Home Blog Page 1541

കൊല്ലത്ത് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും ലഭിച്ചു

0
Spread the love

കൊല്ലത്ത് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും ലഭിച്ചു

കൊല്ലം കരിയിലക്കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി.

ഊഴായിക്കോട് സ്വദേശി ഗ്രീഷ്മ (22) മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്.

ഉച്ചക്ക് ഇവരുടെ ബന്ധു ആര്യയുടെ (23) മൃതദേഹം ലഭിച്ചിരുന്നു. ഇത്തിക്കരയാറിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കരിയില കൂനയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെ ഭർതൃ സഹോദര ഭാര്യയാണ് ആര്യ. ഭർതൃ സഹോദരിയുടെ മകളാണ് ഗ്രീഷ്മ.

ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്. കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

ഗ്രീഷ്മക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടുമില്ല.

ചെർപ്പുളശേരിയിൽ വൻ എടിഎം തട്ടിപ്പ് മൂന്നു പ്രതികൾ അറസ്റ്റിൽ

0
Spread the love

ചെർപ്പുളശേരിയിൽ വൻ എടിഎം തട്ടിപ്പ് മൂന്നു പ്രതികൾ അറസ്റ്റിൽ

ചെർപ്പുളശേരി : എടിഎം കൗണ്ടർ വഴി പണം തട്ടുന്ന വൻ കണ്ണികളാണ് ചെർപ്പുളശേരിയിൽ അറസ്റ്റിലായത് . മുണ്ടക്കോട്ടുകുർശ്ശി പൂളക്കൽതൊടി സയന്ത്‌ ( 26 ) , ചളവറ ചീരംകുന്നത് മൻസൂർ ( 27 ) , എലിയപ്പറ്റ മഞ്ഞലുങ്ങൽ സുലൈമാൻ ( 44 ) , എന്നിവരാണ് ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായത് . അൻപതോളം എടിഎം കാർഡുകളും പാസ്സ്‌ബുക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു . മറ്റുള്ളവരെക്കൊണ്ട് അക്കൗണ്ട്
എടുപ്പിച്ചു ഈ അക്കൗണ്ടിലേക്കു സമ്മാനത്തുകയുടെ ഒരു വിഹിതം അയച്ചുതരണമെന്നു ആവശ്യപ്പെടുകയും അത്തരത്തിൽ വരുന്ന പണം ധൂർത്തടിച്ചു കളയുകയുമാണ് പ്രതികളുടെ രീതി എന്ന് പോലീസ് പറഞ്ഞു . പ്രതികളിൽ ഒരാളായ മൻസൂറിന്റെ വീട്ടിൽ നിന്നും മയക്കുമരുന്നായ ആഷിഷ് ഓയിൽ കണ്ടെടുത്തിട്ടുണ്ട് കൂടുതൽ പ്രതികൾ ഉള്ളതായി പോലീസ് സംശയിക്കുന്നു . സെക്ഷൻ 261 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി

ആശ്വാസമായി ‘വിരുമാണ്ടി’- കമലിനെ കണ്ട് കണ്ണു നിറഞ്ഞ് ആരാധകൻ

0
Spread the love

ആശ്വാസമായി ‘വിരുമാണ്ടി’- കമലിനെ കണ്ട് കണ്ണു നിറഞ്ഞ് ആരാധകൻ

ബ്രെയിൻ ട്യൂമർ ബാധിച്ച ആരാധകന് സർപ്രൈസുമായി ഉലക നായകൻ കമലഹാസൻ. സൂം മീറ്റിങ് വഴിയാണ്
കമൽഹാസൻ ആരാധകനെയും കുടുംബത്തെയും കണ്ടത്. കടുത്ത ആരാധകനായ സാകേത് , ടെർമിനൽ ബ്രെയിൻ ട്യൂമർ
ബാധിതനാണ്. സാകേതിന്‍റെ ബന്ധുവാണ് ഇത്തരം ഒരു സർപ്രൈസ് ഒരുക്കിയതിന് പിന്നിൽ പ്രവർത്തിച്ചത്.

പത്ത് മിനിറ്റ് നേരം സൂമിലൂടെ കമലഹാസൻ സാകേതും കുടുംബവുമായി സംസാരിച്ചു. വല്ലാത്ത അവസ്ഥയിലൂടെ ആണ്
കടന്നുപോവുന്നതെന്നും ഭാര്യക്കും കുഞ്ഞിനും വേണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും സാകേത് പറഞ്ഞു.
സാകേതിനെ ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുയും ചെയ്തുകൊണ്ടാണ് കമൽ സംസാരിച്ചത്.
”തോൽക്കാനായി ആരും ജനിക്കുന്നില്ല. ജയിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ
ശ്രമിക്കണം. എല്ലാ ആരോഗ്യത്തോടെയും തിരിച്ചുവരണം”- കമൽഹാസൻ പറഞ്ഞു.

താരത്തിന്‍റെ കുടുംബം സുഖമായിരിക്കുന്നോ എന്ന സാകേതിന്‍റെ ചോദ്യത്തിന് ഞാനിപ്പോൾ എന്‍റെ ഒരു കുടുംബാംഗത്തോട്
ആണ് സംസാരിക്കുന്നതെന്ന് കമൽ മറുപടി നൽകിയത് എല്ലാവരുടെയും കണ്ണു നനയിച്ചു. കടുത്ത ആരാധകനായ താൻ
കുഞ്ഞിനെ വിരുമാണ്ടി എന്നാണ് പലപ്പോഴും വിളിക്കുന്നതെന്നും സാകേത് പറഞ്ഞു.

തിരക്കുകൾക്കിടയിൽ തനിക്ക് വേണ്ടി സമയം ചെലവഴിച്ചതിൽ സാകേത് താരത്തിന് നന്ദി പറഞ്ഞു. ഒപ്പം ഒരു അഭ്യർത്ഥനയും
ഉണ്ടായിരുന്നു. നാട്ടിൽ വരുമ്പോൾ നേരിൽ കാണാനാകുമോ എന്ന്? സാകേത് ആരോഗ്യവാനായിരിക്കൂ, തീർച്ചയായും നമ്മൾ നേരിൽ കാണുമെന്ന്
കമൽഹാസൻ ഉറപ്പുനൽകി. താരത്തെ അഭിനന്ദിച്ചും സാകേതിന് ആശംസകൾ നേർന്നും നിരവധി
പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത്.

അഭിനയ ജീവിതത്തിലെ മുപ്പതാം വർഷം; ആരാധകരോട് നന്ദി പറഞ്ഞ് കിങ് ഖാൻ

0
Spread the love

അഭിനയ ജീവിതത്തിലെ മുപ്പതാം വർഷം; ആരാധകരോട് നന്ദി പറഞ്ഞ് കിങ് ഖാൻ

വെള്ളിത്തിരയിൽ 29 വർഷം പൂർത്തിയാക്കുകയാണ് ഷാരൂഖ് ഖാൻ. 1992ൽ രാജ് കൻവാറിന്‍റെ സംവിധാനത്തിൽ
റിഷി കപൂറിനൊപ്പം ദിവാനയിൽ ആണ് ഷാരൂഖ് എത്തുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
തന്നെ സ്നേഹിക്കുന്നതിനും പിന്തുണക്കുന്നതിനും ആരാധകരോട് നന്ദി പറയുകയാണ്
താരം. 30 വർഷമായി നിങ്ങൾ തരുന്ന സ്നേഹത്തിന് നന്ദി. ജീവിതത്തിന്‍റെ പകുതി ഭാഗവും
നിങ്ങളെ രസിപ്പിക്കുന്നതിനാണ് ചിലവിട്ടത്. തുടർന്നും സ്നേഹം പ്രതീക്ഷിക്കുന്നു എന്നും താരം ട്വീറ്റ് ചെയ്തു.

ഷാരൂഖിന്‍റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ട്വിറ്ററിൽ ഹാഷ് ടാഗ് ക്യാമ്പയിനും ഉണ്ട്.
സാധാരണ നിലയിൽ നിന്നും താരപദവിയിൽ എത്തിയ ഷാരൂഖ് , ഓരോരുത്തർക്കും മാതൃകയാണെന്ന്
ഒരു ആരാധകൻ കുറിച്ചു. ഷാരൂഖ് ഖാൻ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ ചർച്ചയാവുന്നുണ്ട്.
ദിൽവാലേ ദുൽഹനിയാ ലേ ജായേഗേയിലെ രാജ് ആണ് മികച്ച കഥാപാത്രമെന്ന് ചിലർ
അഭിപ്രായപ്പെട്ടപ്പോൾ കുച്ച് കുച്ച് ഹോത്താഹേയിലെ രാഹുൽ ആണ് ഫേവറിറ്റെന്ന് മറ്റൊരു ആരാധകൻ.

ബാസിഗർ,ധർ, ദിൽ തോ പാഗൽ ഹേ, മൊഹബത്തേൻ, ദേവദാസ്, സ്വദേശ് , ചക് ദേ ഇന്ത്യ, മൈ നേയിം ഈസ് ഖാൻ, പർദേസ്,
ബാദ് ഷാ, വീർ സാറ, ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി, കഹോ ന പ്യാർ ഹേ, കഭി അൽവിദ നാ കഹ്നാ, പഹേലി, ഡോൺ,
രബ് നേ ബനാ ദി ജോഡി, ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, റാ വൺ തുടങ്ങി എൺപതിലധികം
ചിത്രങ്ങളിലെ നായക, പ്രതിനായക വേഷം ഷാരൂഖിനെ ബോളിവുഡിലെ ബാദ്ഷാ ആക്കി.

2018ൽ സീറോ ആണ് ഷാരൂഖിന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പുതിയ സിനിമ പത്താന്‍റെ ഷൂട്ടിങ്
പുരേഗമിക്കുന്നതിനിടെ കൊവിഡ് പ്രതിസന്ധി മൂലം നിർത്തി വയ്ക്കുകയായിരുന്നു. സിദ്ധാർത്ഥ്
ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ദിപിക പദുക്കോൺ , ജോൺ
എബ്രഹാം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. 2022ൽ ചിത്രം റിലീസ് ചെയ്യും.

എം സി ജോസഫൈൻ രാജി വച്ചു.

0
Spread the love

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് എം സി ജോസഫൈൻ രാജി വച്ചു. ഒരു ടെലിവിഷൻ ചാനൽ നടത്തിയ പരിപാടിയിൽ പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ചത് വിവാദമായിരുന്നു. അതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ രാജി വെക്കാൻ ഉള്ള തീരുമാനം എടുത്തത്. കാലവധി തീരാൻ എട്ടു മാസം കൂടിയുണ്ട്.

അമ്മ സംഘടനയുടെ “വാക്സിനേഷൻ ഡ്രൈവ് “

0
Spread the love

” അമ്മ” യുടെ അംഗങ്ങളെയും , കുടുംബാംഗങ്ങളെയും , ഒപ്പമുള്ള സഹായികളെയും ,ആശ്രിതരേയും , കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഉൾപ്പെടുത്തിക്കൊണ്ട്   27.06.2021  നി ഞായറാഴ്ച്ച കാലത്തു 10 മണി മുതൽ 3 മണിവരെ “അമ്മ”യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ വെച്ച്  (കലൂർ – ദേശാഭിമാനി റോഡിൽ) “വാക്സിനേഷൻ  ഡ്രൈവ് ” നടത്തുകയാണ്.  2 തവണകളായി lockdown മൂലം പൂർണമായും നിലച്ചു പോയ  സിനിമ വ്യവസായത്തെ  പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി , പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് 
” അമ്മ ” വാക്സിനേഷൻ  ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ  മുൻ‌കൂർ റജിസ്ട്രേഷനിലൂടെയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇനിയും വാക്‌സിൻ ചെയ്യാത്ത അംഗങ്ങളെയും രണ്ടാമത്തെ ഡോസിനു സമയമായവരെയും കണ്ടെത്തിയാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് .  കൊച്ചി അമൃത ആശുപത്രിയുടെ (AIMS) സഹകരണത്തോടെയാണ്  “അമ്മ” ഈ ഉദ്യമത്തിന് മുൻകൈ എടുത്തിട്ടുള്ളത്.  ഇതിനു വരുന്ന പൂർണ്ണമായ ചിലവും “അമ്മ” തന്നെയാണ് വഹിക്കുന്നത്. വാക്സിൻ  പൂർണ്ണമായും സൗജന്യമായിരിക്കും.

60 വയസ്സിനു മുകളിൽ വാക്സിൻ നൽകിക്കൊണ്ടിരുന്ന ആദ്യ ഘട്ടത്തിലും അംഗങ്ങൾക്കായി കിന്റർ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയുമായി സഹകരിച്ചു ഇത്തരത്തിലൊരു ക്യാമ്പയിൻ നടത്തുകയുണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം സിനിമ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ “അമ്മ” വെച്ച നിർദ്ദേശത്തിൽ സിനിമ വ്യവസായത്തിനു പ്രേത്യേക പാക്കേജ് അനുഭാവപൂർവ്വം  പരിഗണിക്കണമെന്നും ഒപ്പം ചിത്രീകരണത്തിൽ സഹകരിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തി സർക്കാർ നിർദ്ദേശ്ശിക്കുന്ന നിബന്ധനകൾ എല്ലാം പാലിച്ചു കൊണ്ട് പ്രവർത്തിക്കുവാൻ തെയ്യാറാണെന്നും സിനിമ ചിത്രീകരണത്തിനുള്ള അനുമതി എത്രയും വേഗം നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു .

☎️ KOCHI OFFICE –
       0484 406 9 406

☎️ TRIVANDRUM OFFICE –
       0471 233 6 011

?amma.artistes@gmail.com ?amma.artisteskochi 
       @gmail.com

കൂടുതൽ വിവരങ്ങൾക്ക് : –

        ഇടവേള ബാബു
ജനറൽ സെക്രട്ടറി – ” അമ്മ “

9846054534 / 9847040123

? edavelababu@yahoo.com

ക്ലബ് ഹൗസ് പോലുള്ള ആപ്പ്ളിക്കേഷനുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തുക: കേരള പോലീസ്.

0
Spread the love

ക്ലബ് ഹൗസ് പോലുള്ള ആപ്പ്ളിക്കേഷനുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തുക: കേരള പോലീസ്.

ക്ലബ് ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്പ്ളിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ട്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ല. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ചു അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷകർത്താക്കളുടെ ഫോണിൽ നിന്നുമാണ് ഇത്തരം ആപ്പുകളിലേക്കു കുട്ടികൾ പ്രവേശിച്ചു തുടങ്ങുന്നത്. അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണം.

വേണം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഈ ഭക്ഷണ ശീലങ്ങൾ

0
Spread the love

വേണം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഈ ഭക്ഷണ ശീലങ്ങൾ

കുഞ്ഞുങ്ങളെ വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് എപ്പോഴും ആശങ്കയാണ്. അവരുടെ ഭക്ഷണത്തിൽ
തുടങ്ങി പഠനത്തിലും ശീലങ്ങളിലും വരെ അതുണ്ടാവും. രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിനും
ആരോഗ്യകരമായ ഭാവിക്കും നല്ല ജീവിത ശൈലി ചെറുപ്പം മുതൽ വേണം. രക്ഷിതാക്കളെ അനുകരിക്കുന്നവരാണ്
കുട്ടികൾ. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ആവണം കുട്ടികൾക്ക് മാതൃകയാവേണ്ടത്.

പോഷകഗുണങ്ങളുള്ള ഭക്ഷണം കുട്ടികളുടെ ശാരീരകവും മാനസികവുമായ വളർച്ച് അത്യാവശ്യമാണ്.
ഒരേ ഭക്ഷണം തുടർച്ചയായി നൽകാതെ, മാറി മാറി നൽകുന്നതാവും കുട്ടികൾക്കിഷ്ടം.
ജങ്ക് ഫുഡ് ആണ് ഇന്നത്തെക്കാലത്ത് ഏറ്റവും വലിയ വില്ലൻ. ജങ്ക് ഫുഡ് കുറച്ചുകൊണ്ടുള്ള ഭക്ഷണ ശീലങ്ങൾ
തന്നെയാണ് എപ്പോഴും നല്ലത്. അമിത വണ്ണത്തിന് ഇടയാക്കുന്നതും അനാരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കൾ
മുതിർന്നവർ തന്നെ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.

ബിസ്കറ്റ് ഉൾപ്പടെ ബേക്കറി പലഹാരങ്ങൾ രുചി മൂലം കുട്ടികളെ ആകർഷിക്കാം. എന്നാൽ ശരീരത്തിന് വലിയ
ഗുണമൊന്നും കിട്ടാനില്ല. വല്ലപ്പോഴും മാത്രമേ നൽകാവൂ. ബേക്കറി വസ്തുക്കൾ അമിതമായി കഴിച്ചാൽ വിശപ്പുകെടും.
അതിനാൽ മറ്റ് ആഹാരം അവർ ഒഴിവാക്കും. ഇതുമൂലം വിളർച്ചയുൾപ്പടെ അസുഖങ്ങൾ ഉണ്ടാകും. ഇതു കൂടാതെ
ചേർക്കുന്ന കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവുകളും പാർശ്വഫലങ്ങളും ഉണ്ടാക്കും.

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും നിത്യേന കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇരുമ്പ്, കാത്സ്യം,
നാരുകൾ, വിറ്രാമിൻ സി, ഒമേഗ 3, ഫാറ്റി ആസിഡുകൾ തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികൾ. പച്ചക്കറികളിലും
പഴവർഗ്ഗങ്ങളിലും അടങ്ങിയ പോഷക ഗുണങ്ങൾ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും വളർച്ചക്കും ഓർമ ശക്തിക്കും
അനിവാര്യമാണ്. ഇടനേരങ്ങളിൽ ഒരു കപ്പ് പച്ചക്കറി സാലഡ് നൽകാം. വെള്ളരിക്ക ,തക്കാളി, കാരറ്റ് എന്നിവ നാരങ്ങ നീര് ചേർത്ത് നൽകാം.
പേരക്ക, പപ്പായ, ചെറുപഴം തുടങ്ങിയവ ഏതെങ്കിലും പ്രഭാത ഭക്ഷണത്തിനൊപ്പം നൽകാം. ശർക്കര ചേർത്ത റാഗിയോ അടയോ എള്ളുണ്ട,
നിലക്കടല ഈത്തപ്പഴവും തുടങ്ങിയവയും വൈകീട്ട് നൽകുന്നത് നല്ലതാണ്.

ഒപ്പം ഒരു വയസ്സ് കഴിഞ്ഞാൽ മീൻ വേവിച്ച് നൽകാം. ഇതിൽ ധാരാളം പ്രോട്ടീനും ധാതു ലവണങ്ങളും
അടങ്ങിയിരിക്കുന്നു. ഇറച്ചിയും നന്നായി വേവിച്ച് വേണം നൽകണം. മുട്ട അലർജിയുണ്ടാക്കുന്നുണ്ടോ എന്ന് നോക്കി വേണം
നൽകാൻ. വളരുന്ന കുട്ടികളിൽ എല്ലിന്റെയും പല്ലിന്‍റെയും ആരോഗ്യത്തിന് കാൽസ്യം അനിവാര്യമാണ്. ദിവസവും ഒരു ഗ്ലാസ്
പാല് എങ്കിലും നൽകണം. പാൽ ഇഷ്ടമില്ലാത്തവർക്ക് തൈര്, മോര്, നട്സ് ഇട്ട ഷേയ്ക്ക് തുടങ്ങിയ രൂപങ്ങളിലും നൽകാം.
ഉച്ചഭക്ഷണത്തിൽ പയറുവർഗങ്ങൾ ഉറപ്പുവരുത്തണം. മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ നൽകണം.

ഭക്ഷണത്തോടൊപ്പം എട്ട് മുതൽ 10 ഗ്ലാസ് വരെ വെള്ളം നിർബന്ധമായും കുടിപ്പിക്കണം. ദഹന ശക്തിക്കും
ത്വക്കിന്‍റെ ആരോഗ്യത്തിനും ഇത് നിർബന്ധമാണ്. കുട്ടികളിലെ വിശപ്പില്ലായ്മയാണ് രക്ഷിതാക്കളുടെ മറ്റൊരു പ്രധാന പരാതി.
ശരീരം അനങ്ങിയുള്ള കളികൾക്ക് കുട്ടികളെ പ്രേരിപ്പിക്കണം. നീന്തൽ, നടത്തം, ഓട്ടം, സൈക്ലിങ്, സ്കിപ്പിങ്, ഡാൻസിങ് തുടങ്ങിയവ
എല്ലാം നല്ല വ്യായാമ ശീലങ്ങളാണ്.

ശേഖർ കമ്മുല ചിത്രത്തിൽ ധനുഷിന് റെക്കോർഡ് പ്രതിഫലം?

0
Spread the love

ശേഖർ കമ്മുല ചിത്രത്തിൽ ധനുഷിന് റെക്കോർഡ് പ്രതിഫലം?

സൂപ്പ‍ർ താരം ധനുഷും ശേഖർ കമ്മുലയും ഒന്നിക്കുന്നു എന്ന വ‍ാർത്ത തന്നെ സിനിമാ ലോകത്ത്
വലിയ ചർച്ചയായിരുന്നു. തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിൽ നിർമിക്കുന്ന ചിത്രത്തിന് ധനുഷ്
വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ആരധകരെ ഞെട്ടിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് താരം പ്രതിഫലമായി
വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എങ്കിൽ ധനുഷിന്‍റെ കരിയറിലെ തന്നെ റെക്കോർഡ്
പ്രതിഫലത്തുകയാകും ഇത്.

ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രമാകും ഒരുങ്ങുകയെന്നും സൂചനകൾ ഉണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസിന് വേണ്ടി
നാരായണദാസ് .കെ .നരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്‍റെ പേരും മറ്റ്
അണിയറപ്രവർത്തകർ ആരെന്നതും പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനം
ഷൂട്ടിങ് തുടങ്ങും.

റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ദ ഗ്രേ മാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി അമേരിക്കയിലാണ് ധനുഷ്
ഇപ്പോഴുള്ളത്. അടുത്തയാഴ്ച താരം ചെന്നൈയിൽ എത്തിയ ശേഷമാവും ഔദ്യോഗിക പ്രഖ്യാപനം. ബോളിവുഡ്
ചിത്രം അത്‍രംഗി രേ തിയറ്റർ തുറന്നാലുടൻ റിലീസ് ചെയ്യും. സെൽവരാഘവൻ സംവിധാനം ചെയ്ത ആയിരത്തിൽ
ഒരുവൻ 2, നാനേ വരുവേൻ, കാർത്തിക് നരേന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് മറ്റ് പ്രോജക്ടുകൾ.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്തിരം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ
റിലീസ് ചെയ്തത്. സുരുളി എന്ന ഗുണ്ടാത്തലവനായി ധനുഷ് എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന്
ലഭിച്ചത്. ഹോളിവുഡ് താരം ജയിംസ് കോസ്മോ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഇന്ദിരാഗാന്ധിയാവാൻ കങ്കണ റണൗത്ത്; സംവിധാനവും നടി തന്നെ

0
Spread the love

ഇന്ദിരാഗാന്ധിയാവാൻ കങ്കണ റണൗത്ത്; സംവിധാനവും നടി തന്നെ

ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത് പ്രഖ്യാപിച്ചത് ബോളിവുഡ് താരം കങ്കണ റണൗത്ത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നടി പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. താരം തന്നെയാണ് ചിത്രം
സംവിധാനം ചെയ്യുന്നത്. എമർജൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്ന് കങ്കണ അറിയിച്ചു.
ചിത്രം സംവിധാനം ചെയ്യാൻ തന്നേക്കാൾ മികച്ച ആരുമില്ലെന്ന് കങ്കണ അവകാശപ്പെടുന്നു.
ഒരു വർഷമായി സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും
മറ്റു ചില പ്രോജക്ടുകൾ മാറ്റിവച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും കങ്കണ കുറിച്ചു.

പിങ്ക്, കഹാനി, ഡി-ഡേ , റോക്ക് ഹാൻസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് റിതേഷ് ഷാ ആണ് ചിത്രം
രചിച്ചിരിക്കുന്നത്. കങ്കണ നായികയായ ധാക്കാദിന്റെയും തിരക്കഥ ഒരുക്കിയത് റിതേഷ് ആണ്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച് കങ്കണ വ്യക്തമാക്കിയിട്ടില്ല.

മണികർണിക റിട്ടേൺസ് എന്ന ചിത്രമാണ് ഇതിന് മുമ്പ് കങ്കണ സംവിധാനം ചെയ്തത്. മണികർണിക,
ധാക്കാദ്, തേജസ് എന്നീ ചിത്രങ്ങൾ ആണ് കങ്കണയുടെ ഇനി പുറത്തിറങ്ങാൻ ഉള്ളത്. ജയലളിതയുടെ
ജീവിതകഥ പറയുന്ന തലൈവിയിൽ നായികയായി എത്തുന്നതും കങ്കണയാണ്. കേന്ദ്രസർക്കാരിനെ പിന്തുണ
ക്കുന്ന നിലപാടുകളാണ് കങ്കണ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത് . അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധിയുടെ
ജീവിതം കങ്കണ സിനിമയാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts