Home Blog Page 1567

ജൂലൈ 1 മുതൽ ക്വാറന്റീൻ ഒഴിവാക്കാനൊരുങ്ങി അബുദാബി.

0
Spread the love

അബുദാബി :കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ നിബന്ധന ജൂലൈ ഒന്നു മുതൽ ഒഴിവാക്കാനൊരുങ്ങി അബുദാബി.

Abu Dhabi to quarantine from July 1

ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് അറിയിച്ചു. നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന 29 രാജ്യക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല. റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യക്കാർക്ക് 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇവർ രാജ്യത്തെത്തി നാല്,എട്ട് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം.

രാജ്യാന്തര യാത്രക്കാർക്ക് ജൂലൈ 1 മുതൽ യാത്ര നടപടികളിൽ ഇളവ് പ്രഖ്യാപിക്കുമെന്ന് മെയ് 16ന് അബുദാബി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാർക്ക് യുഎഇ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ പിന്നീടാവും പ്രഖ്യാപനം.

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസൽ വാക്‌സീൻ;യുഎഇ.

0
Spread the love

അബുദാബി :യുഎഇയിൽ ഫൈസൽ- ബയോ എൻടെക് വാക്‌സിൻ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനൊരുങ്ങി യുഎഇ ആരോഗ്യ- രോഗ പ്രതിരോധ മന്ത്രാലയം.

Faisal vaccine for children 12 to 15 years of age; UAE.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള സിനോഫാല ബുസ്റ്റർ കുത്തിവെപ്പും ലഭ്യമാക്കും.12-15 പ്രായക്കാർക്കായുള്ള വാക്സിനേഷൻ ക്യാoപെയിനിൽ പങ്കെടുക്കുന്നതിള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. മന്ത്രാലയത്തിന്റെ കോവിഡ് 19 ആപ്ലിക്കേഷനിലൂടെ (https://www.mosap.gov.aelent awareness centeral pages/covid19-UAE-App. aspx) ബുക്ക് ചെയ്യാം. 12-15 പ്രായക്കാർക്ക് വാക്സിൻ നൽകുക
കഴിഞ്ഞദിവസം മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് തീരുമാനം.

സമൂഹത്തിൻറെ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി വാക്‌സിനേഷൻ യാക്ന്നത്തിൽ ശക്തമായി മുന്നേറുകയാണ് യുഎഇ.ഇതിന്റെ ഭാഗമായാണ് 12 -15 വയസ്സുകാർക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനവും. വിദ്യാർഥികൾ അടുത്ത അധ്യയനവർഷം സ്കൂളുകളിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ കോവിഡ് മുക്തരാകാൻ വാക്സിനേഷൻ അനിവാര്യമാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ) അനുമതി നൽകിയ ശേഷം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി കർശന പരിശോധനക്ക് ശേഷമായിരുന്നു അനുവതി.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി; നിർണായക തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ.

0
Spread the love

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

CBSE Plus Two exam canceled; The crucial decision was taken at a meeting chaired by the Prime Minister.

രാജ്യത്തെ രൂക്ഷമായ കോവിഡ് സാഹചര്യവും, ലോക്ക്ഡൗണും പരിഗണിച്ചായിരുന്നു തീരുമാനം.പരീക്ഷ റദ്ദാക്കൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും,പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും മാനേജ്മെന്റ്കൾ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കേന്ദ്രത്തിന്റെ തീരുമാനം അറിയിക്കാൻ കോടതി അനുവദിച്ച സമയം വ്യാഴാഴ്ച കഴിഞ്ഞിരിക്കേയാണ് നിർണായകമായ തീരുമാനം.തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നുവെങ്കിലും,അദ്ദേഹത്തിൻറെ അനാരോഗ്യത്തെ തുടർന്ന് തീരുമാനം വൈകിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നേരത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവെച്ച പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയും നിലനിന്നിരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് കേന്ദ്രസർക്കാരിനെ നിർണായക തീരുമാനം.കൗൺസിൽ ഫോർ ദ് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐസിഎസ്ഇ) പ്ലസ് ടു പരീക്ഷകളും റദ്ദാക്കി.

എന്‍‍ഡിഎയില്‍ ചേരാന്‍ ജാനു 10 കോടി ചോദിച്ചു; സുരേന്ദ്രൻ 10 ലക്ഷം നൽകി

0
Spread the love

എന്‍‍ഡിഎയില്‍ ചേരാന്‍ സി.കെ.ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് ശബ്ദരേഖ പുറത്തുവിട്ടു.

ബിജെപി സംസ്ഥാന പ്രസിഡന്റുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം. പത്തുലക്ഷം രൂപയാണ് സുരേന്ദ്രൻ കൈമാറിയത്. എന്നാൽ, ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചു. ആരോപണങ്ങള്‍ സി.കെ.ജാനു നിഷേധിച്ചു.

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം; പ്രമേയം നിയമസഭ പാസാക്കി

0
Spread the love

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.

പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ എംഎച്ച്ആര്‍എ, ജപ്പാന്‍ പിഎംഡിഎ, യുഎസ്എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കത്തെഴുതിയിരുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.

ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
Spread the love

മലപ്പുറം: ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് സ്വദേശി വസന്ത(48)യാണ് മരിച്ചത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയോടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്.

കഴിഞ്ഞ 23-ാം തീയതിയാണ് പാലക്കാട്, കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചതിനേത്തുടര്‍ന്ന് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് മുക്തയായെങ്കിലും ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പ്രമേഹമുള്‍പ്പെടെ മറ്റ് അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നു.

കടുവയുമായി ഒറ്റയ്ക്ക് ഏറ്റുമുട്ടുന്ന അപകടകാരി, കൊന്നൊടുക്കിയത് 70 എണ്ണത്തെ; ടൈഗര്‍ ഹബീബ് പിടിയില്‍

0
Spread the love

ധാക്ക: തേൻ ശേഖരിക്കാനായി കാട്ടിൽ കയറിയ ചെറുപ്പക്കാരൻ പിന്നീട് കുപ്രസിദ്ധ വേട്ടക്കാരനായി മാറിയ കഥ. അതാണ് ബംഗ്ലാദേശിലെ ‘ടൈഗർ ഹബീബ്’ എന്ന ഹബീബ് താലുക്ക്ദറിന്റെ ജീവിതം. ഒന്നും രണ്ടുമല്ല, 20 വർഷത്തിനിടെ എഴുപതോളം കടുവകളെയാണ് ടൈഗർ ഹബീബ് ക്രൂരമായി വേട്ടയാടി കൊന്നത്. ഇത്രയുംകാലം ആർക്കും പിടികൊടുക്കാതിരുന്ന ടൈഗറിന് പക്ഷേ, ഇത്തവണ പിഴച്ചു. രഹസ്യമായി നാട്ടിലെത്തിയ ടൈഗറിനെ ബംഗ്ലാദേശ് പോലീസ് കത്രിക പൂട്ടിട്ട് പൂട്ടി.

ബംഗാളിലെ സൊനത്താലയാണ് ടൈഗർ ഹബീബിന്റെ സ്വദേശം. പിതാവ് ഖാദം അലിയും ഒരു കൊള്ളക്കാരനായിരുന്നു. സുന്ദർബൻ കണ്ടൽ വനമേഖല കേന്ദ്രീകരിച്ച് കൊള്ള നടത്തിയ അലിയുടെ മകന് അതിനാൽ കാട് അത്രയും സുപരിചിതം. അങ്ങനെയാണ് തേൻ ശേഖരിക്കാനായി കാട്ടിൽ പോയിത്തുടങ്ങിയ ചെറുപ്പക്കാരൻ കടുവകളെ വേട്ടയാടുന്നതിലേക്ക് കടന്നത്.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന സുന്ദർബൻ കണ്ടൽ വനമേഖല വംശനാശ ഭീഷണി നേരിടുന്ന ബംഗാൾ കടുവകൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ്. ഇവിടെയുള്ള എഴുപതോളം ബംഗാൾ കടുവകളെയാണ് ടൈഗർ ഹബീബ് കൊന്നൊടുക്കിയത്. ഇവയുടെ തൊലിയും എല്ലുകളും ഇറച്ചിയുമെല്ലാം വിൽപന നടത്തി ടൈഗർ ഹബീബ് പണമുണ്ടാക്കി. മിക്കതും ചൈനയിലേക്കും മറ്റുമാണ് വിറ്റുപോയിരുന്നത്. കാലം കടന്നുപോയപ്പോൾ മകനും മരുമകനും ടൈഗർ ഹബീബിനൊപ്പം പങ്കാളികളായി. കടുവയുമായി ഒറ്റയ്ക്ക് ഏറ്റുമുട്ടുന്ന അപകടകാരിയായ മനുഷ്യൻ എന്നാണ് പ്രദേശവാസികൾ ടൈഗർ ഹബീബിനെക്കുറിച്ച് പറയാറുള്ളത്. അവർക്ക് അയാളോട് ഒരുപോലെ ബഹുമാനവും ഭയവുമാണ്.

ഇറച്ചിയിൽ വിഷം കലർത്തി കെണിയൊരുക്കിയും ഹബീബ് കടുവകളെ വേട്ടയാടിയിരുന്നു. സുന്ദർബനിൽ പ്രവേശിക്കാൻ ഹബീബിന് വിലക്കുണ്ടായിട്ടും പല പഴുതുകളിലൂടെയും ഇയാൾ വനമേഖലയിൽ നുഴഞ്ഞുകയറി. ഹബീബിനെ സഹായിക്കാൻ വൻ ശക്തികൾ തന്നെയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വേട്ടയാടലും കുറ്റകൃത്യങ്ങളുമാണ് ഹബീബിന്റെയും കുടുംബത്തിന്റെയും ബിസിനസെന്ന് സുന്ദർബൻ കോ-മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് വദൂദ് അക്കോണും പറഞ്ഞു.

കടുവകൾക്ക് പുറമേ മാനുകളെയും മുതലകളെയും വേട്ടയാടിയതിനും ഹബീബിനെതിരേ കേസുകളുണ്ട്. പക്ഷേ, ഒരു കേസിലും ഹബീബ് ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ഗൗസ് ഫക്കീർ എന്ന വേട്ടക്കാരനിൽനിന്ന് പോലീസ് സംഘം കടുവാത്തോൽ പിടികൂടിയിരുന്നു. പിന്നീട് മറ്റൊരു സംഘത്തിൽനിന്ന് നിരവധി മാൻത്തോലുകളും കണ്ടെടുത്തു. ഇവയെല്ലാം ടൈഗർ ഹബീബ് വേട്ടയാടിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ എങ്ങനെയും ഹബീബിനെ പിടികൂടാനായിരുന്നു പോലീസിന്റെ ശ്രമം.

പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന ടൈഗർ ഹബീബ് രഹസ്യമായി നാട്ടിലെത്തിയതാണ് ഈ അന്വേഷണത്തിൽ നിർണായകമായത്. ഹബീബ് ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചതോടെ മെയ് 29-ന് പോലീസ് സംഘം പ്രദേശത്ത് വ്യാപകമായ റെയ്‌ഡ് നടത്തി. തുടർന്ന് അയൽക്കാരന്റെ വീട്ടിൽനിന്ന് ടൈഗർ ഹബീബിനെ കൈയോടെ പിടികൂടുകയും ചെയ്തു.

പ്രമുഖ വേദ, ജ്യോതിഷ പണ്ഡിതൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു

0
Spread the love

തൃശൂർ : പ്രമുഖ വേദ ജ്യോതിഷ പണ്ഡിതൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു.

67 വയസായിരുന്നു.

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനു നെഗറ്റീവ് ആയ ശേഷം ന്യുമോണിയ ബാധിച്ചാണ് മരണകാരണമെന്നു ബന്ധുക്കൾ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

ഗുരുവായൂരും ചോറ്റാനിക്കരയിലുമുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്നം നടത്തിയിട്ടുണ്ട്.

112 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ അതിരാത്ര മഹായാഗം നടത്തിയത് കൈമുക്ക് മനയിലായിരുന്നു.

2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തിയ ജ്യോതിഷപണ്‌ഡിതനാണ് രാമൻ അക്കിത്തിരിപ്പാട്.

രാജ‍്യറാണി എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു

0
Spread the love

കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു. ഏഴ്​ സ്ലീപ്പർ കോച്ചുകളും രണ്ട് എ.സി കോച്ചുകളും നാല്​ സെക്കൻഡ്​​ ക്ലാസ് കോച്ചുകളും ഉൾ​പ്പെടെ 13 കോച്ചുകളുമായാണ് സർവിസ് പുനരാരംഭിച്ചത്.

ചൊവ്വാഴ്ച മുതൽ സർവിസ് പുനരാരംഭിച്ചത് ജില്ലക്ക് ആശ്വാസകരമായിട്ടുണ്ട്. പൂർണമായും റിസർവേഷനുളള വണ്ടിക്ക്​ നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളിൽ മാത്രമാണ്​ സ്​റ്റോപ്പുളളത്​.

രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തുന്ന രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.

പ്ലസ് വൺ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബർ 6മുതൽ 16 വരെ: ടൈം ടേബിൾ പുറത്തിറങ്ങി

0
Spread the love

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2021 സെപ്റ്റംബർ 6ന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുക. ജൂൺ 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19ആണ്. ഒന്നാം വർഷ പരീക്ഷയ്ക്ക് 20 രൂപയോടൊപ്പം ദിവസം 5 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി ജൂൺ 23 ആണ്.

600 രൂപ സൂപ്പർ ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 26/06/2021. സപ്ലിമെന്ററി/ലാറ്ററൽ എൻട്രി/റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ്അടയ്ക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും, എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ യാതൊരു കാരണവശാലും ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. പരീക്ഷാ വിജ്ഞാപനം ഹയർ സെക്കന്ററി പോർട്ടലായ www.dhsekerala.gov.inൽ ലഭ്യമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts