Home Blog Page 1561

ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല: ഭാര്യയെയും രണ്ട് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി

0
Spread the love

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛതര്‍പൂരില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി.ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം. ഞായറാഴ്ചയായിരുന്നു സംഭവം.എട്ടുവയസുകാരിയായ മകള്‍ മുങ്ങി മരിച്ചു.

The boy did not give birth: the young man threw his wife and two daughters into the well

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ നിന്നും പിടിച്ച് കയറി. എന്നാല്‍, പ്രദേശവാസികള്‍ സഹായത്തിനായി എത്തിയപ്പോഴേക്കും മൂത്ത കുട്ടി മുങ്ങിമരിച്ചിരുന്നു. സംഭവത്തില്‍ യുവതി പരാതി നല്‍കി.

ഭാര്യവീട്ടില്‍ നിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന ഇയാള്‍ വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്തു നിന്നും പോകുകയും ചെയ്തു.

ഭാര്യയേയും മക്കളേയും കൊല്ലുമെന്ന് ഏറെക്കാലമായി ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പ്രതികരിച്ചു.പ്രതിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1386, പാലക്കാട് 599, എറണാകുളം 925, തൃശൂര്‍ 919, മലപ്പുറം 883, കൊല്ലം 853, ആലപ്പുഴ 794, കോഴിക്കോട് 645, കോട്ടയം 438, കണ്ണൂര്‍ 401, ഇടുക്കി 218, കാസര്‍ഗോഡ് ,210 പത്തനംതിട്ട 186, വയനാട് 113 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 6 വീതം, കൊല്ലം, കാസര്‍ഗോഡ് 4 വീതം, വയനാട് 3, തൃശൂര്‍, പാലക്കാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2275, കൊല്ലം 1603, പത്തനംതിട്ട 706, ആലപ്പുഴ 1535, കോട്ടയം 1009, ഇടുക്കി 904, എറണാകുളം 2546, തൃശൂര്‍ 1325, പാലക്കാട് 1550, മലപ്പുറം 5237, കോഴിക്കോട് 1508, വയനാട് 306, കണ്ണൂര്‍ 866, കാസര്‍ഗോഡ് 551 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,83,992 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,93,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,061 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ നീട്ടി.

0
Spread the love

ലോക്ക്ഡൗൺ 16 വരെ നീട്ടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി.

നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രണ്ടാം തരംഗത്തിൽ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.

കേരളത്തില്‍ സെഞ്ച്വറി കടന്ന് ഇന്ധന വില; പ്രീമിയം പെട്രോളിന് വില നൂറ് പിന്നിട്ടു.

0
Spread the love

തിരുവനന്തപുരം | സംസ്ഥാനത്ത് ആദ്യമായി ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ് സെഞ്ച്വറി പിന്നിട്ടത്. തിരുവനന്തപുരം പാറശ്ശാലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി.

സാധാരണ പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി വില. കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 95.41, 90.85 എന്നിങ്ങനെയാണ്.

ഈ വര്‍ഷം മാത്രം 44 തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 13 രൂപയോളവും പെട്രോളിന് പത്ത് രൂപയോളവുമാണ് ആറ് മാസം കൊണ്ട് മാത്രം വര്‍ധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതല്‍ 18 തവണ വില കൂട്ടി. അതേസമയം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി 23 ദിവസം വിലക്കയറ്റം ഉണ്ടായിരുന്നില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മു കാശമീര്‍ തുടങ്ങിയ ജില്ലകളിലെ 135 ജില്ലകളില്‍ പെട്രോള്‍ വില നൂറ് കടന്ന് മുന്നേറുകയാണ്.

2010ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരവും 2014ല്‍ ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണക്കമ്പനികള്‍ക്ക് വിട്ട് നല്‍കിയതോടെയാണ് രാജ്യത്ത് എണ്ണക്കൊള്ളക്ക് കമ്പനികള്‍ക്ക് വഴിയൊരുങ്ങിയത്.

എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങി.

0
Spread the love

എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് തുടക്കം. എഴുപത് കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ചോയിസ് കൂടുതലുള്ളതിനാല്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂല്യനിര്‍ണയം. സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി നടത്തിയ പ്രത്യേക സര്‍വീസിലുമായാണ് അധ്യാപകരെത്തിയത്. 12,290 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഉത്തരമെഴുതാന്‍ ചോയിസ് നല്‍കിയിരുന്നതിനാല്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അര്‍ഹരാണെങ്കില്‍ മുഴുവന്‍ മാര്‍ക്കും നല്‍കണം. 25 വരെയാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം.

ജൂണ്‍ ഒന്നിന് തുടങ്ങിയ പ്ലസ്ടു മൂല്യനിര്‍ണയം തുടരുകയാണ്. 80 ശതമാനത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെട്ടവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. അതിനിടെ പ്ലസ് ടുവിന്റെ ഡിജിറ്റല്‍ ക്ലാസുകളും ഇന്ന് തുടങ്ങി. രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് അഞ്ചു മുതല്‍ ആറു വരെയും എന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാഴ്ച ട്രയല്‍ ക്ലാസുകളാണു ഉണ്ടാകുക

ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന് സൗദിയിൽ അംഗീകാരം.

0
Spread the love

ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല.

കൊവിഷീൽഡ് നിർമിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സൗദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരിൽ തന്നെയാണ് വാക്‌സിൻ പരിഗണിച്ചിരുന്നത്.
ഇന്ത്യയിൽ നിന്ന് വരുന്നവരുടെ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നതിനാൽ ഇത് സൗദിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

സൗദി അറേബ്യ ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സൗദി അംഗീകരിച്ച കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കിയതായിരുന്നു മാറ്റം.
രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ക്വാറന്റൈൻ ഇളവ് അനുവദിച്ചിരുന്നത്.

ഫൈസർ, മൊഡേണ, ജോൺസണൺ ആൻഡ് ജോൺസൻ എന്നിവയാണ് സൗദി അംഗീകരിച്ച മറ്റു വാക്‌സിനുകൾ.

ഇന്ത്യയിൽ വ്യാപകമായി വാക്‌സിനേറ്റ് ചെയ്യുന്ന കൊവിഷീൽഡിന് ഇതുവരെ സൗദിയിൽ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.

പ്രതിഷേധം കത്തിപ്പടർന്നു ;മലയാളത്തിന് സ്വാഗതമറിയിച്ച് ഡൽഹി ആശുപത്രി.

0
Spread the love

ന്യൂഡൽഹി :ഡൽഹിയിലെ ജിബി പന്ത് നഴ്സുമാർ ആശുപത്രിയിൽ സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടി വൻ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച സർക്കാർആശുപത്രി അധികൃതർ.

Protest erupts; Delhi hospital welcomes Malayalam

ഡൽഹിയിലെ തന്നെ വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ ജിബിയിൽ നാനൂറിലേറെ പേരും( 66 %) മലയാളി നഴ്സുമാരാണ്.നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് സംസ്ഥാനക്കാരായ സഹപ്രവർത്തകർക്കും,രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന്,ജോലി സ്ഥലത്ത് മലയാളം പാടില്ല എന്ന ഉത്തരവ് ശനിയാഴ്ച നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കുകയായിരുന്നു. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ആശയവിനിമയം നടതാം.അല്ലാത്തപക്ഷം,കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ നടപടിക്കു പിന്നാലെ പ്രതിഷേധം ഉയരുകയും ഉത്തരവ് പിൻവലിക്കുകയുമായിരുന്നു.

ഭാഷയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ കത്തിപടരുകയായിരുന്നു.നടപടിക്കെതിരെ,ഇന്ത്യയിലെ മറ്റ് ഭാഷകളെപ്പോലെ ഭാരതീയമാണ് മലയാളമെന്നും,ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും ട്വിറ്റ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തിയതിനു പിന്നാലെ പ്രിയങ്കാഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും മലയാളത്തിൽ ട്വിറ്റ് ചെയ്ത പ്രതിഷേധിച്ചു.

സംഭവം വിവാദമായതോടെ സർക്കാരോ, ആശുപത്രി അധികൃതരോ അറിയാതെയായിരുന്നു ഉത്തരവ് എന്നതായിരുന്നു അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനിൽ അഗർവാൾ പറഞ്ഞു. സംഭവത്തിൽ ഡൽഹി ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

‘ കോവിഷീൽഡി ‘ന് സൗദിയിൽ അംഗീകാരം ; പ്രവാസികൾക്ക് ആശ്വാസം.

0
Spread the love

റിയാദ്: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകിയ സൗദി.

‘Covishield’ approved in Saudi; Relief for expatriates.

കോവിഷീൽഡ് വാക്‌സിൻ സൗദിയിൽ അംഗീകാരമുള്ള ആസ്ട്രോ സെറിക് വാക്‌സീനോട് തുല്യമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഇത് റിയാദിലെ ഇന്ത്യൻ എംബസിയും സ്തീകരിച്ചു. അതേ സമയം, ഇതു സംബന്ധിച്ച് ചർച്ച നടക്കുന്നതായും ഫലത്തിൽ സൗദി വാക്‌സീൻ അംഗീകരിച്ചതായും കഴിഞ്ഞദിവസം ഇന്ത്യൻ അംബാസഡർ അറിയിച്ചതിന് പിന്നാലെയാണ് സൗദിയുടെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ,ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റൊരു വാക്സീനായ കോവാക്സീന് ഇതുവരെ സൗദിയിൽ അംഗീകാരം ലഭിച്ചിട്ടില്ല.

ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തു വരുന്ന കോവിഡ് വാക്സിനേഷനാണ് കോവീഷീൽഡ്.എന്നാൽ ഇത് സൗദിയിൽ അംഗീകാരം നേടിയ നാല് വാക്‌സീൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. ഇത് പ്രവാസികളുടെ വലിയ ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസികളുടെ ഈ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്.സൗദിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വാക്സിനേഷന് വേണ്ടി തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് സമർപ്പിക്കണം
എന്നും,ഇത് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ എഴുതണമെന്നുമാണ് അധികൃതരുടെ നിർദ്ദേശം.കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സൗദിയിൽ നിർബന്ധമാക്കിയതോടെ കേരളത്തിൽ പ്രവാസികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.എന്നാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്കുള്ള യാത്ര പുനരാരംഭിക്കാത്തത് പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ദ്വീപുകാരല്ലാത്തവരുടെ കൂട്ട മടക്കം; ലക്ഷദ്വീപിൽ ഇന്ന് ഉപവാസസമരം.

0
Spread the love

ദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ നിശ്ചയിച്ചതോടെ മലയാളികൾ ഉൾപ്പെടെ പതിനായിരത്തോളം പേർക്കാണ് കൂട്ടത്തോടെ മടങ്ങേണ്ടതായി വരുന്നത്.

Group return of non-islanders; Fasting in Lakshadweep today.

കേരളത്തിന് പുറമേ തമിഴ്നാട്,ബംഗാൾ, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽപ്പെടും. എന്നാൽ നടപടിക്കെതിരെ
മറ്റു നാട്ടുകാരെ പുറത്താക്കുന്നതിന് പിന്നിൽ ഗുഡലക്ഷ്യം ഉള്ളതായും, ദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്നും സേവ് ലക്ഷദ്വീപ് ഫോറത്തിൽ വിമർശിച്ചു. കഴിഞ്ഞ മാസം 29 മുതലാണ് ലക്ഷദ്വീപിൽ യാത്രാനിയന്ത്രണം കർശനമാക്കിയത്. ഇതും പ്രകാരം എഡിഎംവഴി മാത്രമായിരിക്കും പ്രവേശനാനുമതി. നേരത്തെ അനുമതി ലഭിച്ച് ദ്വീപിൽ എത്തിയവർക്ക് മടങ്ങാനുള്ള കാലാവധി അവസാനിക്കുന്നത് ഇന്നലെയായിരുന്നു. തൊഴിലാളികൾക്ക് 5 മാസമാണ് പെർമിറ്റ് കാലാവധി.

ലക്ഷദ്വീപിലെ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായാണ് നിലവിൽ ദ്വീപിലേക്ക് സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ച ശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ലക്ഷദ്വീപ്.ഇതിൻറെ ഭാഗമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ഇന്ന് 12 മണി മണിക്കൂർ നിരാഹാരമിരിക്കും. വീടുകളിൽ കറുത്ത കൊടിയും,പോസ്റ്ററുകളും സ്ഥാപിക്കും. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിടും. നടപടികൾക്കെതിരെയുഉള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീടുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം.

പുത്തൂർ സുവോളജിക്കൽ പാർക്ക് രണ്ടാംഘട്ട നിർമാണം ഉടൻ പൂർത്തിയാക്കും – മന്ത്രി കെ. രാജൻ

0
Spread the love

പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ.


പുത്തൂരിന്റെ സാമൂഹിക ജീവിതത്തിന് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ സാധിക്കും. 2022 ൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പുത്തൂരിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 10 ന് വനം മന്ത്രിയുമായി പുത്തൂരിൽ ഔദ്യോഗിക സന്ദർശനം നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാഴച്ചാൽ ഫോറസ്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ നൽകിയ 30,000 രൂപയും മന്ത്രി ഏറ്റുവാങ്ങി.

മൃഗശാല ഡയറക്ടർ കെ.എസ് ദീപ, സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗീസ്
ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts