Home Blog Page 1474

അജിതാ ഹരേ ജയ മാധവ വിഷ്ണോ ……..

0
Spread the love

അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ

ഏറെ ശ്രദ്ധേയമായ കഥകളിപ്പദം ഈ കഥകളിപ്പദം കൂടുതൽ ജനഹൃദയങ്ങളിലേക്കു എത്തിക്കുന്നതിൽ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മൂവിഗ്യാങ്ങും നൂപുരയും , അരുൺബാബുവിന്റെ ആശയത്തിൽ മ്യൂസിക് ചെയ്തിരിക്കുന്നത് ആരോഹ എന്ന പുതിയ മ്യൂസിക് ബാൻഡ് ആണ് . പാടിയിരിക്കുന്നത് അരുൺബാബുവും റാസ‌ റഹ്മാനും ആണ് . ഗാനത്തോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ദൃശ്യഭംഗിയും ചിത്രസംയോചനവും നിർവഹിച്ചിരിക്കുന്നത് അജിത് ആണ് . വിഷ്ണു വിജയൻ , സജിൽ ഷാജഹാൻ ,ഹരി എന്നിവരാണ് മറ്റു കലാകാരൻമാർ . പ്രശസ്ത കഥകളി ആചാര്യനായ കലാനിലയം ബാലകൃഷ്ണശാന്റെ കൃഷ്ണവേഷം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത കൂടെ നർത്തകരായി നൂപുരയിലെ നർത്തകിമാരും . യൂട്യൂബിൽ ഇതിനോടകം തന്നെ അഞ്ചര ലക്ഷത്തോളം ആളുകൾ ഈ ഗാനം ആസ്വദിച്ചു കഴിഞ്ഞു, യൂട്യുബിലും ടിക്ക് ടോക്കിലും , ഇൻസ്റാഗ്രാമിലും നിരവധി നർത്തകരും ഗായകരും ഇതിനോടകംതന്നെ നൃത്തമായും ഗാനമായും ഇതിനോടകംതന്നെ ഏറ്റെടുത്തു വൈറൽ ആയി കഴിഞ്ഞു. അജിതാഹരേ എന്ന വൈറൽ ഗാനത്തിന് ശേഷം, ഒരുപിടി വ്യത്യസ്ത ഗാനങ്ങളുടെ പണിപ്പുരയിൽ ആണ് ഈ ടീം ” N Studio ” എന്ന പേരിൽ ഒരു മ്യൂസിക് പ്ലാൻ ഒരുങ്ങുന്നു പ്രശസ്ത മ്യൂസിക് ഡയറക്ടർ ജെസിൻ ജോർജും അരുൺബാബുവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് . മാർക്കറ്റിങ് , അഡ്മിനിസ്ട്രേഷൻ പ്രൊഡക്ഷൻ കാര്യങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് റെക്സ് ജോസഫ് , ഗോപി സാഗ , രമ്യഅരുൺ ബാബു, അരുൺ ബാലൻ, രേഷ്മ ,രാജിത,സുഷാന്ത് , സംഗീത എന്നിവരാണ് എന്തായാലും ഈ ടീമിൽ നിന്നും ഇനിയും വരുന്ന ഗാനങ്ങൾ ഇതുപോലെ വൈറൽ ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
മുഴുവൻ സോങ് കാണുന്നതിനായി https://www.youtube.com/watch?v=hAvsGDIAa48 ക്ലിക്ക് ചെയ്യാൻ മറക്കരുത് കൂടെ ലൈക് & ഷെയർ

റോഷൻ ബഷീറിന് കൂട്ട് മമ്മൂട്ടിയുടെ ബന്ധു, വിവാഹ ചിത്രം വൈറൽ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റോഷൻ ബഷീർ. സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. ഇപ്പോൾ തന്റെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റോഷൻ. മമ്മൂട്ടിയുടെ ബന്ധുകൂടിയായ ഫർസാനയാണ് റോഷന്റെ വധു. വിവാഹ ചിത്രം പങ്കുവെച്ച് സന്തോഷ വാർത്ത അറിയിച്ചത് റോഷൻ തന്നെയാണ്. ഇൻസ്റ്റഗ്രാമിലാണ് റോഷൻ ചിത്രം പങ്കുവെച്ചത്. ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തി.

എൽഎൽബി പൂർത്തിയാക്കിയതാണ് ഫർസാന. പ്രണയവിവാഹമല്ല തന്റേതെന്ന് താരം പറഞ്ഞിരുന്നു. ഇരുവീട്ടുകാരും ചേർന്ന് വിവാഹം തീരുമാനക്കുകയായിരുന്നു എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് ഫർസാന. റോഷന്റെ സഹോദരിയും ഫർസാനയും തമ്മിൽ നേരത്തെ തന്നെ പരിചയത്തിലായിരുന്നു. വീട്ടുകാർ വിവാഹം തീരുമാനിച്ചതോടെ തങ്ങൾ പ്രണയത്തിൽ ആവുകയായിരുന്നു എന്ന് റോഷൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു റോഷന്റെ വിവാഹം. 16 08 2020 എന്നായിരുന്നു ചിത്രത്തിന് റോഷൻ ക്യാപ്ഷൻ നൽകിയത്. ലോക് ഡൗൺ കാലമായതിനാൽ വിവാഹം ലളിതമായാണ് നടത്തുന്നതെന്ന് നേരത്തെ റോഷൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം നവദമ്ബതികൾക്ക് ആശംസ നേർന്നത്.

എല്ലാത്തിനും പരിഹാരമായി 16 ഹോമങ്ങൾ

0
Spread the love

ആ സ്റ്റൈലിഷ് സെൽഫി എടുത്ത മമ്മൂട്ടിയുടെ ഫോൺ ഏതെന്ന് കണ്ടുപിടിച്ച് ആരാധകർ

0
Spread the love

ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടി പോസ്റ്റ് ചെയ്ത രണ്ടേ രണ്ടേ ഫോട്ടോകൾ നിമിഷങ്ങൾക്കകമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മലയാള സിനിമയിലെ യുവനിര താരങ്ങളും സിനിമാ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത ഫോട്ടോകൾ മമ്മൂട്ടി എന്ന താരത്തിൻറെ സ്റ്റൈലിഷ് ലുക്കിനാലാണ് ശ്രദ്ധിക്കപ്പെട്ടത്.

പ്രായത്തെ തോൽപ്പിച്ച മമ്മൂട്ടിയുടെ അപാര ഗെറ്റ് അപ്പ് ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. അതെ സമയം ഫോട്ടോകളിൽ മമ്മൂട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുപിടിക്കാനാണ് ചില ആരാധകർ സമയം ചിലവഴിച്ചത്. ടെക്നോളജി മേഖലയിൽ നിരന്തരം അപ്ഗ്രേഡ് ചെയ്യുന്ന മമ്മൂട്ടിയുടെ ഫോൺ ഏതാണെന്ന ആകാംക്ഷയിലാണ് പല ആരാധകരും ഫോൺ തപ്പി ഇറങ്ങിയത്.

2020 മാർച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിൻറെ ഗാലക്സി S20 അൾട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചതെന്നാണ് ആരാധകർ കണ്ടുപിടിച്ചത്. 2020 ഫെബ്രുവരിയിലാണ് സാംസങ്ങ് ഈ ഫോൺ പ്രഖ്യാപിക്കുന്നത്.ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അൾട്രയുടെ ഇന്ത്യൻ വില.

ഇന്ന് വിക്ടേഴ്സ് ചാനലിൽ ക്ലാസ്സെടുക്കാൻ മോഹൻലാലും, മൃ​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള അ​ഭി​ന​യം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന് വിശദീകരിക്കും

0
Spread the love

ഈ അധ്യയന വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ഓൺലൈനിലൂടെയായിരുന്നു. ഫസ്റ്റ് ബെല്ല് എന്ന പേരിൽ വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രോ​ഗ്രാമിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രയടക്കമുള്ള നിരവധി താരങ്ങൾ നേരത്തെ ക്ലാസ്സെടുക്കാനെത്തിയിരിന്നു.

ഇന്ന് പ്രിയനടൻ മോഹൻലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച്‌ ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘പ്രൊജക്റ്റ് ടൈഗർ’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികൾക്ക് മുന്നിൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്.

ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവർക്ക് നൽകുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ ചിത്രം പുലികളെ ഉപയോഗിച്ച്‌ ചിത്രീകരിക്കേണ്ടി വന്നപ്പോൾ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ എന്നിവയാണ് ‘പ്രൊജക്‌ട് ടൈഗർ’ എന്ന പാഠഭാഗത്തിലൂടെ ചർച്ച ചെയ്യുന്നത്. തന്റെ അഭിനയ ജീവിതത്തിൽ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും ഇന്ത്യൻ സിനിമകളിൽ മൃഗങ്ങൾ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്ബോൾ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം 17 തിങ്കളാഴ്ച ഉച്ചക്ക് 12 ന്.

മുടി അല്‍പ്പം വളര്‍ത്തിയും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള താടിയും; പുത്തന്‍ ലുക്കില്‍ കൂടുതല്‍ ഗ്ലാമറായി ഞെട്ടിച്ച്‌ മമ്മൂട്ടി

0
Spread the love

പുത്തന്‍ ലുക്കിലുള്ള തന്റെ ചിത്രം പുറത്തു വിട്ട് നടന്‍ മമ്മൂട്ടി. മാസ് ലുക്കില്‍ എത്തിയിരിക്കുന്ന താരത്തെ കണ്ട് സിനിമ ലോകവും ഞെട്ടിയിരിക്കുകയാണ്. വര്‍ക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്.

വീട്ടിലിരുന്നുള്ള ജോലിയാണെന്നും, മറ്റ് ജോലികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വര്‍ക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. വീട്ടില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടി പങ്കിട്ടത്. താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മുടി അല്‍പ്പം വളര്‍ത്തിയും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള താടിയും ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണോ എന്ന കാര്യം വ്യക്തമല്ല. യുവാക്കള്‍ക്കുള്ള വെല്ലുവിളിയാണിതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ദുല്‍ഖര്‍ സല്‍മാന് മത്സരമാകുമോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു.

സിനിമാപ്രാന്തന്, യാത്രാകിറുക്കന്,അലമ്പന് ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് സരയു

0
Spread the love

ഭർത്താവ് സനൽ വി ദേവന് പിറന്നാൾ ആശംസകൾ നേർന്നു ചലച്ചിത്ര താരം സരയു പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സരയു സനലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചില ചിത്രങ്ങളും താര൦ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണെന്നു സരയു കുറിപ്പിൽ പറയുന്നു.
ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

സിനിമയിലെ അസോസിയേറ്റ് ഡയറക്ടറാണ് സനൽ. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവച്ച താരമാണ് സരയു. കപ്പൽ മുതലാളി എന്നാ ചിത്രത്തിലൂടെ നായികാ പദവിയിലേക്ക് ഉയർന്നു. സിരീയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് സരയു.

സരയു പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്…. ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എൻ്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാം ന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ… കൂടുതൽ യാത്രകളിലേക്ക്,ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം….പിറന്നാൾ ഉമ്മകൾ…..

ഞാൻ കരയുന്നത് കണ്ട് മമ്മൂക്ക എന്നെ ആശ്വസിപ്പിച്ചു- ശോഭന

0
Spread the love

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.ഒരു സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞു പോയ അനുഭവം പങ്കുവയ്ക്കുകയാണ് ശോഭന.മമ്മൂട്ടിയും രജനി കാന്തും പ്രധാന വേഷങ്ങളിൽ എത്തിയ ദളപതി എന്ന സിനിയുടെ ലൊക്കേഷനിൽ വച്ചുണ്ടായ സംഭവമാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശോഭന തുറന്നു പറഞ്ഞത്.

ശോഭനയുടെ വാക്കുകൾ

ദളപതിയുടെ ചിത്രീകരണ സമയത്ത് രണ്ട് മലയാള സിനിമകൾ ചെയ്ത് പൂർത്തിയാക്കിയിരുന്നു.ഇരുപത് ദിവസം കൊണ്ട് അന്നൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ് തീരും.വളരെ കുറച്ച്‌ സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അത് തീർത്ത് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു.എന്നാൽ കോടികൾ മുടക്കി എടുക്കുന്ന വലിയ സിനിമയായതിനാൽ ഷൂട്ടിങ് വിചാരിച്ച വേഗത്തിൽ തീർന്നില്ല.കാൾ ഷീറ്റ് കഴിഞ്ഞെങ്കിലും ഇന്ന് പോകാം നാളെ പോകാം എന്ന് പറഞ്ഞു നീണ്ടു പോയി.പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.എന്നാൽ അന്ന് തീരേണ്ട ഒരു സീൻ മാത്രം ബാക്കിയായി.അതു കൂടി തീർത്തിട്ട് പോകാം എന്ന് പറഞ്ഞപ്പോൾ കരച്ചിലടക്കാനായില്ല.എന്നാൽ മമ്മൂക്ക അത് കണ്ടു.എന്താണ് കരയുന്നതെന്ന് ചോദിച്ചു.വീട്ടിൽ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്നും ഞാൻ പറഞ്ഞു.ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്.വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു.അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ

ഒരുമിച്ച്‌ സെല്‍ഫിയെടുത്താല്‍ പ്രണയമാകുമോ, കല്യാണിയെയും പ്രണവിനെയും കുറിച്ച്‌ മോഹന്‍ലാല്‍

0
Spread the love

മോഹന്‍ലാലും പ്രിയദര്‍ശനും സിനിമാ ലോകത്തും അതിനു പുറത്തും ഉറ്റ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നിരവധി സിനിമകള്‍ മോഹന്‍ലാല്‍ എന്ന താരത്തെ വളര്‍ത്തിയെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബവും മക്കളും അടുത്ത ബന്ധം സൂക്ഷിക്കുന്നു.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കുട്ടിക്കാലം മുതല്‍ തന്നെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. അപ്പുവേട്ടന്‍ എന്ന് കല്യാണി വിളിക്കുന്ന പ്രണവും കല്യാണിയും ഒത്തുള്ള ഫോട്ടോകള്‍ ഇവരുടെ മുന്‍പ് തന്നെ ശ്രദ്ധനേടിയിരുന്നു. ചില ഗോസിപ്പുകളും ഇതു സംബന്ധിച്ച്‌ ചിലര്‍ പടച്ചുവിട്ടു. ഇപ്പോള്‍ ഇരുവരും ജോഡിയായി എത്തുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി ഘട്ടത്തിലാണ്.

അടുത്തിടെ പ്രിയദര്‍ശനുമൊന്നിച്ച്‌ മോഹന്‍ലാല്‍ നല്‍കിയ അഭിമുഖത്തില്‍ കല്യാണിയുടെയും പ്രണവിന്റെയും ബന്ധത്തെ കുറിച്ച്‌ പറയുന്നതിങ്ങനെ, ‘പ്രണവും കല്യാണിയും എന്നെയും പ്രിയനെയും പോലെ അടുത്ത കൂട്ടുകാരാണ് .അവര്‍ തമ്മില്‍ എപ്പോഴും വിളിക്കാറുണ്ട്. രണ്ടു പേരും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രേമവും കല്യാണവുമൊക്കെയാകും. കല്യാണിയുടെ കാര്യത്തില്‍ സമയമാകുമ്ബോള്‍ പ്രിയന്‍ അതു പറയും. അല്ലാതെ നല്ല സുഹൃത്തുക്കളായി നടക്കുന്നവരെപ്പറ്റി ആവശ്യമില്ലാതെ ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേ?,’.

പണ്ട് സിനിമ മോഹവുമായി എത്തി പ്രലോഭനങ്ങളില്‍ വഴങ്ങേണ്ടി വന്നവരെ കുറിച്ച് നെടുമുടി വേണു

0
Spread the love

സിനിമ ലോകത്തെ ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് പലരും രംഗത്ത് എത്താറുണ്ട്. പല നടിമാരും ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരും സ്വീകരിച്ച ധീര നിലപാടുകളും വാര്‍ത്തകളായിട്ടുണ്ട്. ഇന്നത്തെ നടിമാര്‍ക്ക് സിനിമ ലോകത്ത് ഉണ്ടാകുന്ന ചൂഷണങ്ങള്‍ ചെറുത്ത് നില്‍ക്കാനുള്ള ശക്തി ഇന്നത്തെ നടിമാര്‍ക്ക് ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ നെടുമുടി വേണു.

ഇന്നത്തെ നടിമാര്‍ക്ക് ചൂഷണത്തെ ചെറുക്കാനുള്ള ശക്തി ഉണ്ടെങ്കിലും മുന്‍കാലത്തെ സ്ഥിതി അതായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലേക്ക് എത്തുന്ന നടിമാര്‍ വിദ്യാഭ്യാസത്തിലും ചിന്താ ശേഷിയിലും ഏറെ മുന്നില്‍ നില്‍ക്കുന്നവര്‍ ആണെന്നും പണ്ടത്തെ നടിമാരെ പോലെ പ്രലോഭനങ്ങളില്‍ പോകുന്നവര്‍ അല്ലെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെ നെടുമുടി വേണുപറഞ്ഞു.

നെടുമുടി വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ;

പണ്ട് മദ്രാസില്‍ ആയിരുന്നു സിനിമയുടെ കേന്ദ്രം. ഇവിടുന്നു ട്രെയിന്‍ കയറി അമ്മയും മകളും കയറി പോകുകയാണ്. അവിടെ ചെന്ന് സിനിമയില്ല പിന്നെ വേറെ എന്താ ചെയ്ക അപ്പോള്‍ പലപ്പോഴും ഇതിന്റെ ആളുകളുടെ ഇടയില്‍ ചൂഷണത്തിന് വിധയരാകേണ്ടി വരുന്നതാണ്. ജീവിതം വലിയ ഒരു ചോദ്യ ചിഹ്നമായി അവരുടെ മുന്നില്‍ നില്‍ക്കുകയാണ് നാട്ടില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല മറ്റു പ്രരാബ്ധങ്ങള്‍ വേറെ കിടക്കുന്നു അപ്പോള്‍ കാണാമറയത്ത് ചില പ്രലോഭനങ്ങളില്‍പ്പെട്ട് പോയെന്ന് വരാം. പക്ഷേ ഇപ്പോള്‍ വരുന്ന കുട്ടികളൊക്കെ വിദ്യാഭ്യാസമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവരും ഈ പറഞ്ഞത് പോലെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരൊക്കെ തന്നെയാണ്’.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts