Home Blog Page 1534

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂര്‍ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂര്‍ 686, കാസര്‍ഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 14, പാലക്കാട് 13, തിരുവനന്തപുരം, എറണാകുളം 4 വീതം, മലപ്പുറം 3, കൊല്ലം 2, കോട്ടയം, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,21,151 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,283 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,949 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

മ‍ഞ്ജുവാര്യർ നായികയായ ‘ചതുർമുഖം’ കൊറിയൻ ചലചിത്ര മേളയിലേക്ക്

0
Spread the love

മ‍ഞ്ജുവാര്യർ നായികയായ ‘ചതുർമുഖം’ കൊറിയൻ ചലചിത്ര മേളയിലേക്ക്

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ സിനിമയായ ചതുർമുഖം കൊറിയൻ അന്താരാഷ്ട്ര
ചലചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തി അഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍
ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാൻ) ആണ് തെരഞ്ഞെടുത്തത്
.മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്.
വേൾഡ് ഫന്‍റാസ്റ്റിക് റെഡ് കാറ്റഗറിയിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രഭു സോളമന്‍റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിംഗ് ഗം എന്നിവയാണ്
മറ്റു രണ്ടു ചിത്രങ്ങള്‍. ദി വെയ്‌ലിംഗ്’ എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും
‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനുമായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ
‘ദി മീഡീയം’ ഉള്‍പ്പടെ 258 സിനിമകളാണ് 47 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ ആദ്യമാണ്
തിയറ്ററുകളില്‍ റിലീസായത്. കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് പടം തിയറ്ററുകളിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
സണ്ണിവെയ്ൻ ആണ് മഞ്ജു വാര്യർക്കൊപ്പം നായകനായി എത്തിയത്. ഓടിടി പ്ലാറ്റ്ഫോമിലും

വില്ലനാകാൻ മമ്മൂട്ടി? ഷൂട്ടിങ് അടുത്ത മാസം തുടങ്ങുമെന്ന് റിപ്പോർട്ട്

0
Spread the love

വില്ലനാകാൻ മമ്മൂട്ടി? ഷൂട്ടിങ് അടുത്ത മാസം തുടങ്ങുമെന്ന് റിപ്പോർട്ട്

മെഗാസ്റ്റാർ മമ്മൂട്ടി വില്ലനായി അഭിനയിക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. തെലുങ്ക് ചിത്രത്തിലായിരിക്കും
മമ്മൂട്ടി വില്ലനാവുന്നത്. കഥയിൽ തൃപ്തനായതുകൊണ്ട് മമ്മൂട്ടി അഭിനയിക്കാൻ തയ്യാറായെന്നാണ് സൂചന.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. അഖിൽ അക്കിനേനി ആയിരിക്കും ചിത്രത്തിലെ നായകൻ.

ഏജന്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സെയ്‍രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്‍റെ സംവിധായകൻ
സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ താരം ഉപേന്ദ്രയെ ആണ് ആദ്യം വില്ലനായി പരിഗണിച്ചത്.
എന്നാൽ പിന്നീട് ഇത് മമ്മൂട്ടിയിലേക്ക് എത്തുകയായിരുന്നു എന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു.
യാത്രയെന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇതിനുമുമ്പ് തെലുങ്കിൽ അഭിനിയിച്ചത്.

അടുത്ത മാസം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാൻ ആണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്.
ഒരു സ്പൈ ഏജന്‍റാണ് നായക കഥാപാത്രം.ചിത്രത്തിൽ നിർണായക സ്വാധീനമുള്ളയാളാണ് വില്ലൻ കഥാപാത്രം.
ഹൈദരാബാദിലും വിദേശത്തും ആയിരിക്കും ചിത്രീകരണം . ദ പ്രീസ്റ്റ് , വൺ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ
മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയത്.

കാലിക്കറ്റ് സര്‍വകാലാശാല (ജൂലൈ 3 ലെ) പരീക്ഷകൾ മാറ്റിവച്ചു

0
Spread the love

കാലിക്കറ്റ് സര്‍വകാലാശാല (ജൂലൈ 3 ലെ) പരീക്ഷകൾ മാറ്റിവച്ചു

ഈ മാസം മൂന്നിന് കാലിക്കറ്റ് സര്‍വകാലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിനത്തില്‍ പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

പാചകവാതക വില കുത്തനെ കൂട്ടി

0
Spread the love

പാചകവാതക വില കുത്തനെ കൂട്ടി

രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപയാണ്. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപ. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് ഒന്നിനാണ് ഇതിന് മുന്‍പ് പാചകവാതക വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില കോവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്.
പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആവുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ചത്.

ജൂലൈ ഒന്ന് നാഷണൽ ഡോക്ടേഴ്സ് ഡേ

0
Spread the love

എല്ലാ ദിവസവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു, അതേ ദിവസം ജനന-മരണ വാർഷികം ആഘോഷിച്ച ഡോ. ബിദാൻ ചന്ദ്ര റോയിയുടെ സ്മരണയ്ക്കായി ആണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) അനുസ്മരിക്കുന്ന ദിനം, ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി സമർപ്പിക്കുന്നു. മുൻ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോ. റോയ് നിസ്വാർത്ഥ സേവനത്തിലൂടെ പ്രശസ്തനായിരുന്നു.

ചരിത്രം

ഡോ. റോയ് 1882 ജൂലൈ 1 ന് ജനിച്ചു, 1962 ജൂലൈ 1 ന് അന്തരിച്ചു. 1991 മുതൽ, ഡോക്ടർമാരുടെ ദിനം എന്നും വിളിക്കപ്പെടുന്ന ദേശീയ ഡോക്ടർമാരുടെ ദിനം എല്ലാ വർഷവും രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ലോകമെമ്പാടുമുള്ള വ്യത്യസ്ത തീയതികളിൽ ആഘോഷിക്കുന്നു.

ജാദവ്പൂർ ടിബി ഹോസ്പിറ്റൽ, ചിത്തരഞ്ജൻ സേവാ സദാൻ, വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷൻ (കോളേജ്), ചിത്തരഞ്ജൻ കാൻസർ ഹോസ്പിറ്റൽ, സ്ത്രീകൾക്കും കുട്ടികൾക്കുമായി ചിത്തരഞ്ജൻ സേവാ സദാൻ തുടങ്ങിയ മെഡിക്കൽ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇന്ത്യയുടെ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മെഡിക്കൽ കൺസൾട്ടന്റ് എന്നും അദ്ദേഹം അറിയപ്പെട്ടു. നിരവധി മേഖലകളിലെ അദ്ദേഹത്തിന്റെ സമകാലികരെക്കാൾ വിജയകരവും അർപ്പണബോധമുള്ളവനുമായിരുന്നു അദ്ദേഹം. ശ്രദ്ധേയമായ സംഭാവനകൾക്ക് 1961 ഫെബ്രുവരി 4 ന് ഭാരത് രത്‌നയും ലഭിച്ചു.

ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ നാളെ മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

0
Spread the love

ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ നാളെ മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം.

എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം.

എസ്.ബി.ഐ അക്കൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക്‌ലീഫ് മാത്രമായിരിക്കും സൗജന്യം. കൂടുതല്‍ ചെക്ക്‌ലീഫ് വേണമെങ്കില്‍ അതിന് പണം ഈടാക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഇരട്ടി ടി.ഡി.എസ് ഈടാക്കും. പ്രതിവര്‍ഷം 50,000 രൂപക്ക് മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടോണുകള്‍ സമര്‍പ്പിക്കാവര്‍ക്കാണ് ഇത് ബാധകമാവുക.

കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകള്‍ മാറ്റും. പുതിയ കോഡുകള്‍ വ്യാഴാഴ്ച മുതല്‍. കോര്‍പറേഷന്‍ ബാങ്ക്്, ആന്ധ്രാ ബാങ്ക് ചെക്ക്ബുക്കുകളുടെ കാലാവധി അവസാനിച്ചു. ഇടപാടുകാര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയൻ ബാങ്കിന്റെ ചെക്ക് ബുക്ക്‌.

വെട്രിമാരന്‍റെ പുതിയ ചിത്രം കമൽ ഹാസനൊപ്പം?

0
Spread the love

വെട്രിമാരന്‍റെ പുതിയ ചിത്രം കമൽ ഹാസനൊപ്പം?

സൂപ്പർ സ്റ്റാർ കമൽഹാസനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വെട്രിമാരൻ.
കമൽഹാസനോട് കഥ പറഞ്ഞെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.
ഇരുവരും ഒരുമിക്കുന്ന ആദ്യചിത്രമാകും ഇത്. ഗോപുരം ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നതെന്നാണ്
സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.

2018ൽ പുറത്തിറങ്ങിയ വിശ്വരൂപം 2 ആണ് കമൽഹാസന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
പിന്നീട് രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നും താരം വിട്ടുനിന്നിരുന്നു. ഇന്ത്യൻ 2, വിക്രം
എന്ന പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതോടൊപ്പം ദൃശ്യം 2 വിന്‍റെ തമിഴ് റീമേക്കും
ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ വെട്രിമാരൻ അസുരന് ശേഷം വിജയ് സേതുപതിയെ നായകനാക്കിയാണ്
പുതിയ ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതി വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന് വിടുതലൈ എന്നാണ്
പേരിട്ടിരിക്കുന്നത്. സൂര്യയെ നായകനാക്കിയുള്ള വാടി വാസലാണ് മറ്റൊരു ചിത്രം. ഇതിന് ശേഷം
അടുത്ത വർഷം ആദ്യം കമൽഹാസനൊപ്പമുള്ള ചിത്രം ആരംഭിക്കാനാണ് ആലോചന.

വെബ് സീരിസിന് പിന്നാലെ ആന്തോളജി; ബോളിവുഡിൽ ചുവടുറപ്പിക്കാൻ നീരജ് മാധവൻ

0
Spread the love

വെബ് സീരിസിന് പിന്നാലെ ആന്തോളജി; ബോളിവുഡിൽ ചുവടുറപ്പിക്കാൻ നീരജ് മാധവൻ

ബോളിവുഡിൽ തിളങ്ങാൻ മലയാളികളുടെ പ്രിയ യുവതാരം നീരജ് മാധവൻ. ഫാമിലി മാൻ എന്ന വെബ് സീരീസിന് ശേഷം,
ആന്തോളജി ചിത്രത്തിലാണ് നീരജ് എത്തുന്നത്. ഫീൽസ് ലൈക്ക് ഇഷ്ക് എന്ന ചിത്രം നെറ്റ് ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്.
ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ആറ് ചെറിയ ചിത്രങ്ങളാണ് ഈ ആന്തോളജിയാണ്. ഇതിൽ ഇന്‍റർവ്യൂ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ്
നീരജ് അഭിനയിച്ചത്. മുംബൈയിൽ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രമാണ് നീരജിന്‍റേത്.
അയ്യ, കൊബാൾട്ട് ബ്ലൂ എന്നിവയുടെ സംവിധായകൻ സച്ചിൻ കുന്ദൽക്കർ ആണ് സംവിധാനം. ഒരു പ്രണയകഥയാണ്
ചിത്രം.

രോഹിത് സരഫ്, രാധിക മധൻ, ടാനിയ, അമോൽ പരാഷാർ, സിമ്രാൻ ജെഹാനി, കജോൾ ചഗ്, സൻജീത ഭട്ടാചാര്യ,
സ്കന്ദ് ഠാക്കൂർ, സബ ആസാദ്, മിഹിൻ അഹുജ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 23നാണ് റിലീസ്
ചെയ്യുന്നത്. ഇതിന് പിന്നാലെ കൂടുതൽ അവസരങ്ങൾ നീരജിനെ തേടിയെത്തിയുണ്ടെന്നാണ് സൂചന.

ആമസോൺ പ്രൈം സീരിസ് ഫാമിലിമാനിൽ നീരജിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോജ് ബാജ്പേയി നായകനായ
സീരീസിൽ മൂസ റഹ്മാൻ എന്ന തീവ്രവാദിയായാണ് നീരജ് അഭിനയിച്ചത്. സീരിസിന്‍റെ രണ്ടാം ഭാഗത്തിൽ
മൂസയെന്ന കഥാപാത്രം ഇല്ലായിരുന്നെങ്കിലും നീരജ് അഭിനയിച്ച ടീസർ ചർച്ചയായിരുന്നു. മലയാളത്തിൽ
സജീവമായ താരത്തിന്‍റെ ലോക്ഡൗൺ കാലത്തിറങ്ങിയ റാപ്പ് സോങ്ങും ഹിറ്റായിരുന്നു.

മരയ്ക്കാറിന് മുമ്പേ പ്രിയദർശന്‍റെ ഹംഗാമ 2 ; ചിത്രം ഓടിടിയിൽ റിലീസ് ചെയ്യും

0
Spread the love

മരയ്ക്കാറിന് മുമ്പേ പ്രിയദർശന്‍റെ ഹംഗാമ 2 ; ചിത്രം ഓടിടിയിൽ റിലീസ് ചെയ്യും

മോഹൻലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിന് മുന്നേ പ്രിയദർശന്‍റെ
മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നു. ഹിന്ദി ചിത്രം ഹംഗാമ -2 ജൂലൈ രണ്ടിന്
റിലീസ് ചെയ്യും. ഓടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം
റിലീസ് ചെയ്യുന്നത്. ആറ് വർഷത്തിന് ശേഷമാണ് പ്രിയദർശന്‍റെ ബോളിവുഡ് ചിത്രം
റിലീസ് ചെയ്യുന്നത്.

പരേഷ് റാവലും ശിൽപ ഷെട്ടിയും മീസാൻ ജാഫ്രിയും പ്രധാന വേഷത്തിൽ എത്തുന്ന
ചിത്രത്തിൽ അക്ഷയ് ഖന്ന അതിഥി താരമായി അഭിനയിച്ചിരിക്കുന്നു. ഹംഗാമയുടെ
ആദ്യഭാഗം 2003ൽ ആണ് റിലീസ് ചെയ്തത്. 1984ൽ പുറത്തിറങ്ങിയ മലയാള ചിത്രം
പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക് ആയിരുന്നു ഹംഗാമ.

എന്നാൽ ആദ്യ ഭാഗത്തിന്‍റെ ബാക്കിയല്ല ഹംഗാമ 2 എന്ന് പ്രിയദർശൻ നേരത്തെ തന്നെ
വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണയും ആശയക്കുഴപ്പവും എല്ലാം ആയിരുന്നു ആദ്യ
കഥയിലെ പ്രമേയം. രണ്ടാം ഭാഗത്തിലും അത്തരം സംഗതികളുണ്ട്. എന്നാൽ കഥ വ്യത്യസ്കമാണെന്നും
പ്രിയദർശൻ പറയുന്നു. 30 കോടി രൂപയ്ക്കാണ് ചിത്രം ഹോട്ട് സ്റ്റാർ സ്വന്തമാക്കിയത്.

ആഗസ്റ്റ് 12ന് ആണ് മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത്. 100 കോടി മുതൽ മുടക്കിൽ
നിർമിച്ച ചിത്രം 500ൽ അധികം തിയറ്ററുകളിലാകും റിലീസ് ചെയ്യുക. മറ്റ് 5 ഭാഷകളിലും
ചിത്രം പുറത്തിറങ്ങും. മൂന്ന് ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രത്തിന്‍റെ
റിലീസ് ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts