Home Blog Page 1476

കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമേ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ, ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു- ശ്രിത ശിവദാസ്

0
Spread the love

ഓര്‍ഡിനറി എന്ന ഹിറ്റ് സിനിമയിലെ നായികയായി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് ശ്രിത ശിവദാസ്. ഒരിടവേളയ്‍ക്ക് ശേഷം ‘മണിയറയില്‍ അശോകന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചുവരികയാണ് ശ്രിത ശിവദാസ്. ശ്രിത ശിവദാസ് 2015ല്‍ റാസ്‍പുട്ടിന്‍ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ എത്തിയത്. വിവാഹശേഷമായിരുന്നു ശ്രിത ശിവദാസ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച്‌ തു‍ടങ്ങിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു വിവാഹം. കഷ്‍ടിച്ച്‌ ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്‍പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്‍തിരുന്നില്ല എന്നും ശ്രിത ശിവദാസ് പറയുന്നു.

മാസ്ക് ധരിച്ചില്ലെങ്കിൽ പണി പാളും, രണ്ടാം തവണ പിഴ 2000 രൂപ

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കും. പൊലീസ് ഉന്നതതലയോഗത്തിൽ ഉയർന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും.

ഒരുതവണ മാസ്‌ക് ധരിക്കാത്തവർ വീണ്ടും പിടിയിലായാൽ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 6954 സംഭവങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം; പ്രാര്‍ത്ഥനയോടെ ആരാധകരും സിനിമാലോകവും

0
Spread the love

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ നടനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്.

ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാല്‍, അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് അദ്ദേഹത്തെ ഐ സിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. വീണ്ടും നടന്ന പരിശോധനകളിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

വിദഗ്ധ ചികിത്സയ്ക്കായി സഞ്ജയ് ദത്ത് അമേരിക്കക്ക് പോകുമെന്നാണ് വിവരം. നേരത്തെ താന്‍ ജോലികളില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതായി താരം ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്നെക്കുറിച്ച്‌ ഓര്‍ത്ത് ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരുടെയും അനുഗ്രഹത്തോടെ താന്‍ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നും സഞ്ജയ് ദത്ത് കുറിച്ചിരുന്നു. അതേസമയം, അമ്മ മാന്യത ദത്തിനൊപ്പം ഇപ്പോള്‍ ദുബായിലുള്ള തന്റെ ചെറിയ കുഞ്ഞുങ്ങളെ ഓര്‍ത്ത് താരം ആശങ്കയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി.

സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയിതെ നിന്ന വിഷമസ്ഥിതിയിൽ വീട് വച്ച്‌ തരാൻ ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞത് ഇടവേള ബാബു; ബീന

0
Spread the love

1980കളിൽ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ബീന കുമ്പളങ്ങി. പത്തു വര്ഷത്തിൽ അധികമായി അഭിനയത്തിൽ വിട്ടു നിൽക്കുന്ന താരം പ്രണയ വിവാഹത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ബീന. ഭർത്താവിന്റെ മരണത്തോടെ ദുരിതത്തിൽ ആയ ബീനയ്ക്ക് ഒരു വീട് വയ്ക്കാൻ സഹായിച്ചത് ഇടവേള ബാബു ആണെന്ന് താരം തുറന്നു പറയുന്നു.

’36-ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച്‌ വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച്‌ പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച്‌ തരാൻ ഏർപ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്ബളങ്ങിയിലേക്ക് വന്നത്. ഇപ്പോൾ അമ്മ സംഘടന നൽകുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാർഥന.’ ബീന പറയുന്നു.

ഷാർജ ടു ഷാർജ, കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്‌ലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബീനയ്ക്ക് ഒരേ തരം വേഷങ്ങളാണ് പിന്നീട് ലഭിച്ചത്.

മീൻ വെട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് പ്രീതയെ ആദ്യമായി കാണുന്നത്- ഹരിശ്രി അശോകൻ

0
Spread the love

പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന ഒരൊറ്റ കഥാപാത്രം മതി ഏതു തലമുറയിൽ പെട്ടവർക്കും ഹരിശ്രി അശോകൻ എന്ന നടനെ ഓർത്തെടുക്കാൻ. സോഷ്യൽ മീഡിയയും ഓൺലൈൻ തരംഗങ്ങളും ഇല്ലാത്ത കാലത്ത് ഇറങ്ങിയ ചിത്രം.എന്നാൽ അടുത്ത കാലത്ത് രമണൻ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രോളുകളായി നറഞ്ഞു.വീണ്ടും ഹരിശ്രി അശോകൻ എന്ന താരം സജീവമാവുകയായിരുന്നു. മിമിക്രി താരമായെത്തി മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത നടൻ കഷ്ടപ്പാടിന്റെ കാതങ്ങൾ പിന്നിട്ടാണ് ഹരിശ്രീ അശോകൻ ഉയരങ്ങളിലേക്കെത്തിയത്.സിനിമയിൽ എത്തുന്നതിനു മുൻപ് കേബിൾ ഇടുന്ന ജോലിയായിരുന്നു അശോകന്.ഹരിശ്രീ എന്ന മിമിക്രി ട്രൂപ്പിൽ എത്തിയതോടെ ആണ് അശോകൻ ഹരിശ്രീ അശോകനായത്. പാർവതി പരിണയം എന്ന സിനിമയിലെ പ്രകടനമാണ് അശോകനെ പ്രശസ്തനാക്കിയത്.അടുത്തകാലത്ത് ഒരു സംവിധായകന്റെ കുപ്പായത്തിലേക്കും അദ്ദേഹം മാറിയിരുന്നു.

ഹരിശ്രീ അശോകന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. അതിൽ പ്രീതയെ പെണ്ണുകാണാൻ ചെന്നപ്പോഴുണ്ടായ രസകരമായ ഒരു കാര്യം അദ്ദേഹം പറയുകയുണ്ടായി. പെണ്ണു കാണാൻ വീട്ടിൽ ചെന്നപ്പോൾ ഭാര്യ മീൻ വെട്ടുകയായിരുന്നു.അവൾ മീൻ വെട്ടുകയാണ്.വേഗം പോയി റെഡിയായിട്ട് വരട്ടെ എന്നു പെണ്ണ് വീട്ടുകാർ പറഞ്ഞെങ്കിലും വേണ്ട ഇങ്ങനെ കണ്ടാൽ മതിയെന്ന് താൻ പറഞ്ഞെന്നും.അങ്ങനെ പെണ്ണ് കണ്ടു ഓക്കേ പറഞ്ഞെന്നും അശോകൻ പറയുന്നു.

ഹരിശ്രീ അശേകന് രണ്ട് മക്കളാണ് ഉള്ളത്.ശ്രീക്കുട്ടി അർജുൻ അശോകൻ.മകൻ അർജുനും സിനിമയിൽ സജീവമാണ്.ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ ഇടം നേടാൻ അർജുന് സാധിച്ചു.പറവ,ബിടെക്,വരത്തൻ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടി.

മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; ദൃശ്യം 2 ഷൂട്ടിംഗ് സെപ്റ്റംബര്‍ 7ന്

0
Spread the love

മലയാള സിനിമയുടെ ഇതിഹാസം നടന്‍ മോഹന്‍ലാലിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി നിരീക്ഷണത്തില്‍ കഴിഞിരുന്ന താരത്തിന്റെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയില്‍ തന്നെയുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക. ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനല്‍ ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബര്‍ 7- നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്‌തേക്കും.നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലായ് 20നാണ് താരം കേരളത്തിലേക്ക് മടങ്ങി എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു താരം ഇതുവരെ.

ഉറ്റവരുടെ ചിത്രം നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ് വിജയലക്ഷ്മി, ഉള്ളുനീറും കാഴ്ച

0
Spread the love

മൂന്നാർ: പെട്ടിമുടിയിൽ ആർത്തലച്ച് എത്തിയ വെള്ളത്തിലും ചെളിയിലും കല്ലുകൾക്കും അടിയിൽ മൂടിയ ജീവനുകളിൽ ഇനിയും കണ്ടെത്താനുണ്ട്. 21 പേരെ കണ്ടെത്താനുണ്ട്. ഇതിനിടെ ഉറ്റവർക്കായുള്ള കാത്തിരിപ്പുകളുടെ മുഖങ്ങൾ ഏവരിലും നൊമ്പരമുണ്ടാക്കുന്നതാണ്. മകളുടെയും മരുമകന്റെയും പേരക്കുട്ടിയുടെയും ചിത്രം നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന വിജയലക്ഷ്മിയും നൊമ്പരക്കാഴ്ച ആവുകയാണ്. ദുരന്തമുഖത്ത് മൂന്ന് ദിവസങ്ങളായി ഈ ചിത്രവുമായി വിജയലക്ഷ്മിയുണ്ട്. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ പോലും ആ മുഖത്ത് വറ്റിയിരിക്കുകയാണ്.

തനിക്ക് പരിചയമുള്ളവരോടും നാട്ടുകാരോടും ഒക്കെ ചിത്രവുമായി എത്തി മണ്ണിനടിയിൽ പൊതിഞ്ഞ് പോയവരുടെ കാര്യങ്ങൾ തിരക്കുമ്പോഴും വേദന പങ്കിടുമ്പോഴും ആ അമ്മ മനസിനെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ഏവരും ബുദ്ധിമുട്ടുകയാണ്. ദുരന്ത മുഖത്ത് എത്തുന്നവരെ ഒക്കെ ചിത്രം കാണിച്ച് പൊട്ടിക്കരയുകയാണ് വിജയലക്ഷ്മി. ഇത് കണ്ടു നിൽക്കുന്നവർക്ക് പോലും കണ്ണീർ പൊഴിക്കുകയാണ്.

ചെളിയിൽ പൊതിഞ്ഞ ഓരോ മൃതദേഹവും പുറത്ത് എടുക്കുമ്പോൾ ആ അമ്മയുടെ ചങ്കിടിപ്പ് കൂടും. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കാണാനുള്ള ശക്തിയില്ലെങ്കിലും അവസാനമായി ഒരു നോക്കെങ്കിലും ആ മുഖങ്ങൾ കാണാനാവും എന്നും വിജയലക്ഷ്മി അമ്മ പ്രതീക്ഷിക്കുന്നു. എന്നാൽ ഇനിയും അതിന് സാധിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.

മണ്ണിലും ചെളിയിലുമായി പൊതിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ടെത്തുന്നതും കാത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചിത്രവും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ് വിജയലക്ഷ്മിയും ഭർത്താവ് രാമറും. ഇവരുടെ മകൾ രേഖ, മരുമകൻ ഭാരതിരാജ, മക്കളായ ലക്ഷാശ്രീ, അദ്വയ് എന്നിവരെയാണ് മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും കാണാതായത്. വനം വകുപ്പ് ജീവനക്കാരിയായ രേഖ പെട്ടിമുടിയുടെ എല്ലാ ആവശ്യങ്ങളിലും നിറസാന്നിധ്യമായിരുന്നു.

ഇഐഎ 2020 വിജ്ഞാപനം : പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന് ; ഇതുവരെ ലഭിച്ചത് നാലര ലക്ഷത്തിലേറെ കത്തുകള്‍

0
Spread the love

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത പഠനം ( ഇഐഎ- 2020) കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

മാര്‍ച്ച്‌ 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ കൂടി പ്രസിദ്ധീകരിച്ച്‌ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം അംഗീകരിച്ചിട്ടില്ല.

ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം അവഗണിച്ചു. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ അപകടമാണെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍ഹി പരിസ്ഥിതി മന്ത്രാലയത്തിന് മുന്നില്‍ ഇഐഎ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ബില്‍ഡേഴ്‌സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്‍കി.

ഉത്സവ നാടകവേദിയുടെ ചെറുരൂപം ഉണ്ടാക്കി അങ്ങാടിപ്പുറം ഷാജി,ശ്രീജു സഹോദരങ്ങള്‍

0
Spread the love
ഉത്സവ നാടകവേദിയുടെ ചെറുരൂപം ഉണ്ടാക്കി ശ്രെധേയരാവുകയാണ് അങ്ങാടിപ്പുറത്തെ സഹോദരങ്ങൾ
കടലാസും തുണിയും മൈദയുംകൊണ്ട് ഉത്സവ നാടകവേദിയുടെ ചെറുരൂപമുണ്ടാക്കി അങ്ങാടിപ്പുറത്തെ സഹോദരങ്ങള്‍..25 വര്‍ഷംമുമ്പുവരെ കേരളത്തില്‍ സജീവമായിരുന്ന ഉല്‍സവക്കാല നാടകവേദിയുടെ തനി ചെറുസ്വരൂപം കൃത്രിമമായുണ്ടാക്കി സ്വാഭാവികത ചോരാതെ ലൈറ്റപ്പ് ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത അങ്ങാടിപ്പുറം മരിങ്ങത്ത് റോഡിലെ ഷാജി,ശ്രീജു സഹോദരങ്ങള്‍ കരകൗശലം,പെയിന്റിംഗ്,ലൈറ്റിംഗ്,വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ് എന്നീ കഴിവുകളിലൂടെ സൃഷ്ടിച്ച ഈ ഉല്‍സവ നാടകവേദിയുടെ നിര്‍മാണ രഹസ്യവും ക്യാമറാമാനും ഇളയസഹോദരനുമായ ശ്രീജു അങ്ങാടിപ്പുറം ചിത്രീകരിച്ചിട്ടുണ്ട്.മുതിര്‍ന്ന സഹോദരന്‍ ഷാജിയാണ് ഈ കലാസൃഷ്ടിയുടെ പ്രധാന നിര്‍മാതാവ്.ഉല്‍സവനാടകവേദിക്കരികിലുള്ള പാവക്കൂത്തു നടക്കുന്ന കൂത്തുമാടം,നാടകക്കാര്‍ വരുന്ന വണ്ടി തുടങ്ങിയ അതിസൂക്ഷ സാന്നിധ്യങ്ങള്‍കൂടി ഇതിലുണ്ട്..ഇത് ചിത്രീകരിച്ചു ഭംഗിയാക്കിയ അഭിമാനപൂര്‍വം ഇവരുടെ സൃഷ്ടിയെ പരിചയപ്പെടുത്തുന്നു

കൈതപ്രം തിരുമേനിക്ക് ഹൃദയം നിറഞ്ഞ സപ്തതി ആശംസകൾ

0
Spread the love
തൻ്റെ ദൈവീകമായ മാന്ത്രികവിരലുകളാൽ വിസ്മയം തീർത്ത കൈതപ്രം തിരുമേനിക്ക് മൂവീ ഗാങ്ങിന്റെ ഹൃദയം നിറഞ്ഞ സപ്തതി ആശംസകൾ നേരുന്നു ഇനിയും അങ്ങയുടെ ഗാനങ്ങൾക്കായി കാതോർക്കുന്നു
118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts