Home Blog Page 1468

നാലു വയസുകാരനെ പുലിയിൽ നിന്നും രക്ഷപെടുത്തി യുവാവ്.

0
Spread the love
നാലു വയസുകാരനെ പുലിയിൽ നിന്നും രക്ഷപെടുത്തി യുവാവ്.

മുംബൈ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു അമ്മാവൻ. ആരെ മില്‍ക്ക് കോളനിയില്‍ താമസിക്കുന്ന ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്.
വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷിനടുത്തേക്കു പെട്ടെന്ന് ഒരു പുലി വരുകയായിരുന്നു. അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ആയുഷിന്റെ അമ്മാവന്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
ആയുഷിനു തലയ്ക്കും കഴുത്തിനും പരിക്കേറ്റു. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും മുറിവുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തു.

കേസ് ഉണ്ടെങ്കിൽ നടപടി പിന്നാലെ.

0
Spread the love
കേസ് ഉണ്ടെങ്കിൽ നടപടി പിന്നാലെ.

സഹകരണ സ്ഥാപനങ്ങളിലെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്കു പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ മന്ത്രിസഭ. സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർ ക്രിമിനൽ കേസിൽ പ്രതിയാണോ എന്നു കണ്ടെത്താൻ പൊലീസ് വെരിഫിക്കേഷൻ നിലവിലുണ്ട്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ്, ഗാർഹിക പീഡനം തുടങ്ങിയവയിലൊക്കെ ഉൾപ്പെട്ടവർ സർക്കാർ ശമ്പളം കൈപറ്റുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, ദേവസ്വം ബോർഡുകൾ എന്നിവിടങ്ങളിലും ഇതു നടപ്പാക്കാനാണ് തീരുമാനം.

സർക്കാർ സർവീസിൽ പ്രവേശിക്കുന്നയാൾ ക്രിമിനൽ കേസിൽ ശിക്ഷിക്കപെട്ടാൽ പിരിച്ചു വിടും.ഗുരുതര കേസുകളിലെ പ്രതികളെങ്കിൽ വിചാരണ തീർന്നു കുറ്റമുക്തരാകുന്നതു വരെ മാറ്റി നിർത്തും.

കാണാതായ വ്യക്തിയെ കണ്ടെത്താൻ തിരച്ചിലിനിറങ്ങിയ ഉദ്യോഗസ്ഥർക്കൊപ്പം മണിക്കൂറുകൾ തിരച്ചിൽ നടത്തി കാണാതായ വ്യക്തിയും.

0
Spread the love

കാണാതായ വ്യക്തിയെ കണ്ടെത്താൻ തിരച്ചിലിനിറങ്ങിയ ഉദ്യോഗസ്ഥർക്കൊപ്പം മണിക്കൂറുകൾ തിരച്ചിൽ നടത്തി കാണാതായ വ്യക്തിയും. തുർക്കിയിൽ നിന്നാണ് ഈ കൗതുക വാർത്ത വരുന്നത്. 50 വയസുള്ള ബെയ്ഹാൻ മുലുവാണ് തന്നെ തേടി നടന്ന സംഘത്തിനൊപ്പം മണിക്കൂറുകൾ ചെലവഴിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോഴാണ് 50കാരനായ ബെയ്ഹാനേ കാണാതാകുന്നത്. ഇയാൾ മദ്യത്തിന്റെ ലഹരിയിൽ കാട്ടിലേക്ക് നടന്നുപോവുകയായിരുന്നു. സുഹൃത്തുക്കൾ അന്വേഷിച്ച് ഇറങ്ങിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഒടുവിൽ സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് കാട്ടിൽ തിരച്ചിലിനെത്തി.

ഈ സമയം കാട്ടിൽ അലഞ്ഞുനടന്ന ഇയാൾ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പവും നാട്ടുകാർക്കൊപ്പവും തിരച്ചിലിനും കൂടി. കാണാതായ ആരെയോ തേടിയുള്ള തിരച്ചിലാണ് നടക്കുന്നതെന്നാണ് ഇയാൾ തെറ്റിദ്ധരിച്ചത്. മണിക്കൂറുകൾക്ക് ശേഷവും ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒടുവിൽ പൊലീസുകാർ ഇയാളുടെ പേര് ഉറക്കെ വിളിച്ച് തിരച്ചിൽ നടത്തി. അപ്പോഴാണ് ഇവർ തന്നെയാണ് അന്വേഷിക്കുന്നതെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ഒടുവിൽ താൻ ഇവിടെ തന്നെയുണ്ട് എന്ന് തിരച്ചിൽ സംഘത്തിലെ വ്യക്തി തന്നെ പറഞ്ഞതോടെ പൊലീസും നാട്ടുകാരും അമ്പരന്നു.

ഒക്ടോബർ 2ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്നും ഇല്ലെങ്കിൽ താൻ ജലസമാധി അടയുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജിന്റെ പ്രഖ്യാപനം

0
Spread the love

ഒക്ടോബർ 2ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്നും ഇല്ലെങ്കിൽ താൻ ജലസമാധി അടയുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജിന്റെ പ്രഖ്യാപനം.മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണ സന്ദർശനത്തിൽ വച്ചാണ് ഇദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്.

ഗാന്ധിജയന്തി ദിനത്തിൽ തന്നെ ഇന്ത്യയേ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ ആംഗീകരിക്കാൻ തയാറല്ലെങ്കിൽ സരയു നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു. എഎൻഐ ഇക്കാര്യം ട്വീറ്റ് ചെയ്തു.

നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി 158 കിലോ വാൽനട്ട് ശേഖരിച്ചുവച്ച് അണ്ണാൻ.

0
Spread the love

നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി 158 കിലോ വാൽനട്ട് ശേഖരിച്ചുവച്ച് അണ്ണാൻ. നോർത്ത് ഡക്കോട്ടയിലെ ഒരു അണ്ണാന്റെ വാൾനട്ട് സമ്പാദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.കുറച്ച് ദിവസങ്ങളായി ഉടമ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് അണ്ണാൻ ഭക്ഷണത്തിനായി വാൽനട്ട് ശേഖരിച്ച് വച്ചത്. ബിൽ ഫിഷർ എന്ന വ്യക്തിയുടെ വീട്ടിലെ മരങ്ങളിൽ നിന്നാണ് വാൽനട്ട് ശേഖരിച്ചത്.

ഇത് ആ വീടിന്റെ മുറ്റത്ത് തന്നെ നിർത്തിയിട്ടിരുന്ന കാറിൽ കൊണ്ടുവയ്ക്കുകയും ചെയ്തു. എന്നാൽ ഇത് ഒടുവിൽ ഒട്ടേറെ ബക്കറ്റുകളിലായി ഉടമ നീക്കം ചെയ്തപ്പോൾ ഏകദേശം 158 കിലോയോളം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിനിലും റേഡിയേറ്ററിലും അടക്കം വാഹനത്തിന്റെ മുക്കിലും മൂലയിലും ക്ഷാമകാലത്തേക്ക് അണ്ണാൻ കരുതിയ ഭക്ഷണ സമ്പാദ്യം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായി.

നാസയുടെ ലൂസി പേടകം അടുത്തമാസം പുറപ്പെടും.

0
Spread the love
നാസയുടെ ലൂസി പേടകം അടുത്തമാസം പുറപ്പെടും.

വാഷിങ്ടൺ: 450 കോടി കൊല്ലങ്ങൾക്കുമുമ്പ് ഉള്ള സൗരയൂഥ പിറവിതേടി ലൂസി പുറപ്പെടുന്നു. വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണം ചെയ്‌തുകൊണ്ടിരിക്കുന്ന ട്രോജൻ എന്ന ചിന്നഗ്രഹങ്ങളിലാണ് ലൂസി പഠനം നടത്തുക. സൗരയൂഥത്തിനോളം തന്നെ പ്രായമുള്ളവയാണ് ട്രോജനുകൾ. 7000-ത്തിലേറെ ആണ് ട്രോജൻ ചിന്നഗ്രഹങ്ങൾ. ഇവയെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യം ആണ് ലൂസിയുടേത്.

ഒക്ടോബർ 16-ന് ഫ്ളോറിഡയിലെ കേപ് കനവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് ലൂസി പുറപ്പെടും. അറ്റ്‌ലസ് വി റോക്കറ്റിൽ ആണ് വിക്ഷേപണം. എട്ട് ചിന്നഗ്രഹങ്ങൾക്കുസമീപം 400 കിലോമീറ്റർ പരിധിയിൽ ലൂസി സഞ്ചരിക്കും.12 കൊല്ലം ആണ് ദൗത്യ കാലം . ഒരു പേടകം ഇത്രയുമധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് ഇതാദ്യമായാണ്.

അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ആണ് അറ്റ്‌ലസ് വി റോക്കറ്റ് നിർമ്മിച്ചത്. സൂര്യനിൽനിന്ന് ഏറ്റവുമകലെ സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന പേടകം ആണ് ഇതു. 98.1 കോടി ഡോളർ ആണ് പദ്ധതി ചെലവ്.

സ്കൂള്‍ തുറക്കല്‍ :വാക്സീൻ നിർബന്ധമാക്കും.

0
Spread the love
സ്കൂള്‍ തുറക്കല്‍ :വാക്സീൻ നിർബന്ധമാക്കും.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടക്കും. ഓൺലൈൻ ആയാണ് യോഗം ചേരുക. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഇതു. എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാരും വാക്സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിക്കും.

കോവിഡ് മാനദണ്ഡങ്ങളില്‍ ഒരു ഇളവുമില്ലാതെ സ്കൂളുകള്‍ പ്രവർത്തിക്കണം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.മൂന്നു ദിവസം ഇടവിട്ടുള്ള ഷിഫ്റ്റ്, ക്ലാസുകള്‍ ഉച്ചവരെയാക്കുക, സ്കൂൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. പ്രയോഗിക പ്രശ്നങ്ങള്‍, സൗകര്യങ്ങളുടെ അപര്യാപ്തത, എന്നിവയും ചർച്ചയിൽ ഉൾപ്പെടുത്തും.

അധ്യാപകരും അനധ്യാപകരും വാക്സീൻ സ്വീകരിച്ചിട്ടില്ലെന്ന അനൗദ്യോഗിക കണക്കുകളുണ്ട്. എല്ലാ സ്കൂള്‍ ജീവനക്കാരും നിര്‍ബന്ധമായും വാക്സീന്‍സ്വീകരിക്കണമെന്ന നിലപാടാണ് പ്രധാന അധ്യാപകസംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. അധ്യാപകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്. ഞായറാഴ്ചയോടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറും.

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി.

0
Spread the love
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി.

ഇന്ധനവില വീണ്ടും വർധിപ്പിച്ചുകൊണ്ട് എണ്ണ കമ്പനികൾ. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും കൂട്ടി. അതേ സമയം രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്നു.
കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് .

ഒരുബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍; ഒരുമിച്ച് കൂടരുത്; ഭക്ഷണം കഴിക്കുന്ന ഇടവേള ഒഴിവാക്കണം; ഐഎംഎ.

0
Spread the love

നിർദ്ദേശങ്ങൾ: ??

?കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

?അധ്യാപകരും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും ഐഎംഎ നിര്‍ദ്ദേശം നല്‍കി.

?സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്സിനേഷന്‍ ചെയ്തിരിക്കണം.

?കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷന്‍ കര്‍ശനമായും എടുത്തിരിക്കണം എന്ന നിബന്ധന അത്യാവശ്യമാണ്.

?ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം.

?ക്ലാസുകള്‍ വിഭജിച്ച് പഠനം നടത്തേണ്ടതാണ്.

?ഒരു കാരണവശാലും സ്‌കൂളില്‍ ഹാജരാകുന്ന കുട്ടികള്‍ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കരുത്.

?സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്.

?ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണുതാനും.

?അടച്ചിട്ട മുറികളില്‍ കൂട്ടം കൂടാന്‍ കുട്ടികളെ അനുവദിക്കരുത്.

?മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നീ കോവിഡ് മാനദണ്ഡങ്ങളുടെ പ്രാധാന്യം സിലബസിന്റെ ഭാഗമായിത്തന്നെ കുട്ടികളെ പഠിപ്പിക്കണം.

?സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഐ എം എ നിർദേശിച്ചു.

സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി

0
Spread the love

സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി

വ്യാഴാഴ്ച അവസാനിക്കാനിരുന്ന പദ്ധതിയാണ് ഒരു മാസം കൂടി നീട്ടിയതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒക്‌ടോബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ലഭിക്കും.

സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts