Home Blog Page 1532

മിത്ര 181 – പദ്ധതിക്ക് ജനപിന്തുണയേറുന്നു.

0
Spread the love

മിത്ര 181 – പദ്ധതിക്ക് ജനപിന്തുണയേറുന്നു.

രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി 2017 ല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ മിത്ര 181 പദ്ധതിക്ക് ലഭിക്കുന്ന ജനപിന്തുണയാണ് ഏറുകയാണ്.

24 മണിക്കൂറും സൗജന്യ സേവനം ലഭ്യമാകുന്ന ടോള്‍ ഫ്രീ നമ്പരായ 181 ല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏത് സമയത്തും വിളക്കാം. പദ്ധതിയിലൂടെ ഇതിനോടകം ഒട്ടനവധി പേർക്ക് സഹായം ലഭിച്ചു.

പോലീസുമായി ബന്ധപ്പെട്ട സഹായം, പ്രധാന ആശുപത്രികള്‍, ആമ്പുലന്‍സ് സര്‍വ്വീസുകള്‍, തുടങ്ങിയ സേവനം ഏറ്റവും വേഗത്തില്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് മിത്ര 181 പ്രവർത്തിക്കുന്നത്.

ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്ത്രീകളുടെ പരാതികളും മറ്റാവശ്യങ്ങൾക്കായുള്ള കോളുകളും സ്വീകരിക്കുന്നു. വനിതാശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് മിത്ര 181 ന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളാണ് മിത്ര കൈകാര്യം ചെയ്യുന്നത്.

ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള പീഡനം, സ്ത്രീകളെ കാണാതാകൽ, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ആമ്പുലന്‍സ് സഹായം ഉള്‍പ്പെടെ. അടിയന്തിര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും 181 ലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവരങ്ങളും, സേവനങ്ങളും ലഭ്യമാകുന്നു.

ഫോണില്‍ ലഭിക്കുന്ന വിവരം അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുകയും അടിയന്തിര ഇടപെടൽ ലഭ്യമാക്കുകയും ചെയ്യുന്നു. സംശയങ്ങള്‍ ദുരീകരിക്കാനും, നിര്‍ദ്ദേശങ്ങള്‍ തേടാനും മാനസിക സമ്മര്‍ദ്ദത്തിനായുള്ള കൗണ്‍സിലിങ്ങും 181 ലൂടെ നല്‍കുന്നു.

രാത്രിയില്‍ ഒറ്റപ്പെടുകയാണെങ്കില്‍ സഹായത്തിനും വിളിക്കാം. അടിയന്തിരമായി രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മറ്റാരും സഹായത്തിനില്ലെങ്കിൽ 181 ൽ വിളിക്കാം.

പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസ് ആ കേസില്‍ എന്ത് നടപടിയെടുത്തുവെന്നും പരാതിക്കാര്‍ക്ക് നീതി ലഭിച്ചോ എന്നും മിത്ര ഉറപ്പുവരുത്തുന്നു. ഏത് ആവശ്യമായാലും അവ പൂര്‍ത്തിയാകുന്നത് വരെ മിത്ര സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയമാകുന്നു. .

“Happy 4 month” ഗർഭവിശേഷം പങ്ക് വച്ച് സൗഭാഗ്യ..!!!

0
Spread the love

“Happy 4 month”
ഗർഭവിശേഷം പങ്ക് വച്ച് സൗഭാഗ്യ..!!!

   ടിക്ടോക് വീഡിയോയിലൂടെ മലയാളികളുടെ മനം  കവർന്ന  താരമാണ്  സൗഭാഗ്യവെങ്കിടേഷ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സൗഭാഗ്യ വന്നിരിക്കുന്നത്. അമ്മ താരകല്ല്യാണും അമ്മുമ്മയും നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

അർജുൻ ആണ് സൗഭാഗ്യയുടെ വരൻ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താൻ ഗർഭിണിയാണെന്ന വിവരം താരം പങ്ക് വച്ചിരിക്കുന്നത്.
നിരവധി സെലെബ്രറ്റികളാണ് സൗഭാഗ്യക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ്‌ ഇട്ടിരിക്കുന്നത്.

എം സ് ധോണിക്ക് വേണ്ടി വെടിയേറ്റ് വീഴാൻ വരെ തയാറാണെന്ന് കെ.ൽ.രാഹുൽ.

0
Spread the love

ധോണിക്ക് വേണ്ടിയാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ വെടിയേൽക്കാൻ വരെ തയാറാണെന്ന് ഇന്ത്യൻ ബാറ്സ്മാൻ കെ. ൽ. രാഹുൽ.

തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം ധോണി രാജ്യത്തിന് നൽകുന്നെന്നും ക്യാപ്റ്റൻ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ധോണിയുടെ മുഖമാണെന്നും രാഹുൽ പറയുന്നു.

‘ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന ധോനിയുടെ ശൈലിയാണ് ഞാൻ മാതൃകയാക്കുന്നത്. ഒരുപാട് നേട്ടങ്ങൾ ധോനി സ്വന്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന് വേണ്ടിയാണെങ്കിൽ കളിക്കാർ രണ്ടാമതൊന്ന് ആലോചിക്കാതെ വെടിയേൽക്കാൻ പോലും തയ്യാറാകുമെന്നും രാഹുൽ പറയുന്നു.

ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ച 2014=ൽ മെൽബണിൽ വെച്ച് നടന്ന ടെസ്റ്റിൽ ആയിരുന്നു രാഹുലിന്റെ അരങ്ങേറ്റവും.മൂന്ന് ഐ സി സി കിരീടങ്ങളും ,2007=ലെ ട്വന്റി=20 ലോകകപ്പും ,2011 ലെ ഏകദിന ലോകകപ്പും,2013 ലെ ചാമ്പ്യൻസ് ട്രോഫിയുമെല്ലാം ധോണിയുടെ ക്യാപ്ടൻസിയിലാണ് ഇന്ത്യ നേടിയത്.അതിന് ശേഷം ഐ. സി. സി. കിരീടങ്ങൾ ഒന്നും തന്നെ ഇന്ത്യ നേടിയിട്ടില്ല…

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1591, തൃശൂര്‍ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട് 687, കൊല്ലം 1088, കോഴിക്കോട് 1064, ആലപ്പുഴ 728, കാസര്‍ഗോഡ് 673, കണ്ണൂര്‍ 603, കോട്ടയം 554, പത്തനംതിട്ട 399, വയനാട് 316, ഇടുക്കി 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കാസര്‍ഗോഡ് 8, പാലക്കാട്, വയനാട് 7 വീതം, പത്തനംതിട്ട 6, കൊല്ലം 3, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂര്‍ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂര്‍ 502, കാസര്‍ഗോഡ് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,43,909 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,972 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

കിരണിനു വേണ്ടി അഡ്വ. ആളൂര്‍

0
Spread the love

കിരണിനു വേണ്ടി അഡ്വ. ആളൂര്‍; കൂടുതല്‍ തെളിവു ശേഖരിച്ച് അന്വേഷണ സംഘം

ശാസ്താംകോട്ട (കൊല്ലം) ∙ വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 5നു വിധി പറയും.

കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാടു തന്നെയാണ് ജാമ്യ ഹർജിയിലും ആവർത്തിച്ചത്. ഇതിനെയെല്ലാം എതിർത്ത അസി. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ നായർ, കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു.

അന്വേഷണം പാതിവഴിയിൽ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്. നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോൾ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസ് 5 ലേക്കു ഹർജി മാറ്റിയത്. ഷൊർണൂർ പീഡന വധക്കേസിൽ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയിൽ ഹാജരായത്.

ജാമ്യഹർജിയിൽ വാദം നടക്കുമ്പോഴും അന്വേഷണസംഘം പൂർണമായും തെളിവു ശേഖരിക്കുന്ന തിരക്കിലായിരുന്നു. വിസ്മയ തൂങ്ങിമരിച്ചുവെന്നു കിരൺ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസിൽ നിർണായകമാണ്. ഇതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കിരണുമായി അടുത്ത് ഇടപഴകിയ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ഈ ആഴ്ച തന്നെ പുതിയ അന്വേഷണസംഘം കേസിന്റെ ചുമതല ഏറ്റെടുക്കും.

കമൽ ഹാസൻ ചിത്രത്തിൽ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ

0
Spread the love

കമൽ ഹാസൻ ചിത്രത്തിൽ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം
വിക്രമിൽ ക്യാമറ ചെയ്യുന്നത് മലയാളത്തിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളായ
ഗിരീഷ് ഗംഗാധരൻ. ലോകേഷ് തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘നിങ്ങളെ ഒപ്പം ലഭിച്ചതിൽ സന്തോഷം, ഗിരീഷ് ബ്രദർ’ – ഗിരീഷിനൊപ്പമുള്ള ചിത്രം
പങ്കു വച്ചു കൊണ്ട് ലോകേഷ് കുറിച്ചു.

ആക്ഷൻ ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രം കമൽഹാസന്‍റെ പിറന്നാൾ ദിനത്തിലാണ്
ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകേഷിന്‍റെ കൈതി , മാസ്റ്റർ എന്നീ ചിത്രങ്ങളുടെ
ഛായാഗ്രാഹകനായ സത്യൻ സൂര്യയെ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ
മറ്റൊരു ചിത്രത്തിന്‍റെ തിരക്കിലായതിനാൽ ഗിരീഷ് ഗംഗാധരന് അവസരം ലഭിക്കുകയായിരുന്നു.

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് ഗിരീഷിന്‍റെ മികവ്
രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ടത്. തമിഴിൽ അരങ്ങേറ്റം കുറിച്ച ഏ.ആ‍ർ.മുരുഗദോസിന്‍റെ വിജയ്
ചിത്രം സർക്കാരും ഹിറ്റായിരുന്നു. സമീർ താഹിറിന്‍റെ നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി എന്ന
ചിത്രത്തിലൂടെയാണ് ഗിരീഷ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. ലിജോയുടെ തന്നെ അങ്കമാലി ഡ
യറീസ്, ജോൺ പോൾ ജോർജിന്‍റെ ഗപ്പി, ശ്യാമ പ്രസാദിന്‍റെ ഹേയ് ജൂഡ് എന്നീ ചിത്രങ്ങളും
ശ്രദ്ധേയമായിരുന്നു.

വിക്രമിൽ പ്രധാന വേഷത്തിൽ മലയാളി താരം നരേൻ എത്തുന്നുണ്ട്. വില്ലൻ വേഷത്തിൽ ഫഹദ് ഫാസിലായിരിക്കും
എന്നും റിപ്പോർട്ടുകളുണ്ട്. കമൽഹാസന്‍റെ രാജ്‍കമൽ ഫിലിംസ് തന്നെയാണ് നിർമാണം. സംഗീതം അനിരുദ്ധ് ആണ്.
അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും
ലോകേഷ് അറിയിച്ചു.

രാജ്യത്ത് ഗര്‍ഭിണികള്‍ക്കും ഇനിമുതല്‍ കോവിഡ്​ കുത്തിവെപ്പ്​

0
Pregnant Vaccination. Pregnant Woman In Face Mask Getting Vaccinated in Clinic. Doctor Giving Corona Virus Vaccine Injection Patient. Covid-19 Flu Protection.
Spread the love

രാജ്യത്ത് ഗര്‍ഭിണികള്‍ക്കും ഇനിമുതല്‍ കോവിഡ്​ കുത്തിവെപ്പ്​*

രാജ്യത്തെ ഗര്‍ഭിണികള്‍ക്കും ഇനിമുതല്‍ കോവിഡ്​ കുത്തിവെപ്പ്​ എടുക്കാമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിന്‍ വഴി രജിസ്​റ്റര്‍ ചെയ്യുകയോ വാക്​സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരി​ട്ടെത്തി കുത്തിവെപ്പ്​ എടുക്കുകയോ ​ചെയ്യാം. ഇക്കാര്യം എല്ലാ സംസ്​ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

പ്രതിരോധ കുത്തിവെപ്പി​ന്‍റെ ദേശീയ ഉപദേശക സമിതിയയുടെ ശുപാര്‍ശയനുസരിച്ചാണ്​ ഗര്‍ഭിണികളെ കൂടി കുത്തിവെപ്പ്​ യജ്ഞത്തില്‍ പങ്കാളികളാക്കുന്നത്​. ഗര്‍ഭിണിയായിരിക്കെ കോവിഡ്​ ബാധിക്കുന്നത്​ ഗുരുതര ആ​രോഗ്യപ്രശ്​നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ്​ ഗർഭിണികൾക്ക് കൂടെ വാക്​സിന്‍ നൽകാൻ ഉള്ള തീരുമാനം.

ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു

0
Spread the love

ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു

ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് ജൂലൈ 1 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന സുഖചികിത്സ ആരംഭിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ തുടങ്ങിയവരും പങ്കെടുത്തു.

വിശാൽ ചിത്രത്തിൽ വില്ലനാവാൻ ബാബുരാജ്

0
Spread the love

വിശാൽ ചിത്രത്തിൽ വില്ലനാവാൻ ബാബുരാജ്

തമിഴിലെ മുൻ നിരനായകരിൽ പ്രമുഖനായ വിശാലിന്‍റെ പുതിയ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ഈ മാസം
അവസാനം പൂർത്തിയാക്കും . മലയാളികൾക്ക് പ്രിയങ്കരനായ ബാബുരാജ് ആയിരിക്കും വില്ലൻ റോളിലെത്തുക.
നവാഗതനായ ഡി.പി.ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാൽ നായകനായ മുപ്പത്തിയൊന്നാമത്തെ
ചിത്രമായിരിക്കും ഇത്. പേര് പുറത്തുവിട്ടിട്ടില്ല.

മലയാളത്തിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനിയിച്ച ബാബുരാജ് വില്ലൻ റോളിലും കോമഡി വേഷത്തിലും
ഒരു പോലെ തിളങ്ങി. അടുത്തിടെ ഓടിടിയിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം
ജോജിയിലും പ്രധാന വേഷത്തിലാണ് ബാബുരാജ് എത്തിയത്.
തമിഴിലും നേരത്തെ തന്നെ ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. ജനയിൽ അജിത്തിനൊപ്പവും
സ്കെച്ചിൽ വിക്രമിനൊപ്പവും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. മുഴുനീള വില്ലൻ വേഷം തമിഴിൽ ബാബുരാജിന്
തന്‍റേതായ ഇടം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ആണ് ചിത്രീകരണം. ഡിംപിൾ ഹയാത്തി ആയിരിക്കും നായിക.
കവിൻ രാജ് ആണ് ഛാാഗ്രഹണം. യുവൻ ശങ്കർരാജാണ് സംഗീതം ഒരുക്കുന്നത്. വിശാൽ തന്നെയാണ്
ചിത്രം നിർമിക്കുന്നതും. ഫെബ്രുവരിയിൽ ചക്ര എന്ന ചിത്രമാണ് വിശാലിന്‍റേതായി അവസാനം റിലീസ് ചെയ്തത്.

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന വിശാൽ ചിത്രം എനിമിയുടെ ടീസർ ഉടൻ പുറത്തുവിട്ടേക്കും. ചിത്രത്തിൽ ആര്യയും
പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശാലിന്‍റെ തുപ്പറിവാളൻ ആണ് ചർച്ചയായ മറ്റൊരു സിനിമ. മിഷ്കിൻ ആണ്
ചിത്രം സംവിധാനം ചെയ്തിരുന്നത്. എന്നാൽ ഇരുവർക്കുമിടയിൽ തർക്കം രൂക്ഷമായതോടെ പാതി വഴിയിൽ
ചിത്രം നിന്നു. തുടർന്ന് വിശാൽ തന്നെ ബാക്കി ഭാഗം സംവിധാനം ചെയ്തു.

കെ. സുരേന്ദ്രന് നോട്ടീസ്

0
Spread the love

കെ. സുരേന്ദ്രന് നോട്ടീസ്

ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നോട്ടീസ്. കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ആണ് ചോദ്യം ചെയ്യലിന് കെ. സുരേന്ദ്രന് നോട്ടീസ് നൽകിയത്.

ചൊവ്വാഴ്ച രാവിലെ 10ന് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവണം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ട് എത്തിയാണ് നോട്ടീസ് നൽകിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts