Home Blog Page 1538

രജനീകാന്ത് പൂർണ ആരോഗ്യവാൻ; അമേരിക്കയിൽ നിന്ന് വിളിച്ചെന്ന് വൈരമുത്തു

0
Spread the love

രജനീകാന്ത് പൂർണ ആരോഗ്യവാൻ; അമേരിക്കയിൽ നിന്ന് വിളിച്ചെന്ന് വൈരമുത്തു

ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സൂപ്പർ സ്റ്റാർ രജനീകാന്ത് ആരോഗ്യവാൻ.
സുഹൃത്തും ഗാനരചയിതാവുമായ വൈരമുത്തുവാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിൽ നിന്നും രജനീകാന്ത് തന്നെയാണ് ഇക്കാര്യം വിളിച്ചറിയിച്ചത്.
കഴിഞ്ഞ ദിവസം മയോ ക്ലിനിക്കിൽ താരം എത്തിയിരുന്നു.

2016ൽ രജനീകാന്ത് വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
പതിവ് പരിശോധനകൾക്കായാണ് അമേരിക്കയിലേക്ക് പോയത്.
മയോ ക്ലിനിക്കിൽ നിന്നും രജനീകാന്തും മകൾ ഐശ്വര്യയും സുഹൃത്തും
ഇറങ്ങിവരുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.

പരിശോധനകൾക്ക് ശേഷം രജനി ഫോണിൽ വിളിച്ചെന്ന് ട്വിറ്ററിലൂടെയാണ്
വൈരമുത്തു അറിയിച്ചത്. ‘ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ
അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞു. ഉല്ലാസവാനായി , ആത്മവിശ്വാസത്തോടെയാണ്
രജനി സംസാരിച്ചത്. സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ്’ വൈരമുത്തു
കുറിച്ചു.

ഈ മാസം 19ന് ആണ് ഭാര്യ ലതക്കൊപ്പം സൂപ്പർതാരം അമേരിക്കയിലേക്ക് പോയത്.
ഗ്രേ മാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി മരുമകൻ ധനുഷും മകൾ ഐശ്വര്യയും
അമേരിക്കയിലുണ്ട്. അവർക്കൊപ്പമാണ് താരവും ഉള്ളത്. അടുത്തയാഴ്ച
കുടുംബം ചെന്നൈയിൽ തിരിച്ചെത്തും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കാനാവും പ്രഥമ പരിഗണന.

സിനിമയെ ജനകീയ കലയാക്കിയത് തീയറ്ററുകൾ; ഓർമപ്പെടുത്തലുമായി സംവിധായകൻ വിനയൻ

0
Spread the love

സിനിമയെ ജനകീയ കലയാക്കിയത് തീയറ്ററുകൾ; ഓർമപ്പെടുത്തലുമായി സംവിധായകൻ വിനയൻ

കൊവിഡ് പ്രതിസന്ധി മൂലം നിരവധി ഓടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം കൈവരുകയും
ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് തിയറ്ററുകളുടെ പ്രാധാന്യം സംവിധായകൻ വിനയൻ ഓർമിപ്പിക്കുന്നത്.
വലിയ താരപദവിയും ജനകീയമായ അംഗീകാരവും നേടിയെടുത്തതിൽ തിയറ്ററിലെ ആരവങ്ങൾക്ക്
വലിയ പങ്കുണ്ടായിരുന്നു എന്ന് സിനിമാക്കാർ എങ്കിലും മറക്കരുതെന്ന് വിമർശനാത്മകമായി
വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

‘സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ.
വർണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്‍റെയും വിസ്മയക്കാഴ്ചയാണത്. നല്ല തിയറ്ററുകളിലെ
സാങ്കേതിക സൗകര്യത്തോടുകൂടി കണ്ടാലേ അതിന്‍റെ പൂർണ ആസ്വാദനത്തിൽ എത്തുകയുള്ളൂ. ഓടിടി പ്ലാറ്റ്ഫോമിൽ
റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്‍റെ സ്ക്രീനിൽ കണ്ട് തൃപ്തിയടയുന്നവരും ഉണ്ടല്ലോ. ഉളളത്കൊണ്ട് ഉള്ളതുപോലെ തൃപ്തിയാവുക
എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ’ -വിനയൻ കുറിച്ചു.

താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും തിയറ്റർ റിലീസ് മാത്രമേ ഉണ്ടാകൂ
എന്നും വിനയൻ ആവർത്തിച്ചു. ചിത്രത്തിന്‍റെ എഡിറ്റിങ് ജോലികൾ ആരംഭിച്ചു. നിയന്ത്രണങ്ങളിൽ ഇളവുവന്നാലുടൻ ക്ലൈമാക്സ്
ചിത്രീകരിക്കുമെന്നും സംവിധായകൻ പറഞ്ഞു. ആറാട്ടുപുഴ വേലായുധപണിക്കാർ എന്ന സാഹസികനായ പോരാളിയുടെ
കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സൺ ആണ് നായകൻ.

ഗംഗുബായ് കത്തിയവാഡി പൂർത്തിയായി; സന്തോഷം പങ്കുവച്ച് ആലിയാ ഭട്ട്

0
Spread the love

ഗംഗുബായ് കത്തിയവാഡി പൂർത്തിയായി; സന്തോഷം പങ്കുവച്ച് ആലിയാ ഭട്ട്

ആലിയാ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന
ഗംഗുബായ് കത്തിയവാഡിയുടെ ഷൂട്ടിങ് പൂർത്തിയാക്കി. പാക്ക് ഫോട്ടോയും ബൻസാലിക്കൊപ്പമുള്ള
ഫോട്ടോയും പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. ജൂലൈ 30ന് ചിത്രം തിയറ്ററുകളിൽ
എത്തും.

”2019 ഡിസംബർ എട്ടിന് ആണ് ഗംഗുബായ് ഷൂട്ടിങ് തുടങ്ങിയത്. രണ്ട് ലോക്ഡൗൺ, രണ്ട് സൈക്ലോൺ, സംവിധായകനും
അണിയറ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചു. അങ്ങനെ നിരവധി പ്രതിസന്ധികൾക്കൊടുവിൽ രണ്ട് വർഷമെടുത്ത്
ചിത്രം പൂർത്തിയായിരിക്കുകയാണ്. അങ്ങനൊക്കാണെങ്കിലും വളരെയധികം ആസ്വദിച്ചാണ്
ചിത്രത്തിൽ അഭിനയിച്ചത്. സഞ്ജയ് ലീല ബൻസാലിക്കൊപ്പം
പ്രവർത്തിക്കുക എന്നത് എക്കാലത്തെയും സ്വപ്നമായിരുന്നു. പുതിയ ഒരു വ്യക്തി ആയാണ് സെറ്റിൽ നിന്നും പുറത്തുവരുന്നത്.
ജീവിതം മാറ്റി മറിച്ച അനുഭവം നൽകിയതിന് നന്ദി” -ആലിയ കുറിച്ചു.

ഗുജറാത്തിൽ നിന്നും പങ്കാളിക്കൊപ്പം മുംബൈയിൽ എത്തുന്ന ഗംഗുബായി കഥാപാത്രമായാണ് ആലിയ എത്തുന്നത്.
ചതിയിലൂടെ അവരുടെ ഭർത്താവ് ഗംഗുബായിയെ വിൽക്കുന്നു. തുടർന്ന് ലൈംഗികത്തൊഴിലാളിയായി മാറുകയാണ്
അവർ. പിന്നീട് ഗുണ്ടാനേതാക്കളുമായി ബന്ധം സ്ഥാപിച്ച ഗംഗുബായി മുബൈയിൽ വലിയ സ്വാധീനം ഉള്ള ആളാകുന്നു.
തുടർന്ന് കാമാത്തിപുരയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് അവർ. വലിയ വെല്ലുവിളിയായിരുന്നു
കഥാപാത്രമെന്ന് ആലിയ സമ്മതിക്കുന്നു. അജയ് ദേവ്ഗൺ, പാർത്ഥ് സാമ്ഥാൻ, ശന്തനു മഹേശ്വരി തുടങ്ങിയവരും പ്രധാന വേഷത്തിൽ
എത്തുന്നു

വിനീതും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ ഗാനം ; സാറാസിലെ ‘വരവായ് നീ’ ഹിറ്റ്

0
Spread the love

വിനീതും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ ഗാനം ; സാറാസിലെ ‘വരവായ് നീ’ ഹിറ്റ്

അന്ന ബെൻ നായികയാവുന്ന ‘സാറാസി’ലെ ഗാനം ട്രെൻഡിങ് ആവുന്നു. വരവായ് നീ എന്ന ഗാനം
ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്നാണ്. ഇരുവരും ഒരുമിച്ച് ആദ്യമായാണ്
പിന്നണി പാടുന്നത് . ജോ പോളിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്നു. വിനീത് അതിഥി താരമായും ചിത്രത്തിൽ
എത്തുന്നുണ്ട്.

സണ്ണി വെയ്ൻ നായകനാകുന്ന ചിത്രം ജൂഡ് ആന്‍റണി ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന
അസോസിയേറ്റ് ഡയറക്ടർ ആയാണ് അന്ന ചിത്രത്തിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
കൊച്ചിയിലും വാഗമണിലും ആണ് ചിത്രം ഷൂട്ട് ചെയ്തത്.

അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി.പി. നായരമ്പലം, കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ,
സിജു വിത്സൺ, അജു വർഗീസ്, മല്ലിക സുകുമാരൻ, ജിബു ജേക്കബ്, സ്രിന്ദ, ധന്യ വർമ്മ തുടങ്ങിയവരും പ്രധാന
വേഷത്തിൽ എത്തുന്നു. അക്ഷയ് ഹരീഷ് ആണ് രചന. ഛായാഗ്രഹണം നിമിഷ് രവി. ക്ലാസ്മേറ്റ്സ് നിര്‍മ്മാതാക്കളായ
ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് നിർമാണം

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1313, കൊല്ലം 1112, എറണാകുളം 1081, മലപ്പുറം 1073, കോഴിക്കോട് 1026, പാലക്കാട് 627, തൃശൂര്‍ 937, കാസര്‍ഗോഡ് 663, ആലപ്പുഴ 644, കണ്ണൂര്‍ 516, കോട്ടയം 409, പത്തനംതിട്ട 333, ഇടുക്കി 262, വയനാട് 240 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1734, കൊല്ലം 1013, പത്തനംതിട്ട 389, ആലപ്പുഴ 783, കോട്ടയം 530, ഇടുക്കി 405, എറണാകുളം 1532, തൃശൂര്‍ 1158, പാലക്കാട് 1232, മലപ്പുറം 1290, കോഴിക്കോട് 1049, വയനാട് 229, കണ്ണൂര്‍ 606, കാസര്‍ഗോഡ് 401 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,75,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,093 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,71,403 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,690 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1910 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

ആനി ശിവ ഇനി എസ് ഐ ആനി ശിവ

0
Spread the love

സിനിമാ കഥയെ വെല്ലുന്ന ജീവിത കഥ; ആനി ശിവ ഇനി എസ് ഐ ആനി ശിവ

പത്തുവര്‍ഷം മുമ്പ് വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെണ്‍കുട്ടി ഇന്ന് അതേ സ്ഥലത്ത് വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു.

ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്
കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി.

ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെ നിന്നും അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു.
ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി.

ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി.

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു.

വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.
ഇപ്പോഴിതാ, ആനി ശിവയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
എല്ലാ പ്രതിസന്ധികളെയും എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുബോള്‍ അവള്‍ ഒരു ഐക്കണ്‍ ആവുകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമായി വിദ്യാഭ്യാസം മാറി : മന്ത്രി കെ രാജന്‍

0
Spread the love

പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമായി വിദ്യാഭ്യാസം മാറി : മന്ത്രി കെ രാജന്‍

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമായി മാറിയെന്ന് മന്ത്രി കെ രാജന്‍. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സര്‍ക്കാര്‍ സ്‌കൂളിലെ ഡിജിറ്റല്‍ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ശൂന്യതയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തുതന്നെ ഡിജിറ്റല്‍ വിദ്യാഭ്യാസം വിജയകരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു വിദ്യാര്‍ത്ഥിയുടെപോലും പഠനം മുടങ്ങരുത്. സമൂഹവും അതിനായി സഹകരിക്കണം. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ജൂലൈ മാസത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികളിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഡിജിറ്റല്‍ ലൈബ്രറിയെന്നത് ഒരു മികച്ച ആശമാണെന്നും പൊതുവിദ്യാലയങ്ങളുടെ പൂങ്കാവനങ്ങള്‍ എത്രയുംവേഗം സജ്ജീവമാകട്ടേയെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സ്‌കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചടങ്ങില്‍ സ്‌കൂളിലേക്ക് ആദ്യഘട്ടത്തിൽ ശേഖരിച്ച 40 മൊബൈല്‍ ഫോണുകള്‍ പൂര്‍വ്വ അധ്യാപിക സാറാമ്മ ടീച്ചറില്‍ നിന്ന് മന്ത്രി ഏറ്റവാങ്ങി.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും സജ്ജമാക്കി ഡിവൈസ് ലൈബ്രറിയാണ് സ്‌കൂളില്‍ തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്ന് ഇവ സൗജന്യമായി എടുത്ത് ഉപയോഗിക്കാം. അധ്യായന വര്‍ഷം കഴിയുമ്പോൾ ഉപയോഗശേഷം ഫോണ്‍ തിരികെ നല്‍കണം. അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രദേശത്തെ സന്നദ്ധ കൂട്ടായ്മകള്‍, അധ്യാപകര്‍ തുടങ്ങിയവരാണ് ഡിവൈസ് ലൈബ്രറിയിലേക്ക് സ്മാര്‍ട്ട് ഫോണുകള്‍ എത്തിക്കുന്നതിന് സഹായം എത്തിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയന്‍ അധ്യക്ഷത വഹിച്ചു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേഷ് ബാബു, പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുരേഷ് ഗോപിയുടെ 251ആം ചിത്രം ഷൂട്ടിങ് മാർച്ചിൽ തുടങ്ങും; മാസ് പടമല്ലെന്ന് സൂചന

0
Spread the love

സുരേഷ് ഗോപിയുടെ 251ആം ചിത്രം ഷൂട്ടിങ് മാർച്ചിൽ തുടങ്ങും; മാസ് പടമല്ലെന്ന് സൂചന

ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായതിന് പിന്നാലെ സുരേഷ് ഗോപിയുടെ 251ആം ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ
പുറത്ത്. വാച്ച്മെക്കാനിക്കായ ഒരാളായാണ് സുരേഷ് ഗോപി എത്തുന്നത്. ജോലിയിൽ നിന്നും വിരമിച്ച ശേഷം
വാച്ചുകട നടത്തുകയാണ്. രണ്ട് കാലഘട്ടത്തിലെ കഥയാണ് ചിത്രത്തിലുള്ളത്.

ചിത്രം മാസ് ആയിരിക്കില്ലെന്ന് ചിത്രത്തിന്‍റെ സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഒരു ഓൺലൈൻ പോർട്ടലിന്
നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡ്രാമയ്ക്കാണ് പ്രാധാന്യം. എന്നാൽ 20 മിനിറ്റോളം നീളുന്ന ആക്ഷൻ രംഗങ്ങളും
ചിത്രത്തിൽ ഉണ്ടാകും.

കേരളത്തിലും തമിഴ്നാട്ടിലുമായാണ് കഥ നടക്കുന്നത്. മാർച്ചോടെ ഷൂട്ടിങ് തുടങ്ങാനാണ് ആലോചന.
1980 കാലഘട്ടം തമിഴ്നാട്ടിൽ ചിത്രീകരിക്കേണ്ടതുണ്ട്. കൊവിഡ് സാഹചര്യങ്ങൾ കഴിഞ്ഞു മാത്രമേ ഈ രംഗങ്ങൾ
ചിത്രീകരിക്കാനാവൂ. തമിഴിൽ നിന്നും മലയാളത്തിൽ നിന്നും പ്രമുഖതാരങ്ങളും ചിത്രത്തിൽ ഉണ്ടാകും.
സമീൻ സലാം ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം ….

0
Spread the love

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം ….

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം..

parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന,
അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ് ഈ തരത്തിലേക്ക് മാറുന്നത്.

നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.

സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും /പൂർണ്ണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനൽ അപേക്ഷകൻ സ്വന്തം കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം ആയത് ഓഫീസിൽ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകന്റെ മേൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നൽകും . എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽ കുന്നതാണ്. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്.

അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി ആപ്ലിക്കേഷൻ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക:

https://fb.watch/6mUs7h6CBJ/

പഴയ ഒരു രൂപയുണ്ടോ ആയിരങ്ങൾ സമ്പാദിക്കാം…ഈ പരസ്യത്തിൽ വഞ്ചിതരാകരുത്

0
Spread the love

പഴയ ഒരു രൂപയുണ്ടോ
ആയിരങ്ങൾ സമ്പാദിക്കാം…

ഈ പരസ്യത്തിൽ വഞ്ചിതരാകരുത്

പഴയ നാണയങ്ങള്‍ക്കും നോട്ടുകൾക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓൺലൈനിൽ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വച്ച ബാംഗ്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഓൺലൈനിലെ പരസ്യം കണ്ട് തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍പ്പനയ്ക്ക് വച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് വില നിശ്ചയിച്ചത്. തുടര്‍ന്ന് ഇവരെ തേടി ഒരു കോടി രൂപ നല്‍കാം നാണയം വില്‍ക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാർ ബന്ധപ്പെട്ടു. ആ ഓഫർ വിശ്വസിച്ച വീട്ടമ്മ ഡീല്‍ ഉറപ്പിക്കുകയും തന്‍റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കുകയും ചെയ്തു. അതേ സമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അത് വിശ്വസിച്ചു പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാല്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് അവർക്ക് മനസിലാക്കിയത്.

keralapolice #onlinecheating

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts