Home Blog Page 1533

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും – മുഖ്യമന്ത്രി

0
Spread the love

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും – മുഖ്യമന്ത്രി

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൽ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് പ്രധാന പരിമിതി. കുട്ടികൾക്ക്
അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനും അവസരം കിട്ടുന്നില്ല. ഈ നില മാറി കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാനാണ് ശ്രമം. അപ്പോൾ സാധാരണ നിലക്ക് ക്ലാസിൽ ഇരിക്കുന്ന അനുഭവം കുട്ടിക്ക് ഉണ്ടാവും.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുൻനിർത്തിയുള്ള
പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ കുട്ടികൾക്ക് പ്രയാസമുണ്ടാകും. അത് പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ആലോചന നടത്തി കാര്യങ്ങൾ ചെയ്തു വരികയാണ്. അപൂർവം ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടിവരും.

ഒരു സ്കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കണക്ക് ക്രോഡീകരിക്കും. ഡിജിറ്റൽ പഠനത്തിന് കുട്ടികൾക്കാവശ്യമായ പൂർണ പിന്തുണ രക്ഷിതാക്കളും നൽകണം. രക്ഷാകർത്താക്കൾക്കും ഡിജിറ്റൽ ശാക്തീകരണം നടത്തും. അധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രവാസി വ്യവസായികളും യോഗത്തിൽ സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.

ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ,
എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ കെ മേനോൻ, യു.എ നസീർ, ഡോ. പി മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.

ചിരഞ്ജീവി ചിത്രത്തിൽ വില്ലനാവാൻ നവാസുദ്ദീൻ സിദ്ധിഖി?

0
Spread the love

ചിരഞ്ജീവി ചിത്രത്തിൽ വില്ലനാവാൻ നവാസുദ്ദീൻ സിദ്ധിഖി?

തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങാൻ ഒരുങ്ങി ബോളിവുഡിലെ ജനപ്രിയ താരം
നവാസുദ്ദീൻ സിദ്ധിഖി. സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ 154ആമത് ചിത്രത്തിലായിരിക്കും
പ്രതിനായക വേഷത്തിൽ സിദ്ധിഖി എത്തുക. ആക്ഷന് പ്രാധാന്യം നൽകുന്നതാണ്
ചിത്രമെന്നാണ് സൂചന.

ബോബി എന്നറിയപ്പെടുന്ന മുൻ നിര സംവിധായകൻ കെ.എസ്.രവീന്ദ്ര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫോണിൽ കഥ പറഞ്ഞപ്പോൾ തന്നെ നവാസുദ്ദീൻ സിദ്ധിഖി വില്ലൻ റോൾ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
സൊനാക്ഷി സിൻഹയായിരിക്കും നായികയെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ഉണ്ടാവും. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. ഈ വർഷം പകുതിയോടെ ഷൂട്ടിങ് തുടങ്ങും.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിരവധി ചിത്രങ്ങളിലാണ് ചിരഞ്ജീവി
അഭിനയിക്കാൻ ഒരുങ്ങുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ റീമേക്ക് ആണ്
അതിൽ പ്രധാനപ്പെട്ടത്. കോട്ടാല ശിവയുടെ ‘ആചാര്യ’ ആണ് ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
മകൻ രാം ചരൺ തേജയ്ക്കൊപ്പം ചിരു എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാജൽ അഗർവാൾ,
പൂജ ഹെഗ്ഡേ, സോനു സൂദ്, ജിഷു സെൻഗുപ്ത എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

തെന്നിന്ത്യയിൽ രജനീകാന്ത് ചിത്രം പേട്ടയിലാണ് നവാസുദ്ധിൻ സിദ്ധിഖി ഇതിന് മുൻപ് അഭിനയിച്ചത്.
ഷമാസ് സിദ്ധിഖി സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ‘ബോലെ ചുഡിയാ’ ആണ്
സിദ്ധിഖിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. തമന്ന ഭാട്ടിയ ആണ് ഇതിൽ നായിക.
കുഷൻ നന്ദി സംവിധാനം ചെയ്ത ജോഗിര സര രാ രാ ആണ് മറ്റൊരു ചിത്രം. ഇന്തോ അമേരിക്കൻ ചിത്രം
നോ ലാൻഡ്സ് മാനിലും സിദ്ധിഖി പ്രധാന വേഷത്തിൽ എത്തുന്നു.

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂര്‍ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂര്‍ 641, കാസര്‍ഗോഡ് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂര്‍ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂര്‍ 588, കാസര്‍ഗോഡ് 376 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,753 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1988 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി ആരംഭിച്ചു.

0
Spread the love

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി ആരംഭിച്ചു. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതല്‍’.

കുട്ടികളിലെ കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നുണ്ട്.ചികിത്സയ്ക്ക് അധികമായി ആവശ്യമായി വരാവുന്ന കുട്ടികളുടെ കിടക്കകള്‍, അത്യാവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍, വെന്റിലേറ്ററുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, എന്നിവ ദ്രുതഗതിയില്‍ ആശുപത്രികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കുട്ടികളുടെ അത്യാഹിത തീവ്ര പരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതിനാണ് കുരുന്ന്-കരുതല്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഇതിന്റെ ആദ്യഘട്ട പരിശീലനപരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന ഈ പരിശീലന പരിപാടിയില്‍ അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളില്‍ അവശ്യമായ നൈപുണ്യം നേടിയെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ അതത് ജില്ലകളിലെ പരിശീലന പരിപാടി നടക്കുന്നതാണ്.

നിങ്ങൾ കസ്റ്റമർ റിവ്യൂ നോക്കി ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവരാണോ എങ്കിൽ ഇവ ശ്രദ്ധിക്കുക

0
Spread the love

തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ പല വഴികൾ തേടുന്നു. . അതിലൊന്നാണ് വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍. ഓൺലൈൻ വഴി വാങ്ങിയ ഉല്‍പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ നല്‍കുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചിട്ടാണ് പിന്നീട് നമ്മളിൽ പലരും സാധങ്ങൾ ഓർഡർ ചെയ്യുക.

⭐ റിവ്യൂ തട്ടിപ്പിലൂടെ കച്ചവടം കൊഴുപ്പിക്കുന്ന വിൽപ്പനക്കാർ അവരുടെ ഉൽപ്പന്നങ്ങളുടെ അവലോകകരെ കണ്ടെത്താൻ ഫ്രീലാൻസ് ജോബ് സൈറ്റുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉപയോഗിക്കുന്നു.

⭐ പോസിറ്റീവ് അവലോകനങ്ങൾക്ക് പകരമായി കാശോ സൗജന്യ ഉൽപ്പന്നമോ വാഗ്ദാനം ചെയ്യുന്നു. തൽഫലമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ഉൽ‌പ്പന്നത്തിന്റെ പരസ്യത്തിന് ചുവട്ടിൽ ധാരാളം അവലോകനങ്ങൾ‌ പ്രത്യക്ഷപ്പെടുന്നു.

⭐ മോശപ്പെട്ട ഉൽപ്പന്നമെന്നറിയാതെ, റിവ്യൂ എഴുതിയാൽ ഇത്ര ശതമാനം കുറവ് നൽകാമെന്ന ഉറപ്പിന്മേൽ സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്നവരും ഉണ്ട്.

⭐ അതിശയിപ്പിക്കുന്ന വിലക്കുറവിൽ മയങ്ങി വീഴരുത്. ബ്രാൻഡും മോഡലും നൽകി സെർച്ച് ചെയ്താൽ പലരുടെ അനുഭവങ്ങളും ഓൺലൈനിൽ കാണാൻ കഴിയും.

⭐ ഒരു ഉൽ‌പ്പന്നത്തിന് കൂടുതലും നെഗറ്റീവ് അവലോകനങ്ങൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് 5-സ്റ്റാർ റേറ്റിംഗുകൾ ഉണ്ടായത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ? എന്തായാലും ഉൽ‌പ്പന്നത്തിന്റെ ഗുണനിലവാരം ഒറ്റരാത്രികൊണ്ട് മാറിയിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോൾ തന്നെ, അവിടെ ഒരു റിവ്യൂ തട്ടിപ്പിനുള്ള ചാൻസ് ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.

⭐ റിവ്യൂയിലെ അവിശ്വസനീയമായ അവകാശവാദങ്ങളും വിചിത്രമായ ഫോർമാറ്റിംഗും ഇമെയിൽ അഡ്ഡ്രസ്സുകളിലെ സംശയാസ്പദമായ അക്ഷരങ്ങളും ശ്രദ്ധിക്കണം.

⭐ വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ മിക്കപ്പോഴും ഏറ്റവും മികച്ചതായിരിക്കും. റിവ്യൂനേക്കാളും ഉപരി ഉൽപ്പന്നത്തിന്റെ സവിശേഷതകൾ വിവരിക്കുന്ന പോലെയായിരിക്കും അത്. അവയിലെ വ്യാകരണവും അക്ഷരവിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാൽ അപകടം മനസ്സിലാകും.

⭐ ഇത്തരം വില്പനക്കാരുടെ ഉൽപ്പന്നങ്ങളുടെ മുൻപുള്ള ഉള്ള റിവ്യൂകളും ശ്രദ്ധിക്കുക.

⭐ ഒരു ഉൽപ്പന്നത്തിന് ഒട്ടനവധി റിവ്യൂകൾ കാണുന്നുണ്ടോ ? ആ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 5-സ്റ്റാർ റേറ്റിംഗുകൾ മാത്രം നൽകുന്നുണ്ടോ?

⭐ ഒരാൾ ഒന്നിലധികം തവണ ഒരു ഉൽപ്പന്നം അവലോകനം ചെയ്‌തിട്ടുണ്ടോ? ധാരാളം ഇനങ്ങൾ വാങ്ങിയാതായി കാണിച്ച് അവയെല്ലാം അവലോകനം ചെയ്തിട്ടുണ്ടോ ? എങ്കിൽ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നല്കുന്നതിന് മുൻപ്. രണ്ടുതവണ ചിന്തിക്കുക.

⭐ വളരെ ഹ്രസ്വമോ വളരെ ദൈർഘ്യമേറിയതോ ആണോ റിവ്യൂകൾ ? റിവ്യൂ പൂർണ്ണമായും പോസിറ്റീവ് ആണോ ?

⭐ ആവർത്തിച്ചുള്ള അവലോകനമാണോ ? ഉൽപ്പന്നത്തിന്റെ മറ്റ് റിവ്യൂകളുടെ അതേ വാക്യങ്ങൾ ആണോ കാണുന്നത് ?

⭐ മുൻപ് സമാന ഉൽപ്പന്നം അവലോകനം ചെയ്ത അവലോകകൻ തന്നെയാണോ എഴുതിയത് ?

⭐ വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, സ്റ്റാർ റേറ്റിംഗിനപ്പുറം പോകേണ്ടതുണ്ട്. റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുക.

⭐ ചില സൈറ്റുകൾ വെരിഫൈഡ് പർചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകൾ വായിച്ചു നോക്കിയാൽ മേന്മകളും ന്യുനതകളും വ്യക്തമായി മനസ്സിലാക്കാം

⭐ ചില സൈറ്റുകൾ അവരുടെ വിറ്റഴിക്കാത്ത ഉൽപ്പന്നങ്ങൾ, വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളുടെ റിവ്യൂവിന്റെ കൂടെ ചേർക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റിവ്യൂ ഏതു ഉത്പന്നത്തിന്റേതാണെന്നു ചെക്ക് ചെയ്യുക.

⭐ നിങ്ങളുടെ കാശാണ് . അത് പാഴാകില്ലെന്ന് ഉറപ്പുവരുത്തുക.

‘വിക്ര’മിൽ നരേനും ;കമൽ ഹാസനൊപ്പം പ്രധാന വേഷം

0
Spread the love

‘വിക്ര’മിൽ നരേനും ;കമൽ ഹാസനൊപ്പം പ്രധാന വേഷം

തമിഴിൽ നിന്നും സ്വപ്നസമാനമായ വേഷം തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ്
മലയാളികളുടെ പ്രിയപ്പെട്ട താരം നരേൻ. കമൽഹാസനെ നായകനാക്കി ലോകേഷ്
കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നരേൻ അഭിനയിക്കുന്നത്.
ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള റോളാണ് നരേന്‍റേത്.

വിക്രമിന്‍റെ ട്രെയ്‍ലർ കണ്ട് അഭിനന്ദനം അറിയിക്കാൻ നരേൻ ലോകേഷിനെ വിളിച്ചപ്പോഴാണ്
സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതെന്ന് നരേൻ പറയുന്നു. ദുബായിൽ മറ്റൊരു
ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു ഇത്. നാട്ടിൽ വന്ന് തിരക്കഥ വായിച്ചപ്പോൾ
എക്സൈറ്റഡ് ആയെന്നും നരേൻ പറയുന്നു.

‘ചെറുപ്പം മുതൽ കമൽഹാസൻ എന്ന മഹാനടന്‍റെ ആരാധകനാണ്. അദ്ദേഹത്തോടൊപ്പം
ഒരു സിനിമ ചെയ്യുക എന്നത് സ്വപ്നവും. ആ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.
കമൽഹാസന്‍റെ കടുത്ത ആരാധകനും പ്രതിഭാധനനായ സംവിധായകനുമായ
ലോകേഷിന്‍റെ ചിത്രത്തിൽ ആകുമ്പോൾ ഇരട്ടി സന്തോഷവും ഉണ്ട്’ -നരേൻ പറയുന്നു.

യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ
സംയുക്തമായി നിർമിക്കുന്ന രണ്ട് ചിത്രങ്ങളിലാണ് നരേൻ അഭിനയിക്കുന്നത്. ജോജു ജോർജ്,
ഷറഫുദ്ദീൻ എന്നിവർക്കൊപ്പമാണ് മലയാളത്തിലെ ചിത്രം. പരിയേറും പരിമാളിലെ ഹിറ്റ് ജോഡി
കതിർ-ആനന്ദി എന്നിവർക്കൊപ്പം തമിഴ് ചിത്രമാണ് മറ്റേത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു.

0
Spread the love

തിരുവനന്തപുരം മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ ഹർഷാദ് ആണ് മരിച്ചത്. കാട്ടാക്കട സ്വദേശിയാണ്. കൂട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു.

രജനീകാന്തിന്‍റെ ‘അണ്ണാത്തെ’ ദീപാവലി റിലീസ് തന്നെ

0
Spread the love

രജനീകാന്തിന്‍റെ ‘അണ്ണാത്തെ’ ദീപാവലി റിലീസ് തന്നെ

സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ അണ്ണാത്തെ ദീപാവലിക്ക് തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായി.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ്
ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നവംബർ നാലിന് തിയറ്ററുകളിലായിരിക്കും ചിത്രം
റിലീസ് ചെയ്യുക.

കഴിഞ്ഞ വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ്
പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. ചിത്രം ഓടിടിയിൽ റിലീസ് ചെയ്യുമോ എന്ന
അഭ്യൂഹങ്ങൾക്കിടെയാണ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട്
റിലീസ് തീയതി പ്രഖ്യാപിച്ചത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടൻ പുറത്ത് വിട്ടേക്കും. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ആക്ഷൻ ത്രില്ല‍ർ ആയിരിക്കും ചിത്രം.
സിരുത്തൈ ശിവ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. മീന, നയൻതാര,
കീർത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.

വാക്‌സിന്‍ രജിസ്‌ട്രേഷന്‍; കോവിന്‍ പോര്‍ട്ടലില്‍ പുതിയ മാറ്റങ്ങൾ

0
Spread the love

വാക്‌സിന്‍ രജിസ്‌ട്രേഷന്‍; കോവിന്‍ പോര്‍ട്ടലില്‍ പുതിയ മാറ്റങ്ങൾ         

തിരുവനന്തപുരം:വാക്‌സിന്‍ രജിട്രേഷന്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15 ദിവസത്തേക്കുള്ള ഷെഡ്യൂളുകള്‍ കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം.

നിലവില്‍ തൊട്ടടുത്ത ദിവസത്തെ ഷെഡ്യൂള്‍ മാത്രമാണ് പോര്‍ട്ടലിലുള്ളത്. വാക്‌സിന്‍ സ്‌റ്റോക് കൂടി പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂളുകള്‍ ഉള്‍പ്പെടുത്തുന്നത്.

വാക്‌സിന്‍ സ്‌റ്റോക്കില്ലാതിരിക്കുകയും മറ്റൊരു ദിവസത്തേക്ക് കുത്തിവെപ്പ് മാറ്റിയെന്നുമുള്ള വിവരം എസ്.എം.എസ് വഴിയോ മാധ്യമങ്ങളിലൂടെയോ അറിയിക്കും.

വീണ്ടും കൊമ്പുകോർത്ത് കങ്കണ റണൗത്തും തപ്‍സി പന്നുവും

0
Spread the love

വീണ്ടും കൊമ്പുകോർത്ത് കങ്കണ റണൗത്തും തപ്‍സി പന്നുവും

ബോളിവുഡിലെ മുൻ നിര നായികമാരായ കങ്കണ റണൗത്തും തപ്‍സി പന്നുവും
പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നവരാണ്. ഇരുവരും പരസ്പരം കുറ്റപ്പെടുത്തുന്നത്
ചൂടേറിയ ചർച്ചകൾക്ക് വഴി വയ്ക്കാറുമുണ്ട്. ഇപ്പോളിതാ തപ്‍സിയുടെ
പുതിയ ചിത്രം ഇറങ്ങാനിരിക്കെ വീണ്ടും വിവാദമുണ്ടായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് കങ്കണയെ
ചൊടിപ്പിച്ചിരിക്കുന്നത്. കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്
കങ്കണ ട്വിറ്ററിൽ ഇല്ലാത്തത് അറിയുന്നില്ലെന്നും ഒരു സഹപ്രവർത്തക എന്നതിന്
അപ്പുറം യാതൊരു പരിഗണനയും അവർക്കില്ലെന്നും തപ്സി പറഞ്ഞത്.

എന്നാൽ ഇതിന് ചൂടൻ മറുപടിയുമായാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ എത്തിയത്.ഒരു ഘട്ടത്തിൽ
താൻ വേണ്ടെന്ന് വച്ച കഥാപാത്രങ്ങൾക്കായി തപ്‍സി നിർമാതാക്കളോട് കെഞ്ചുമെന്നാണ് കങ്കണ
പറഞ്ഞത്. അതേ വ്യക്തി ഞാൻ അപ്രസക്തയാണെന്ന് പറയുന്നു. ബി ഗ്രേഡ് നടിമാർ
എന്‍റെ പേരോ സ്റ്റൈലോ ഉപയോഗിച്ച് സിനിമ വിൽക്കുന്നതിനോട് എനിക്ക് വിയോജിപ്പില്ല.
ഞാൻ അവർക്കെല്ലാം പ്രചോദനമാണ്. ശ്രീദേവി, വഹീദാ റഹ്മാൻ തുടങ്ങിയവരായിരുന്നു
എനിക്ക് പ്രചോദനം. എന്നാൽ ഞാൻ അവരെ മോശമായി ചിത്രീകരിച്ചിട്ടില്ല- കങ്കണ പറഞ്ഞു.

നേരത്തെ തപ്‍സി, സ്വര ഭാസ്കർ എന്നിവരെ കങ്കണ ബിഗ്രേഡ് നടിമാർ എന്നു വിളിച്ചത്
വിവാദമാിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി ഗ്രേഡ് നടിയെന്ന പരാമർശത്തിന്
കങ്കണക്ക് മറുപടി ഇല്ലെന്നാണ് ത‍പ്‍സി മറുപടി നൽകിയത്. തനിക്ക് വേറെ ജോലിയുണ്ടെന്നും
തപ്‍സി പറഞ്ഞു. തപ്‍സി നായികയായ ഹസീൻ ദിൽറുബ ഈ മാസം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts