Home Blog Page 1544

സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു .1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്.
11,730 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 141 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 9.57 ശതമാനമാണ് ഇന്നത്തെ ടിപിആർ. 117720 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. മലപ്പുറം 1603,കൊല്ലം 1525,എറണാകുളം 1491,തിരുവനന്തപുരം 1345,തൃശൂര്‍ 1298,പാലക്കാട് 1204,
കോഴിക്കോട് 817,ആലപ്പുഴ 740,കോട്ടയം 609,കണ്ണൂര്‍ 580,പത്തനംതിട്ട 441,കാസര്‍ഗോഡ് 430,ഇടുക്കി 268,വയനാട് 266
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മലബാർ ടൈംസ് ന്യൂസ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍ഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. മലബാർ ടൈംസ് ന്യൂസ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂര്‍ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സാമ്പത്തിക തളർച്ച നേരിടാൻ ലോകരാജ്യങ്ങളുടെ സഹകരണം ആവശ്യമാണ് ; അമീർ

0
Spread the love



ദോഹ :കോവിഡ് പ്രതിസന്ധി രാജ്യാന്തര തലത്തിൽ സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനും വികസന മുന്നേറ്റം സാധ്യമാക്കാനും ലോകരാജ്യങ്ങളുടെ സഹകരണം ആവശ്യമെന്ന് അമീർ ഷെയ്ഖ് തമീം ബിൽ ഹമദ് അൽതാവി.വാക്‌സിൻ ലഭ്യമാക്കുന്നതിൽ വികസിത -വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വേർതിരിവ് കുറിക്കുകയാണ് ഇതിൽ പ്രധാനം.

വിവിധ രാജ്യങ്ങൾക്കും,രാജ്യാന്തര സംഘടനകൾക്കും സഹായം നൽകുന്നതിൽ തുടർന്നും ഖത്തർ മുൻനിരയിൽ ഉണ്ടാകുമെന്നും ‘ഖത്തർ സാമ്പത്തിക ഫോറ’ത്തിൽ വ്യക്തമാക്കുന്നു.കോവിഡാനന്തര ലോകത്തിനായുള്ള സാമ്പത്തിക പദ്ധതികളുടെ ആസൂത്രണം ചർച്ച ചെയ്യുന്നതിനായി ചേർന്ന ത്രിദിന വെർച്വൽ സമ്മേളനത്തിലാണ് അമീർ ഷെയഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വെളിപ്പെടുത്തൽ. സമ്മേളനത്തിൽ മന്ത്രിമാർ,രാജ്യാന്തര നിക്ഷേപകർ,നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്നു.

കോവിഡ് പ്രതിസന്ധി നേരിടുന്നതിനായും, കോവിഡാനന്തര ലോകത്തിന്റെ വളർച്ചക്കായും സാമ്പത്തിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ അടുത്ത ഘട്ടത്തിന് രൂപം നൽകി വരികയാണെന്നും അമീർ പറഞ്ഞു. 7500 കോടി റിയാലിന്റെ ഉത്തേജക പദ്ധതികൾ പുരോഗമിക്കുകയാണ്.ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റമുണ്ടായി.ഓൺലൈൻ വിദ്യാഭ്യാസവും,ജോലിയും വലിയ രീതിയിൽ വികസിച്ചു. വൈവിദ്യവത്കരണ നടപടികൾ ഊർജിതമാക്കും. ദ്രവീകൃത പ്രകൃതി വാതക പദ്ധതികൾക്കൊപ്പം എണ്ണയിതര മേഖലയ്ക്കും ഊന്നൽ നൽകാനാണ് തീരുമാനം.

2026 ആകുമ്പോഴേക്കും പ്രകൃതി വാതക ഉത്പാദനം 40% കൂട്ടുകയാണ് ലക്ഷ്യം.എണ്ണയിതര മേഖലയുടെ വളർച്ചയ്ക്കും നടപടി സ്വീകരിക്കും. നിക്ഷേപ സൗഹൃദ രാജ്യമായ ഖത്തറിൽ രാജ്യാന്തര നിക്ഷേപകർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.ആരോഗ്യ മേഖലയുടെ വളർച്ചയ്ക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. എല്ലാ മേഖലയിലും നൂതന, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുമെന്നും പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കൂടുതൽ വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അമീർ വ്യക്തമാക്കി.

പാറശാല പൊന്നമ്മാൾ അന്തരിച്ചു.

0
Spread the love

പാറശാല പൊന്നമ്മാൾ അന്തരിച്ചു.

തിരുവനന്തപുരത്തുള്ള വലിയശാലയിലെ വസതിയിൽ വച്ചാണ് പൊന്നമ്മാൾ അന്തരിച്ചത്.വാർദ്ധക്യ സഹജമായ രോഗങ്ങൾ കാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രിസംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയുമാണ് പൊന്നമ്മാൾ.ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ നിർബന്ധിച്ചാണ് സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ ചേർന്നത്. 1942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. ആദ്യ ഗാനഭൂഷണം സ്ത്രീ. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്കൂളിൽ അദ്ധ്യാപികയായി ചേർന്നു. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമയിൽ അദ്ധ്യാപികയായി ചേർന്നു. ആദ്യത്തെ സംഗീത അദ്ധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആർ.എൽ.വി മ്യൂസിക്ക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും ജോലിയിൽ നിന്നും വിരമിച്ചു.

1965ൽ ഗായകരത്നം അവാർഡ് തിരുവിതാംകൂർ കാർത്തിക തിരുനാളിൽ നിന്നും ലഭിച്ചു.2017 ൽ പത്മശ്രീയും
ഗായകരത്നം അവാർഡ് (1965)
കേരള സംഗീത അക്കാദമി അവാർഡ്,
കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്,
കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം (2009)
കേന്ദ സംഗീത നാടക അക്കാദമി അവാർഡ്,
ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം,
മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം,
ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.

കോവിഡ് അവലോകന യോഗം കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും

0
Spread the love

കോവിഡ് അവലോകന യോഗം കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ന് വീണ്ടും അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഇതിനുശേഷം കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. മതസാമുദായിക സംഘടനകളടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.

രോഗവ്യാപന തോത് സംബന്ധിച്ച്‌ വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് അവലോകനയോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളത്. ബുധനാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്ന അവലോകന യോഗമാണ് ഇന്ന് നടത്തുന്നത്.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തിലും താഴെ ആയിരുന്നു.നേരത്തെ തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകുന്ന മുറക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് 30നു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകള്‍ അനുവദിച്ച സ്ഥലങ്ങളില്‍ ടി.പി.ആര്‍ നിരക്ക് കൂടിയിട്ടില്ല.

പൂവച്ചൽ ഖാദറിന് വിട

0
Spread the love

ശരറാന്തൽതിരി താണു പൂവച്ചൽ ഖാദറിന് വിട

_തിരുവനന്തപുരം : കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത ഗാന രചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു.കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിന്ന പൂവച്ചൽ ഖാദർ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിചിരുന്നു.72കാരനായ അദ്ദേഹം പൂമാനമെ..,അനുരാഗിനി…,കൂട്ടിൽനിന്നും…,പൊൻ വീണേ…, തുടങ്ങി100ഓളം സിനിമകൾക്ക് മനോഹര ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

ദളപതി 65 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തിറക്കി.

0
Spread the love

ദളപതി 65 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തിറക്കി.

നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര്. ഒരു ടെലിസ്കോപ്പിക് കാഴ്ചയുള്ള ഒരു ഷോട്ട്ഗൺ ഉപയോഗിച്ചുകൊണ്ട് വിജയന്റെ കഥാപാത്രം പോസ്റ്ററിൽ കാണിക്കുന്നു. പക്ഷേ, വിജയ് ഒരു ദൗത്യത്തിൽ ഒരു പോലീസുകാരനാണോ അതോ വാടകയ്ക്ക് ഒരു ഹിറ്റ്മാനാണോ എന്ന് പോസ്റ്റർ വ്യക്തമാക്കുന്നില്ല.

സൂപ്പർസ്റ്റാർ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങൾ ആരാധകർ ആകാംക്ഷയോടെയാണ്
ഉറ്റുനോക്കുന്നത്. വൈകീട്ട് ആറ് മണിക്കാണ് പോസ്റ്റർ റിലീസ് ചെയ്തത്.
കോലമാവ് കോകില എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ
സംവിധാനം ചെയ്ത ഡോക്ടറും പുറത്തിറങ്ങാനുണ്ട്. പൂജ ഹെഗ്ഡേ ആണ് നായിക.

മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കോമഡിക്ക് പ്രാധാന്യം നൽകുന്നതാണ് ചിത്രം എന്നാണ് സൂചന. അനിരുദ്ധ് ആണ് സംഗീതം. മാസ്റ്റർ എന്ന
സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 872, എറണാകുളം 904, തൃശൂര്‍ 811, കൊല്ലം 806, പാലക്കാട് 348, മലപ്പുറം 678, കോഴിക്കോട് 551, ആലപ്പുഴ 443, കണ്ണൂര്‍ 392, കാസര്‍ഗോഡ് 313, പത്തനംതിട്ട 289, കോട്ടയം 267, വയനാട് 101, ഇടുക്കി 60 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍ഗോഡ് 395 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,30,728 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

കോവിഡ്-19 മഹാമാരിമൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ്

0
Spread the love

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികള്‍ക്കുമാണ് സഹായം അനുവദിക്കുന്നത്.

വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. ഈ ധനസഹായങ്ങള്‍ക്ക് ആവശ്യമായി വരുന്ന അധികതുക ധനവകുപ്പാണ് അനുവദിക്കേണ്ടത്.

സംസ്ഥാനത്ത് കോവിഡ് മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെടുകയും കുട്ടികള്‍ അനാഥരാകുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരത്തില്‍ 74 കുട്ടികളാണുള്ളത്. ഇത്തരം കുട്ടികളെ ബാലനീതി നിയമത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിഗണന നല്‍കേണ്ടതും ഈ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി അടിയന്തര സഹായം നല്‍കേണ്ടതും ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തത്.

അമ്മ മകനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന സംഭവം; ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം

0
Spread the love

അമ്മ മകനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന സംഭവം; ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം കയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പോക്സോ കേസിൽ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തിൽ പതിമൂന്നുകാരൻ നൽകിയ മൊഴി അവിശ്വസനീയമെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. തിരൂരങ്ങാടി ടുഡേ.

കേസിൽ പ്രതിചേർക്കാൻ അമ്മയ്ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തി വിരോധം തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം.

എന്നാൽ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിന്റെ വാദം.

സംഭവം വിവാദമായതിനെ തുടർന്നാണ് ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് കേസിൽ അന്വേഷണം നടത്തിയത്.

ഭർതൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയിൽ

0
Spread the love

ഭർതൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ്  വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു. 

“ദേഷ്യം വന്നാൽ അടിക്കും, മിനിഞ്ഞാന്ന് എന്‍റെ മുഖത്ത് ചവിട്ടി”
ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts