കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ. വി. ശിവദാസനും, ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു.
Left Rajya Sabha MPs were sworn in
രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇംഗ്ലീഷില്‍ സത്യ വാചകം ഏറ്റുചൊല്ലി. സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ. വി. ശിവദാസന്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്ത, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെറ്റ് മലാനി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ നേതാവ് തവര്‍ ചന്ദ് ഗെഹലോട്ട്, കേന്ദ്ര പാര്‍ലമെന്റെറി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്. തീരുമാനം കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ സുധാകരനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
K Sudhakaran KPCC President.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്‍.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിയമിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വിവരം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിച്ചാലും അംഗീകരിക്കുമെന്നായിരുന്നു കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനോട് പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരവുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
എട്ടാം തീയതി ( ചൊവ്വാഴ്ച) വൈകുന്നേരം മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാനാകും.
PWD 4U a mobile app that can report road complaints online.
ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐ എ എസ് , ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടർനടപടികൾ സമയങ്ങളിൽ അറിയുന്നതിനും ആപ്പ് വഴി സാധിക്കും.
പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക.പൊതുമരാമത്ത് വകുപ്പിലെ റോഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റർ റോഡുകളുടെ വിവരം ഈ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്‌ലോഡ് ചെയ്താൽ ഉടൻ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിൻ്റെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ
കൂടുതൽ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്. ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല.
Trolling banned in the state from midnight today.
കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്‌സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണ്.
സമന്തയുടെ വെബ് സീരിസിനെതിരെ പ്രതിഷേധം കനക്കുന്നു: ഫാമിലിമാൻ 2 നിരോധിക്കണമെന്ന് സംവിധായകൻ ഭാരതി രാജയും തമിഴ്നാട് സർക്കാരും.
സമന്ത അക്കിനേനിയുടെ കരിയർ ബെസ്റ്റ് എന്ന് ആരാധകർ വാഴ്ത്തുന്നതിനിടെ ഫാമിലി മാൻ 2 വെബ് സീരീസിനെതിരെ വ്യാപക പ്രതിഷേധം. തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നതാണ് സീരീസ് എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. ഏറ്റവും ഒടുവിൽ പ്രമുഖ സംവിധായകൻ ഭാരതി രാജ സീരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. ട്വിറ്റരിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
“തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ചിത്രം നിർമിച്ചിരിക്കുന്നത് ” ഭാരതി രാജ വിമർശിക്കുന്നു. നല്ല ഉദ്ദേശത്തോടെയും പോരാട്ടവീര്യത്തോടെയും ത്യാഗ നിർഭരമായിരുന്നു അവരുടെ കലാപം. അതിനെ അപമാനിക്കുന്നതാണ് സീരീസ്. അത് അപലപനീയമാണ്. സീരീസിന്റെ സ്ട്രീമിങ് ഉടൻ നിർത്തണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് അഭ്യർത്ഥിക്കുന്നു എന്നും ഭാരതി രാജ ട്വീറ്റ് ചെയ്തു. സീരീസ് നിർത്താത്തതിൽ തമിഴ് ജനത അസ്വസ്ഥരാണ്. ആമസോൺ പ്രൈം ബഹിഷ്ക്കരിക്കാൻ വരെ തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരും കേന്ദ്രത്തിന് കത്തയച്ചു.
സീരീസിന്റെ ട്രയിലർ പുറത്ത് വന്നത് മുതൽ വലിയ ചർച്ചയായിരുന്നു. നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമനു നേരത്തേ സീരീസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത സീരീസ് ഈ മാസം നാലിനാണ് റിലീസ് ചെയ്ചത്. മനോജ് ബാജ്പേയിയും പ്രിയാമണിയും സീരിസിൽ പ്രധാന വേഷം ചെയ്യുന്നു.
എൽടിടിഇ പ്രവർത്തകയായ രാജി എന്ന കഥാപാത്രമായാണ് സാമന്ത അഭിനിയിക്കുന്നത്. ട്രെയിലർ പുറത്തു വന്നപ്പോൾ shameonyousamantha എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ് ആയിരുന്നു. എന്നാൽ വലിയൊരു വിഭാഗം പ്രേക്ഷകർ സാമന്തയുടെ അഭിനയത്തെ അഭിനന്ദിക്കുകയാണ്. ഡ്യൂപ്പ് പോലും ഇല്ലാതെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന വീഡിയോ സാമന്ത പുറത്തു വിട്ടതും ചർച്ചയായിരുന്നു.
സ്റ്റണ്ട് മാസ്റ്റർ യാനിക് ബെന്നിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സാമന്ത വീഡിയോ പുറത്തുവിട്ടത്. ”സംഘട്ടന രംഗങ്ങൾക്കായി പരിശീലിപ്പിച്ച യാനിക്കിന് നന്ദി. ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുന്പോഴും മികച്ച രീതിയിൽ മുന്നേറാൻ പ്രേരിപ്പിച്ചതിന് നന്ദി. ഉയരം എനിക്ക് ഭയമാണ്. പക്ഷേ നിങ്ങളുടെ ബലത്തിലാണ് ഉയരമുള്ള കെട്ടിടത്തിൽ നിന്നും ചാടിയത്” സാമന്ത കുരിച്ചു. സീരീസിനെതിരെ തമിഴ് സിനിമാരംഗ്തതുനിന്നും കൂടുതൽ ആളുകൾ രംഗത്തെത്തുമെന്നാണ് സൂചന. പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സാമന്തയും തയ്യാറായിട്ടില്ല. വിജയ് ചിത്രങ്ങളിലേതുൾപ്പെടെ മികച്ച പ്രകടവനുമായി തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയുമാണ് താരം.
അബുദാബി:യുഎഇയിൽ ജോലിയും, വീസയും മികച്ച വേതനവും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുവെന്നും, ഇത് തെറ്റായ സന്ദേശമാണെന്നും,ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി അധികൃതർ.
No ‘free visa’ in UAE: Authorities warn against falling victim to fraud
വിവിധ തസ്തികകളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ അറബിക്കിലും,ഇംഗ്ലീഷിലുമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പതിനായിരം ദിർഹം മാസ വേതനവും,അനുബന്ധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് പരസ്യം. ഫ്രീ വീസ,വിസിറ്റിംഗ്, ടൂറിസ്റ്റ് വീസകൾക്ക് പുറമേ സംരംഭകർക്ക് യുഎഇയിൽ നൽകുന്ന വീസ ഉൾപ്പെടെ വ്യാജൻന്മാർ ഓഫർ ചെയുന്നുണ്ട്. ആദ്യം ടൂറിസ്റ്റ് വീസ നൽകി പിന്നീട് തൊഴിൽ വീ സയിലേക്ക് മാറാമെന്ന് പറഞ്ഞും പറ്റിക്കുന്നവരുന്നുണ്ട്.
എന്നാൽ യുഎഇയിലോ വിദേശത്തോ തൊഴിൽ ഓഫറുകൾ ലഭിച്ചാൽ സ്ഥാപനങ്ങൾ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തണമെന്ന് മാനവ വിഭവശേഷി,സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പുനൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത് പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും, നിയമം ലംഘിച്ച് തൊഴിലെടുക്കുന്നവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന് മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും,തൊഴിൽ കരാർ പകർപ്പുകളും ഔദ്യോഗികമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.
തൊഴിൽ ദായകരായ കമ്പനിയുടെ ടെലിഫോൺ നമ്പറുകൾനൽകി മന്ത്രാലയത്തിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താം.ഫ്രീ വീസ എന്നത് യുഎഇയിൽ നിലവിലില്ല. യുഎഇയിൽ തൊഴിൽ നിയമപ്രകാരം തൊഴിലുടമകൾ ആണ് വിസാ ചെലവുകൾ വഹിക്കേണ്ടത്. അതിനാൽ തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.
ന്യൂഡൽഹി :സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ വാക്സീൻ നയം പിൻവലിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ കോവിഡ് വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Policy change: Center ready to provide free vaccine
45 വയസ്സിനു താഴെ ഉള്ളവർക്കുള്ള വാക്സീൻ വിലകൊടുത്തു വാങ്ങുന്നതും,വിതരണവും സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണം എന്ന നയമാണ് ഇതോടെ പിൻവലിച്ചത്. കേന്ദ്ര സർക്കാരിൻറെ വാക്സീൻ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും,നയം മാറ്റണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളും, പ്രതിപക്ഷ പാർട്ടികളും നയത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ,ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പുതിയ നയം പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഘട്ടങ്ങളിൽ ഉള്ളതുപോലെ കേന്ദ്രീകൃത വിതരണ രീതി തുടരും. നിർമാതാക്കളിൽ നിന്ന് 75% വാക്‌സീൻ ( 25% സംസ്ഥാന ക്വട്ട ഉൾപ്പടെ ) കേന്ദ്രo വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും.
എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങി നൽകാമെന്ന നയത്തിൽ മാറ്റമില്ല.ഒരു ഡോസിന് 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവു.രാജ്യത്ത് 3 വാക്സിനുകളുടയും, കുട്ടികൾക്കായുള്ള 2 വാക്‌സീനുകളുടെയും ട്രയൽ നടക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. സാമ്പത്തിക വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചു വരാൻ വാക്സീൻ ലഭ്യത അനിവാര്യമാണെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിരുന്നു.പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുടെ മാർഗരേഖ രണ്ടാഴ്ചക്കുള്ളിൽ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം :സംസ്ഥാനത്ത് ഈ മാസം 16 വരെ ലോക്ഡൗൺ നീട്ടി.
Lockdown extended to 16 in the state; current restrictions will continue.
നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റമില്ലാതെ ആയിരിക്കും ലോക്ഡൗൺ. എന്നാൽ വെള്ളിയാഴ്ച (11ന് )കൂടുതൽ കടകൾ തുറക്കാം. ശനി, ഞായർ (12,13) ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളോടുകൂടിയ ലോക്ഡൗൺ നടപ്പാക്കുമെന്നും മുഖ്യമന്ത്രി.എല്ലാ പരീക്ഷകളും 16 നു ശേഷമേ ആരംഭിക്കാവൂ.സർക്കാർ,അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ,കമ്മീഷനുകൾ തുടങ്ങിയ 17 മുതൽ 50% ജീവനക്കാരുമായി പ്രവർത്തനം പുനരാരംഭിക്കാം.
കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ഇന്നലെ കൂടിയ കോവിഡ് അവലോകന യോഗത്തിൽ ലോക്ഡൗൺ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
ലോക്ഡൗൺ ഇളവുകൾ
• ആവശ്യ വസ്തു സ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തു(പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവക്ക് തുറന്നു പ്രവർത്തിക്കാം. • ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഇപ്പോൾ ഉള്ളതുപോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. • വാഹന ഷോറൂമുകൾ മെയിന്റെനനസ് വർക്കുകൾക്ക് മാത്രമായി ജൂൺ 11 ന് തുറക്കാം.മറ്റ് പ്രവർത്തനങ്ങളും, വിൽപ്പനയും അനുവദിക്കില്ല. • സ്റ്റേഷനറി, ജൂലറി,പാദരക്ഷകളുടെ ഷോറൂം,തുണി കടകൾ,ഒപ്റ്റിക്കൽസ് തുടങ്ങിയവയ്ക്കും ജൂൺ 11ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തനാനുമതി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന ഒരു ആപ്പാണ് ക്ലബ്ബ് ഹൗസ്.
Prithviraj Sukumaran shared the details of the person who created his fake account in the club house on social media.
നിരവധി താരങ്ങളും ക്ലബ് ഹൗസിൽ സജീവമാണ്. എന്നാൽ അതുപോലെ തന്നെ മറ്റുചില താരങ്ങളുടെ പേരിൽ ഫേക്ക് അക്കൗണ്ടുകളും ഇപ്പൊൾ വരുന്നുണ്ട് നിരവധി താരങ്ങൾ തങ്ങൾ ക്ലബ് ഹൗസിൽ ഇല്ല എന്നും തങ്ങളുടെ പേരിൽ കാണുന്ന അക്കൗണ്ടുകൾ തങ്ങളുടെതല്ല എന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഇപ്പൊൾ തൻറെ പേരിലുള്ള ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആളുടെ ഇൻസ്റ്റഗ്രാം ഐഡി ഉൾപ്പെടെയാണ് പൃഥ്വിരാജ് സുകുമാരൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് ഒരു കാര്യം. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുന്നത്, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്.ദയവായി ഇത് അവസാനിപ്പിക്കുക. ഞാൻ ക്ലബ് ഹൗസിൽ ഇല്ല.പൃഥ്വിരാജ് കുറിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Free vaccine for all, Modi changes policy; Free ration for 80 crore people
ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി.
വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സീൻ നിർമാതാക്കളിൽനിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. ഇതായിരിക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് ഈടാക്കാവൂ. വാക്സീന്റെ വില നിശ്ചിത തുകയെന്നു സ്ഥിരപ്പെടുത്തുകയും വേണം.
പാവങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ നവംബർ വരെ നീട്ടിയെന്നും മോദി പറഞ്ഞു. സൗജന്യ റേഷൻ പദ്ധതി ഉൾപ്പെടെയാണിത്. ദീപാവലി വരെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുൻപ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ഇതിനെ നമ്മൾ ഒരുമിച്ചാണു നേരിട്ടത്. കോവിഡിനെ നേരിടാൻ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയാറാക്കി. ഇത്രയേറെ ഓക്സിജൻ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി. ഓക്സിജൻ ട്രെയിൻ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.
കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക് ഉറപ്പായും ധരിക്കുക. വാക്സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധർ എത്രയും പെട്ടെന്ന് വാക്സീൻ തയാറാക്കുമെന്നതിൽ വിശ്വാസമുണ്ട്. അതിനാലാണ് അവർക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നൽകിയത്.
വരുംനാളുകളിൽ വാക്സീൻ വിതരണം കൂടുതൽ ശക്തമാക്കും. രാജ്യത്ത് നിലവിൽ ഏഴു കമ്പനികൾ പലതരം വാക്സീൻ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സീനുകളുടെ ട്രയൽ അവസാന ഘട്ടത്തിലാണ്. കുട്ടികൾക്ക് കോവിഡ് ബാധിക്കുന്നത് കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. വരുംനാളുകളിൽ വിദഗ്ധരുടെ നിർദേശ പ്രകാരം കുട്ടികള്‍ക്ക് വാക്സീൻ നൽകുന്നതും പരിഗണിക്കും.
അവർക്കായുള്ള രണ്ട് വാക്സീനുകളുടെ ട്രയൽ അന്തിമ ഘട്ടത്തിലാണ്. മൂക്കിലൂടെ നൽകുന്ന സ്പ്രേ വാക്സീൻ പരീക്ഷണ ഘട്ടത്തിലാണ്. വിജയിച്ചാൽ ഇന്ത്യയുടെ വാക്സിനേഷന്‍ നീക്കത്തിൽ നിർണായകമാകും. മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സീനുകൾ ഇറക്കുമതി ചെയ്യുന്നതും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കോവിഡിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മരുന്നുകളുടെ നിർമാണം രാജ്യത്തു തുടരുകയാെന്നും മോദി പറഞ്ഞു