Home Blog Page 1469

പ്രിയയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച്‌ ചാക്കോച്ചൻ,ഇസക്കുട്ടൻ എവിടെയെന്ന് ആരാധകർ

0
Spread the love

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോ ബോബനും. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്‍്റെ വിശേഷങ്ങളൊക്കെ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ പങ്കുവെച്ച ഓണസദ്യയുടെ മിനിയേച്ചര്‍ രൂപത്തില്‍ മധുര പലഹാരങ്ങള്‍ വിളമ്ബിയിരിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓണാശംസകളുമായി നിറയെ ആരാധകര്‍ കമന്‍്റ് ബോക്സുകളിലെത്തിയിട്ടുമുണ്ട്. ഇസുക്കുട്ടനെവിടെ എന്ന ചോദ്യവുമായും നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും കാത്തിരുന്നു കിട്ടിയ കണ്‍മണി ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍്റെ വിശേഷങ്ങള്‍ ഇപ്പോള്‍ കാണാറില്ലല്ലോ എന്നാണ് കമന്‍്റ്.

മുന്‍പ് നിരന്തരം ഇസുക്കുട്ടന്‍്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നുവല്ലോ എന്നും ആരാധകര്‍ കമന്‍്റുകളിലൂടെ ചോദിക്കുന്നുണ്ട്. താരത്തിന്‍്റെ ചിത്രത്തിന് ആരാധകരെ കൂടാതെ താരങ്ങളും കമന്‍്റുകളിടുന്നുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് കുഞ്ഞുമായുള്ള വിശേഷങ്ങളും എക്സര്‍സൈസ് വിശേഷങ്ങളും വീട്ടിലെ കൊച്ചു കൊച്ചു ആഘോഷങ്ങളുടെയുമൊക്കെ വിശേഷങ്ങള്‍ ആരാധകരുമായി കുഞ്ചാക്കോ ബോബന്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. വളരെ ആവേശത്തോടെയാണ് ആരാധകരെല്ലാം ഈ വിശേഷങ്ങള്‍ ഏറ്റെടുത്തിരുന്നത്.

ജനുവരിയില്‍ ഒരാള്‍ കൂടിയെത്തും, അച്ഛനാവുന്ന സന്തോഷം പങ്കുവെച്ച്‌ കോഹ്‌ലി

0
Spread the love

അച്ഛനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ജനുവരിയില്‍ കുഞ്ഞ് എത്തുമെന്നാണ് അനുഷ്‌കയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ കോഹ്‌ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഞങ്ങള്‍ ഇനി മൂന്ന് പേര്‍ എന്ന കോഹ് ലിയുടെ വാക്കുകള്‍ എത്തിയതോടെ ആശംസയുമായി നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. അനുഷ്‌കയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവെക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് അനുഷ്‌കയും കോഹ് ലിയും വിവാഹിതരാവുന്നത്. ഇറ്റലിയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടന്ന വിരുഷ്‌ക വിവാഹം ആ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.ഐപിഎല്ലിനായി ദുബായിലാണ് കോഹ് ലി ഇപ്പോള്‍ . അനുഷ്‌കയിലേക്ക് വരുമ്ബോള്‍ ഷാരൂഖിന് ഒപ്പമുള്ള സീറോയ്ക്ക് ശേഷം അനുഷ്‌ക മറ്റ് സിനിമകള്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്വന്തം ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

0
Spread the love

സ്വന്തം ജീവിതം സിനിമയാവുന്ന കാര്യം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ഭാഗങ്ങളായി രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ദൊരസൈ തേജയാണ്. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട് അദ്ദേഹം. ബൊമ്മകു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മകു മുരളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്ബരയിലെ ആദ്യ ചിത്രത്തില്‍. ‘രാമു’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. വിജയവാഡയിലെ കോളേജ്കാല ദിനങ്ങളും ആദ്യം ചിത്രമായ ‘ശിവ’ സംവിധാനം ചെയ്യുന്നതുമെല്ലാം ആദ്യ ഭാഗത്തില്‍ ഉള്‍പ്പെടും.

‘രാം ഗോപാല്‍ വര്‍മ്മ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്റെ മുംബൈ ജീവിതം ആയിരിക്കും. മറ്റൊരു നടനായിരിക്കും ഈ ഭാഗത്തില്‍ നായകനായി എത്തുക. ‘ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്നെ നായകനായി എത്തും.

ചങ്കുകളേ എന്റെ കീമോ കഴിഞ്ഞു കേട്ടോ, ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും

0
Spread the love

കാൻസർ ചികിൽസയുടെ ഭാഗമായുള്ള കീമോ കഴിഞ്ഞെന്ന് അറിയിച്ച് നന്ദു മഹാദേവ. കാൻസറിനോട് ചിരിക്കുന്ന മുഖവുമായി പൊരുതുന്ന നന്ദുവിനായി പ്രാർഥിക്കുന്ന കേരള സമൂഹത്തിനോട് നന്ദു വാർത്ത പങ്കുവയ്ക്കുന്നു. ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും. അതു കഴിഞ്ഞാകും സർജറിയെപ്പറ്റി ആലോചിക്കുക. നന്ദു ഫെയ്സ്ബുക്കിൽ‌ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഓരോ പ്രാവശ്യവും ക്യാൻസറിന്റെ ധാരണ എന്നെ അങ്ങു തീർത്തു കളയാമെന്നാണ്. പക്ഷെ ഓരോ വട്ടവും ഞാൻ കൂടുതൽ കൂടുതൽ കരുത്തനാകുകയാണ്. ഇത്രയും നേരിടേണ്ടി വന്നിട്ടും മ്മടെ ചങ്കും കരളും വൃക്കയും ഒക്കെ സ്‌ട്രോങ് ആണ്. വെറും സ്‌ട്രോങ് അല്ല ഡബിൾ സ്‌ട്രോങ് ആണ്. ഡബിളും അല്ല ത്രിബിൾ സ്‌ട്രോങ് ആണ്. അതിന് കാരണം എന്റെ കുലുങ്ങാത്ത മനസ്സ് തന്നെയാണ് എന്നും നന്ദു ആത്മവിശ്വാസത്തോടെ പറയുന്നു. ഇക്കുറി ഇതാദ്യമായി നന്ദു ജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നു. വൻ പിന്തുണയാണ് നന്ദുവിന് സോഷ്യൽ‌ മീഡിയയിൽ നിന്നടക്കം ലഭിച്ചത്

ചങ്കുകളേ എന്റെ കീമോ കഴിഞ്ഞു കേട്ടോ..!
ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും..!!
അതു കഴിഞ്ഞാകും സർജറിയെപ്പറ്റി ആലോചിക്കുക..
ഓരോ പ്രാവശ്യവും ക്യാൻസറിന്റെ ധാരണ എന്നെ അങ്ങു തീർത്തു കളയാമെന്നാണ്..!
പക്ഷെ ഓരോ വട്ടവും ഞാൻ കൂടുതൽ കൂടുതൽ കരുത്തനാകുകയാണ്..!!
ഓരോ ക്യാൻസർ സെല്ലുകളും ശ്രമിക്കുന്നത് എന്റെ ഹൃദയത്തെ നിശ്ചലമാക്കാനാണ്..
എങ്കിലും ഓരോ തവണയും എന്റെ ഹൃദയം കൂടുതൽ ശക്തി പ്രാപിക്കുകയാണ്..!!
ഓരോ കീമോയും വിചാരിക്കുന്നത് എന്നെ തളർത്തി കിടത്തി കളയാമെന്നാണ്..
എന്നിട്ടും ഓരോ നിമിഷവും ഞാൻ കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുകയാണ്..!!
ആദ്യം RCC യിൽ ആറു ഹൈ ഡോസ് കീമോ..
പിന്നെ MVR ൽ 3 ഹൈ ഡോസ്..
പിന്നെ മരുന്നു മാറ്റി വീണ്ടും 6 ഹൈ ഡോസ്..
പിന്നെ 15 കടുക്കട്ടി റേഡിയേഷൻ..
ഇപ്പൊ ദേ പിന്നേം കീമോ…
ഇതിനിടയ്ക്ക് കാലിലും നെഞ്ചിലും ചെയ്ത രണ്ടു മേജർ സർജറിയും അതിന് വേണ്ടി ചെയ്ത ശക്തമായ അനസ്‌തേഷ്യ മരുന്നുകളും കണക്കില്ലാതെ കഴിച്ച മോർഫിനും വേദന സംഹാരികളും ഒക്കെ പനാമർ വാങ്ങിയപ്പോൾ സയനൈഡ് ഫ്രീ ആയി കിട്ടി എന്ന് പറയുന്നത് പോലെയാണ്..
അത്ഭുതം എന്താണെന്ന് വച്ചാൽ..
ഇത്രയും നേരിടേണ്ടി വന്നിട്ടും മ്മടെ ചങ്കും കരളും വൃക്കയും ഒക്കെ സ്‌ട്രോങ് ആണ്..
വെറും സ്‌ട്രോങ് അല്ല ഡബിൾ സ്‌ട്രോങ് ആണ്..
ഡബിളും അല്ല ത്രിബിൾ സ്‌ട്രോങ് ആണ്..!!
അതിന് കാരണം എന്റെ കുലുങ്ങാത്ത മനസ്സ് തന്നെയാണ്..
ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ..
ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന അതിശക്തമായ ഈ മരുന്ന് ഒരു പരീക്ഷണം കൂടിയാണ്..
ഇവിടത്തെ ചരിത്രത്തിൽ ആദ്യമായിട്ടാകും നീണ്ട പതിനാല് ദിവസം അതും 24 മണിക്കൂറും തുടർച്ചയായി ചെയ്യുന്ന ഇത്തരത്തിൽ ഒരു വലിയ കീമോ…
അതായത് 340 മണിക്കൂർ ഒരു കട്ടിലിൽ തന്നെ കിടക്കണം !!
ഈ പരീക്ഷണത്തിൽ നമ്മൾ വിജയിച്ചാൽ എനിക്ക് ശേഷം എന്റെ അതേ അവസ്ഥയിലൂടെ കടന്നു വരുന്ന എണ്ണമില്ലാത്ത അനേകായിരം രോഗികൾക്ക് ഈ മരുന്ന് ഒരു കരുണ്യമാകും..
അവരുടെ ആസഹനീയമായ വേദനകൾക്ക് ഈ മരുന്ന് ഒരു ആശ്വാസമാകും..
പരിഹാരമാകും…
അതുകൊണ്ട് തന്നെ ശക്തമായ ഈ മരുന്നിനെ നേരിടാൻ എന്റെ ശരീരത്തിന് ശക്തി നൽകാൻ എന്റെ പ്രിയപ്പെട്ടവർ ആത്മാർഥമായി പ്രാർത്ഥിക്കണം…
ഇതും ഞാൻ നേരിടും..
ഇതുവരെ നേരിട്ടത് പോലെ നെഞ്ചു വിരിച്ചു തന്നെ നേരിടും..!
സത്യത്തിൽ എന്റെ അക്ഷരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്..!!
അത് വെറുതെ വഴിയിൽ നിൽക്കുന്ന നിങ്ങളെ ഒരിടത്ത് നിന്നും കയറ്റി കുറച്ചു ദൂരെ മറ്റൊരിടത്ത് ഇറക്കി വിട്ടിട്ടു പോകും..!
അങ്ങനെ ഇറക്കി വിടുമ്പോൾ ചിലർക്ക് സന്തോഷമാകും കിട്ടുക, ചിലർക്ക് ഒരാശ്വാസമാകും കിട്ടുക,ചിലർക്ക് കൂടെയാരോ ഉണ്ടെന്ന് തോന്നൽ വരും , ചിലർക്ക് ലോകം തലമേൽ മറിഞ്ഞാലും നേരിടാനുള്ള ഒരു ആത്മവിശ്വാസം കിട്ടും..
എന്തു തന്നെയായാലും ഓരോരുത്തർക്കും വേണ്ടത് അവിടെയുണ്ടാകും..!!
യഥാർഥത്തിൽ നിങ്ങൾ കാണുന്നത് ഞാൻ സൃഷ്ടിച്ച വാക്കുകളുടെ ഒരു മാസ്മരിക ലോകമാണ്..
അതിനുള്ളിലൂടി കടന്നുവരുമ്പോൾ നിങ്ങളറിയാതെ അവാച്യമായ സ്നേഹത്തിന്റെ ഒരു ലഹരി കൂടി ഞാൻ നിങ്ങൾ ഓരോരുത്തരിലേക്കും പകരുന്നുണ്ട്..!!!!!
അതാണ് വാക്കുകളുടെ ശക്തി..!
ഈ ലോകത്തിൽ വാക്കുകൾക്കും അക്ഷരങ്ങൾക്കും ഉള്ള ശക്തിയൊന്നും മറ്റൊരു ആയുധത്തിനും ഇല്ല..!!
ആയിരം അണുബോംബുകളെക്കാൾ ശക്തിയുണ്ടതിന്…!
പ്രിയപ്പെട്ടവരേ നമ്മൾ തമ്മിലുള്ള സ്നേഹബന്ധവും എന്റെ ഹൃദയത്തിന്റെ ആത്മാർത്ഥതയിൽ നിന്നു വരുന്ന അത്തരം വാക്കുകളാൽ നിർമ്മിതമാണ്…
അത് അനശ്വരമാണ്..
അതി സങ്കീർണ്ണവുമാണ്…!!
ഞാനിങ്ങനെ എഴുതിക്കൊണ്ടിരുന്നാൽ നിങ്ങളിങ്ങനെ എത്ര നേരം വേണേലും വായിച്ചിരിക്കുമെന്ന് എനിക്കറിയാം…..
നിങ്ങൾ സമയം പോലും നോക്കില്ല….
എത്ര പേജ് ആയെന്നോ എത്ര പാരഗ്രാഫ് ആയെന്നോ ഒക്കെ നോക്കാൻ നിങ്ങൾ ചിലപ്പോൾ മറന്നു പോയിട്ടുണ്ടാകും…..
ചിലപ്പോൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഞാൻ നിങ്ങളുടെ മനസ്സിൽ തോന്നിപ്പിക്കും ഞാനിത് വായിച്ച് തുടങ്ങിയിട്ട് ഇതെത്ര സമയമായി..?
ഇതെന്താ തീരാത്തത്…
അങ്ങനെ തോന്നുമ്പോൾ കൃത്യം ഞാൻ നിർത്തുകേം ചെയ്യും…
അതാണ് നിങ്ങളുടെ സ്വന്തം നന്ദൂസ്..
എനിക്ക് നിങ്ങൾ ഓരോരുത്തരോടും അടക്കാനാകാത്ത സ്നേഹമാണ്..!!
എപ്പോഴും പറയുന്നത് തന്നെ പറഞ്ഞു കൊണ്ട് വാക്കുകൾ ചുരുക്കട്ടെ…
പുകയരുത്..
ജ്വലിക്കണം..!!
ചങ്കുകൾ ഓരോരുത്തർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

എല്ലാവരുടെയും അനുഗ്രഹം വേണം, ഈ സ്‌നേഹത്തിന് എങ്ങനെ നന്ദി പറയും, പേളി മാണി

0
Spread the love

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തി.ഇപ്പോൾ ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പേളി.ഞങ്ങൾ പ്രൊപോസ് ചെയ്!ത് രണ്ട് വർഷമാകുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളിൽ വളരുന്നു. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ് എന്നു പറഞ്ഞുകൊണ്ടാണ് പേളി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം എന്നാണ് പേളി ഇപ്പോൾ കുറിച്ചിരിക്കുന്നത്.അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച് ശ്രീനിഷും രംഗത്ത് എത്തിയിരുന്നു.പേളി ആശ്വദിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ശ്രീനിഷ് പങ്കുവെച്ചിരുന്നു.ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെ ആയിരുന്നു ശ്രീനിഷ് വീഡിയോ പങ്കുവെച്ചത്.കഴിഞ്ഞ മെയ് അഞ്ചാം തീയതിയായിരുന്നു ഇരുവരും വിവാഹിതർ ആയത്.

സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.ലോക്ക്ഡൗൺ കാലത്തായിരുന്നു ഇരുവരും ആദ്യ വിവാഹ വാർഷികം ആഘോഷിച്ചത്.കുടുംബാംഗങ്ങൾക്ക് ഒപ്പം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു ആഘോഷം.ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.പേളിഷ് എന്നെഴുതിയ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്‌പെഷൽ ഡേ ആഘോഷിച്ചത്.

തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്; താരത്തിന് നെ​ഗറ്റീവ്

0
Spread the love

തെന്നിന്ത്യന്‍ നടി തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. താരത്തിനും വീട്ടിലെ ജീവനക്കാര്‍ക്കും നെഗറ്റീവാണ്. തമന്ന തന്നെയാണ് അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.

മാതാപിതാക്കള്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടിലെ എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരാവുകയായിരുന്നു. റിസല്‍ട്ട് വന്നപ്പോള്‍ അമ്മയ്ക്കും അച്ഛനും പോസിറ്റീവായി. ഇരുവരുടേയും നിലവിലെ അവസ്ഥയെക്കുറിച്ച്‌ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. താനും ജീവനക്കാരും ഉള്‍പ്പടെയുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്നും താരം വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതിനെ പെട്ടെന്ന് മറികടക്കാന്‍ നിങ്ങളുടെ അനുഗ്രഹം വേണമെന്നും താരം കുറിച്ചു.

കോവിഡ് വിവരം പങ്കുവെച്ചതിന് പിന്നാലെ തമന്നയുടെ സിനിമ സുഹൃത്തുക്കള്‍ ആശംസകളുമായി എത്തി. നടിമാരായ സാമന്ത, കാജന്‍ അഗര്‍വാള്‍, ഇഷ ഗുപ്ത തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തത്. അച്ഛനും അമ്മയ്ക്കും വേഗം രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ചതിനൊപ്പം തമന്നയോട് പോസിറ്റീവായി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു.

നെഞ്ചുവേദനയെത്തുടര്‍ന്ന് പീറ്റര്‍ പോള്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്

0
Spread the love

വനിത വിജയ കുമാറും സംവിധായകന്‍ പീറ്റര്‍പോളുമായുളള വിവാഹം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ഇവര ുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം ആകാനിരിക്കയാണ്. രണ്ട് തവണ വിവാഹിതയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. താനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് പീറ്റര്‍ രണ്ടാമതും വിവാഹിതനായതെന്ന ആരോപണവുമായി ആദ്യ ഭാര്യ രംഗത്ത് വന്നതും നടി ലക്ഷ്മി രാമകൃഷ്ണന്‍ കസ്തൂരി തുടങ്ങിയവരൊക്കെ ഈ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്.

നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലും തങ്ങള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് എന്ന് പല ത വണ ചിത്രങ്ങളിലൂടെ വനിത വ്യക്തമാക്കിയിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോകുകയാണ് ഇരുവരും. എന്നാല്‍ പീറ്റര്‍ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ രാമചന്ദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നുമാണ് വിവരം.

ട്വിറ്ററിലൂടെ ഇത് സൂചിപ്പിക്കുന്ന വിധത്തില്‍ വനിത ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘ഒരുപാട് പറയാനുണ്ട്. ഇപ്പോഴെനിക്ക് ഒന്നിനും പറ്റുന്നില്ല. ദൈവം മഹാനാണ്. വിശ്വസിക്കുക. എല്ലാം സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്. ജീവിതം കഠിനമാണ്. അതിനെ നേരിടുക മാത്രമേ നിങ്ങള്‍ക്ക് ചെയ്യാനുള്ളു. എന്നെ വിശ്വസിക്കുക. എല്ലാം ശരിയാകും. ശക്തമായിരിക്കുക. എന്നിട്ട് തിരിച്ചടിക്കൂ. നിങ്ങള്‍ക്ക് അതിന് സാധിക്കുമെന്ന് ലോകത്തെ കാണിച്ച്‌ കൊടുക്കൂ… എന്നായിരുന്നു വനിതയുടെ പുതിയ ട്വീറ്റ്. ഭര്‍ത്താവിനോട് വേഗം തിരികെ വരൂ എന്ന് സൂചിപ്പിച്ച്‌ കൊണ്ട് താരപുത്രി എഴുതിയ കുറിപ്പാണിതെന്നാണ് സൂചന. അതേ സമയം പീറ്ററിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തെ കുറിച്ച്‌ കൂടുതല്‍ വ്യക്തത ഇനിയും വന്നിട്ടില്ല.

വനിതയുടെ ആദ്യ വിവാഹങ്ങളിലുള്ള രണ്ട് പെണ്‍മക്കളാണ് ഇപ്പോള്‍ ഇരുവര്‍ക്കും കൂടെയുള്ളത്. അമ്മയുടെ വിവാഹത്തില്‍ മക്കളും മുന്നില്‍ തന്നെ നിന്നിരുന്നു. വിവാഹശേഷം വീട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വനിതയുടെ പ്രവര്‍ത്തികള്‍ ആദ്യ ബന്ധത്തിലുള്ള മകനെ വല്ലാതെ അപമാനമുണ്ടാക്കുന്നതായി ആരോപിച്ച്‌ ആദ്യ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇരുവരും ഒന്നിച്ച്‌ വന്നാണ് മറുപടി കൊടുത്തത്. വനിതയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട അഭിമുഖത്തില്‍ വിമര്‍ശിക്കുന്നവര്‍ക്കും വിവാദമുണ്ടാക്കുന്നവര്‍ക്കുമെല്ലാം തക്കതായ മറുപടി ഇരുവരും കൊടുത്തിരുന്നു

പ്രകൃതി അങ്ങിനെ ആണ്; എത്ര തന്നെ കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും, കൃഷ്ണകുമാർ

0
Spread the love

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിൽക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ എത്ര കത്തി ചാമ്പലായാലും ഒരു തെളിവു ബാക്കിയുണ്ടാകുമെന്ന് തുറന്ന് പറയുകയാണ് നടൻ കൃഷ്ണകുമാർ. സമൂഹമാധ്യമത്തിൽ സെക്രട്ടേറിയറ്റിൽ നടന്ന തീപിടുത്തത്തെക്കുറിച്ച്‌ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വിമർശനം ഉന്നയിച്ചതും.

‘മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു ‘well planned murder’ ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും.

എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും.’ കൃഷ്ണകുമാർ കുറിച്ചു.

ആളുകളെ തിരിച്ചറിയുന്നു, എസ് പി ബിയുടെ ആരോ​ഗ്യനില മെച്ചപ്പെടുന്നതായി മകൻ

0
Spread the love

ചെന്നൈ: കോവിഡ് ബാധിച്ച്‌ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുന്ന ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ മകൻ എസ്പിബി ചരൺ. തന്റെ ട്വിറ്റർ പേജിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ചരൺ ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആളുകളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും ചരൺ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.ചെന്നൈ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


നേരത്തെ ആരോ​ഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും വഷളായി. അതിന് ശേഷമാണ് ഇപ്പോൾ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടായിരിക്കുന്നത്.

ജാതിപ്പേര് ചേർക്കാതെ പേരിടണമെന്നുള്ളത് അച്ഛന്റെ ആ​ഗ്രഹമായിരുന്നു-മോഹൻലാൽ

0
Spread the love

വില്ലനായി എത്തി മലയാളി മനസ്സുകളിൽ ലാലേട്ടനായി സ്ഥാനം നേടിയ താരമാണ് മോഹൻലാൽ.ഇത്രയധികം ആരാധകരുള്ള വോറൊരു താരവും മലയാളത്തിലില്ല. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ തന്റെ പേരിനു പിന്നിലെ കാര്യം തുറന്നു പറയുന്നു.

മാതൃഭൂമിയുടെ ഓണപതിപ്പിൽ ‘മോഹൻലാൽ കയറിവന്ന പടവുകൾ’ എന്ന തന്റെ ആത്മകഥയിൽ മോഹൻലാൽ പറയുന്നതിങ്ങനെ. അറുപത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ,മോഹൻലാൽ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപേര് വാൽപോലെ ചേർത്ത് കെട്ടാതെ മക്കൾ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവൻ എനിക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ എന്നായിരുന്നു അത്രേ.

പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹൻലാൽ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവന്തപുരത്താണ്.’

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts