Home Blog Page 1539

സ്ത്രീധനത്തിനെതിരെ ‘നെയ്യാറ്റിൻകര ഗോപൻ’; വൈറലായി ആറാട്ടിലെ സീൻ

0
Spread the love

സ്ത്രീധനത്തിനെതിരെ ‘നെയ്യാറ്റിൻകര ഗോപൻ’; വൈറലായി ആറാട്ടിലെ സീൻ

മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിലെ സീൻ, സ്ത്രീധനത്തിനെതിരായ
പ്രചരണം കൊണ്ട് ശ്രദ്ധേയമാകുന്നു. ‘മക്കളേ നിങ്ങൾ വിഷമിക്കണ്ട കേട്ടോ. ഗോപണ്ണൻ
കട്ടയ്ക്ക് കൂടെയുണ്ട്. കല്യാണമല്ല, പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം. വേണ്ടത്
സ്വയം പര്യാപ്തതയാണ്” മോഹൻലാലിന്‍റെ കഥാപാത്രം നെയ്യാറ്റിൻകര ഗോപന്‍റെ
വാക്കുകൾ ആണ് കയ്യടി നേടുന്നത്.

സ്ത്രീധനത്തിനെതിരെ വീണ്ടും ചർച്ചകൾ സജീവമായതോടെയാണ് ചിത്രത്തിലെ
രംഗം പങ്കുവച്ചുകൊണ്ട് ആറാട്ടിന്‍റെ അണിയറ പ്രവർത്തകർ ക്യാമ്പയിനിൽ പങ്കാളിയായത്.
‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെ”
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.

ഒക്ടോബർ 14ന് ആണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് റിലീസ് ചെയ്യുന്നത്.
കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങളുമുണ്ട്.
ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാർ,
സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല,
സ്വാസിക, മാളവിക ,രചന നാരായണൻകുട്ടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂര്‍ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസര്‍ഗോഡ് 568, കോട്ടയം 519, കണ്ണൂര്‍ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂര്‍ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂര്‍ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂര്‍ 460, കാസര്‍ഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,863 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1943 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

വിവാദത്തിന് പിന്നാലെ രാജി സമർപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

0
Spread the love

തിരുവനന്തപുരം :സ്വകാര്യ ചാനലിലെ തല്സമയ പരിപാടിയിൽ സഹായം തേടിയ യുവതിയോട് മര്യാദയില്ലാതെ പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ രാജി സമർപ്പിച്ചു.

Following the controversy, MC Josephine, chairperson of the Women’s Commission, resigned.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈനെ പിന്തുണയ്ക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഒരാളും ഉണ്ടായില്ല.രാജി അല്ലാതെ മറ്റു വഴി ഇല്ലെന്ന് ബോധ്യമായതോടെ തെറ്റ് സമ്മതിച്ച് ജോസഫൈൻ സമർപ്പിച്ച രാജിസന്നദ്ധത സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
സ്വകാര്യ ചാനലിലെ തല്സമയ പരിപാടിയിൽ പങ്കെടുത്തപ്പോൾ പരാതി ബോധിപ്പിച്ച യുവതിയോട് ‘ എന്നാൽ പിന്നെ അനുഭവിച്ചോ ‘ എന്ന ജോസഫൈന്റെ വിവാദ പ്രതികരണം സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് വഴിതുറന്നത്.ഇടതുപക്ഷ പിന്തുണയ്ക്കുന്ന സാംസ്കാരിക പ്രമുഖർ ഉൾപ്പെടെ ജോസഫൈനെ തള്ളിപ്പറഞ്ഞു.

തൻറെ പ്രതികരണത്തെ ആദ്യം ന്യായീകരിക്കാൻ ശ്രമിച്ച ജോസഫൈന് പാർട്ടി നേതൃത്വത്തിൽ നിന്ന് ശാസന ലഭിച്ചിരുന്നു.ഇതോടെ ഖേദം പ്രകടിപ്പിച്ചെങ്കിലും സ്ഥാനത്ത് തുടരാൻ അതു പ്രാപ്തമായില്ല. ജോസഫൈൻ മുൻപു നടത്തിയ ചില പരാമർശങ്ങളും പാർട്ടിയെ വെട്ടിലാക്കിയിരുന്നു.ഇതിനിടെ,വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി.ജോസഫൈൻ നടത്തിയ വിവാദ പരാമർശങ്ങളെ വിമർശിച്ചു സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ടുമായ പി.കെ ശ്രീമതിയും രംഗത്തെത്തി.കമ്മീഷൻ അധ്യക്ഷ പദവിയിൽ 11 മാസത്തോളം കാലാവധി ബാക്കിനിൽക്കെയാണ് മുതിർന്ന നേതാവിന്റെ പടിയിറക്കം.

തലച്ചോറിനേറ്റ ക്ഷതം ഇനി 15 മിനിറ്റിൽ കണ്ടെത്താം.

0
Spread the love

ദുബൈ :രക്തപരിശോധനയിലൂടെ തന്നെ തലച്ചോറിലെ ക്ഷതങ്ങൾ15 മിനിറ്റിനുള്ളിൽ കണ്ടെത്താനുള്ള സംവിധാനം മൊഹാവ് (മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) അറബ് ഹെൽത്തിൽ പുറത്തിറക്കി.

Brain damage can be detected in 15 minutes.

ഈ രീതിയിലുള്ള ലോകത്തെ ആദ്യ എഫ്ഡിഎ അംഗീകൃത പരിശോധന രീതിയാണിത്. 95.8 % കൃത്യതയുമുണ്ട്.അതുകൊണ്ട് തന്നെ തലയ്ക്ക് ക്ഷതമേറ്റ ആളെ വേഗത്തിൽ ചികിത്സയ്ക്ക് വിധേയനാക്കാനാവും.തലച്ചോറിന് ക്ഷതമേറ്റാൽ ഉണ്ടാകാവുന്ന ചില പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്താൻ.

സാങ്കേതിക ശാസ്ത്ര കമ്പനിയായ അബട്ടുമായി സഹകരിച്ച് മൊഹാപും ഇഎച്ച്എസും (എമിറ്റേറ്റ് ഹെൽത്ത് സർവീസ് )ചേർന്നാണ് ഉപകരണം പുറത്തിറക്കിയത്.പരിശോധനയിൽ തലച്ചോറിൽ ക്ഷതമേറ്റാൽ ഉണ്ടാകുന്ന പ്രോട്ടിനുകളുടെ സാന്നിധ്യം ഇല്ലെങ്കിൽ തലച്ചോറിന് ക്ഷതമില്ലെന്നും സിടി സ്കാനിന്റെ ആവശ്യമില്ലെന്നും 15 മിനിറ്റിനുള്ളിൽ വ്യക്തമാകും.

ഫലം പോസിറ്റീവ് ആണെങ്കിൽ തുടർന്ന് കൂടുതൽ വിശദമായ പരിശോധനയ്ക്ക് വേഗത്തിൽ ശുപാർശ ചെയ്യാനും ഇതിലൂടെ സാധിക്കും. കയ്യിൽ പിടിക്കാവുന്ന ചെറു ഉപകരണമായ ഐ സ്റ്റാറ്റ് ഉപയോഗിച്ചാണ് പരിശോധന. അപ്പോൾ തന്നെ ഫലം ലഭിക്കും. കയ്യിൽ നിന്നെടുക്കുന്ന കുറച്ചു രക്തം മാത്രം മതി പരിശോധനയ്ക്ക്.ഇതിൽ നിന്ന് പ്ലാസ്മ വേർതിരിച്ചാണ് യന്ത്രം പരിശോധിക്കുന്നത്.

ഡെൽറ്റ പ്ലസ് ;ആദ്യമരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര.

0
Spread the love

മുംബൈ : കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ ആദ്യമരണം.കൊങ്കൺ മേഖലയിലെ രത്നഗിരി ആശുപത്രിയിൽ 80 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്.

Delta Plus: Maharashtra reports first death

രാജ്യത്ത് ഇതുവരെ 48 പേർക്കാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിതീകരിച്ചത്. ഇതിൽ 21 കേസുകളും മഹാരാഷ്ട്രയിലാണ്.രത്നഗിരി ജില്ലയിൽ ഒൻപതും ജാൻഗാവ് ജില്ലയിൽ 7 പേർക്കുമാണ് അതിവേഗ വ്യാപക ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മുബൈയിൽ രണ്ടുപേരിലും പാൽഘർ, സിസുദുർഗ്, താനെ ജില്ലകളിൽ ഓരോരുത്തരിലും വകഭേദം കണ്ടെത്തി. രാജ്യത്താകെ 45,000 സാമ്പിളുകളിൽ നിന്ന് 48 ഡെൽറ്റാ വകഭേദമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ മൂന്ന് കേസുകൾ കേരളത്തിലാണ്.എന്നാൽ,ഇതിനിടെ എട്ട് സംസ്ഥാനങ്ങളിൽ കൂടി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളം,മഹാരാഷ്ട്ര,മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ,പിന്നീട് പഞ്ചാബ്, ഗുജറാത്ത്,ആന്ധ്ര,തമിഴ്നാട്,രാജസ്ഥാൻ, ജമ്മു,കർണാടക എന്നീ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടയിൽ 51,667 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.66 ശതമാനമായി. 24 മണിക്കൂറിനിടയിൽ 1,329 മരണങ്ങൾ സ്വീകരിച്ചു.പ്രതിദിന പോസിറ്റിവിറ്റി നിനക്ക് 2.98 ശതമാനമായി. കഴിഞ്ഞ 18 ദിവസമായി 5 ശതമാനത്തിൽ താഴെയാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

0
Spread the love

കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന് നല്‍കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.

മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ സിമിന്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. നിര്‍മാണ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കലക്ടര്‍ ഇരു തുരങ്കങ്ങളും പരിശോധിച്ചു. നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കുതിരാന്‍ സന്ദര്‍ശനത്തിനുശേഷം അടിയന്തരമായി ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അതിവേഗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്.

മണ്ണുത്തിയില്‍ വെള്ളകെട്ടുണ്ടാകുന്ന പ്രദേശങ്ങളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി. പാതയോരങ്ങളിലെ കനാലകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍.എച്ച് പ്രോജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

0
Spread the love

കേരളത്തിൽ ശക്തമായ മഴയ്ക്ക് (Isolated Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

2021 ജൂൺ 28: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്

2021 ജൂൺ 29: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്

2021 ജൂൺ 30: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.

പുറപ്പെടുവിച്ച സമയം-1 PM, 26/06/2021

IMD-KSEOC-KSDMA

പ്രിയങ്കയുടെ ആത്മഹത്യ; ഉണ്ണി രാജന്‍ പി. ദേവിന്‍റെ അമ്മ ഒളിവിൽ, തിരഞ്ഞ് പൊലീസ്

0
Spread the love

പ്രിയങ്കയുടെ ആത്മഹത്യ; ഉണ്ണി രാജന്‍ പി. ദേവിന്‍റെ അമ്മ ഒളിവിൽ, തിരഞ്ഞ് പൊലീസ്

നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ രണ്ടാം പ്രതിയായ ശാന്ത രാജന്‍ പി. ദേവ് ഒളിവില്‍. വീട്ടിലും മകളുടെ വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ലെന്ന് പൊലീസ്. കോവിഡിന്‍റെ പേരില്‍ ഒരുമാസത്തോളം അറസ്റ്റ് വൈകിപ്പിച്ചിരുന്നു.

സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. 10 ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മർദിച്ചെന്നുമാണു പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.

മയോ ക്ലിനിക്കിൽ പരിശോധന നടത്തി രജനീകാന്ത്; കൂട്ടിന് മകൾ ഐശ്വര്യ

0
Spread the love

മയോ ക്ലിനിക്കിൽ പരിശോധന നടത്തി രജനീകാന്ത്; കൂട്ടിന് മകൾ ഐശ്വര്യ

സൂപ്പർതാരം രജനീകാന്ത് അമേരിക്കയിലെ മയോ ക്ലിനിക്കിൽ പരിശോധനകൾ പൂർത്തിയാക്കി.
മകൾ ഐശ്വ്യര്യ ധനുഷിനൊപ്പം താരം ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന ഫോട്ടോകൾ
ഒരു ആരാധകനാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. താരം ആരോഗ്യവാനായി ഇരിക്കട്ടെ എന്ന്
നിരവധി പേർ ആശംസകൾ നേർന്നു.

2016ൽ വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ രജനീകാന്ത് പതിവ് ആരോഗ്യ പരിശോധനകൾക്കായാണ്
അമേരിക്കയിൽ എത്തിയത്. സർക്കാരിന്‍റെ പ്രത്യേക അനുമതിയോടെ രജനീകാന്തും ഭാര്യ ലതയും
കഴിഞ്ഞ 19ന് ദുബായ് വഴി അമേരിക്കയിലെത്തി. ഗ്രേ മാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി
മരുമകൻ ധനുഷും മകൾ ഐശ്വര്യയും അമേരിക്കയിൽ ഉണ്ടായിരുന്നു.

അടുത്തയാഴ്ച തന്നെ രജനീകാന്തും ധനുഷും കുടുംബവും ചെന്നൈയിൽ തിരിച്ചെത്തുമെന്നാണ്
പ്രതീക്ഷിക്കുന്നത്. വിശ്രമത്തിന് ശേഷം ഇരുവരും ഷൂട്ടിങ് പുനരാരംഭിക്കും.
രജനിയുടെ മാസ് പടം അണ്ണാത്തെയുടെ ബാക്കിഭാഗം ആയിരിക്കും ചിത്രീകരിക്കുക.
ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നതിനിടെ രക്തസമ്മർദ്ദം കൂടി
താരത്തിന്‍റെ ആരോഗ്യനില വഷളായത് ആശങ്കയുണ്ടാക്കിയിരുന്നു.

സെക്സ് എജ്യുക്കേഷൻ മൂന്നാം സീസൺ സെപ്തംബറിൽ

0
Spread the love

സെക്സ് എജ്യുക്കേഷൻ മൂന്നാം സീസൺ സെപ്തംബറിൽ

നെറ്റ്ഫ്ലിക്സിലെ ഹിറ്റ് സീരീസ് സെക്സ് എജ്യൂക്കേഷന്‍റെ മൂന്നാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു.
സെപ്തംബർ 17ന് ആണ് പുതിയ സീരീസ് തുടങ്ങുക. പോസ്റ്ററും ആദ്യസെക്സ് എജ്യുക്കേഷൻ മൂന്നാം സീസൺ സെപ്തംബറിൽ

നെറ്റ്ഫ്ലിക്സിലെ ഹിറ്റ് സീരീസ് സെക്സ് എജ്യൂക്കേഷന്‍റെ മൂന്നാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു.
സെപ്തംബർ 17ന് ആണ് പുതിയ സീരീസ് തുടങ്ങുക. പോസ്റ്ററും ആദ്യ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ
ചർച്ചയായിക്കഴിഞ്ഞു. കൗമാരക്കാരിലെ ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സീരീസ് ലോറി
നൺ ആണ് ഒരുക്കുന്നത്.

ഓട്ടിസ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയുടെ അമ്മ സെക്സ് തെറാപ്പിസ്റ്റാണ്. തന്റെ സഹപാഠികളുടെ
ലൈംഗിക പ്രശ്നങ്ങൾക്ക് ഓട്ടിസ് കൗൺസിലിങ് നൽകുന്നതാണ് പ്രമേയം. ആസ ബട്ടർഫീൽഡ്
ആണ് ഓട്ടിസ് ആയി അഭിനയിച്ചത്. തമാശക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമിച്ച കഴിഞ്ഞ
രണ്ട് സീരീസിനും ഇന്ത്യയിലും വലിയ സ്വീകാര്യത കിട്ടി.

ബെന്‍ ടെയ്‌ലറും റുനാരാരോ മാപ്ഫുമോയും ചേർന്നാണ് മൂന്നാം സീസൺ സംവിധാനം ചെയ്തിരിക്കുന്നത്.
എമ്മ മാക്കി, മാവ് എന്ന കഥാപാത്രമായും നുക്കുട്ടി ഗത്വ, എറിക് ആയും ഗില്ലിയൻ ആൻഡേഴ്സൺ, ജീൻ ആയും
കേദാർ വില്യം സ്റ്റിർലിംഗ് , ജാക്സൺ ആയും എത്തുന്നു. എട്ട് എപ്പിസോഡ് ആണ് മൂന്നാം സീരീസിലും ഉള്ളത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts