Home Blog Page 1537

കിരണിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കും

0
Spread the love

കിരണിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കും

കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് . വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഭർത്താവ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു എന്ന് പ്രതി സമ്മതിച്ചു.

വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്നാണ് അവിടെ നിന്നു പോയത് എന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.

പുലര്‍ച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു. ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.

ഇന്ധന വില, ഇന്നും കൂട്ടി; ഈ മാസം ഇത് പതിനേഴാം തവണ.

0
Spread the love

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 79 പൈസയും, ഡീസല്‍ ലിറ്ററിന് 95 രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോൾ വില 99 രൂപ 03 പൈസയിലെത്തി. ഡീസല്‍ വില 94 രൂപ 08 പൈസയാണ്.

ഈ മാസം ഇതുവരെ 17 തവണയാണ് വിലകൂട്ടിയത്.

വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി ഡോ ആര്‍. ബിന്ദു

0
Spread the love

വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി ഡോ ആര്‍. ബിന്ദു

സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു പറഞ്ഞു.
ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ്മറില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണം സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്. ഇവര്‍ക്കായി അധിവാസ വില്ലേജുകള്‍ തുടങ്ങുകയെന്നത് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. സഹായ ഉപകരണ വിതരണം പ്രാഥമിക ഉത്തരവാദിത്തം മാത്രമാണെന്നും വലിയ ലക്ഷ്യങ്ങള്‍ ഇവര്‍ക്കായി കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെഎസ്എച്ച് പി ഡബ്ല്യു സി മാനേജിങ് ഡയറക്ടര്‍ കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസണ്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ജോജോ, പഞ്ചായത്ത് അംഗം മേരി ഐസക് ടീച്ചര്‍, കെഎസ് എസ് എം എക്സി.ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിപ്മര്‍ ജീവനക്കാരുടെ വിഹിതത്തിന്‍റെ ചെക്ക് ചടങ്ങില്‍ ഡോ. മുഹമ്മദ് അഷീല്‍ മന്ത്രിക്ക് കൈമാറി. എം. എ. ആഷിഖ്, സബിത സന്തോഷ്, ജെസില്‍ ജലീല്‍, എന്‍.കെ. രാജപ്പന്‍, നിവേദ്കുമാര്‍ എന്നിവര്‍ സഹായ ഉപകരണങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. എസ്. അസ്ഗര്‍ ഷാ നന്ദി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര്‍ 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്‍ഗോഡ് 495, ആലപ്പുഴ 439, കണ്ണൂര്‍ 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂര്‍ 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂര്‍ 391, കാസര്‍ഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനിച്ചേക്കും

0
Spread the love

വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനിച്ചേക്കും

ടിപിആർ 10% താഴാതെ തുടരുന്ന സാഹചര്യത്തിലാണത്.

നാളെ ചേരുന്ന കോവിഡ് അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തും
ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ വർദ്ധിപ്പിക്കുമെന്ന് സൂചന.

നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം.

ടിപിആര്‍ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇളവുകള്‍ അനുവദിക്കുക.

എന്നാല്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ടു വച്ചത്.

ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്.

വാരാന്ത്യ സമ്ബൂര്‍ണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പതിവു പോലെ തുടരും.

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവിറക്കി സർക്കാർ

0
Spread the love

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
അതേസമയം, ഗുരുതര രോഗം ഉള്ളവര്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന തുടരും. നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടത്തി വന്നിരുന്നത്. 5 മാസമായി തുടരുന്ന വാക്‌സില്‍ യജ്ഞത്തില്‍ പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍. എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്‌സിന്‍ വിതരണ നയം മാറ്റുകയും വാക്‌സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്.ഇതോടെ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 20 ദിവസത്തിനിടെ 20 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇത് സംസ്ഥാനത്തെ വാക്‌സിന്‍ ലഭ്യതയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ സംസ്ഥാനത്തെ 29.6 ശതമാനം പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഇത് മുപ്പത് ശതമാനം പിന്നിടുകയും ചെയ്യും. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുക എന്നാണ് തീരുമാനത്തിന്റെ ലക്ഷ്യം. വാക്‌സിന്‍ ലഭ്യത നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ വാക്‌സിനേഷനില്‍ വലിയ മുന്നേറ്റം സൃഷടിക്കുന്ന തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.

അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ സന്ദർശനം…

0
Spread the love

അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ സന്ദർശനം…

അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പൊതുവിലുള്ള ആരോഗ്യ സംവിധാനത്തെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ ആരോഗ്യമന്ത്രി ശ്രീ വീണ ജോർജ് അട്ടപ്പാടിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു. കോട്ടത്തറ ട്രൈബൽ മിഷൻ ഹോസ്പിറ്റൽ, അഗളി കമ്മ്യൂണിറ്റി കിച്ചൺ സെന്റർ, പുതൂർ കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. പുതൂരിലെ ഊരിലെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങളും മന്ത്രി യും നേരിട്ട് പരിശോധിച്ചു അട്ടപ്പാടിയിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അട്ടപ്പാടിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്നും, അട്ടപ്പാടിയിൽ കോവിഡ് ടെസ്റ്റ്‌ വർധിപ്പിക്കുന്നതിന് മൊബൈൽ യൂണിറ്റിനെ ആഴ്ചയിൽ ഒരിക്കൽ അയക്കുമെന്നും മന്ത്രി പറഞ്ഞു…

ലോഹിതദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് പന്ത്രണ്ട് വയസ്സ് –

0
Spread the love

എം ടിക്കും പത്മരാജനും ശേഷം മനോജ്ഞമായ തിരക്കഥകൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു എകെ ലോഹിതദാസ്
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ ജനിച്ച ലോഹിതദാസ് നാടകങ്ങളിലൂടെയാണ് കലാ രംഗത്ത് ശ്രദ്ധേയനാകുന്നത് . ചേർത്തല തപസ്യ അവതരിച്ചിച്ച “സിന്ധു ശാന്തമായി ഒഴുകുന്നു “എന്ന പ്രശസ്തമായ നാടകം മികച്ച നാടക രചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം ലോഹിതദാസിന് നേടിക്കൊടുത്തു. സുഹൃത്തും നാട്ടുകാരനുമായ നടൻ തിലകനാണ് ലോഹിയെ സിബിമലയിന് പരിചയപെടുത്തി കൊടുക്കുന്നത്. ഈ ടീമിന്റെ ആദ്യചിത്രമായ “തനിയാവർത്തനം ” കലാപരമായും സാമ്പത്തികമായും വൻ വിജയം നേടിയെടുത്തതോടെ ലോഹി സിബി കൂട്ടുകെട്ടിലൂടെ ജീവിതഗന്ധിയായ ഒട്ടേറെ ചല ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചു. നഷ്ടപ്പെടലിന്റേയും ജീവിത വേദനകളുടേയും വിഷാദത്മക കഥകളായിരുന്നു ലോഹിയുടെ ചലച്ചിത്ര രചനകളിൽ കൂടുതലും. അദ്ദേഹത്തിന്റെ ജീവിതഗന്ധിയായ ഇത്തരം കഥാപാത്രങ്ങളിലൂടെയാണ് മഹാനടന്മാരായ മമ്മുട്ടിയും മുരളിയും മോഹൻലാലുമൊക്കെ പ്രേക്ഷകമനസ്സുകളിൽ കൂടു കൂട്ടിയത് .
മലയാളസിനിമയിൽ ചരിത്രവിജയം നേടിയെടുത്ത ദിലീപ്-മഞ്ജുവാര്യർ മീരാജാസ്മിൻ തുടങ്ങിയവരെല്ലാം ചലച്ചിത്രരംഗത്ത് ശ്രദ്ധേയരാകുന്നത് ലോഹിതദാസിന്റെ തിരക്കഥകളിലൂടെയായിരുന്നു
ഏതാനും ചിത്രങ്ങളിൽ പാട്ടുകൾ എഴുതുകയും നടനായി പ്രത്യക്ഷപ്പെടുകയും ചെയ്ത ഇദ്ദേഹത്തിന്റെ കനക തൂലികയിലൂടെ മലയാളത്തിൽ 42 -ഓളം മികവുറ്റ ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സംഗീതപ്രേമികൾ എന്നുമെന്നും മനസ്സിൽ താലോലിക്കുന്ന എത്രയോ സുന്ദര ഗാനങ്ങളാണ് ലോഹിതദാസിന്റെ കഥകളിലൂടെ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ നമുക്ക് സമ്മാനമായി ലഭിച്ചത്. 1955 മേയ് 10 ന് ജനിച്ച അദ്ദേഹം 2009 ജൂൺ 28 ന് ആണ് നമ്മെ വിട്ടു പോയത് ഇന്ന് അദ്ദേഹത്തിൻ്റെ പന്ത്രണ്ടാം ഓർമ ദിനമാണ്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം സൃഷ്ടിച്ച ജീവിത ഗന്ധിയായ കഥകളിലൂടെ കഥാപാത്രങ്ങളിലൂടെ ആ കഥാപാത്രങ്ങൾ നടന്നുകയറിയ സംഗീത വഴികളിലൂടെ കലാലോകം ലോഹിതദാസിനെ എന്നുമെന്നും ഓർമ്മിക്കും …..

സ്ത്രീശാക്തീകരണം ഉറക്കെ പറഞ്ഞ് ഷെർണി; ചർച്ചയായി വിദ്യാബാലന്‍റെ കഥാപാത്രം

0
Spread the love

സ്ത്രീശാക്തീകരണം ഉറക്കെ പറഞ്ഞ് ഷെർണി; ചർച്ചയായി വിദ്യാബാലന്‍റെ കഥാപാത്രം

ആമസോൺ പ്രൈമിൽ വിദ്യാബാലൻ നായികയായ ‘ഷെർണി’ പ്രദർശനം തുടരുകയാണ്.
നിരവധി പേരാണ് ചിത്രത്തെയും വിദ്യയുടെ അഭിനയത്തെയും അഭിനന്ദിച്ചത്.
ഒരു പെൺകടുവ നാട്ടിൽ ഇറങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലെ
പ്രമേയം. ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥയായാണ് വിദ്യാബാലൻ എത്തുന്നത്.

മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമെല്ലാം
ചിത്രം പറഞ്ഞുവയ്ക്കുന്നു. അതിലുപരി സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള
സമൂഹത്തിന്‍റെ കാഴ്ചപ്പാടുകൾക്കെതിരെ ശക്തമായ നിലപാട് എടുക്കുകയാണ്
വിദ്യയുടെ കഥാപാത്രം. മികച്ച സ്ത്രീപക്ഷ സിനിമ കൂടിയാണ് ഷെർണി എന്ന്
നിരൂപകർ വിലയിരുത്തുന്നു.

പെൺകടുവ പരിഭ്രാന്തി സൃഷ്ടിക്കുമ്പോൾ , ഒരു സ്ത്രീ ഓഫീസറായ വിദ്യക്ക് അത് കൈകാര്യം ചെയ്യാൻ
സാധിക്കില്ലെന്ന് സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാവ് കുറ്റപ്പെടുത്തുന്നു. അതിനോട് പ്രതികരിക്കാതെ
തന്റെ ജോലി ഭംഗിയായി നിർവഹിക്കുകയും പ്രശംസ നേടുകയും ചെയ്യുകയാണ് കഥാപാത്രം.
സഹപ്രവർത്തകർ ചേർന്നുള്ള പാർട്ടിയിൽ സ്ത്രീയായത് കൊണ്ട് ജ്യൂസ് നൽകുമ്പോൾ മദ്യം ചോദിച്ചു വാങ്ങുകയാണ്
വിദ്യ.

ജോലി ചെയ്യുന്ന സ്ത്രീകൾ കുടുംബ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ കൂടി ചിത്രം തുറന്നു കാണിക്കുന്നു.
പാർട്ടിക്ക് പോകുമ്പോൾ ആഡംബര വസ്ത്രം ധരിക്കാത്തതിന് ഭർത്താവിന്‍റെ അമ്മ വിദ്യയെ കുറ്റപ്പെടുത്തുന്നു.
ഭർത്താവ് സാധാരണ വസ്ത്രം ധരിച്ചിരിക്കുമ്പോഴാണ് ഇത്. കുടുംബത്തിൽ തന്നെയുള്ള വിവേചനം തുറന്നു
കാണിക്കുകയാണ് ഈ സീനിലൂടെ. എല്ലാ സ്ത്രീകളെയും പോലെ അമ്മയാവാത്തതെന്തെന്ന ചോദ്യവും
സ്ഥിരമായി അവർ നേരിടുന്നുണ്ട്. വെല്ലുവിളി നേരിടുന്ന ജോലി താൻ ആസ്വദിക്കുകയാണെന്നും.
വായിക്കാനും യാത്ര ചെയ്യാനുമൊക്കെയാണ് തനിക്ക് താത്പര്യമെന്നും അവർ തുറന്നു പറയുന്നു. സ്വയം
തീരുമാനങ്ങളെടുക്കാൻ ഓരോ സ്ത്രീയെയും പ്രചോദിപ്പിക്കും വിദ്യയുടെ വാക്കുകൾ.

മികച്ച പരിശീലനം നേടിയ ഉദ്യോഗസ്ഥയായിട്ടും വിദ്യ രാത്രി കാട്ടിൽ പോകുന്നതിനെ ഭർത്താവും അമ്മയും
എതിർക്കുകയാണ്. അവൾ സുരക്ഷിതയായിരിക്കില്ലെന്ന് അവർ വാദിക്കുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ
പേടിക്കുന്ന പെണ്ണല്ല താനെന്നും തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് രാത്രിയെന്നത് തടസ്സമല്ലെന്നും
പറഞ്ഞ് ഇറങ്ങിത്തിരിക്കുകയാണ് അവർ. മികച്ച ഫെമിനിസ്റ്റ് സിനിമയെന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ
ഷെർണി ചർച്ചയാവുകയാണ്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രചോദനമാണ് ഷെർണിയെന്ന് പലരും കുറിച്ചു.

പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

0
Spread the love

പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts