Home Blog Page 1470

തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി, സൂചികുത്താന്‍പോലും ഇടംകാണാത്ത ശരീരം

0
Spread the love

കാന്‍സര്‍ എന്ന് കേട്ടാല്‍ തന്നെ ഏവര്‍ക്കും ഭയമാണ്.ഈ രോഗം പിടിപെട്ടാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരുമുണ്ട്.എന്നാല്‍ പൊരുതി ജയിക്കുന്നവരുമുണ്ട്.അവര്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെ നില്‍ക്കുന്നവരുമുണ്ട്.ഇപ്പോള്‍ തന്റെ നല്ലപാതിക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളരാതെ ചേര്‍ത്ത് നിര്‍ത്തിയ ധനേഷ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.കാന്‍സര്‍ വേദനയില്‍ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേര്‍ത്തുനിര്‍ത്തുകയാണ് ധനേഷ്.കാന്‍സറിനോട് പൊരുതിയ നാളുകളില്‍ ബിജ്മ അനുഭവിച്ച വേദനകളുടെ ആഴമാണ് ധനേഷിന്റെ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;ഇവള്‍ അസുഖക്കാരിയായത് ഇവളുടെ കുറ്റംകൊണ്ടും കഴിവുകേടും കൊണ്ടല്ല.വിധിയാണ്.എന്റെ ജീവിതത്തില്‍ അനുഭവിക്കാനുള്ള വിധി.തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി.വാര്‍ത്തെടുത്ത ശില്‍പംപോലെ ജീവിതം മുന്നോട്ട് പോവണമെന്നുമില്ല.മരിച്ചപോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരവസ്ഥതന്നെയാണ് കാന്‍സര്‍.കീമോയും റേഡിയേഷനും സര്‍ജറിയുമെല്ലാം അതനുഭവിക്കുന്നവരുടെ മനസ്സിനെ മരണതുല്യമായ വേദനയുടെ ആഴങ്ങളില്‍ ചെന്നെത്തിക്കുന്നു എന്നുള്ളത് സത്യമാണ്.മറ്റൊന്നിനും പകരംവെക്കാനില്ലാത്ത വല്ലാത്തൊരു അവസ്ഥ.തുടിച്ചുനില്‍ക്കുന്ന ഞരമ്പുകളില്‍ കീമോയുടെ ആദ്യപ്രവേശനം.അതുകഴിഞ്ഞാല്‍ പിന്നീടുള്ള കീമോ ചെയ്യാന്‍ തട്ടിയുംമുട്ടിയും തുടച്ചുനോക്കിയാല്‍പോലും ഒരു ഞരമ്പുപോലും തയ്യാറാവാത്തമട്ടില്‍ ഒളിഞ്ഞിരിക്കും.ഒരു സൂചികുത്താന്‍പോലും ഇടംകാണാത്ത ശരീരം.ആദ്യത്തെ കീമോ ഒരു കൌതുകമായി തോന്നാത്തവര്‍ ആരുമില്ല.അത് വെറും കേട്ടറിവില്‍ മാത്രമറിയുന്ന ഒരു ചികിത്സ രീതി.എല്ലാവര്‍ക്കും ഒരു കൗതുകം മാത്രം.

ആരെങ്കിലും ഈ ജോലി ചെയ്യണം,ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്,കുറിപ്പ്

0
Spread the love

മാലിന്യങ്ങൾപ്പെറുക്കുന്ന ജോലിചെയ്യുന്നവരെക്കുറിച്ച് നാം ഒരിക്കലെങ്കിലും ചിന്തിക്കാറുണ്ടോ,നമ്മൾ വലിച്ചെറിയുന്ന വേസ്റ്റുകൾ വഴികളിൽ നിന്നും വീടുകളിൽ നിന്നും എടുക്കുന്ന ശുചീകരണത്തൊഴിലാളിയായ ഒരു അമ്മയെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.എനിക്ക് 10 വയസ്സുള്ളപ്പോൾ തൊട്ട് ഈ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞാൻ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കും. എന്ന് യുവതി കുറിക്കുന്നു.ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.‘ആരെങ്കിലും ഈ ജോലി ചെയ്യണമെന്ന് എനിക്കറിയാം.പക്ഷെ, ആ ആരെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.പകരമായി ഞാൻ ചോദിക്കുന്നത് ഒരു ചെറിയ അംഗീകാരമാണ്.നിങ്ങൾ തെരുവിൽ എന്തെങ്കിലും എറിയുമ്പോൾ അത് അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിക്കുക.പലതവണ തകർന്ന കുപ്പിച്ചില്ല് കൊണ്ട് എനിക്ക് പരുക്കേറ്റിട്ടുണ്ട്, ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്.ഞാൻ പരാതിപ്പെടുന്നില്ല,അടുത്തതവണ നിങ്ങൾ ഇവ ഉപേക്ഷിക്കുന്നതിന് മുൻപ് എന്നെക്കുറിച്ച് ചിന്തിക്കുക. ഇതാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം

എനിക്ക് 10 വയസ്സുള്ളപ്പോൾ തൊട്ട് ഈ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞാൻ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കും. പകൽ സമയത്ത് ശേഖരിച്ച മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് എന്റെ വരുമാനം. അതുകൊണ്ട് ഒരു നിശ്ചിത വരുമാനം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ പെൻഷനൊക്കെ ലഭിക്കുക എന്നത് വെറും സ്വപ്നം മാത്രമാണ്.

എങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ ആഴ്ചയിൽ ഏഴു ദിവസവും, വർഷത്തിൽ 365 ദിവസവും പണിയെടുക്കുന്നു. വിശേഷ ദിവസങ്ങളിൽ എല്ലാവരും പുതുവസ്ത്രം ധരിച്ച് ആഘോഷിക്കുമ്പോൾ ഞാൻ ഈ മാലിന്യങ്ങൾക്ക് നടുവിലായിരിക്കും. ആരെങ്കിലും ഈ ജോലി ചെയ്യണമെന്ന് എനിക്കറിയാം. പക്ഷെ, ആ ‘ആരെങ്കിലും’ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വർഷങ്ങൾ കൊണ്ട് ഞാനീ അവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

പക്ഷെ, പകരമായി ഞാൻ ചോദിക്കുന്നത് ഒരു ചെറിയ അംഗീകാരമാണ്. നിങ്ങൾ തെരുവിൽ എന്തെങ്കിലും എറിയുമ്പോൾ അത് അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിക്കുക. ഈ ചങ്ങലയുടെ അവസാനം നിങ്ങളുടെ മാലിന്യം സ്വീകരിക്കുന്ന ഒരു വ്യക്തി ഉണ്ട്. പലതവണ തകർന്ന കുപ്പിച്ചില്ല് കൊണ്ട് എനിക്ക് പരുക്കേറ്റിട്ടുണ്ട്, ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്. ഞാൻ പരാതിപ്പെടുന്നില്ല, അടുത്തതവണ നിങ്ങൾ ഇവ ഉപേക്ഷിക്കുന്നതിന് മുൻപ് എന്നെക്കുറിച്ച് ചിന്തിക്കുക. ഇതുമാത്രമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.

അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയ്ക്ക് കൊടുത്ത ആ വാക്ക് മമ്മൂക്ക പാലിച്ചു- മാര്‍ത്താണ്ഡന്‍

0
Spread the love

18 വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജി മാര്‍ത്താണ്ഡന്‍ സ്വതന്ത്ര്യ സംവിധായകനായി മാറുന്നത്. മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മാര്‍ത്താണ്ഡന്റെ രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകനായി എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നില്ല അത്. അച്ഛന്റെ മരണത്തിന് ശേഷം തന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് നിറവേറ്റുകയായിരുന്നു മമ്മൂക്ക എന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.

‘ഞാന്‍ ഒരു ഡയറക്ടര്‍ ആയികാണാന്‍ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛന്‍പെട്ടെന്ന് മരിച്ചു. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ചനോട് സംസാരിച്ചു സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ സെറ്റിലേക്ക് വന്നതായിരുന്നു ഞാന്‍. വീട്ടിലെത്തി ഏതാണ്ട് അടക്കിെന്റ സമയത്ത് ഒരു ഫോണ്‍ കാള്‍വന്നു. അത് മമ്മൂട്ടി സാര്‍ ആയിരുന്നു. ‘ടാ മമ്മൂട്ടിയാടാ. ഞാന്‍ സ്ഥലത്തില്ല. വരാന്‍ പറ്റിയില്ല’. ‘അത് കുഴപ്പമില്ല സാര്‍’. ഞാന്‍ പറഞ്ഞു. ‘നീ ഫോണ്‍ ഒന്നു അമ്മക്ക് കൊടുക്കുമോ’ എന്ന് സാര്‍ ചോദിച്ചു. മമ്മൂട്ടി സാര്‍ അമ്മയോട് പറഞ്ഞത് ‘അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു’ എന്നാണ്.

പിന്നീട് താന്‍ ഇമ്മാനുവല്‍ സിനിമയുടെ സെറ്റില്‍ ചെന്ന് തന്റെ വിഷമം പറഞ്ഞു. അച്ഛന്‍ പോയതുകൊണ്ട് അസോസിയേറ്റ് പണി നിര്‍ത്തിവച്ചിരിക്കുകയാണ് സിനിമയെന്ന് തുടങ്ങുമെന്ന് അറിയില്ല. അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു തന്നെ ഒരു ഡയറക്ടര്‍ ആയി കാണാന്‍. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണെന്നും പറഞ്ഞു. തന്റെ വാക്കുകള്‍ മമ്മൂട്ടി സാറിന് വല്ലാതെ ഫീല്‍ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം കൊണ്ട് തന്റെ പടം നടന്നു എന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി സാര്‍ പറഞ്ഞു അവന്റെ അച്ഛന്‍ ഇതൊക്കെ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്നാണ്. തനിക്ക് വേണ്ട് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ നിശ്ചയത്തിന് കാര്യസ്ഥനായി മോഹൻലാൽ

0
Spread the love

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽവെച്ച് നടന്നത്.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ചടങ്ങിൽ പങ്കെടുത്തു.ഡോക്ടർ എമിൽ വിൻസന്റാണ് വരൻ.

വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസംബറിലാണ് വിവാഹം.പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്.

വിസ്മയ വിദേശത്തായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല.നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്.മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയാണ് ആന്റണിയെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയാറുള്ളത്. ഥയും തിരക്കഥയുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമായാല്‍ താരം സിനിമ സ്വീകരിക്കുമെന്നും പലരും പറഞ്ഞിരുന്നു.മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു പ്രണവും സുചിത്രയും എത്തിയത്.ചന്ദനക്കളര്‍ മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ആന്റണിയുടെ കുടുംബാംഗങ്ങളും അതേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്. പൊതുവേദികളിലും മറ്റുമായി അപൂര്‍വ്വമായി മാത്രമേ പ്രണവിനെ കാണാറുള്ളൂ. കുര്‍ത്തിയും മുണ്ടുമണിഞ്ഞായിരുന്നു പ്രണവ് എത്തിയത്. അമ്മയ്ക്കും അച്ഛനും പ്രതിശ്രുത വധൂവരന്‍മാര്‍ക്കുമൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബസമേതമായി മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

ബംഗാളി നടിയാണോ? അതു പോലെ വസ്ത്രം ധരിച്ചിരിക്കുന്നു, രാഷ്ട്രപതി അന്ന് ചോദിച്ചു: സുരഭി ലക്ഷ്മി

0
Spread the love

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച്‌ നടി സുരഭി ലക്ഷ്മി. 2016-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ അദ്ദേഹം തന്നോട് ബംഗാളി നടിയാണോയെന്ന് ചോദിച്ചതായും സംസാരിച്ചതിനെ കുറിച്ചുമാണ് സുരഭി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്:

പ്രണാമം
നാഷണല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷം നിറഞ്ഞ കാര്യങ്ങളിലൊന്ന് അത് ഏറ്റുവാങ്ങുന്നത് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ കയ്യില്‍ നിന്നാണല്ലോ എന്നതായിരുന്നു. തലേദിവസം നടന്ന നാഷണല്‍ അവാര്‍ഡ് റിഹേഴ്‌സല്‍ സമയത്ത് ഇന്ത്യന്‍ പ്രസിഡണ്ടായി ഒരാള്‍ നിന്നിരുന്നു. നമ്മള്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി നില്‍ക്കേണ്ടുന്ന പൊസിഷനും വാങ്ങിക്കേണ്ട പൊസിഷനുമൊക്കെ അസ്സലോടെ മനസ്സിലാക്കാനായിരുന്നു അത്. പിറ്റേന്ന് അദ്ദേഹം വന്നത് ഒരു അവിസ്മരണീയ നിമിഷമായി ഞാന്‍ ഓര്‍ക്കുന്നു, ഒരു ചെറിയ, വലിയ മനുഷ്യന്‍..

ഞാന്‍ ആലോചിച്ചു ഇന്ത്യന്‍ പ്രസിഡണ്ടിനെ ആണല്ലോ ഞാന്‍ ഇങ്ങനെ മുഖാമുഖം കാണുന്നത്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സ്വപ്നമാണോ ഇതെന്നു പോലും ചിന്തിച്ചുപോയി. വേദിയില്‍ കയറി അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റ് വാങ്ങുമ്ബോള്‍ അദ്ദേഹം എന്നോട് ചോദിച്ചു ‘Are u Bengali actress’ ?.
No sir Malayali.
‘Your dress like Bengali traditional dress ‘.

ഇത്രയെ സംസാരിക്കാന്‍ സാധിച്ചുള്ളൂ, എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷത്തിലെ, രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന ബഹു:പ്രണവ് മുഖര്‍ജി ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. മുന്‍ പ്രസിഡണ്ടുമാരായിരുന്നബഹു:കെ ആര്‍ നാരായണനും ബഹു:അബ്ദുല്‍ കലാമുമൊക്കെ ഈ ലോകത്ത് നിന്ന് വേര്‍പിരിഞ്ഞപ്പോള്‍ അനുഭവിച്ചതു പോലെയുള്ള അതേ വിഷമം.അതേ ശൂന്യത. ‘ഓര്‍മകള്‍ക്കില്ല ചാവും ചിതയും ജരാനരകളു’മെന്നിരിക്കെ നമ്മുടെ ഹൃദയങ്ങളില്‍ ഈ ആദരണീയനായ ബഹുമുഖപ്രതിഭയും ജീവിക്കും. മുന്‍ പ്രസിഡണ്ട് ബഹു : പ്രണബ് മുഖര്‍ജിക്ക് പ്രണാമം..

മമ്മൂട്ടിക്ക് പിന്നാലെ ഫിറ്റ്നസ് ചിത്രങ്ങളുമായി ദുല്‍ഖര്‍; മുമ്മുവിന്റെ അത്ര പോരെന്ന് നസ്രിയ

0
Spread the love

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോക് ഡൗണ്‍ സമയത്ത് നിരവധി താരങ്ങളാണ് മേക്കോവറിലൂടെ ഞെട്ടിച്ചത്. മമ്മൂട്ടിയുടെ ചിത്രങ്ങളും ഫിറ്റ്നസ് വിശേഷങ്ങളും സജീവമായി മാറിയതിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപുത്രന്‍ പുതിയ രൂപം പുറത്തുവിട്ടത്.

ചുരുളന്‍ മുടിയുമായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. മുമ്മുവിന്റെ അത്ര ഭംഗിയില്ല ദുല്‍ഖറിന്റെ ചുരുളന്‍ മുടിയെന്നായിരുന്നു നസ്രിയയുടെ കമന്റ്. ഈ അഭിപ്രായം ദുല്‍ഖറും ശരിവെക്കുകയായിരുന്നു. മറിയം അമീറ സല്‍മാനെന്നാണ് പേരെങ്കിലും മുമ്മുവെന്നാണ് മറിയത്തിനെ വിളിക്കുന്നത്. സിനിമാതിരക്കുകളില്ലാതെ ഇതാദ്യമായാണ് ഇത്രയും നാള്‍ താന്‍ അവള്‍ക്കൊപ്പം കഴിയുന്നതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

പൃഥ്വിരാജിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ദുല്‍ഖറുമുള്ള ചിത്രവും പുറത്തുവന്നിരുന്നു. വിജയ് യേശുദാസ്, അനുപമ പരമേശ്വരന്‍, വിക്രം പ്രഭു, ടൊവിനോ തോമസ്, ഇന്‍സണ്‍ പോള്‍, നസ്രിയ നസീം, ഷിയാസ് കരീം തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. മറിയത്തെപ്പോലെ പോണി ടെയില്‍ കെട്ടിയുള്ള ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വിക്രം പ്രഭു പറഞ്ഞത്. അടുത്ത പോസ്റ്റില്‍ അതാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞപ്പോള്‍ ആരാധകരും അനുകൂലിക്കുകയായിരുന്നു.

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍

0
Spread the love

പേരയ്‌ക്കയുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പേരയുടെ ഇലകള്‍ക്കും ധാരാളം ​ഗുണങ്ങളുണ്ട്. പേരയിലകളില്‍ ധാരാളമായി വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്ട്രോള്‍ കുറയ്‌ക്കാനും ഈ വെള്ളം ഉപകരിക്കും. പല്ല് വേദന, വായ് നാറ്റം, മോണരോഗങ്ങള്‍ എന്നിവയകറ്റാന്‍ പേരയുടെ ഒന്നോ രണ്ടോ തളിരിലകള്‍ വായിലിട്ടു ചവച്ചാല്‍ മതിയാകും.

രണ്ട്…

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.

മൂന്ന്…

പേരയ്ക്കയില്‍ ധാരാളടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച്‌ രോഗങ്ങളില്‍ നിന്നു രക്ഷനേടാം.

നാല്…

പേരക്കയില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. വിറ്റാമിന്‍-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ച്…

പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താല്‍ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും

വായ്‌നാറ്റം അകറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

0
Spread the love

ട്രെൻഡിയായ വസ്ത്രം ധരിച്ച്, മുടിയൊക്കെ അടിപൊളിയായി വെട്ടി സ്മൂതെൻ ചെയ്ത്, അധികമെന്ന് തോന്നിക്കാത്ത രീതിയിൽ മേക്കപ്പും ചെയ്തത് വരുന്ന പെൺകുട്ടിയെ ആരുമൊന്ന് നോക്കിപ്പോകും. എന്നാൽ അവൾ അടുത്തെത്തി വായ തുറന്നാലോ? ചുറ്റും നിൽക്കുന്നവർ അറിയാതെ മൂക്ക് പൊത്തിപ്പോകും. അത്രയ്ക്കുണ്ടാകും വായിൽ നിന്ന് വരുന്ന ദുർഗന്ധം. ഇത് ഒന്നോ രണ്ടോ പെൺകുട്ടികളോ ആൺകുട്ടികളോ മാത്രം നേരിടുന്ന പ്രശ്നമല്ല. ആൺ പെൺ ഭേദമന്യേ വിവിധ പ്രായക്കാരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഈ വായ്നാറ്റം.

ഒന്ന്- ദന്തശുചിത്വം ഉറപ്പുവരുത്തുക. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക.

രണ്ട്- പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക.

മൂന്ന്- മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ദന്ത രോഗ വിദഗ്ധനെ കാണുക.

നാല്- മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്‌നാറ്റം ഉണ്ടാക്കാം.

അഞ്ച്- ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

ആറ്- ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാന്‍ കാരണമാകും.

ഏഴ്- ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ക്ക് വായ്നാറ്റത്തെ ശമിപ്പിക്കാന്‍ സാധിക്കും.

എട്ട്- ആഹാരത്തിനു ശേഷം കുറച്ച്‌ പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണമാണ്- ഇന്ദ്രൻസ്

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ഇന്ദ്രൻസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണം തന്നെയാണ് എന്ന് തുറന്ന് പറയുകയാണ് ഇന്ദ്രൻസ്. കോവിഡ് വ്യാപനം തടയാനായി തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്കൊപ്പം മാസ്‌ക്ക് നിർമാണത്തിൽ പങ്കാളിയാകുന്നതുൾപ്പടെ തനിക്കാകുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ദ്രൻസ് എന്ന ഈ ചെറിയ വലിയ മനുഷ്യൻ ചെയ്തിരുന്നു. കടന്നുവന്ന വഴികളെ മറക്കാത്ത , അതേക്കുറിച്ച്‌ അഭിമാനത്തോടെ മാത്രം പറയുന്ന ഒരു പച്ച മനുഷ്യൻ…

ഇന്ദ്രൻസിന്റെ വാക്കുകൾ:

‘കുട്ടിക്കാലത്ത് ഓണം വരാൻ കാത്തിരിക്കുമായിരുന്നു, പുത്തനുടുപ്പിടാനും ഓണക്കളികൾ കളിക്കാനും സദ്യ കഴിക്കാനുമൊക്കെയുള്ള കാത്തിരിപ്പ്, എന്നാൽ മുതിർന്നപ്പോൾ ആഘോഷങ്ങളേക്കാൾ പ്രാധാന്യം ജോലിക്കായി. ഓണസമയത്തായിരിക്കും തന്റെ ടെയ്‌ലറിങ് ഷോപ്പിൽ കൂടുതൽ വർക്ക് ഉണ്ടാവുക. തന്റെ കസ്റ്റമേഴ്‌സിന്റെ ഓണത്തിന് മാറ്റ് കൂട്ടണമെങ്കിൽ അവരുടെ ഓണപ്പുടവകൾ കൃത്യ സമയത്തു ചെയ്തു കൊടുക്കണം, അപ്പോൾ പിന്നെ സ്വന്തം ആഘോഷങ്ങൾക്ക് അവിടെ സ്ഥാനമില്ലാതാകും.’
‘സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കിൽ അതിനു തന്നെ പ്രഥമ സ്ഥാനം, ആഘോഷങ്ങളൊക്കെ രണ്ടാമത്തെ ഉള്ളൂ, കോവിഡ് കാലമായതിനാൽ ഓണത്തിന് മകൾ എത്താനും സാധ്യതയില്ല. അല്ലെങ്കിലും എല്ലാരും രോഗവും ദുരിതവും അനുഭവിച്ചിരുന്ന ഈ കാലത്ത് ആർക്കാണ് ഓണം ആഘോഷിക്കാൻ സാധിക്കുക. കോവിഡ് എല്ലാം തകർത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്, സ്ഥിരവരുമാനം ഉള്ളവർക്ക് മാത്രമാണ് ചെറിയ ആശ്വാസമുള്ളതു. പൊതുജനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.’
‘ചെറിയ കലാകാരന്മാർ, പാട്ടുകാർ, നാടൻ കലാകാരന്മാർ,. മേളക്കാർ, അവർക്കൊക്കെ ഇതുപോലെയുള്ള ഉത്സവ സീസണിലാണ് പണി ഉണ്ടാവുക. പക്ഷെ എല്ലാറ്റിനും മുകളിലേക്ക് കോവിഡ് എന്ന മഹാരോഗം വന്നു പതിച്ചു, ഓണം കൊറോണമായി. പലരും ഉള്ളിൽ കരയുകയാണ് ചിരിയുടെ മാസ്‌ക് അണിഞ്ഞിരിക്കുന്നെന്നേ ഉള്ളൂ. തന്റെ ടൈലറിംഗ് ഷോപ്പിലും അധികം പണി ഒന്നും ഇല്ല, ജോലിക്കാർക്കൊന്നും പണി കൊടുക്കാൻ ഇല്ല. ഇനി എല്ലാരും അപകടമൊന്നുമില്ലാതെ വീട്ടിലിരിക്കാൻ നോക്കുകയാണ് വേണ്ടത്, ഓണം എന്ന് പറഞ്ഞു തിക്കി തിരക്കി ഇറങ്ങി നടന്നാൽ അസുഖം വരാനുള്ള സാധ്യത കൂടും. അതുകൊണ്ടു ഇത്തവണത്തെ ഓണാഘോഷങ്ങൾ മിതമാക്കാം, സന്തോഷമില്ലെങ്കിലും ഒരു ആചാരത്തിന്റെ പേരിൽ സന്തോഷം അഭിനയിക്കാം, നമുക്ക് മനസ്സ് തുറന്നു ചിരിക്കാനും, സ്‌നേഹം കൈമാറാനും ഒന്ന് തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ കഴിയുന്ന ഒരോണം പെട്ടെന്നുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.’

വാസ്തവം എന്താണെന്നറിയാതെ റിയയെയും കുടുംബത്തെയും ആക്രമിക്കുന്നത് ക്രൂരതയാണ് നടി ലക്ഷ്മി മാഞ്ചു

0
Spread the love

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടുന്നത് താരത്തിന്റെ കാമുകിയായ റിയ ചക്രബര്‍ത്തിയാണ്. ഇതിനിടെ റിയ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. രാജ്ദീപ്‌സര്‍ ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയ തന്റെ ഭാഗം വ്യക്തമാക്കിയത്. ഈ അഭിമുഖം വലിയ ചര്‍ച്ചയായി മാറുകയും നാനാകോണുകളില്‍ നിന്ന് റിയക്ക് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റിയയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ ലക്ഷ്മി മാഞ്ചു. വാസ്തവം അറിയാതെ റിയയെയും കുടുംബത്തെയും ആക്രമിക്കുന്നത് ക്രൂരതയാണെന്നാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘രാജ്യത്തെ നിയമവ്യവസ്ഥയിലും അന്വേഷണ ഏജന്‍സികളിലും തനിക്ക് വിശ്വാസമുണ്ട്. വാസ്തവം എന്താണെന്നറിയാതെ റിയെയെയും കുടുംബത്തെയും ആക്രമിക്കുന്നത് ക്രൂരതയാണ്. അത് അവസാനിപ്പിക്കണം’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts