Home Blog Page 1543

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1664, തിരുവനന്തപുരം 1423, മലപ്പുറം 1267, പാലക്കാട് 871, കൊല്ലം 1222, തൃശൂര്‍ 1203, കോഴിക്കോട് 876, ആലപ്പുഴ 804, കണ്ണൂര്‍ 543, കാസര്‍ഗോഡ് 577, കോട്ടയം 524, പത്തനംതിട്ട 412, ഇടുക്കി 307, വയനാട് 299 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, പത്തനംതിട്ട, കണ്ണൂര്‍, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂര്‍ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂര്‍ 521, കാസര്‍ഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,12,116 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,374 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?

0
Spread the love

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?

എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത. വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു .
അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും

ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.

keralapolice #vaccine #covid19 #covaxin?

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി.

0
Spread the love

സംസ്ഥാനത്ത്​ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി.

തിരുവനന്തപുരം: പ്രത്യക്ഷത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നില്ലെങ്കിലും അടുത്ത ഒരാഴ്ച കേരളത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക പുതിയ രീതിയില്‍. ജൂണ്‍ 24 മുതലുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയായി. ടി.പി.ആർ 16 ശതമാനത്തിന്​ താഴെയുള്ള ​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ്​ ആരാധനാലയങ്ങൾക്ക്​ പ്രവർത്തനാനുമതി. 15 പേർക്ക്​ മാത്രമാവും പ്രവേശനമുണ്ടാവുക.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൂടി ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താന്‍ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് മാത്രമായാണ് ഇളവ് നല്‍കിയിരിക്കുന്നത്.

എ, ബി മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ക്കും ജോലിക്കെത്താന്‍ അനുവാദമായി.

ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന.

എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ കണക്കുകള്‍ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമെടുത്തത്.

പ്ലസ് വൺ പരീക്ഷകൾ റദ്ദാക്കില്ലെന്ന് കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ.

0
Spread the love

ന്യൂഡൽഹി :സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്നും,പരീക്ഷകൾ നടത്താനാണു തീരുമാനമെന്നും സംസ്ഥാന സർക്കാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താൻ തയ്യാറാണെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

പരീക്ഷ റദ്ദാക്കുന്നത് വിദ്യാർത്ഥികളുടെ തുടർപoനത്തെയും, ഭാവിയെയും ബാധിക്കുമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. അതിനാൽ,പരീക്ഷ നടത്താനാണ് തീരുമാനം.

പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ കേരള സർക്കാരിൻറെ നിലപാട് ഇന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.അല്ലാത്തപക്ഷം, ഹർജിയിൽ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ നിലപാട് അറിയിക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൻ ജി.പ്രകാശ് ആവശ്യപ്പെട്ടെങ്കിലും,അത് പറ്റില്ലെന്നും ബുധനാഴ്ച തന്നെ വാദം കേൾക്കുമെന്നുയിരുന്നു കോടതിയുടെ നിലപാട്.

ഇതേ തുടർന്നാണ് പ്ലസ് വൺ പരീക്ഷ നടത്താനുള്ള സന്നദ്ധത അറിയിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലും മുമ്പ് സംസ്ഥാന സർക്കാർ പ്ലസ് ടു, പത്താംക്ലാസ് പരീക്ഷകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. ഇത്തരത്തിൽ പ്ലസ് വൺ പരീക്ഷയും നടത്താനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.

പ്രതിരോധ ശക്തി കൂട്ടും ഈ പഴങ്ങൾ; ഒന്നെങ്കിലും ദിവസവും കഴിക്കൂ

0
Spread the love

പ്രതിരോധ ശക്തി കൂട്ടും ഈ പഴങ്ങൾ; ഒന്നെങ്കിലും ദിവസവും കഴിക്കൂ

ഒന്നരവർഷമായിട്ടും കൊവിഡ് മഹാമാരി നമ്മെ വിട്ടു പോയിട്ടില്ല. ഒരിക്കൽ അസുഖം വന്നവർക്ക്
തന്നെ വീണ്ടും വരുന്ന അവസ്ഥ. എല്ലാവർക്കും വാക്സിൻ എന്ന കടമ്പ കടക്കും വരെ ആരോഗ്യവും
രോഗപ്രതിരോധ ശക്തിയും കാത്തേ മതിയാവൂ. സുലഭമായി കിട്ടുന്ന ഈ പഴങ്ങളും പച്ചക്കറികളും
നമ്മുടെ പ്രതിരോധ ശക്തി കൂട്ടും.

രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിൽ മുൻപന്തിയിലുള്ള പഴമാണ് പേരക്ക. വൈറ്റമിൻ സി ധാരാളം
അടങ്ങിയിരിക്കുന്നത് കൂടാതെ ആന്റി ഓക്സിഡന്റായ ലൈക്കോപീനും ധാരാളം അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനും പേരക്ക നല്ലതാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന മറ്റൊരു ഫലം നെല്ലിക്കയാണ്.
ഇത് ജ്യൂസായി കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ധാരാളം
അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ പോളിഫിനോളുകൾ കാൻസർ പ്രതിരോധത്തിനും നല്ലതാണ്.

ആന്‍റി ബാക്ടീരിയൽ, ആന്‍റി മലേറിയൽ ഗുണങ്ങൾ അടങ്ങിയ പഴമാണ് ഞാവൽപ്പഴം. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ദഹനപ്രശ്നങ്ങൾക്ക് പരിഹാരം
കാണുന്നതിനും ഞാവൽപ്പഴത്തിന് സാധിക്കും. രോഗ പ്രതിരോധ ശക്തി കൂട്ടുന്ന വൈറ്റമിൻ സിയുടെ കലവറയാണീ പഴം.
പഴങ്ങൾ കൂടാതെ തക്കാളി, കൂൺ, ക്യാപ്സിക്കം, ബ്രൊക്കാളി എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്
പ്രതിരോധ ശേഷി വർധിപ്പിക്കും.

വെബ് സീരീസിൽ അഭിനയിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഷാഹിദ് കപൂർ

0
Spread the love

വെബ് സീരീസിൽ അഭിനയിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഷാഹിദ് കപൂർ

കൊവിഡ് പ്രതിസന്ധിയിൽ തീയറ്ററുകൾ അടഞ്ഞു കടക്കുന്നതിനാൽ ഓടിടി പ്ലാറ്റ്ഫോമുകളിൽ
എത്തുന്ന വെബ് സീരീസുകൾ എല്ലാം സൂപ്പർ ഹിറ്റാണ്. പല പ്രമുഖ താരങ്ങളും ഇതിനോടകം സീരീസുകളിൽ
അഭിനയിട്ടു കഴിഞ്ഞു. കബീർ സിങ് നായകൻ ഷാഹിദ് കപൂറും സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണെന്നാണ്
റിപ്പോർട്ടുകൾ.
എന്നാൽ സീരീസിൽ അഭിനയിക്കുന്നതിൽ ആശങ്കയുണ്ടെന്നാണ് ഷാഹിദ് പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ
ആരാധകരുമായി സംവദിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ബിഗ് സ്ക്രീനിൽ താരങ്ങളുടെ പ്രകടനത്തിന്
കിട്ടുന്ന സ്വീകാര്യത ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് ഷാഹിദിന്‍റെ പക്ഷം.

അടുത്തിടെ സൂപ്പർ ഹിറ്റായ വെബ് സീരീസ് ആയ ഫാമിലി മാൻ 2 ടീമിനൊപ്പം ആയിരിക്കും ഷാഹിദ്
ഓടിടിയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ് നിടിമോരു, കൃഷ്ണ.ഡി.കെ എന്നിവരുമായി ചർച്ചകൾ
നടക്കുന്നെന്നും ഷാഹിദുമായി അടുത്ത വൃത്തകൾ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ
താരം തയ്യാറായില്ല.

ഓടിടി പിടിക്കാൻ അജയ് ദേവഗണും; പ്രതിഫലം 125 കോടി

0
Spread the love

ഓടിടി പിടിക്കാൻ അജയ് ദേവഗണും; പ്രതിഫലം 125 കോടി

മുൻനിര താരങ്ങളുടെ ഓടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകളെല്ലാം സൂപ്പർ ഹിറ്റാണ്.
ഏറ്റവും ഒടുവിൽ സീരീസിലേക്ക് ചേക്കേറുന്നത് ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ ആണ്.
രുദ്ര – ദ എഡ്ജ് ഓഫ് ഡാർക്ക് നെസ്സ് എന്ന സീരീസിലാണ് അജയ് എത്തുന്നത്. ഇംഗ്ലീഷ് സീരീസ് ലൂഥറിന്‍റെ
റീമേക്ക് ആണിത്.

സീരീസിനായി അജയ് ദേവഗൺ വാങ്ങുന്ന പ്രതിഫലമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 125 കോടി രൂപയാണ്
താരം വാങ്ങുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനും പ്രമോഷനും കൂടിയാണ് ഈ പ്രതിഫലം. ആക്ഷൻഡ്രാമ ജോണറിലുള്ള
സീരീസാണ് രുദ്ര.

ആരാണ് സീരീസ് സംവിധാനം ചെയ്യുന്നത് വ്യക്തമായിട്ടില്ല. അണിയറ പ്രവർത്തകരെ ഉൾപ്പെടെ ഉടൻ
പ്രഖ്യാപിച്ചേക്കും . തെന്നിന്ത്യൻ താരം രാഷി ഖന്ന ആയിരിക്കും അജയിന്‍റെ നായികയായി എത്തുക എന്നാണ്
റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ സീരീസിന്‍റെ ഷൂട്ടിങ് തുടങ്ങും. ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ തുടങ്ങിയവർ
എല്ലാം അഭിനയിച്ച സീരീസുകൾ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് അജയ് ദേവ്ഗണ്ണിന്റെയും ഓടിടി രംഗപ്രവേശം

പത്തൊൻപതാം നൂറ്റാണ്ട് തീയറ്റർ റിലീസ് മാത്രമെന്ന് വിനയൻ

0
Spread the love

പത്തൊൻപതാം നൂറ്റാണ്ട് തീയറ്റർ റിലീസ് മാത്രമെന്ന് വിനയൻ

സംവിധായൻ വിനയന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ആ നൂറ്റാണ്ടിൽ
നടന്ന നവോത്ഥാന പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ കഥ പറയുന്നത്. സിനിമയുടെ വിശേഷങ്ങൾ
പങ്കുവയ്ക്കുന്നതിനൊപ്പം, ചിത്രം ഓടിടിയിൽ റിലീസ് ചെയ്യില്ലെന്നും തിയറ്ററുകളിൽ തന്നെ റിലീസ്
ചെയ്യുമെന്നും വിനയൻ ആവർത്തിച്ചു.

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന സാഹസികനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കരുടെ
കഥയാണ് ചിത്രം പറയുന്നത്. താഴേക്കിടയിലുള്ള ജനങ്ങൾക്ക് വേണ്ടി പോരാടി രക്തസാക്ഷിയായ
ആളാണ് പണിക്കർ. ശ്രീനാരായണഗുരുവിന് മുമ്പേ തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം പണിതയാളാണ്
വേലായുധ പണിക്കർ. സിജു വിത്സൻ ആണ് വേലായുധ പണിക്കരാകുന്നത്. വലിയ മേക്ക് ഓവർ ആണ് ചിത്രത്തിന്
വേണ്ടി സിജു ചെയ്തത്.

മികച്ച ആക്ഷൻ ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ട് എന്ന് സംവിധായകൻ തന്നെ പറയുന്നു. ദക്ഷിണേന്ത്യയിലെ
ഏറ്റവും മികച്ച സംഘട്ടന സംവിധായകർ ആണ് രംഗങ്ങൾ ഒരുക്കിയത്. എന്നാൽ ആക്ഷൻ സിനിമയ്ക്കപ്പുറം ആ
കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്ക്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം
കൂടിയായിരിക്കും സിനിമയെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

75 വർഷങ്ങൾക്കു മുൻപ് ഏതെങ്കിലും ഒരു രാഷ്‍ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന
ആ കാലത്ത് തങ്ങളുടെ മാനം കാക്കാൻ സ്വയം തെരുവിൽ ഇറങ്ങേണ്ടി വന്നവരുടെ സ്ത്രീ ശാക്തീകരണത്തിന്റെ കഥ
കൂടിയാണ് പറയുന്നതെന്നും വിനയൻ കൂട്ടിച്ചേർക്കുന്നു. ചെമ്പൻ വിനോദ്, അനൂപ് മേനോൻ, കയാദു ലോഹർ, പൂനം ബജ്‍വ,
സെന്തിൽ, ടിനി ടോം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം
നിർമിക്കുന്നത്. ചിത്രീകരണത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.

മുന്നോക്ക വിഭാഗ നിയമനം; സംവരണത്തിന് സപ്ലിമെൻററി ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനം.

0
Spread the love

തിരുവനന്തപുരം :മുന്നാക്ക വിഭാഗത്തിനായുള്ള സംവരണത്തിന് സപ്ലിമെൻററി ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനം. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർക്കായി നിയമനങ്ങളിൽ 10 ശതമാനം സംവരണത്തിൽ സപ്ലിമെൻററി ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ച് പിഎസ് സി യോഗം.മറ്റെല്ലാ സംവരണ വിഭാഗക്കാർക്കും ഉള്ളതുപോലെ തന്നെയായിരിക്കും ഇതും.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് നിയമനങ്ങൾ 10% സംവരണം നൽകുന്നതിനായുള്ള വിജ്ഞാപനം കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതും പ്രകാരം, അന്ന് നിലവിലുള്ളതും തുടർന്ന് പുറപ്പെടുവിച്ചതുമായ എല്ലാ വിജ്ഞാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാകും.ഈ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സപ്ലിമെൻററി ലിസ്റ്റ് കൂടി തയ്യാറാക്കണമെന്നുള്ള പിഎസ് സിയുടെ പുതിയ തീരുമാനംപിഎസ് സിയുടെ പുതിയ നടപടിയനുസരിച്ച് ആനുകൂല്യത്തിന് അർഹതയുള്ളവർ മുഖ്യ പട്ടികയിൽ ഇല്ലെങ്കിൽ അവരെ സപ്ലിമെൻററി ലിസ്റ്റിൽ നിന്ന് എടുക്കുന്നതായിരിക്കും. രണ്ടിലും യോഗ്യതയുള്ളവർ ഇല്ലെങ്കിൽ ഓപ്പൺ മെറിറ്റിലുള്ളവരെ പരിഗണിക്കും.മറ്റ് സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ അർഹതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ‘നോ കാൻഡിഡേറ്റ് അവെയ്ലബിൾ ‘(എൻസിഎ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ ക്ഷണിക്കാനാണ് തീരുമാനം. ഇങ്ങനെ രണ്ട് തവണ വിജ്ഞാപനം ഇറക്കിയിട്ടും അർഹരില്ലെങ്കിൽ ഒഴിവുകൾ മറ്റു വിഭാഗങ്ങൾക്ക് നൽകും.

മുന്നാക്ക സംഭരണത്തിനും ഇതേ രീതി വേണമെന്ന ആവശ്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതേസമയം,അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി സംബന്ധിച്ച് നിലവിലുള്ള പിഎസ് സി വ്യവസ്ഥയിൽ വ്യവസ്ഥകളിലും മാറ്റം.അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം കുറഞ്ഞ പ്രായപരിധി പൂർത്തിയാക്കി പൂർത്തിയാകുന്നവർക്കെല്ലാം ഇനി അവസരം നൽകാനാണ് പിഎസ് സി യുടെ പുതിയ തീരുമാനം.

ലൈഗറിന്‍റെ ഓടിടി റിലീസ് തള്ളി വിജയ് ദേവരക്കൊണ്ട; 200 കോടി തീരെക്കുറഞ്ഞെന്ന് താരം

0
Spread the love

ലൈഗറിന്‍റെ ഓടിടി റിലീസ് തള്ളി വിജയ് ദേവരക്കൊണ്ട; 200 കോടി തീരെക്കുറഞ്ഞെന്ന് താരം

വിജയ് ദേവരകൊണ്ട നായകനായ ലൈഗർ ഓടിടി റിലീസ് ചെയ്യുമോ എന്നാണ് സിനിമാ ലോകത്ത് ഇപ്പോൾ ചർച്ച.
200 കോടി രൂപയ്ക്ക് ചിത്രം ഓടിടി പ്ലാറ്റ്ഫോമിന് വിറ്റു എന്നായിരുന്നു ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇപ്പോൾ ഇതേക്കുറിച്ച് വിജയ് തന്നെ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്.

200 കോടി രൂപ തീരെക്കുറഞ്ഞ് പോയെന്നാണ് താരം പ്രതികരിച്ചത്. തന്‍റെ സിനിമ തീയറ്ററിൽ ഇതിനേക്കാൾ
കളക്ഷൻ ഉണ്ടാക്കുമെന്നും താരം ആത്മവിശ്വാസത്തോടെ പറയുന്നു. തെലുങ്കിലും ഹിന്ദിയിലും ആണ്
ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയിന്‍റെ ആദ്യ ബോളിവുഡ് ചിത്രം ആണ് ലൈഗർ. പുരി ജഗന്നാഥ് ആണ് സംവിധാനം.

ചിത്രത്തിൽ കിക്ക് ബോക്സറായാണ് വിജയ് എത്തുന്നത്. ആക്ഷൻ രംഗങ്ങളെ ആരാധകരെ പിടിച്ചിരുത്തുമെന്നാണ്
പ്രതീക്ഷ. അർജുൻ റെഡ്ഡിക്ക് ശേഷം നിരവധി ആരാധകരാണ് വിജയിന് ബോളിവുഡിൽ ഉള്ളത്. അതുകൊണ്ട്
തന്നെ തീയറ്ററിൽ സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ
സെപ്തംബറിൽ ചിത്രം പുറത്തിറങ്ങും.

അനന്യ പാണ്ഡേയാണ് നായിക. അനന്യയുടെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. പുരി ജഗന്നാഥിന്‍റെ
പുരി കണക്ടും കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പടെ അഞ്ച്
ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യും. കേരളത്തിലും തമിഴ്നാട്ടിലും വിജയ് ദേവരക്കൊണ്ടക്ക് ആരാധകർ ഏറെയാണ്.
നേരത്തെ ഫൈറ്റർ എന്നാണ് ചിത്രത്തിന് പേരിട്ടത്. എന്നാൽ സമാനമായ പേരിൽ ഹൃത്വിക് റോഷൻ സിനിമ പ്രഖ്യാപിച്ചതോടെ
ലൈഗർ എന്ന് പേര് മാറ്റുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts