Home Blog Page 1568

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി

0
Spread the love

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നടന്ന യോ​ഗത്തിനൊടുവിലാണ് തീരുമാനം.

പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. പ്ലസ്ടു പരിക്ഷ റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിച്ച കോടതിയും ഇന്നലെ കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞത് എന്തുകൊണ്ട് പരിക്ഷ വേണ്ടെന്നുവച്ച് കൂടെന്നായിരുന്നു.

കഴിഞ്ഞവര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പരാമര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്താനാണ് തീരുമാനമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ആലോചനകളും പരീക്ഷകള്‍ റദ്ധാക്കണമെന്ന അഭിപ്രായത്തിലാണ് എത്തിനിന്നത്.

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നം

0
Spread the love

പ്ര​തി​ക​ളാ​യ എ​സ്ഐ സാ​ബു, എ​എ​സ്ഐ റോ​യ്, ഡ്രൈ​വ​ർ നി​യാ​സ്, സി​പി​ഒ ജി​തി​ൻ, റെ​ജി​മോ​ൻ, ഹോം​ഗാ​ർ​ഡ് ജെ​യിം​സ് എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ക. ഇ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ടാ​ൻ ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ജ​സ്റ്റീ​സ് നാ​രാ​യ​ണ​കു​റു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

2019ലാ​ണ് രാ​ജ്കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.

മന്ത്രി പി.രാജീവിന് കോവിഡ് ; മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
Spread the love

തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനേയും കോവിഡാനന്തര അവശതകളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ഇന്നലെ രാത്രി ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. രണ്ടു വാക്സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യാമെന്നു കരുതി. ആൻറിജനിൽ തന്നെ പോസറ്റീവ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ.

കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്സീന്‍ നല്‍കും; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

0
Spread the love

തിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കിടപ്പ് രോഗികള്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സീനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സീന്‍ നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്. ഓരോ രോഗിയില്‍ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഉറപ്പാക്കാവുന്നതാണ്. എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥര്‍ക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാവുന്നതാണ്. സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാര്‍ വാക്‌സിന്‍ നല്‍കാന്‍ പാടില്ല. എങ്കിലും ഒരു കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം. വാക്‌സീന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. വാക്‌സിനേഷന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടരേണ്ടതാണ്. ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കുഴല്‍പ്പണം ബി.ജെ.പിയുടേതെന്ന് ധര്‍മരാജന്റെ മൊഴി; പാര്‍ട്ടിക്ക് തിരിച്ചടി

0
Spread the love

തൃശ്ശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പിയുടേതാണെന്ന് ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജന്റെ മൊഴി. ബി.ജെ.പിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ധർമരാജൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ട് തവണയായി നടന്ന ചോദ്യംചെയ്യലിലും ഇതേ മൊഴി ധർമരാജൻ ആവർത്തിച്ചതായാണ് പോലീസ് സംഘം പറയുന്നത്. ഇതോടെ കുഴൽപ്പണ കേസിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന അവകാശവാദവും പൊളിയുകയാണ്.

കോഴിക്കോട് സ്വദേശിയായ ധർമരാജനെ ചില ബി.ജെ.പി. നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, നേതാക്കളെ ചോദ്യം ചെയ്തപ്പോൾ തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നൽകിയത്. പോലീസ് അന്വേഷണത്തിൽ ധർമരാജന് ബി.ജെ.പിയിൽ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിന്റെ ചുമതലകളും ഉണ്ടായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസവും ധർമരാജനെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലും പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.

കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ധർമരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയതെന്നും സതീശ് പോലീസിനോട് പറഞ്ഞിരുന്നു.

അതിനിടെ, കവർച്ച ചെയ്ത പണം കണ്ടെത്താൻ ചൊവ്വാഴ്ചയും പോലീസ് സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പണമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തത്. കവർച്ചാക്കേസിൽ ഇതുവരെ 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

കോവിഡ്: ലക്ഷദ്വീപിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു

0
Spread the love

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. എന്നാൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്പൂര്‍ണ്ണ അടിച്ചിടലെന്നാണ് സൂചന. ദ്വീപിൽ കൊണ്ടുവരുന്ന പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ കേരളം ഇന്ന് പ്രമേയം പാസ്സാക്കിയിരുന്നു. അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാരിനെതിരെയുമായിരുന്നു പ്രമേയം.

ആശങ്കകളൊഴിഞ്ഞു; പുത്തൻചിറ വില്ലേജ് ഓഫീസിൽ ഇനി ഓൺലൈനായി കരം അടയ്ക്കാം.

0
Spread the love

ആശങ്കകൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ട് പുത്തൻചിറ വില്ലേജ് ഓഫീസിൽ ഓൺലൈനായി കരമടക്കുന്ന സംവിധാനം നിലവിൽ വന്നു. മെയ് 29 മുതൽ വില്ലേജ് നിവാസികൾ ഭൂനികുതി ഓൺലൈനായി അടച്ചു തുടങ്ങി. ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിസന്ധിക്കാണ് വിരാമമായത്.

മറ്റ് വില്ലേജ് ഓഫീസുകളിൽ ഓൺലൈൻ രീതി നിലവിൽ വന്നപ്പോഴും പുത്തൻചിറയിൽ സ്ഥിതിയ്ക്ക് മാറ്റമൊന്നും വന്നിരുന്നില്ല. പഴയ തിരുവിതാംകൂർ രീതി പിന്തുടർന്നിരുന്ന വില്ലേജ് ഓഫീസിലെ ഭൂനികുതി അടക്കുന്നതൊഴികെ
‌മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരുന്നു. എന്നാൽ, വില്ലേജിലെ ബി ടി ആർ രജിസ്റ്റർ പൂർണമല്ലാതിരുന്നതിനാൽ നികുതി അടക്കൽ, പോക്കുവരവ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥലവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒന്നും ഓൺലൈനായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടികൾ കൈക്കൊണ്ടിരുന്നു.

1985ൽ പുത്തൻചിറ മങ്കിടി എന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ച വില്ലേജ് ഓഫീസ് 2008ൽ മാണിയങ്കാവ് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. വിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ വില്ലേജ് ഓഫീസാണിത്. ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായ കിഴക്കുംമുറി മുതല്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തിയായ പുലയന്‍തുരുത്ത് വരെ 22.29 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. തിരുവിതാംകൂര്‍ കൊച്ചിയുടെ ഭാഗമായിരുന്ന പുത്തന്‍ചിറയുടെ പല രേഖകളും ഉണ്ടായിരുന്നത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലായിരുന്നു. പിന്നീടാണ് മുകുന്ദപുരം താലൂക്കിന്റെ കിഴില്‍ വന്നത്.

461 സർവേ നമ്പറുകളിലും ആയിരത്തിലധികം വരുന്ന അതിന്റെ സബ് ഡിവിഷനുകളിലുമായി പതിനായിരത്തിലധികം തണ്ടപ്പേരുകളിലുള്ളവരാണ് പുത്തന്‍ചിറ വില്ലേജില്‍ ഭൂനികുതി അടക്കാനുള്ളത്. അതുകൊണ്ടുതന്നെ കോവിഡ് സാഹചര്യത്തില്‍ ഭൂനികുതിയും ഓണ്‍ലൈന്‍ വഴിയാക്കേണ്ടത് അത്യാവശ്യമായിരുന്നു. പുത്തൻചിറ പഞ്ചായത്തിലാകട്ടെ 15 വാർഡുകളിലായി 5800 കുടുംബങ്ങൾക്ക് സേവനം നൽകാൻ ഒരു വില്ലേജ് ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വില്ലേജിൽ സമീപ പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്തമായി സർവ്വേ നമ്പറുകളിലും മാറ്റമുണ്ട്.

ഇപ്പോൾ ബി ടി ആർ രജിസ്റ്റർ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലാണ് രജിസ്റ്റർ പൂർണ്ണമാക്കാനുള്ള നടപടികൾ നടന്നു വരുന്നത്. ഇതിനായി ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിച്ചിട്ടുണ്ട്. ഓപ്പറേറ്ററുടെ സഹായത്തോടെ പുതിയ സോഫ്റ്റ്‌വെയർ അനുസരിച്ച് സർവ്വേ നമ്പരുകളിൽ മാറ്റം വരുത്തി കമ്പ്യൂട്ടറിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും. നാലോ അഞ്ചോ മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

‘കോവിഡ് കലവറ’യുമായി മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്.

0
Spread the love

പേര് കേൾക്കുമ്പോൾ കോവിഡിന്റെ ‘കലവറ’യോ എന്ന് ആശങ്കപ്പെടേണ്ട.. ഇത് അത്തരമൊരു കലവറയല്ല. കോവിഡ് മൂലം വിഷമസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈ കോവിഡ് ‘കലവറ’.

കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പാവങ്ങളേയും ഇടത്തരക്കാരേയും സഹായിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്കാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്നത്. ബ്ലോക്ക് പരിധിയിലെ ഒട്ടേറെ വീടുകൾ തൊഴിലും വരുമാനവും നിലച്ച് പ്രയാസമനുഭവിക്കുകയാണ്. ഇതിൽ തന്നെ തീരദേശ മേഖല ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷൻ പതിനാലിലാണ് സ്ഥിതി രൂക്ഷം. ഒമ്പത് പഞ്ചായത്ത് വാർഡുകളാണ് ഡിവിഷൻ പരിധിയിൽ വരുന്നത്. ഇവിടെയുള്ള കഴിയാവുന്നത്ര വീടുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ എത്തിച്ച് നൽകുക എന്നതാണ് കലവറയുടെ ലക്ഷ്യം. ഡിവിഷൻ പതിനാലിലെ ഹെൽപ്പ് ഡെസ്ക്കിൻ്റെ നേതൃത്വത്തിലാണ് “കോവിഡ് കലവറ”
പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

കലവറയിലേക്ക് നാട്ടുകാർക്കും സംഭാവനകൾ നൽകാം. സാമ്പത്തികമല്ല മറിച്ച് സഹായം നൽകേണ്ടത് പച്ചക്കറി, പലവ്യഞ്ജനം, ഫലവർഗ്ഗങ്ങൾ എന്നിവയുടെ രൂപത്തിലാകാണമെന്ന് മാത്രം. ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധികൾക്ക് ഒരു അയവ് വരുന്നത് വരെ ‘കലവറ’ അവിടെത്തന്നെ തുടരും. കലവറയിലേക്ക്

ആർക്കെങ്കിലും സഹായം നൽകണമെന്നുണ്ടെകിൽ
7593032730 എന്ന നമ്പറിൽ
ബന്ധപ്പെടണമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആർ കെ ബേബി അറിയിച്ചു.

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: പോലീസ്

0
Spread the love

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.

വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും.

ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം.

സൂക്ഷിക്കുക.. വാട്സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക

ആർടിപിസിആർ ;പുതിയ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര.

0
Spread the love

തിരുവനന്തപുരം: കോവിഡ് ടെസ്റ്റിനുള്ള പുതിയ ആർടിപിസിആർ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര.

RTPCR; Sree Chitra with new technology.

പിഴകൾ ഒന്നും ഇല്ലാതെ കോവിഡ് ഫലം അറിയാനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ആർഡിആർവി,ഒആർഎഫ് ബിഎൻഎസ്പി 14 ജീനുകളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണിത്. ശ്രീചിത്രയുടെ പുതിയ സാങ്കേതികവിദ്യക്ക്‌ പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധനകൾ 97.3 ശതമാനം സെർസിറ്റിവിറ്റിയും,100 % സ്പെസിഫിസിറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ അടക്കം തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലാണ് ചിത്ര മൾട്ടിപ്ലക്സ് കിറ്റിന്റെ വികസനം. ഐസിഎംആർ നിശ്ചയിച്ച വില പരിധിയിൽ തന്നെയായിരിക്കും മൾട്ടിപ്ലെക്സ് കിറ്റുകൾ വിപണിയിലെത്തുക. പുതിയ സാങ്കേതികവിദ്യ ഹൈദരാബാദിലെയും, ഗുജറാത്തിലെയും സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts