Home Blog Page 1536

ഹോർട്ടി കോർപ്പിന്‍റെ രുചികരമായ ‘ വാട്ടുകപ്പ’ വിപണിയിൽ

0
Spread the love

ഹോർട്ടി കോർപ്പിന്‍റെ രുചികരമായ ‘ വാട്ടുകപ്പ’ വിപണിയിൽ

കപ്പ കർഷകർക്ക് കൈത്താങ്ങായി ഹോർട്ടി കോർപ്പിന്‍റെ ‘വാട്ടുകപ്പ’ വിപണിയിൽ എത്തിച്ചു. കർഷകരിൽ നിന്നും
സംഭരിച്ച കപ്പ സഹകരണസംഘങ്ങളുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുടെ സഹായത്തോടെ
വാട്ടുകപ്പയാക്കി മാറ്റി, പാക്കറ്റുകളിലാക്കിയാണ് എത്തിക്കുന്നത്. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ,
വ്യക്തിഗത സംരംഭകർ എന്നിവരും സംരംഭത്തിൽ പങ്കാളികളാകുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് വിവിധ വിളകൾ കൃഷി ചെയ്തു.
കപ്പ കൃഷിയിലാണ് വിപ്ലവകരമായ വർധന ഉണ്ടായത്. ഇത്തരത്തിൽ 13,000 ടൺ കപ്പയാണ് അധികമായി
ഉത്പാദിപ്പിച്ചത്. കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ കർഷകർക്ക് വിപണി കണ്ടെത്താനും സാധിക്കാതായി.
ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ച് 12 രൂപ നിരക്കിൽ ഹോർട്ടി കോർപ്പ് കപ്പ സംഭരിച്ചത്.

ഒരു ടൺ പച്ചക്കപ്പ സംഭരിക്കുമ്പോൾ ഏകദേശം 15 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അധിക ഉത്പാദനത്തിലൂടെ
സംഭരിച്ച മുഴുവൻ കപ്പയും ഇത്തരത്തിൽ സംസ്കരിച്ച് വിപണിയിൽ എത്തിക്കുമ്പോൾ കൂടുതൽ തൊഴിലവസരം ഉണ്ടാകും.
വിപണി കണ്ടെത്താനാവാത്ത മറ്റ് വിളകളെയും ഇത്തരത്തിൽ ഭക്ഷ്യോത്പന്നമാക്കാനും ആലോചനയുണ്ട്.
നിലവിൽ 500 ഗ്രാമിന്‍റെ ഒരു പാക്കറ്റിന് 50 രൂപയാണ് വില. കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ
ഉപയോഗിച്ചാണ് മരച്ചീനി പ്രാഥമിക സംസ്കരണം നsത്തി വാട്ടുകപ്പയാക്കുന്നത്. 100 ഗ്രാം വാട്ട് കപ്പയിൽ 87.5 ഗ്രാം അന്നജവും
2.5 ഗ്രാം മാംസ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടാകുമെന്നാണ് കണക്ക്.
വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

വാട്ടുകപ്പ ‘യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവ്വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്‍റെ
അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും പങ്കെടുത്തു.
കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി ഐ.എ.എസ്, കൃഷി വകുപ്പ് സെക്രട്ടറി
ഡോ: രത്തൻ കേൽക്കർ ഐ.എ.എസ്, ഹോർട്ടികോർപ്പ് എം.ഡി. ജെ.സജീവ്, ജില്ലാ മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു

ഗർഭകാല വസ്ത്രങ്ങൾ ലേലത്തിന് വച്ച് നടി അനുഷ്ക ശർമ്മ

0
Spread the love

ഗർഭകാല വസ്ത്രങ്ങൾ ലേലത്തിന് വച്ച് നടി അനുഷ്ക ശർമ്മ

ഗർഭകാലം ഏറ്റവും ഭംഗിയായി ആസ്വദിച്ച സെലിബ്രിറ്റിയായിരുന്നു ബോളിവുഡ് താരം
അനുഷ്ക ശർമ്മ. താരത്തിന്‍റെ ഗർഭകാലത്തെ വസ്ത്രങ്ങളും ഫോട്ടോഷൂട്ടും വൈറലായിരുന്നു.
ഈ വസ്ത്രങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണിപ്പോൾ. ലേലം ചെയ്ത് കിട്ടുന്ന തുക
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.

”ഗർഭകാലത്ത് വളരെക്കുറച്ച് മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണിവ. ഇനി അത് ഉപയോഗിക്കാനും
കഴിയില്ല. എന്നാൽ അവ നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ
ഇത്തരം ഒരു പങ്കുവയ്ക്കൽ അത്യാവശ്യമാണെന്ന് തോന്നി. നഗരങ്ങളിലെ ഒരു ശതമാനം വരുന്ന
ഗർഭിണികൾ എങ്കിലും ഈ വസ്ത്രങ്ങൾ വാങ്ങിയാൽ അത് ഒരു വലിയ കരുതലാവും. ഒരാൾക്ക്
200 വർഷത്തിലധികം കുടിക്കാനുള്ള വെള്ളം ലാഭിക്കാൻ ഇതിലൂടെ സാധിക്കും. എനിക്കേറ്റവും
ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ സ്വന്തമാക്കുക ആരെന്നറിയാനും ആകാംക്ഷയുണ്ട്” ഇൻസ്റ്റഗ്രാം വീഡിയോയിൽ
അനുഷ്ക പറഞ്ഞു.

ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിറ്റ് കിട്ടുന്ന പണം സ്നേഹ
എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യൽ എന്റർപ്രൈസായ ഡോൾസ് വീയുടെ വെബ്‌സൈറ്റിലെ
SaltScout.com/DolceVee/AnushkaSharma എന്ന പേജിൽ നിന്ന് അനുഷ്കയുടെ
ഗ‍ർഭകാല വസ്ത്രങ്ങൾ സ്വന്തമാക്കാവുന്നതാണ്.

ജനുവരിയിലാണ് അനുഷ്കയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും
പെൺകുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന്‍റെ പേര്.
പ്രസവശേഷം മുടികൊഴിച്ചിൽ അലട്ടുന്നതിനാൽ പുതിയ ഹെയർകട്ട് പരീക്ഷിച്ചുകൊണ്ട് താരം
കഴിഞ്ഞ ദിവസം പോസ്റ്റിട്ടതും ചർച്ചയായിരുന്നു.
2018ൽ ഷാരൂഖ് ഖാന്‍റെ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. സഹോദരൻ കർനേഷ്
ശർമ്മക്കൊപ്പം നിർമാണരംഗത്തും സജീവമാണ് അനുഷ്ക.

സുചിത്രയുടെ മരണം: പോലീസ് റിപ്പോർട്ട് തേടി യുവജന കമ്മീഷൻ.

0
Spread the love

സുചിത്രയുടെ മരണം:
പോലീസ് റിപ്പോർട്ട് തേടി യുവജന കമ്മീഷൻ.

വള്ളികുന്നത്ത് ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ സുചിത്രയുടെ മരണത്തിൽ യുവജന കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്ന് മാസം മുൻപാണ് സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി ഭർതൃമാതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നെന്നും ഈ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുചിത്രയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവജന കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ രാഹുൽ, വി.വിനിൽ എന്നിവർ സുചിത്രയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.അന്വേഷണത്തിന്റെ ഭാഗമായി എല്ലാ പിൻതുണയും യുവജന കമ്മീഷൻ ഉറപ്പ് നൽകി…

ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു; നിർമാണം കരൺ ജോഹർ

0
Spread the love

ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു; നിർമാണം കരൺ ജോഹർ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്കുള്ളയാളാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തെത്തിയ ആളാണ് ഏക മലയാളിയാണ് അദ്ദേഹം.
ശങ്കരൻ നായരുടെ ജീവിതകഥ സിനിമയാവുകയാണ്. ഹിന്ദിയിൽ കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രം
നിർമിക്കുന്നത്. കരൺ ജോഹർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിയിച്ചത്.

1857ൽ ജനിച്ച ശങ്കരൻ നായർ അഭിഭാഷകൻ കൂടിയായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെ ഇൻഡ്യൻ നാഷണൽ കോണഗ്രസിൽ
ചേർന്ന് പോരാടി. 1897ലെ അമരാവതി സമ്മേളനത്തിൽ അദ്ദേഹത്തെ അധ്യക്ഷനാി തെരഞ്ഞെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ
മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരേടായി അത് മാറി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ സത്യം പുറത്തുകൊണ്ടുവരാനുള്ള
അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മാർഷൽ നിയമത്തിനെതിരെയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക്
കാരണക്കാരനായ ജനറൽ മൈക്കൽ ഡയറിനെതിരെയും അദ്ദേഹം കേസ് നടത്തി.എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യസമരമായി
കണക്കാക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഗാന്ധി ആന്‍റ് അനാർക്കി എന്ന അദ്ദേഹത്തിന്‍റെ പുസ്തകവും പ്രശസ്തമാണ്.

ശങ്കരൻനായരുടെ കൊച്ചുമകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും എഴുതിയ ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയർ എന്ന പുസ്തകം
ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കരൺ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്
ഉടൻ തുടങ്ങും. അഭിനേതാക്കളെ ഉൾപ്പടെ ഉടൻ പ്രഖ്യാപിച്ചേക്കും. അജയ് ദേവഗൺ ആയിരിക്കും നായകനായി എത്തുകയെന്നാണ്
സൂചന.

രാജമൗലിയുടെ RRR ഒക്ടോബർ 13ന് തിയറ്ററുകളിൽ ; രാം ചരൺ, ജൂനിയർ എൻടിആർ പോസ്റ്റർ ഹിറ്റ്

0
Spread the love

രാജമൗലിയുടെ RRR ഒക്ടോബർ 13ന് തിയറ്ററുകളിൽ ; രാം ചരൺ, ജൂനിയർ എൻടിആർ പോസ്റ്റർ ഹിറ്റ്

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന മെഗാബജറ്റ് ചിത്രം RRR(RISE, ROAR, REVOLT) ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും
ഹിറ്റായിരിക്കുകയാണ് .നായകൻമാരായ രാം ചരൺ തേജയും ജൂനിയർ എൻടിആറും ബൈക്കിൽ യാത്ര ചെയ്യുന്ന പോസ്റ്റർ
ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. രണ്ടു പാട്ടുകൾ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഒക്ടോബർ 13ന് ചിത്രം
റിലീസ് ചെയ്യും.

സ്വാതന്ത്രത്തിന് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായാണ് സൂപ്പർ താരങ്ങൾ അഭിനയിക്കുന്നത്.
കൊമാരം ഭീം ആയി ജൂനിയർ എൻടിആറും അല്ലൂരി സീതാരാമരാജു ആയി രാംചരണും അഭിനിയിക്കുന്നു. 450 കോടി രൂപ
ചിലവിട്ടാണ് ചിത്രം നിർമിക്കുന്നത്. ഡിവിവി എന്‍റർടെയ്ൻമെന്‍റിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് നിർമാണം. ഹൈദരാബാദിൽ
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഇന്ത്യ വലിയ സെറ്റിട്ടായിരുന്നു ഷൂട്ട് ചെയ്തത്.

തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. രണ്ട് ഭാഷകളിലെ ഡബ്ബിങ് പൂർത്തിയായി.
മറ്റ് ഭാഷകളിലെ ഡബ്ബിങ്ങും രണ്ട് പാട്ടുകളുടെ ചിത്രീകരണവും ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
സംവിധായകൻ എസ്.എസ് രാജമൗലി അറിയിച്ചു. റിലീസിന് മുൻപ് തന്നെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ 300 കോടിയിലധികം
ചിത്രത്തിന് ലഭിച്ചത് വലിയ ചർച്ചായിരുന്നു.

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

0
Spread the love

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറില്‍ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 82,06,000 രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. തുക ഖാദി സ്ഥാപനങ്ങള്‍ മുഖേന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന് ബോര്‍ഡ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.
10,283 പേർ രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 1,23, 225 പരിശോധനകളാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 13,093 ആയി. 99,174 പേരാണ് ചികിത്സയിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.

മലപ്പുറം 1708,കൊല്ലം 1513,തൃശൂർ 1483,എറണാകുളം 1372,പാലക്കാട് 1330,തിരുവനന്തപുരം 1255,കോഴിക്കോട് 1197,ആലപ്പുഴ 772,കണ്ണൂർ 746,കോട്ടയം 579,കാസർഗോഡ് 570,പത്തനംതിട്ട 473,ഇടുക്കി 284,വയനാട് 268
എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂർ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂർ 672, കോട്ടയം 555, കാസർഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

90 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 30, പാലക്കാട് 12, കാസർഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂർ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂർ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂർ 594, കാസർഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,62,902 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,181 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

തെലുങ്ക് ‘ലൂസിഫർ’ ഉടൻ; ചിരഞ്ജീവിയുടെ നായികയാവാൻ നയൻതാരയും

0
Spread the love

തെലുങ്ക് ‘ലൂസിഫർ’ ഉടൻ; ചിരഞ്ജീവിയുടെ നായികയാവാൻ നയൻതാരയും

മോഹൻലാലിന്‍റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കി ന്‍റെ പ്രീ പൊഡക്ഷൻ ജോലികൾ
തുടങ്ങി. ചിരഞ്ജീവി നായകനായകുന്ന ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളിക്കൊണ്ട്
സംവിധായകൻ തന്നെയാണ് വിവരം പുറത്തുവിട്ടത്. നയൻതാരയാകും ചിത്രത്തിൽ നായികയായി എത്തുക.

ചിരഞ്ജവീയുടെ 153ആം ചിത്രമായിരിക്കും ഇത്. താരം തിരക്കഥയിൽ തൃപ്തനല്ലാത്തതിനാൽ സിനിമ ഉപേക്ഷിക്കുന്നു
എന്നായിരുന്നു തെലുങ്കുമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ. മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നു
ലൂസിഫർ. ഖുറേഷി എബ്രഹാം എന്ന ഡോണായും സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ആണ് മോഹൻലാൽ എത്തിയത്.
ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും തെലുങ്ക് പതിപ്പെന്നാണ് സൂചന.

റൊമാന്‍റിക് ആക്ഷൻ ചിത്രമായിരിക്കും തെലുങ്കിൽ എന്നാണ് റിപ്പോർട്ടുകൾ. നയൻതാരയായിരിക്കും നായിക.
ഫ്ലാഷ് ബാക്കിൽ നായകന്‍റെ പ്രണയിനി ആയായിരിക്കും താരം എത്തുക.
നയൻസുമായി ചർച്ചകൾ നടത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്‍റെ
ആദ്യ സംവിധാന സംരംഭം എന്ന നിലയിലാണ് ലൂസിഫർ ശ്രദ്ധേയമായത്. തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നതിനും
പൃഥ്വിരാജിനെ സമീപിച്ചെങ്കിലും താരം തയ്യാറായിരുന്നില്ല.

മ്യൂസിക് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതായി സംവിധായകൻ തന്നെയാണ് ചിത്രം പുറത്തുവിട്ടത്.
തമൻ ആണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സൂപ്പർ ഹൈ മ്യൂസിക് ആകും സിനിമയിലേതെന്ന് സംവിധാകൻ മോഹൻരാജ
ട്വീറ്റ് ചെയ്തു. എൻ.വി.പ്രസാദ് ആണ് തെലുങ്കിൽ നിർമാണം. മലയാളത്തിൽ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനും നേരത്തെ
തന്നെ പ്രഖ്യാപിച്ചിരുന്നു.

മമ്മൂട്ടി ചിത്രം ‘വൺ’ ബോളിവുഡിലേക്ക്; റീമേക്ക് അവകാശം ബോണി കപൂറിന്

0
Spread the love

മമ്മൂട്ടി ചിത്രം ‘വൺ’ ബോളിവുഡിലേക്ക്; റീമേക്ക് അവകാശം ബോണി കപൂറിന്

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു
സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായ വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ആയാണ്
മമ്മൂട്ടിയെത്തിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ഓടിടി പ്ലാറ്റ്ഫോമിലും
ഹിറ്റായിരുന്നു. സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ്
പുതിയ വിശേഷം.

ബോണി കപൂർ ആണ് വണ്ണിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് മുഴുവൻ ബോണി കപൂറിന്‍റെ ഉടമസ്ഥതയിലുള്ള
നരസിംഹ എന്‍റർ പ്രൈസസിന് ആയിരിക്കും. ഹിന്ദിയിൽ മാത്രമല്ല, തമിഴിലും
തെലുങ്കിലും ചിത്രം ഒരുക്കും. ഹിന്ദിയിൽ ആരായിരിക്കും നായകൻ എന്നത് സംബന്ധിച്ച്
ഊഹാപോഹങ്ങളും സജീവമാണ്.

ബോബി-സഞ്ജയ് ടീമാണ് വണ്ണിന്‍റെ തിരക്കഥ ഒരുക്കിയത്. നിമിഷ സജയൻ, മുരളി ഗോപി,
മാമൂക്കോയ, സുദേവ് നായർ, മാത്യൂസ്, ബിനു പപ്പു തുടങ്ങി വലിയ താരനിര തന്നെ
ചിത്രത്തിൽ ഉണ്ടായിരുന്നു. നേരത്തെ അന്ന ബെൻ നായികയായ ഹെലൻ എന്ന ചിത്രത്തിന്‍റെയും
റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കിയിരുന്നു.മകൾ ജാൻവി കപൂറിനെ നായികയാക്കി
ഷൂട്ടിങ് ഉടൻ തുടങ്ങും.

ജയം രവി നായകനായ തമിഴ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അർജുൻ കപൂർ ആവും
നായകൻ. അജിത്ത് നായകനായ വലിമൈ ആണ് ബോണി കപൂറിന്‍റെ നിർമാണത്തിൽ
പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രം. ബോളിവുഡിൽ ഹിറ്റായ ആർട്ടിക്കിൾ 5 ഉം തമിഴിൽ
റീമേക്ക് ചെയ്യുന്നുണ്ട്. ഉദയനിധി സ്റ്റാലിൻ ആകും നായകൻ.

നിയമസഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

0
Spread the love

നിയമസഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനെയാണ് തൃശൂർ മിണാലൂരിൽ വെച്ച് പിടികൂടിയത്. കോട്ടയത്തെത്തിച്ച പ്രവീണിനെ ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ കൂടുതൽ പരാതികളുണ്ടെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഏത് തരത്തിലാണ് ഇയാൾ സ്പീക്കറുടെ വ്യാജ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്, ഏതൊക്കെ രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കി എന്നീ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ പരിശോധിക്കും.
ഉഴവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രവീണിനെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ നിലവിൽ ആറ് പരാതികൾ ഇയാൾക്കെതിരെ കോട്ടയം ജില്ലയിലുണ്ട്. മറ്റ് ജില്ലകളിലും പ്രവീൺ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായാണ് വിവരം.

2019ൽ സമാന രീതിയിൽ പ്രവീൺ തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയിരുന്നു. ജലവിഭവ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts