായികയായി ‘ഓള്’ എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു

സോഷ്യൽ മീഡിയയിലും സജീവമായ താരം തൻറെ ചിത്രങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഞാൻ അവസാനമായി ഒരു ഫോട്ടോഷൂട്ട് നടത്തിയത് ഓർക്കുന്നില്ല. എന്റെ സുഹൃത്ത് ജോ കഴിഞ്ഞ രണ്ട് മാസമായി എന്നെ ശല്യപ്പെടുത്തുന്നു…, അതാണിത്. ഹാഹ! നന്ദി ജോ, ഇത് വളരെ രസകരവും തീർത്തും മടുപ്പിക്കുന്നതുമായിരുന്നു

ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കുഞ്ഞ് നായികയായി എത്തിയ എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമാവുകയാണ്. നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോ മേക്കപ്പ് ആർട്ടിസ്റ്റാണ് മേക്കപ്പ്.

കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.

സിനിമയും സീരിയലും തമ്മിൽ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല, ശാന്തി കൃഷ്ണ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ.ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തിയ നടിയുടെ കൈ നിറയെ ചിത്രങ്ങളാണ്.നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്.മലയാളത്തിന് പുറമെ തമിഴിലും നടി തിളങ്ങിയിരുന്നു.മികച്ച ഒരു നർത്തകി കൂടിയാണ് നടി.1981ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തിൽ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു.നടൻ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം.1984ൽ ആണ് വിവാഹം നടന്നത്.1995ൽ ബന്ധം വേർപെടുത്തി.തുടർന്ന് 1998ൽ സദാശിവൻ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ൽ അവസാനിച്ചു.

ഇപ്പോളിതാ സിനിമയും സീരിയലും തമ്മിലുള്ള വിത്യാസത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.സിനിമയിൽ സജീവമായിരിക്കുമ്പോഴായിരുന്നു ഞാൻ ചാപല്യം എന്ന സീരിയൽ ചെയ്തത്.അതിലെ കൃഷ്ണ പ്രഭയുടെ റോൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായി.സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നായിക നടി സീരിയൽ രംഗത്തേക്ക് വന്നു ഒരു പ്രധാന റോൾ ഏറ്റെടുക്കുന്നതിന്റെ തുടക്കം ചിലപ്പോൾ എന്നിൽ നിന്ന് ആകാമെന്ന് തോന്നുന്നു. സീരിയലിൽ അഭിനയിക്കുന്നത് കുറച്ചിലാണെന്ന് എനിക്ക് തോന്നിയിരുന്നില്ല.

നല്ല ഒരു കഥാപാത്രം വന്നപ്പോൾ ചെയ്തു.സിനിമയും സീരിയലും തമ്മിൽ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല.ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ.അഭിനേതാക്കൾക്ക്‌ അതില്ല.എന്നെ സംബന്ധിച്ച് രണ്ടും കഥാപാത്രങ്ങളാണ്.അഭിനയിക്കുക എന്നതാണ് പ്രധാനം ശാന്തി കൃഷ്ണ പറയുന്നു

എന്നെ കല്യാണമാലോചിച്ച്‌ വന്നവരും പ്രേമിച്ചവരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല; സുചിത്ര

0
Spread the love

വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലെ പത്മിനിയായെത്തി ആരാധക പ്രീതി നേടിയ താരമാണ് സുചിത്ര. തന്റെ വിവാഹത്തെക്കുറിച്ച്‌ സുചിത്ര പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു.

‘വിവാഹത്തെക്കുറിച്ച്‌ തല്‍ക്കാലം ഒന്നും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. ആലോചനകള്‍ വരുന്നുണ്ട്. പലപ്പോഴായി ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. ഒന്നു രണ്ടെണ്ണം ഗൗരവത്തിലായിരുന്നു. പക്ഷേ, വിജയിച്ചില്ല. എന്റെ അമ്മ എപ്പോഴും പറയും ‘നീ ഒള്ള ശാപം മൊത്തം വാങ്ങി വയ്ക്കും.

എന്താണാവോ…’ എന്ന്… മറ്റൊരു തമാശ പറയട്ടേ, എന്നെ കല്യാണമാലോചിച്ച്‌ വന്നവരാരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. എന്നെ പ്രേമിച്ചവരും കല്യാണം കഴിച്ചിട്ടില്ല…ഒന്നോ രണ്ടോ പേരാണ് അതിന് അപവാദം… ചിരിയോടെ സുചിത്ര പറഞ്ഞു നിര്‍ത്തി…’ സുചിത്ര പറയുന്നു

മകളുടെ കൊവിഡ് കുറിപ്പ് പങ്കുവച്ച്‌ പൃഥ്വിരാജ്

0
Spread the love

പൃഥ്വിരാജ് തന്റെ മകള്‍ അലംകൃതയുടെ ചിത്രംവരകളും ചെറു കുറിപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവെക്കാറുണ്ട്. രണ്ട് മാസം മുന്‍പ് സ്വന്തം നോട്ട് ബുക്കില്‍ അല്ലി കുറിച്ചിട്ട കൊവിഡ് കണക്കുകളുടെ കുറിപ്പുകള്‍ പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കളികളും സൗഹൃദങ്ങളുമൊക്കെ മുറിഞ്ഞ കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള കരുതല്‍ പങ്കുവെച്ചുള്ളതായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. ഇപ്പോഴിതാ മകളുടെ മറ്റൊരു കൊവിഡ് കുറിപ്പ് കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.

‘പ്രിയപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും’ എന്ന സംബോധനയോടെ അല്ലി ആരംഭിക്കുന്ന കത്ത് ഇംഗ്ലീഷിലാണ്. കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നതിന്‍റെ ആശങ്കയും വാക്‍സിന്‍ കണ്ടുപിടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അല്ലി സ്വന്തം ഭാഷയില്‍ കുറിച്ചിട്ടിട്ടുണ്ട്. “ഒരു സയന്‍റിസ്റ്റിനെ കണ്ടുപിടിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം. കൊവിഡ് വീടിനുള്ളില്‍ ഇരിക്കുക. ഒരു സൈന്യത്തെ കണ്ടെത്തി യുദ്ധം ചെയ്യുക. ധൈര്യമായി ഇരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക”, എന്നൊക്കെയാണ് അലംകൃതയുടെ വാക്കുകള്‍.

കുട്ടികളുടെ മനസില്‍ കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന സ്വാധീനത്തെക്കുറിച്ച്‌ മകളുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് പൃഥ്വിയും ഓര്‍മ്മപ്പെടുത്തുന്നു. “സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മളില്‍ മിക്കവരും എന്നിരിക്കെ ഈ സാഹചര്യം കുട്ടികളില്‍ സൃഷ്ടിച്ചിരിക്കുന്ന സ്വാധീനം ഞാന്‍ മനസിലാക്കുന്നു. അല്ലി മറ്റൊരു കൊവിഡ് കുറിപ്പ് കൂടി തയ്യാറാക്കിയിരിക്കുകയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം അല്ലാത്തപ്പോള്‍ അവള്‍ സ്വയം ചെയ്യുന്നതാണ് ഇതൊക്കെ. എത്രയും വേഗം വാക്സിന്‍ കണ്ടുപിടിക്കാന്‍ ആവട്ടെയെന്നും കുട്ടികള്‍ക്ക് അഴരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആവട്ടെയെന്നും ഞാന്‍ പ്രത്യാശിക്കുന്നു”, പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts