Home Blog Page 1542

ഹിറ്റായി ട്രെയിലർ; സൂയിസൈഡ് സ്ക്വാഡ് രണ്ടാംഭാഗം ആഗസ്തിൽ എത്തും

0
Spread the love

ഹിറ്റായി ട്രെയിലർ; സൂയിസൈഡ് സ്ക്വാഡ് രണ്ടാംഭാഗം ആഗസ്തിൽ എത്തും

ദ സൂയസൈഡ് സ്ക്വാഡ് രണ്ടാം ഭാഗത്തിന്റെ പുതിയ ട്രയിലർ ഏറ്റെടുത്ത് ആരാധകർ. ഒരു പ്രത്യേക ദൗത്യത്തിനായി
സൂപ്പർ ശക്തിയുള്ളവരെല്ലാം ഒത്തുചേരുന്നത് തന്നെയാണ് പുതിയ ചിത്രത്തിലും പ്രമേയം. നാസി കാലഘട്ടത്തിലെ
ഒരു ജയിൽ തകർക്കുന്നതിനും ടെലിപതിക് ആയ ഒരു സ്റ്റാർഫിഷിനെ നശിപ്പിക്കുന്നതിനും ആണ് സംഘത്തെ
ഇത്തവണ നിയോഗിച്ചിരിക്കുന്നത്.

ബ്ലഡ് സ്പോർട്ട്, പീസ് മേക്കർ, ക്യാപ്റ്റൻ ബമറാംഗ്, റാറ്റ് കാച്ചർ, കിംഗ് ഷാർക്ക്, ഹാർലിക്വീൻ എന്നിവർ ദൗത്യത്തിൽ
ചേരുന്നു. ആക്ഷൻ രംഗങ്ങളെല്ലാം സൂപ്പർ ഹിറ്റാകുമെന്ന സൂചന തന്നെയാണ് ട്രയിലർ തരുന്നത്.
മാർഗോട്ട് റോബി, സിൽവസ്റ്റർ സ്റ്റാലൻ, ഇദ്രിസ് എൽബ, ജോൺ സീന, വയോള ഡേവിസ് എന്നിവർ ചിത്രത്തിൽ
അണിനിരിക്കുന്നു.

ജെയിംസ് ഗൺ സംവിധാനം ചെയ്ത ചിത്രം ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടെയിൻമെന്റ്, ദ സാഫ്രൺ കമ്പനി
എന്നിവർ ചേർന്ന് നിർമിക്കുന്നു. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് വിതരണം. ആഗസ്ത് ആറിന് ചിത്രം റിലീസ് ചെയ്യും.
2016ൽ പുറത്തിറങ്ങിയ സൂയിസൈഡ് സ്ക്വാഡിന്‍റെ ആദ്യഭാഗം സൂപ്പ‍ർ ഹിറ്റായിരുന്നു. 17.5 കോടി ഡോളർ
മുതൽമുടക്കിൽ നിർമിച്ച ചിത്രം 74.86 കോടി ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.

അന്നബെൻ,സണ്ണിവെയ്ൻ ചിത്രം ‘സാറാസ്’ ഓടിടിയിൽ എത്തും; ഹിറ്റായി ഗാനം

0
Spread the love

അന്നബെൻ,സണ്ണിവെയ്ൻ ചിത്രം ‘സാറാസ്’ ഓടിടിയിൽ എത്തും; ഹിറ്റായി ഗാനം

അന്നബെന്നിനെയും സണ്ണിവെയ്നിനെയും നായികാ നായകൻമാരാക്കി ജൂഡ് ആന്റണി ജോസഫ്
സംവിധാനം ചെയ്ത ചിത്രം സാറാസിന്‍റെ ആദ്യഗാനം പുറത്തിറക്കി. സൂരജ് സന്തോഷ് ആലപിച്ച
മേലെ വിണ്ണിൻ എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ജൂലൈ അഞ്ചിന് ചിത്രം
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

നടൻ വിനീത് ശ്രീനിവാസന്‍റെ ഭാര്യ ദിവ്യ ആദ്യമായി പിന്നണിഗായിക ആവുന്നത് സാറാസിലൂടെയാണ്.
ഇരുവരും ഒരുമിച്ച് പാടുന്നു എന്ന പ്രത്യേകതയും ഉണ്ട്. മനു രഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ്
ഈണമിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നു.

അന്നയുടെ അച്ഛൻ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ,
അജു വർഗീസ്, സിജു വിത്സൺ, സിദ്ധിഖ്, വിജയകുമാർ, മല്ലിക സുകുമാരൻ, ധന്യ വർമ്മ, സിന്ദ്ര, ജിബു ജേക്കബ്
തുടങ്ങി നിരവധിപേർ അഭിനിയിച്ചിരിക്കുന്നു. അക്ഷയ് ഹരീഷിന്‍റേതാണ് കഥ. നിമിഷ് രവിയാണ് ക്യാമറ.
ക്ലാസ്മേറ്റ്സ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാക്കളായ പി.കെ.മുരളീധരനും ശാന്തമുരളിയുമാണ്
നിർമാണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലുലുമാൾ, കൊച്ചി മെട്രോ , വാഗമൺ എന്നിവിടങ്ങളിൽ
ആയിരുന്നു ചിത്രീകരണം.

കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,23,97,780 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1419, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂര്‍ 1018, പാലക്കാട് 521, ആലപ്പുഴ 756, കണ്ണൂര്‍ 636, കോട്ടയം 570, പത്തനംതിട്ട 517, കാസര്‍ഗോഡ് 422, വയനാട് 332, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കാസര്‍ഗോഡ് 13, എറണാകുളം 10, പാലക്കാട് 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം 4, ആലപ്പുഴ, തൃശൂര്‍ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂര്‍ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂര്‍ 433, കാസര്‍ഗോഡ് 417 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,559 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,147 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം മുദാക്കല്‍, പള്ളിച്ചല്‍, പത്തനംതിട്ട കടപ്ര, കോട്ടയം വാഴപ്പള്ളി, എറണാകുളം കീഴ്മാട്, തൃശൂര്‍ വലപ്പാട്, പാലക്കാട് എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി, മലപ്പുറം കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്, കാസര്‍ഗോഡ് അജാനൂര്‍, മധുര്‍ എന്നിവയാണ് ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിക്ക് തുടക്കമായി.

0
Spread the love

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിക്ക് തുടക്കമായി. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബാലരാമപുരം സ്വദേശിയെ (33) വീഡിയോ കോളിലൂടെ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി 3 പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കോവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കുന്നതാണ്. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കും.

ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണ്. നാളെ മുതല്‍ ഈ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു.

0
Spread the love

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക.

കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു.

കൊവാക്‌സിൻ ആയിരിക്കും കുട്ടികൾക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാൽ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാനാണ് തീരുമാനം.

ഇന്ധനവില ഇന്നും കൂടി; പെട്രോള്‍ വില 100 കടന്നു.

0
Spread the love

ഇന്ധനവില ഇന്നും കൂടി; പാറശാലയില്‍ പെട്രോള്‍ വില 100 കടന്നു.
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100.04 പൈസയാണ്വില. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിൽ 94.79 രൂപയുമാണ്. 22 ദിവസത്തിനിടയിൽ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

0
Spread the love

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ (89) അന്തരിച്ചു.ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം.

മലയാളത്തിലെ ആദ്യ പ്രെസ്സ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോ ജേർണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു.​ചെ​മ്മീ​ന്റെ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന​ ​നി​ല​യി​ലാ​ണ് ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്ത് ​ശി​വ​ൻ​ ​ശ്ര​ദ്ധേ​യ​നാ​യ​ത്.​ ​തു​ട​ർ​ന്ന് ​സ്വ​പ്നം​ ​എ​ന്ന​ ​ചി​ത്രം​ ​നി​ർ​മി​ക്കു​ക​യും​ ​യാ​ഗം,​ ​അ​ഭ​യം,​ കൊ​ച്ചു​ ​കൊ​ച്ചു​ ​മോ​ഹ​ങ്ങ​ൾ,​ ​ഒ​രു​ ​യാ​ത്ര,​ ​കി​ളി​വാ​തി​ൽ,​ ​കേ​ശു​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​അ​വാ​ർ​ഡു​ക​ൾ​ ​വാ​രി​ക്കൂ​ട്ടി.​ 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി.

1932​ ​മേ​യ് 14​ന് ​ഹ​രി​പ്പാ​ട് ​പ​ടീ​റ്റ​തി​ൽ​ ​ഗോ​പാ​ല​ ​പി​ള്ള​യു​ടേ​യും​ ​ഭ​വാ​നി​ ​അ​മ്മ​യു​ടേ​യും​ ​മ​ക​നാ​യി​ട്ടാ​ണ് ​ശി​വ​ശങ്കര​ൻ​ ​നാ​യ​രെ​ന്ന​ ​ശി​വ​ന്റെ​ ​ജ​ന​നം.​ ​പ​രേ​ത​യാ​യ​ ​ച​ന്ദ്ര​മ​ണി​ ​ശി​വ​നാ​ണ് ​ഭാ​ര്യ.​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​സം​ഗീ​ത് ​ശി​വ​ൻ,​ ​സം​വി​ധാ​യ​ക​നും​ ​ഛാ​യ​ഗ്രാ​ഹ​ക​നു​മാ​യ​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​സം​വി​ധാ​യ​ക​ൻ​ ​സ​‌​ഞ്ജീ​വ് ​ശി​വ​ൻ,​ ​സ​രി​താ​ ​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​ക്ക​ളും​ ​ജ​യ​ശ്രീ,​ ​ദീ​പ,​ ​ദീ​പ്തി,​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​രു​മ​ക്ക​ളു​മാ​ണ്.​ ​സം​സ്കാ​രം​ ​പി​ന്നീ​ട്.

വേറിട്ടൊരു സേവന പ്രവർത്തനവുമായി ശ്രദ്ധേയനാവുകയാണ് രമാധരൻ

0
Spread the love

പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോഴെല്ലാം മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും വേറിട്ട മുഖങ്ങൾ പലയിടങ്ങളിൽ നിന്നായി തെളിഞ്ഞു വരാറുണ്ട്.

കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി നമുക്കോരോരുത്തർക്കും എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ പലർക്കും പലതാണ്. അത്തരത്തിൽ വേറിട്ടൊരു സേവന പ്രവർത്തനവുമായി ശ്രദ്ധേയനാവുകയാണ് പാലക്കാട് ജില്ലയിലെ സിപിഐ(എം) കൊല്ലങ്കോട് ഏരിയ സെക്രട്ടറി സ.രമാധരൻ.

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ” സുഭിക്ഷ കേരളം” പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യ കൃഷിയിലൂടെ ലഭിച്ച മുഴുവൻ മത്സ്യവും ജനങ്ങൾക്ക് സൗജന്യമായി നൽകിയാണ് രമാധരൻ മാതൃകയാവുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് രമാധരൻ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പടുതാക്കുളം ഒരുക്കി മത്സ്യ കൃഷി നടത്തിയത്. കൃഷി ആരംഭിക്കുമ്പോൾ തന്നെ പദ്ധതി വിജയിക്കുകയാണെങ്കിൽ മുഴുവൻ ആദായവും ജനങ്ങൾക്ക് സൗജന്യമായി തന്നെ നൽകുമെന്ന് തീരുമാനിച്ചിരുന്നു എന്നും രമാധരൻ പറയുന്നു.

രമാധരനെപ്പോലെയുള്ളവർ നിരവധി പേർക്ക് പ്രചോദനമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന് ഫിഷറീസ് വകുപ്പിന്റെയും എന്റെയും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം; ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം

0
Spread the love

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം; ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം

തൃശൂര്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ്് ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്്. കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരേ സമയം 15 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിസ്മയ എഴുതിയ കത്ത് അവസാനം കാളിദാസിൻ്റെ കയ്യിൽ എത്തി… എന്നാൽ അതറിയാൻ വിസ്മയ ഇല്ല…

0
Spread the love

വിസ്മയ എഴുതിയ കത്ത് അവസാനം കാളിദാസിൻ്റെ കയ്യിൽ എത്തി… എന്നാൽ അതറിയാൻ വിസ്മയ ഇല്ല…

രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ
ലൗ ലെറ്റർ കോമ്പെറ്റിഷൻ നടക്കുവാ , അന്നവളും എഴുതി ഒരു ലൗ ലെറ്റർ ,ഒരു തമാശക്ക്…..,അവളുടെ ഫേവറിറ്റ് ആക്ടർ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് എഫ്ബിയിൽ പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും ഷയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും ഷയർ ചെയുന്നു…. പോസ്റ്റ് വൈറൽ ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ കോൾ ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….? അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ അന്ന് ഞാനാ ലൗ ലെറ്റർ എഫ്ബിയിൽ പോസ്റ്റ് ചെയ്തു. ആരും ഷയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….

ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി ??
കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.

വിസ്മയയുടെ കൂട്ടുകാരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പൊൾ ചർച്ചയാകുന്നത്. ഈ പോസ്റ്റ് കണ്ടുകൊണ്ട് കാളിദാസ് ജയറാമും വിസ്മയയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts