Home Blog Page 1540

കുഞ്ഞെൽദോയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ ‘എല്ലാം ശരിയാകും’ തിയറ്ററുകളിലേക്ക്

0
Spread the love

കുഞ്ഞെൽദോയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ ‘എല്ലാം ശരിയാകും’ തിയറ്ററുകളിലേക്ക്

കൊവിഡ് ഇളവുകൾ വരുന്നതോടെ തിയറ്ററുകൾ തുറക്കാനും ഉടൻ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ്
സിനിമാ ലോകം. കൂടുതൽ സിനിമകൾ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹൻലാൽ ചിത്രങ്ങളായ
മരയ്ക്കാറും ആറാട്ടും ആണ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ആസിഫ് അലി ചിത്രങ്ങളുടെയും
തിയറ്റർ റിലീസ് പുറത്തുവിട്ടു.

കുഞ്ഞെൽദോയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ ‘എല്ലാം ശരിയാകും’ ആണ് തിയറ്ററുകളിൽ എത്തുന്നത്.
സിനിമയിൽ ഒരു യുവ രാഷ്ട്രീയക്കാരനായാണ് ആസിഫ് എത്തുന്നത്.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 17ന് ആണ് റിലീസ് ചെയ്യുന്നത്. രജിഷ വിജയൻ ആണ് നായിക.
ആസിഫ-രജിഷ ജോഡി ആദ്യം ഒരുമിച്ച അനുരാഗക്കരിക്കിൻ വെള്ളം ഹിറ്റായിരുന്നു. ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്‍റെ
പ്രധാന ലൊക്കേഷൻ.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ്
ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി,
ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി തുടങ്ങിയവർ മറ്റ് പ്രധാന വേഷത്തിലെത്തുന്നു.
ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഒസേപ്പച്ചനാണ് സംഗീതം. തോമസ് തിരുവല്ലയും ഡോ പോള്‍ വര്‍ഗീസും
ചേര്‍ന്നാണ് നിര്‍മാണം.

ഫസ്റ്റ് ലുക്ക് മാസ്; സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി 251ആം സിനിമയുടെ പോസ്റ്റർ

0
Spread the love

ഫസ്റ്റ് ലുക്ക് മാസ്; സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി 251ആം സിനിമയുടെ പോസ്റ്റർ

മലയാളത്തിന്‍റെ സൂപ്പർ താരങ്ങളിൽ മാസ് ആക്ഷൻ ആരുടേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. അത്
സുരേഷ് ഗോപിയുടേത് തന്നെ. വിസ്മയിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്ത പൊലീസ് വേഷങ്ങൾ
മുതൽ കണ്ണീരണിയിച്ച സ്വഭാവ നടൻ വരെ. എത്രയെത്ര കഥാപാത്രങ്ങൾ. എന്നും സുരേഷ്ഗോപി ചിത്രങ്ങളോട്
പ്രത്യേക ഇഷ്ടമാണ് സിനിമാ പ്രേമികൾക്ക്.

ഇപ്പോഴിതാ ആ ജൈത്രയാത്ര 251ആം ചിത്രത്തിൽ എത്തി നിൽക്കുന്നു. പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ഫസ്റ്റ്
ലുക്ക് പോസ്ററർ സൂപ്പർ ഹിറ്റായിരിക്കുകയാണ്. മുടി കെട്ടി വച്ച്, നരച്ച താടിയും മുടിയുമായി അസ്സലൊരു സാൾട്ട്
ആന്‍റ് പെപ്പർ ലുക്ക്. വെളുത്ത ബനിയനുമിട്ട് വാച്ച് നന്നാക്കുന്ന നായകനെ പോസ്റ്ററിൽ കാണാം. സിനിമയുടെ പേരോ
മറ്റ് വിവരങ്ങളോ അഭിനേതാക്കളെയോ പുറത്തു വിട്ടിട്ടില്ലെങ്കിലും ആക്ഷൻ പടമായിരിക്കും എന്ന് തന്നെയാണ് സൂചനകൾ.

എത്തിറിയൽ എന്‍റർടെയ്ൻമെന്‍റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീം
ആണ് തിരക്കഥ. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എസ്കെ ഡിസൈൻസ് ആണ്
ആണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍, മാത്യൂസ് തോമസിന്‍റെ ഒറ്റക്കൊമ്പന്‍,
ജോഷിയുടെ പാപ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽനിന്ന്‌ ഹെയർപിൻ പുറത്തെടുത്തു

0
Spread the love

10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽനിന്ന്‌ ഹെയർപിൻ പുറത്തെടുത്തു


പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തിൽനിന്നും ബട്ടർഫ്ലൈ ഹെയർപിൻ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു. അലനല്ലൂർ സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ചെറിയ കുട്ടികളുടെ മുടിയിൽ വയ്ക്കുന്ന ബട്ടർഫ്ലൈ ഹെയർപിൻ വിഴുങ്ങിയത്. പിന്നിന്റെ മൂർച്ചയുള്ള ഭാഗം തട്ടി ആമാശയ ഭിത്തിയിൽ മുറിവുകളുണ്ടായിരുന്നു. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രമ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പീഡിയാട്രിക് എൻഡോസ്കോപിയിലൂടെയാണ്‌ പിൻ പുറത്തെടുത്തത്‌. കുഞ്ഞിനെ അടുത്തദിവസം ഡിസ്ചാർജ് ചെയ്തു.

‘വലിമൈ’ റിലീസ് തിയതി ഉടൻ; ആവേശത്തിൽ അജിത് ആരാധകർ

0
Spread the love

‘വലിമൈ’ റിലീസ് തിയതി ഉടൻ; ആവേശത്തിൽ അജിത് ആരാധകർ

തെന്നിന്ത്യൻ സിനിമാലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല അജിത്തിന്‍റെ വലിമൈ.
ഷൂട്ടിങ് ഇനിയും പൂർത്തിയാക്കിയിട്ടില്ലെങ്കിലും ചിത്രത്തിന്‍റെ വിശേഷങ്ങൾ എന്തെന്ന് ആരാധകർ
ഒരേ സ്വരത്തിൽ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റർ പുറത്തുവിടാനാണ്
അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.

ഈ ആഴ്ച തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് മാതൃകയിൽ
പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചേക്കും. മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.
എച്ച്.വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു മാസ് എന്‍റർടെയ്നറാകും വലിമൈ എന്നാണ് സൂചനകൾ. ഈശ്വരമൂർത്തി എന്ന ക്രൈംബ്രാഞ്ച്
ഉദ്യോഗസ്ഥനായാണ് അജിത് എത്തുന്നത്. തകർപ്പൻ ആക്ഷൻ സീനുകളും ചിത്രത്തിലുണ്ട്. ബസ് ചേസ് സ്വീക്കൻസ്
ഉൾപ്പടെ പൂർത്തിയായി. ഹുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

രണ്ടാഴ്ച തിയറ്ററുകളിൽ മരയ്ക്കാർ മാത്രം ; കുഞ്ഞെൽദോ ആഗസ്ത് 27ന്

0
Spread the love

രണ്ടാഴ്ച തിയറ്ററുകളിൽ മരയ്ക്കാർ മാത്രം ; കുഞ്ഞെൽദോ ആഗസ്ത് 27ന്

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് ഇൻഡോർ ചിത്രീകരണം പുനരാരംഭിച്ചിരുന്നു.
എന്നാൽ തിയറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്തയാഴ്ചയോടെ
ഇക്കാര്യത്തിലും തീരുമാനമാകും എന്നാണ് പ്രതീക്ഷ. ജൂലൈ അവസാനം നിബന്ധനകളോടെ
തിയറ്ററുകൾ തുറന്നേക്കും.

മരയ്ക്കാർ -അറബിക്കടലിന്‍റെ സിംഹം ആയിരിക്കും ആദ്യം റിലീസ് ചെയ്യുക.
ആഗസ്റ്റ് 12ന് ആണ് മോഹൻലാൽ- പ്രിയദർർശൻ കൂട്ടുകെട്ടിന്‍റെ ബ്രഹ്മാണ്ഡ ചിത്രം റിലീസ്
ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കൊവിഡ് നിബന്ധനകൾ അനുസരിച്ച് പകുതി സീറ്റിൽ മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.
ഇത് വലിയ നഷ്ടമുണ്ടാക്കും.

ഈ സാഹചര്യത്തിൽ ആണ് രണ്ട് വർഷമായി കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുമ്പോൾ മറ്റ് ചിത്രങ്ങൾ
ഒന്നും റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. . ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷനും ,
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.
ആന്‍റണി പെരുമ്പാവൂരിനൊപ്പം സി.ജെ റോയിയും സന്തോഷ്.ടി.കുരുവിളയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മികച്ച ചിത്രത്തിന് ഉൾപ്പടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ മരയ്ക്കാറിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്ന ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
മോഹൻലാലിനൊപ്പം പ്രഭു, അർജുൻ, കിച്ച സുദീപ്, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, കീർത്തി സുരേഷ്,
പ്രണവ് മോഹൻലാൽ, സുഹാസിനി, മുകേഷ്, നെടുമുടിവേണു, സിദ്ദിഖ് തുടങ്ങി ഒരു വലിയ താരനിര
തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം ആഗസ്ത് 27ന് ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ റിലീസ് ചെയ്യും.
മാത്തുക്കുട്ടി സംവിധാനം ചെയത് ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയനാണ് നായിക.
വിനീത് ശ്രീനിവാസൻ ആണ് ക്രിയേറ്റിവ് ഡയറക്ടർ. ഷാൻ റഹ്മാൻ ആണ് സംഗീതം.

കിങ് ഖാന്‍റെ നായികയാവാൻ നമ്മുടെ സ്വന്തം നയൻസ്?

0
Spread the love

കിങ് ഖാന്‍റെ നായികയാവാൻ നമ്മുടെ സ്വന്തം നയൻസ്?

ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍റെ നായികവാൻ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഒരുങ്ങുന്നെന്ന്
റിപ്പോർട്ടുകൾ. ബിഗിലിന് ശേഷം ആറ്റ്ലികുമാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ഇരുവരും ഒരുമിക്കുമെന്നാണ്
സൂചനകൾ. നയൻതാരയുമായി ആറ്റ്ലി സംസാരിച്ചു കഴിഞ്ഞു. ആഗസ്തിൽ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തന്‍റെ സ്വപ്ന പ്രൊജക്ട് എന്നാണ് ആറ്റ്ലി സിനിമയെ വിശേഷിപ്പിക്കുന്നത്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള , ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായ നയൻസിന്‍റെ
സാന്നിധ്യം ചിത്രത്തിന്‍റെ താരമൂല്യം കൂട്ടുമെന്നാണ് വിലയിരുത്തൽ. ആറ്റ്ലിക്കൊപ്പം രാജറാണിിലാണ് നയൻതാര
ആദ്യം പ്രവർത്തിച്ചത്. നേരത്തെ ഷാരൂഖിന്‍റെ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന്
നയൻതാരക്ക് ഓഫർ ഉണ്ടായിരുന്നു. താരം നിരസിച്ചതിനെത്തുടർന്ന് പ്രിയാമണിക്കാണ് അവസരം ലഭിച്ചത്.

മൂന്ന് വർഷത്തിന് ശേഷം പത്താൻ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോൾ അഭിനയിക്കുന്നത്. ലോക്ഡൗൺ മൂലം നിർത്തിവച്ച
ചിത്രത്തിന്‍റെ ഷൂട്ടിങ് മുംബൈയിൽ പുനരാരംഭിച്ചു. സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം. 18 ദിവസത്തെ ഷെഡ്യൂൾ
ആണ് മുംബൈയിൽ ഉള്ളത്. ദീപിക പദുക്കോണും അടുത്ത ദിവസങ്ങളിൽ സെറ്റിലെത്തും. പത്താനിലെ പ്രധാന
ആക്ഷൻ രംഗങ്ങൾ ദുബായിലെ ബുർജ് ഖലീഫയിലായിരിക്കും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് ശേഷമായിരിക്കും ആറ്റ്ലി ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങുക.

നയൻതാരയുടെ പുതിയ ചിത്രം നെട്രിക്കണ്ണ് ഓടിടി റിലീസിന് തയ്യാറെടുക്കുകയാണ്. രജനീകാന്തിനൊപ്പം അണ്ണാത്തെ ആണ്
റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം. മലയാളത്തിലും തെലുങ്കിലും ഉൾപ്പടെ കൈനിറയെ പടങ്ങളാണ് താരത്തിനുള്ളത്.
ബോളിവുഡിൽ കൂടി ചുവടുറപ്പിക്കാനായാൽ ഇന്ത്യയിലെ തന്നെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ആയി ഈ തിരുവല്ലാക്കാരി മാറും.

പരാതി പറഞ്ഞ സ്ത്രീയോട് മോശമായി പെരുമാറി വനിതാ കമ്മീഷൻ അധ്യക്ഷ.

0
Spread the love

കൊച്ചി :സ്വകാര്യ ചാനൽ പരിപാടിയിൽ സഹായം തേടിയവരോട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ മോശമായ പെരുമാറ്റം വിവാദത്തിൽ.

Abuse

സ്ത്രീധനപീഡനം ചർച്ചയാകുന്ന സാഹചര്യത്തിൽ,വനിതാ കമ്മീഷൻറെ സഹായം തേടിയുള്ള ചാനൽ പരിപാടിക്കിടെയാണ് അധ്യക്ഷതയിൽ നിന്ന് ഇരയെ അപഹസിക്കുന്ന കമൻറ് ഉണ്ടായത്. ചാനൽ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യക്ഷക്കെതിരെ വൻ പ്രതിഷേധം ഉയരുകയായിരുന്നു. ഭരണപക്ഷ അനുകൂലികൾ പോലും ജോസഫിൻറെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.സ്വകാര്യ ചാനൽ പരിപാടി നടത്തിയ ചർച്ചയിൽ ഭർത്താവിൽനിന്ന് മർദനം ഏൽക്കുന്നു എന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശിനി ലിബിനയോടുള്ള സംഭാഷണത്തിനിടെ ‘ഭർത്താവ് തല്ലുന്നത് പോലീസിൽ അറിയിച്ചില്ലേ ‘എന്ന ചോദ്യത്തിന് ഇല്ലെന്ന് ലിബിന മറുപടി നൽകിയപ്പോൾ ‘എന്നാൽ പിന്നെ അനുഭവിച്ചോ ‘എന്ന പ്രതികരണമാണ് അധ്യക്ഷതയിൽ നിന്നുണ്ടായത്.

പരാതിക്കാരി ചെയ്തത് വിഡ്ഢിത്തമാണെന്നും,ഒരിക്കൽ പിരിഞ്ഞ ശേഷംവീണ്ടും ഒത്തുതീർപ്പിലെത്തുകയും ഭർത്താവുമായി ഒരുമിച്ച് താമസിക്കുകയും ചെയ്തതിലൂടെ ഒരു കുട്ടി കൂടി ഉണ്ടായില്ലേ എന്നും അധ്യക്ഷ ചോദിക്കുന്നു. ഇരയുടെ രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താൻ അധ്യക്ഷ ആവശ്യപ്പെട്ടതും വിമർശനത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധ ശക്തമാവുകയാണ്.അതേസമയം, പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോസഫൈന്റെ നിലപാട്.താനും ഒരു സാധാരണ സ്ത്രീയാണ്,പോലീസിൽ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി പുനംസ്ഥാപിക്കും;പാർലമെന്റിന് നൽകിയ ഉറപ്പ് പാലിക്കാനൊരുങ്ങി കേന്ദ്രം.

0
Spread the love

ന്യൂഡൽഹി : ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പാർലമെൻറിൽ നൽകിയ ഉറപ്പ് പാലിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.

Jammu and Kashmir’s state status will be restored; Center ready to fulfill promise given to Parliament.

എന്നാൽ,അതിനു മുൻപ് മണ്ഡല പുനക്രമീകരണം, സമാധാനപരമായ തെരഞ്ഞെടുപ്പ് എന്നിവ നടക്കേണ്ടത് അനിവാര്യമാണെന്നും ജമ്മുകാശ്മീരിൽ നിന്നുള്ള നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ച മൂന്നു മണിക്കൂർ നീണ്ടുനിന്നു. മണ്ഡലങ്ങളുടെ പുനക്രമീകരണ നടപടികളോട് പല പാർട്ടികളും സഹകരിക്കാത്ത സാഹചര്യത്തിൽ കേന്ദ്രം മുൻകൈയെടുത്ത് ചർച്ച നടത്തുകയായിരുന്നു. ചർച്ചയിൽ എല്ലാവരും ജനാധിപത്യത്തോടും ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്.അതിനു ശേഷം ഇതാദ്യമായാണ് നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നത്. ജമ്മുകാശ്മീരിലെ പ്രശ്നങ്ങൾ നേരിടുന്നതിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായെന്ന വിമർശനം രാജ്യാന്തരതലത്തിൽ ഉയർന്നിരുന്നു. പ്രത്യേകപദവി ഒഴിവാക്കിയതിനെതിരെ നിയമപരവും ഭരണഘടനാപരവുമായ പോരാട്ടം തുടരുമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഷാരൂഖ് അബ്‌ദുള്ള പറഞ്ഞു.എന്നാൽ, മണ്ഡല പുനക്രമീകരണം പൂർത്തിയായാലുടൻ നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ഒമാനിൽ വിദേശ നിക്ഷേപകർക്കായുള്ള ദീർഘകാല വീസ സെപ്റ്റംബറോടെ.

0
Spread the love

മസ്കത്ത് : ഒമാനിൽ വിദേശ നിക്ഷേപകർക്ക് നൽകുന്ന ദീർഘകാല താമസാനുമതി സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ച് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

Long-term visa for foreign investors in Oman with September.

5,10 വർഷ കാലാവധിയുള്ള വീസകൾ ആയിരിക്കും അനുവദിക്കുക.ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കും നിക്ഷേപകർക്കുള്ള ദീർഘകാല വീസ പദ്ധതിക്ക് അനുമതി നൽകിയിരുന്നു.

നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നത്. ഇതിലൂടെ ഒമാനിൽ സംരംഭങ്ങളും വർദ്ധിപ്പിക്കാനാകും. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ,നിക്ഷേപ വിഭാഗങ്ങളിലാണ് നിലവിൽ വീസ അനുവദിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ മന്ത്രാലയത്തിന്റെ നിക്ഷേപ സേവന കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ നൽകാനാകുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1331, തിരുവനന്തപുരം 1192, കൊല്ലം 1187, തൃശൂര്‍ 1124, എറണാകുളം 1088, പാലക്കാട് 654, കോഴിക്കോട് 995, കാസര്‍ഗോഡ് 705, ആലപ്പുഴ 644, കണ്ണൂര്‍ 549, കോട്ടയം 464, പത്തനംതിട്ട 422, ഇടുക്കി 227, വയനാട് 189 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 16, കണ്ണൂര്‍ 12, കൊല്ലം 11, തിരുവനന്തപുരം 10, പാലക്കാട് 8, എറണാകുളം 7, തൃശൂര്‍ 5, പത്തനംതിട്ട 4, വയനാട് 3, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,056 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1392, കൊല്ലം 1819, പത്തനംതിട്ട 386, ആലപ്പുഴ 778, കോട്ടയം 463, ഇടുക്കി 273, എറണാകുളം 1504, തൃശൂര്‍ 1133, പാലക്കാട് 1060, മലപ്പുറം 862, കോഴിക്കോട് 475, വയനാട് 94, കണ്ണൂര്‍ 436, കാസര്‍ഗോഡ് 381 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,230 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,52,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,650 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,983 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2388 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts