Home Blog Page 1535

നിഗൂഢത ഒളിപ്പിച്ച കോൾഡ് കേസ്; വീണ്ടും പൊലീസ് വേഷത്തിൽ തിളങ്ങി പൃഥ്വിരാജ്

0
Spread the love

നിഗൂഢത ഒളിപ്പിച്ച കോൾഡ് കേസ്; വീണ്ടും പൊലീസ് വേഷത്തിൽ തിളങ്ങി പൃഥ്വിരാജ്

ആരാധകരുടെ കയ്യടി നേടി പൃഥ്വിരാജിന്‍റെ പുതിയ ചിത്രം കോൾഡ് കേസ്. ആമസോൺ പ്രൈമിൽ റിലീസ്
ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എസ് പി സത്യജിത്ത് എന്ന കഥാപാത്രമായാണ്
പൃഥ്വിരാജ് എത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനൊപ്പം ഹൊററിനു കൂടി പ്രാധാന്യം നൽകിയാണ്
ചിത്രം ഒരുക്കിയിരിക്കുന്നത്.

പരസ്യസംവിധായകനും ഛായാഗ്രാഹകനുമായ തനു ബാലക് ആണ് ചിത്രം സമവിധാനം ചെയ്തിരിക്കുന്നത്.
അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലൻ ആണ് നായിക. പഞ്ച് ഡയലോഗുകൾക്കും
ആക്ഷൻ രംഗങ്ങൾക്കുമപ്പുറം വളരെ പക്വതയോടെ കേസന്വേഷണം നടത്തുന്ന പൊലീസ് ഓഫീസറാണ്
എസ്.പി.സത്യജിത്ത്. ആറ് വർഷത്തിന് ശേഷമാണ് പൃഥ്വിരാജ്
പൊലീസ് വേഷത്തിൽ എത്തുന്നത്.

കായലിൽ വലയിടുന്ന ഒരാൾക്ക് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഒരു തലയോട്ടി കിട്ടുന്നു.
ഇതേക്കുറിച്ച് അന്വേഷിക്കാൻ എത്തുന്ന പ്രത്യേക പൊലീസ് സംഘത്തിന്‍റെ തലവനാണ് സത്യജിത്ത്.
കേസന്വേഷണത്തൊപ്പം മേധ എന്ന മാധ്യമപ്രവർത്തകയ്ക്ക് ഉണ്ടാകുന്ന വ്യക്തിപരമായ
അനുഭവങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നു. സൂപ്പർ നാച്വറൽ സംഭവങ്ങളെക്കുറിച്ച്
പ്രോഗ്രാം ചെയ്യുന്ന മേധയ്ക്കും അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നു.സങ്കീർണതകളില്ലാതെ
ഇതിന്‍റെ ചുരുളഴിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സുചിത്ര പിള്ള, അലൻസിയർ എന്നിവർക്കൊപ്പം അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്‍റെ
സാന്നിധ്യവും ശ്രദ്ധേയമാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസുകാരനായാണ് അനിൽ
അഭിനയിച്ചിരിക്കുന്നത്. ശ്രീനാഥ് .വി.നാഥ് ആണ് തിരക്കഥ. പ്രകാശ് അലക്സ് ആണ് സംഗീത സംവിധാനം.
ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ഛായാഗ്രഹണം. ആന്‍റോ ജോസഫ് ആണ്
നിർമാണം.

അമൂൽ പാലിന് രണ്ട് രൂപ വില കൂട്ടി; നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

0
Spread the love

അമൂൽ പാലിന് രണ്ട് രൂപ വില കൂട്ടി; നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

പാലിന് ലിറ്ററിന് രണ്ടു രൂപ വില കൂട്ടി അമൂൽ. പശു, എരുമ ഫ്രഷ് പാലുകളുടെ വിലയാണ് വർധിപ്പിച്ചത്.
നാളെ (ജൂലൈ ഒന്ന്) മുതൽ പുതിയ നിരക്ക് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് അനുസരിച്ച് അര ലിറ്റർ അമൂൽ താസക്ക്
23 രൂപയും അമൂൽ ഗോൾഡിന് 29 രൂപയും അമൂൽ ശക്തിക്ക് 26 രൂപയും ആയിരിക്കും.

ഉത്പാദന ചെലവ് വലിയ തോതിൽ കൂടിയതിനാൽ നിരക്ക് കൂട്ടാതെ വേറെ വഴിയില്ലെന്ന് ഗുജറാത്ത് കോപ്പറേറ്റിവ് മിൽക്ക്
മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. വിപണി വിലയിൽ നാല് ശതമാനം വർധനയാണ് വരുത്തിയത്. പണപ്പെരുപ്പത്തെക്കാൾ
ഇത് കുറവാണ്. കഴിഞ്ഞ ഒന്നര വർഷമായി വില വർധിപ്പിച്ചിട്ടില്ല. ഉത്പാദനവും പാക്കേജിങ്ങും മുതൽ എല്ലാ മേഖലയിലും ചെലവ് കൂടി.
ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ഫെഡറേഷൻ അറിയിച്ചു.

രണ്ട് വർഷമായി ദേശീയ, അന്തർദേശീയ ക്ഷീര വിപണികൾ പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നതായി ജിസിഎംഎംഎഫ് അധികൃതർ
പറഞ്ഞു. ”കാലിത്തീറ്റയുടെ വിലയിൽ
15 ശതമാനം വർധനവുണ്ടായതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാക്കേജിങ്ങിന് 40 ശതമാനത്തിനടുത്തും
ഗതാഗതത്തിന് 30 ശതമാനത്തിനടുത്തും ചിലവാണ് കൂടിയത്”-ജിസിഎംഎംഎഫ് എംഡി ആർ.എസ്. സോധി പറഞ്ഞു.. ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന ഒരു രൂപയിൽ
80 പൈസയും കർഷകർക്കാണ് നൽകുകയെന്നും അമുൽ വ്യക്തമാക്കി. അമുൽ ബ്രാൻഡിന് കീഴിൽ ബട്ടറും ചീസും ഐസ്ക്രീമും വിൽക്കുന്നുണ്ട്.
പാലിന് പുറമെ ഓയില്‍, സോപ്പ്, ചായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയും അമുല്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1570, തൃശൂര്‍ 1489, തിരുവനന്തപുരം 1359, എറണാകുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസര്‍ഗോഡ് 700, കണ്ണൂര്‍ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, കൊല്ലം, കാസര്‍ഗോഡ് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂര്‍, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1378, കൊല്ലം 1672, പത്തനംതിട്ട 436, ആലപ്പുഴ 787, കോട്ടയം 578, ഇടുക്കി 285, എറണാകുളം 1329, തൃശൂര്‍ 1176, പാലക്കാട് 1090, മലപ്പുറം 1045, കോഴിക്കോട് 785, വയനാട് 235, കണ്ണൂര്‍ 612, കാസര്‍ഗോഡ് 400 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,09,587 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,803 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2234 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

കെ എസ് ഇ ബി മീറ്റർ വില വാങ്ങുന്നില്ല!

0
Spread the love

കെ എസ് ഇ ബി മീറ്റർ വില വാങ്ങുന്നില്ല!

വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കെ എസ് ഇ ബി മീറ്ററിന്റെ വില കൂടി വാങ്ങുന്നുണ്ടല്ലോ? പിന്നെന്തിനാണ് എല്ലാ ബില്ലിലും മീറ്റർ വാടക വാങ്ങുന്നത്? ചിലരുടെ സംശയമാണ്.

വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കെ എസ് ഇ ബി മീറ്റർ വില ഈടാക്കുന്നില്ല എന്നതാണ് സത്യം. മീറ്ററിന്റെ വില ഒഴിവാക്കി സർവ്വീസ് കണക്‌ഷൻ നൽകാൻ വേണ്ടി വരുന്ന ന്യായമായ ചെലവ് മാത്രമാണു ഉപഭോക്താവ് നൽകേണ്ടി വരുന്നത്. ഒപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.

എനർജി മീറ്ററിന്റെ വാടകയായി സിംഗിൾ ഫെയ്സ് മീറ്ററിന് 6 രൂപയും ത്രീ ഫെയ്സ് മീറ്ററിന് 15 രൂപയും മാത്രമാണ് പ്രതിമാസം ഈടാക്കുന്നത്. ഒരു സിംഗിൾ ഫെയ്സ് എനർജി മീറ്ററിന് വിപണിയിൽ 1200 രൂപയോളം വിലയുണ്ടെന്നോർക്കണം. അത് ത്രീ ഫെയ്സ് മീറ്ററാണെങ്കിൽ വാങ്ങാൻ 4000 രൂപയിലേറെ കൊടുക്കേണ്ടിവരും. ഒന്നാലോചിച്ചു നോക്കൂ…ഉപഭോക്താവ് വാടകയായി നൽകുന്ന തുക എത്ര കാലമെടുത്താലാണ് മീറ്ററിന്റെ വിലയ്ക്കൊപ്പമെത്തുക!?
ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ മീറ്റർ കേടായാൽ കെ എസ് ഇ ബി മീറ്റർ സൗജന്യമായി മാറ്റിതരുകയും ചെയ്യും.

ഉപഭോക്താവ് സ്വയം മീറ്റർ വാങ്ങി അംഗീകൃത ലാബിൽ ടെസ്റ്റ് ചെയ്ത് നൽകിയാൽ മീറ്റർ വാടക ഒഴിവാകും.

തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്ന് അഭ്യർഥിക്കുന്നു.

ഇനി വണ്ടിയോടിക്കുമ്പോൾ ബ്ലൂട്ടൂത് വഴി ഫോണിൽ സംസാരിച്ചാലും കേസ് എടുക്കും.

0
Spread the love

ഇനി വണ്ടിയോടിക്കുമ്പോൾ ബ്ലൂട്ടൂത് വഴി ഫോണിൽ സംസാരിച്ചാലും കേസ് എടുക്കും.

മുൻപ് ഫോൺ ചെവിയോട് ചേർത്തു സംസാരിച്ചാൽ മാത്രമേ കേസ് ഉണ്ടായിരുന്നുള്ളു. എന്നാൽ ഡ്രൈവിംഗിനിടയിലെ ഫോൺ സംഭാഷണം മൂലമുള്ള അപകടങ്ങൾ വർദ്ദിച്ച് വരുന്ന സാഹചര്യത്തിലാണ് ബ്ലൂട്ടൂത് വഴി പോലും ഫോണിൽ സംസാരിക്കാൻ പാടില്ല എന്ന ഉത്തരവ് ഇരിക്കിയത്.ഇങ്ങനെ പിടിക്കുന്ന കേസുകൾ തെളിവ് സഹിതം റിപ്പോർട്ട്‌ ചെയ്യാനും ലൈസെൻസ് വരെ കട്ട്‌ ചെയ്യാനും നിർദ്ദേശം ഉണ്ട്.

പി.എസ്.സി. പരീക്ഷ നാളെമുതൽ; കോവിഡ് ബാധിതർക്കും എഴുതാം

0
Spread the love

പി.എസ്.സി. പരീക്ഷ നാളെമുതൽ; കോവിഡ് ബാധിതർക്കും എഴുതാം

പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടര മാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തി വെച്ചിരിക്കുകയായിരുന്നു.

ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും.

ജൂലായിൽ നടത്താനിരുന്ന മറ്റ് ആറ് പരീക്ഷകളും മാറ്റമില്ലാതെ നടത്തും.

ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്.

പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്.

കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം.

കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും.

പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.
അതിന്റെ അച്ചടിപ്പകർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പ് ഹാളിലെത്തണം.

പുതിയ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്

0
Spread the love

പുതിയ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്

ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ ആണ് സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് നെ തിരഞ്ഞെടുത്തത്.അടുത്ത ജനുവരി വരെ പോലീസ് മേധാവി ആയി തുടരും.
ബി. സന്ധ്യ, സുധേഷ്‌ കുമാർ, അനിൽകാന്ത്, എന്നീ മൂന്ന് പേരുകളാണ് യു പി എസ് സി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. വിവാദങ്ങൾ ഇല്ലാത്ത സർവീസ് ചരിത്രം മുൻനിർത്തി മറ്റു രണ്ടുപേരെയും ഒഴിവാക്കി അനിൽകാന്ത് നെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
അനിൽകാന്ത് നിലവിൽ റോഡ് സുരാക്ഷ കമ്മീഷണർ ആണ്.
പോലീസിലും രാഷ്ട്രീയ രംഗത്തും പൊതുവെ സ്വീകാര്യനായ വ്യക്തിയാണ് ഇദ്ദേഹം.
ഡൽഹി സ്വദേശി ആണ്. ദളിത്‌വിഭാഗത്തിൽ നിന്നുള്ള ആദ്യ പോലീസ് മേധാവി കൂടിയാണിദേഹം.
ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലൻസ് ഡയറിക്ടർ,ഫയർഫോഴ്‌സ് മേധാവി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സ്വർണം കലക്കിയ വെള്ളം കുടിച്ച് പ്രമുഖ യൂട്യൂബർ!!!

0
Spread the love

സ്വർണം കലക്കിയ വെള്ളം കുടിച്ച് പ്രമുഖ യൂട്യൂബർ!!!

മലയാളത്തിലെ യൂട്യൂബർ മാരിൽ മുൻനിരയിൽ ഉള്ള ആളാണ് ഫിറോസ് ചുറ്റിപാറ. വളരെ വ്യത്യസ്ഥമായ വീഡിയോകൾ പങ്കുവെച്ച് ലക്ഷകണക്കിന് പ്രേക്ഷകരെ സമ്പാദിക്കാൻ ഫിറോസിന് കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുതിയ വീഡിയോയിൽ പലതരത്തിൽ ഉള്ള വെള്ളം രുചിച്ചുനോക്കുകയാണ്. സാധാ കിണറ്റിലെ വെള്ളം മുതൽ സ്വർണം കലക്കിയ വെള്ളം വരെ കുടിക്കുന്നുണ്ട്. ആദ്യം വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്ന വെള്ളം രുചിക്കുന്നു. ശേഷം 13 രൂപയുടെ മിനറൽ വാട്ടറാണ് രുചിക്കുന്നത്. അതിനു ശേഷം കോസ്‌ലി ആയിട്ടുള്ള ‘evian’ water കുടിക്കുന്നു. ഇതിനു ഒരുബോട്ടിലിനു ഏകദേശം 250 രൂപക്ക് മുകളിൽ വരും എന്നാണ് ഇവർ പറയുന്നത്.
ഏറ്റവും ഒടുവിൽ ആണ് സ്വർണം കലക്കിയ വെള്ളം അതായത് “malaki gold luxury water ” ഇവർ ട്രൈ ചെയ്ത് നോക്കുന്നത്. 24 carat ഗോൾഡ് അടങ്ങിയ വെള്ളം ആണിത്. ഗോൾഡ് ന്റെ പൊടികൾ വെള്ളത്തിൽ കാണാൻ കഴിയുന്നുമുണ്ട്. 375 ml വെള്ളത്തിനു 900 രൂപയോളം വരുന്നുണ്ട്. രുചിയിലും വളരെ അധികം വ്യത്യാസം ഉണ്ടെന്ന് പറയുന്നു.

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ സ​മ​യ​ത്തി​ല്‍ മാ​റ്റം​ വ​രു​ത്തി

0
Spread the love

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്തന സമയം ഇനി വൈ​കു​ന്നേ​രം ആ​റ​ര​ വ​രെ

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ സ​മ​യ​ത്തി​ല്‍ മാ​റ്റം​ വ​രു​ത്തി. വ്യാഴാ്ച ​മുത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കും. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര മു​ത​ല്‍ ആ​റ​ര​വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്തിക്കുക. നി​ല​വി​ല്‍ രാ​വി​ലെ എ​ട്ട​ര​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​ വ​രെ​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​സ​മ​യം. ക്രിട്ടിക്കൽ കണ്ടയ്ൻമെന്റ് സോണുകളിൽ നിലവിലെ സമയം തുടരും.

പേളിയുടെ മുടിക്കുള്ളിൽ കുടുങ്ങി ‘നില ബേബി ‘

0
Spread the love

പേളിയുടെ മുടിക്കുള്ളിൽ കുടുങ്ങി ‘നില ബേബി ‘

ബിഗ്‌ബോസ് സീസൺ വൺലൂടെ ആണ് പേളി ശ്രീനിഷ് പ്രണയജോഡി മലയാള പ്രേഷകർക്ക് ഇടയിലേക്ക് എത്തിയത്.ബിഗ്‌ബോസിൽ വച്ച് ഇരുവരും പ്രണയത്തിലാവുകയും 2019 ൽ വിവാഹിതറാവുകയും ചെയ്തു. ഈ മാർച്ചിൽ അവർക്കിടയിലേക് ഒരു മാലാഖകുഞ്ഞുകൂടി കടന്നുവന്നു.
സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഇരുവരും പ്രേക്ഷകർക്ക് അറിയിക്കാറുണ്ട്.
ഇരുവരും കൂടിയുള്ള പുതിയ വ്ലോഗിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്.
ഈ സമയം ഉറക്കം ഉണർന്ന മകളുമായി പേളി വരികയും പിന്നീട് മകളുടെ വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് ശ്രീനിഷിന്റെ കമന്റ്‌ എത്തുന്നത് “പേളി നിന്റെ മുടിയിൽ അവൾ കുടിങ്ങിയിരിക്ക.”ഈ ഡയലോഗ് പേളിയെ ചിരിപ്പിക്കുന്നുമുണ്ട്.

നില വന്നതിനു ശേഷം ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളെ കുറിച് സംസാരിക്കുകയാണിവർ.
വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രീതി നേടിയ താരങ്ങൾ ആണിവർ. കുഞ്ഞു നില ക്കും ഇതിനിടെ ഒരുപാട് ആരാധകർ ഉണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാനും ഏറെ ആകാംഷയാണ് ആരാധകർക്ക്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts